കിടക്കയിൽ കണ്ടത് മൃതദേഹം; അയാൾ കൊന്നിട്ടതിന് 'സാക്ഷി' ടാർലൻ മാത്രം; കരടാകുമെന്ന് അറിഞ്ഞിട്ടും നിർഭയം മുന്നോട്ട്!
അതൊരു സാധാരണ മരണമല്ല. കൊലപാതകം തന്നെയാണ്. കൊല്ലപ്പെട്ടതൊരു യുവതിയാണ്. അമ്മയാണ്. നൃത്താധ്യാപികയാണ്. ഭർത്താവ് മുൻപും അവരെ ആക്രമിച്ചിട്ടുണ്ട്. പാട്ട് പാടിയതിന്. നൃത്തം ചെയ്തതിന്. ഹിജാബ് ധരിക്കാതെ പുറത്തിറങ്ങിയതിന്. സ്വാതന്ത്ര്യം ആഗ്രഹിച്ചതിന്. അനുസരിക്കാൻ തയാറല്ലെന്ന് വ്യക്തമായതോടെയാണ് വഴക്കിനൊടുവിൽ കൊലപ്പെടുത്തിയത്. അയാൾ സാധാരണക്കാരനല്ല. ഭരണകൂടത്തിൽ നിർണായക സ്വാധീനമുള്ള വ്യക്തിയാണ്. നിയമത്തെ തന്റെ വഴിക്കു കൊണ്ടുവരാൻ നന്നായി അറിയാവുന്ന ആളാണ്. പിടിക്കപ്പെടില്ല എന്ന ഉറപ്പിലാണ് അയാൾ ഭാര്യയെ കൊന്നത്; മകളെ അനാഥയാക്കിക്കൊണ്ട്. എല്ലാ ആസൂത്രണവും വിജയകരമായി മുന്നേറിയെങ്കിലും അവരുടെ വീട്ടിൽ തന്നെ താമസിക്കുന്ന ടാർലൻ എന്ന വിരമിച്ച നൃത്താധ്യാപിക, കിടക്കയിൽ ഒരാൾ കിടക്കുന്നതു കണ്ടിരുന്നു. തിരക്കിയപ്പോൾ അതു തന്റെ സുഹൃത്താണെന്നാണ് അയാൾ അറിയിച്ചത്. എന്നാൽ, മരണം പുറത്തുവന്ന് രണ്ടു ദിവസമായതോടെയാണ് അത് സുഹൃത്തല്ല ഭാര്യയെ കൊന്നിട്ടതാണെന്ന് ടാർലന് തിരിച്ചറിവുണ്ടാകുന്നത്. വയോധികയാണെങ്കിലും രാജ്യത്തെ നിയമങ്ങളെക്കുറിച്ച് നല്ല ബോധ്യമുണ്ടെങ്കിലും ടാർലൻ പോരാട്ടം തുടങ്ങുകയാണ്. കൊല്ലപ്പെട്ട

അതൊരു സാധാരണ മരണമല്ല. കൊലപാതകം തന്നെയാണ്. കൊല്ലപ്പെട്ടതൊരു യുവതിയാണ്. അമ്മയാണ്. നൃത്താധ്യാപികയാണ്. ഭർത്താവ് മുൻപും അവരെ ആക്രമിച്ചിട്ടുണ്ട്. പാട്ട് പാടിയതിന്. നൃത്തം ചെയ്തതിന്. ഹിജാബ് ധരിക്കാതെ പുറത്തിറങ്ങിയതിന്. സ്വാതന്ത്ര്യം ആഗ്രഹിച്ചതിന്. അനുസരിക്കാൻ തയാറല്ലെന്ന് വ്യക്തമായതോടെയാണ് വഴക്കിനൊടുവിൽ കൊലപ്പെടുത്തിയത്. അയാൾ സാധാരണക്കാരനല്ല. ഭരണകൂടത്തിൽ നിർണായക സ്വാധീനമുള്ള വ്യക്തിയാണ്. നിയമത്തെ തന്റെ വഴിക്കു കൊണ്ടുവരാൻ നന്നായി അറിയാവുന്ന ആളാണ്. പിടിക്കപ്പെടില്ല എന്ന ഉറപ്പിലാണ് അയാൾ ഭാര്യയെ കൊന്നത്; അതും മകളെ അനാഥയാക്കിക്കൊണ്ട്.
എല്ലാ ആസൂത്രണവും വിജയകരമായി മുന്നേറിയെങ്കിലും അവരുടെ വീട്ടിൽ താമസിക്കുന്ന ടാർലൻ എന്ന വിരമിച്ച നൃത്താധ്യാപിക, കിടക്കയിൽ ഒരാൾ കിടക്കുന്നതു കണ്ടിരുന്നു. തിരക്കിയപ്പോൾ അതു തന്റെ സുഹൃത്താണെന്നാണ് അയാൾ അറിയിച്ചത്. എന്നാൽ, മരണം പുറത്തുവന്ന് രണ്ടു ദിവസമായതോടെയാണ് അത് അയാളുടെ സുഹൃത്തല്ല ഭാര്യയെ കൊന്നിട്ടതാണെന്ന് ടാർലന് തിരിച്ചറിവുണ്ടാകുന്നത്. വയോധികയാണെങ്കിലും രാജ്യത്തെ നിയമങ്ങളെക്കുറിച്ച് നല്ല ബോധ്യമുണ്ടെങ്കിലും ടാർലൻ പോരാട്ടം തുടങ്ങുകയാണ്. കൊല്ലപ്പെട്ട സുഹൃത്തിനുവേണ്ടി. സ്ത്രീകൾക്ക് നിഷേധിക്കപ്പെട്ട സ്വാതന്ത്യ്രത്തിനും അവകാശങ്ങൾക്കും വേണ്ടി. ആത്മാഭിമാനത്തോടെ ജീവിക്കാൻ വേണ്ടി.
തോറ്റുപോയേക്കാം. ഭരണകൂടത്തിന്റെ കണ്ണിലെ കരട് ആയേക്കാം. ശിക്ഷ ലഭിച്ചേക്കാം. എന്നാൽ, സത്യം അടിച്ചമർത്തി ജീവിക്കേണ്ടതില്ലെന്നാണ് ടാർലന്റെ തീരുമാനം. ടാർലൻ സംസാരിക്കുമ്പോൾ ആ വാക്കുകളിൽ തീയുണ്ട്. സ്വാതന്ത്ര്യ സമര പ്രക്ഷോഭങ്ങളെ അടിച്ചമർത്തി ഭരണം നടത്തുന്ന അധികാരികളെ ചുട്ടെരിക്കാനുള്ള തീ. മുന്നറിയിപ്പുണ്ട്. എങ്ങനെയൊക്കെ പേടിപ്പിച്ചാലും എത്ര രക്തസാക്ഷികളുണ്ടായാലും പ്രക്ഷോഭം വീണ്ടും സജീവമാകുമെന്ന സന്ദേശം. പോരാടാൻ ടാർലന് ഈ പ്രായത്തിലും എങ്ങനെയാണ് ഇത്ര കരുത്ത് കിട്ടിയതെന്ന ചോദ്യത്തിനു പിന്നിൽ ഒരാളുണ്ട്. സിനിമയെടുക്കുന്നതിന് വിലക്ക് നേരിട്ട, രണ്ടു തവണ ജയിലിൽ മസങ്ങളോളം തടവിൽ കിടക്കേണ്ടിവന്ന ലോകപ്രശസ്ത ഇറാനിയൻ സംവിധായകൻ ജാഫർ പനാഹി.
എട്ടുമാസം നീണ്ട തടവുശിക്ഷയ്ക്കു ശേഷം കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ മാത്രമാണ് അദ്ദേഹം പുറം ലോകം കണ്ടത്. മാസങ്ങൾക്കുള്ളിൽ പുതിയ സിനിമ ഒരുക്കി. ജർമനി–ഓസ്ട്രിയൻ സംരംഭമായി. ഇത്തവണ സംവിധായകനായല്ല. തിരക്കഥാകൃത്തായി. എഡിറ്ററായി. ആർട്ടിസ്റ്റ് കൺസൽട്ടന്റ് ആയി. ദ് വിറ്റ്നസ്സ്. സാക്ഷി. വെറും സാക്ഷിയല്ല, കൊലപാതകത്തിന്റെ സാക്ഷി. വിജയം വരെയും പോരാടാനുറച്ച നേരിന്റെ പ്രതീകം. നദർ സെയ്‌വറാണ് സംവിധായകൻ. എന്നാൽ ജാഫർ പനാഹി ചിത്രമെന്ന നിലയിലാണ് വിറ്റ്നസ്സ് ലോകം ചുറ്റുന്നത്. കേരളത്തിന്റെ ഇരുപത്തിയൊൻപതാമത് രാജ്യാന്തര ചലച്ചിത്ര മേളയിൽ എത്തിയതും. വെനീസ് ഫിലിം ഫെസ്റ്റിവലിൽ പ്രേക്ഷക പ്രീതി നേടിയ ചിത്രം കൂടിയായിരുന്നു വിറ്റ്നസ്സ്.
ജയിലിൽ ഇട്ടാലും വിലക്കിയാലും സ്തീ സ്വാതന്ത്ര്യത്തിനും മനുഷ്യവകാശങ്ങൾക്കും വേണ്ടിയുള്ള പോരാട്ടം ഇനിയും തുടരുമെന്ന് പനാഹി ഒരിക്കൽക്കൂടി ഉറക്കെ പ്രഖ്യാപിക്കുകയാണ് പുതിയ ചിത്രത്തിലൂടെ. ഇറാനിൽ ഉൾപ്പെടെ സംസാരിക്കുന്ന ഫാഴ്സി ഭാഷയിലാണു ചിത്രം എടുത്തിരിക്കുന്നത്. എല്ലാ സൂചനകളും വിരൽ ചൂണ്ടുന്നത് ഇറാനെതിരെ തന്നെയാണു താനും.
ഒരിക്കൽ ടാർലനും സുഹൃത്തും കാറിൽ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ, സദാചാര പൊലീസ് അവരെ സമീപിക്കുന്നു. സുഹൃത്ത് ശിരോവസ്ത്രം ധരിച്ചിട്ടില്ലെന്ന് ഓർമിപ്പിക്കാനായിരുന്നു അത്. അന്ന്, ടാർലൻ അവരോട് നേർക്കു നേരെ നിന്നു സംസാരിക്കുന്നുണ്ട്. ശിരോവസ്ത്രം ധരിക്കാത്തതിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ട് ജീവൻ കൊടുക്കേണ്ടിവന്ന മഹ്സ അമിനിയുടെ ഓർമയുണർത്തുന്ന രംഗം. ഓരോ വാക്കും വാക്യവും സൂക്ഷ്മമായി, മുന കൂർപ്പിച്ചാണു പനാഹി എഴുതിയിരിക്കുന്നത്. കൊള്ളേണ്ടിടത്തു കൊള്ളുമെന്ന ഉറച്ച വിശ്വാസത്തോടെ.
∙ പ്രതിഷേധം കൊണ്ടെത്തിച്ചത് തടവറയിൽ
40ൽ അധികം പേർ കൊല്ലപ്പെട്ട കെട്ടിട ദുരന്തത്തെക്കുറിച്ച് സമൂഹ മാധ്യമത്തിൽ പോസ്റ്റ് ഇട്ടതിന്റെ പേരിൽ രണ്ടു ചലച്ചിത്ര പ്രവർത്തകരെ അറസ്റ്റ് ചെയ്തതിനെതിരെ പനാഹി പ്രതിഷേധിച്ചിരുന്നു. ഇറാനിലെ കുപ്രശസ്തമായ എവിൻ ജയിലിനു മുന്നിലാണു പ്രതിഷേധം സംഘടിപ്പിച്ചത്. അതിനെതിരെ നോട്ടിസ് പോലും നൽകാതെയാണ് അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടത്. ആറു വർഷത്തെ ജയിൽ വാസത്തിനു ശിക്ഷിക്കപ്പെട്ടതും. എന്നാൽ, രാജ്യാന്തര രംഗത്ത് പ്രതിഷേധം രൂക്ഷമായതോടെ 8 മാസത്തിനു ശേഷം പനാഹിയെ മോചിപ്പിക്കാൻ അധികൃതർ തയാറാവുകയായിരുന്നു. തൊട്ടുപിന്നാലെയാണു വിറ്റ്നസിന്റെ രചനയിലേക്കു കടന്നതും.
മരണത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടാൻ ഇറാനിൽ രക്തബന്ധുക്കൾക്ക് മാത്രമാണ് അവകാശം. സുഹൃത്തിന്റെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യണമെന്ന് ടാർലൻ ആവശ്യപ്പെടുമ്പോൾ ഈ നിയമം ചൂണ്ടിക്കാട്ടിയാണ് ആവശ്യം നിഷേധിക്കപ്പെടുന്നത്. എന്നാൽ, നീതി കിട്ടാതെ ഒരു സ്ത്രീ മരിക്കുകയും കൊലപാതകി പശ്ചാത്താപമില്ലാതെ സമൂഹത്തിൽ ഇറങ്ങിനടക്കുകയും ചെയ്യുന്നതിനെതിരെ സാമൂഹിക രംഗത്തു പ്രവർത്തിക്കുന്ന അഭിഭാഷകരുടെ സഹായം തേടുന്നു ടാർലൻ. എന്നാൽ അവരും കൈ മലർത്തുന്നു. അവിഹിത ബന്ധത്തിനു പിടിക്കപ്പെടുന്ന ഭാര്യയെ കൊല്ലാൻ ഭർത്താവിന് അവകാശമുണ്ട്. അവിഹിതത്തിൽ ഏർപ്പെട്ട പുരുഷനെയും.
ടാർലന്റെ സുഹൃത്തിന് അവിഹിത ബന്ധമുണ്ടായിരുന്നു എന്നു വാദിച്ച് ഭർത്താവിന് ശിക്ഷയിൽ നിന്ന് രക്ഷപ്പെടാമെന്നും അവർ ഓർമിപ്പിക്കുന്നു. സ്വന്തം മകനും ടാർലന് എതിരെ തിരിയുന്നു. അമ്മ പൊലീസിനെ പ്രകോപിപ്പിച്ചാൽ അയാളുടെ ജീവിതം അപകടത്തിലാകും എന്നാണു വാദിക്കുന്നത്. ഏതോ ഒരു സ്ത്രീക്കു വേണ്ടി സ്വന്തം മകന്റെ ഭാവി ഇല്ലാതാക്കാൻ അമ്മ കൂട്ടുനിൽക്കരുതെന്ന് മകൻ ആവർത്തിച്ച് ആവശ്യപ്പെടുന്നുണ്ടെങ്കിലും ടാർലൻ പിൻമാറുന്നില്ല. നീതിക്കു നേരെ മുഖം തിരിക്കുന്ന നിയമ വ്യവസ്ഥയ്ക്കു നേരെ കണ്ണടയ്ക്കുന്നതിനു പകരം നിയമം കയ്യിലെടുക്കാൻ തന്നെയാണ് അവരുടെ തീരുമാനം. അതിനു വേണ്ടി എലിയെ കൊല്ലാനെന്ന വ്യാജേന അവർ കൊടും വിഷം വാങ്ങിക്കുന്നു. എന്നാൽ, അതിനു മുൻപേ, ആ വീട്ടിൽ മറ്റൊരാൾ അതിലും മാരക വിഷം കരുതിയിരുന്നു.ആദ്യത്തെ രംഗത്തിൽ തുടങ്ങുന്ന പിരിമുറുക്കം അവസാന രംഗമാകുമ്പോഴേക്കും തീവ്രമാകുന്നുണ്ട് ചിത്രത്തിൽ.
∙ ഉയരുന്നു, സ്വാതന്ത്ര്യത്തിന്റെ സംഗീതം
സ്ത്രീകളും പെൺകുട്ടികളുമുള്ള വീടിന്റെ അടച്ചുറപ്പാക്കിയ ജനാലകൾ തുറക്കപ്പെടുന്നു. വാതിൽ മലർക്കെ തുറക്കുന്നു. ഉച്ചത്തിൽ സ്വാതന്ത്ര്യത്തിന്റെ പാട്ട് ഉയരുന്നു. അതിനു ചുവടുവച്ച്, ആരെയും കൂസാതെ, ശിരോവസ്ത്രം ധരിക്കാതെ ഒരു പെൺകുട്ടി വീടിനു പുറത്തേക്ക് ഇറങ്ങുകയാണ്. കാറ്റ് വീശുന്നുണ്ട്. കാറ്റിന്റെ തീവ്രത കൂടുകയാണ്. പാട്ട് കൂടുതൽ ഉച്ചത്തിൽ മുഴങ്ങുന്നു. വീടിന്റെ ഗേറ്റിലെ പാളികൾ ഒന്നൊന്നായി തകർന്നുവീഴുകയാണ്. അവർ മുറ്റവും കടന്ന് പൊതുനിരത്തിലേക്ക്. ടാർലൻ മനസ്സു നിറഞ്ഞു ചിരിക്കുകയാണ്. പുതുതലമുറയുടെ ധൈര്യത്തിൽ സന്തോഷിച്ച്.
താൻ ഇല്ലാതായാലും സ്ത്രീ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സമരം അവസാനിക്കില്ലെന്ന ഉറപ്പിൽ. സ്ക്രീനിൽ എത്തുന്നില്ലെങ്കിലും ജാഫർ പനാഹിയും ചിരിക്കുന്നുണ്ട്. കസേരയയിൽ നിന്ന് എഴുന്നേറ്റു നിന്ന് കയ്യടിക്കുന്ന പ്രേക്ഷകരും ചിരിക്കുന്നു. അത് കൂടുതൽ ഉച്ചത്തിലാകുകയാണ്. ഉറക്കം നടിക്കുന്ന അധികൃതരെ ഉണർത്താൻ ഉറപ്പിച്ച്. അത് ഉടനെയൊന്നും നിലയ്ക്കില്ലെന്നും പനാഹി ഉറപ്പാക്കിയിട്ടുണ്ട്. കലയിൽ വിശ്വസിക്കുന്ന കാലത്തോളം. സിനിമ ജനങ്ങളുടെ മാധ്യമമായി തുടരുന്നിടത്തോളം. അതേ വിറ്റ്നസ്സ് പനാഹി തന്നെയാണ്. എന്തു ശിക്ഷയും ഏറ്റുവാങ്ങാൻ തയാറായ സിനിമയുടെ സാക്ഷി!