ഷമ്മി കപൂർ ചോദിച്ചുവാങ്ങിയ ഗാനം: ‘എന്റെ പാട്ടു കേൾക്കുന്നവർക്കു മധുരിക്കണം...’: നൂറു വയസ്സുള്ള മുഹമ്മദ് റഫി; ഇന്നും പ്രണയം പാടുന്നു...
‘ബൈജു ബാവ്‌ര’യിലെ റിക്കോർഡിങ് കഴിഞ്ഞു രാത്രി വളരെ സന്തോഷവാനായാണു സംഗീതസംവിധായകൻ നൗഷാദ് വീട്ടിലെത്തിയത്. കവി ഷക്കീൽ ബദയുനിയുടെ വരികൾ, മുഹമ്മദ് റഫിയുടെ സ്വരം; അന്നു ശാന്തമായി ഉറങ്ങാൻ നൗഷാദ് സാബിന് അതു ധാരാളം. പക്ഷേ രാവിലെ വീടിന്റെ വാതിൽ തുറക്കുമ്പോൾ, അതാ പുറത്തു കാത്തിരിക്കുന്നു റഫി. ‘‘ഇന്നലെ റിക്കോർഡ് ചെയ്തതു തൃപ്തിയായില്ല. ഗാനത്തോടു നീതി ചെയ്തില്ല എന്നു തോന്നൽ. റീ ടേക്ക് എടുക്കണം’’, അതാണു റഫിയുടെ ആവശ്യം. താൻ തൃപ്തനാണെന്നും റീ ടേക്ക് ആവശ്യമില്ലെന്നും നൗഷാദ് പറഞ്ഞെങ്കിലും റഫി വഴങ്ങിയില്ല. ചെലവു മുഴുവൻ താൻ വഹിക്കാമെന്നു വരെ അദ്ദേഹം പറഞ്ഞു. ഒടുവിൽ, സംഗീത സംവിധായകൻ താനാണെന്നും തീരുമാനം തന്റേതാണെന്നും കടുപ്പിച്ചു പറയേണ്ടി വന്നു നൗഷാദിന്. മുഹമ്മദ് റഫി എന്ന മഹാഗായകന്റെ അർപ്പണത്തിന്റെ പ്രതിഫലമാണ് ഇന്നും, അദ്ദേഹം കടന്നു പോയി രണ്ടു പതിറ്റാണ്ടു കഴിഞ്ഞും, ആരാധകർ ആ പാട്ട് ഏറ്റുപാടുന്നത്: ‘ഓ ദുനിയാ കേ രഖ്‌വാലേ...’. പിന്നീടൊരിക്കൽ നൗഷാദ് പറഞ്ഞു: പല ഗായകരും സ്വരം തെറ്റിക്കുന്നതു കണ്ടിട്ടുണ്ട്. പക്ഷേ റഫിക്ക് അങ്ങനെ സംഭവിക്കാറില്ല. ലഹോർ റേഡിയോവിൽ പ്രോഗ്രാം എക്സിക്യൂട്ടീവായിരുന്ന ജീവൻലാൽ പാതയോരത്തെ ബാർബർ ഷോപ്പിൽ നിന്നു കേട്ട പാട്ടാണ് ഹിന്ദി സിനിമാ ലോകത്തിനു മുഹമ്മദ് റഫി എന്ന അനശ്വരഗായകനിലേക്കുള്ള വാതിൽ തുറന്നത്. പാട്ടു പാടിയ ആളോട് അദ്ദേഹം ചോദിച്ചു, ‘‘വരുന്നോ, റേഡിയോയിൽ പാടാൻ?’’ സമ്മതം മൂളാൻ ഒട്ടും ആലോചിക്കേണ്ടി വന്നില്ല ആ യുവാവിന്. ‘ആരെങ്കിലും

‘ബൈജു ബാവ്‌ര’യിലെ റിക്കോർഡിങ് കഴിഞ്ഞു രാത്രി വളരെ സന്തോഷവാനായാണു സംഗീതസംവിധായകൻ നൗഷാദ് വീട്ടിലെത്തിയത്. കവി ഷക്കീൽ ബദയുനിയുടെ വരികൾ, മുഹമ്മദ് റഫിയുടെ സ്വരം; അന്നു ശാന്തമായി ഉറങ്ങാൻ നൗഷാദ് സാബിന് അതു ധാരാളം. പക്ഷേ രാവിലെ വീടിന്റെ വാതിൽ തുറക്കുമ്പോൾ, അതാ പുറത്തു കാത്തിരിക്കുന്നു റഫി. ‘‘ഇന്നലെ റിക്കോർഡ് ചെയ്തതു തൃപ്തിയായില്ല. ഗാനത്തോടു നീതി ചെയ്തില്ല എന്നു തോന്നൽ. റീ ടേക്ക് എടുക്കണം’’, അതാണു റഫിയുടെ ആവശ്യം. താൻ തൃപ്തനാണെന്നും റീ ടേക്ക് ആവശ്യമില്ലെന്നും നൗഷാദ് പറഞ്ഞെങ്കിലും റഫി വഴങ്ങിയില്ല. ചെലവു മുഴുവൻ താൻ വഹിക്കാമെന്നു വരെ അദ്ദേഹം പറഞ്ഞു. ഒടുവിൽ, സംഗീത സംവിധായകൻ താനാണെന്നും തീരുമാനം തന്റേതാണെന്നും കടുപ്പിച്ചു പറയേണ്ടി വന്നു നൗഷാദിന്.
മുഹമ്മദ് റഫി എന്ന മഹാഗായകന്റെ അർപ്പണത്തിന്റെ പ്രതിഫലമാണ് ഇന്നും, അദ്ദേഹം കടന്നു പോയി രണ്ടു പതിറ്റാണ്ടു കഴിഞ്ഞും, ആരാധകർ ആ പാട്ട് ഏറ്റുപാടുന്നത്: ‘ഓ ദുനിയാ കേ രഖ്‌വാലേ...’. പിന്നീടൊരിക്കൽ നൗഷാദ് പറഞ്ഞു: പല ഗായകരും സ്വരം തെറ്റിക്കുന്നതു കണ്ടിട്ടുണ്ട്. പക്ഷേ റഫിക്ക് അങ്ങനെ സംഭവിക്കാറില്ല. ലഹോർ റേഡിയോവിൽ പ്രോഗ്രാം എക്സിക്യൂട്ടീവായിരുന്ന ജീവൻലാൽ പാതയോരത്തെ ബാർബർ ഷോപ്പിൽ നിന്നു കേട്ട പാട്ടാണ് ഹിന്ദി സിനിമാ ലോകത്തിനു മുഹമ്മദ് റഫി എന്ന അനശ്വരഗായകനിലേക്കുള്ള വാതിൽ തുറന്നത്. പാട്ടു പാടിയ ആളോട് അദ്ദേഹം ചോദിച്ചു, ‘‘വരുന്നോ, റേഡിയോയിൽ പാടാൻ?’’ സമ്മതം മൂളാൻ ഒട്ടും ആലോചിക്കേണ്ടി വന്നില്ല ആ യുവാവിന്. ‘ആരെങ്കിലും ചോദിച്ചെങ്കിൽ’ എന്ന ആഗ്രഹത്തോടെ കാലം കാത്തു വച്ചതായിരുന്നു ആ ചോദ്യം. മുഹമ്മദ് റഫി എന്ന ആ യുവാവിന്റെ റേഡിയോ ഗാനം കേട്ട സംവിധായകൻ ശ്യാം സുന്ദർ തന്റെ പഞ്ചാബി സിനിമയിൽ ഒരു യുഗ്മഗാനം സമ്മാനിച്ചു.
ഇത്തരം ആകസ്മികതകളും അപ്രതീക്ഷിത സ്നേഹങ്ങളും ഏറെ നിറഞ്ഞതാണു റഫിയുടെ ജീവിതം. പാട്ടിൽ അവസരങ്ങൾ തേടിയാണു റഫി ലഹോറിൽനിന്നു മുംബൈയിലേക്കു പോന്നത്. താമസസ്ഥലത്തുനിന്ന് അധികം അകലെയല്ലാതെ ഒരിടത്തു മെഹ്ഫിൽ നടക്കാറുണ്ടെന്ന് കേട്ട് റഫിയും സുഹൃത്തും അങ്ങോട്ടു വച്ചുപിടിച്ചു. ഏറെ ശ്രമിച്ച ശേഷം, കുന്ദൻലാൽ സെയ്ഗാളിനെപ്പോലുള്ള പാട്ടുകാരും ആസ്വാദകരും നിറഞ്ഞ സദസ്സിനു മുന്നിൽ പാടാൻ അവസരം കിട്ടി. മോഹൻലാൽ സിനിമയിലെ ഡയലോഗ് പോലെ, ദർബാരി രാഗത്തിൽ ഒരു ഗീതം പാടി. പിറ്റേന്നു വാതിൽക്കൽ ഹിന്ദിയിലെ ഒരു നിർമാതാവ്. അദ്ദേഹവും തലേന്നു മെഹ്ഫിലിലുണ്ടായിരുന്നു. തന്റെ അടുത്ത സിനിമയിൽ ഒരു യുഗ്മഗാനം പാടാനുള്ള അവസരവുമായാണ് അദ്ദേഹം റഫിയുടെ വാതിലിൽ മുട്ടിയത്.
മുംബൈയിലെ ആദ്യത്തെ താമസസ്ഥലം ഒരു കുടുസു മുറിയായിരുന്നു. അവിടെ പ്രാക്ടീസ് ബുദ്ധിമുട്ടാണ്, അടുത്ത മുറികളിൽ താമസിക്കുന്നവർക്കു ശല്യമാകും. അങ്ങനെ മുംബൈയിലെ മറീൻ ഡ്രൈവിൽ കടലിന്റെ ശ്രുതിക്കൊപ്പമായി പരിശീലനം. ഒരു ദിവസം അതുവഴി പ്രഭാതസവാരിക്കു വന്ന നടിയും ഗായികയുമായ സുരയ്യ ആ കാഴ്ച കണ്ടു. റഫിയോട് പ്രത്യേക താൽപര്യമുണ്ടായിരുന്ന സുരയ്യ പറഞ്ഞു, ‘‘എന്തിനീ കടൽക്കരയിൽ, എന്റെ വീട്ടിൽ ഇഷ്ടം പോലെ സ്ഥലമുണ്ട്. അവിടെ പരിശീലനമാകാമല്ലോ?’’
വീണ്ടും വീണ്ടും മികവിനായുള്ള പരിശ്രമമാണു റഫിയെ അനശ്വരനാക്കിയത്. അദ്ദേഹം ഇടയ്ക്കിടെ സംഗീത സംവിധായകൻ ഖയ്യാമിനു വീട്ടിൽ വിരുന്നു കൊടുക്കുമായിരുന്നു. ഖയ്യാമിനു കാര്യം മനസ്സിലായില്ല. അദ്ദേഹം റഫിയുടെ മാനേജരോടു ചോദിച്ചു. അദ്ദേഹത്തിനു താങ്കളിൽ നിന്ന് എന്തോ നേടിയെടുക്കാനുണ്ട് എന്നു മറുപടി. റഫി ഖയ്യാമിൽ നിന്ന് എന്താണു മോഹിക്കുന്നത്? ‘‘ഞാൻ ഉച്ചസ്ഥായിയിൽ ഒട്ടേറെ വൈകാരിക ഗാനങ്ങൾ പാടുന്നു. അതു പോരാ... എന്റെ പാട്ടു കേൾക്കുന്നവർക്കു മധുരിക്കണം...’’ അൻപതുകളുടെ തുടക്കത്തിലാണ് ഇത്. ഖയ്യാമിന്റെ കഠിന പരിശീലനത്തിനു ശേഷം റഫി പാടിയ ഗാനങ്ങളിലെ മധുരം ഇപ്പോഴും നമ്മൾ ആസ്വാദകരുടെ നാവിലുണ്ട്.
സംഗീത സംവിധായകരെയും കവികളെയും അദ്ദേഹം അത്ര വിലമതിച്ചിരുന്നു. എന്നിട്ടും സംഗീത സംവിധായകൻ ഒ.പി.നയ്യാരുമായി പിണങ്ങി. രണ്ടു പേരും കൃത്യനിഷ്ഠക്കാർ. എന്നാൽ ഒരിക്കൽ റിക്കോർഡിങ്ങിനു റഫി വൈകി. ശങ്കർ ജയ്കിഷന്റെ പാട്ടിന്റെ റിക്കോർഡിങ് കഴിഞ്ഞാണ് നയ്യാരുടെ പാട്ടു പാടാൻ എത്തിയത്. റഫി ക്ഷമ ചോദിച്ചെങ്കിലും നയ്യാർ പിണങ്ങി. മൂന്നു വർഷം കടന്നു പോയി. ഒരു ദിവസം റഫി നയ്യാരുടെ വീട്ടിലെത്തി. അപ്പോൾ നയ്യാർ പറഞ്ഞു: ‘‘പിണക്കം മറന്ന് അങ്ങ് എന്റെ വീട്ടിൽ വന്നല്ലോ? താങ്കളാണു നയ്യാറിനേക്കാൾ വലിയവൻ.’’ നയ്യാറുമായുള്ള ബന്ധത്തെ, അദ്ദേഹത്തിന്റെ തന്നെ ഒരു പാട്ടിന്റെ വരികൾ മാറ്റിപ്പാടിയാണു റഫി പിന്നീടു വിവരിച്ചിട്ടുള്ളത്:
‘യൂ തോ ഹം നേ ലാഖ് സംഗീത്കാർ ദേഖേ
ഒ.പി.നയ്യാർ സാ നഹി ദേഖാ’
‘തും സ നഹി ദേഖാ’ എന്ന സിനിമയിൽ ഷമ്മി കപൂറിന്റെ കഥാപാത്രത്തിനു വേണ്ടി നയ്യാർ ഈണമിട്ടു റഫി പാടിയ വരികളുടെ പാരഡിയായിരുന്നു അത്. ആ പാട്ടു മാത്രമല്ല, ഷമ്മിയുടെ ഒരുപാടു കാമുക കഥാപാത്രങ്ങളെ റഫി ശബ്ദം കൊണ്ട് അനുഗ്രഹിച്ചിട്ടുണ്ട്. അദ്ദേഹം ഒരിക്കൽ പറഞ്ഞു: ‘‘റഫിയെ പോലെ പ്രണയം മറ്റാർക്കുമില്ല. മുഹമ്മദ് റഫിയില്ലെങ്കിൽ ഷമ്മി കപൂർ പൂർണനല്ല.’’ ഒരു സംഭവം പിന്നീട് ഷമ്മി ഓർമിച്ചിട്ടുണ്ട്. ‘കശ്മീർ കി കലി’ എന്ന സിനിമയുടെ റിക്കോർഡിങ് നടക്കുന്നു.
കശ്മീരിലെ തടാകത്തിൽ ഒരു തോണിയിൽ കുത്തിമറിഞ്ഞു കൊണ്ടു ഷമ്മി പാടുന്ന പാട്ടാണ്, ‘യേ ചാന്ദ് സ രോഷൻ ചെഹ്‌രാ...’ പാട്ടിനൊടുവിൽ ‘താരിഫ് കരും ക്യാ ഉസ്കി, ജിസ്നേ തുമേ ബനായാ’ എന്ന വരി ആവർത്തിച്ചു വരുന്നുണ്ട്. തുടർച്ചയായ ആരോഹണത്തോടെയുള്ള ആവർത്തനം ഷമ്മിയുടെ ആശയമായിരുന്നു. എന്നാൽ സംഗീത സംവിധായകൻ ഒ.പി.നയ്യാർ എതിർത്തു. എന്നാൽ റഫി ഷമ്മിക്കൊപ്പം നിന്നു. ‘താരിഫ് കരും ക്യാ ഉസ്കി’ പിന്നീട് ആ പാട്ടിന്റെ സിഗ്നേച്ചറായി മാറിയതു ചരിത്രം.
സ്ക്രീനിൽ ഷമ്മിയുടെ ചുണ്ടുകളുടെ ചലനവും പിന്നണിയിൽ റാഫിയുടെ ചുണ്ടിൽ നിന്നു വരുന്ന സ്വരവും തമ്മിൽ അത്രയേറെ ബന്ധമുണ്ടായിരുന്നു. 1966ൽ ‘സൂരജ്’ എന്ന സിനിമയ്ക്കു വേണ്ടി ശങ്കർ ജയ്കിഷൻ ചെയ്ത യുഗ്മഗാനത്തിൽ റഫിയുടെ ശബ്ദവും തന്റെ മുഖവും ചേരുംപടി ചേരുന്നില്ലെന്നു നായകൻ രാജേന്ദ്രകുമാറിനു തോന്നി, അദ്ദേഹം അത് ഉപേക്ഷിച്ചു. ഇക്കാര്യം അറിഞ്ഞ ഷമ്മി കപൂർ ആ പാട്ട് മറ്റാർക്കും കൊടുക്കരുത്, തനിക്കു വേണമെന്നു വാശിപിടിച്ചു. രണ്ടു വർഷത്തിനു ശേഷം താൻ നായകനായ ബ്രഹ്മചാരിയിൽ ശങ്കർ ജയ്കിഷന്റെ ആ ഗാനം ഷമ്മി ഉപയോഗിച്ചു. സുമൻ കല്യാൺപൂരിനൊപ്പം റഫി പാടിയ ഗാനം, ‘ആജ് കൽ തേരേ മേരേ പ്യാർ കെ ചർച്ചേ ഹർ സുബാൻ പർ’ അക്കാലത്തു വലിയ ജനപ്രീതി നേടി. ‘സൂരജി’ൽ രാജേന്ദ്ര കുമാറിനു വേണ്ടി റഫി പാടിയ ‘ബഹാറോം ഫൂൽ ബർസാവോ’ നിത്യഹരിതമായതു മറ്റൊരു ചരിത്രം.
റഫിയുടെ നിർബന്ധം കൊണ്ടു മാത്രം സിനിമയിൽ നിന്ന് എഡിറ്റ് ചെയ്തു കളയാതിരുന്ന ഒരു പാട്ട് ഇങ്ങനെ ചരിത്രമായിട്ടുണ്ട്. ദോസ്തി എന്ന സിനിമയ്ക്കു വേണ്ടി ലക്ഷ്മികാന്ത്–പ്യാരേലാൽ ചെയ്ത ‘ചാഹൂംഗാ മേ ഝുഛേ സാഞ്ച് സവേരേ’ ആദ്യം സിനിമയിൽ നിന്ന് എഡിറ്റ് ചെയ്തു കളയാൻ ആലോചിച്ചതാണ്. എന്നാൽ അതു നിലനിർത്താൻ നിർബന്ധിച്ചതു റഫിയാണ്. റഫിക്കും കവി മജ്‌രൂഹ് സുൽത്താൻപുരിക്കും ഫിലിം ഫെയർ അവാർഡ് നേടിക്കൊടുത്ത ഗാനം ഇന്നും നിലനിൽക്കുന്നു.
ഷമ്മി കപൂർ കഴിഞ്ഞാൽ റഫിയുടെ ശബ്ദം ഏറ്റവും ചേർന്നിരുന്നത് മറ്റൊരു പ്രണയനായകനായ ദേവാനന്ദിനാണ്. ഖൊയാ ഖൊയാ ചാന്ദ്, മേ സിന്ദഗി കാ സാത് നിഭാതാ ചലാ ഗയാ, അഭി ന ജാവോ ഛോഡ്കർ, ദിൽ ക ബവർ കരേ പുകാർ, തേരേ മേരേ സപ്നേ തുടങ്ങി എത്രയെത്ര പാട്ടുകൾ. റഫിയുടെ സ്വരത്തിന്റെ പശ്ചാത്തലത്തിൽ തനിക്ക് അഭിനയം എളുപ്പമായിരുന്നു എന്നാണു ദേവാനന്ദ് അതേക്കുറിച്ചു പറഞ്ഞത്. ബർലിൻ ചലച്ചിത്രോൽസവത്തിൽ ഹം ദോനോ പ്രദർശിപ്പിച്ചപ്പോൾ, അതിൽ നായകനായ താൻ തന്നെയാണു ‘അഭി ന ജാവോ ഛോഡ്കർ’, ‘മേ സിന്ദഗി കാ സാത് നിഭാതാ ചലാ ഗയാ’ തുടങ്ങിയ പാട്ടുകളും പാടിയതെന്നു ജനങ്ങൾ ധരിച്ചതായി ഒരിക്കൽ ദേവാനന്ദ് റഫിയോടു പറഞ്ഞു. റഫിയുടെ മറുപടി ഇങ്ങനെ: ‘‘ഞാൻ ബർലിനിൽ ലൈവ് ഷോ അവതരിപ്പിച്ചെങ്കിൽ അതേ ജനങ്ങൾ വിചാരിച്ചേനെ, ഞാനാണു ദേവാനന്ദ് എന്ന്..!’’
പ്രണയമാകട്ടെ, വിരഹമാകട്ടെ, ലഹരിയിൽ മത്തുപിടിച്ച വരികളാകട്ടെ, തമാശയാകട്ടെ; ഒരേ മനസ്സോടെ പാടി ഫലിപ്പിച്ച ഗായകർ അധികമില്ല. ‘മധുമതി’യിൽ ജോണി വാക്കറിനു വേണ്ടി ‘ജംഗിൾ മേ മോര് നാഛാ’ എന്ന ഗാനം പാടിയ റഫി തന്നെ ‘സിഐഡി’യിൽ അദ്ദേഹത്തിനു വേണ്ടി ‘യേ ദിൽ മുശ്കിൽ ജീനാ യഹാം’ എന്ന പാട്ടും പാടി. ഇതേ ഗായകൻ തന്നെ നമുക്ക് സുഹാനി രാത് ദൽ ഝുകി ഹേ, മേരേ മെഹ്ബൂബ് തുഛേ, ചൗദ്‌വി കാ ചാന്ദ് ഹോ, തേരേ മേരേ സപ്നേ, ഖൊയാ ഖൊയാ ചാന്ദ്, ചാഹൂംഗാ മേ തുഛേ പോലുള്ള പാട്ടുകളും തന്നു.
ഏതു വികാരമുള്ള പാട്ടുകൾ പാടുമ്പോഴും പുറത്തു റഫി പുഞ്ചിരി തൂകുന്ന മുഖമായിരുന്നു. സംഗീത സംവിധായകൻ മദൻ മോഹന്റെ മകനും സംഗീതസംവിധായകുമായ സഞ്ജീവ് കോഹ്‌ലി പറഞ്ഞ സംഭവമുണ്ട്. ഒരിക്കൽ എച്ച്എംവി റിക്കോർഡിങ് കമ്പനി റഫിയുടെ ദുഃഖവും വിരഹവുമുള്ള പ്രശസ്ത ഗാനങ്ങളുടെ ആൽബം പുറത്തിറക്കാൻ തീരുമാനിച്ചു. പാട്ടുകളെല്ലാം റെഡി. പക്ഷേ ആ മൂഡിനു ചേരുന്ന ഗായകന്റ പടം കിട്ടാനില്ല. റഫിയുടെ എല്ലാ ചിത്രങ്ങളിലും മുഖത്തു ഒരു ചെറുപുഞ്ചിരി ബാക്കി.
ഇങ്ങനെയാണെങ്കിലും റഫി ഒരിക്കൽ ലത മങ്കേഷ്കറുമായി പിണങ്ങി. പാട്ടിന്റെ റോയൽറ്റി ഗായകർക്കു വേണമെന്ന ലതയുടെ ആവശ്യത്തിനൊപ്പം റഫി നിന്നില്ലെന്നതാണ് അകൽച്ചയ്ക്കു കാരണമായത്. അക്കാലത്തെ ഒരു സംഭവം സിനിമാ ചരിത്രകാരൻ രാജു ഭരതൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. റോയൽറ്റി വിവാദം ചർച്ചയായപ്പോൾ, ‘എന്തു തന്നെയായാലും നമ്മുടെ മഹാറാണി പറയുന്നതായിരിക്കും അവസാനവാക്ക്’ എന്ന പരാമർശം റഫിയിൽ നിന്നുണ്ടായി. മഹാറാണി എന്ന വിളി ലതയെ ചൊടിപ്പിച്ചു. ഗായകർക്കിടയിൽ തീർക്കാവുന്ന പ്രശ്നം അതോടെ വഷളായി. റഫിയുടെ കൂടെ പാടാനില്ലെന്ന് ലത പ്രതിജ്ഞയെടുത്തു. അതു സംഗീതസംവിധായകരെ വിളിച്ചു പറയുകയും ചെയ്തു. മൂന്നു വർഷമാണ് ആ പിണക്കം നീണ്ടത്.
പാട്ടുകളുടെ രീതികൾ മാറിയപ്പോൾ സ്വാഭാവികമായും റഫിക്ക് അവസരങ്ങൾ കുറഞ്ഞു. ‘ആരാധന’യിൽ ‘മേരേ സപ്നോം കി റാണി’ പാടി സ്ക്രീനിലെത്തിയ രാജേഷ് ഖന്നയുടെ ശബ്ദമായ കിഷോറിനു പിന്നാലെയായി സിനിമാലോകം. പിന്നീട് 1977ൽ ‘ഹം കിസീ സേ കം നഹീ’ എന്ന സിനിമയിൽ ആർ.ഡി.ബർമൽ നൽകിയ ‘ക്യാ ഹുവാ തേരാ വാദാ’ റഫിക്ക് ദേശീയ അവാർഡ് നേടിക്കൊടുത്തു. പക്ഷേ ആ തിരിച്ചുവരവിന് അധികം ആയുസ്സുണ്ടായില്ല. ജീവിച്ചിരുന്നെങ്കിൽ ഡിസംബർ 24ന് നൂറു വയസ്സാകുമായിരുന്നു റഫിക്ക്. ആരാധകരുടെ മനസ്സു നിറയ്ക്കുന്ന ഏറെ പാട്ടുകൾ ബാക്കിയുള്ളപ്പോഴാണ് 1980ൽ അൻപത്തിയാറാം വയസ്സിൽ അദ്ദേഹം അന്തരിക്കുന്നത്. അദ്ദേഹം ഏറെ സ്നേഹിച്ച നൗഷാദിനു വേണ്ടിയായിരുന്നു അവസാനപാട്ടും, ‘ജിസ് രാത് കേ ഖ്വാബ് ആയേ.’ ആ സിനിമ റിലീസ് ചെയ്തില്ല. അതേ ഈണം പിന്നീട് നൗഷാദ് മലയാളത്തിൽ ധ്വനി എന്ന സിനിമയിൽ ഉപയോഗിച്ചു: അനുരാഗലോലഗാത്രി...
നമ്മുടെ പ്രിയ ഗായകൻ പി.ജയചന്ദ്രന് എത്ര കേട്ടാലും മതിവരാത്തതു റഫിയുടെയും പി.സുശീലയുടെയും പാട്ടുകളാണ്. ജയചന്ദ്രൻ ഒരിക്കൽ അഭിമുഖത്തിൽ പറഞ്ഞു,‘നിങ്ങൾ എന്നെ ഭാവഗായകൻ എന്നു വിളിക്കുന്നു. ആ ഭാവം ഞാൻ റഫിയിൽ നിന്നും സുശീലാമ്മയിൽ നിന്നും പഠിച്ചതാണ്.’’ ഇതേ വാചകം പണ്ട് മറ്റൊരാളെക്കുറിച്ച് റഫിയും പറഞ്ഞിട്ടുണ്ട്. ‘‘നിങ്ങൾ എന്നെ കേൾക്കുന്നു. ഞാൻ മന്നാഡേയുടെ പാട്ടുകൾ കേൾക്കുന്നു.’’ ഇനിയും എത്രയോ കാലം പാട്ടുകളിലൂടെ ജീവിക്കാനിരിക്കുന്ന, മുഹമ്മദ് റഫിയോട് ഓരോ ആരാധാകനും എന്നും പറയുന്നത് സാഹിർ ലുധിയാൻവിയുടെ ആ വരികൾ മാത്രം: അഭി ന ജാവോ ഛോഡ്‌കർ, കേ ദിൽ അഭി ഭരാ നഹീം.