ഒരേ വർഷം ജനിച്ചവർ, ഏതാണ്ട് ഒരേ കാലഘട്ടത്തിൽ സിനിമയിൽ അരങ്ങേറ്റം കുറിച്ചവർ, ഒരേ കാലഘട്ടത്തിൽ സൂപ്പർതാര പദവിയിലേക്ക് പറന്നുയർന്നവർ... ബോളിവുഡിലെ ഖാൻത്രയങ്ങൾക്ക് സവിശേഷതകളും സാമ്യതകളും ഏറെയാണ്. ഇപ്പോൾ ആമിർ ഖാന്റെയും ഷാറുഖ് ഖാന്റെയും മക്കളും ഒരേ കാലഘട്ടത്തിൽ സിനിമയിൽ അരങ്ങേറ്റം കുറിച്ചിരിക്കുന്നു. താരങ്ങളുടെ പിൻതലമുറക്കാർ സിനിമയിൽ എത്തുന്നതും നടീനടന്മാരാകുന്നതും പുതിയ കാര്യമല്ലെങ്കിലും ആരവങ്ങളും കോലാഹലങ്ങളും ഇല്ലാതെ നിശ്ശബ്ദമായി ഒരു തലമുറമാറ്റം നടക്കുകയാണ് ബോളിവുഡിൽ. ആമിർ ഖാന്റെയും ഷാറുഖ് ഖാന്റെയും സെയ്ഫ് അലി ഖാന്റെയും മക്കൾ സിനിമയിലേക്ക് കാലെടുത്തു വച്ചു കഴിഞ്ഞു. ബച്ചൻ കുടുംബത്തിൽ നിന്നും കപൂർ കുടുംബത്തിൽ നിന്നുമുള്ള ഇളമുറക്കാരും പുതിയ സിനിമകളിലൂടെയും വെബ്സീരിസുകളിലൂടെയും വരവറിയിച്ചു. എന്നാൽ ഇവരെല്ലാം വിജയം കാണുന്നുണ്ടോ? സിൽവർ സ്ക്രീൻ ഇവരെ സ്വീകരിച്ചോ, അതോ ചെറിയൊരു മിന്നിത്തിളക്കത്തിനു ശേഷം പുറത്തേയ്ക്കുള്ള വഴി കാണിക്കുകയാണോ? തുടർപരാജയങ്ങളുടെ പേരിൽ പഴി കേൾക്കുന്ന ബോളിവുഡിന് പിടിവള്ളിയാകുമോ ഈ തലമുറമാറ്റം?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരേ വർഷം ജനിച്ചവർ, ഏതാണ്ട് ഒരേ കാലഘട്ടത്തിൽ സിനിമയിൽ അരങ്ങേറ്റം കുറിച്ചവർ, ഒരേ കാലഘട്ടത്തിൽ സൂപ്പർതാര പദവിയിലേക്ക് പറന്നുയർന്നവർ... ബോളിവുഡിലെ ഖാൻത്രയങ്ങൾക്ക് സവിശേഷതകളും സാമ്യതകളും ഏറെയാണ്. ഇപ്പോൾ ആമിർ ഖാന്റെയും ഷാറുഖ് ഖാന്റെയും മക്കളും ഒരേ കാലഘട്ടത്തിൽ സിനിമയിൽ അരങ്ങേറ്റം കുറിച്ചിരിക്കുന്നു. താരങ്ങളുടെ പിൻതലമുറക്കാർ സിനിമയിൽ എത്തുന്നതും നടീനടന്മാരാകുന്നതും പുതിയ കാര്യമല്ലെങ്കിലും ആരവങ്ങളും കോലാഹലങ്ങളും ഇല്ലാതെ നിശ്ശബ്ദമായി ഒരു തലമുറമാറ്റം നടക്കുകയാണ് ബോളിവുഡിൽ.

ആമിർ ഖാന്റെയും ഷാറുഖ് ഖാന്റെയും സെയ്ഫ് അലി ഖാന്റെയും മക്കൾ സിനിമയിലേക്ക് കാലെടുത്തു വച്ചു കഴിഞ്ഞു. ബച്ചൻ കുടുംബത്തിൽ നിന്നും കപൂർ കുടുംബത്തിൽ നിന്നുമുള്ള ഇളമുറക്കാരും പുതിയ സിനിമകളിലൂടെയും വെബ്സീരിസുകളിലൂടെയും വരവറിയിച്ചു. എന്നാൽ ഇവരെല്ലാം വിജയം കാണുന്നുണ്ടോ? സിൽവർ സ്ക്രീൻ ഇവരെ സ്വീകരിച്ചോ, അതോ ചെറിയൊരു മിന്നിത്തിളക്കത്തിനു ശേഷം പുറത്തേയ്ക്കുള്ള വഴി കാണിക്കുകയാണോ? തുടർപരാജയങ്ങളുടെ പേരിൽ പഴി കേൾക്കുന്ന ബോളിവുഡിന് പിടിവള്ളിയാകുമോ ഈ തലമുറമാറ്റം?

ആമിർ ഖാൻ മകന്‍ ജുനൈദ് ഖാൻ അഭിനയിച്ച ചിത്രം ലൗയാപായുടെ ട്രെയിലർ റിലീസിനെത്തിയപ്പോൾ. നടി ഖുശി കപൂർ സമീപം (Photo by SUJIT JAISWAL / AFP)
ADVERTISEMENT

∙ ആമിറിന്റെ ജുനൈദ്

തുടർച്ചയായ പരാജയങ്ങൾക്കു പിന്നാലെ ആമിർ ഖാൻ താൽക്കാലികമായി സിനിമയിൽ നിന്ന് ഇടവേളയെടുത്തിരിക്കുന്ന സമയത്താണ് മകൻ ജുനൈദ് ഖാന്റെ അരങ്ങേറ്റം. 60 കോടി ബജറ്റിൽ ഒരുക്കിയ ‘ലൗയാപാ’യാണ് കന്നിച്ചിത്രം. നായിക – അന്തരിച്ച നടി ശ്രീദേവിയുടെ മകൾ ഖുശി കപൂർ. ലവ് ടുഡേ എന്ന തമിഴ് ചിത്രത്തിന്റെ റീമേക്കാണ് ലൗയാപാ. വെബ് സീരിസിൽ അഭിനയിച്ച് ‘സ്ക്രീൻ ടെസ്റ്റ്’ നടത്തിയ ശേഷമാണ് ജുനൈദ് സിനിമയിലെത്തിയത്.

ഒരേ കാലഘട്ടത്തിൽ സൂപ്പർതാര പദവിയിലേക്ക് പറന്നുയർന്ന ഷാറുഖ് ഖാനും സൽമാൻ ഖാനും ആമിറിന്റെ മകന്റെ സിനിമ കാണാൻ എത്തിയത് ബി ടൗണിൽ വലിയ വാർത്തയായിരുന്നു. പ്രത്യേക സ്ക്രീനിങ്ങിലാണ്  ‘ഖാൻ ത്രയങ്ങള്‍’ ഒരുമിച്ച് എത്തിയത്. എന്നാൽ നിരൂപക പ്രശംസ നേടിയെങ്കിലും, സിനിമ സംബന്ധിച്ച് ബോക്‌സ് ഓഫിസിൽനിന്നു ലഭിക്കുന്ന വിവരങ്ങൾ അത്ര ആശാവഹമല്ല. മകന്റെ സിനിമയെക്കുറിച്ച് ആമിർ പറഞ്ഞതിങ്ങനെ– ‘അവൻ ബുദ്ധിമാനാണ്, സിനിമയിൽ ഇനിയുമേറെ ദൂരം അവൻ മുന്നോട്ടു പോകുമെന്നതും ഉറപ്പാണ്’. 

ആമിർ ഖാൻ, സൽമാൻ ഖാൻ, ഷാറുഖ് ഖാൻ (File Photo by Reliance group via AP)

∙ ഷാറുഖിന്റെ സുഹാനയും ആര്യനും

ADVERTISEMENT

ഷാറുഖ് ഖാന്റെ മകൾ സുഹാന ഖാന്റെ ആദ്യ സിനിമ ‘ദി ആർച്ചീസ്’ നെറ്റ്ഫ്ലിക്സിൽ  റിലീസായതോടെയാണ് ഷാറുഖ് കുടുംബത്തിൽ നിന്നുളള അടുത്ത താരോദയത്തിനു തുടക്കം കുറിച്ചത്. മോഡലിങ്ങിലും സജീവമാണ്. സുഹാന ഇനി നായികയായി എത്തുന്ന ‘കിങ്’ എന്ന ചിത്രത്തിൽ പ്രധാനവേഷത്തിൽ ഷാറുഖും ഉണ്ട്. അഭിഷേക്  ബച്ചനാണ് ഈ ചിത്രത്തിൽ മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ഷാറുഖിന്റെ നിർമാണ കമ്പനിയായ റെഡ് ചില്ലീസ് ‘കിങ്ങിന്റെ’  നിർമാണപങ്കാളിയാണ്. 2026ൽ ആകും ചിത്രം തിയറ്ററുകളിൽ എത്തുക. വമ്പൻ ചിത്രങ്ങൾ കൊണ്ടു ശ്രദ്ധ നേടിയ സിദ്ധാർഥ് ആനന്ദ് ആണ് സംവിധായകൻ. 200 കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റെന്നാണ് വാർത്തകൾ. ഷാറുഖിന്റെ മൂത്ത മകൻ ആര്യൻ ഖാൻ നെറ്റ്ഫ്ലിക്സ് സീരിസിലൂടെ ഈ വർഷം സംവിധാനത്തിലും അരങ്ങേറ്റം കുറിക്കാനിരിക്കുകയാണ്.

രവീണ ഠണ്ഡനും മകൾ റാഷ തഡാനിയയും ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തിൽ എത്തിയപ്പോള്‍ (File Photo by PTI)

∙ രവീണയുടെ റാഷ

രവീണ ഠണ്ഡന്റെ മകൾ റാഷ തഡാനി തന്റെ അരങ്ങേറ്റം അതിഗംഭീരമാക്കിയ ആഹ്ലാദത്തിലാണ്. ജൂനിയർ രവീണ എന്ന് പോലും പലരും റാഷയെ പുകഴ്ത്തുന്നു. 2025 ജനുവരിയിൽ റിലീസായ ആസാദ് എന്ന ചിത്രം വലിയ ഹിറ്റായില്ലെങ്കിലും റാഷയ്ക്ക് കൈ നിറയെ അവസരങ്ങളാണ് എത്തുന്നത്. റാഷയുടെ നൃത്തച്ചുവടുകൾ ഉൾപ്പെടെ പ്രശംസ പിടിച്ചുപറ്റി.  പ്രമുഖ സിനിമാ വിതരണക്കാരനും നിർമാതാവുമായ അനിൽ തഡാനിയാണ് പിതാവ്. തെന്നിന്ത്യൻ സിനിമകളായ ബാഹുബലി, ദേവ്‌ര, പൃഥ്വിരാജിന്റെ ആടുജിവീതം തുടങ്ങിയ ചിത്രങ്ങൾ ഹിന്ദി പ്രേക്ഷകർക്ക് മുന്നിലേക്കെത്തിച്ചതും അനിൽ തഡാനിയാണ്.

ADVERTISEMENT

∙ ഇബ്രാഹിം അലി ഖാൻ

നടൻ സെയ്ഫ് അലിഖാന്റെയും അമൃത സിങ്ങിന്റെയും മകൻ ഇബ്രാഹിം അലിഖാനും വെള്ളിത്തിരയിൽ സജീവമാകുകയാണ്. നെറ്റ്ഫ്ലിക്സിന് വേണ്ടി ഒരുക്കിയിരിക്കുന്ന നദാനിയൻ ആണ് ആദ്യ ചിത്രം, ഖുശി കപൂറാണ് നായിക.

മുത്തശ്ശി ജയ ബച്ചനും അമ്മ ശ്വേത ബച്ചനുമൊപ്പം അഗസ്ത്യ നന്ദ (File Photo by SUJIT JAISWAL / AFP)

∙ അഗസ്ത്യ നന്ദ

ബച്ചൻ കുടുംബത്തിൽ നിന്നുള്ള പുതിയ താരോദയമാണ് അഗസ്ത്യ നന്ദ; ബച്ചന്റെ മകൾ ശ്വേതയുടെയും കപൂർ കുടുംബാംഗം കൂടിയായ നിഖിൽ നന്ദയുടെയും മകൻ. 2023 ഡിസംബറിൽ നെറ്റ്ഫ്ലിക്സിലൂടെ പുറത്തിറങ്ങിയ ദി ആർച്ചീസ് എന്ന വെബ്സീരിസിലൂടെയാണ്  അരങ്ങേറ്റം. അടുത്തതായി അഗസ്ത്യ അഭിനയിക്കുന്ന ചിത്രത്തിൽ മുതിർന്ന നടൻ ധർമേന്ദ്രയുമുണ്ട്.

∙ മുൻപേ നടന്ന കരിഷ്മ

കപൂർ കുടുംബത്തിൽ നിന്നുള്ള കരിഷ്മ കപൂർ തൊണ്ണൂറൂകളിൽ വെള്ളിത്തിരയിൽ എത്തിയതാണ് താരപുത്രിമാരിലെ ശ്രദ്ധേയ അരങ്ങേറ്റം. അതു വരെ താരപുത്രന്മാരായിരുന്നു പിന്തുടർച്ചാ അവകാശികളായി എത്തിയിരുന്നതെങ്കിൽ കരിഷ്മയുടെ വരവോടെ കഥ മാറി. അധികം വൈകാതെ അനുജത്തി കരീനയും സിനിമയിലെത്തി. പിന്നീട് ഒട്ടേറെ താരപുത്രിമാർ അരങ്ങേറി.

മറ്റു പുതുമുഖ താരബന്ധുക്കൾ

∙ അമൻ ദേവ്ഗൺ: അജയ് ദേവ്ഗണിന്റെ സഹോദരീപുത്രൻ (ചിത്രം: ജനുവരിയിൽ റിലീസ് ആയ ‘ആസാദ്’)

∙ ഷനായ കപൂർ: സ‍‍ഞ്ജയ് കപൂറിന്റെ മകൾ  (ചിത്രം: ആങ്കോം കി ഗുസ്താഖിയാം)

∙ സിമാർ ഭാട്യ: അക്ഷയ് കുമാറിന്റെ സഹോദരീപുത്രി (ചിത്രം: ഇക്കീസ്)

സോനം കപൂർ പിതാവ് അനിൽ കപൂറിന്റെ പാത പിന്തുടർന്നു. അനിലിന്റെ സഹോദരനും ചലച്ചിത്ര നിർമാതാവുമായ ബോണി കപൂറിന്റെ മക്കൾ അർജുൻ  കപൂറും ഖുശി കപൂറും ജാൻവി കപൂറും ബോളിവുഡിൽ തങ്ങളുടേതായ വഴി വെട്ടിത്തുറന്നു കഴിഞ്ഞു. അമ്മയും നടിയുമായ ശ്രീദേവിയുടെ മരണശേഷമാണ് ജാൻവിയും ഖുശിയും സിനിമകളിൽ സജീവമായത്. ബോളിവുഡിനൊപ്പം തെന്നിന്ത്യൻ സിനിമകളും ഇവർ നോട്ടമിടുന്നു. സെയ്ഫ് അലിഖാന്റെ മകൾ സറാ അലി ഖാനും ബോളിവുഡിൽ കാലുറപ്പിച്ചുകഴിഞ്ഞു. മുത്തശ്ശി ഷർമിളാ ടഗോറിന്റെയും അമ്മയുടെയും പിതാവിന്റെയും വിലാസത്തിൽ തന്നെയാണ് സാറയുടെയും വരവ്

നടി ശ്രീദേവിയുടെ മകൾ ഖുശി കപൂർ (image credit: khushikapoor/instagram)

∙ നെപ്പോ കിഡ്സിനുള്ളതോ ബോളിവുഡ്? 

നെപ്പോ കിഡ്സിനുള്ളതാണ് ബോളിവുഡ് എന്ന ആക്ഷേപം ഉയരാൻ തുടങ്ങിയിട്ട് വർഷങ്ങളായി. നൂറ് വർഷത്തിലേറെയായി കപൂർ കുടുംബം പിടിമുറുക്കിയിരിക്കുന്ന ബോളിവുഡില്‍ പിൽക്കാലത്ത് ബച്ചൻ കുടുംബത്തിൽ നിന്നും മഹേഷ് ഭട്ട‍ിന്റെ  കുടുംബത്തിൽ നിന്നും  പിൻഗാമികൾ ഉണ്ടായി. അഭിഷേക് ബച്ചനും ആലിയ ഭട്ടും രൺബീർ കപൂറും ഉൾപ്പെടെയുള്ളവർ സിനിമയിലേക്ക് കാലെടുത്തു വച്ചപ്പോൾ ഏറെ പഴി കേട്ടത് ‘നെപ്പോട്ടിസ’ത്തിന്റെ പേരിലായിരുന്നു. നെപ്പോ കിഡ്‌സിനു വേണ്ടി മാത്രം സിനിമയെടുക്കുന്നയാളാണ് കരൺ ജോഹറെന്ന സംവിധായകൻ എന്നു വരെ വിമർശനങ്ങളുണ്ടായി. എന്നാൽ ആ കാലമെല്ലാം കഴിഞ്ഞു.  അമ്മയുടെയും അച്ഛന്റെയും മുത്തച്ഛന്റെയും മുത്തശ്ശിയുടെയുമെല്ലാം നിഴൽ പറ്റി വന്ന പല ‘നെപ്പോ’ താരങ്ങളും ബോളിവുഡിനു പുറത്തു പോയി. കഴിവുള്ളവർ പിടിച്ചു നിന്നു. അവർ അഭിനയത്തോടൊപ്പം നല്ല സിനിമകൾ നിർമിക്കുകയും ചെയ്ത് മുന്നോട്ടു പോകുന്നു. ബോളിവുഡിന്റെ പുതുതലമുറയുടെ വരവിൽ മാറ്റങ്ങളേറെ പ്രതീക്ഷിക്കാമെന്നു ചുരുക്കം.

English Summary:

Suhana, Junaid, Khushi, Rasha... The Rise of the Nepo Kids and the Silent Cinematic Shift in Bollywood