‘ഇവൻ ഒടിയനാണ്. സംശയില്ല്യ’– ശ്രീവത്സൻ ജെ. മേനോന് എഴുതുന്നു, മരണമില്ലാത്ത ആ മാൻഡൊലിൻ കൂട്ടുകാരനെപ്പറ്റി...

തത്തമംഗലം അങ്ങാടീന്ന് കുതിര വണ്ടീൽക്കേറി. ചൊകല കുതിര മതീന്ന് ഞാൻ ശാഠ്യം പിടിച്ചു. അതിന്റെ കറുത്ത വാൽക്കൂട്ടത്തിന്റെ ചന്തം ഒന്ന് കാണേന്നെ വേണം. വണ്ടീടെ മുന്നിൽ കുതിരക്കാരന്റെ ഒപ്പം ഞാൻ. കുതിരയുടെ പുറം തലോടാൻ നല്ല രസാ! ഇത്തിരീംകൂടി മുമ്പ് ജനിച്ചിട്ട്ണ്ടായിരുന്നെങ്കിൽ കുതിരപ്പുറത്തന്നെ പോവായിരുന്നു. പെട്ടികളും അമ്മേം വണ്ടീടെ കുതിരയില്ലാപ്പുറം വരെ നീണ്ടു കിടന്നു. അച്ഛൻ വാളും പരിചയും ഇല്ലാതെ പിന്നിൽ നടന്നു. കൊങ്ങൻ പട കുതിരയോട്ടം അങ്ങാടീല് ഞാൻ ഇതിന് മുമ്പ് കണ്ട്ട്ട്‌ണ്ട്. അതിന്റെ ഒരു ഓർമേല് വണ്ടിയിൽ ഇരിപ്പും പിടിച്ചു. ക്രിസ്മസിന് സ്കൂൾ പൂട്ടിയ അവധിക്ക് പത്തീസം അച്ഛന്റെ അവിടയാ. ഇപ്രാവശ്യം വേറൊരു ഗുലുമാലും ഉണ്ട്. ശാസ്താപ്രീതിക്ക് ഗ്രാമത്തിലെ തേരിന് എന്റെ കച്ചേരി അരങ്ങേറ്റം ആണ്. അതോണ്ട് അവധിക്ക് ഒരു ആധി വന്നു ചേർന്നു. കുറച്ച് ദൂരം പാടവരമ്പത്ത് കൂടി പോണം. ഗൊറില്ലാ കുരങ്ങുകളെ പോലെ കരിമ്പനകൾ ഒരു വശത്ത്. അവിടവിടെയായി ഓട് മേഞ്ഞ വീടുകൾ. ഓടിന്റെ മൂലേം, വീടിന്റെ ചുമരും വെള്ളേല് നീലയാണോ നീലേല് വെള്ളയാണോ ചേർത്തത് എന്ന് സംശയിക്കത്തക്ക തരത്തില്‍ പെയ്ന്റ് അടിച്ചത് കാണാം. ‘‘എന്താണ്ടാ, വീട്ടിക്ക് വര്ണില്ല്യേ?’’ അച്ഛൻ ഉറക്കെ ചോദിക്കണ കേട്ടു. കറുത്ത മുണ്ടുടുത്ത്, പല്ല് ചുവപ്പിച്ച് കൊണ്ടൊരു ആലാപനം ദൂരേന്ന് വന്നു. ‘‘നാളെ വരാട്ടോളിൻ’’ ചെന്താമരയാണ്. എന്താ ശബ്ദംന്നറിയോ? മൂത്താരുടെ തൊണ്ടേന്നല്ല, വേറെ ഏതോ ഒരു ബോഡി പാർട്ടിൽ നിന്ന് വരീന്ന പോലത്തെ ഒരു ഒച്ചയാ. അസ്സൽ. ചെന്താമരയും കൂട്ടരും നായാടികളാണ്. സംഗീതത്തിൽ അഗ്രഗണ്യർ. മൂന്നാം നാളാണ് കച്ചേരി. അതായത് എന്റെ so called അരങ്ങേറ്റം. രാജലക്ഷമി ടീച്ചർ വയലിൻ വേണ്ട, ഹാർമോണിയം മതി, അത് വായിക്കാം കച്ചേരിക്ക് എന്ന് പറഞ്ഞു.

തത്തമംഗലം അങ്ങാടീന്ന് കുതിര വണ്ടീൽക്കേറി. ചൊകല കുതിര മതീന്ന് ഞാൻ ശാഠ്യം പിടിച്ചു. അതിന്റെ കറുത്ത വാൽക്കൂട്ടത്തിന്റെ ചന്തം ഒന്ന് കാണേന്നെ വേണം. വണ്ടീടെ മുന്നിൽ കുതിരക്കാരന്റെ ഒപ്പം ഞാൻ. കുതിരയുടെ പുറം തലോടാൻ നല്ല രസാ! ഇത്തിരീംകൂടി മുമ്പ് ജനിച്ചിട്ട്ണ്ടായിരുന്നെങ്കിൽ കുതിരപ്പുറത്തന്നെ പോവായിരുന്നു. പെട്ടികളും അമ്മേം വണ്ടീടെ കുതിരയില്ലാപ്പുറം വരെ നീണ്ടു കിടന്നു. അച്ഛൻ വാളും പരിചയും ഇല്ലാതെ പിന്നിൽ നടന്നു. കൊങ്ങൻ പട കുതിരയോട്ടം അങ്ങാടീല് ഞാൻ ഇതിന് മുമ്പ് കണ്ട്ട്ട്‌ണ്ട്. അതിന്റെ ഒരു ഓർമേല് വണ്ടിയിൽ ഇരിപ്പും പിടിച്ചു.
ക്രിസ്മസിന് സ്കൂൾ പൂട്ടിയ അവധിക്ക് പത്തീസം അച്ഛന്റെ അവിടയാ. ഇപ്രാവശ്യം വേറൊരു ഗുലുമാലും ഉണ്ട്. ശാസ്താപ്രീതിക്ക് ഗ്രാമത്തിലെ തേരിന് എന്റെ കച്ചേരി അരങ്ങേറ്റം ആണ്. അതോണ്ട് അവധിക്ക് ഒരു ആധി വന്നു ചേർന്നു.
കുറച്ച് ദൂരം പാടവരമ്പത്ത് കൂടി പോണം. ഗൊറില്ലാ കുരങ്ങുകളെ പോലെ കരിമ്പനകൾ ഒരു വശത്ത്. അവിടവിടെയായി ഓട് മേഞ്ഞ വീടുകൾ. ഓടിന്റെ മൂലേം, വീടിന്റെ ചുമരും വെള്ളേല് നീലയാണോ നീലേല് വെള്ളയാണോ ചേർത്തത് എന്ന് സംശയിക്കത്തക്ക തരത്തില്‍ പെയ്ന്റ് അടിച്ചത് കാണാം.
‘‘എന്താണ്ടാ, വീട്ടിക്ക് വര്ണില്ല്യേ?’’
അച്ഛൻ ഉറക്കെ ചോദിക്കണ കേട്ടു.
കറുത്ത മുണ്ടുടുത്ത്, പല്ല് ചുവപ്പിച്ച് കൊണ്ടൊരു ആലാപനം ദൂരേന്ന് വന്നു.
‘‘നാളെ വരാട്ടോളിൻ’’
ചെന്താമരയാണ്.
എന്താ ശബ്ദംന്നറിയോ? മൂത്താരുടെ തൊണ്ടേന്നല്ല, വേറെ ഏതോ ഒരു ബോഡി പാർട്ടിൽ നിന്ന് വരീന്ന പോലത്തെ ഒരു ഒച്ചയാ. അസ്സൽ. ചെന്താമരയും കൂട്ടരും നായാടികളാണ്. സംഗീതത്തിൽ അഗ്രഗണ്യർ.
മൂന്നാം നാളാണ് കച്ചേരി. അതായത് എന്റെ so called അരങ്ങേറ്റം. രാജലക്ഷമി ടീച്ചർ വയലിൻ വേണ്ട, ഹാർമോണിയം മതി, അത് വായിക്കാം കച്ചേരിക്ക് എന്ന് പറഞ്ഞു. കൊങ്ങോർപ്പിള്ളി പരമേശ്വരൻ നമ്പൂതിരി മാഷ് മൃദംഗം. തൃപ്പൂണിത്തുറ രാധാകൃഷ്ണൻ ചേട്ടൻ ഘടം. അവർ മൂന്നീസം കഴിഞ്ഞിട്ടേ വരൂ. സ്വരങ്ങള്‍ പാടി ശീലിക്കാൻ പരമേശ്വരൻ നമ്പൂതിരി മാഷ് എന്നെ വീട്ടിലേക്ക് വിളിക്കാറ്ണ്ട്.
‘‘സാ’ ന്ന് പാട്മ്പോൾ, നമ്മൾ shake hand കൊടുക്കണ കയ്യില്ലേ? അത് നേരെ തന്റെ വായിന്റെ ഉള്ളിലിക്ക് vertical ആയിട്ട് വെക്യാ. കണ്ട്വോ? മൂന്ന് വിരലുകൾ എങ്കിലും വായിന്റെ ഉള്ളില്‍ പോണം. അങ്ങിനെ വേണം ‘സാ’ എന്ന പാടാൻ ട്ട്വോ?’’
shake hand കൊടുക്കുമ്പോൾ വായ തുറന്ന് ‘Hai’ എന്ന് പറയാൻ ഞാൻ ശീലിച്ചതങ്ങിനെയാണ്.
മൂന്ന് അച്ചേമ്മമാർ, മൂന്ന് വല്ല്യേച്ചന്മാർ, മുത്തശ്ശി, ഒരു സീതക്കുട്ടി, (അതായത് ‘കസിനൂട്ടി’), മൂന്നു പശുക്കൾ all വാഴും വീട്. തൊട്ടടുത്ത് പാറയ്ക്കാട്ട് തറവാട്. തറവാട്ടിൽ ഒരു 50 പേരും. കാമാക്ഷിയമ്മയും ശ്രീചക്രോം (I mean സാക്ഷാൽ പ്രതിഷ്ഠ).
വസുധൈവ കുടുംബകം.
കിണറ്റിന്‍ കരയിൽ കുളിക്കുമ്പോൾ, അടുത്തു വളരുന്ന ചേരുമ്പഴവും അതിന്റെ അടുത്തു വളരുന്ന സീതപ്പഴവും തിന്ന് കൊണ്ട് കുളിക്കാം. തലതോർത്തിത്തരാൻ അച്ചേമമാരുടെ competition ആണ്. ആർക്കും കുട്ടികളില്ല. അതെന്നെ.
‘‘ദാ, തൊണ്ടയ്ക്ക് നല്ലതാേണയ്, കഴിച്ചോ കുട്ടാ’’ മുത്തശ്ശി മടിശ്ശീലയിൽ നിന്ന് കൽക്കണ്ടം നീട്ടും. ഉച്ചയ്ക്ക് ഊണിന് എന്താ ഉപ്പേരി വേണ്ടത്? എന്ന് ദാസവല്ല്യച്ചൻ. അങ്ങനെ എന്റെ ഇഷ്ടത്തിന് അനുസരിച്ച് ഊണിന് ചക്കപ്പുടുത്തൂൽ with സാമ്പാർ. കച്ചേരിക്ക് വേണ്ട സ്നേഹം, അങ്ങനെ വരിവരിയായി വന്നു.
ശാസ്താപ്രീതിക്ക് എല്ലാ ദിവസവും നല്ല ഗിണ്ണൻ കച്ചേരികളാണ്. രാത്രി പത്ത് മണിയാവും തുടങ്ങാൻ. വീട്ട്ന്ന് ഞങ്ങൾ നടന്നാണ് ഗ്രാമത്തിലെ കച്ചേരികൾക്ക് പോവ്വാ. ഇന്നത്തെ കച്ചേരി ഒരു കുട്ടീടെയാ! ദാസവല്ല്യച്ചന്റെ കയ്യിൽ മുട്ട വിളക്ക്, അച്ഛൻ റാന്തല്‍, എനിക്ക് ഒരു പെൻടോർച്ച്. ഇരുട്ട് എന്നക്കപ്പറഞ്ഞാ! ഇര്ട്ടന്നെ.
‘‘നോക്കി നടന്നോ, എപ്പഴാ ഒടിയൻ ചാടി വീഴ്വാന്ന് പറയാൻ പറ്റില്ലാട്ടോ. പേടീണ്ടോ നനക്ക്?’’
ഫാന്റം, മാൻഡ്രേക്ക് തുടങ്ങിയവരുടെ ജീവിതരീതി നന്നായി പഠിച്ച് മനസ്സിലാക്കിയ ഞാൻ കുലുങ്ങിയില്ല. ഒരു ഉൾക്കിടലം തോന്നാണ്ടൂരിന്നില്ല്യ.
‘‘Real lifeൽ ഒടിയന്റെ പേരെന്താണ്?’’ ഞാൻ ദാസവല്ല്യച്ചന്റെ മുഖത്തേക്ക് പെൻ ടോർച്ച് അടിച്ചു ചോദിച്ചു.
‘‘പണ്ട് കണ്ടൻ എന്നായിരുന്ന്വേ. ഇപ്പോ ‘‘കണ്ടൻ John’’.
എനിക്ക് ആ പേര് ‘ക്ഷ’ പിടിച്ചു.
I am john, kandan john, ഒടിവെക്കൽ is my job. എന്തൊരു സ്റ്റൈൽ അല്ലേ?
ഞങ്ങൾ ഒക്കപ്പാടെ സത്രത്തിന്റെ അടുത്തേക്കു പോയി. കലാകാരന്മാർക്കുള്ള വിശ്രമോം, ഭക്ഷണോം ഒക്കെ അവിടെയാ. ഗ്രാമത്തിലെ അച്ഛന്റെ ഫ്രണ്ട്സൊക്കെ കൂട്ടം കൂടാൻ വന്നു. വർത്തമാനം പറഞ്ഞ് പറഞ്ഞ് സത്രത്തിന്റെ ഉള്ളീക്കേറി. എല്ലാവരും പായയിൽ ഇരുന്ന് ഊണു കഴിക്കുകയായിരുന്നു. നല്ല ദോശേടെ മണോം വരണ്‌ണ്ട്. സിക്കില്‍ ഭാസ്ക്കരൻ സാർ ആണ് വയലിൻ. മെലിഞ്ഞ് ചെറിയ ഒരു വിദ്വാൻ. തഞ്ചാവൂർ ഉപേന്ദ്രൻ മൃദംഗം, ഇരുണ്ട നിറം, നല്ല ഉരുക്ക് പോലത്തെ ശരീരം.
തൈര്നുള്ള ചോറ് മര്യാദയോടെ ഇലയുടെ സൈഡിലേക്ക് മാറ്റി, ഒരു ദോശയെ സ്വീകരിച്ച് കിടത്തി അദ്ദേഹം. തൊട്ടടുത്ത് ചടച്ച ഒരാൾ ഊണ് കഴിക്കണുണ്ടെങ്കിലും അങ്ങടീങ്ങടും നോയ്ക്കോണ്ടിരിക്ക്യാ. ആ ഹാളിൽ വെള്ള ജൂബ്ബയും വെള്ള പൈജാമയും ഇട്ട് ഒരു ചെറിയ കുട്ടി ഓടി കളിച്ചു കൊണ്ടിരിക്ക്യാ.
‘‘ഒക്കാന്ത് സാപ്പ്ടറാ കണ്ണാ!’’ ചടച്ചച്ഛൻ കേണു...
‘‘മാട്ടേൻ, മാട്ടേൻ’’ എന്ന് താളത്തിൽ കുട്ടി.
‘‘ഇവന്റെയാണ് കച്ചേരി ട്ടോളിൻ’’. വെങ്കീച്ചസാമി പറഞ്ഞു അച്ഛനോട്. അവൻ ഒരു ആർട്ടിഫിഷ്യൽ പന്ത് ഡ്രിബിൾ ചെയ്ത് എന്റെ അടുത്ത് എത്തി. ഒരു ഉണ്ടക്കണ്ണൻ, കറുത്ത ചരട് വലത് കയ്യിൽ, മുട്ടിയുടെ മുമ്പിലെ കിളിക്കൂട് എന്നെ ‘കുക്കുടാ’ ചിരിപ്പിച്ചു.
Running Race? സംശുദ്ധമായ ചലഞ്ച് ആണ്. കൂട്ട് കിട്ടിയതിന്റെ ഒരു പ്രസന്നത അവന് വന്നിട്ടുണ്ടായിരുന്നു. ഹാളും താണ്ടി ഞങ്ങൾ മൈതാനത്തേക്ക് എത്തി. സത്രത്തിന്റെ അടുത്തുള്ള കിണർ മുതൽ സ്റ്റേജ് വരെ റേസ്.
‘‘we willoo runoo to the stagoo’’
1,2,3...
ഓട്ടം കൊടുത്തു. മെലിഞ്ഞവനും തടിച്ചവും ദൈവത്തിന്റെ മുമ്പിൽ ഒന്നാണെങ്കിലും ഓട്ടമത്സരത്തിൽ അങ്ങനയല്ലാ. റേസ് കഴിഞ്ഞി ഊണ് ഹാളിൽ മടങ്ങി ചെന്നപ്പോൾ അവൻ എന്നോട് ‘‘you, eattoo with me.’’
ഞങ്ങൾ ഉണ്ണാൻ ഇരുന്നു. അവന്റെ അച്ഛന് സമാധാനമായി. ഉണ്ടോണ്ടിരിക്കുമ്പോൾ അവൻ സിക്കിൽ ഭാസ്ക്കരൻ സാറിനോട് ചോദിച്ചു.
‘‘മാമാ, മണിരംഗ് രാഗം സഞ്ചാരം എപ്പടി’’?
ഭാസ്ക്കരൻ സാർ ഒരു വെറ്റില മുറുക്കി മുറുക്കിന്റെ ഇടയിലൂടെ പാടി.
‘‘സ രി മ പ നി സ
സ നി പ മ ഗ രി സ’’
രാനിദീ രാദൂ... എന്ന ത്യാഗരാജ കീർത്തനം രണ്ട് മിനിറ്റ് കൊണ്ട് പാടിത്തീർത്തു. ‘‘താങ്ക്സ് മാമാ’’ എന്നൊക്കെ പറഞ്ഞു എന്ന്ണ്ടെങ്കിലും ഊണിന്റെ ശ്രദ്ധയിൽ പകുതിയെ അവൻ കേട്ടിട്ടുള്ളൂ എന്ന് എനിക്ക് ഉറപ്പായിരുന്നു.
കച്ചേരിക്ക്, മുന്നിലെ വരിയിൽ തന്നെ ഞാൻ ചമ്രം പടഞ്ഞിരുന്നു. ഇപ്പോൾ ഞങ്ങൾ ഫ്രണ്ട്സ് അല്ലേ? ആ ഒരു ലുക്ക് എന്നിൽ ഉണ്ടേനും. തിങ്ങി നിറഞ്ഞ സദസ്സ്. ചടച്ചച്ഛൻ പിന്നിൽ ഇരുന്നു. അവൻ തന്റെ കുട്ടി ഗിറ്റാർ പോലത്തെ ഇൻസ്ട്രുമെന്റ് കയ്യിലെടുത്തു. ‘‘വാതാപി ഗണപതിം ഭജെ’’യാണ് തുടങ്ങിയത്. ഹംസധ്വനി രാഗം, എന്ത് പറഞ്ഞാലും കേക്കണ ഒരു പൈക്കിടാവിനെ പോലെ അവനെ അനുസരിച്ചു. രണ്ടു കൃതികളും കൂടി കഴിഞ്ഞ് അവൻ ഒരു രാഗം അവന്റെ കുട്ടി ഗിറ്റാറിൽ വിസ്തരിക്കാൻ തുടങ്ങി. സിക്കിൽ ഭാസ്ക്കരൻ സാർ ഞെട്ടി. അവൻ വായിക്കുന്നത് മണിരംഗ് രാഗമാണ്. രാഗാലാപനം പത്ത് മിനിറ്റ്. സിക്കിൽ ഭാസ്ക്കരൻ സാർ വയലിൻ താഴെ വച്ച് അവനെ നോക്കി ഒന്നു തൊഴുതു. അവൻ ഗുരുവായൂരപ്പൻ സിനിമയിലെ ഗുരുവായൂരപ്പൻ മന്ദഹസിക്കുന്നതു പോലെ ഒന്നു ചിരിച്ചു. ‘നാം എല്ലാം അറിയുന്നു’ എന്ന ഭാവത്തിൽ.
ഞാൻ വാ പിളർന്ന് ഇരുന്നു പോയി. തീർന്നില്ല! ‘രാനിദി’ എന്ന കീർത്തനവും വായിച്ച്, മനോധർമ സ്വരവും വായിച്ചപ്പോൾ എനിക്ക് after ഷോക്കുകളുടെ ഒരു പരമ്പര തന്നെ അനുഭവപ്പെട്ടു. സദസ്യർക്കറിയില്ലല്ലോ, അവൻ ഈ രാഗം കേട്ടത് തന്നെ അരമണിക്കൂർ മുമ്പാണെന്ന്.
ഇവൻ ഒടിയനാണ്. സംശയില്ല്യ. നമ്മളെപ്പോലെ ഉള്ളവരെ ഒന്നും ജീവിക്കാൻ വിടില്ല ല്ലെ! ഉണ്ടക്കണ്ണൻ. സഹിക്കാൻ പറ്റ്‌ണ്ടാർന്നില്ല്യ.
കച്ചേരി കഴിഞ്ഞ് ഞങ്ങൾ വീട്ടിലിക്ക് മടങ്ങാൻ തയ്യാറെടുത്തു. അച്ഛന്റെ സുഹൃത്ത് സീതാരാമയ്യർ എന്നോട് പറഞ്ഞു.
‘‘ഇന്ത മേടയിൽ ജി.എൻ.ബാലകൃഷ്ണൻ, എം.എസ്.സുബ്ബലക്ഷ്മി എല്ലാവരും പാടീറ്ക്ക്. day after tomorrow താനെ കച്ചേരി. ജംന്ന് പാട്’’
മുട്ടവിളക്കുംകൊണ്ട് രാത്രിയിൽ തിരിച്ച് വീട്ടിലേക്ക് നടക്ക്മ്പോൾ ദേഷ്യവും സങ്കടവും ഒന്നും മാറീട്ടുണ്ടായിരുന്നില്ല്യ.
‘‘എല്ലാം ഒടിയൻമാരാ!’’ മുട്ട വിളക്കിലേക്ക് ശക്തിയായി ഊതി. അന്ധകാരം.
മൂന്നാം ദിവസം ഞാനും ഒന്ന് പാടി.
അന്ന് ഓട്ടത്തിലും, പിന്നെ സംഗീതത്തിലും, ഒടുവിൽ മരണത്തിലും അവൻ തന്നെ മുന്നിലെത്തി.
അവൻ. മാൻഡൊലിൻ U (ഉണ്ടക്കണ്ണൻ) ശ്രീനിവാസ്.