ഷെൻ ട്രയാഡും ലൂസിഫർ നെക്സസും മാത്രമല്ല, ‘എമ്പുരാനിൽ’ ഒളിഞ്ഞിരിക്കുന്ന ഈ സിനിമാറ്റിക് അനുഭവം നിങ്ങൾ തിരിച്ചറിഞ്ഞിരുന്നോ?

ചില സിനിമകളുണ്ട്, സത്യമേത് മിഥ്യയേത് എന്നു തിരിച്ചറിയാനാകാത്ത വിധമുള്ള നേർത്ത അതിർവരമ്പുകൾക്കുള്ളിൽ പ്രേക്ഷകരെ തളച്ചിടുന്നവ. ഇതിലേതാണു യാഥാർഥ്യം, അതോ ഇതു വെറും സിനിമ മാത്രമാണോ എന്നു പ്രേക്ഷകർ പകച്ചു നിൽക്കുന്ന അനുഭവങ്ങൾ സമ്മാനിക്കുന്നവ. അടുത്തിടെ പുറത്തിറങ്ങിയ ‘രേഖാചിത്രം’ അതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ്. 1985 ലിറങ്ങിയ ‘കാതോടു കാതോരം’ എന്ന ‘യഥാർഥ’ സിനിമയുടെ പരിസരത്തേക്ക് രേഖ എന്ന സാങ്കൽപിക കഥാപാത്രത്തെ കൊണ്ടുവരികയായിരുന്നു ചിത്രത്തിൽ. എന്നാൽ സിനിമ കാണുന്ന പലരും രേഖ യഥാർഥത്തിൽ ‘കാതോടു കാതോര’ത്തിന്റെ സെറ്റിലുണ്ടായിരുന്നു എന്നുതന്നെ കരുതുന്നു. നിർമിത ബുദ്ധിയുടെ ഉൾപ്പെടെ സഹായത്തോടെ അത്തരമൊരു അനുഭവം പ്രേക്ഷകരിലേക്കെത്തിക്കാൻ അണിയറപ്രവർത്തകർക്കും സാധിച്ചു. കാരണം, രേഖ യഥാർഥ കഥാപാത്രമാണെന്നു പറഞ്ഞ് അത്രയേറെയായിരുന്നു സമൂഹമാധ്യമങ്ങളിലെ ചർച്ച. ഓൾട്ടർനേറ്റ് ഹിസ്റ്ററി എന്ന വിഭാഗത്തിലാണ് ഇത്തരം സിനിമകൾ അറിയപ്പെടുക. ഈ സിനിമകളിൽ ചരിത്രത്തിന്റേതായ ഒരു പശ്ചാത്തലം ഉണ്ടാകും. സംവിധായകൻ അതിനെ സ്വീകരിക്കും. എന്നിട്ട് ആ പശ്ചാത്തലത്തിൽ ഇരുന്നു ചിന്തിക്കും; ഒരുപക്ഷേ ചരിത്രത്തിൽ ഇപ്രകാരമാണ് സംഭവിച്ചിരുന്നെങ്കിലോ? അങ്ങനെയെങ്കിൽ ചരിത്രംതന്നെ വഴിമാറിപ്പോയിട്ടുണ്ടാകില്ലേ? ഒരുപക്ഷേ ചരിത്രത്തിന്റെ ഓരത്ത് ആരുമറിയാതെ ഇത്തരമൊരു കാര്യം യഥാർഥത്തിൽ സംഭവിച്ചിട്ടുണ്ടെങ്കിലോ? ആ ചിന്തയിലേക്ക് സംവിധായകനും തിരക്കഥാകൃത്തും

ചില സിനിമകളുണ്ട്, സത്യമേത് മിഥ്യയേത് എന്നു തിരിച്ചറിയാനാകാത്ത വിധമുള്ള നേർത്ത അതിർവരമ്പുകൾക്കുള്ളിൽ പ്രേക്ഷകരെ തളച്ചിടുന്നവ. ഇതിലേതാണു യാഥാർഥ്യം, അതോ ഇതു വെറും സിനിമ മാത്രമാണോ എന്നു പ്രേക്ഷകർ പകച്ചു നിൽക്കുന്ന അനുഭവങ്ങൾ സമ്മാനിക്കുന്നവ. അടുത്തിടെ പുറത്തിറങ്ങിയ ‘രേഖാചിത്രം’ അതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ്. 1985 ലിറങ്ങിയ ‘കാതോടു കാതോരം’ എന്ന ‘യഥാർഥ’ സിനിമയുടെ പരിസരത്തേക്ക് രേഖ എന്ന സാങ്കൽപിക കഥാപാത്രത്തെ കൊണ്ടുവരികയായിരുന്നു ചിത്രത്തിൽ. എന്നാൽ സിനിമ കാണുന്ന പലരും രേഖ യഥാർഥത്തിൽ ‘കാതോടു കാതോര’ത്തിന്റെ സെറ്റിലുണ്ടായിരുന്നു എന്നുതന്നെ കരുതുന്നു. നിർമിത ബുദ്ധിയുടെ ഉൾപ്പെടെ സഹായത്തോടെ അത്തരമൊരു അനുഭവം പ്രേക്ഷകരിലേക്കെത്തിക്കാൻ അണിയറപ്രവർത്തകർക്കും സാധിച്ചു. കാരണം, രേഖ യഥാർഥ കഥാപാത്രമാണെന്നു പറഞ്ഞ് അത്രയേറെയായിരുന്നു സമൂഹമാധ്യമങ്ങളിലെ ചർച്ച.
ഓൾട്ടർനേറ്റ് ഹിസ്റ്ററി എന്ന വിഭാഗത്തിലാണ് ഇത്തരം സിനിമകൾ അറിയപ്പെടുക. ഈ സിനിമകളിൽ ചരിത്രത്തിന്റേതായ ഒരു പശ്ചാത്തലം ഉണ്ടാകും. സംവിധായകൻ അതിനെ സ്വീകരിക്കും. എന്നിട്ട് ആ പശ്ചാത്തലത്തിൽ ഇരുന്നു ചിന്തിക്കും; ഒരുപക്ഷേ ചരിത്രത്തിൽ ഇപ്രകാരമാണ് സംഭവിച്ചിരുന്നെങ്കിലോ? അങ്ങനെയെങ്കിൽ ചരിത്രംതന്നെ വഴിമാറിപ്പോയിട്ടുണ്ടാകില്ലേ? ഒരുപക്ഷേ ചരിത്രത്തിന്റെ ഓരത്ത് ആരുമറിയാതെ ഇത്തരമൊരു കാര്യം യഥാർഥത്തിൽ സംഭവിച്ചിട്ടുണ്ടെങ്കിലോ? ആ ചിന്തയിലേക്ക് സംവിധായകനും തിരക്കഥാകൃത്തും തങ്ങളുടെ ക്രിയേറ്റിവിറ്റിയെ വലിയ തോതിൽ കൊണ്ടുവരും. സംവിധാന–തിരക്കഥാ മികവു കൂടി ചേരുന്നതോടെ ചരിത്രവും ഫിക്‌ഷനും ഇഴപിരിക്കാനാകാത്ത വിധം ഒന്നാകും. ലോകമഹായുദ്ധ ചിത്രങ്ങളിൽ മുതൽ ‘ദ് ഫോറസ്റ്റ് ഗംപ്’ പോലുള്ള ഓസ്കര്‍ ചിത്രങ്ങളിൽ വരെ ഈ രീതി കണ്ടിട്ടുണ്ട്. ‘ഫോറസ്റ്റ് ഗംപ്’ ഒരു കോമഡി ഡ്രാമ ചിത്രമായിരുന്നിട്ടു കൂടി അതിൽ പലയിടത്തും ചരിത്രത്തെ നായകനു വേണ്ടി ഭംഗിയായി ‘വളച്ചൊടിച്ചിരിക്കുന്നതു’ കാണാം. (‘വളച്ചൊടിച്ചു എന്നു പറയാനാകുമോ എന്നു പോലും സംശയമാണ്). പറഞ്ഞു വരുന്നത് എമ്പുരാനെപ്പറ്റിയാണ്.
∙ ഇല്യുമിനാറ്റിയില്ല ഇവിടെ...!
പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ‘എമ്പുരാൻ’ ഓൾട്ടർനേറ്റ് ഹിസ്റ്ററിയിലേക്ക് പലപ്പോഴും പോകുന്നുണ്ട്. എന്നാൽ എമ്പുരാനിൽ പരീക്ഷണം കുറച്ചുകൂടി വ്യത്യസ്തമാണ്. ചിത്രത്തിന്റെ തുടക്കത്തിൽത്തന്നെ നമുക്കു കേൾക്കാം ചരിത്രാതീത കാലം മുതൽ ലോകത്തെ നിയന്ത്രിക്കുന്ന ചില നിഗൂഢ ശക്തികളെപ്പറ്റി. എന്നാൽ മുരളി ഗോപി എന്ന തിരക്കഥാകൃത്ത് ആ നിഗൂഢശക്തികളെ ഇല്യുമിനാറ്റി എന്നല്ല വിശേഷിപ്പിക്കുന്നത്, മറിച്ച് മറ്റു രണ്ടു പേരുകളിലാണ്. ലോകത്തിലെ ഏറ്റവും പ്രഗത്ഭരെന്ന് അവകാശപ്പെടുന്ന ബ്രിട്ടിഷ്– അമേരിക്കൻ ചാരസംഘടനകൾക്ക് എന്നും തലവേദനയായിട്ടുള്ള രണ്ട് നിഗൂഢനാമധാരികൾ. ഒന്ന്, ഗോഡ് ആക്സിസ് എന്നറിയപ്പെടുന്ന ആഫ്രോ–ചൈനീസ് സഖ്യം ‘ഷെൻ ട്രയാഡ്’. പിന്നൊന്ന് ലൂസിഫർ നെക്സസ് എന്നറിയപ്പെടുന്ന ഇൻഡോ–അറബ് മെഗാ സിൻഡിക്കറ്റ് ഖുറേഷി അബ്രാം.
ഈ രണ്ടു ഗാങ്സ്റ്റർ സംഘങ്ങളും യഥാർഥത്തിൽ ഉണ്ടോ? ഷെൻ ട്രയാഡിന്റെ ചരിത്രം അന്വേഷിച്ചു ചെന്നാൽ നാമെത്തുക ‘ട്രയാഡ്’ എന്നറിയപ്പെടുന്ന ചൈനീസ് നിഗൂഢ സംഘത്തിലേക്കാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ, ചൈനീസ് ജനസംഖ്യയുടെ ആധിപത്യമോ ആധിക്യമോ ഉള്ളയിടങ്ങളിലാണ് ട്രയാഡിന്റെ പ്രവർത്തനങ്ങൾ. ഓർഗനൈസ്ഡ് ക്രൈം തന്നെയാണ് ഈ നിഗൂഢ സംഘം ചെയ്യുന്നത്. ഇതിന്റെ ചരിത്രം മുതൽ പല കാര്യങ്ങളും ഇന്നും അവ്യക്തമാണ്. യഥാർഥത്തിൽ ഉണ്ടോ എന്നു പോലും സംശയിക്കാവുന്ന വിധം നിഗൂഢമാണ് പ്രവർത്തനങ്ങളും. ഇതോടൊപ്പമാണ് മുരളി ഗോപി ഖുറേഷി അബ്രാം സംഘത്തെ ചേർത്തു നിർത്തുന്നത്. അവിടെയാണ് സംവിധായകന്റെയും തിരക്കഥാകൃത്തിന്റെയും ബ്രില്യൻസും.
സ്വർണം, വജ്രം, ആയുധം, ലഹരിമരുന്ന് എന്നിവയുടെ കടത്തുമായി ബന്ധപ്പെട്ടു രൂപപ്പെട്ട അധോലോക സിൻഡിക്കറ്റുകളിലേക്ക് ഖുറേഷി അബ്രാം അഥവാ കെഎ സംഘത്തെയും ഓൾട്ടർനേറ്റ് ഹിസ്റ്ററിയിലൂടെ ചേർക്കുകയാണ് പൃഥ്വിയും മുരളിയും ചെയ്തത്. ലൂസിഫർ സിനിമയുടെ അവസാനം, ഖുറേഷി അബ്രാം നെക്സസിനെ വെല്ലാൻ ലോകത്ത് ഇനിയാരുമില്ലെന്നുതന്നെയാണ് പറഞ്ഞുവയ്ക്കുന്നത്. എന്നാൽ അതങ്ങനെതന്നെയാണോ? ഉത്തരം പൃഥ്വിരാജ് കാത്തുവച്ചിരിക്കുന്നത് ലൂസിഫറിന്റെ മൂന്നാം ഭാഗത്തിലാണ്. ഖുറേഷിയേയും വെല്ലുന്ന ആരൊക്കെയോ വീണ്ടും കളത്തിലേക്കു വരികയാണ്. ചരിത്രവും ഫിക്‌ഷനും വീണ്ടും കൂട്ടിമുട്ടുന്ന അദ്ഭുതമാണ് ലൂസിഫർ മൂന്നാം ഭാഗത്തിലേക്കായി സംവിധായകൻ കാത്തുവച്ചിരിക്കുന്നതെന്നു ചുരുക്കം. അപ്പോൾ രണ്ടാം ഭാഗത്തിൽ, എമ്പുരാനിൽ എന്താണു സംഭവിക്കുന്നത്?
∙ ‘അയ്യോ വിലങ്ങണിയിക്കല്ലേ’
സമകാലിക രാഷ്ട്രീയ സാഹചര്യത്തിൽ എമ്പുരാൻ എന്ന ചിത്രം പ്രസക്തമാകുന്നതും മേൽപറഞ്ഞ ചോദ്യത്തിന്റെ ഉത്തരത്തിലൂടെയാണ്. 2002 ലെ ഒരു കലാപത്തിൽനിന്നാണ് എമ്പുരാന് തുടക്കമാകുന്നത്. സ്വാഭാവികമായും അതിന്റെ അന്വേഷണം ചെന്നെത്തുക ഗുജറാത്തിലെ ഗോധ്ര കലാപത്തിലേക്കായിരിക്കും. ഒരു വിഭാഗം ഇന്നും ഓർക്കാൻ പോലും ഇഷ്ടപ്പെടാത്ത ആ കലാപത്തിന്റെ കനൽക്കാഴ്ചകൾ വീണ്ടും കാണാം എമ്പുരാനിൽ. അതിലേക്ക് ചില കഥാപാത്രങ്ങളെ ചേർക്കുകയാണ് മുരളി ഗോപി എന്ന തിരക്കഥാകൃത്ത് ഇത്തവണ ചെയ്തത്. ‘വാട്ട് ഇഫ്?’ അഥവാ ഇത്തരത്തിൽ ഒന്ന് അന്നു കലാപകാലത്തു സംഭവിച്ചിരുന്നെങ്കിൽ അതിന്റെ ഫലം എന്തായിരിക്കും എന്നതാണ് അദ്ദേഹം ഉന്നയിക്കുന്ന ചോദ്യം. അതിലൂടെ സമകാലിക കേരള– ഇന്ത്യൻ രാഷ്ട്രീയത്തിലെ പുഴുക്കുത്തുകളെയും സ്വന്തം ആവശ്യത്തിനു വേണ്ടിയുള്ള നേതാക്കളുടെ പൊളിറ്റിക്കൽ മാനിപ്പുലേഷനുകളെയും വൃത്തിയായി കാണിച്ചു തരുന്നു അദ്ദേഹം.
ഒരു രാഷ്ട്രീയ നേതാവിനെ വിലങ്ങണിയിക്കാൻ പോകുമ്പോൾ ‘അയ്യോ വിലങ്ങണിയിക്കല്ലേ’ എന്ന് എതിർപക്ഷം അറിയാതെ കരഞ്ഞു പോകുന്ന രംഗം പോലുമുണ്ട് ചിത്രത്തിൽ. ആ വിലങ്ങണിയിക്കുന്ന നിമിഷത്തിന് രാഷ്ട്രീയത്തിൽ അത്രയേറെയുണ്ടാകും സ്വാധീനമെന്ന് പ്രതിപക്ഷത്തേക്കാൾ നന്നായി ആർക്കാണ് അറിയാത്തത്! ഭരണകക്ഷി– പ്രതിപക്ഷ ഭേദമില്ലാതെ എല്ലാവരെയും മുരളി ഗോപിയുടെ തൂലിക ആക്രമിക്കുന്നുണ്ട്. എമ്പുരാന്റെ പ്രത്യേകതകളിലൊന്നായി തോന്നിയതും അതാണ്. ഒരു ഭാഗത്ത് രാജ്യാന്തര മാഫിയ. മറുവശത്ത് ഇന്ത്യൻ രാഷ്ട്രീയം. രണ്ടിലും യഥാർഥ ചരിത്രമുണ്ട്. എന്നാൽ ആ ചരിത്രത്തെ ചെറുതായൊന്നു ‘ട്വിസ്റ്റ്’ ചെയ്തപ്പോൾ അതിലേക്ക് എളുപ്പത്തിൽ പല കഥാപാത്രങ്ങളെയും കൊണ്ടുവരാനായി. ചരിത്രവും ഫിക്‌ഷനും തമ്മിലുള്ള ഈ കൂടിച്ചേരലാണ് ഇത്തവണ പ്രിയദർശിനി രാംദാസ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മഞ്ജു വാര്യരുടെ രംഗങ്ങൾക്ക് കൂടുതൽ ത്രില്ലിങ് സ്പേസ് നൽകിയത്; ഒപ്പം ‘ബാബാ ബജ്‌രംഗി’ എന്നും ‘മുന്ന’ എന്നും വിളിപ്പേരുള്ള കഥാപാത്രങ്ങളെ സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തിലേക്ക് വളരെ എളുപ്പത്തില്‍ ഇണക്കിച്ചേർക്കാനായതും. ഈ രണ്ടു പേരും പല യഥാർഥ വ്യക്തികളെയും ഓർമിപ്പിക്കും.
∙ നിഗൂഢതയും രാഷ്ട്രീയവും
ഇരുതല മൂർച്ചയുള്ള വാൾ പോലെയാണ് ചരിത്രത്തോടൊപ്പം ഫിക്‌ഷനെ ചേർക്കുന്നത്. ഒന്നു പാളിയാൽ ചരിത്രവും ഫിക്‌ഷനും നമ്മെ മുറിവേൽപിക്കും. അത്തരത്തിലൊരു മുറിവേൽക്കൽ പ്രേക്ഷകർക്കു സംഭവിച്ചിട്ടുണ്ടോ എന്നറിയാൻ സിനിമ കാണുകതന്നെ വേണം. എമ്പുരാൻ പല തലമുറകളുടെ സിനിമയാകുന്നതും അങ്ങനെയാണ്. അടിയന്തരാവസ്ഥയെ നേരിട്ട ഒരു തലമുറ നമുക്കു മുന്നിലുണ്ട്. ഗോധ്ര കലാപത്തിന്റെ മുറിവുകൾ കണ്ട ഒരു തലമുറയുമുണ്ട്. എന്നാൽ ഇതെല്ലാം ചരിത്രപുസ്തകങ്ങളിലൂടെയും സിനിമയിലൂടെയും സീരീസുകളിലൂടെയും മാത്രം കണ്ട മറ്റൊരു തലമുറയും ഇപ്പോൾ വളരുന്നുണ്ട്. ഇവർക്കെല്ലാമുള്ളതാണ് എമ്പുരാൻ. ചരിത്രാതീത കാലം മുതലുള്ള നിഗൂഢശക്തികൾക്കൊപ്പം, ചരിത്രത്തെ തങ്ങൾക്കു വേണ്ടി ഉപയോഗപ്പെടുത്തിയ രാഷ്ട്രീയക്കാരെയും പ്രേക്ഷകർക്കു മുന്നിൽ പ്രദർശിപ്പിക്കുന്നുവെന്നതാണ് എമ്പുരാന്റെ പ്രസക്തി. അത്തരം രാഷ്ട്രീയനീക്കങ്ങൾ ഭാവിയിലേക്കു കാത്തുവച്ചിരിക്കുന്ന അനുഭവങ്ങൾ എന്താണെന്ന സൂചനയും ഈ ചിത്രം നമുക്കു നൽകുന്നു.
രാഷ്ട്രീയത്തെ, അതിന്റെ ഇന്ത്യൻ ചരിത്രത്തെ നല്ല പോലെ അറിയാവുന്ന ഒരാളാണു നിങ്ങളെങ്കിൽ എമ്പുരാനിൽ ഒട്ടേറെ ഉൾപ്പിരിവുകളുണ്ട്. അതിലെ പല കഥാപാത്രങ്ങളും പലരെയും നിങ്ങളുടെ ഓർമയിലെത്തിക്കും. തന്റെ തിരക്കഥകളിൽ രാഷ്ട്രീയത്തിന്റെയും ഇന്ത്യൻ ചരിത്രത്തിന്റെയും ഇഴകൾ പാകുന്നത് മുരളി ഗോപിയുടെ രീതിയാണ്. അതു പലപ്പോഴും വലിയ ചർച്ചകളും ആയിട്ടുണ്ട്. ചലച്ചിത്ര എഴുത്തിലെ ധൈര്യത്തോടെയുള്ള ഈ രാഷ്ട്രീയ പരീക്ഷണം ‘ഈ അടുത്ത കാലത്ത്’, ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്’, ‘ടിയാൻ’, ‘തീർപ്പ്’ തുടങ്ങിയ സിനിമകളിൽ പ്രകടമായിത്തന്നെ കണ്ടിട്ടുമുണ്ട്. ടിയാനിലും തീർപ്പിലും മുരളി ഗോപിക്ക് കൂട്ടായി, കഥാപാത്രങ്ങളിലൊന്നായി പൃഥ്വിയുമുണ്ടായിരുന്നു. ഇപ്പോഴിതാ എമ്പുരാനിലും. അപ്പോഴും എമ്പുരാൻ സംഘം പറഞ്ഞുവയ്ക്കുന്നുണ്ട്– ഇതൊരു സിനിമ മാത്രമാണ്; ത്രില്ലടിപ്പിക്കുന്ന ആക്‌ഷൻ ചിത്രം. ആക്‌ഷൻ രംഗങ്ങൾ മാത്രമല്ല, ആശയവും ത്രില്ലടിപ്പിക്കുന്നതിലല്ലേ സിനിമയുടെ വിജയം. എമ്പുരാൻ കണ്ടിറങ്ങുമ്പോൾ അത്തരമൊരു സംതൃപ്തിയും നിങ്ങളുടെ മനസ്സിലുണ്ടായേക്കാം.