‘അവിടെ അപായ ബോർഡ് വായിച്ചില്ലേ, നിങ്ങൾ ചാരമായി പോയേനെ...’: ശ്രീവത്സൻ ജെ. മേനോൻ എഴുതുന്നു- ‘ബാലമണ്ഡലം’

‘‘അന്യർക്ക് പ്രവേശനമില്ല’’ എന്ന ബോർഡ് തൃശൂർ ആകാശവാണി നിലയത്തിന്റെ ഗേറ്റിന്മേൽ അഹങ്കാരത്തോടെ ഇരിക്കണത് അച്ഛനാണ് എനിക്ക് കാട്ടിത്തന്നത്. സ്കൂട്ടറിന്റെ പിന്നിൽ ഇരുന്ന് ലേശം ചെരിഞ്ഞ് ഞാൻ അത് വായിച്ചു. ‘അന്യന്റെ ഭാര്യയെ മോഹിക്കരുത് ട്ടാ...’ എന്ന് മാത്‌സ് ക്ലാസ്സ് ഇന്റർവെലിൽ അലക്സ് എന്നോടു വളരെ സീരിയസ് ആയി പറഞ്ഞത് ഞാൻ എന്തുകൊണ്ടോ ഓർത്തു. ‘‘സ്കൂട്ടർ പാർക് കർകെ ആവോ. റെജിസ്റ്റർ പെ എൻട്രി കർനാ ഹേ’’ പൊലീസ്കാരന്റെ വക അമ്ട്ട്. ഞാൻ വിട്ടില്ല; കാച്ചി, ‘‘മേം അന്യൻ നഹീം, ബാലമണ്ഡലം ഹെ’’ അയാൾ പെട്ടെന്ന് പ്രസന്ന വദന സുകുമാരനായി. ‘‘ഓ, മണിച്ചേച്ചി കാ പ്രോഗ്രാം? ചലോ ചലോ, അന്തർ ചലോ’’ അങ്ങിനെ പ്രവേശനം സാധ്യായി ട്ടാ. തൃശൂർ ആകാശവാണിയുടെ ‘ബാലമണ്ഡലം’ എന്ന പരിപാടി കുട്ടികളുടെ ഇടയിൽ ഒരു ജാതി ഹിറ്റാർന്നു. കുട്ടികൾ പാടുന്നു, കഥ പറയുന്നു, നാടകം കളിക്കുന്നു. സംഘഗാനങ്ങൾ പാടുന്നു. ച്ചാൽ, ഞങ്ങടെ ഒരു ലോകം. അടിമുടി കുട്ടി പരിപാടി. തങ്കമണി ചേച്ചി ഞങ്ങളുടെ എല്ലാവരുടെയും ചേച്ചിയാണ്. മണിച്ചേച്ചിയാണ് പ്രോഗ്രാമിന്റെ അവതരണം. കുറുമ്പ് പറച്ചിൽ, കുട്ടികളുടെ കത്ത് വായിക്കൽ ഒക്കെ. നല്ല മണിമണി പോലിരിക്കും മണിച്ചേച്ചീടെ ശബ്ദം. ഒരു കുട്ടി ഫ്രണ്ട്‌ലി ടോൺ ആണ് ട്ടാ. അതിന്റെ ഗുട്ടൻസ് മ്മക്ക് പിടികിട്ടില്ല്യാ. അപ്പിടി ഇരിക്കും കാലത്തിങ്കൽ ബാലമണ്ഡലത്തിന് തോന്നി... കുട്ടികളുടെ ഒരു

‘‘അന്യർക്ക് പ്രവേശനമില്ല’’ എന്ന ബോർഡ് തൃശൂർ ആകാശവാണി നിലയത്തിന്റെ ഗേറ്റിന്മേൽ അഹങ്കാരത്തോടെ ഇരിക്കണത് അച്ഛനാണ് എനിക്ക് കാട്ടിത്തന്നത്. സ്കൂട്ടറിന്റെ പിന്നിൽ ഇരുന്ന് ലേശം ചെരിഞ്ഞ് ഞാൻ അത് വായിച്ചു. ‘അന്യന്റെ ഭാര്യയെ മോഹിക്കരുത് ട്ടാ...’ എന്ന് മാത്‌സ് ക്ലാസ്സ് ഇന്റർവെലിൽ അലക്സ് എന്നോടു വളരെ സീരിയസ് ആയി പറഞ്ഞത് ഞാൻ എന്തുകൊണ്ടോ ഓർത്തു.
‘‘സ്കൂട്ടർ പാർക് കർകെ ആവോ. റെജിസ്റ്റർ പെ എൻട്രി കർനാ ഹേ’’ പൊലീസ്കാരന്റെ വക അമ്ട്ട്. ഞാൻ വിട്ടില്ല; കാച്ചി, ‘‘മേം അന്യൻ നഹീം, ബാലമണ്ഡലം ഹെ’’
അയാൾ പെട്ടെന്ന് പ്രസന്ന വദന സുകുമാരനായി. ‘‘ഓ, മണിച്ചേച്ചി കാ പ്രോഗ്രാം? ചലോ ചലോ, അന്തർ ചലോ’’
അങ്ങിനെ പ്രവേശനം സാധ്യായി ട്ടാ.
തൃശൂർ ആകാശവാണിയുടെ ‘ബാലമണ്ഡലം’ എന്ന പരിപാടി കുട്ടികളുടെ ഇടയിൽ ഒരു ജാതി ഹിറ്റാർന്നു. കുട്ടികൾ പാടുന്നു, കഥ പറയുന്നു, നാടകം കളിക്കുന്നു. സംഘഗാനങ്ങൾ പാടുന്നു. ച്ചാൽ, ഞങ്ങടെ ഒരു ലോകം. അടിമുടി കുട്ടി പരിപാടി.
തങ്കമണി ചേച്ചി ഞങ്ങളുടെ എല്ലാവരുടെയും ചേച്ചിയാണ്. മണിച്ചേച്ചിയാണ് പ്രോഗ്രാമിന്റെ അവതരണം. കുറുമ്പ് പറച്ചിൽ, കുട്ടികളുടെ കത്ത് വായിക്കൽ ഒക്കെ. നല്ല മണിമണി പോലിരിക്കും മണിച്ചേച്ചീടെ ശബ്ദം. ഒരു കുട്ടി ഫ്രണ്ട്‌ലി ടോൺ ആണ് ട്ടാ. അതിന്റെ ഗുട്ടൻസ് മ്മക്ക് പിടികിട്ടില്ല്യാ.
അപ്പിടി ഇരിക്കും കാലത്തിങ്കൽ ബാലമണ്ഡലത്തിന് തോന്നി... കുട്ടികളുടെ ഒരു ഗായകസംഘം രൂപീകരിക്കണം എന്ന്. തൃശൂർ നിലയത്തിന്റെയാണ് ഐഡിയ. അവര്‍ വിരിച്ച വലേല് ഞാനും പെട്ടു.
അതായത് കുട്ടിസംഘത്തിന്റെ ആദ്യ പ്രോഗ്രാമിന്റെ റിഹേഴ്സലിനാണ് ഞാൻ നിലയത്തിൽ അവതരിച്ചിരിക്കുന്നത്. സ്റ്റുഡിയോ കോംപ്ലക്സിന്റെ വലിയ വാതിലിന്റെ പുറത്ത് ചെരിപ്പു സ്റ്റാൻഡ് കണ്ടപ്പോ മനസ്സിലായി ബാലികകളും ബാലൻ –കെ– നായകൻമാരും അകത്തുണ്ടെന്ന്.
ഹൈ ഞാൻ ലേറ്റ് ആയിട്ടില്ലാല്ലോ?
വാതിലിന്റെ അടുക്കെ വീണ്ടും ഒരു ഹിന്ദി പൊലീസ്കാരൻ.
വാതിൽ തുറന്നു. ഒരു ശീതൾ ഹവ, ആ ഹിന്ദിക്കാരനെ താണ്ടി എന്റെ മുഖത്തേക്ക് ശക്തിയായി അടിച്ചു. ഒരു ഗന്ധം മൂക്കിൽ കേറി. ‘എഐആർ’ ഗന്ധം. ഒരു എൻജിനീയർ ആണ് എന്നെ ഉള്ളിലേക്ക് കൊണ്ടുപോയത്. ഇടനാഴിയിലൂടെ ഞാൻ നടന്നു. ചുമരുകൾ ഓഫ് വൈറ്റ് നിറത്തിൽ. മരം കൊണ്ടുണ്ടാക്കിയവയാണ്. അതിൽ ചെറിയ സുഷിരങ്ങൾ. ‘സൗണ്ട് പ്രൂഫിങ്ങിനാണ്’ ഇങ്ങനെ ചെയ്യുന്നത്. എൻജിനീയർ പറഞ്ഞു. ഇടനാഴിയുടെ ഇരുവശങ്ങളിലുമായി, ഡ്രാമാ സ്റ്റുഡിയോ, ക്ലാസിക്കൽ മ്യൂസിക് സ്റ്റുഡിയോ എന്നിങ്ങനെ എഴുതി വെച്ചിട്ടുണ്ട്. അടഞ്ഞു കിടക്കുന്ന വാതിലുകളുടെ മുകളിൽ ചുവന്ന ലൈറ്റ് കത്തിക്കിടക്കുന്നുണ്ട്. റിക്കോർഡിങ്ങ് നടക്കുന്നുണ്ട് ഇവിടെ. ‘‘അവിടെയൊന്നും പോവാൻ പാടില്ല്യാ ട്ടാ.’’ എന്ന് എൻജിനീയർ. ഇയാളെന്താ എന്റെ മാത്‌സ് ടീച്ചറോ? കൂടുതൽ കളിച്ചാ ഞാൻ കേറൂട്ടാ. എന്ന് മനസ്സിൽ പറഞ്ഞ് ‘‘ശരി സാർ’’ എന്ന ഉത്തരവും കൊടുത്തു.
ലൈറ്റ് മ്യൂസിക് സ്റ്റുഡിയോയിന്റെ ഒരു വാതിൽ തുറന്നപ്പോൾ ദേ മറ്റൊരു വാതിൽ. രണ്ടും തുറന്നു പിടിച്ച് എന്നെ സ്റ്റുഡിയോയ്ക്ക് അകത്താക്കി, എൻജിനീയർ. AIR tight ന്നക്ക പറഞ്ഞാ എന്റെസ്റ്റോ! സംഗീത കുട്ടികൾ നിലത്തിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു. ശങ്കരൻ നമ്പൂതിരി, മുരളീധരൻ ഉണ്ണി, സുധീർ; ഇവർ പരിചയക്കാർ. ശങ്കരനും ഉണ്ണിയും സ്റ്റാർസ് ആണേയ് അതോണ്ട്, അവരിൽ നിന്ന് ഒരു 50 cm മാറി, ഞാൻ ഇരുന്നു. നല്ല ‘പദ് പദാ’ എന്ന മറൂൺ നിറത്തിലുള്ള വലിയ കാർപെറ്റിലാണ് ഞങ്ങൾ ഇരുന്നത്.
‘‘അലാവുദ്ദീൻ ആകാശത്ത്ക്കൂടെ പറക്ക്‌മ്പോൾ ഉപയോഗിക്കണ സാധനാർന്നു. ആള് ലീവിന് സ്വർഗത്ത് പോയപ്പോ ഇവടെ ആകാശവാണിക്ക് കൊടുത്തിട്ട് പോയതാ’’ ഒരു വളിപ്പ് എവിടെ നിന്നോ വന്നു. ആൺകുട്ടികൾ ചിരിച്ചപ്പോൾ പെൺകുട്ടികൾ ഒരു ഗിഗ്ഗിളിൽ ഒതുക്കി. അപ്പോഴേക്കും തങ്കമണിച്ചേച്ചി വന്നു. എല്ലാവർക്കും ഒരു ഉഷാർ വന്നു. എല്ലാവരോടും സ്നേഹവാത്സല്യത്തോടെ മണിച്ചേച്ചി പെരുമാറി. നിങ്ങളെ ഒക്കെ കാണാൻ ഇവിടെ കുറച്ച് പേര് വര്ന്ന്ണ്ട്. വിദ്വാൻമാരുടെ ഒരു നിര തന്നെ അവിടെ അണിനിരന്നു. വയലിൻ വിദ്വാൻമാർ ശ്രീ. ടി.വി. രമണി, ശ്രീ. തിരുവിഴ ശിവാനന്ദൻ, ശ്രീ. സി. രാജേന്ദ്രൻ, മൃദംഗ വിദ്വാന്മാർ പരമേശ്വരൻ നമ്പൂതിരി, ശർമാജി, വീണ വിദ്വാൻ അനന്തപദ്മനാഭൻ, സംഗീതജ്ഞനും മഹാഗുരുവുമായ നടേശൻ മാസ്റ്റർ, സുധാവർമ അങ്ങനെ പ്രഗത്ഭന്മാരായ പലരും വന്ന് ഞങ്ങളെ കണ്ട് പ്രോത്സാഹനങ്ങളും മറ്റും തന്നു.
‘‘നിങ്ങളെ പാട്ടുകൾ പഠിപ്പിക്കുന്നത് ഇവരായിരിക്കും’’ രണ്ടു പേരെ ചൂണ്ടിക്കാണിച്ച് മണിച്ചേച്ചി പറഞ്ഞു. അനന്തപദ്മനാഭൻ മാഷും, ശിവാനന്ദൻ മാഷും ചേർന്ന് ഒരു പുസ്തകം ഉയർത്തിക്കാണിച്ചു. ഞങ്ങൾ ഇതാണെന്ന് പറഞ്ഞു ചിരിച്ചു. വിക്ടർ ഹ്യൂഗോവിന്റെ ‘‘പാവങ്ങൾ’’ എന്ന് എഴുതിയ പുറംചട്ട. ഞങ്ങൾ ഇംപ്രസ്ഡ് ആയി. പൊട്ടിച്ചിരിച്ചു. അവർക്കും സന്തോഷമായി. അവരും ചിരിച്ചു. ഐസ് നൈസായിട്ട് പൊട്ടി.
‘‘നാളെയാണ് എന്റെ ഊഴം. അപ്പോ നടക്കട്ടെ’’ ശിവാനന്ദൻ മാഷ് ബൈ പറഞ്ഞു പോയി. പപ്പമ്മാവൻ ആദ്യഗാനം പഠിപ്പിക്കാൻ തുടങ്ങി. വരികൾ എഴുതി ഞങ്ങൾ.
‘ഇന്ത്യയൊരു പൂവനം ഞങ്ങളാ പുഷ്പവനത്തിലെ മന്ദാര മാണിക്യ പൂക്കൾ...’
പടപടാന്ന് രണ്ടു മൂന്നു ട്യൂണുകളിൽ പപ്പമ്മാവൻ പാടി നോക്കി. എനിക്കദ്ഭുതം തോന്നി. എങ്ങിനെയാ ഇങ്ങനെ വേറെ വേറെ ട്യൂണുകൾ ഉണ്ടാക്കുന്നത്? ഇടയ്ക്ക് ഒന്ന് വീണയിൽ വായിച്ച് നോക്കും. ഒരു ട്യൂൺ പാടി പപ്പമ്മാമന് തൃപ്തിയായി. ‘‘Let's start’’. അങ്ങനെ ഞങ്ങൾ പാട്ട് പഠിച്ച് തുടങ്ങി. പാട്ട് പഠിച്ചും, കുസൃതികൾ കാട്ടിയും പെൺപടയ്ക്കു മുമ്പിൽ മിടുക്കൻമാരായും ഉച്ചയൂണിന്റെ വീണ ബെൽ മുഴങ്ങും വരെ ഞങ്ങൾ സ്റ്റുഡിയോയിൽ ഇരുന്നു.
‘‘വരൂ നമുക്ക് റിക്കോർഡിങ് കൺസോൾ കാണണ്ടെ?’’
മണിച്ചേച്ചി വീണ്ടും അവതരിച്ചു. കൺസോൾ റൂമിൽ ഞങ്ങൾ ഇടിച്ചിടിച്ച് നിന്നു. ‘‘ഇവിടെയാണ് നമ്മൾ റിക്കോർഡ് ചെയ്യുന്നത്. നിങ്ങൾ അപ്പുറത്ത് പാടും, ഞങ്ങൾ ഈ മുറിയിൽ നിന്നും അത് പകർത്തും. സ്‌പൂളുകളിലാണ് ശബ്ദം പതിയുന്നത്. പാടുന്ന മുറി ഞങ്ങൾക്ക് ഇവിടെനിന്ന് കാണാൻ കഴിയും. പകുതി ചുമർ ചില്ലോണ്ടാണ് ഉണ്ടാക്കിയിരുന്നത്.
‘‘കൺസോളിൽ റിക്കോർഡിങ്ങ് ഓകെ ആയാൽ, ചില്ലാമ്പുറത്തെ പാട്ടുകാരോട് നിങ്ങൾ എന്ത് ആക്‌ഷൻ കാണിക്കും?’’ മണിച്ചേച്ചി നിഷ്കളങ്കമായി ചോദിച്ചു. സംഗീത ശിരോമണികൾ എല്ലാവരും thumbs up കാണിച്ചു. ഞങ്ങൾ ഒന്നു രണ്ടു പേർ കാണിച്ച ആംഗ്യം മണിചേച്ചി കാണാത്തത് ആരുടെയോ ഭാഗ്യം കൊണ്ടാട്ടാ!
ഊണു കഴിഞ്ഞ ഇടവേളയിൽ ഞങ്ങൾ ആൺകുട്ടികൾ മിറ്റത്തേക്ക് ഇറങ്ങി.
‘‘ടാ അത് നോക്ക്യേ. ഒരു എംടൻ ടവർ.’’ സുധീർ പറഞ്ഞു.
‘‘മ്മക്ക് അങ്ങട് പോയാലോ’’? ഒരു ബാല ഗാനഗന്ധർവൻ പറഞ്ഞു.
ഇരുമ്പ് ടവർ ഞങ്ങളെ മാടി വിളിച്ചു. ‘‘ ഈ ടവറിന്റെ ഒക്കെ ഒരു പവർ! ഭയങ്കരാട്ടാ.’’
ടവറിനെ ഉന്നം വച്ച് ഞങ്ങൾ നടന്നു. സ്റ്റുഡിയോ കോംപ്ലക്സിൽ നിന്ന് ഒരു 200 മീറ്റർ മാറിയാണ് അത് സ്ഥിതി ചെയ്യണത്. എല്ലാവരും കൂടി ‘‘ഇന്ത്യയൊരു പൂവനം’’ ഉച്ചത്തിൽ പാടി നടന്നു. നടന്ന് നടന്ന് ടവറിന്റെ അടുത്തെത്തി. അപ്പ വേറൊരു പ്രശ്നം. ടവറിനു ചുറ്റുമായി ഒരു ഇരുമ്പ് കമ്പി വേലിയും പിന്നെ അകത്ത് കടക്കാൻ ഒരു വിക്കറ്റ് ഗേറ്റും ഉണ്ട്. ഗേറ്റില് ദാ പിന്നേം ഒരു ചുവന്ന ബോർഡ്.
ഒരേ ശ്രുതിയിൽ ഒരു പഞ്ചമ പുച്ഛം അങ്ങട് പാടി, വിക്കറ്റ് ഗേറ്റ് തുറന്ന് ഞങ്ങൾ ടവറിന്റെ അടുത്തേക്കുള്ള ജൈത്രയാത്ര തുടർന്നു. ഉച്ചത്തിൽ പാടി ഞാൻ എന്തോ കാരണം കൊണ്ട് പിന്നിലേക്ക് തിരിഞ്ഞു നോക്കിയപ്പോൾ ആകാശവാണിയിലെ മുഴുവൻ ജീവനക്കാരും പുറത്തേക്കിറങ്ങി വന്ന് ഞങ്ങളെ നോക്കി അലറി വിളിക്കുകയാണ്. പാട്ട് നിർത്താൻ പറഞ്ഞ് ഞാൻ അവർ നിലവിളിക്കുന്നത് ശ്രദ്ധിച്ചു. ‘‘പോവരുത് അതിന്റെ അടുത്ത് പോവരുത് എന്ന് ഉറക്കെ നിലവിളിക്കുന്ന ചിലർ. ഉറക്കെ കരയുന്ന മറ്റു ചിലർ. കുറച്ചു നേരത്തേക്ക് എനിക്കൊന്നും മനസ്സിലായില്ല്യ. പൊലീസുകാരും ജീവനക്കാരുമായി ഇരുന്നൂറോളം ആളുകൾ കൂടിയിട്ടുണ്ട്. ആരും അടുത്ത് വരുന്നില്ല. കൈ കൊണ്ട് വാ, വാ എന്ന് കാട്ടുകയും ബഹളം വയ്ക്കുകയും ചെയ്യുന്നുമുണ്ട്. ഞങ്ങൾ പതുക്കെ തിരികെ നടന്നു. ഞങ്ങൾക്ക് ഇപ്പോ എന്തെങ്കിലും സംഭവിക്കും എന്ന മട്ടിലാണ് ആളുകൾ തലയിൽ കയ്യും വച്ച് ഞങ്ങൾക്കായി കാത്തിരുന്നത്.
തിരികെ നടന്ന് ഞങ്ങൾ സ്റ്റുഡിയോ കോംപ്ലക്സ് എത്തുമ്പോഴേക്കും രണ്ടു മൂന്നു എൻജിനീയർമാർ വന്ന് ഒരു കവചം സൃഷ്ടിച്ച്, ആളുകളെ മാറ്റി നിർത്തി ഞങ്ങളെ അകത്തേക്ക് കൂട്ടിക്കൊണ്ടു പോയി. എൻജിനീയർ ഞങ്ങളെ നേരെ കൊണ്ടുപോയത് ഇലക്ട്രിക് കൺട്രോൾ റൂമിലേക്കാണ്. ഒരു പുതിയ ട്യൂബ് ലൈറ്റിന്റെ കവർ പൊട്ടിച്ച് അയാൾ അത് കയ്യിൽ ഉയർത്തിപ്പിടിച്ചുകൊണ്ട് കൺട്രോൾ പാനലിന്റെ അടുത്തേക്ക് നടന്നു നീങ്ങി. പാനൽ എത്താറായപ്പോൾ തന്നെ ട്യൂബ് ലൈറ്റ് പ്രകാശിക്കാൻ തുടങ്ങി. എന്നിട്ട് അയാള്‍ ശ്രദ്ധയോടെ ഞങ്ങളെ ശകാരിച്ചു.
‘‘ഇവിടെ ഇതാണ് സ്ഥിതിയെങ്കില്‍ ആ ടവറിന്റെ അടുത്തേക്കു പോയിരുന്നെങ്കിൽ നിങ്ങടെ ഗതി എന്താവുമായിരുന്നു. ചാരമായി പോയേനെ. അവിടെ അപായ ബോർഡ് നിങ്ങൾ വായിച്ചില്ലേ? നിങ്ങൾ രക്ഷപ്പെട്ടത് എങ്ങനെയാണെന്ന് എനിക്കെത്ര ആലോചിച്ചിട്ടും മനസ്സിലാവ്ണില്ല്യ. കിഴങ്ങൻമാര്... പോയ് പാട്ട് പാട് പിള്ളേരെ.’’
കത്തിപ്പോവാത്തത് കൊണ്ട് സ്റ്റേജ് പ്രോഗ്രാമുകളും റേഡിയോ പ്രോഗ്രാമുകളുമായി ഇരുപതിലധികം പാട്ടുകൾ പാടി ഞങ്ങൾ ‘ബാലമണ്ടൻമാരായി’ വിരാജിച്ചു. (തുടരും)
(മുൻ കോളങ്ങൾ വായിക്കാം, ഇവിടെ ക്ലിക്ക് ചെയ്യുക)