ദുബായിൽ ഇനി റോയൽ അറ്റ്ലാന്റിസ് വിസ്മയം; വിമാനം വരെ ഇറക്കാവുന്ന ബുർജ് അൽ അറബും!
അംബരചുംബികളുടെയും വിസ്മയ നിർമിതികളുടെയും നഗരമായ ദുബായിൽ ഏറ്റവും പുതിയ ആകർഷണമാണ് നീലക്കടലിന് അഭിമുഖമായി ചില്ലു കൊട്ടാരം പോലെ നിർമിച്ചിരിക്കുന്ന റോയൽ അറ്റ്ലാന്റിസ് റിസോർട്ട്. ഓരോ ആറുമാസം കൂടുമ്പോഴും എന്തെങ്കിലും പുതിയ വിസ്മയം ഒരുക്കി സന്ദർശകരെ ആകർഷിക്കുന്ന ദുബായുടെ പുതിയ കൗതുകക്കാഴ്ചയാണിത്. കടൽ നികത്തി നിർമിച്ച പാം ജുമൈറ എന്ന വിസ്മയ ദ്വീപിന്റെ സൗന്ദര്യത്തിന് മാറ്റു കൂട്ടുന്നതാണ് ഈ പുത്തൻ ഹോട്ടൽ- അപാർട്മെന്റ് സമുച്ചയം. 1640 അടി നീളത്തിലും 584 അടി ഉയരത്തിലുമുള്ള ഈ നിർമിതി ആരെയും കൊതിപ്പിക്കും വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്. പ്രത്യേക ദ്വീപിൽ നിർമിച്ചിരിക്കുന്ന ഈ 46 നില കെട്ടിടത്തിൽ 795 മുറികളും സ്വീറ്റുകളും ഉണ്ട്. നല്ല വെള്ളാരംകല്ലിൽ സ്വർണരേഖകൾ കോറിയിട്ടിരിക്കുന്ന തറയിൽ ചവിട്ടണോ വേണ്ടയോ എന്ന സംശയം തോന്നിയാൽ ആരെയും കുറ്റപ്പെടുത്താനാവില്ല. നാൽപതടി ഉയരമുണ്ട് സ്വീകരണ ഇടത്തിലെ (ലോബി) മേൽക്കൂരയ്ക്ക്. ഇതിന് ഒത്തനടുവിൽ മരുഭൂമിയിൽ ആദ്യ മഴത്തുള്ളികൾ വീഴുന്നതിനെ അനുസ്മരിപ്പിക്കുന്ന നിർമിതിയാണ് മറ്റൊരു കൗതുകക്കാഴ്ച. വീഴാൻ വെമ്പി നിൽക്കുന്ന മഴത്തുള്ളികൾ പോലുള്ള അലങ്കാര തൂക്കുവിളക്കുകളും ആരുടെയും മനംമയക്കും.

അംബരചുംബികളുടെയും വിസ്മയ നിർമിതികളുടെയും നഗരമായ ദുബായിൽ ഏറ്റവും പുതിയ ആകർഷണമാണ് നീലക്കടലിന് അഭിമുഖമായി ചില്ലു കൊട്ടാരം പോലെ നിർമിച്ചിരിക്കുന്ന റോയൽ അറ്റ്ലാന്റിസ് റിസോർട്ട്. ഓരോ ആറുമാസം കൂടുമ്പോഴും എന്തെങ്കിലും പുതിയ വിസ്മയം ഒരുക്കി സന്ദർശകരെ ആകർഷിക്കുന്ന ദുബായുടെ പുതിയ കൗതുകക്കാഴ്ചയാണിത്. കടൽ നികത്തി നിർമിച്ച പാം ജുമൈറ എന്ന വിസ്മയ ദ്വീപിന്റെ സൗന്ദര്യത്തിന് മാറ്റു കൂട്ടുന്നതാണ് ഈ പുത്തൻ ഹോട്ടൽ- അപാർട്മെന്റ് സമുച്ചയം.
1640 അടി നീളത്തിലും 584 അടി ഉയരത്തിലുമുള്ള ഈ നിർമിതി ആരെയും കൊതിപ്പിക്കും വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്. പ്രത്യേക ദ്വീപിൽ നിർമിച്ചിരിക്കുന്ന ഈ 46 നില കെട്ടിടത്തിൽ 795 മുറികളും സ്വീറ്റുകളും ഉണ്ട്. നല്ല വെള്ളാരംകല്ലിൽ സ്വർണരേഖകൾ കോറിയിട്ടിരിക്കുന്ന തറയിൽ ചവിട്ടണോ വേണ്ടയോ എന്ന സംശയം തോന്നിയാൽ ആരെയും കുറ്റപ്പെടുത്താനാവില്ല. നാൽപതടി ഉയരമുണ്ട് സ്വീകരണ ഇടത്തിലെ (ലോബി) മേൽക്കൂരയ്ക്ക്. ഇതിന് ഒത്തനടുവിൽ മരുഭൂമിയിൽ ആദ്യ മഴത്തുള്ളികൾ വീഴുന്നതിനെ അനുസ്മരിപ്പിക്കുന്ന നിർമിതിയാണ് മറ്റൊരു കൗതുകക്കാഴ്ച. വീഴാൻ വെമ്പി നിൽക്കുന്ന മഴത്തുള്ളികൾ പോലുള്ള അലങ്കാര തൂക്കുവിളക്കുകളും ആരുടെയും മനംമയക്കും.
231 ആഡംബര താമസയിടങ്ങളാണ് ഇതിലുള്ളത്. ദുബായിലെ തന്നെ ഏറ്റവും വിലകൂടിയ താമസസ്ഥലമാണിത്. രണ്ടു മുതൽ അഞ്ചു കിടപ്പുമുറികളുള്ള അപ്പാർട്മെന്റുകളും പെന്റ ഹൗസുകളും ഇതിലുണ്ട്. അഞ്ചു കിടക്കമുറികളുള്ള അപ്പാർട്മെന്റിന് 5428 ചതുരശ്ര അടിയാണ് വലുപ്പം. ബാൽക്കണി മാത്രം 851 ചതുരശ്ര അടിയുണ്ട്. രണ്ടു കിടപ്പുമുറികളുള്ള താമസയിടങ്ങൾക്ക് 1732 ചതുരശ്ര അടി വലുപ്പമാണുള്ളത്. ഇതിനു പോലും 311 ചതുരശ്ര അടി വലുപ്പമുള്ള ബാൽക്കണിയുണ്ട്.
∙ തീയും വെള്ളവും ‘നിറഞ്ഞ’ ആഡംബരം
നിരവധി അവാർഡുകൾ നേടിയിട്ടുള്ള ന്യൂയോർക്ക് ആസ്ഥാനമായുള്ള കോഹൻ പെഡേഴ്സൻ ഫോക്സ് അസോസിയേറ്റ്സാണ് ഹോട്ടൽ രൂപകൽപന ചെയ്തത്. അനന്തതയിലേക്ക് തുറന്നിരിക്കുന്ന ഇൻഫിനിറ്റി പൂളുകളും ഒരോ മുറികൾക്കും പ്രത്യേകമായി സജ്ജമാക്കിയിരിക്കുന്ന മുറ്റങ്ങളുമാണ് ഇതിന്റെ മറ്റ് പ്രത്യേകതൾ. ഒന്നും രണ്ടുമല്ല 65 ഇൻഫിനിറ്റി പൂളുകളാണ് ഇതിലുള്ളത്. കടൽ നീലിമയും ആകാശ നീലിമയും കൈകോർക്കും പോലെ തോന്നും ഈ നീന്തൽക്കുളങ്ങളിൽ ഇറങ്ങിക്കിടക്കുമ്പോൾ.
ആഡംബരത്തിന്റെ അവസാന വാക്കുപോലെയാണ് ഇതിലെ ഓരോ മുറികളും. ഫ്രഞ്ച് സ്ഥാപനം സിബീൽ മാർഗേറിയാണ് ഇതിന്റെ ഇന്റീരിയർ ചെയ്തിരിക്കുന്നത്. ലോബിയിൽത്തന്നെ നമ്മെ അമ്പരിപ്പിക്കുന്ന കാഴ്ചകൾ ധാരാളം. കൂറ്റൻ ഫിഷ് ടാങ്കുകൾ ആരുടെയും മനം നിറയ്ക്കും. ഗ്ലാസ് ഭിത്തികൾക്കിടയിൽ ജലധാരകളും തീനാളങ്ങളും കാണുമ്പോൾ ആരും അദ്ഭുതം കൂറും. വെറ്റ് എന്ന കമ്പനിയാണ് ഇത് നിർമിച്ചിരിക്കുന്നത്. ഭൂമിയിലെ രണ്ട് പ്രതിഭാസങ്ങളായ വെള്ളവും തീയും ഇന്റീരിയർ തീമിന് ഉപയോഗിച്ചിരിക്കുന്നത് മറ്റൊരിടത്തും കാണാത്ത പ്രത്യേകത ഇതിനു നൽകാനാണെന്ന് വെറ്റിന്റെ ഉടമ മാർക് ഫുല്ലർ പറയുന്നു.
ഇതിനുള്ളിൽ 17 റസ്റ്ററന്റുകളും ബാറുകളുമുണ്ട്. റൂഫ് ടോപ്പാകട്ടെ മറ്റൊരു ആഹ്ലാദയിടമാണ്. ക്ലൗഡ് 22 എന്ന, മുതിർന്നവർക്കു വേണ്ടി മാത്രമുള്ള ബാറും ഡേ ക്ലബുമാണ് ഇതിന്റെ പ്രത്യേകത. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന കിടക്കകളും ഉണ്ട്. സ്വകാര്യ ബീച്ചുകളുള്ള ഹോട്ടലിന് 15 വിഐപി കബാനകളും ഉണ്ട് (കടൽത്തീരത്തെ കുടിലുകൾ).
ജപ്പാനിലെ വിഖ്യാത ഷെഫ് നോബു തന്റെ പൂൾ ആൻഡ് ബീച്ച് ക്ലബ് സങ്കൽപത്തിലുള്ള ആദ്യ സംരംഭവും ഇതിൽ ആരംഭിച്ചിട്ടുണ്ട്. ഭക്ഷണ പ്രേമികൾക്ക് സൂര്യസ്നാനം നടത്തി സൂഷി അടക്കമുള്ള വിഭവങ്ങൾ ഇനി ഇവിടെ പരീക്ഷിക്കാം.
∙ വിമാനം ഹെലിപ്പാഡിൽ!
ഇതിനിടെ ജുമൈറ ദ്വീപിലെ തന്നെ ഏറ്റവും വലിയ ഹോട്ടൽ വിസ്മയമയായ ബുർജ് അൽ അറബും അടുത്തിടെ വാർത്തകളിൽ നിറഞ്ഞു. പായ്ക്കപ്പലിന്റെ ആകൃതിയിൽ നിർമിച്ചിരിക്കുന്ന ഈ ഹോട്ടലിന്റെ മുകളിലെ ഹെലിപാഡിൽ വിമാനം ഇറക്കി പോളണ്ടുകാരനായ പൈലറ്റ് ലൂക്ക് ചെപിയേലയാണ് അമ്പരപ്പിച്ചത്. ലോകത്ത് ആദ്യമായാണ് ഒരു ഹെലിപ്പാഡിൽ വിമാനമിറക്കുന്നത്. മാർച്ച് 16ന് രാവിലെ 6.58നാണ് 212 മീറ്റർ ഉയരത്തിലുള്ള (695 അടിയോളം) ഹെലിപ്പാഡിൽ ലൂക്ക് ഈ സാഹസം കാണിച്ചത്. രണ്ടുതവണ ഹെലിപ്പാഡിനു മുകളിൽ വട്ടം ചുറ്റി ശ്രമിച്ചതിനു ശേഷം മൂന്നാമത്തെ തവണയാണ് വിമാനം നിലംതൊട്ട് വെറും 20.76 മീറ്റർ ഓടിയിട്ട് നിർത്താനായത്. 27 മീറ്ററാണ് ഹെലിപ്പാഡിന്റെ വിസ്തീർണം എന്നു കൂടി മനസ്സിലാക്കുമ്പോഴാണ് അതിലെ സാഹസികത അറിയാനാകുക.
അടിയന്തരമായി ഇങ്ങനെ നിലത്തിറക്കാൻ പാകത്തിലാണ് വിമാനം രൂപകൽപന ചെയ്തിട്ടുള്ളതെങ്കിലും നിലത്തുനിന്ന് നിർദേശം നൽകാൻ ആരുമില്ലാതെ 56 നില കെട്ടിടത്തിന്റെ ഉയരത്തിൽ അതിസാമർഥ്യത്തോടെ ലൂക്ക് വിമാനമിറക്കിയപ്പോൾ ലോകം കയ്യടിച്ചു. എയർബസ് എ320ന്റെ പൈലറ്റായ ഈ മുപ്പത്തിയൊൻപതുകാരൻ തന്റെ സാഹസത്തെപ്പറ്റി പിന്നീട് പറഞ്ഞത് ഉൾക്കിടിലത്തോടെയാണ്: ‘‘വിമാനങ്ങളിലെപ്പോലെ കൺമുന്നിൽ വിഷ്വൽ റഫറൻസ് ഒന്നുമില്ലാതെ, ഗ്രൗണ്ടിൽനിന്ന് നിർദേശങ്ങളൊന്നും നൽകാൻ ആരുമില്ലാതെ ഇറക്കുന്നതിലായിരുന്നു സാഹസികത”- ലൂക്കിന്റെ വാക്കുകൾ.
അദ്ദേഹം ഒരു സുപ്രഭാതത്തിൽ വിമാനം ഓടിച്ചു വന്ന് അങ്ങ് ലാൻഡ് ചെയ്യിക്കുകയായിരുന്നു എന്ന് വിചാരിക്കരുത്. 2021 മുതൽ 650 തവണ പോളണ്ടിലും അമേരിക്കയിലും ദുബായിലുമായി പരീക്ഷണം നടത്തിയതിനു ശേഷമാണ് ബുർജിനു മുകളിൽ ലൂക്ക് തന്റെ സ്വപ്നം യാഥാർഥ്യമാക്കിയത്. റെഡ് ബുൾ എയർ റേസ് ചാലഞ്ചർ ലോക ചാംപ്യനുമാണ് ഇദ്ദേഹം. വിമാനങ്ങളുടെ അഭ്യാസപ്പറക്കൽ വിനോദമാക്കിയ ലൂക്ക് മുൻപ് വാർസോയിലെ പാലങ്ങളിലൂടെ വിമാനം പറത്തിയും പോളണ്ടിൽ കടലിലേക്ക് ഇറങ്ങി നിൽക്കുന്ന ലോകത്തെ ഏറ്റവും നീളമേറിയ സോപോട് പിയറിൽ വിമാനമിറക്കിയും വിസ്മയിപ്പിച്ചിട്ടുണ്ട്.
∙ സാഹസികതയുടെ ബുർജ് അൽ അറബ്
ഇതിനു മുൻപും ബുർജ് അൽ അറബ് സമാനമായ ഒട്ടേറെ സാഹസ സംഭവങ്ങൾക്ക് വേദിയായി ലോകത്തെ അമ്പരപ്പിച്ചിട്ടുണ്ട്. 2005ൽ, ടെന്നിസ് ഇതിഹാസമായ റോജർ ഫെഡററും ആന്ദ്രേ അഗാസിയും ഈ ഹെലിപ്പാഡിൽ താൽക്കാലിക കോർട്ടിൽ ടെന്നിസ് മത്സരക്കളി നടത്തിയിട്ടുണ്ട്. ദുബായ് ഡ്യൂട്ടി ഫ്രീ മെൻസ് ഓപ്പൺ ടെന്നിസിന്റെ പ്രചാരണാർഥമായിരുന്നു അത്.
2013ൽ ഫോർമുല വൺ കാറോട്ടക്കാരൻ ഡേവിഡ് കോൾത്താഡ് ഇതേ ഹെലിപ്പാഡിൽ സാഹസിക പ്രകടനം നടത്തിയിട്ടുണ്ട്. ഫോർമുല വൺ എയർടെൽ ഇന്ത്യ ഗ്രാൻ പ്രി ഡ്രൈവേഴ്സ് ആൻഡ് കൺസ്ട്രക്ടേഴ്സ് ചാംപ്യൻഷിപ്പ് ജേതാവായതിന്റെ ആഹ്ലാദ പ്രകടനമായിരുന്നു ഇവിടെ നടത്തിയത്. കാറിന്റെ പിൻഭാഗം പമ്പരം കറക്കുന്നതു പോലെ വട്ടത്തിൽ ഏഴുതവണ കറക്കി (ഡോനട്ട് ) അന്ന് കിടുക്കൻ പ്രകടനമാണ് അദ്ദേഹം കാഴ്ചവച്ചത്. അന്നത്തെ പ്രകടനത്തിനൊപ്പം ബുർജ് അൽ അറബിലെ ഈ ഹെലിപ്പാഡ് മറ്റൊരു റെക്കോർഡും നേടി. ലോകത്ത് ഏറ്റവും കൂടുതൽ തവണ ചിത്രീകരിക്കപ്പെട്ട ഹെലിപ്പാഡ് എന്ന റെക്കോർഡ്.
2019ൽ പ്രഫഷനൽ സാഹസിക സൈക്കിൾ അഭ്യാസ പ്രകടനക്കാരനായ ക്രിസ് കെയിലും ഈ ഹെലിപ്പാഡിൽ ഉഗ്രൻപ്രകടനം നടത്തി ലോകത്തെ ഞെട്ടിച്ചു. ഹെലികോപ്റ്ററിൽ നിന്ന് അതിന്റെ പടിയിലൂടെ സൈക്കിൾ ഓടിച്ച് ഇതിന്റെ ഹെലിപ്പാഡിൽ ഇറക്കിയാണ് അന്ന് സാഹസികത ഇഷ്ടപ്പെടുന്ന എല്ലാവരെയും ക്രിസ് ത്രസിപ്പിച്ചത്.
English Summary: Dubai's New Luxurious Attractions: Royal Atlantis and Burj Al Arab