കുട, കൈയുറ, മോരുംവെള്ളം, കോട്ടൺ സാരി, സൺഗ്ലാസ്... സംശയിക്കേണ്ട. ഇതൊരു തയാറെടുപ്പാണ്. വേനലിനെ നേരിടാൻ കേരളത്തിലെ ജനങ്ങളുടെ ഒരുക്കങ്ങളാണിവ. കത്തുന്ന സൂര്യൻ, പൊള്ളുന്ന ചൂട്, തീക്കാറ്റ്. വെന്തുരുകുകയാണ് കേരളം. അങ്ങിങ്ങു മഴ പെയ്തെങ്കിലും ചൂടിന്റെ കാഠിന്യം മേലോട്ടു തന്നെ. രാവിലും പകലിലും ഇതു തന്നെ സ്ഥിതി. കിട്ടേണ്ട വേനൽമഴ ഇതുവരെ എത്തിയിട്ടില്ല. ദാഹം മുതൽ സൂര്യാതപം വരെ നീളുന്നു ചൂടിന്റെ പ്രഹരം. വേനൽക്കാലം രോഗങ്ങളുടെ കൂടി കാലമാണ്. ചിക്കൻപോക്സും ചെങ്കണ്ണും ഏറ്റവും കൂടുതൽ പേരെ ബാധിക്കുന്ന സമയമാണിത്. ചൂടു കൂടിയതോടെ സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം ഇവയ്ക്കുള്ള സാധ്യതയും ഉയർന്നിട്ടുണ്ട്. എന്തുകൊണ്ടാണ് കേരളത്തിൽ ഇത്രയേറെ ചൂട്? ഈ ചൂടിൽ എങ്ങനെ സ്വയം രക്ഷിക്കാം? ചൂടുകാലത്ത് ശ്രദ്ധിക്കേണ്ടത് എന്തൊക്കെയാണ്? വിശദമായറിയാം...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ADVERTISEMENT

∙ നാടു ചൂടായതെങ്ങനെ?

(Photo by Prakash SINGH / AFP)

ഏപ്രിൽ രണ്ടാം വാരം പാലക്കാട് രേഖപ്പെടുത്തിയ താപനില ശരാശരി 40.1 ഡിഗ്രി സെൽഷ്യസ്. തമിഴ്നാട്ടിൽനിന്നുള്ള വരണ്ട വടക്കുകിഴക്കൻ കാറ്റ് കൂടുതലായി എത്തുന്നതിനാലും അറബിക്കടലിൽനിന്നുള്ള പടിഞ്ഞാറൻ കാറ്റ് ദുർബലമായതിനാലുമാണ് സംസ്ഥാനത്തെ ചൂട് ഉയരുന്നത്. ഏപ്രിൽ അവസാന വാരം വേനൽ മഴ കൂടുതലായി ലഭിക്കുമെന്നാണു കാലവസ്ഥാ പ്രവചനം. ആലപ്പുഴ യിൽ 41 ശതമാനത്തോളം വേനൽമഴയുടെ കുറവുണ്ട്. കണ്ണൂരിൽ വേനൽ മഴയേ ലഭിച്ചിട്ടില്ല. കാസർകോടാകട്ടെ 94 ശതമാനമാണ് മഴ കുറവ്. 

ADVERTISEMENT

∙ തലവേദനയും തലകറക്കവും സൂര്യാഘാത മുന്നറിയിപ്പ് 

അന്തരീക്ഷതാപം ക്രമാതീതമായി ഉയരുമ്പോൾ മനുഷ്യശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങൾക്കു തകരാർ സംഭവിക്കുകയും താപം പുറത്തു കളയുന്നതിനു സാധിക്കാതെ വരുകയും ചെയ്യുന്ന അവസ്ഥയാണു സൂര്യാഘാതം. ഇതു ശരീരത്തിന്റെ പല പ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിക്കും. ഉയർന്ന ശരീരതാപം, തലവേദന, തലകറക്കം, വറ്റിവരണ്ട ചുവന്ന ചൂടായ ശരീരം, മന്ദഗതിയിലുള്ള നാഡീമിടിപ്പ് തുടങ്ങിയവയാണു ലക്ഷണങ്ങൾ. ശരീരത്തിന്റെ ആന്തരികാവയവങ്ങളെ വരെ സൂര്യാഘാതം ബാധിക്കും. കുട്ടികളിലും വയസ്സായവരിലും സൂര്യാഘാതം കൂടുതൽ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കും. 

കണ്ണൂരിൽനിന്നുള്ള വേനൽദൃശ്യം. ചിത്രം: മനോരമ

ADVERTISEMENT

∙ ശരീരം പൊള്ളിയോ, ഇതു സൂര്യാതപം 

അൽപം കൂടി ലഘുവാണ് സൂര്യാതപം. സൂര്യപ്രകാശം ഏൽക്കുന്ന ശരീരഭാഗങ്ങളിൽ ചുവന്ന തടിപ്പുകൾ വരുന്നതോ പൊള്ളലേൽക്കുന്നതോ വേദന തോന്നുന്നതോ സൂര്യാതപമായി കണക്കാക്കുന്നു. സൂര്യാഘാതത്തേക്കാൾ താരതമ്യേന തീവ്രത കുറഞ്ഞതാണ് സൂര്യാതപം. ഇതു ശരീരത്തിനു പുറത്തുള്ള പൊള്ളലുകളായി കണക്കാക്കാം. 

കനത്ത ചൂടിനെ ശമിപ്പിക്കാന്‍ തണ്ണിമത്തൻ കഴിക്കുന്നയാൾ. കണ്ണൂരിൽനിന്നുള്ള ദൃശ്യം. ചിത്രം: മനോരമ

∙ വെള്ളം നഷ്ടപ്പെട്ട് നിർജലീകരണം 

ശരീരത്തിൽ ജലത്തിന്റെയും ലവണങ്ങളുടെയും അളവു കുറയുന്നതാണു നിർജലീകരണം. തളർച്ച, തലകറക്കം, വായ് വരളുക, ക്ഷീണം, മൂത്രത്തിന്റെ നിറം മാറുക തുടങ്ങിയവയാണു ലക്ഷണങ്ങൾ. പുറത്തെ ചൂട് ഉയരുമ്പോൾ ശരീരത്തിലെ ചൂടും ഉയരുന്നു. ചൂട് ക്രമീകരിക്കാൻ ശരീരം വിയർപ്പിക്കും. അതോടെ ജലത്തിന്റെയും ലവണങ്ങളുടെയും അളവ് കുറയും. 

∙ നേരിട്ട് വെയിൽ കൊള്ളരുതേ, ജനലും വാതിലും തുറന്നിടാം 

തൃശൂർ – പാലക്കാട് 6 വരിപ്പാതയിലെ പാതയിലെ പട്ടിക്കാട് മേൽപ്പാലത്തിൽ അനുഭവപ്പെട്ട മരീചിക. ഭൂതലത്തോട് അടുത്ത വായുവിലെ അടുത്തുള്ള തലങ്ങൾ തമ്മിലുള്ള താപനിലയിൽ വ്യത്യാസമുള്ളപ്പോൾ അനുഭവപ്പെടുന്ന പ്രകാശ പ്രതിഭിസമാണ് മരീചിക. കൂടിയ താപനില ഭൂതലത്തിനടുത്തും കുറഞ്ഞ താപനില ഉയരെയും വന്നാൽ മുകളിൽ നിന്ന് താഴേക്ക് പതിക്കുന്ന പ്രകാശ രശ്മികൾ മുകളിലേക്ക് വളയും. അപ്പോഴാണ് റോഡിൽ ജലത്തിൽ എന്ന പോലെ വസ്തുക്കളുടെ പ്രതിബിംബം ഉണ്ടാകുന്നതും ഒരു നിശ്ചിത അകലത്തിൽ നിന്ന് ഇത് നിമിഷനേരത്തേക്ക് കാണാനാകുന്നതും. ചിത്രം: റസൽ ഷാഹുൽ ∙ മനോരമ

രാവിലെ 11 മുതൽ ഉച്ചയ്ക്കു മൂന്നു വരെയുള്ള സമയം സൂര്യപ്രകാശം നേരിട്ടേൽക്കുന്ന സാഹചര്യങ്ങൾ കഴിവതും ഒഴിവാക്കുക. ഈ സമയത്താണ് ഏറ്റവും തീവ്രതയേറിയ സൂര്യപ്രകാശം ഭൂമിയിൽ പതിക്കുന്നത്. അതുകൊണ്ട് ഈ സമയത്തു നേരിട്ടു സൂര്യപ്രകാശമേൽക്കുന്നതു സൂര്യാഘാതത്തിനുള്ള സാധ്യത വർധിപ്പിക്കും. പകൽ സമയത്തു നേരിട്ടു വെയിലേൽക്കുന്നത് ഒഴിവാക്കുന്നതാണ് ഉത്തമം.

∙ ഉപ്പിട്ട കഞ്ഞിവെള്ളം നല്ലത്, വെള്ളം കുടിക്കാം ആവോളം 

Photo Credit: MK photograp55/ Shutterstock.com

വെയിലത്തു ജോലി ചെയ്യുന്നവർ ഇടയ്ക്കിടെ തണലത്തേക്കു മാറി നിൽക്കുകയും വെള്ളം കുടിക്കുകയും വേണം. സൂര്യപ്രകാശം നേരിട്ടേൽക്കുന്നവർക്കു ശരീരത്തിൽനിന്നു ലവണനഷ്ടം കൂടുതലാകും. ഇത് ഒഴിവാക്കാൻ, ദാഹിക്കുന്നില്ലെങ്കിൽ കൂടിയും നിശ്ചിത ഇടവേളകളിൽ വെള്ളം കുടിക്കണം. ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, കരിക്കിൻ വെള്ളം, മോരുംവെള്ളം തുടങ്ങിയവ ശീലമാക്കുന്നതു നല്ലതാണ്. ലവണനഷ്ടം ഒരുപരിധി വരെ ഇവ തടയും. 

∙ കൈയിലിരിക്കട്ടെ വേനൽക്കുട 

കാറ്റ് കടക്കുന്ന രീതിയിൽ വീടിന്റെയും സ്ഥാപനങ്ങളുടെയും വാതിലുകളും ജനലുകളും തുറന്നിടുക. റൂഫിങ് ഇല്ലാത്ത കോൺക്രീറ്റ് വീടിനുള്ളിൽ വാതിലും ജനലുമടച്ച് അധിക നേരം ഇരിക്കരുത്. ഇത് ശാരീരിക അസ്വസ്ഥതകൾക്കു കാരണമാകും. പുറത്തേക്കിറങ്ങുമ്പോൾ കുടയോ തൊപ്പിയോ ഉപയോഗിക്കുക. നേരിട്ടുള്ള സൂര്യപ്രകാശത്തെ ഒരുപരിധി വരെ ഇവ തടയും. വെയിലത്തു പാർക്ക് ചെയ്യുന്ന കാറിൽ കുട്ടികളെ ഇരുത്തി പോകരുത്. എസിയിടാത്ത കാറിൽ ചില്ലുകളടച്ചു യാത്ര ചെയ്യുകയും അരുത്. 

പ്രതീകാത്മക ചിത്രം. (Photo: Shutterstock / FocusStocker)

∙ ധരിക്കാം കോട്ടൺ വസ്ത്രം, വെയിലത്ത് കൈയുറ ശീലമാക്കാം 

അയഞ്ഞ, ഇളംനിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുക. കുട്ടികളെ ഇത്തരം വസ്ത്രങ്ങൾ‍ ധരിപ്പിക്കാൻ ശ്രദ്ധിക്കുക. കറുത്ത, ഇരുണ്ട വസ്ത്രങ്ങൾ ധരിക്കുന്നതു ചൂടിനെ കൂടുതൽ ആഗിരണം ചെയ്യുന്നതിനു കാരണമാകും. ശരീരം മുഴുവൻ‍ മൂടുന്ന വസ്ത്രങ്ങളും ധരിക്കാൻ ശ്രമിക്കണം. കൈ മുഴുവൻ മറയ്ക്കാത്ത വസ്ത്രമാണെങ്കിൽ അയഞ്ഞ കയ്യുറകൾ ധരിക്കുന്നതു നല്ലതാണ്. രണ്ടു നേരം കുളിക്കുന്നതും ശരീര ഊഷ്മാവു കുറയ്ക്കാൻ സഹായിക്കും. കർട്ടനുകളുടെ വലുപ്പമുള്ള തുണികൾ‍ വെള്ളത്തിൽ മുക്കിപ്പിഴിഞ്ഞു ജനലുകളിൽ വിരിച്ചിടുന്നതു മുറികളിലെ ചൂടു കുറയ്ക്കാൻ സഹായിക്കും. 

∙ മദ്യം വേണ്ട, പഴം ആവാം 

വെയിലത്തിറങ്ങുമ്പോൾ അസ്വസ്ഥത തോന്നിയാൽ തണുത്തവെള്ളം കൊണ്ടു ദേഹം തുടയ്ക്കണം. കയ്യിൽ എപ്പോഴും ശുദ്ധജലം കരുതുക. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക. പഴങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. നിർജലീകരണത്തിനു സാധ്യതയുള്ളതിനാൽ വെള്ളം ധാരാളം കുടിക്കുകയും ശരീരത്തിന്റെ താപനില ഉയരാതെ സൂക്ഷിക്കുകയും വേണം. പ്രമേഹം, ഹൃദ്രോഗം തുടങ്ങിയവയുള്ളവർ പ്രത്യേകം ശ്രദ്ധിക്കണം. കാരണം, സൂര്യാഘാതം ഇവരെ കൂടുതലായി ബാധിക്കും. മദ്യം ഒഴിവാക്കുകതന്നെ വേണം. 

∙ നിറവയർ വേണ്ട, ജ്യൂസ് വേണ്ടുവോളം 

വയർ‍ നിറയെ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കി, ഇടവേളകളിട്ടു ഭക്ഷണം കഴിക്കുന്നതാണു നല്ലത്. ധാരാളം വെള്ളം അടങ്ങിയ ഭക്ഷണപദാർഥങ്ങൾ ആഹാരശീലത്തിന്റെ ഭാഗമാക്കണം. നാരങ്ങാ വർഗത്തിൽപെട്ട പഴങ്ങൾ കഴിക്കണം. ഓറഞ്ച്, ചെറുനാരങ്ങ, മൂസമ്പി, തണ്ണിമത്തൻ, മാതളനാരങ്ങ എന്നിവ ഇക്കാലത്തു നല്ലതാണ്. വിറ്റാമിനുകളും ആന്റിഓക്സിഡന്റുകളും ധാരാളമായുള്ള പൈനാപ്പിൾ, ബീറ്റാ കരോട്ടിൻ, വിറ്റാമിൻ  എ, സി എന്നിവയടങ്ങിയ മാമ്പഴം, പപ്പായ തുടങ്ങിയവയും ആഹാരത്തിന്റെ ഭാഗമാക്കാം. ഇടനേരങ്ങളിൽ പച്ചക്കറികൾ കഴിക്കാം. 

∙ കരിക്ക്, വെള്ളരി കൊള്ളാം; എണ്ണയും ചായയും പുറത്ത് 

കൊഴുപ്പടങ്ങിയ ഭക്ഷണം ഒഴിവാക്കുന്നതാണു നല്ലത്. ഫാസ്റ്റ് ഫുഡ്, പായ്ക്കറ്റ് ഭക്ഷണങ്ങൾ, കൃത്രിമ പാനീയങ്ങൾ തുടങ്ങിയവയും ഒഴിവാക്കാം. ചായ, കാപ്പി എന്നിവയ്ക്കും നിയന്ത്രണം വയ്ക്കാം. എണ്ണയിൽ വറുത്ത ആഹാരങ്ങൾ ഉപേക്ഷിക്കുന്നതാണു നല്ലത്. പഴച്ചാറുകളാണ് എപ്പോഴും നല്ലത്. ഇളനീർ ചൂടുകാലത്താണ് നല്ലതാണ്. വെള്ളരിക്ക, കത്രിക്ക, കുമ്പളങ്ങ, പടവലങ്ങ, പാവയ്ക്ക തുടങ്ങിയവയും ഭക്ഷണത്തിൽ ഉൾപ്പെടുത്താം. സംഭാരം ചെറു തണുപ്പിൽ കഴിക്കാനായാൽ ഏറ്റവും നല്ലത് അതാണ്. 

∙ രാമച്ചവും ചന്ദനവുമിട്ടു വെള്ളം കുടിക്കാം 

ഫ്രിജിൽ വച്ചിരിക്കുന്ന വെള്ളം ചെറുതണുപ്പിൽ കുടിക്കാം. വെള്ളത്തിൽ രാമച്ചം, ചന്ദനം തുടങ്ങിയവ ഇട്ടു തിളപ്പിച്ചു കുടിക്കാം. തലേദിവസം വേണം ഇവ ചതച്ചു വെള്ളത്തിലിട്ടു തിളപ്പിക്കാൻ‍.  ഉപ്പ്, പുളി, എരിവ് തുടങ്ങിയവ ഭക്ഷണത്തിൽ കുറയ്ക്കണം. മോരുകറി ആഴ്ചയിൽ മൂന്നു ദിവസം ഉപയോഗിക്കുന്നതാണു നല്ലത്. അവിയൽ, ഓലൻ എന്നിവയും ഭക്ഷണത്തിൽ ഉൾപ്പെടുത്താം. 

∙ കുളിക്കാം രണ്ടു നേരം, ഉപയോഗിക്കാം എണ്ണ 

വരണ്ട ചർമത്തിന് മോസ്ചറൈസുകൾ പരിഹാരമാർഗമാണ്. ചർമത്തിനു ചേരുന്ന മോസ്ചറൈസുകൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. രാവിലെയും വൈകിട്ടും കുളിക്കു ശേഷം മോസ്ചറൈസുകൾ പുരട്ടുന്നതാണു നല്ലത്. സൺസ്ക്രീനുകൾ ആഡംബരമാണെന്നു കരുതല്ലേ. എസ്പിഎഫ് 15 എങ്കിലുമുള്ള സൺസ്ക്രീനുകൾ ഉപയോഗിക്കുന്നത് ചർമത്തെ സംരക്ഷിക്കും. 

സ്ഥിരം വെയിലത്തു പുറത്തിറങ്ങുന്നവർ മൂന്നു മണിക്കൂർ ഇടവിട്ടു സൺസ്ക്രീൻ പുരട്ടണം. വീര്യമേറിയ സോപ്പുകളും ഡിറ്റർജന്റുകളും ഉപേക്ഷിക്കാം. സോപ്പു നല്ലവണ്ണം പതപ്പിച്ചു കുളിക്കുന്നതും ഒഴിവാക്കണം. ചൂടുവെള്ളത്തിലെ കുളിയും കുറെ സമയം ഷവറിനു കീഴെ നിൽക്കുന്നതും ശരീരത്തിലെ എണ്ണമയം കുറയ്ക്കുമെന്നതിനാൽ കുളിക്കാനെടുക്കുന്ന സമയം കുറയ്ക്കാം. വൈകിട്ട് വെളിച്ചെണ്ണയോ മറ്റ് ഓയിലുകളോ തേച്ചു കുളിക്കുന്നതു നല്ലതാണ്.

∙ തലവേദനയുണ്ടോ, ശരീരമാറ്റം നോക്കാം 

ശ്വാസോച്ഛ്വാസം വേഗത്തിലാകുക, വിയർപ്പില്ലാതാകുക, ചർമം ചൂടുള്ളതും വരണ്ടതുമാകുക, ശരീര താപനില 40 ഡിഗ്രി സെൽഷ്യസിൽ കൂടുതലാകുക, തലവേദന, ഛർദി തുടങ്ങിയവ അനുഭവപ്പെടുക, ആശയക്കുഴപ്പം, ശ്രദ്ധയില്ലായ്മ, ബോധക്ഷയം തുടങ്ങിയവയെല്ലാം സൂര്യാഘാതത്തിന്റെ ലക്ഷണങ്ങളാണ്. അതുകൊണ്ടുതന്നെ അസ്വസ്ഥതകളുണ്ടെങ്കിൽ എത്രയും വേഗം ഡോക്ടറുടെ അടുത്തെത്തണം. തീവ്രതയേറിയ സൂര്യഘാതം ശരീരത്തിലെ വൃക്ക, കരൾ തുടങ്ങിയവയെ ബാധിക്കുമെന്നതിനാലാണ് വിദഗ്ധ ചികിത്സ വേണമെന്നു പറയുന്നത്. ഡോക്ടറുടെ അടുത്തെത്തുന്നതിനു മുൻപു ചെയ്യാവുന്ന പ്രഥമശുശ്രൂഷകൾ ഇനി പറയുന്നവയാണ്...

∙ സൂര്യാഘാതം ഏറ്റോ, ഇക്കാര്യങ്ങൾ ചെയ്യാം 

സൂര്യാഘാതമേറ്റയാളെ ഉടൻതന്നെ തണലത്തേക്കു മാറ്റണം. ശരീരം തണുത്ത വെള്ളത്തിൽ മുക്കിയ തുണികൊണ്ടു തുടച്ചു തണുപ്പിക്കണം. വെള്ളം ആവശ്യത്തിനു ലഭ്യമല്ലെങ്കിൽ നെറ്റി, കക്ഷഭാഗങ്ങൾ തുടങ്ങിയവ നനഞ്ഞ തുണികൊണ്ടു തുടയ്ക്കണം. തലച്ചോറിലേക്കുള്ള രക്തപ്രവാഹം കൂട്ടുന്നതിനായി കാലുകൾ അൽപം ഉയർത്തി കിടത്തണം. ബോധക്ഷയമുള്ളവർക്കു ഡോക്ടറുടെ നിർദേശമില്ലാതെ ഭക്ഷണപാനീയങ്ങൾ നൽകാൻ ശ്രമിക്കരുത്. പാരസെറ്റാമോൾ, ആസ്പിരിൻ തുടങ്ങിയ മരുന്നുകൾ നൽകരുത്. പഞ്ചസാരയും ഉപ്പും ചേർന്ന ലായനി നൽകാം. ചൂടു കൂടിയതോടെ പേശീവലിവിനു കാരണമാകും. വയറ്റിലും കാലിലുമുള്ള പേശികൾക്കാണു കൂടുതൽ വലിവും വേദനയുമുണ്ടാകുന്നത്. ഇതു പരിഹരിക്കാൻ ധാരാളം വെള്ളം കുടിക്കുക. നിർജലീകരണം ശരീരത്തിന്റെ തുലനാവസ്ഥയെ ഇല്ലാതാക്കുമെന്നു മറക്കരുത്.

വിവരങ്ങൾക്കു കടപ്പാട്: രാജീവൻ എരിക്കുളം (കാലാവസ്ഥാ വിദഗ്ധൻ), ഡോ. കെ.ടി. വിനോദ് കൃഷ്ണൻ.

English Summary: Scorching Summer Heat in Kerala: What to Do and What Not to Do?