സച്ചിൻ ബ്രാൻഡുൽക്കർ! കോടികളുടെ മൂല്യമുള്ള ‘അയലത്തെ വീട്ടിലെ പയ്യൻ’
ഇന്ത്യയാണ്, ക്രിക്കറ്റിവിടെ മതമാണ്, ക്രിക്കറ്റിൽ ഓരോ പുതിയ താരം പിറക്കുമ്പോഴും ഒപ്പം പിറക്കുന്നത് കോടികളുടെ വിലയുള്ള ഓരോ ബ്രാൻഡ് അംബാസഡർമാരും കൂടിയാണ്. ടിവിയിലൂടെ ക്രിക്കറ്റ് നമ്മുടെ വീട്ടിലെത്തിയ കാലത്തെ താരങ്ങളായ ‘ലിറ്റിൽ മാസ്റ്റർ സീനിയർ’ സുനിൽ ഗാവസ്കറും ഇന്ത്യയ്ക്ക് ആദ്യ ലോകകപ്പ് നേടിത്തന്ന കപിൽ ദേവുമൊക്കെ പിച്ചിൽ മാത്രമല്ല സ്ക്രീനിലും താരങ്ങളായിരുന്നു. സുനിൽ ഗാവസ്കറുടെ ദിനേശ് സ്യൂട്ടിങ്‌സിന്റെ പരസ്യവും കപിൽ ദേവിന്റെ റാപിഡെക്സ് ഇംഗ്ലിഷ് സ്പീക്കിങ് കോഴ്സ് പരസ്യങ്ങളും ക്രിക്കറ്റ് പ്രേമികളുടെ മനസ്സിൽ ഇപ്പോഴും മായാതെ നിൽക്കുന്നുണ്ടാകും.
ഇന്ത്യയാണ്, ക്രിക്കറ്റിവിടെ മതമാണ്, ക്രിക്കറ്റിൽ ഓരോ പുതിയ താരം പിറക്കുമ്പോഴും ഒപ്പം പിറക്കുന്നത് കോടികളുടെ വിലയുള്ള ഓരോ ബ്രാൻഡ് അംബാസഡർമാരും കൂടിയാണ്. ടിവിയിലൂടെ ക്രിക്കറ്റ് നമ്മുടെ വീട്ടിലെത്തിയ കാലത്തെ താരങ്ങളായ ‘ലിറ്റിൽ മാസ്റ്റർ സീനിയർ’ സുനിൽ ഗാവസ്കറും ഇന്ത്യയ്ക്ക് ആദ്യ ലോകകപ്പ് നേടിത്തന്ന കപിൽ ദേവുമൊക്കെ പിച്ചിൽ മാത്രമല്ല സ്ക്രീനിലും താരങ്ങളായിരുന്നു. സുനിൽ ഗാവസ്കറുടെ ദിനേശ് സ്യൂട്ടിങ്‌സിന്റെ പരസ്യവും കപിൽ ദേവിന്റെ റാപിഡെക്സ് ഇംഗ്ലിഷ് സ്പീക്കിങ് കോഴ്സ് പരസ്യങ്ങളും ക്രിക്കറ്റ് പ്രേമികളുടെ മനസ്സിൽ ഇപ്പോഴും മായാതെ നിൽക്കുന്നുണ്ടാകും.
ഇന്ത്യയാണ്, ക്രിക്കറ്റിവിടെ മതമാണ്, ക്രിക്കറ്റിൽ ഓരോ പുതിയ താരം പിറക്കുമ്പോഴും ഒപ്പം പിറക്കുന്നത് കോടികളുടെ വിലയുള്ള ഓരോ ബ്രാൻഡ് അംബാസഡർമാരും കൂടിയാണ്. ടിവിയിലൂടെ ക്രിക്കറ്റ് നമ്മുടെ വീട്ടിലെത്തിയ കാലത്തെ താരങ്ങളായ ‘ലിറ്റിൽ മാസ്റ്റർ സീനിയർ’ സുനിൽ ഗാവസ്കറും ഇന്ത്യയ്ക്ക് ആദ്യ ലോകകപ്പ് നേടിത്തന്ന കപിൽ ദേവുമൊക്കെ പിച്ചിൽ മാത്രമല്ല സ്ക്രീനിലും താരങ്ങളായിരുന്നു. സുനിൽ ഗാവസ്കറുടെ ദിനേശ് സ്യൂട്ടിങ്‌സിന്റെ പരസ്യവും കപിൽ ദേവിന്റെ റാപിഡെക്സ് ഇംഗ്ലിഷ് സ്പീക്കിങ് കോഴ്സ് പരസ്യങ്ങളും ക്രിക്കറ്റ് പ്രേമികളുടെ മനസ്സിൽ ഇപ്പോഴും മായാതെ നിൽക്കുന്നുണ്ടാകും.
ഇന്ത്യയാണ്, ക്രിക്കറ്റിവിടെ മതമാണ്, ക്രിക്കറ്റിൽ ഓരോ പുതിയ താരം പിറക്കുമ്പോഴും ഒപ്പം പിറക്കുന്നത് കോടികളുടെ വിലയുള്ള ഓരോ ബ്രാൻഡ് അംബാസഡർമാരും കൂടിയാണ്. ടിവിയിലൂടെ ക്രിക്കറ്റ് നമ്മുടെ വീട്ടിലെത്തിയ കാലത്തെ താരങ്ങളായ ‘ലിറ്റിൽ മാസ്റ്റർ സീനിയർ’ സുനിൽ ഗാവസ്കറും ഇന്ത്യയ്ക്ക് ആദ്യ ലോകകപ്പ് നേടിത്തന്ന കപിൽ ദേവുമൊക്കെ പിച്ചിൽ മാത്രമല്ല സ്ക്രീനിലും താരങ്ങളായിരുന്നു. സുനിൽ ഗാവസ്കറുടെ ദിനേശ് സ്യൂട്ടിങ്‌സിന്റെ പരസ്യവും കപിൽ ദേവിന്റെ റാപിഡെക്സ് ഇംഗ്ലിഷ് സ്പീക്കിങ് കോഴ്സ് പരസ്യങ്ങളും ക്രിക്കറ്റ് പ്രേമികളുടെ മനസ്സിൽ ഇപ്പോഴും മായാതെ നിൽക്കുന്നുണ്ടാകും.
അവർക്കു ശേഷം ഇന്ത്യൻ ബ്രാൻഡുകളുടെ പ്രിയ താരമായിരുന്നു രവി ശാസ്ത്രി എന്ന സ്റ്റൈലിഷ് ഓൾ റൗണ്ടർ. ഓഡി എന്നൊരു കാറുണ്ടെന്ന് ഇന്ത്യയിലെ സാധാരണക്കാർ മനസ്സിസിലാക്കിയത് ഓസ്ട്രേലിയയിൽ നടന്ന ബെൻസൺ ആൻഡ് ഹെഡ്ജസ് ടൂർണമെന്റിലെ ചാംപ്യൻ ഓഫ് ചാംപ്യൻസ് പട്ടം നേടിയ രവി ശാസ്ത്രിക്ക് സമ്മാനമായി കിട്ടിയ ഓഡി കാറിന്റെ ചിത്രത്തിൽനിന്നായിരുന്നു. ഇന്ത്യൻ കളിക്കാർ കാറിനകത്തും പുറത്തും കയറി ഗ്രൗണ്ട് ചുറ്റുന്ന ചിത്രങ്ങൾ അന്ന് കേരളത്തിലെ സ്കൂൾ കുട്ടികളുടെ നോട്ടുബുക്കിന്റെ ചട്ടയിൽ പോലും ഇടം പിടിച്ചു.
ശാസ്ത്രിക്കൊപ്പംതന്നെ കളിക്കളത്തിലും പരസ്യക്കളത്തിലും ഒരേപോലെ താരമൂല്യമുണ്ടായിരുന്ന മറ്റൊരു കളിക്കാരനായിരുന്നു ദീർഘകാലം ഇന്ത്യൻ കാപ്റ്റനായിരുന്ന മുഹമ്മദ് അസറുദ്ദീൻ. ജഴ്സിയുടെ കോളർ ഉയർത്തി വച്ച് ഗ്രൗണ്ടിൽ വെടിയുണ്ട പോലെ പായുകയും പറന്നുയർന്നു ക്യാച്ചുകളെടുക്കുകയും ബാറ്റിങ്ങിൽ അതിശയകരമായ റിസ്റ്റ് വർക്കിലൂടെ മനോഹരമായ ഷോട്ടുകൾ ഉതിർത്ത് ക്രിക്കറ്റ് പ്രേമികളെ ആനന്ദിപ്പിക്കുകയും ചെയ്ത അസറുദ്ദീൻ പെപ്സിയുൾപ്പെടെ പല ബ്രാൻഡുകളുടെയും ഇഷ്ട ബ്രാൻഡ് അംബാസഡറായിരുന്നു. 2000 ഡിസംബറിൽ ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് അസറുദ്ദീനെ വാതുവയ്‌പിൽ കുറ്റക്കാരനായി കണ്ട് ക്രിക്കറ്റിൽനിന്ന് ആജീവനാന്ത വിലക്കേർപ്പെടുത്തുന്നതു വരെയും അദ്ദേഹം പരസ്യരംഗത്തും ഏറ്റവും വിലയേറിയ താരങ്ങളിൽ ഒരാളായിരുന്നു.
∙ ബ്രാൻഡ് അംബാസഡർമാരെ സൂക്ഷിക്കണം!
പരസ്യങ്ങളിൽ ബ്രാൻഡ് അംബാസഡർമാരെ തിരഞ്ഞെടുക്കുമ്പോൾ ഏറ്റവുമധികം ശ്രദ്ധിക്കേണ്ട ഒന്നാണ് കളിക്കളത്തിന് പുറത്തുള്ള അവരുടെ ജീവിതം. നമ്മൾ ഒരു ബ്രാൻഡിനായി തിരഞ്ഞെടുക്കുന്ന താരങ്ങൾ പിന്നീട് ലഹരിമരുന്നുപയോഗം, സ്ത്രീപീഡനം, കൊലപാതകം തുടങ്ങിയ സംഗതികളിൽ ആരോപണങ്ങൾ നേരിടേണ്ടി വന്നാൽ അവർക്കായി ചെലവഴിച്ച കോടിക്കണക്കിനു രൂപ മറന്ന്, അവരെ നിഷ്കരുണം ആ ബ്രാൻഡുകളുടെ പരസ്യങ്ങളിൽനിന്ന് ഒഴിവാക്കുകയേ നിർവാഹമുള്ളൂ. ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള കായിക താരങ്ങളായ ടൈഗർ വുഡ്‌സ് മുതൽ മരിയ ഷറപ്പോവ വരെ ഇതിന്റെ പ്രത്യക്ഷ ഉദാഹരണങ്ങളായി നമ്മുടെ മുന്നിലുണ്ട്. ഇക്കാരണങ്ങൾ കൊണ്ടുതന്നെ കളിക്കളത്തിലെ മികവു പോലെത്തന്നെ വ്യക്തി ജീവിതത്തിലും ക്ലീൻ ഇമേജ് കാത്തു സൂക്ഷിക്കുന്ന കളിക്കാരാണ് പരസ്യക്കാരുടെ ഇഷ്ടതാരങ്ങൾ.
ഈ രണ്ടു ഗുണങ്ങളുമുള്ളവരുടെ ഗണത്തിൽ സച്ചിൻ രമേശ് തെൻഡുൽക്കർ എന്ന ക്രിക്കറ്റ് ദൈവത്തോളം പൂർണതയുള്ള മറ്റൊരാളെ ചൂണ്ടിക്കാണിക്കാനാവില്ല. യാതൊരു ദയയുമില്ലാതെ, തന്റെ നേരെ ചീറിപ്പാഞ്ഞു വരുന്ന പന്തുകൾ അടിച്ചു ബൗണ്ടറിക്ക് പുറത്തേക്ക് പറത്തുമ്പോഴും അതെറിഞ്ഞ ബോളർക്ക് സച്ചിനോട് ആരാധനയേ ബാക്കിയാകുന്നുള്ളൂ. അത് സച്ചിന്റെ ബാറ്റിന്റെ ചൂടറിഞ്ഞ പല പ്രശസ്ത പന്തേറുകാരും പിൽക്കാലത്ത് തുറന്നു പറഞ്ഞിട്ടുണ്ട്. എണ്ണമില്ലാത്തത്ര റെക്കോർഡുകൾ നേടുകയും തകർക്കുകയും ചെയ്ത ഈ പ്രതിഭയെ ഏതൊരു വേദിയിലും വിനയാന്വിതനായി മാത്രമേ കാണികൾ കണ്ടിട്ടുള്ളൂ. അഹങ്കാരം ലവലേശമില്ലാത്ത, പതിഞ്ഞ സ്വരത്തിൽ സംസാരിക്കുന്ന, ആരും ഇഷ്ടപ്പെട്ടു പോകുന്ന ‘തൊട്ടടുത്ത വീട്ടിലെ ചെക്കനെ’ന്ന ഈ ഗുണം തന്നെയാണ് സച്ചിനെ ബ്രാൻഡുകളുടെയും പ്രിയതാരമാക്കി മാറ്റിയത്.
∙ എംആർഎഫ് ക്രിക്കറ്റ് ബാറ്റ്
പതിനാറാം വയസ്സിൽ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം നടത്തിയ സച്ചിനെ ലോകം ശ്രദ്ധിക്കുന്നത് പാക്കിസ്ഥാന്റെ എക്കാലത്തെയും മികച്ച ലെഗ് സ്പിന്നർമാരിൽ ഒരാളായ അബ്ദുൾ കാദിറിനെതിരെയുള്ള ഒരൊറ്റ ഓവറിലാണ്. ക്രിക്കറ്റിൽ ഏറ്റവും വിചിത്രമായ ബോളിങ് ആക്‌ഷനുള്ള താരമായിരുന്നു അബ്ദുൾ കാദിർ. ഒരൊറ്റ ഓവറിൽ മൂന്ന് സിക്സറുകളും ഒരു ഫോറുമടക്കം 27 റൺസാണ് സച്ചിൻ കാദിറിനെതിരെ അടിച്ചു കൂട്ടിയത്. അന്ന് സച്ചിന്റെ ബാറ്റ് പാക്കിസ്ഥാനിലെ പ്രശസ്ത ക്രിക്കറ്റ് ബാറ്റ് നിർമാതാക്കളായ ‘എം.ബി. മാലിക്കി’ന്റേതായിരുന്നു.
പിന്നീടങ്ങോട്ട് അയ്യായിരത്തോളം ബൗണ്ടറികൾ പറത്തിയ സച്ചിന്റെ ബാറ്റിൽ ക്രിക്കറ്റ് ബാറ്റ് നിർമാതാക്കളുടെ ലോഗോകൾക്ക് അധിക കാലം സ്ഥാനം ലഭിച്ചിട്ടില്ല. 2009 വരെ, പ്രശസ്ത ടയർ നിർമാതാക്കളായ എംആർഎഫിന്റെ ലോഗോയാണ് സച്ചിന്റെ ബാറ്റിൽ നെഞ്ചും വിരിച്ചു നിന്നത്. ബിഡിഎമ്മും, എസ്ജിയും പോലെ എംആർഎഫും ക്രിക്കറ്റ് ബാറ്റുകൾ ഉണ്ടാക്കിയിരുന്നു എന്നു വിശ്വസിച്ചവരും കുറവല്ല അക്കാലത്ത്. കേരളത്തിൽ പോലും എത്രയോ കുട്ടികൾ തെങ്ങിന്റെ മടൽ വെട്ടി ബാറ്റുണ്ടാക്കിയപ്പോൾ അതിൽ കരികൊണ്ട് എംആർഎഫ് എന്ന് എഴുതി വച്ചിരുന്നു!
∙ ‘പരസ്യബാറ്റ്’ വീശിത്തുടങ്ങി, ബാൻഡ് എയിഡ് ഒട്ടിച്ച്...
ക്രിക്കറ്റിലെ സച്ചിന്റെ വളർച്ചയ്ക്കൊപ്പം ഒരു ബ്രാൻഡ് അംബാസഡർ എന്ന നിലയിലുള്ള താരമൂല്യവും ഉയർന്നുകൊണ്ടേയിരുന്നു. അക്ഷരാർത്ഥത്തിൽ ഉപ്പുതൊട്ട് കർപ്പൂരം വരെ വിൽക്കാൻ സച്ചിന്റെ തിളങ്ങുന്ന പുഞ്ചിരിയും തിഞ്ഞ ശബ്ദവും ധാരാളമായിരുന്നു. പക്ഷേ എണ്ണമറ്റ പരസ്യങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും അവയിലെല്ലാംതന്നെ വെറുമൊരു ടെസ്റ്റിമോണിയൽ പറച്ചിലുകാരനപ്പുറത്തേക്ക് വളരാനും സച്ചിന് കഴിഞ്ഞിട്ടുണ്ട്. ക്രീസിലെ പ്രകടനത്തെപ്പോലെത്തന്നെ പരസ്യങ്ങളിലെ അഭിനയത്തിലും അദ്ദേഹം ഏറ്റവും മികച്ചത് കാഴ്ചവയ്ക്കാൻ കിണഞ്ഞു പരിശ്രമിച്ചു എന്നുതന്നെ പറയാം.
മുറിവിൽ ഒട്ടിക്കുന്ന എന്തിനും 'ബാൻഡ് എയിഡ്' എന്ന് നമ്മളെ പറയാൻ പഠിപ്പിച്ച ജോൺസൺ ആൻഡ് ജോൺസന്റെ ബാൻഡ് എയിഡ് പരസ്യത്തിലാണ് സച്ചിൻ ആദ്യമായി അഭിനയിക്കുന്നത്. ബാൻഡ് എയിഡ് പരസ്യത്തിനായി സച്ചിനെ തിരഞ്ഞെടുത്തതിനു പിന്നിലും സച്ചിന്റെ ആദ്യ പാക്കിസ്ഥാൻ സീരീസിൽ സംഭവിച്ച ഒരു കാര്യമാണെന്നു പറഞ്ഞു കേട്ടിട്ടുണ്ട്. സച്ചിന്റെ അരങ്ങേറ്റ സമയത്തുതന്നെ അരങ്ങേറ്റം നടത്തിയ പാക്കിസ്ഥാൻ പേസർ വഖാർ യൂനിസിന്റെ ഒരു പന്തിൽ സച്ചിന് മൂക്കിന് പരിക്കേൽക്കുകയും അത് വകവയ്ക്കാതെ മൂക്കിൽ ഒരു ബാൻഡ് എയിഡ് ഒട്ടിച്ചു കളി തുടരുകയും ടെസ്റ്റിലെ തന്റെ രണ്ടാമത്തെ അർധ സെഞ്ചറി നേടുകയും ചെയ്തത് സച്ചിന്റെ ആരാധകർ ഇപ്പോഴും ഓർക്കുന്നുണ്ടാകും. ഈ സംഭവമാണ് ബാൻഡ് എയിഡ് പരസ്യത്തിലേക്ക് സച്ചിന്റെ വഴി തുറന്നതെന്നാണ് പരസ്യമേഖലയിലെ ഒരു പിന്നാമ്പുറ സംസാരം.
ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓൾ റൗണ്ടറായ കപിൽ ദേവിനൊപ്പം വന്നു ‘ബൂസ്റ്റ് ഈസ് ദ് സീക്രട്ട് ഓഫ് മൈ എനർജി’ എന്നു പറഞ്ഞ സച്ചിനെയും പിന്നീട് നമ്മൾ കണ്ടു. ബജാജിന്റെ 'സണ്ണി' എന്ന ഗിയറില്ലാത്ത കൊച്ചു സ്കൂട്ടറായിരുന്നു സച്ചിന്റെ പരസ്യങ്ങളിൽ ശ്രദ്ധ നേടിയ മറ്റൊന്ന്. സത്യത്തിൽ സുനിൽ ഗാവസ്കറുടെ വിളിപ്പേരാണ് സണ്ണിയെന്നതെങ്കിലും ‘ലിറ്റിൽ മാസ്റ്റർ രണ്ടാമനായ’ സച്ചിനെപ്പോലെത്തന്നെയാണ് സണ്ണിയെന്നാണ് ബജാജ് അവകാശപ്പെട്ടത്. ചെറിയ സൈസ് വലിയ പെർഫോമൻസ്, എന്നാലോ ഏതു തിരക്കിലൂടെയും അനായാസം ഓടിച്ചു പോകാനും എത്ര ചെറിയ സ്ഥലത്ത് പാർക്ക് ചെയ്യാനും കഴിയും സണ്ണിക്കെന്നതാണ് സച്ചിനെ സണ്ണിയുടെ ബ്രാൻഡ് അംബാസഡർ ആക്കാൻ ബജാജിനെ പ്രേരിപ്പിച്ച ഘടകങ്ങൾ.
∙ സച്ചിന്റെ നല്ല സമയം
1989ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം നടത്തിയ സച്ചിനെ കാത്തിരുന്നത് ഇന്ത്യൻ പരസ്യ മേഖലയുടെ ഏറ്റവും നല്ല സമയത്തിന്റെ വരവായിരുന്നു. സച്ചിന് 18 തികഞ്ഞതോടെ, അതായത് 1991ൽ ആഗോളവത്കരണം ഇന്ത്യൻ വിപണിക്ക് സമ്മാനിച്ച ഉണർവിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കളിൽ ഒരാളായിരുന്നു സച്ചിൻ എന്ന് നിസ്സംശയം പറയാം. പെപ്സിയും കോക്ക കോളയും അവരുടെ ആഗോള മത്സരത്തിന്റെ വീറും വാശിയും ഇന്ത്യൻ വിപണിയിലും തുടർന്നു. തങ്ങളുടെ പ്രചാരണത്തിനായി ഇന്ത്യയിൽ അവരും തിരഞ്ഞെടുത്തത് ക്രിക്കറ്റും ബോളിവുഡും തന്നെയായിരുന്നു.
ആഗോളവൽകരണത്തിന് തൊട്ടു പിന്നാലെയെത്തിയ ക്രിക്കറ്റ് ലോകകപ്പിന്റെ ഔദ്യോഗിക സ്‌പോൺസർഷിപ് കോക്ക കോള നേടിയപ്പോൾ 'നതിങ് ഒഫിഷ്യൽ എബൗട്ട് ഇറ്റ്' എന്ന ക്യാംപെയ്നുമായി പെപ്സി തിരിച്ചടിച്ചു. 'നതിങ് ഒഫിഷ്യൽ എബൗട്ട് ഇറ്റ്' എന്ന പരസ്യ വാചകം ഇപ്പോഴും ക്രിക്കറ്റ് പ്രേമികളുടെ കാതുകളിൽ മുഴങ്ങുന്നത് സച്ചിന്റെ ശബ്ദത്തിലായിരിക്കും. 1996 ക്രിക്കറ്റ് ലോകകപ്പ് സമയത്തെ ക്യാംപെയ്നിനു വേണ്ടി പെപ്സി ഒന്നരക്കോടി രൂപയാണ് സച്ചിന് നൽകിയത്. ഇന്ത്യൻ സ്പോർട്സിലെ ആദ്യ മെഗാ സ്റ്റാർ സച്ചിനൊപ്പം, ഇന്ത്യ കണ്ട എക്കാലത്തെയും ഏറ്റവും താരമൂല്യമുള്ള ഷാറുഖ് ഖാനും പെപ്സി പരസ്യത്തിൽ തകർത്തഭിനയിച്ചു.
2000ത്തിനു ശേഷം സച്ചിൻ പരുക്കുകളുടെ പിടിയിലാകുകയും ഫോമിൽ ചെറിയ മങ്ങലേൽക്കുകയും ചെയ്തപ്പോൾ പെപ്സി സച്ചിനുമായുള്ള കൂട്ടൂകെട്ടവസാനിപ്പിച്ചു, തക്കം പാത്തിരുന്ന ബദ്ധശത്രു കോക്ക കോള ഉടൻതന്നെ 20 കോടി മുടക്കി സച്ചിനുമായി കരാറിൽ ഒപ്പിടുകയും ചെയ്തുവന്നത് സച്ചിന്റെ വിപണിമൂല്യത്തിന് ഏറ്റവും വലിയ തെളിവ് നൽകുന്നു.
അന്താരാഷ്ട്ര ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കും ഇന്ത്യയിൽ അനുദിനം വികസിച്ചു വരുന്ന വിപണിയെ മുന്നിൽക്കണ്ട, വേൾഡ് ടെൽ ഉടമയായ മാർക്ക് മസ്‌കരീനസ് എന്ന മാർക്കറ്റിങ് ബുദ്ധിരാക്ഷസനാണ് സച്ചിൻ തെൻഡുൽക്കറുമായി ആദ്യമായി 5 വർഷത്തേക്ക് 30 കോടി നൽകി കരാറിൽ ഏർപ്പെടുന്നത്. 1995ൽ 30 കോടി രൂപയുടെ ഒരു കരാർ ഏതൊരു ക്രിക്കറ്റ് താരത്തിനും ചിന്തിക്കാവുന്നതിലും അപ്പുറത്തായിരുന്നു. അമേരിക്കയിൽ ബ്രോഡ്‌കാസ്റ്റ് രംഗത്ത് പ്രവർത്തിച്ചിരുന്ന ഇന്ത്യൻ വംശജനായ മസ്‌കരീനസ് ആണ് അമേരിക്കയിലെ 'എൻബിഎ' പോലുള്ള ലീഗുകളുടെ പരസ്യരീതികൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത്.
ഈ കരാറോടെ ഫിലിപ്സ്, വിസ കാർഡ്, ജില്ലറ്റ്, അഡിഡാസ് തുടങ്ങി ഒട്ടനവവധി ബ്രാൻഡുകളുടെ ഇന്ത്യൻ മുഖമായി മാറി സച്ചിൻ തെൻഡുൽക്കർ. 2001ൽ സച്ചിന്റെ അഞ്ചു വർഷത്തെ കരാറിനായി മസ്‌കരീനസ് മുടക്കിയത് 100 കോടിയാണ്, തുടർന്ന് 2006ൽ 180 കോടി ചെലവഴിച്ചാണ് വേൾഡ് സ്പോർട്സ് ഗ്രൂപ്പിന്റെ (ഡബ്ല്യുഎസ്ജി) ഹരീഷ് കൃഷ്ണമാചാർ സച്ചിന്റെ പരസ്യക്കരാർ സ്വന്തമാക്കുന്നത്.
∙ സച്ചിന്റെ സ്വന്തം ബ്രാൻഡുകൾ
മറ്റുള്ള ബ്രാൻഡുകൾക്കു വേണ്ടി പരസ്യങ്ങളിൽ പ്രത്യക്ഷപ്പെടുക മാത്രമല്ല, തന്റെ പേരിന്റെ ക്രെഡിബിലിറ്റി പൂർണമായും പ്രയോജനപ്പെടുത്തി സ്വന്തം ബ്രാൻഡുകൾ സൃഷ്ടിക്കുകയും ചെയ്തു സച്ചിൻ. ഭക്ഷണപ്രേമിയാണ് സച്ചിൻ, സച്ചിന്റെ ഇൻസ്റ്റഗ്രാമിൽ അദ്ദേഹം പാചകം ചെയ്യുന്നതിന്റെ വിഡിയോകൾ ഏറെയുണ്ട്. ഒപ്പം പാസ്ത മുതൽ പാവ് ഭാജി വരെ കഴിച്ചഭിപ്രായം പറയുന്ന വിഡിയോകളും. ഈ ഇഷ്ടം തന്നെയായിരിക്കണം ഹോട്ടൽ മേഖലയിൽ പ്രശസ്തനായ സഞ്ജയ് നാരംഗുമൊന്നിച്ചു മുംബൈയിൽ 'തെൻഡുൽക്കേഴ്സ്' എന്ന റസ്റ്ററന്റ് ആരംഭിക്കാന്‍ സച്ചിനെ പ്രേരിപ്പിച്ചത്.
പിന്നീട് 'സച്ചിൻസ്' എന്ന പേരിൽ മുംബൈയിലും ബെംഗളൂരുവിലും അദ്ദേഹം റസ്റ്ററന്റുകൾ ആരംഭിച്ചു. ഫ്യൂച്ചർ ഗ്രൂപ്പുമായി സഹകരിച്ച് 'സച്ച്' ബൈ സച്ചിൻ തെൻഡുൽക്കർ എന്ന ബ്രാൻഡ് നെയിമിൽ സോപ്പ്, ടൂത്ത് പേസ്റ്റ് തുടങ്ങിയ പഴ്സനൽ കെയർ ഉൽപന്നങ്ങളും സച്ചിൻ പുറത്തിറക്കി. സച്ചിൻ രമേശ് തെൻഡുൽക്കർ എന്ന തന്റെ പേരിന്റെ ചുരുക്കെഴുത്തായ 'എസ്ആർടി' എന്ന പേരിൽ ഒരു മൊബൈൽ ഫോണും സ്മാർട്രോൺ എന്ന കമ്പനിയുമായി ചേർന്ന് സച്ചിന്റേതായി പുറത്തിറങ്ങി. ബിസിസിഐ ലോഗോയ്ക്കൊപ്പം ഹെൽമറ്റിൽ ഇന്ത്യയുടെ ദേശീയ പതാക കൂടി പതിച്ചാണു സച്ചിൻ കളിക്കളത്തിലേക്ക് ഇറങ്ങാറുണ്ടായിരുന്നത്. ഹെൽമറ്റിലെ ഈ ദേശീയ പതാക പോലും ലോകമെമ്പാടുമുള്ള ഇന്ത്യക്കാർക്കിടയിൽ സച്ചിൻ എന്ന ബ്രാൻഡിന്റെ മൂല്യം മറ്റേതൊരു താരത്തേക്കാളും വർധിപ്പിക്കാൻ കാരണമായിട്ടുണ്ട്.
കളിക്കളങ്ങളിൽ ബാറ്റുമായി നിറയുന്നില്ലെങ്കിലും ഇന്ത്യക്കാരുടെ മനസ്സിൽ ഇപ്പോഴും സച്ചിൻ തെൻഡുൽക്കറിന് ഒരു സ്ഥാനമുണ്ട്. വാതുവയ്പുകളിലും വിവാദങ്ങളിലും പെടാതെ, രാജ്യസഭാ അംഗമായിരുന്നിട്ടു പോലും രാഷ്ട്രീയ വിവാദങ്ങൾക്ക് പിടികൊടുക്കാതെ ക്രിക്കറ്റിനെ സ്നേഹിച്ച പോലെ കുടുംബത്തെയും നാടിനെയും സ്നേഹിച്ച ഒരു കൊച്ചു മനുഷ്യന് നമ്മൾ നൽകിയ വലിയൊരിടം. ആ ഇടത്തിന്റെ ബലത്തിൽതന്നെയാണ്, ഇപ്പോഴും സച്ചിനെ ബ്രാൻഡുകളുടെ പ്രിയതോഴനാക്കി നിലനിർത്തുന്നതും പേടിഎമ്മും സ്പിന്നിയുമൊക്കെ ഇപ്പോഴും സച്ചിനെവച്ച് പരസ്യങ്ങൾ ചെയ്യുന്നതും.
English Summary: Why is Sachin Tendulkar's Brand Value Still Higher around the World?