കേൾവി, കാഴ്ച, ഗന്ധം... ഓർമകളിൽ തൃശൂർ പൂരം; കെ.വി.മണികണ്ഠൻ എഴുതുന്നു
ഇപ്പോൾ തൃശൂർ നഗരവാസിയാണെങ്കിലും ആദ്യമായി തൃശൂർ നഗരത്തിൽ കാലുകുത്തിയത് 1990 ൽ മഹാരാജാസ് ടെക്നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഡിപ്ലോമയ്ക്ക് ചേരുമ്പോൾ മാത്രമാണ്. പിതാവിനോടൊപ്പം. 1990 ജൂൺ 21ന്. അന്ന് തേക്കില്ലാത്ത തേക്കിൻ കാടും (ആ പേരുദോഷം മാറ്റാനായി 92 ലോ മറ്റോ വനംമന്ത്രി കെ.പി. വിശ്വനാഥൻ നട്ടുദ്ഘാടിച്ച കുറച്ച് തേക്കുകളാണ് ഒരു മൂലയിൽ ഉള്ളത്) വട്ടത്തിലുള്ള കോൺക്രീറ്റ് റോഡും കണ്ട് വാപൊളിച്ചു നിന്നിട്ടുണ്ട്. പത്രങ്ങളിൽ പടം ആയി മാത്രം കണ്ടിട്ടുള്ള വടക്കുനാഥന്റെ തെക്കേ നടയും. ആ ദിവസംതന്നെ ഒരു ആറാമിന്ദ്രിയകൽപന പോലെ തോന്നിയിരുന്നു. ഇന്നുമുതൽ ജീവിതം ഈ നഗരത്തിൽ തന്നെ. ഇവിടെനിന്ന് പോയി ഇവിടേക്ക് തിരികെയെത്തുക എന്ന മിനിമം പരിപാടിയായി അന്നു മുതൽ ജീവിതം.

ഇപ്പോൾ തൃശൂർ നഗരവാസിയാണെങ്കിലും ആദ്യമായി തൃശൂർ നഗരത്തിൽ കാലുകുത്തിയത് 1990 ൽ മഹാരാജാസ് ടെക്നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഡിപ്ലോമയ്ക്ക് ചേരുമ്പോൾ മാത്രമാണ്. പിതാവിനോടൊപ്പം. 1990 ജൂൺ 21ന്. അന്ന് തേക്കില്ലാത്ത തേക്കിൻ കാടും (ആ പേരുദോഷം മാറ്റാനായി 92 ലോ മറ്റോ വനംമന്ത്രി കെ.പി. വിശ്വനാഥൻ നട്ടുദ്ഘാടിച്ച കുറച്ച് തേക്കുകളാണ് ഒരു മൂലയിൽ ഉള്ളത്) വട്ടത്തിലുള്ള കോൺക്രീറ്റ് റോഡും കണ്ട് വാപൊളിച്ചു നിന്നിട്ടുണ്ട്. പത്രങ്ങളിൽ പടം ആയി മാത്രം കണ്ടിട്ടുള്ള വടക്കുനാഥന്റെ തെക്കേ നടയും.
ആ ദിവസംതന്നെ ഒരു ആറാമിന്ദ്രിയകൽപന പോലെ തോന്നിയിരുന്നു. ഇന്നുമുതൽ ജീവിതം ഈ നഗരത്തിൽ തന്നെ. ഇവിടെനിന്ന് പോയി ഇവിടേക്ക് തിരികെയെത്തുക എന്ന മിനിമം പരിപാടിയായി അന്നു മുതൽ ജീവിതം.
തൃശൂർ എന്നു കേൾക്കുമ്പോൾ ഏതു മലയാളിയുടെയും മനസ്സിൽ ഒരു വാക്കു കൂടി ഓട്ടോമാറ്റിക്ക് ആയി വരും. അതാണ് പൂരം എന്ന വാക്ക്. തൃശൂർ പൂരം ഓർമകൾ എന്നു പറയുമ്പോൾ, ഓണം പോലെ മാധ്യമങ്ങളിൽ നിറയുക ക്ലീഷേകൾ ആണ്. പക്ഷേ ചുള്ളിക്കാട് പാടിയ ‘ദുഃഖമാണെങ്കിലും നിന്നെക്കുറിച്ചുള്ള ദുഃഖം എന്താനന്ദമാണെനിക്കോമനേ…’ പോലെ ക്ലീഷെയാണെങ്കിലും പൂരത്തെക്കുറിച്ചുള്ള ക്ലീഷെ ‘എന്താനന്ദമാണെനിക്കോമലേ…’ എന്നേ ഞങ്ങൾ തൃശൂർക്കാർ പറയൂ. അല്ല ഏതു മലയാളിയും പറയൂ…
എന്റെ തലമുറയ്ക്ക് ഒരു ഭാഗ്യമുണ്ട്. എഴുപതുകളിൽ ജനിച്ച് എൺപതുകളിൽ ബാല്യകൗമാരവും തൊണ്ണൂറുകളിൽ കൗമാരയൗവ്വനവുമായി ഈ നൂറ്റാണ്ടാദ്യ വർഷം യുവാവായി വന്നവർക്ക്... ഞങ്ങൾ മനുഷ്യ ചരിത്രത്തിന്റെ ഒരു സവിശേഷ വളവിൽ ജനിച്ചവരാണ്. തൃശൂർ പൂരം എന്ന, ശക്തൻ തമ്പുരാന്റെ കേവലമൊരു ഈഗോയിൽ ജനിച്ച് ഇപ്പോൾ ഒരു അന്താരാഷ്ട്ര ലെവലിൽ എണ്ണപ്പെടുന്ന ഈ സംഭവം വച്ച് ഞങ്ങൾ വളർന്നത് ഒന്ന് നിരീക്ഷിക്കുന്നത് കൗതുകകരമായിരിക്കും.
1980 ൽ ഒക്കെ തൃശൂർ പൂരം എന്നാൽ ഞങ്ങൾക്ക് കേൾവി ആയിരുന്നു. കേൾവി മാത്രം. ഒന്നാമതായി അങ്ങകലെ ഒരു നഗരത്തിൽ കൊണ്ടാടപ്പെടുന്ന ഒരു വൻ മാമാങ്കം ആണിത്. പാറമേക്കാവും തിരുവമ്പാടിയും തമ്മിൽ കോംപറ്റീഷൻ ആണ്. ആരു ജയിക്കും ആരു തോൽക്കും എന്നത് പുലർച്ചെ വെടിക്കെട്ടോടെ ആണ് തീരുമാനിക്കപ്പെടുകയുള്ളൂ. ഇതാണ് ഒന്നാം കേൾവി.
രണ്ടാം കേൾവി റേഡിയോ ലൈവ് ആണ്. അന്ന് വീട്ടിൽ ഒരു മർഫി ബാറ്ററി റേഡിയോ ഉണ്ടായിരുന്നു. റേഡിയോ ഉള്ള വീടുകൾ വിരളം ആണെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? ഇല്ല! അതാണു ആ വ്യത്യാസം. ലൈവ് പൂരം കേൾക്കാൻ ആളുകൾ വരും. ആകാശവാണിയിലെ ആരെങ്കിലും ഇടയ്ക്കിടയ്ക്ക് വിവരിക്കുന്നത് കേട്ട് ഭാവനയിലായിരുന്നു ആദ്യമായി പൂരം ഞങ്ങൾ കണ്ടത്. വായന പോലെ ഭാവനയിൽ ഞങ്ങളോരോരുത്തരും അവരവരുടേതായ ‘യുണീക്ക്’ പൂരം കണ്ടു. ഒരു അനുഷ്ഠാനം പോലെ വർഷങ്ങൾ പൂരം ആ കേൾവിയിൽ ഒതുങ്ങി നിന്നു.
തൊണ്ണൂറുകളിൽ നമ്മൾ നഗരത്തിൽ ഡെയ്‌ലി പോയി വരുന്ന കുമാരൻ ആയി. പൂരത്തെ കേൾവിയിൽനിന്ന് കാഴ്ചയിലേക്ക് മാറ്റാൻ അവസരം വരുന്നു. അപ്പോഴാണ് ഇക്കാര്യത്തിൽ ഒരു വില്ലന്റെ സ്ഥിരസാന്നിധ്യം ഉണ്ടെന്ന് തിരിച്ചറിയുന്നത്. ഞങ്ങൾ ഡിപ്ലോമക്കാരുടെ പരീക്ഷയുടെ ഒത്തനടുക്കായിരിക്കും പൂരം. പകൽപ്പൂര ദിവസം എക്സാം ഉണ്ടായിരിക്കും. പൂരദിവസം നോക്കിയിട്ടാണത്രേ ടൈം ടേബിൾ ഇടുന്നതുതന്നെ. എന്തായാലും പരീക്ഷത്തലേന്ന് പൂരം ആഘോഷിക്കാൻ തക്ക ധൈര്യമുള്ള തലമുറ ആയിരുന്നില്ല ഞങ്ങളുടേത്. അതിനാൽ പഠനം കഴിയാതെ പൂരാഘോഷം കാഴ്ച ആയി മാറില്ലെന്ന് ഉറപ്പായി. ആ ഖിന്നതയോടെ ഇരിക്കുമ്പോഴാണ് 1993 ൽ പരീക്ഷകൾ എല്ലാം കഴിഞ്ഞ ഉടനെ പൂരം വന്നത്.
ഞാൻ 24 മണിക്കൂറും തീവ്രമായി മുഴുകിയ ഏക പൂരം അതായിരുന്നു. കേൾവി എന്ന അനുഭവത്തിൽ നന്ന് കാഴ്ചയിലേക്ക് പൂരത്തിന്റെ കൊടിയേറ്റം അന്നായിരുന്നു. ഞങ്ങൾ എട്ടോ പത്തോ പേർ. രാവിലെ മുതൽ വെടിക്കെട്ട് കഴിയും വരെ അലഞ്ഞുതിരിയലായിരുന്നു. പൂരം ലഹരിയാകുന്നത് അങ്ങനെയാണ്. രസകരമായ ഒരു കാര്യം ഈ പൂരം ദിവസം എല്ലാവരും നടക്കുകയാണ്. ആരും ‘സ്റ്റാൻഡ് സ്റ്റിൽ’ ആയി കാണപ്പെടില്ല. എങ്ങോട്ടാണ് നടക്കുന്നത് എന്ന് ചോദിച്ചാൽ ‘ആ?’ എന്നായിരിക്കുംം. തൃശൂർ റൗണ്ട് ആൺല്ലോ. കറങ്ങിക്കൊണ്ടേയിരിക്കാം എന്നതാണോ ഇതിന്റെ മനഃശാസ്ത്രം എന്ന് അറിയില്ല.
എന്തായാലും അടിമുടി പൂരത്തിൽക്കുളിച്ച് വെടിക്കെട്ട് കഴിഞ്ഞ് ഏതോ ഒരു ട്രാൻസ്പോർട്ട് ബസിൽ ഇടിച്ചുകയറി വളഞ്ഞുകുത്തിനിന്ന് പോട്ടയിൽ ഇറങ്ങി വീട്ടിലെത്തി കുളിച്ച് ഒരു 24 മണിക്കൂർ കിടന്നുറങ്ങിയതോടെയാണ് ഞാൻ ഒറിജിനൽ തൃശൂർ ഗെഡി ആയി സ്നാനപ്പെട്ടത് എന്നാണ് എന്റെ തോന്നൽ.
പിന്നീടുള്ള ഘട്ടം ഗൾഫ് ജീവിതത്തിലാണ്. 1996 മുതൽ. അന്ന് ഏഷ്യാനെറ്റ് മാത്രമേ ഉള്ളൂ. സൂര്യ ടിവി വരുന്നതേ ഉള്ളൂ. പൂരം ലൈവ് ആയി തുടങ്ങിയത് 2000 ത്തോടെ ആകണം. പൂരവും വെള്ളിയാഴ്ചയും ഒത്തുവന്നാലായിരുന്നു ഗൾഫിലെ പൂരം പൂരമാവുക. ഫുൾ വോളിയത്തിൽ ലൈവ് വച്ച് ഗൾഫിലെ ഫ്ലാറ്റുകളിൽ അനേകം ചെറുപൂരങ്ങൾ. സോമരസച്ചിറകിലേറി ഓരോ തൃശൂക്കാരനും അവിടെനിന്ന് പൂരപ്പറമ്പിലെത്തും…
ഇക്കാര്യത്തിൽ ‘ലത്’ ഇല്ല. ജാതി. മതം. തൃശൂക്കാരൻ നസ്രാണി ‘‘മ്മടെ പൂരം’’ എന്ന് പറയുമ്പോ ‘‘മ്മട്യാ, അത് ഞങ്ങ ഹിന്ദുക്കൾടെ’’ എന്നൊന്ന് പറഞ്ഞ് നോക്കിയാൽ മതി. അടി കിട്ടിയില്ലെങ്കിൽ നിങ്ങൾ ഭാഗ്യവാൻ. ആ മതേതരത/മാനവികതയാണ് എല്ലാ കാഴ്ചകളേക്കാള്‍, വാണിജ്യത്തേക്കാൾ പൂരത്തിന്റെ പെരുമ എന്ന് ഉറച്ച് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ.
പറഞ്ഞുവന്നത് ഞങ്ങളുടെ ഭാഗ്യം ചെയ്ത തലമുറയെപ്പറ്റിയാണ്. റേഡിയോയിൽ കേട്ടു മാത്രം പൂരത്തെ അറിഞ്ഞ ഞാൻ ഇന്നിതാ കൈവെള്ളയിലെ മൊബൈലിൽ എത്രയോ ആംഗിളുകളിൽ പൂരം കാണുന്നു. അന്റാർട്ടിക്കയിലിരുന്ന് കൂട്ടുകാരൻ രമേഷും കാണുന്നു.
പക്ഷേ, നേരിട്ടു പോയി കാണണം. ഞാനിറങ്ങിക്കഴിഞ്ഞു. എന്ത് ലൈവിലും നഷ്ടപ്പെടുന്ന ഒന്നുണ്ട്. ഗന്ധം. അതുകൂടി ഉണ്ടെങ്കിലേ പൂർണമാകൂ... ആ ആനപ്പിണ്ടത്തിന്റെയും ബലൂണിന്റെയും പൊടിയുടെയും സമ്മിശ്രഗന്ധം അനുഭവിക്കാനായി ഇറങ്ങിക്കഴിഞ്ഞു. ഹാപ്പി പൂരം!
(പുതുതലമുറ എഴുത്തുകാരിൽ ശ്രദ്ധേയനായ കെ.വി.മണികണ്ഠൻ തൃശൂർ സ്വദേശിയാണ്. ബ്ലൂ ഈസ് ദ് വാമസ്റ്റ് കളർ, ഭഗവതിയുടെ ജട എന്നീ കഥാസമാഹാരങ്ങളും മൂന്നാമിടങ്ങൾ, ഐഐടി മദ്രാസ് എന്നീ നോവലുകളുംഎഴുതി)
English Summary: Writer KV Manikandan Remembering Thrissur Pooram