10 മാസം പ്രായം: കുഞ്ഞുദേഹമാകെ മുറിവ്, എല്ലു പൊട്ടി, പൊള്ളലേറ്റു; ജഡ്ജിയെ പോലും കരയിച്ച ക്രൂരത; എന്നു തീരും ഇത്!
ആ കുരുന്നു ദേഹത്തു 130 മുറിവുകളുമായി കുഞ്ഞു ഫിൻലേ യാത്രയായി. ഫിൻലേ ഈ ഭൂമിയിൽ ജീവിച്ചത് വെറും 10 മാസം. ജീവൻ നൽകിയ അച്ഛനും അമ്മയും ഫിൻലേയ്ക്കു നൽകിയ സമ്മാനങ്ങളായിരുന്നു ആ മുറിവുകൾ. ഫിൻലേ ബാക്കി വച്ച ചോദ്യങ്ങൾക്ക് ഉത്തരം തേടുകയാണ് ബ്രിട്ടനിപ്പോൾ. ഊട്ടുന്ന കൈകൾ കൊണ്ടുതന്നെ ഉദകക്രിയ നടത്തുന്ന സംഭവങ്ങൾ ദിവസേന നമ്മളെ തേടി വരുന്നു. ബ്രിട്ടനിലെ ഫിൻലേ ഈ ദുരന്തത്തിൽ ഒറ്റയ്ക്കല്ല. തൊടുപുഴയിൽ അമ്മയുടെ സുഹൃത്താണ് ആ കുഞ്ഞിന്റെ ജീവൻ എടുത്തത്. രണ്ടാനമ്മയുടെ പീഡനത്തിന്റെ രക്തസാക്ഷിയാണ് ഷെഫീഖ്. പാൽപുഞ്ചിരി വിടരുന്ന ആ കുരുന്നു മുഖങ്ങളിൽ പൊള്ളലേൽപ്പിക്കാൻ എങ്ങനെ കഴിയുന്നു. മിടിച്ചു തുടങ്ങാത്ത ആ കുരുന്നു ഹൃദയം തകർക്കാൻ നമുക്കെങ്ങനെ കഴിയുന്നു...

∙ ഫിൻലേയ്ക്കായി ബ്രിട്ടൻ കരഞ്ഞു
ശരീരത്തിൽ മുറിവുകള്‍ 130, പൊട്ടിയ എല്ലുകള്‍ 57, ചതവുകള്‍ 71, കയ്യില്‍ രണ്ടിടത്ത് പൊള്ളലേറ്റുണ്ടായ മുറിവുകള്‍. ഗുണ്ടാ ആക്രമണത്തില്‍ കൊല്ലപ്പെട്ടയാളുടെ മൃതദേഹ പരിശോധനയില്‍ കണ്ട കാര്യങ്ങളല്ല ഇത്. ഈ ലോകത്ത് 10 മാസം മാത്രം ജീവിച്ച ഫിന്‍ലേ ബോഡന്‍ എന്ന പിഞ്ചുകുഞ്ഞിന്റെ ശരീരത്തില്‍ അച്ഛനമ്മമാര്‍ ഏല്‍പ്പിച്ച ഉപദ്രവങ്ങളുടെ കണക്കുകളാണ്. ഒടുവില്‍ ഈ ക്രൂരപീഡനം താങ്ങാനാകാതെ ആ പിഞ്ചുശരീരത്തിലെ ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലച്ചു. 2020ലെ ക്രിസ്മസ് ദിനത്തില്‍ അവന്‍ ഈ ലോകം വിട്ടുപോയി. 2023 ഏപ്രിൽ 14ന് ഇംഗ്ലണ്ടിലെ ചെസ്റ്റര്‍ഫീല്‍ഡ് കോടതി കുഞ്ഞിന്റെ മാതാപിതാക്കളെ കുറ്റക്കാരെന്നു വിധിച്ച അതിക്രൂരമായ ഒരു കേസിന്റെ പശ്ചാത്തലമാണിത്.
ഡെർബിഷെറിലെ താമസക്കാരായ മുപ്പതുകാരനായ സ്റ്റീഫന്‍ ബോഡനും പങ്കാളി ഷാനന്‍ മാഴ്സ്ഡനുമാണ് കേസിലെ പ്രതികള്‍. ഇരുവരും ലഹരിമരുന്നിന് അടിമകളാണ്. ഫെബ്രുവരിയിലാണ് ഫിന്‍ലേ ജനിച്ചത്. ഏതാനും ദിവസം കഴിഞ്ഞപ്പോൾതന്നെ മാതാപിതാക്കള്‍ കുഞ്ഞിനു വേണ്ട പരിചരണം കൊടുക്കുന്നില്ലെന്നു തിരിച്ചറിഞ്ഞ് കുഞ്ഞിനെ സര്‍ക്കാരിന്റെ ശിശു സംരക്ഷണ വിഭാഗം ഏറ്റെടുത്തിരുന്നു. പിന്നീട് മാസങ്ങള്‍ക്കു ശേഷം ഒരു കുടുംബക്കോടതിയുടെ ഉത്തരവിന്റെ ബലത്തിലാണ് അച്ഛനമ്മമാര്‍ അവനെ വീണ്ടെടുത്തത്.
∙ നരകം പോലെ ഒരു വീട്
ഫിന്‍ലേയെ സംരക്ഷണ കേന്ദ്രത്തില്‍നിന്നു മടക്കിക്കിട്ടിയ ശേഷം 39 ദിവസം മാത്രമാണ് അവന്‍ അച്ഛനമ്മമാര്‍ക്കൊപ്പം ജീവിച്ചത്. ആ കുറഞ്ഞ കാലംകൊണ്ട് അവന്‍ അനുഭവിച്ചതാകട്ടെ മുതിര്‍ന്ന ഒരാള്‍ക്കു പോലും താങ്ങാന്‍ കഴിയാത്ത പീഡനങ്ങളും. ഒടുവില്‍ ഒരു കുഞ്ഞ് ഏറ്റവും സുരക്ഷിതനായിരിക്കുമെന്ന് പൊതുവെ കരുതപ്പെടുന്ന സ്വന്തം വീട്ടിനുള്ളില്‍ മാതാപിതാക്കളാല്‍ അവന്റെ ജീവനെടുക്കപ്പെട്ടു. ക്രൂരമര്‍ദനങ്ങള്‍ താങ്ങാനാകാതെ കുഴഞ്ഞുവീണ അവന്റെ ഹൃദയം നിലയ്ക്കുകയായിരുന്നു.
കുഞ്ഞിന്റെ സംരക്ഷണത്തേക്കാള്‍ ലഹരിക്കു വേണ്ടി പണം ചെലവഴിക്കാന്‍ ഇഷ്ടപ്പെട്ട സ്റ്റീഫനും ഷാനനും അതിക്രൂരമായ പീഡനങ്ങള്‍ക്കാണ് കുഞ്ഞിനെ വിധേയനാക്കിയത്. മരിക്കുന്നതിനു രണ്ടു ദിവസം മുന്‍പ് അച്ഛനമ്മമാരില്‍ ഒരാള്‍ ബന്ധുവിന് അയച്ച മെസേജ് ഇങ്ങനെയായിരുന്നു, "കുഞ്ഞ് കാരണം രാത്രി മുഴുവന്‍ ഉണര്‍ന്നിരിക്കേണ്ടി വന്നു. അവനെ എടുത്ത് ഭിത്തിയിലേക്ക് എറിയാന്‍ തോന്നി. ഹഹഹ…"
കുഞ്ഞിന്റെ പിതാവാണ് ഉപദ്രവിച്ചതെന്നാണ് അമ്മ ഷാനന്‍ അവന്റെ മൃതദേഹം പിന്നീട് കണ്ടപ്പോൾ വെളിപ്പെടുത്തിയത്. "അവന്റെ അച്ഛന്‍ അവനെ മര്‍ദിച്ചു കൊലപ്പെടുത്തി. എനിക്ക് അവനെ സംരക്ഷിക്കാനായില്ല" എന്നായിരുന്നു അവരുടെ പ്രതികരണം. പക്ഷേ, പിന്നീട് സ്റ്റീഫനോട് തികഞ്ഞ സ്നേഹവും വിധേയത്വവും പുലര്‍ത്തുന്ന മനോഭാവമാണ് അവര്‍ തുടര്‍ന്നത്. ഇരുവരും തമ്മില്‍ കാണുന്നതും ബന്ധം സൂക്ഷിക്കുന്നതും കോടതി വിലക്കിയിട്ടു പോലും വലന്റൈന്‍ ദിനത്തില്‍ ഷാനൻ, സ്റ്റീഫന് തന്റെ പ്രണയം പറഞ്ഞു കാര്‍ഡ് അയച്ച സംഭവമുണ്ടായി.
∙ ക്രൂരതയിൽ ഒറ്റക്കെട്ട്
2020ലെ കോവിഡ് ലോക്ഡൗണ്‍ കാലത്താണ് ഫിന്‍ലേയുടെ കുഞ്ഞുജീവിതം അവസാനിച്ചത്. കുഞ്ഞിനെ മാതാപിതാക്കള്‍ക്ക് മടക്കിക്കൊടുത്ത ശേഷം ആരോഗ്യ വകുപ്പ് - ശിശുസംരക്ഷണ ഉദ്യോഗസ്ഥര്‍ പല തവണ കുഞ്ഞിനെ കാണാന്‍ ശ്രമിച്ചിരുന്നു. പക്ഷേ, അവരെ അകറ്റിനിര്‍ത്താന്‍ സ്റ്റീഫനും ഷാനനും ഒറ്റക്കെട്ടായി നിന്നു. കുഞ്ഞ് നേരിടുന്ന ക്രൂരതകള്‍ അവര്‍ ആരുമറിയാതെ ഒളിപ്പിച്ചു.
ഫിന്‍ലേ മരിക്കുന്നതിന് രണ്ടു ദിവസം മുൻപ് അവനെ തേടിയെത്തിയ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ കുഞ്ഞിനെ കാണിക്കാൻ അച്ഛനമ്മമാർ കൂട്ടാക്കിയില്ല. കുഞ്ഞിന് കോവിഡ് ആണെന്ന് പറഞ്ഞ് അവരെ അകറ്റിനിര്‍ത്തി. കുഞ്ഞിനെ കാണാന്‍ ബന്ധുക്കളെയും ഇരുവരും അനുവദിച്ചിരുന്നില്ല. കുഞ്ഞിനെ മാതാപിതാക്കള്‍ക്കു കൈമാറി രണ്ടു ദിവസത്തിനകം അവനെ സന്ദര്‍ശിച്ച ഉദ്യോഗസ്ഥന്‍ അവന്റെ നെറ്റിയില്‍ ഒരു മുഴ കണ്ടിരുന്നു. പക്ഷേ അത് കളിപ്പാട്ടത്തില്‍ തലയിടിച്ചുണ്ടായതാണെന്ന് ഷാനന്‍ പറഞ്ഞത് അവര്‍ വിശ്വസിച്ചു.
∙ പൂപ്പൽ പിടിച്ച ഫീഡിങ് ബോട്ടിൽ, കുപ്പായത്തിൽ ചോര
ഫിൻലേയുടെ മരണശേഷം ഹോളണ്ട് റോഡിലെ ഇവരുടെ വസതിയില്‍ പരിശോധന നടത്തിയ പൊലീസ് കണ്ടത് ഏറ്റവും വൃത്തിഹീനമായ രംഗങ്ങളാണ്. രക്തം പുരണ്ട വസ്ത്രങ്ങളും കട്ടിൽ വിരിയിൽ പോലും ഛർദിയുടെയും മലത്തിന്റെയും അവശിഷ്ടങ്ങളും പൂപ്പൽ പിടിച്ച ഫീഡിങ് ബോട്ടിലുമൊക്കെയാണ് അവിടെയുണ്ടായിരുന്നത്. കുഞ്ഞ് മരിച്ച ശേഷം നടത്തിയ പരിശോധനയില്‍, അവന്റെ ശരീരത്തില്‍ ലഹരിയുടെ അംശം കണ്ടെത്തിയിരുന്നു. അച്ഛനമ്മമാര്‍ വീടിനുള്ളില്‍ ലഹരി മരുന്ന് പുകച്ചത് അവന്‍ ശ്വസിച്ചതാകാമെന്നാണ് കണ്ടെത്തല്‍.
കുഞ്ഞിന്റെ മരണശേഷം ഇരുവരും യാതൊരു വിഷമങ്ങളുമില്ലാതെയാണ് പെരുമാറിയത്. ഫിന്‍ലേയുടെ കുട്ടിക്കസേര ഇ ബേയിൽ വില്‍ക്കുന്നതിനെ കുറിച്ച് സ്റ്റീഫന്‍ തമാശ പറഞ്ഞത് ആശുപത്രി ജീവനക്കാരും കേട്ടു. മരണത്തിനു പിറ്റേന്ന് കുടുംബക്കാര്‍ക്കിടയില്‍ ചിരിച്ചുകളിച്ച് ഇരിക്കുന്ന സ്റ്റീഫനെയും ഷാനനെയുമാണ് മറ്റുള്ളവര്‍ കണ്ടത്. ഇരുവരെയും കുറ്റക്കാരെന്ന് കോടതി വിധിച്ചപ്പോഴും സ്റ്റീഫനും ഷാനനും ഒരു കൂസലുമുണ്ടായില്ല. പക്ഷേ വിധി പ്രഖ്യാപിച്ച ജഡ്ജി അമാന്‍ഡ ടിപ്പിള്‍സ് കണ്ണീരടക്കാന്‍ പാടുപെട്ടാണ് വിധി വായിച്ചുതീര്‍ത്തത്. കേസിലെ ജൂറിയംഗങ്ങളും കണ്ണീരോടെയാണ് വിധി കേട്ടിരുന്നത്. ഈ കേസ് നല്‍കിയ മാനസിക വൈഷമ്യം മൂലം ഇനിയൊരിക്കലും ജൂറിയാകാനില്ലെന്ന് അവരെല്ലാം പ്രഖ്യാപിച്ചു.
∙ ഈ ക്രൂരതയൊന്നും സർക്കാർ കാണുന്നില്ലേ...
ഫിന്‍ലേയുടെ കേസില്‍ ബ്രിട്ടനിലെ സര്‍ക്കാര്‍ വകുപ്പുകളും പ്രതിയാണെന്ന് പൊതുജനം കുറ്റപ്പെടുത്തുന്നു. ശിശുസംരക്ഷണ വിഭാഗം കുട്ടിയുടെ കാര്യത്തില്‍ കൃത്യമായ നിരീക്ഷണം നടത്തിയില്ലെന്ന് ബോഡന്റെ അയല്‍വാസികൾ പറയുന്നു. സംശയകരമായ ഒരുപാട് സാഹചര്യങ്ങളുണ്ടായിട്ടും സര്‍ക്കാര്‍ ഉദ്യോഗസ്ഥരോ സാമൂഹിക പ്രവര്‍ത്തകരോ ഇടപെടല്‍ നടത്തിയില്ലെന്നാണ് അവരുടെ പരാതി. കുഞ്ഞ് ജനിക്കും മുന്‍പുതന്നെ ആ വീടിനുള്ളില്‍ ഏറ്റവും മോശമായ സാഹചര്യമായിരുന്നുവെന്ന് അയല്‍വാസികൾ ഓർക്കുന്നു. സ്റ്റീഫന്റെ ക്രൂരമര്‍ദനങ്ങളേറ്റ് ഷാനന്‍ പലപ്പോഴും കരയുന്നത് കാണാമായിരുന്നുവെന്ന് അവര്‍ വെളിപ്പെടുത്തുന്നു. മാത്രമല്ല, ഇരുവരും അത്രമേല്‍ ലഹരിക്ക് അടിമകളുമായിരുന്നു. ആ നിലയ്ക്ക് കുട്ടിയെ അവര്‍ക്കു തിരികെ നല്‍കിയ നിയമസംവിധാനവും പ്രതിക്കൂട്ടിലാണെന്നാണ് അവരുടെ പരാതി.
∙ കൊലയാളി രണ്ടാനച്ഛൻ, ‘ബേബി പി’യുടെ ദുരന്തം
മുന്‍പും പല ശിശു മരണക്കേസുകളിലും ഇംഗ്ലണ്ടിലെ സര്‍ക്കാര്‍ സംവിധാനത്തിന് പിഴവുകള്‍ ഉണ്ടായതായി പരാതിയുണ്ട്. ഇത്തരത്തില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട ഒന്നാണ് 2007ല്‍ നടന്ന പീറ്റര്‍ കോനെലി എന്ന 17 മാസക്കാരന്റെ കൊലപാതകം. ബേബി പി എന്ന് പിന്നീട് വിളിക്കപ്പെട്ട കുഞ്ഞ് കൊല്ലപ്പെട്ടത് രണ്ടാനച്ഛനും അയാളുടെ സഹോദരനും ചേര്‍ന്ന് നടത്തിയ ക്രൂരമായ പീഡനങ്ങളെ തുടർന്നാണ്. അമ്മ ട്രേസി കോനെലി ഇതിനു വേണ്ട ഒത്താശകള്‍ ചെയ്തു.
ഒടുവില്‍ കുഞ്ഞിന്റെ മൃതദേഹ പരിശോധനയില്‍ കണ്ടെത്തിയത് അവന്റെ നട്ടെല്ലും വാരിയെല്ലും വരെ ഒടിഞ്ഞിരുന്നുവെന്നാണ്. തല നിറയെ മുറിവുകള്‍, മുറിഞ്ഞുതൂങ്ങിയ ചെവി, ചതഞ്ഞുകരുവാളിച്ച വിരലുകള്‍, പറിഞ്ഞുപോയ നഖം, കൊഴിഞ്ഞുപോയ പല്ല്, മൂക്കിലും വായിലും മുറിവുകള്‍ അങ്ങനെയങ്ങനെ ആ കുഞ്ഞുശരീരത്തിലെ ഓരോ ഇഞ്ചിലും ആ നരാധമന്മാര്‍ മുറിവേല്‍പ്പിച്ചിരുന്നു. ഒടുവില്‍ കോടതി ട്രേസിയെയും പങ്കാളി സ്റ്റീവന്‍ ബാര്‍ക്കറെയും സഹോദരന്‍ ജേസന്‍ ഓവനെയും ശിക്ഷിച്ചു.
ട്രേസിയും ജേസനും ശിക്ഷാകാലാവധി തീര്‍ത്തു പുറത്തിറങ്ങി. പക്ഷേ, രണ്ടു വയസ്സുള്ളു ഒരു പെണ്‍കുഞ്ഞിനെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ കൂടി ശിക്ഷ അനുഭവിക്കുന്ന സ്റ്റീവന് പരോള്‍ പോലും അധികൃതര്‍ അനുവദിച്ചിട്ടില്ല. ബേബി പിയുടെ മരണശേഷം ഏതാണ്ട് മുപ്പതിലേറെ കുഞ്ഞുങ്ങള്‍ സമാനമായ രീതിയില്‍ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍ പറയുന്നത്. ഈ കേസുകളിലൊന്നിലും ശിശുക്ഷേമ വകുപ്പിന് കൃത്യമായ ഇടപെടല്‍ നടത്താന്‍ കഴിഞ്ഞില്ലെന്നാണ് ജനങ്ങളുടെ പരാതി.
∙ കാമുകനെ രക്ഷിക്കാൻ കുഞ്ഞിനെ കൊല്ലുന്നവർ
ഈ കുടുംബങ്ങൾ കൊലക്കളമാക്കുന്നതിൽ പ്രധാന പ്രതി ലഹരിയാണ്. കുുടംബത്തിനുള്ളില്‍ അച്ഛനമ്മമാരാല്‍ അല്ലെങ്കില്‍ രക്ഷിതാക്കളാല്‍ കുഞ്ഞുങ്ങള്‍ വധിക്കപ്പെട്ട കേസുകളിലെല്ലാം തന്നെ ലഹരിമരുന്നിന്റെ സ്വാധീനമുണ്ട്. മാത്രമല്ല, മിക്കവാറും കുടുംബങ്ങളില്‍ ഗാര്‍ഹിക പീഡനത്തിന്റെ, ശിശു പീഡനങ്ങളുടെ തലമുറകള്‍ നീണ്ട ചരിത്രമുണ്ട്. പല സ്ത്രീകളും സ്വന്തം മക്കളെ ബലി കൊടുത്തും ഭര്‍ത്താവിനെ അല്ലെങ്കില്‍ കാമുകനെ കൂടെ നിര്‍ത്താനാണ് ശ്രമിക്കുന്നത്. ഗാര്‍ഹിക പീഡനങ്ങള്‍ അനുഭവിച്ചോ സാക്ഷ്യം വഹിച്ചോ അല്ലെങ്കില്‍ ചിതറിപ്പോയ കുടുംബപശ്ചാത്തലത്തില്‍ ആരും സ്നേഹിക്കാനും തിരുത്താനും ഇല്ലാതെയോ വളര്‍ന്നവരാണ് ഈ കേസുകളില്‍ ഉള്‍പ്പെടുന്ന സ്ത്രീകളും പുരുഷന്മാരുമൊക്കെ തന്നെ. ക്രിമിനല്‍ പശ്ചാത്തലമുള്ള കുടുംബങ്ങളില്‍ വളര്‍ന്നവരുമുണ്ട്.
സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇത്തരം സാഹചര്യങ്ങളില്‍ കൃത്യമായ ഇടപെടല്‍ നടത്തി ഈ കുഞ്ഞുങ്ങളെ ഏറ്റെടുക്കാന്‍ തയാറാകണമെന്ന മുറവിളി ഓരോ കേസും ഉണ്ടാകുമ്പോള്‍ രാജ്യമെങ്ങും ഉയരാറുണ്ട്. പക്ഷേ, ഇങ്ങനെ ഏറ്റെടുക്കപ്പെടുന്ന കുഞ്ഞുങ്ങളെ കൃത്യമായ പരിചരണവും വൈകാരിക പിന്തുണയും നല്‍കി വളര്‍ത്താന്‍ കഴിയുന്നുണ്ടോ എന്ന ചോദ്യം ബാക്കിയാകുന്നു.
∙ മുളയിലേ തളരുന്ന കുരുന്നുകൾ, ശിശു സംരക്ഷണം ഇപ്പോഴും അകലെ
2022ല്‍ യുകെ പാര്‍ലമെന്റിന്റെ ഹൗസ് ഓഫ് കോമണ്‍സ് കമ്മിറ്റി തയാറാക്കിയ റിപ്പോര്‍ട്ടില്‍ ശിശു സംരക്ഷണ കേന്ദ്രങ്ങളില്‍ വളരുന്ന കുഞ്ഞുങ്ങള്‍ നേരിടുന്ന പിന്നാക്കാവസ്ഥയെ കുറിച്ച് വ്യക്തമായ കണ്ടെത്തലുകളുണ്ടായിരുന്നു. സംരക്ഷണ കേന്ദ്രങ്ങളില്‍ വളരുന്ന കുഞ്ഞുങ്ങളില്‍ പലരും പഠനം പാതിയില്‍ ഉപേക്ഷിക്കുകയും ചിലര്‍ കേന്ദ്രങ്ങളില്‍നിന്ന് കടന്നുകളയുകയും അതില്‍ത്തന്നെ കുറച്ചുപേര്‍ ലഹരി - ക്രിമിനല്‍ സംഘങ്ങളില്‍ എത്തിപ്പെടുകയും ചെയ്യുന്നതായി സര്‍ക്കാര്‍ ഏജന്‍സികള്‍തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എന്തായാലും കുഞ്ഞു ഫിന്‍ലേയുടെ കേസ് ചര്‍ച്ചയാകുന്നതോടെ ഈ പ്രശ്നങ്ങളെല്ലാം വീണ്ടും ജനശ്രദ്ധയിലേക്ക് ഉയര്‍ന്നുവരികയാണ്. ജന്മം നല്‍കിയവരുടെ കൈകളാല്‍ മരണമടയുന്ന കുഞ്ഞുങ്ങളുടെ കേസുകള്‍ കേരളത്തിലും അടുത്ത കാലത്ത് വര്‍ധിച്ചിട്ടുണ്ട്. ഇടുക്കി ജില്ലയില്‍ അമ്മയുടെ ആണ്‍സുഹൃത്തിനാല്‍ കൊല ചെയ്യപ്പെട്ട ഏഴു വയസ്സുകാരനും അച്ഛന്റെയും രണ്ടാനമ്മയുടെയും പീഡനത്തിന്റെ ജീവനുള്ള രക്തസാക്ഷിയായ ഷെഫീഖും കോഴിക്കോട് അച്ഛനും രണ്ടാനമ്മയും ചേര്‍ന്ന് പട്ടിണിക്കിട്ടും മര്‍ദിച്ചും കൊലപ്പെടുത്തിയ അദിതി നമ്പൂതിരിയുമൊക്കെ മനസ്സാക്ഷിയുള്ള ഓരോരുത്തരുടെയും ഇടനെഞ്ച് പൊട്ടുന്ന ഓര്‍മയാണ്.
‘ഓരോ ശിശുരോദനത്തിലും കേള്‍പ്പു ഞാന്‍ ഒരു കോടി ഈശ്വരവിലാപം’ എന്ന കവിവാക്യം പോലെ ഈ കുഞ്ഞുവിലാപങ്ങള്‍ നമ്മുടെ ഉറക്കം കെടുത്തുകയാണ്…
English Summary: Death of Finley Boden: How Safe are Our Children?