തുച്ഛമായ ചെലവിൽ സാധാരണക്കാരനും വിമാനത്തിൽ സഞ്ചരിക്കാനാകണം. അതിനുപക്ഷേ കടമ്പകൾ ചില്ലറയല്ല. ‘സൂരറൈ പോട്ര്’ എന്ന സിനിമ കണ്ടവർക്ക് സൂര്യ അവതരിപ്പിച്ച നെടുമാരൻ എന്ന കഥാപാത്രത്തെ അത്രപെട്ടെന്നൊന്നും മറക്കാൻ കഴിയില്ല. എയർ ഫോഴ്സിൽനിന്നു വിരമിച്ച സാധാരണക്കാരനായ യുവാവ് സ്വന്തമായി എയർലൈൻസ് ആരംഭിക്കാൻ ശ്രമിക്കുന്നതും, അതിലെ പ്രയാസങ്ങളുമൊക്കെയായിരുന്നു സിനിമയിൽ ചിത്രീകരിച്ചത്.

തുച്ഛമായ ചെലവിൽ സാധാരണക്കാരനും വിമാനത്തിൽ സഞ്ചരിക്കാനാകണം. അതിനുപക്ഷേ കടമ്പകൾ ചില്ലറയല്ല. ‘സൂരറൈ പോട്ര്’ എന്ന സിനിമ കണ്ടവർക്ക് സൂര്യ അവതരിപ്പിച്ച നെടുമാരൻ എന്ന കഥാപാത്രത്തെ അത്രപെട്ടെന്നൊന്നും മറക്കാൻ കഴിയില്ല. എയർ ഫോഴ്സിൽനിന്നു വിരമിച്ച സാധാരണക്കാരനായ യുവാവ് സ്വന്തമായി എയർലൈൻസ് ആരംഭിക്കാൻ ശ്രമിക്കുന്നതും, അതിലെ പ്രയാസങ്ങളുമൊക്കെയായിരുന്നു സിനിമയിൽ ചിത്രീകരിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തുച്ഛമായ ചെലവിൽ സാധാരണക്കാരനും വിമാനത്തിൽ സഞ്ചരിക്കാനാകണം. അതിനുപക്ഷേ കടമ്പകൾ ചില്ലറയല്ല. ‘സൂരറൈ പോട്ര്’ എന്ന സിനിമ കണ്ടവർക്ക് സൂര്യ അവതരിപ്പിച്ച നെടുമാരൻ എന്ന കഥാപാത്രത്തെ അത്രപെട്ടെന്നൊന്നും മറക്കാൻ കഴിയില്ല. എയർ ഫോഴ്സിൽനിന്നു വിരമിച്ച സാധാരണക്കാരനായ യുവാവ് സ്വന്തമായി എയർലൈൻസ് ആരംഭിക്കാൻ ശ്രമിക്കുന്നതും, അതിലെ പ്രയാസങ്ങളുമൊക്കെയായിരുന്നു സിനിമയിൽ ചിത്രീകരിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തുച്ഛമായ ചെലവിൽ സാധാരണക്കാരനും വിമാനത്തിൽ സഞ്ചരിക്കാനാകണം. അതിനുപക്ഷേ കടമ്പകൾ ചില്ലറയല്ല. ‘സൂരറൈ പോട്ര്’ എന്ന സിനിമ കണ്ടവർക്ക് സൂര്യ അവതരിപ്പിച്ച നെടുമാരൻ എന്ന കഥാപാത്രത്തെ അത്രപെട്ടെന്നൊന്നും മറക്കാൻ കഴിയില്ല. എയർ ഫോഴ്സിൽനിന്നു വിരമിച്ച സാധാരണക്കാരനായ യുവാവ് സ്വന്തമായി എയർലൈൻസ് ആരംഭിക്കാൻ ശ്രമിക്കുന്നതും, അതിലെ പ്രയാസങ്ങളുമൊക്കെയായിരുന്നു സിനിമയിൽ ചിത്രീകരിച്ചത്. 

 

ADVERTISEMENT

ആ കഥ നടക്കുന്നത് 2003 ന്റെ പരിസരങ്ങളിലാണ്. 20 വർഷങ്ങള്‍ക്കിപ്പുറം നെടുമാരന്റെ അതേ ധൈര്യവുമായി ഒരാൾ കൂടി രംഗത്തിറങ്ങിയിരിക്കുകയാണ്. 30 വർഷത്തോളം വ്യോമയാനമേഖലയിൽ തുടർന്നതിന്റെ പരിചയസമ്പത്തും പ്രയത്നവും ആത്മവിശ്വാസവും മുതൽക്കൂട്ടാക്കിയാണ് മനോജ് ചാക്കോ ഈ പ്രയാണത്തിനൊരുങ്ങുന്നത്. രാജ്യമൊട്ടാകെ ചെറിയ പട്ടണങ്ങളിൽ പോലും വിമാനത്തിൽ ചെന്നെത്തുക. ആർക്കും എവിടെയും വിമാനത്തിൽ പോയി വരാൻ കഴിയണം– അതാണ്  അദ്ദേഹത്തിന്റെ സ്വപ്നം. വിശ്വാസം വരുന്നില്ലേ? 

 

വിശ്വസിച്ചാലും ഇല്ലെങ്കിലും, ചെറുവിമാനങ്ങളുടെ ശൃംഖലയുമായി ഫ്ലൈ91 എന്ന പേരിൽ കമ്പനി ആരംഭിച്ചു കഴിഞ്ഞു മനോജ്. കേന്ദ്ര സർക്കാർ 2023 ഏപ്രിൽ 25ന് എൻഒസി (No Objection Certificate) നൽകിയതോടെ വലിയൊരു സ്വപ്ന സാക്ഷാത്കാരത്തിന് ഒരുങ്ങുകയാണ് അദ്ദേഹം. ഫ്ലൈ91ന്റെ സിഇഒയും ചെയർമാനുമായ മനോജിന് ചെറിയൊരു മലയാളി ബന്ധം കൂടിയുണ്ട്. തന്റെ പദ്ധതിയെകുറിച്ച്, സ്വപ്നങ്ങളെക്കുറിച്ച് വിശദമായി മനോരമ പ്രീമിയത്തിൽ സംസാരിക്കുകയാണ് മനോജ് ചാക്കോ...

ഇന്ത്യ അനുദിനം വളരുകയാണ്. മാക്രോ ഇക്കണോമിക് തലത്തിൽ പോലും വലിയ മാറ്റം പ്രകടമാണ്. അടുത്ത പത്തുവർഷം രാജ്യത്ത് യാതൊരു പ്രതിസന്ധിക്കും ഇടമില്ല.

 

മനോജ് ചാക്കോ
ADVERTISEMENT

∙ താങ്കളുടെ സ്വപ്നസാക്ഷാത്കാരത്തിന് ഇനി വളരെ കുറച്ചു മാസങ്ങൾ മാത്രം മതി. എപ്പോഴാണ് ഇങ്ങനെയൊരാശയത്തെ കുറിച്ച് ചിന്തിച്ചത്? തുടക്കം എങ്ങനെയായിരുന്നു?

 

ഇന്ത്യയിലെവിടെയും വിമാനമാർഗം സാധ്യമാക്കുക എന്നൊരാശം വളരെ മുൻപുതന്നെ എന്റെ മനസ്സിലുണ്ട്. പത്തു വർഷത്തിലധികമായി ഇത്തരമൊരു സാധ്യതയെപ്പറ്റി ചിന്തിക്കുന്നു. കിങ് ഫിഷറിൽ ജോലിയാരംഭിച്ചത് മുതൽ ഈയാഗ്രഹമുണ്ട്. ഇന്ത്യയിൽ ചെറിയ പട്ടണങ്ങളെ കൂടുതലും ബന്ധിപ്പിച്ചത് കിങ് ഫിഷർ എയർലൈൻസായിരുന്നു. ഹൂബ്ലി, മൈസൂർ, കോലാപ്പൂർ, ഷോലാപ്പൂർ, തൂത്തുക്കുടി, തിരുവനന്തപുരം, കൊച്ചി എന്നിങ്ങനെയുള്ള ചെറുപട്ടണങ്ങളെ തമ്മിൽ എപ്പോഴും ബന്ധിപ്പിക്കുന്ന ഫ്ലൈറ്റുകൾ വളരെ കുറവാണ്. പരസ്പരം കണക്ട് ചെയ്യാൻ സാധിക്കാത്തത് വളരെ ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ട്. 

 

മനോജ് ചാക്കോ.
ADVERTISEMENT

A320, ബോയിങ് 737 വിമാനങ്ങൾക്കൊന്നും ഇത്തരത്തിൽ ചെറിയ നഗരങ്ങളെ ബന്ധിപ്പിക്കുക സാധ്യമല്ല. കാരണം ഇന്റർനാഷനൽ എയർപോർട്ടുകൾക്ക് മാത്രമേ അതിനുള്ള സജ്ജീകരണങ്ങളുള്ളൂ. ഇന്ത്യയിൽ ഒരുപാട് വിമാനത്താവളങ്ങൾ ഉപയോഗശൂന്യമായിരിക്കുകയാണ്. ഇത്തരത്തിലുള്ള ചെറുവിമാന സർവീസുകൾ ഇല്ല എന്നതുകൊണ്ടാണത്. അതുകൊണ്ടുതന്നെ 76 സീറ്റുകൾ മാത്രമുള്ള ഈ ചെറിയ വിമാനങ്ങൾ യാത്രക്കാർക്ക് ആശ്വാസമാകും, ചെലവും കുറവാണ്. രണ്ട് കാര്യങ്ങളാണ് യാത്രക്കാർ ശ്രദ്ധിക്കുക. ഒന്ന് യാത്രാസമയവും മറ്റൊന്ന് ചെലവും. ഇത് രണ്ടും ഫലപ്രദമായി നമ്മുടെ സർവീസിലൂടെ വിനിയോഗിക്കാൻ കഴിയുമെന്നു തിരിച്ചറിഞ്ഞാൽ നഗരങ്ങളിൽ ആവശ്യക്കാർ അനവധിയുണ്ട്. എന്നാൽ നിർഭാഗ്യവശാൽ നമുക്കൊരു ബദൽ സംവിധാനം ഇന്നില്ല. അവിടെയാണ് ഫ്ലൈ91ന്റെ പ്രസക്തി. 

 

∙ ഒരു സംരംഭത്തിന് അനുയോജ്യമായ പേരു കണ്ടെത്തുക വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. എങ്ങനെയാണ് ഫ്ലൈ91 എന്ന പേരിലേക്കെത്തുന്നത്? എന്താണ് പേരിന്റെ അർഥം?

Representative Image

 

ഈ പദ്ധതി നമ്മുടെ രാജ്യത്തിനു വേണ്ടിയാണല്ലോ. അതുകൊണ്ടുതന്നെ രാജ്യവുമായി ബന്ധപ്പെട്ട പേരുവേണം എന്നു തോന്നി. 91 ആണ് നമ്മുടെ രാജ്യത്തിന്റെ കോഡ്. അതുതന്നെ പേരിനോടൊപ്പം ചേർത്തു. ഇന്ത്യയെ പറക്കമുറ്റതാക്കുക എന്ന ചിന്തയിൽനിന്നാണ് ഫ്ലൈ91 എന്ന പേരു സ്വീകരിച്ചത്. കുറേ ഗവേഷണങ്ങൾക്കു ശേഷവും ബ്രാൻഡ് വിദഗ്ധരുടെ അഭിപ്രായവും അറിഞ്ഞിട്ടാണ് പേരിലേക്കെത്തിയത്. ഒരുപാടു പേരുകൾ ശേഖരത്തിലുണ്ടായിരുന്നു. എങ്കിലും പലകാരണങ്ങൾകൊണ്ടും ഫ്ലൈ91 മുന്നിലെത്തി. 

 

ഡേവിഡ് നീൽമാൻ. Photo by REUTERS/Roosevelt Cassio

∙ വ്യോമയാന മേഖലയിൽ മാത്രം മൂന്നു ദശാബ്ദങ്ങൾ. കിങ്ഫിഷർ എയർലൈൻസിന്റെ സിഇഒ, വൈസ് പ്രസി‍‍ഡന്റ്. ഈ നേട്ടങ്ങളിൽ തുടരുമ്പോൾ അതിൽനിന്നു മാറി സ്വന്തമായൊരു സംരഭകത്വത്തെക്കുറിച്ച് ചിന്തിക്കാനുള്ള കാരണമെന്താണ്? അതും ഈ മേഖലയിൽത്തന്നെ...?

 

ഞാനിത് ചെയ്യുന്നത് എന്റെ സ്വന്തം ലാഭത്തിനോ അറിയപ്പെടാനോ ഒന്നുമല്ല. എനിക്ക് നന്നായി അറിയാവുന്ന മേഖലയാണിത്. മൂന്ന് വ്യത്യസ്ത തലങ്ങളിലും ഞാൻ ജോലി ചെയ്തിട്ടുണ്ട്. എയർലൈൻസ് എടുത്താൽ എമിറേറ്റ്സ്, കിങ്ഫിഷർ എന്നിവിടങ്ങളിൽ ജോലിചെയ്തു. ട്രാവൽ ഏജൻസി സെക്ടറിൽ അമേരിക്കൻ എക്സ്പ്രസിന്റെ രാജ്യാന്തര തലത്തിൽ ചുമതല എനിക്കായിരുന്നു. എസ്ഒടിസി ഇന്ത്യയുടെ സിഇഒ ആയിരുന്നു. ഡബ്ല്യുഎൻഎസ് ഗ്ലോബൽ സർവീസസിലായിരുന്നു 5 വർഷം. ആഗോളതലത്തിൽ ട്രാവൽ സെഗ്മെന്റുകൾ അവർക്കു വേണ്ടി റാങ്കിങ് ചെയ്തു കൊടുക്കുകയായിരുന്നു എന്റെ ജോലി. അങ്ങനെ ലോകത്തിലെതന്നെ പ്രമുഖരായ എയർലൈൻ ട്രാവൽ ഏജൻസികളുടെ ഭാഗമായി പ്രവർത്തിക്കാൻ എനിക്ക് അവസരമുണ്ടായി. ജോലിയോടൊപ്പം പല സ്ഥലങ്ങളിലും ഞാൻ സഞ്ചരിച്ചു. ഈ മേഖലയെപ്പറ്റി മൊത്തത്തിൽ ഒരു ധാരണയുണ്ടാക്കിയെടുക്കാൻ എനിക്കു കഴിഞ്ഞു. 

ബെംഗളൂരു രാജ്യാന്തര വിമാനത്താവളം.(Photo by Manjunath KIRAN / AFP)

 

പിന്നെ ഒരു പ്രായമെത്തിക്കഴിഞ്ഞാൽ നമ്മളെന്തുണ്ടാക്കി എന്നതിനേക്കാൾ നമുക്ക് നമ്മുടെ രാജ്യത്തിനു വേണ്ടി എന്തു ചെയ്യാൻ കഴിഞ്ഞു എന്നതിനാണല്ലോ പ്രാധാന്യം. എന്തുകൊണ്ട് എയർലൈൻ എന്നു ചോദിച്ചാൽ എനിക്കിത് അത്രയും പരിചയമായിക്കഴിഞ്ഞു. ഇവിടെ എന്തുവേണം എന്നതിനെക്കുറിച്ചു വ്യക്തമായ അറിവും ഉണ്ട്. അല്ലാതെ അത്ര എളുപ്പത്തിൽ തുടങ്ങാൻ കഴിയുന്ന സ്വപ്നം മാത്രമല്ല എയർലൈൻ സ്റ്റാർട്ടപ്. ഇതിലുപരി നല്ല മൂലധനവും ആവശ്യമാണ്. ഒരു എയർലൈൻ എന്നേപോലുള്ളവർക്ക് എളുപ്പത്തിൽ തുടങ്ങാൻ കഴിയുന്ന ഒന്നല്ല. എന്റെ കയ്യിൽ അത്രയ്ക്ക് പണവുമില്ല. പക്ഷേ ഞാനൊരു പ്രഫഷനൽ ആണ്. പ്രഫഷനൽ ഫണ്ടിങ്ങും ലഭിച്ചതുകൊണ്ടാണ് ഇത് യാഥാർഥ്യമാകാൻ പോകുന്നത്.

 

∙ ഏപ്രിൽ 25നാണല്ലോ സർക്കാരിൽനിന്ന് നോ ഒബ്ജക്‌ഷൻ സർട്ടിഫിക്കറ്റ് ലഭിക്കുന്നത്. ഈ ദിവസങ്ങൾ‍ താങ്കളെ സംബന്ധിച്ച് എങ്ങനെയായിരുന്നു? എൻഒസി ലഭിക്കാൻ ബുദ്ധിമുട്ടായിരുന്നോ?

 

കണ്ണൂർ വിമാനത്താവളത്തിൽനിന്നു പറന്നുയരുന്ന വിമാനം. ഫയൽ ചിത്രം: മനോരമ

സത്യത്തിൽ അങ്ങനെയൊരു ബുദ്ധിമുട്ടേ ഉണ്ടായിരുന്നില്ല. നമ്മൾ എന്തു ചെയ്യുന്നു എന്നതിനെക്കുറിച്ചു നമുക്കൊരു ബോധ്യമുണ്ടാവണം. പിന്നെ ഫയലിങ്ങുകളൊക്കെ കൃത്യമായാൽ ഒന്നും പേടിക്കേണ്ട ആവശ്യമില്ല. ഇതൊരു റെഗുലേറ്റ‍ഡ് ഇൻഡസ്ട്രിയാണ്. അതുകൊണ്ടുതന്നെ ‍‍‍ഡോക്യുമെന്റേഷന് വളരെ പ്രാധാന്യമുണ്ട്. അവർ ചോദിച്ചതൊക്കെ സമയബന്ധിതമായിതന്നെ ചെയ്തു കൊടുത്തു. അപ്ലിക്കേഷൻ സമർപ്പിച്ചു മൂന്നര മാസംകൊണ്ട് എല്ലാം ശരിയായി. ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല. ഇത് എന്നെ സംബന്ധിച്ച് ആത്മവിശ്വാസം ഇരട്ടിപ്പിച്ചു. 

 

ഒരിക്കലും എയർലൈൻ ഇൻഡസ്ട്രി ഒരാളുടെ താത്പര്യത്തിൽ ആരംഭിക്കേണ്ടതല്ല. ഈ മേഖലയെക്കുറിച്ചു നല്ല ധാരണയും അറിവും പരിചയവും അതിനാവശ്യമാണ്. എനിക്ക് സർജറി ചെയ്യാൻ ഇഷ്ടമാണ്. എന്നുകരുതി ഒരു ഹൃദയശസ്ത്രക്രിയ ഞാൻ ചെയ്യാൻ ശ്രമിച്ചാൽ എന്തായിരിക്കും ഫലം? എത്രയോ അനുഭവത്തിന്റെ പരിചയത്തിലാണ് ഡോക്ടർമാർ സർജറി ചെയ്യുന്നത്. അതുപോലെത്തന്നെയാണ് ഇതും. പരിചയസമ്പത്ത് ശരിക്കും ആവശ്യമാണ്. ഇപ്പോൾ അപേക്ഷ നൽകുന്നതും ഡോക്യുമെന്റേഷൻ പ്രക്രിയയുമെല്ലാം ഓൺലൈനാണ്. ഇതുവഴി സമയം ലാഭിക്കാനും കഴിയും. എല്ലാം കൃത്യമായിരിക്കണമെന്നുമാത്രം. 

 

∙ താങ്കളുടെ റോൾമോഡൽ ആരാണ്? എന്തുകൊണ്ട്?

 

ഏവിയേഷൻ മേഖലയിൽ ജോലിചെയ്തു നല്ല സംരംഭകർ ആയി മാറിയ എല്ലാവരും എന്റെ റോൾമോഡലുകളാണ്. അതിൽ മൂന്നുപേർ എനിക്ക് പ്രിയപ്പെട്ടതാണ്. ഇൻഡിഗോയുടെ സ്ഥാപകരായ രാഹുൽ ബാട്ടിയ, രാകേഷ് ഗംഗ്വാൾ. എത്ര പ്ലാനിങ്ങോടു കൂടിയാണ് അവർ പ്രവർത്തിച്ചു ലോകത്തിലെതന്നെ നമ്പർ വൺ എയർലൈൻ കമ്പനിയാക്കി മാറ്റിയത്. അവരുടെ നിശ്ചയദാർഢ്യം എടുത്തുപറയേണ്ടതു തന്നെയാണ്. മറ്റൊരാൾ എയർ അറേബ്യയുടെ തലവൻ ആദിൽ അബ്ദുള്ളാ അലിയാണ്. ഷാർജയിലെ ഏറ്റവും മികച്ച സർവീസുകളിലൊന്നാണ് എയർ അറേബ്യ. ഇവരേക്കാളൊക്കെ ഞാൻ ഏറ്റവും കൂടുതൽ ആരാധിക്കുന്ന മറ്റൊരാളുണ്ട്, ഡേവി‍ഡ് നീൽമാൻ. ജെറ്റ് ബ്ലൂ എയർവേയ്സിന്റെ തലവൻ. 

 

അമേരിക്കയിലെ പ്രശസ്തമായ ഒരു ഏവിയേഷൻ കമ്പനിയാണിത്. അഞ്ച് എയർവേയ്സ് അദ്ദേഹത്തിനുണ്ട്. മോറിസ് എയർ, വെസ്റ്റ് ജെറ്റ്, അസൂൾ എയർവേയ്സ്, ഇത് ബ്രസീലിലെ തന്നെ ഏറ്റവും വലുതാണ്. അവസാനമായി ബ്രീസ് എയർവേയ്സ്. ഇവരൊക്കെത്തന്നെയാണ് എന്റെ ഊർജം. നമുക്ക് ഇൻഡസ്ട്രിയെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെങ്കിൽ വിജയിക്കാമെന്ന് തെളിയിച്ചവരാണിവരൊക്കെ. ഏറ്റവുമൊടുവിൽ വിജയ് ഡൂബെ ആകാശ എയർലൈൻ അവതരിപ്പിച്ചില്ലേ ഇവിടെ. എത്ര വിജയകരമായി പോകുന്നു. അത് ഈ മേഖലയെക്കുറിച്ച് വ്യക്തമായ ധാരണയുള്ളതുകൊണ്ടാണ്.

 

∙ സാധാരണക്കാരനും വിമാനസഞ്ചാരം, അതും കുറഞ്ഞനിരക്കിൽ. ഇതായിരുന്നല്ലോ ആകാശ എയർലൈനിന്റെ മോട്ടോ. ഇതിൽനിന്ന് എങ്ങനെയാണ് ഫ്ലൈ91 വ്യത്യാസപ്പെട്ടിരിക്കുന്നത്?

 

ഒരുപാടു വ്യത്യാസങ്ങളുണ്ട്. ഞങ്ങൾ പ്രധാനമായും ലക്ഷ്യമിടുന്നത് മറ്റ് എയർവേയ്സുകളൊന്നും എത്തിപ്പെടാത്ത റൂട്ടുകളാണ്. ചെറിയ ചെറിയ നഗരങ്ങൾ തമ്മിലുള്ള കണ്ക്ടിവിറ്റി. വലിയ എയർക്രാഫ്റ്റുകൾക്ക് ഇത്തരത്തിലുള്ള ചെറിയ നഗരങ്ങളെ ബന്ധിപ്പിക്കുക അസാധ്യമാണ്. അത്രയും അടിസ്ഥാന സൗകര്യങ്ങൾ അവിടെ ലഭ്യമാക്കണം. അതുകൊണ്ടാണ് ഇന്ത്യയിലെ ഓരോ ചെറിയ നഗരങ്ങളെയും ബന്ധിപ്പിക്കേണ്ടത് ഞങ്ങളായിരിക്കണം എന്നു തീരുമാനിച്ചത്. നിലവിലുള്ള എയർവേയ്സുമായി ചേർന്നുതന്നെ പ്രവർത്തിക്കാൻ സാധിക്കുമെങ്കിൽ അങ്ങനെയും ശ്രമിക്കും. അല്ലാതെ ഒരു മത്സരത്തിനല്ല ഞങ്ങൾ ശ്രമിക്കുന്നത്. 

 

ഉദാഹരണത്തിന് ബെംഗളൂരു മുതൽ കൊൽക്കത്ത വരെ പോകുന്ന ഒരു ട്രിപ്പിൽ കോലാപൂരിലേക്ക് (മഹാരാഷ്ട്ര) കണക്ട് ചെയ്യാൻ മറ്റ് എയർക്രാഫ്റ്റുകൾ ഒന്നും തന്നെയില്ല. ഒരു എയർലൈനുമായി ഇങ്ങനെ കണക്ട് ചെയ്തു പോകാൻ ഞങ്ങൾ തയാറാണ്. ഇതിനായി നൂതന സാങ്കേതികവിദ്യയാണ് ഞങ്ങൾ ഉപയോഗിക്കുക. ടെക്നോളജി, പ്രത്യേകിച്ച് ആപ്ലിക്കേഷൻ പ്രോഗ്രാമിങ് ഇന്റർഫേസ് ഉപയോഗിച്ചുകൊണ്ടു യാത്രാസൗകര്യം സുഗമമാക്കുന്നു. അത് ഇന്ത്യയിലെ എല്ലാ ട്രാവൽ ഏജൻസികൾക്കിടയിലും എത്തിക്കും. ആർക്കു വേണമെങ്കിലും എപ്പോൾ വേണമെങ്കിലും ഞങ്ങളുടെ ഫ്ലൈ91 സർവീസ് ഉപയോഗപ്പെടുത്താം.

 

∙ എയർ ഇന്ത്യയെ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തതിനെ എങ്ങനെ കാണുന്നു?

 

അതൊരു തെറ്റായ തീരുമാനമായി തോന്നുന്നില്ല. കാരണം ടാറ്റ ഗ്രൂപ്പ് വളരെ ശക്തമാണ്. പ്രഫഷനലാണ്. 100 വർഷത്തെ പ്രവർത്തനപരിചയം രാജ്യത്ത് അവർക്കുണ്ട്. ഈ എറ്റെടുക്കൽ ഇന്ത്യൻ വ്യോമയാന മേഖലയെ ശക്തിപ്പെടുത്തും.

 

∙ കേരളത്തിലേക്ക് ഫ്ലൈ91 സർവീസുകൾ ഉടനെ പ്രതീക്ഷിക്കാമോ? അഞ്ചാമത്തെ എയർപോർട്ട് കേരളത്തിൽ ഉടൻ പ്രവർത്തനസജ്ജമാകും. ഇന്ത്യയുടെ തെക്കൻ സംസ്ഥാനങ്ങളിൽനിന്ന് ലക്ഷക്കണക്കിനാളുകൾ ശബരിമലയിലേക്ക് എത്താറുണ്ട്. ഇതൊരു മികച്ച അവസരമായി കാണുന്നുണ്ടോ?

 

കേരളത്തിൽ സർവീസുകൾ നടത്തുന്നതിനെപ്പറ്റി ആലോചിച്ചു തുടങ്ങിയിട്ടില്ല. വലിയ എയർക്രാഫ്റ്റുകളാണല്ലോ നിലവിൽ സർവീസുകൾ നടത്തുന്നത്. ചെറിയ എയർപോട്ടുകൾക്കുള്ള സജ്ജീകരണങ്ങൾ ആയിവരേണ്ടതുണ്ട്. ഉദാഹരണത്തിന് സേലത്തുനിന്ന് കണ്ണൂരിലേക്ക് ഒരുപാട് അന്വേഷണങ്ങൾ വന്നാൽ പരിഗണിക്കാവുന്ന വിഷയമേയുള്ളൂ. ഇതൊക്കെ അടുത്തഘട്ടത്തിൽ പ്രാവർത്തികമാക്കാനുള്ള ആലോചനയുണ്ട്. ആദ്യപടിയായി ഓരോ പ്രധാന നഗരങ്ങളിലും ചെറിയ വിമാനങ്ങൾക്ക് എത്താനുള്ള സാഹചര്യം ഉണ്ടാക്കിയെടുക്കലാണ്. പിന്നീട്, ഏതു റൂട്ടിലാണ് ഏറ്റവും കൂടുതൽ അന്വേഷണം ലഭിക്കുന്നത് എന്നതനുസരിച്ച് ആ റൂട്ട് പ്രവർത്തനസജ്ജമാക്കാൻ ശ്രമിക്കും.

 

∙ താങ്കളുടെ വലിയൊരു സ്വപനമാണ് യാഥാർഥ്യമാകാൻ പോകുന്നത്? എന്താണ് അടുത്തത്?

 

എനിക്ക് ഞാൻ ചെയ്യാൻ പോകുന്നതിനെക്കുറിച്ച് കൃത്യമായ ധാരണയുണ്ട്. അടുത്ത അഞ്ചു വർഷത്തേക്ക് എന്താവണമെന്നും എങ്ങനെയായിരിക്കണമെന്നും വ്യക്തമായ പദ്ധതിയുണ്ട്. അത് പ്രാവർത്തികമാക്കി മുന്നോട്ടു പോകുക എന്നതാണ് എന്റെ ഏറ്റവും വലിയ സ്വപ്നം. അടുത്ത മൂന്നോ അഞ്ചോ വർഷത്തിനുള്ളിൽ ഒരുപാട് എയർക്രാഫ്റ്റുകൾ, ഇന്ത്യയിലുടനീളം റൂട്ടുകൾ ഇതിലെല്ലാമുപരി കമ്പനിയെ ലാഭത്തിലേക്കെത്തിക്കുക എന്നതും വെല്ലുവിളിയാണ്. ഞങ്ങളുടെ ഉപഭോക്താക്കൾക്ക് യാത്രാനുഭവം മികച്ചതാക്കണം. ഫ്ലൈ91നെക്കുറിച്ചുള്ള എന്റെ സ്വപ്നങ്ങളാണ് ഇതൊക്കെ. നല്ലരീതിയിൽ പ്രാവർത്തികമാക്കുകയാണ് ഇനിയുള്ള ഏറ്റവുംവലിയ സ്വപ്നം. 

 

∙ ഫണ്ടിങ് ഒരു സ്റ്റാർട്ടപ്പിനെ സംബന്ധിച്ച് വളരെ പ്രാധാന്യമുള്ളതാണല്ലോ. എങ്ങനെയാണ് ഫണ്ട് കണ്ടെത്തിയത്?

 

തീർച്ചയായും. പ്രൈവറ്റ് ഇക്വിറ്റി ഫിനാൻസ് മേഖലയിൽ ശക്തനായ കൺവേർജന്റ് ഫിനാൻസാണ് സഹസ്ഥാപകർ. ഫ്ലൈ91ന്റെ ആങ്കർ ഇൻവെസ്റ്റേഴ്സും കമ്പനിയാണ്. ഇവരെക്കൂടാതെ കുറച്ചു വ്യക്തിഗത നിക്ഷേപവും കമ്പനിക്കുണ്ട്. മറ്റു സ്റ്റാർട്ടപ്പുകളെ പോലെയല്ലല്ലോ ഏവിയേഷൻ ഇൻഡസ്ട്രി. ഇവിടെ പിടിച്ചുനിൽക്കാൻ ഫണ്ടിങ് അത്യാവശ്യമാണ്. മിക്ക ഏവിയേഷൻ സ്റ്റാർട്ടപ്പുകളും വിജയിക്കാതെ പോയത് പ്ലാനിങ്ങിന്റെയും ഫണ്ടിങ്ങിന്റെയും അഭാവത്തിലാണ്. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ പ്രത്യേകം പദ്ധതികൾ ഉണ്ടാക്കിയെടുത്തിട്ടുണ്ട്.

 

∙ അടുത്ത അഞ്ചുവർഷത്തിനുള്ളിൽ എന്തു മാറ്റമാണ് ഏവിയേഷൻ മേഖലയിൽ താങ്കൾ പ്രതീക്ഷിക്കുന്നത്? 

 

ഇന്ത്യ അനുദിനം വളരുകയാണ്. മാക്രോ ഇക്കണോമിക് തലത്തിൽ പോലും വലിയ മാറ്റം പ്രകടമാണ്. അടുത്ത പത്തുവർഷം രാജ്യത്ത് യാതൊരു പ്രതിസന്ധിക്കും ഇടമില്ല. ഇക്കാലത്ത് നിർമാണമേഖല സജീവമാകുന്നമാകുന്നതോടെ വിപണിയിലും മാറ്റം പ്രകടമാകും. കൂടുതൽ യാത്രകൾ ആവശ്യമായി വരും. ഇത് ട്രാവൽമേഖലയിലും വലിയൊരു സാധ്യതയാണ്. ഈ സാധ്യതകളെ മികച്ചരീതിയിൽ പ്രയോജനപ്പെടുത്തുകയാണ് ഞങ്ങളുടെയും ലക്ഷ്യം. 

 

∙ നമ്മുടെ രാജ്യത്ത് സർക്കാർ വന്ദേഭാരത് പോലുള്ള പ്രീമിയം ട്രെയിനുകൾ കൊണ്ടുവരുന്നു. ബുള്ളറ്റ് ട്രെയിൻ പദ്ധതി വിപുലീകരിക്കുമെന്ന വാർത്തകളുണ്ട്. ഇത് നല്ലൊരു ശതമാനം ആളുകളെ അങ്ങോട്ടേക്ക് ആകർഷിക്കില്ലേ?

 

എന്റെ അഭിപ്രായത്തിൽ ട്രെയിൻ, റോ‍‌‍ഡുഗതാഗതം വികസിക്കുക വഴി അത് ഏവിയേഷൻ മേഖലയ്ക്കും ഗുണകരമാകുമെന്നാണ്. ലോകത്താകെ അതിനുദാഹരണങ്ങളുണ്ട്. പാരിസിൽനിന്ന് ലണ്ടനിലേക്കു പോകാൻ യൂറോസ്റ്റാർ ട്രെയിനിൽ മൂന്നു മണിക്കൂർ മതി. ന്യൂയോർക്കിൽനിന്ന് വാഷിങ്ടണിലേക്ക് ആംട്രാക്കിൽ നല്ല സുഖമായി പോയിവരാം. ബെയ്ജിങിൽനിന്നു ഷാങ്ഹായിലേക്ക് ബുള്ളറ്റ് ട്രെയിനുണ്ട്. അതും ഓരോ പതിനഞ്ച് മിനിറ്റിലും. പക്ഷെ ഇവിടെയൊക്കെ വിമാനസർവീസുകളും കൂടുതലാണ്. ആളുകൾക്ക് അതൊരു ചോയ്‌സാണ്. ഏറ്റവും സുഖകരമായ യാത്ര തിരഞ്ഞെടുക്കാനുള്ള സൗകര്യമാണത്. ഇതൊക്കെ പരസ്പരപൂരകമാണ്. അതുകൊണ്ടുതന്നെ ഞങ്ങൾ ആരോടും മത്സരിക്കാനല്ല ഉദ്ദേശിക്കുന്നത്. യാത്ര എളുപ്പമാക്കുക എന്നതു മാത്രമാണ്. 

 

∙ കുടുംബത്തെക്കുറിച്ച്?

 

ഞാൻ ഒരു തൃശൂർകാരനാണ്. പക്ഷേ അങ്ങനെ പറയാനും കഴിയില്ല. അമ്മയും അച്ഛനും ചെറുപ്പം തൊട്ട് ഗോവയിലാണ്. ഞാൻ ജനിച്ചതും അവിടെത്തന്നെ. അച്ഛന്റെ കുടുംബം കുന്ദംകുളത്തും അമ്മയുടെ വീട് വടക്കാഞ്ചേരിയുമായിരുന്നു. അതുകൊണ്ടു കുടുംബക്കാർ കുറച്ചുപേർ കേരളത്തിലുണ്ട്. ഭാര്യയും ഒരു മകളുമടങ്ങുന്നതാണ് കുടുംബം. പിന്നെ ജോലിയുമായി ചെന്നൈയിലും ഡൽഹിയിലുമൊക്കെയായിരുന്നു. കഴിഞ്ഞ 20 വർഷമായി ബോംബെയിലാണ്. തിരിച്ചു ഗോവയിലേക്ക് മടങ്ങാനുള്ള ചിന്തയിലാണ്. കാരണം ഫ്ലൈ91ന്റെ പ്രവർത്തനം ഗോവ കേന്ദ്രീകരിച്ചാണ്. 

 

∙ എന്താണ് യുവതലമുറയോട് പറയാനുള്ളത്, പ്രത്യേകിച്ച് സംരംഭകരോട്?

 

നല്ലൊരു ബിസിനസ് മോ‍ഡൽ മനസ്സിൽ കണ്ടുകൊണ്ടാകണം വിപണിയിലേക്ക് വരേണ്ടത്. കമ്പനി തുടങ്ങുമ്പോൾതന്നെ യുണികോൺ കമ്പനിയാക്കാം എന്നല്ല ചിന്തിക്കേണ്ടത്. ലോകത്ത് ഒരേയൊരു ബിൽഗേറ്റ്സും ഇലോൺ മസ്കും സ്റ്റീവ്ജോബ്സും ബൈജു രവീന്ദ്രനും മാത്രമേയുള്ളൂ. ഒരുപാട് തോൽവികളേറ്റു വാങ്ങിത്തന്നെയാണ് ഇവരും ഇവിടെവരെയെത്തിയത്. ഒരുപാടു പരിശ്രമവും ചിന്തയും വ്യക്തമായ പ്ലാനും നമുക്കുണ്ടാകണം. പണത്തോടും പണം തരുന്നവരോടും എപ്പോഴും ബഹുമാനമുണ്ടാകണം. അത് തിരിച്ചുകൊടുക്കാനുള്ളതാണെന്നതും ഓർമയിലുണ്ടാകണം. സ്വപ്നം കാണുന്നത് നല്ലതാണ്, അതിനേക്കാൾ പതിന്മടങ്ങ് പരിശ്രമവും ആവശ്യമാണ്.

 

English Summary: Interview with Manoj Chacko, Chief Executive Officer of Fly91 Airlines