പാക്കിസ്ഥാനിലെ ഫരീദ്കോട്ടിലാണ് ഐഎസ്ഐയുടെ ഹണി ട്രാപ്പ് വിങ് പ്രവർത്തിക്കുന്നതെന്നാണ് അന്വേഷണ ഏജൻസികൾ നൽകുന്ന സൂചന. 2015ൽ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം ഈ യൂണിറ്റിനായി ഏകദേശം 3,500 കോടി രൂപയാണ് ഐഎസ്‌ഐ വകയിരുത്തിയിരിക്കുന്നത്. ഹണിട്രാപ്പ് യൂണിറ്റ് ഐഎസ്‌ഐക്ക് എത്രത്തോളം പ്രധാനമാണെന്നാണ് ഈ കണക്കുകൾ കാണിക്കുന്നു. കെണിയൊരുക്കി വിവരം ചോർത്തുന്ന ഏജന്റുമാർക്ക് അഞ്ചു ലക്ഷം മുതൽ 10 ലക്ഷം രൂപ വരെയാണ് ഐഎസ്‌ഐ നൽകുന്നത്. എന്നാൽ ഈ തുക ഉദ്യോഗസ്ഥരുടെ റാങ്കിനെ ആശ്രയിച്ചിരിക്കും. ഇതോടൊപ്പം ചോർത്തിയെടുക്കുന്ന വിവരങ്ങളുടെ മൂല്യം കണക്കാക്കിയും വേതനം നൽകും. വിവരങ്ങൾ ചോർത്തുന്നതിന് ഐഎസ്ഐയ്ക്ക് വനിതകളുടെ സംഘം തന്നെയുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ കൂടുതൽ കേസുകളിലും പുരുഷൻ തന്നെയാണ് സ്ത്രീയായി ആശയവിനിമയം നടത്തുക. ഓഡിയോ ചാറ്റിങ്ങിനായി സ്ത്രീകളെ ഉപയോഗപ്പെടുത്തും. കൊച്ചു വർത്തമാനങ്ങൾക്ക് അശ്ലീല ഭാഷ വരെ ഇവർ ഉപയോഗിക്കുന്നുണ്ട്.

പാക്കിസ്ഥാനിലെ ഫരീദ്കോട്ടിലാണ് ഐഎസ്ഐയുടെ ഹണി ട്രാപ്പ് വിങ് പ്രവർത്തിക്കുന്നതെന്നാണ് അന്വേഷണ ഏജൻസികൾ നൽകുന്ന സൂചന. 2015ൽ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം ഈ യൂണിറ്റിനായി ഏകദേശം 3,500 കോടി രൂപയാണ് ഐഎസ്‌ഐ വകയിരുത്തിയിരിക്കുന്നത്. ഹണിട്രാപ്പ് യൂണിറ്റ് ഐഎസ്‌ഐക്ക് എത്രത്തോളം പ്രധാനമാണെന്നാണ് ഈ കണക്കുകൾ കാണിക്കുന്നു. കെണിയൊരുക്കി വിവരം ചോർത്തുന്ന ഏജന്റുമാർക്ക് അഞ്ചു ലക്ഷം മുതൽ 10 ലക്ഷം രൂപ വരെയാണ് ഐഎസ്‌ഐ നൽകുന്നത്. എന്നാൽ ഈ തുക ഉദ്യോഗസ്ഥരുടെ റാങ്കിനെ ആശ്രയിച്ചിരിക്കും. ഇതോടൊപ്പം ചോർത്തിയെടുക്കുന്ന വിവരങ്ങളുടെ മൂല്യം കണക്കാക്കിയും വേതനം നൽകും. വിവരങ്ങൾ ചോർത്തുന്നതിന് ഐഎസ്ഐയ്ക്ക് വനിതകളുടെ സംഘം തന്നെയുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ കൂടുതൽ കേസുകളിലും പുരുഷൻ തന്നെയാണ് സ്ത്രീയായി ആശയവിനിമയം നടത്തുക. ഓഡിയോ ചാറ്റിങ്ങിനായി സ്ത്രീകളെ ഉപയോഗപ്പെടുത്തും. കൊച്ചു വർത്തമാനങ്ങൾക്ക് അശ്ലീല ഭാഷ വരെ ഇവർ ഉപയോഗിക്കുന്നുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാക്കിസ്ഥാനിലെ ഫരീദ്കോട്ടിലാണ് ഐഎസ്ഐയുടെ ഹണി ട്രാപ്പ് വിങ് പ്രവർത്തിക്കുന്നതെന്നാണ് അന്വേഷണ ഏജൻസികൾ നൽകുന്ന സൂചന. 2015ൽ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം ഈ യൂണിറ്റിനായി ഏകദേശം 3,500 കോടി രൂപയാണ് ഐഎസ്‌ഐ വകയിരുത്തിയിരിക്കുന്നത്. ഹണിട്രാപ്പ് യൂണിറ്റ് ഐഎസ്‌ഐക്ക് എത്രത്തോളം പ്രധാനമാണെന്നാണ് ഈ കണക്കുകൾ കാണിക്കുന്നു. കെണിയൊരുക്കി വിവരം ചോർത്തുന്ന ഏജന്റുമാർക്ക് അഞ്ചു ലക്ഷം മുതൽ 10 ലക്ഷം രൂപ വരെയാണ് ഐഎസ്‌ഐ നൽകുന്നത്. എന്നാൽ ഈ തുക ഉദ്യോഗസ്ഥരുടെ റാങ്കിനെ ആശ്രയിച്ചിരിക്കും. ഇതോടൊപ്പം ചോർത്തിയെടുക്കുന്ന വിവരങ്ങളുടെ മൂല്യം കണക്കാക്കിയും വേതനം നൽകും. വിവരങ്ങൾ ചോർത്തുന്നതിന് ഐഎസ്ഐയ്ക്ക് വനിതകളുടെ സംഘം തന്നെയുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ കൂടുതൽ കേസുകളിലും പുരുഷൻ തന്നെയാണ് സ്ത്രീയായി ആശയവിനിമയം നടത്തുക. ഓഡിയോ ചാറ്റിങ്ങിനായി സ്ത്രീകളെ ഉപയോഗപ്പെടുത്തും. കൊച്ചു വർത്തമാനങ്ങൾക്ക് അശ്ലീല ഭാഷ വരെ ഇവർ ഉപയോഗിക്കുന്നുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സുന്ദരിമാരെക്കൊണ്ടു കെണിയൊരുക്കി ശത്രുരാജ്യത്തിന്റെ രഹസ്യങ്ങൾ ചോർത്തുന്ന തന്ത്രം പുരാതന സാമ്രാജ്യങ്ങളുടെ കാലം മുതലുണ്ട്. ഇന്നും എല്ലാ രാജ്യങ്ങളും ഇത്തരം ചാരനീക്കങ്ങളെ ഭയത്തോടെയാണു കാണുന്നത്. തങ്ങളുടെ തന്ത്രപ്രധാന വിവരങ്ങളും സൈനികരഹസ്യങ്ങളും ചോരാതിരിക്കാൻ കനത്ത സുരക്ഷയും മുൻകരുതലുകളുമൊരുക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗങ്ങളുടെ തലവേദനകളിലൊന്നാണ് പാക്കിസ്ഥാൻ‌ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഒരുക്കുന്ന ഹണിട്രാപ്പുകൾ. സുന്ദരിമാരെ ഉപയോഗിച്ച് നമ്മുടെ ഉദ്യോഗസ്ഥരെയും ശാസ്ത്രജ്ഞരെയുമൊക്കെ വലയിലാക്കി ഭീഷണിപ്പെടുത്തിയും ചിലപ്പോൾ പ്രതിഫലം നൽകിയും ഐഎസ്ഐ പോലുള്ള രഹസ്യസംഘടനകൾ വിവരങ്ങൾ ചോർത്തുന്നു. 

കുറച്ചുനാൾ മുൻപ് ഡിഫൻസ് റിസർച്ച് ആൻഡ് ഡവലപ്‌മെന്റ് ഓർഗനൈസേഷനി (ഡിആർഡിഒ)ലെ ശാസ്ത്രജ്ഞനെ കെണിയിൽ വീഴ്ത്തി രാജ്യത്തിന്റെ തന്ത്രപ്രധാന വിവരങ്ങൾ ചോർത്തിയത് ഇത്തരമൊരു ‘വ്യാജ’ സുന്ദരിയായിരുന്നു. ഓരോ വർഷവും നിരവധി പേരാണ് ഇത്തരത്തിലുള്ള കെണിയിൽ വീഴുന്നത്. പ്രതിരോധ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് എത്ര മുന്നറിയിപ്പുകൾ ലഭിച്ചാലും കെണിയിൽ വീണ് അറസ്റ്റിലാകുന്ന പ്രമുഖരുടെ എണ്ണം കൂടുകയാണ്.

ADVERTISEMENT

∙ ട്രാപ്പിൽ കുടുങ്ങിയത് ഡിആർഡിഒ ശാസ്ത്രജ്ഞൻ

പാക്ക് ഏജന്റിന് തന്ത്രപ്രധാന വിവരങ്ങൾ നൽകിയതിന് ഏറ്റവുമൊടുവിൽ അറസ്റ്റിലായത് ഡിഫൻസ് റിസർച്ച് ആൻഡ് ഡവലപ്‌മെന്റ് ഓർഗനൈസേഷനിലെ (ഡിആർഡിഒ) ശാസ്ത്രജ്ഞൻ പ്രദീപ് കുരുല്‍ക്കറാണ്. ഔദ്യോഗിക രഹസ്യ നിയമം (ഒഫിഷ്യൽ സീക്രട്ട്സ് ആക്ട് 1923) പ്രകാരം മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്) ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. സെപ്റ്റംബർ – ഒക്ടോബർ മാസങ്ങളിൽ സമൂഹമാധ്യമങ്ങള്‍ വഴി വോയ്സ് മെസേജുകളിലൂടെയും വിഡിയോ കോളുകളിലൂടെയും വിവരങ്ങൾ കൈമാറിയെന്നാണു കണ്ടെത്തൽ. മിസൈലുകൾ ഉൾപ്പെടെ ഡിആർഡിഒയുടെ തന്ത്രപ്രധാനമായ നിരവധി പദ്ധതികളുടെ ഭാഗമായ ഗവേഷകനാണ് 59-കാരനായ കുരുൽക്കർ. ഡിആർഡിഒയുടെ ഡൽഹിയിലെ വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫിസിലെ ഉദ്യോഗസ്ഥന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

(പ്രതീകാത്മക ചിത്രം – iStock)

∙ വീഴ്ത്താൻ പ്രയോഗിച്ചത് വാട്സാപ് തന്നെ

സമൂഹ മാധ്യമങ്ങളിലൂടെയാണ് ഇത്തരം വിവരച്ചോർച്ച. പ്രതിരോധ മേഖലയിൽ പ്രവര്‍ത്തിക്കുന്നവർക്ക് സമൂഹ മാധ്യമങ്ങളും മെസേജിങ് ആപ്പുകളും ഉപയോഗിക്കുന്നതിനു നിയന്ത്രണങ്ങളുണ്ടെങ്കിലും മിക്കവരും അതു പാലിക്കുന്നില്ല എന്നാണ് പുതിയ റിപ്പോർട്ടുകൾ നല്‍കുന്ന സൂചന. കുരുൽക്കറെ വീഴ്ത്താൻ പാക്ക് ചാര വനിത ഉപയോഗിച്ചത് വാട്സാപ് ആണ്. നേരത്തേ റിപ്പോർട്ട് ചെയ്ത കേസുകളിലും പാക്ക് ഏജന്റുമാർ ഉപയോഗിച്ചത് മൂന്നാമതൊരാൾക്ക് വായിക്കാനും നിരീക്ഷിക്കാനും സാധിക്കാത്ത എൻഡ് ടു എൻഡ് എൻക്രിപ്ഷൻ സുരക്ഷയുള്ള വാട്സാപ് തന്നെയായിരുന്നു.

ADVERTISEMENT

∙ മിസൈലിന്റെ ഫോട്ടോയും ലൊക്കേഷനും കൈമാറി

ഇന്ത്യയുടെ പ്രതിരോധ മേഖലയുടെ കരുത്താണ് ആയുധ ഗവേഷണ, നിര്‍മാണ കേന്ദ്രമായ ഡിആർഡിഒ. ലോകത്തെ പലപ്പോഴും അദ്ഭുതപ്പെടുത്തിയിട്ടുള്ള, പാക്കിസ്ഥാന്റെയും ചൈനയുടെയും പേടിസ്വപ്നമായ ഗവേഷണ സ്ഥാപനമാണിത്. അഗ്നി മുതൽ ബ്രഹ്മോസ് വരെ ഇവിടെയാണ് വികിസിപ്പിച്ചത്. ഇത്തരമൊരു തന്ത്രപ്രധാന സ്ഥാപനത്തിലെ ശാസ്ത്രജ്ഞനാണ് പാക്ക് ചാര വനിതയുടെ കെണിയിൽ വീണത്. പ്രധാന മിസൈലുകളും അവയുടെ ലോഞ്ചറുകളും വികസിപ്പിക്കുന്നതിന്റെ ഭാഗമായിരുന്ന മുൻനിര ശാസ്ത്രജ്ഞരിൽ ഒരാളാണ് കുരുൽക്കർ. മൂന്ന് പതിറ്റാണ്ടോളമായി അദ്ദേഹം  വലിയ പല പ്രോജക്റ്റുകളിലും പ്രവർത്തിച്ചിട്ടുണ്ട്. മികച്ച ശാസ്ത്രജ്ഞനുള്ള അവാർഡും ലഭിച്ചിട്ടുണ്ട്. 

മിസൈലിന്റെ ഫോട്ടോയും അതു വിന്യസിച്ചിരിക്കുന്ന ലൊക്കേഷനും പാക്ക് ഏജന്റിന് കൈമാറിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ ഇതു സംബന്ധിച്ച വിശദ റിപ്പോർട്ട് അധികൃതർ പുറത്തുവിട്ടിട്ടില്ല. വിവരങ്ങൾ കൈമാറാൻ ഉപയോഗിച്ച ലാപ്ടോപ്പും സ്മാർട് ഫോണും മറ്റ് ഉപകരണങ്ങളും ഫെബ്രുവരിയിൽത്തന്നെ പിടിച്ചെടുത്തിരുന്നു. 

∙ വിദ്യാർഥിയായി അവൾ വന്നു, വീഴ്ത്തിയത് അശ്ലീല വിഡിയോ കോളിലും

ADVERTISEMENT

അംബാലയിൽ നിന്നുള്ള എൻജിനീയറിങ് വിദ്യാർഥിനിയാണെന്നു പറഞ്ഞാണ് പാക്ക് ഏജന്റ് ശാസ്ത്രജ്ഞനെ പരിചയപ്പെട്ടതെന്ന് എടിഎസ് ഉദ്യോഗസ്ഥർ പറയുന്നു. എൻജിനീയറിങ് മേഖലയുമായി ബന്ധപ്പെട്ട ഉപകരണങ്ങളിലെ ഗവേഷണത്തിനു സഹായം തേടിയാണ് ഇവർ ശാസ്ത്രജ്ഞനെ സമീപിച്ചത്. പിന്നീട്, തന്റെ പ്രോജക്ട് ചർച്ച ചെയ്യാനെന്ന വ്യാജേന യുവതി ശാസ്ത്രജ്ഞനുമായി പതിവായി ഫോണിൽ ബന്ധപ്പെടാനും മെസേജുകൾ അയയ്ക്കാനും തുടങ്ങി. ഈ ബന്ധം പിന്നീട് അശ്ലീല വിഡിയോ കോളിലേക്കും സ്വകാര്യ ചിത്രങ്ങൾ കൈമാറുന്നതിലേക്കും വരെ എത്തി. ഇതിനിടെ ഡല്‍ഹിയിൽ വച്ചു കാണാമെന്ന് പറഞ്ഞെങ്കിലും അതു നടന്നില്ല. സംശയം തോന്നിയതോടെ ബന്ധത്തിൽനിന്ന് പിന്‍മാറാൻ കുരുൽക്കർ ശ്രമിച്ചെങ്കിലും, നേരത്തേ റെക്കോർഡ് ചെയ്ത വിഡിയോകളും ഫോട്ടോകളും ഉപയോഗിച്ച് പാക്ക് ഏജന്റ് ഭീഷണിപ്പെടുത്തുകയും വിവരങ്ങൾ ചോർത്തു‌കയുമായിരുന്നു. അറസ്റ്റിന് രണ്ടാഴ്ച മുൻപ് ശാസ്ത്രജ്ഞനെ തൽസ്ഥാനത്ത് നിന്ന് നീക്കുകയും ചെയ്തിരുന്നു.

(ഫയൽ ചിത്രം)

∙ മലയാളിയെ വീഴ്ത്തിയതും പാക്ക് സുന്ദരി

2015 ൽ പാക്ക് ചാരസംഘടന ഐഎസ്ഐയുമായി ബന്ധമുണ്ടെന്നു സംശയത്തിൽ അറസ്റ്റിലായ മലയാളി വ്യോമസേനാ ഉദ്യോഗസ്ഥൻ രഞ്ജിത്തിനെ കുടുക്കിയത് ഫെയ്സ്ബുക് സുന്ദരിയാണ്. ഫെയ്സ്ബുക്കിൽ സജീവമായിരുന്ന രഞ്ജിത്തിന് സുന്ദരിയായ ബ്രിട്ടിഷുകാരിയുടെ ഫ്രന്‍‍ഡ് റിക്വസ്റ്റ് ലഭിച്ചപ്പോൾ അയാൾ കരുതിയിരുന്നില്ല അതൊരു കെണിയായിരുന്നെന്ന്. മുപ്പതുകാരനായ രഞ്ജിത് ഭൂരിഭാഗം സമയവും ഓൺലൈനിലായിരുന്നു. മാക്‌നോട്ട് ഡാമിനി എന്നായിരുന്നു സുന്ദരിയുടെ പേര്. ഡാമിനിയുടെ പ്രൊഫൈലിൽ സ്ഥലം ബീസ്റ്റൺ, ലീഡ്സ് എന്നും ജോലി ഇൻവസ്റ്റിഗേറ്റീവ് മാഗസിന്റെ എക്സിക്യൂട്ടീവ് ആണെന്നുമാണ് നൽകിയിരുന്നത്. പതിയെ, രാത്രിയിലെ കൊച്ചുവർത്തമാനങ്ങളും ലൈംഗിക സംസാരങ്ങളും പതിവായി. അപ്പോഴൊന്നും രഞ്ജിത്തിന് ഒരു സംശയവും ഉണ്ടായിരുന്നില്ല.

കൂടുതൽ അടുപ്പം കാണിച്ച ഡാമിനി രഞ്ജിത്തിന്റെ ജോലി സംബന്ധമായ കാര്യങ്ങളും ചോദിച്ചു. എല്ലാം പ്രിയ സുഹൃത്തിനു കൈമാറാൻ ര‍ഞ്ജിത് സമയം കണ്ടെത്തി. ദിവസങ്ങൾ പിന്നിട്ടപ്പോൾ ടെക്സ്റ്റ് ചാറ്റ് ഓഡിയോ ചാറ്റിലേക്ക് മാറി. ഫോട്ടോകൾ വാട്സാപ് വഴി അയച്ചുകൊടുത്തു. സന്ദേശങ്ങൾ കൈമാറുന്നതിനിടെ രഹസ്യ ചിത്രങ്ങളും വിഡിയോകളും ഇവർ കൈമാറിയിരുന്നു.

ഇതിനിടെ ഐഎഎഫിന്റെ ഇന്ത്യയിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിലെ എല്ലാ വിവരങ്ങളും രഞ്ജിത് ഡാമിനിക്കു കൈമാറിയിരുന്നു. ദിവസങ്ങൾക്ക് ശേഷമാണ് താൻ വലിയ കെണിയിലാണ് കുടുങ്ങിയിരിക്കുന്നതെന്ന് അയാൾ മനസ്സിലാക്കിയത്. രഞ്ജിതിനെ ജോലിയിൽനിന്നു പിരിച്ചുവിടുകയും ചെയ്തു.

∙ പാക്ക് സുന്ദരിയുടെ കെണിയിൽ വീണ വിശാൽ ജയിലിൽ കിടന്നത് 7 വർഷം

ഇന്ത്യയിലെ പ്രമുഖരെ മാത്രമല്ല വിദ്യാർഥികളെയും ഐഎസ്ഐ ചാര വനിതകൾ വിവരങ്ങൾ ചോർത്താൻ ഉപയോഗിക്കുന്നുണ്ട്. പുണെ നഗരത്തിലെ വിദ്യാർഥിയായിരുന്ന വിശാലിന് ഐഎസ്ഐയുടെ പ്രണയ കെണിയിൽ വീണ് മതം വരെ മാറേണ്ടി വന്നു. അവസാനം, ഐഎസ്ഐ ഏജന്റുമായി പ്രവർത്തിച്ചതിന്റെ പേരിൽ അറസ്റ്റിലായ വിശാലിന് ഏഴു വർഷം ജയിലിൽ കഴിയേണ്ടിവന്നു.

2005 ലാണ് 25 കാരനായ വിശാൽ ഓൺലൈനിൽ കണ്ടുമുട്ടിയ പാക്കിസ്ഥാൻ പെൺകുട്ടിയുമായി യാഹൂ ചാറ്റിലൂടെ ചാറ്റിങ് തുടങ്ങിയത്. കറാച്ചി സ്വദേശിയായ ‘ഫാത്തിമ സലാഹുദീൻ ഷാ’ എന്നാണ് അവൾ സ്വയം പരിചയപ്പെടുത്തിയത്. ഐഎസ്‌ഐ ചാരൻ സലാഹുദീൻ ഷായുടെ മകൾ ഫാത്തിമ ഷാ ആയിരുന്നു പെൺകുട്ടിയെന്ന് വിശാലിന് അറിയില്ലായിരുന്നു. ഇന്റർനെറ്റ് കഫേയിൽ വച്ചായിരുന്നു വിശാൽ ഫാത്തിമയുമായി ചാറ്റ് ചെയ്തിരുന്നത്. ഇരുവരും തങ്ങളുടെ കുടുംബ വിവരങ്ങളും വെളിപ്പെടുത്തി, പിതാവ് സലാഹുദീൻ മുൻ പാക്ക് സൈനിക ഉദ്യോഗസ്ഥനായിരുന്നു എന്നാണ് ഫാത്തിമ പറഞ്ഞത്. രണ്ടു വർഷത്തിനു ശേഷം അടുപ്പം ശക്തമായി. എണ്ണമറ്റ ഫോൺ കോളുകൾ, പാക്കിസ്ഥാനിലേക്ക് രണ്ടു യാത്രകൾ, മതംമാറ്റം എല്ലാം ഇതിനിടെ സംഭവിച്ചിരുന്നു. പാക്കിസ്ഥാൻ ഹൈക്കമ്മിഷനിലെ രണ്ട് ജീവനക്കാരുമായും വിശാലിന് അടുപ്പമുണ്ടായി.

ഒരിക്കൽ പാക്കിസ്ഥാൻ സന്ദർശിച്ച് മടങ്ങിയ വിശാൽ പുണെയിലും പരിസരത്തുമുള്ള സൈനിക സ്ഥാപനങ്ങളുടെയും ആരാധനാലയങ്ങളുടെയും ഫോട്ടോകൾ അടങ്ങിയ ചില രഹസ്യ രേഖകൾ പാക്ക് ഏജന്റുമാർക്ക് കൈമാറാൻ നീക്കം നടത്തുന്നുണ്ടെന്ന് ഇന്റലിജൻസിന് വിവരം ലഭിച്ചു. 2007 ഏപ്രിൽ 8ന് ചാരവൃത്തി ആരോപിച്ച് പുണെ സിറ്റി പൊലീസ് വിശാലിനെ അറസ്റ്റ് ചെയ്തു.

(പ്രതീകാത്മക ചിത്രം–iStock)

∙ ഐഎസ്ഐയുടെ പ്രധാന ലക്ഷ്യം പ്രതിരോധ രഹസ്യങ്ങൾ തന്നെ

ഇന്ത്യയുടെ സൈനിക രഹസ്യങ്ങളും നീക്കങ്ങളും ചോർത്താൻ പാക്ക് യുവതി നടത്തിയ ഹണി ട്രാപ്പിന്റെ മറ്റൊരു വാർത്ത കഴിഞ്ഞ വർഷവും പുറത്തുവന്നിരുന്നു. വിവരങ്ങൾ ചോർത്തി നൽകിയ വ്യോമസേനാ ഉദ്യോഗസ്ഥൻ ദേവേന്ദ്ര ശർമയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. അന്നും ഫെയ്സ്ബുക് മെസഞ്ചർ, വാട്സാപ് എന്നിവ വഴിയാണ് രഹസ്യ ഡേറ്റ കൈമാറിയത്. ചാറ്റ് ആപ്ലിക്കേഷനുകൾ, സോഷ്യൽ മീഡിയ എന്നിവ ഉപയോഗിച്ചാണ് രഹസ്യങ്ങൾ ചോർത്തുന്നത്. ഇന്ത്യ–പാക്ക് സംഘർഷം രൂക്ഷമായ സമയത്തെല്ലാം ഐഎസ്ഐ ചാരൻമാരുടെയും ഹാക്കർമാരുടെ സൈബർ ആക്രമണം ശക്തമാക്കാറുണ്ട്. സമൂഹ മാധ്യങ്ങളിൽ കെണിയൊരുക്കി രാജ്യത്തെ രഹസ്യങ്ങൾ ചോർത്താനാണ് ഇവരുടെ നീക്കം. സാധാരണക്കാരെ പോലും ഹണി ട്രാപ്പിലൂടെ വലയിലാക്കും. ചാറ്റിങ് ആപ്പുകളാണ് ഇവരുടെ പ്രധാന കെണി. എന്നാൽ ഇത്തരം നീക്കങ്ങൾ പെട്ടെന്ന് തകർക്കാനും സുരക്ഷാ സേനയ്ക്ക് സാധിക്കാറുണ്ട്.

∙ ഡേറ്റ ചോർത്താൻ പ്രത്യേകം ആപ്

ഡേറ്റ ചോർത്താനുള്ള പ്രത്യേക ആപ് വരെ ഐഎസ്ഐ പ്രചരിപ്പിക്കുന്നുണ്ട്. ഇതിനു പുറമെ ഫെയ്സ്ബുക്കിൽ വ്യാജ പ്രൊഫൈലുകൾ നിർമിച്ചും ഹണി ട്രാപ് ഒരുക്കുന്നു. ചില സൈനിക ഉദ്യോഗസ്ഥരെയും ശാസ്ത്രജ്ഞരെയും ലക്ഷ്യമിട്ടാണ് ഇവരുടെ നീക്കം. പാക്ക് ഹാക്കർമാരുടെ ആപ് ഇൻസ്റ്റാൾ ചെയ്താൽ സ്മാർട് ഫോണിലെ എല്ലാ ‍ഡേറ്റയും ചോർത്താനാകും. നേരത്തേയും ഇത്തരം ആപ്പുകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇന്ത്യൻ സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ട് ഈ ആപ് പ്ലേസ്റ്റോറിൽനിന്നു നീക്കം ചെയ്തിരുന്നു. ബിഎസ്എഫ്, വ്യോമസേന, സിഐഎസ്എഫ് ഉദ്യോഗസ്ഥരില്‍ നിന്നും രഹസ്യങ്ങൾ ചോര്‍ത്തിയതായി രഹസ്യാന്വേഷണ ഏജൻസികളായ ഐബിയും റോയും നേരത്തേ കണ്ടെത്തിയിരുന്നു.

∙ ഐഎസ്ഐ ചെലവാക്കുന്നത് കോടികൾ

പാക്കിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐ ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ രഹസ്യങ്ങൾ ചോർത്താൻ ചെലവാക്കുന്നത് കോടികളാണ്. ഇത്തരം മിക്ക കെണികളും ഓൺലൈൻ വഴിയാണ്. തന്ത്രപ്രധാന മേഖലകളിൽ പ്രവർത്തിക്കുന്നവരുടെ ഓൺലൈൻ നീക്കങ്ങൾ നിരീക്ഷിക്കാൻ ഐഎസ്ഐയ്ക്ക് പ്രത്യേക സംഘം തന്നെയുണ്ട്. സമൂഹ മാധ്യമങ്ങൾ സജീവമായതോടെ രഹസ്യങ്ങൾ ചോർത്താൻ ഐഎസ്ഐയ്ക്ക് എളുപ്പമായി. സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്ന ഉദ്യോഗസ്ഥരെ പിന്തുടർന്നാൽ വിലപ്പെട്ട നിരവധി രഹസ്യങ്ങൾ ലഭിക്കും. ഇതുവഴി മറ്റുള്ളവരിൽനിന്നു രഹസ്യം ചോർത്താനുമാകും. ഉദ്യോഗസ്ഥരുടെ ബന്ധുക്കളെയും ഭാര്യമാരെയും കാമുകിമാരെയും വരെ വിവരങ്ങള്‍ ചോര്‍ത്താനും ലൊക്കേഷനുകൾ ട്രാക്ക് ചെയ്യാനും ഉപയോഗിക്കുന്നുണ്ട്.

(ഫയൽ ചിത്രം)

∙ ഇരയെ വിശ്വസിപ്പിക്കാൻ ഇൻസ്റ്റഗ്രാമും ട്വിറ്ററും

ഇൻസ്റ്റഗ്രാമും ട്വിറ്ററും സൈബർ ആക്രമണത്തിനായി ഐഎസ്ഐ ഉപയോഗിക്കുന്നു. അത്തരം പ്രൊഫൈലുകൾ രഹസ്യങ്ങൾ ചോർത്തൽ പൂർത്തിയാകുന്നതോടെ അപ്രത്യക്ഷമാകും. ഫെയ്സ്ബുക് വ്യാജ പ്രൊഫൈലുകളിൽ വ്യാജ സുന്ദരിമാരുടെ ചിത്രങ്ങളാണ് ഉപയോഗിക്കുക. ചിലപ്പോൾ മോഡലുകളുടെ ചിത്രങ്ങളും ഉപയോഗിക്കുന്നു. വേണ്ടിവന്നാൽ മോഡലുകളുടെ നഗ്ന ചിത്രങ്ങൾ വരെ പകർത്തി ഉപയോഗിക്കുന്നു. വിവിധ സ്ഥലങ്ങളിൽനിന്ന് പകർത്തിയ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നതിലൂടെ വ്യാജൻ അല്ലെന്ന് വരുത്താനും ശ്രമം നടക്കും. പെട്ടെന്ന് വീഴ്ത്താനായി മ്യൂച്വൽ ഫ്രണ്ടിനെ ഉപയോഗിക്കാനും ഇവർ ശ്രമം നടത്തുന്നുണ്ട്. ബ്രിട്ടൻ, യുഎസ്, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിലെ സ്ഥലങ്ങളാണ് പ്രൊഫൈലിൽ നൽകുക. പ്രൊഫൈൽ നോക്കിയാൽ ഒരിക്കലും സംശയം തോന്നില്ല. ദിവസവും എന്തെങ്കിലും പോസ്റ്റിടാനും ഇവർ ശ്രദ്ധിക്കുന്നു.

∙ ഐഎസ്ഐ ഹണിട്രാപ്പ് വിങ് ഫ്രം ഫരീദ്കോട്ട്

പാക്കിസ്ഥാനിലെ ഫരീദ്കോട്ടിലാണ് ഐഎസ്ഐയുടെ ഹണി ട്രാപ്പ് വിങ് പ്രവർത്തിക്കുന്നതെന്നാണ് അന്വേഷണ ഏജൻസികൾ നൽകുന്ന സൂചന. 2015ൽ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം ഈ യൂണിറ്റിനായി ഏകദേശം 3,500 കോടി രൂപയാണ് ഐഎസ്‌ഐ വകയിരുത്തിയിരിക്കുന്നത്. ഹണിട്രാപ്പ് യൂണിറ്റ് ഐഎസ്‌ഐക്ക് എത്രത്തോളം പ്രധാനമാണെന്നാണ് ഈ കണക്കുകൾ കാണിക്കുന്നു. കെണിയൊരുക്കി വിവരം ചോർത്തുന്ന ഏജന്റുമാർക്ക് അഞ്ചു ലക്ഷം മുതൽ 10 ലക്ഷം രൂപ വരെയാണ് ഐഎസ്‌ഐ നൽകുന്നത്. എന്നാൽ ഈ തുക ഉദ്യോഗസ്ഥരുടെ റാങ്കിനെ ആശ്രയിച്ചിരിക്കും. ഇതോടൊപ്പം ചോർത്തിയെടുക്കുന്ന വിവരങ്ങളുടെ മൂല്യം കണക്കാക്കിയും വേതനം നൽകും.

വിവരങ്ങൾ ചോർത്തുന്നതിന് ഐഎസ്ഐയ്ക്ക് വനിതകളുടെ സംഘം തന്നെയുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ കൂടുതൽ കേസുകളിലും പുരുഷൻ തന്നെയാണ് സ്ത്രീയായി ആശയവിനിമയം നടത്തുക. ഓഡിയോ ചാറ്റിങ്ങിനായി സ്ത്രീകളെ ഉപയോഗപ്പെടുത്തും. കൊച്ചു വർത്തമാനങ്ങൾക്ക് അശ്ലീല ഭാഷ വരെ ഇവർ ഉപയോഗിക്കുന്നുണ്ട്. മുഖം വ്യക്തമല്ലാതെ വിഡിയോ ചാറ്റ് വരെ നടത്തി വ്യാജമല്ലെന്ന് ബോധ്യപ്പെടുത്തും. ബന്ധം വളരുന്നതോടെ ‌വ്യാജ സുന്ദരിമാർ നഗ്ന ചിത്രങ്ങളും വിഡിയോകളും അയച്ചു കൊടുക്കും. ഇതോടെ ഇരകളും അവരുടെ രഹസ്യ ചിത്രങ്ങളും വിഡിയോയും പകർത്തി വാട്സാപ്, ഫെയ്സ്ബുക് മെസഞ്ചർ വഴി അയച്ചുകൊടുക്കും. എന്നാൽ ചതിയാണെന്നു മനസ്സിലാക്കി പിൻമാറാൻ ശ്രമിച്ചാൽ നഗ്ന വിഡിയോകളും ചിത്രങ്ങളും സോഷ്യൽമീഡിയകളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതാണ് പതിവ്.

∙ സേനയിലെ നിരവധി യുവാക്കളെ കുടുക്കാൻ ശ്രമം

2017ൽ സേനയിലെ നിരവധി യുവാക്കളെ കുടുക്കാൻ പാക്കിസ്ഥാൻ ചാര സംഘങ്ങൾ നീക്കം നടത്തിയതായി ഇന്റലിജൻസ് ഏജൻസികൾ അടുത്തിടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചിരുന്നു. കരസേനയിൽ പുതുതായി ചേർന്നവരെയും സേനയിൽ ചേരാനൊരുങ്ങുന്നവരെയും കേന്ദ്രീകരിച്ചാണ് പ്രധാനമായും കെണിയൊരുക്കുന്നത്. പ്രതിരോധ മേഖലയിൽ പ്രവർത്തിക്കുന്ന 200 യുവാക്കളെ കുടുക്കാൻ ഐഎസ്‌ഐ ശ്രമിക്കുന്നുണ്ടെന്നാണ് നേരത്തേ പുറത്തുവന്ന ഇന്റലിജൻസ് റിപ്പോർട്ടുകളിൽ പറയുന്നത്. ഈ ലിസ്റ്റിലുള്ള നിരവധി പേരെ ഐഎസ്ഐ ഏജന്റുമാർ കെണിയിൽ വീഴ്ത്തിയിട്ടുമുണ്ട്.

(പ്രതീകാത്മക ചിത്രം)

∙ ഇന്ത്യയിലും ഐഎസ്ഐ കേന്ദ്രങ്ങൾ?

ഹണി ട്രാപ്പ് സംഘങ്ങൾക്ക് പ്രവർത്തിക്കാൻ ഫരീദ്‌കോട്ടിൽ മാത്രമല്ല ഇന്ത്യയ്ക്കകത്തും പ്രത്യേക കേന്ദ്രങ്ങൾ സ്ഥാപിക്കാനും ഐഎസ്‌ഐക്ക് കഴിഞ്ഞിട്ടുണ്ടെന്ന് ചില റിപ്പോർട്ടുകൾ പറയുന്നു. രാജസ്ഥാൻ, ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ പ്രത്യേകം കേന്ദ്രങ്ങൾ ഉണ്ടെന്നാണ് റിപ്പോർട്ട്. ആരൊക്കെ വീഴ്ത്താമെന്ന ലിസ്റ്റ് തയാറാക്കുന്നത് ഇന്ത്യയിൽ പ്രവര്‍ത്തിക്കുന്നവരാണ്. മൊബൈൽ നമ്പറുകൾ, സമൂഹ മാധ്യമ പ്രൊഫൈലുകൾ എന്നിവ പാക്ക് ഏജന്റുമാർക്കു കൈമാറുന്നതും കെണിയില്‍ വീഴ്ത്താൻ വേണ്ട തിരക്കഥ ഒരുക്കുന്നതും ഇന്ത്യയിലെ ഐഎസ്ഐ ഏജന്റുമാരാണ്.

ഐഎസ്‌ഐ ഏജന്റുമാർ ആദ്യം സോഷ്യൽ മീഡിയയിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കുകയും പിന്നീട് ചാറ്റിങ് തുടങ്ങുകയും ചെയ്യുന്നു. ടാർഗറ്റ് ചെയ്യുന്ന വ്യക്തിയുടെ സാങ്കേതികവിദ്യാ പരിജ്‍ഞാനം ദുർബലമാണെന്ന് കണ്ടെത്തിക്കഴിഞ്ഞാൽ അവർ ഇരയെ പ്രത്യേകം തയാറാക്കിയ ചാറ്റ് സൈറ്റിലേക്ക് നയിക്കുന്നു. ഇവിടെ വിവരങ്ങൾ പങ്കുവയ്ക്കുന്നു. അന്വേഷകർ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം ഒരാൾ ഈ ചാറ്റിങ് വെബ്പേജിൽനിന്ന് ലോഗ് ഔട്ട് ചെയ്‌താൽ ചാറ്റുകൾ സ്വയം ഇല്ലാതാകും എന്നതാണ്. രാജ്യ സുരക്ഷയ്ക്കു മേലുള്ള പ്രധാന ആശങ്കകളിലൊന്നായി ഹണി ട്രാപ്പിങ് തുടരുമെന്നാണ് ഇന്റലിജൻസ് ഏജൻസികൾ പറയുന്നത്.

 

English Summary: As DRDO Scientist Arrested, How PaK's ISI Targets Indian Defence Establishment through Honeytrap- Explained