സ്റ്റെഫി ജയിക്കണം, മോണിക്ക മരിക്കണം! കുത്തിവീഴ്ത്തിയാലും തീരില്ല ഈ കുതിപ്പുകൾ
ചിലർ വരുമ്പോൾ ചരിത്രം വഴിമാറുമെന്നാണല്ലോ? നേട്ടങ്ങളുടെ പേരിലും സമൂഹത്തിന് നൽകിയ സന്ദേശങ്ങളുടെ പേരിലുമൊക്കെയാണ് ഏറിയ പങ്ക് ആളുകളും തങ്ങളുടെ പേരുകൾ ചരിത്രത്തിൽ എഴുതിച്ചേർക്കുന്നത്. എന്നാൽ, ഇതിൽനിന്നെല്ലാം തീർത്തും വ്യത്യസ്തരായ ചിലരുണ്ട്. അവരുടെ വരവോടെയാണ് അതുവരെയുള്ള ചരിത്രത്തിന്റെ ദിശമാറി ഒഴുകാൻ തുടങ്ങുന്നത്. നേട്ടങ്ങളുടെ മലവെള്ളപ്പാച്ചിലിനിടയിൽ അവിചാരിതമായി വന്നെത്തുന്ന വീഴ്ചകളിൽ തളർന്നുപോകാതെ, അവയോട് പടപൊരുതി മുന്നേറുന്നവരാണ് ഇക്കൂട്ടർ. ഇത്തരക്കാരുടെ സാന്നിധ്യം ഏറ്റവും കൂടുതലുള്ളത് കായിക രംഗത്തുതന്നെയാണ്. പലതരത്തിലുള്ള പരുക്കുകളുടെ പേരിൽ കരിയർ അവസാനിച്ചു എന്ന് തോന്നുന്നിടത്തുനിന്ന് പതറാതെ പടപൊരുതിക്കയറി വിജയങ്ങളുടെ ജൈത്രയാത്ര തീർക്കുന്ന റിയൽ ഹീറോസ്.

സാധാരണ കളികൾക്കിടയിലാണ് പരുക്കുകൾ ഇവരെ വേട്ടയാടാറുള്ളത്. എന്നാൽ അതിൽനിന്ന് വ്യത്യസ്തമായി കരുതിക്കൂട്ടിയുള്ള ആക്രമണത്തിന് ഇരയാക്കപ്പെട്ടവർ ഒട്ടേറെ. ഇതിൽത്തന്നെ കത്തിക്കുത്തേറ്റ് ജീവിതത്തിനും മരണത്തിനുമിടയിൽ മല്ലടിച്ച ശേഷം മത്സരവേദികളിൽ തിരകെയെത്തി നേട്ടങ്ങൾ കൊയ്ത ചിലരുണ്ട്. സ്പോർട്സ്മാൻ സ്പിരിറ്റിന്റെ നേർചിത്രങ്ങളായ ചിലർ. അവരുടെ കഥകളാണിത്...
∙ നീന്തൽക്കുളത്തിലെ ഫീനിക്സ് പക്ഷി
അറ്റ്ലാന്റാ ഒളിംപിക്സിൽ നീന്തലിൽ 2 സ്വർണവും 2 വെള്ളിയും നേടി റഷ്യയുടെ ഹീറോ പരിവേഷത്തിൽ നിൽക്കുമ്പോഴാണ് അലക്‌സാണ്ടർ വ്ലാഡിമറോവിച്ച് പോപോവ് എന്ന ഇതിഹാസത്തെത്തേടി ആ ദുരന്തമെത്തിയത്. 1996 ഓഗസ്‌റ്റിൽ കൂട്ടുകാരുമൊത്ത് മോസ്‌കോ നഗരത്തിലൂടെ നടക്കുന്നതിനിടെ തീർത്തും അവിചാരിതമായി പോപോവിന് വഴിക്കച്ചവടക്കാരുടെ കുത്തേൽക്കുകയായിരുന്നു. പരുക്കേറ്റ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വൃക്കയിലും കരളിലും മുറിവേറ്റിരുന്നതിനാൽ അദ്ദേഹത്തിന് ഒരു മടങ്ങിവരവ് ഉണ്ടാകില്ലെന്നുതന്നെ എല്ലാവരും കരുതി. എന്നാൽ, തന്റെ മരണ വാർത്ത പ്രതീക്ഷിച്ചിരുന്നവരെ ഞെട്ടിച്ചുകൊണ്ട്, പഴയതിലും ഇരട്ടി കരുത്തോടെ അദ്ദേഹം കായികലോകത്തേക്കു തിരിച്ചെത്തി. രാജ്യാന്തര മേളകളിൽ റെക്കോർഡുകളും പുതുചരിത്രവും കുറിച്ചുകൊണ്ടായിരുന്നു ആ രണ്ടാംവരവ്.
1997ലെ യൂറോപ്യൻ ചാംപ്യൻഷിപ്പിൽ തന്റെ ഇഷ്‌ട ഇനങ്ങളായ 50, 100 മീറ്ററുകളിൽ സ്വർണവും 2000 സിഡ്‌നി ഒളിംപിക്‌സിൽ ഒരു വെള്ളി മെഡലും പോപോവ് സ്വന്തമാക്കി. 2000, 2002, 2004 യൂറോപ്യൻ ചാംപ്യൻഷിപ്പുകളിലും മികച്ച പ്രകടനം തുടർന്ന പോപോവ് 2003ലെ ബാർസിലോന ലോകചാംപ്യൻഷിപ്പിൽ 3 സ്വർണവും ഒരു വെള്ളിയും സ്വന്തം പേരിലാക്കുകയും ചെയ്തു. വെള്ളം കണ്ടാൽ ഭയന്നിരുന്ന കൊച്ചു പോപോവിനെ ലോകംകണ്ട ഏറ്റവും മികച്ച സ്‌പ്രിന്റ് ഫ്രീ സ്‌റ്റൈൽ നീന്തൽ താരങ്ങളിലൊരാളായ അലക്സാണ്ടർ പോപ്പോവായി വാർത്തെടുത്തത് അദ്ദേഹത്തിന്റെ പിതാവാണ്.
ലോക അക്വാട്ടിക്, നീന്തൽ ചാംപ്യൻഷിപ്പുകളിൽനിന്നായി 6 സ്വർണം, 4 വെള്ളി, 3 വെങ്കലം, യൂറോപ്യൻ ചാംപ്യൻഷിപ്പുകളിൽനിന്ന് 21 സ്വർണമടക്കം 26 മെഡലുകൾ, ബാര്‍സിലോന (1992), അറ്റ്‌ലാന്റ (1996), സിഡ്നി (2000) ഒളിംപിക്‌സുകളിൽനിന്നായി 4 സ്വർണം, 5 വെള്ളി തുടങ്ങി പോപോവ് നടത്തിയ മെഡൽക്കൊയ്ത്ത് ചരിത്രത്തിന്റെ ഭാഗമാണ്. തുടർച്ചയായ മെഡൽ നേട്ടങ്ങളിലൂടെ ‘നീന്തൽക്കുളത്തിലെ സാർ’ എന്ന വിശേഷണം സ്വന്തമാക്കിയ പോപ്പോവ് 2005ൽ നീന്തൽക്കുളങ്ങളോട് വിടപറഞ്ഞു. തുടർന്ന് രാജ്യാന്തര ഒളിംപിക് കമ്മിറ്റിയുടെ പല ഉന്നത സ്ഥാനങ്ങളും അദ്ദേഹം അലങ്കരിച്ചു. റഷ്യയുടെ പല ഉന്നത ബഹുമതികളും അദ്ദേഹത്തെ തേടിയെത്തുകയും ചെയ്തു.
∙ ആക്രമണത്തിന് വഴിയൊരുക്കിയ ‘ആരാധന’
താരങ്ങളോടുള്ള ആരാധന അതിരുവിടുന്നതിന്റെ പല പ്രശ്നങ്ങളും കായികലോകത്ത് കാണാം. എന്നാൽ താൻ ഇഷ്ടപ്പെടുന്ന താരത്തിന് എതിരാളികള്‍ പാടില്ലെന്ന ഒരാരാധകന്റെ വികലമായ ചിന്തയുടെ ഇരയാവുകയായിരുന്നു ടെന്നിസ് ഇതിഹാസം മോണിക്ക സെലസ്. 1991ലും 92ലും ലോക ഒന്നാം നമ്പർ താരമായിരുന്ന സെലസിന്റെ ജീവിതവും കരിയറും മാറ്റിമറിച്ച ദുരന്തം സംഭവിച്ചത് 1993 ഏപ്രിലിലാണ്. ജർമനിയിലെ ഹാംബുർഗിലെ കളിമൺ കോർട്ടിൽ ബൾഗേറിയൻ താരം മാഗി മല്ലിവയ്‌ക്കെതിരെ മത്സരിക്കുന്നതിനിടെ കാണികൾക്കിടയിൽനിന്ന് നടന്നടുത്ത ഒരു യുവാവ് സെലസിന്റെ ശരീരത്തിൽ കത്തി കുത്തിയിറക്കുകയായിരുന്നു. ഒരു നിമിഷം ലോകം നിശ്‌ചലമാകുന്നതുപോലെ, സെലസിന്റെ കയ്യിലെ റാക്കറ്റ് വായുവിലുയരുന്നു. കാണികൾ പരക്കം പാഞ്ഞു. കോർട്ടിലെ മൺതരികളിലേക്ക് വീഴുന്ന രക്‌തത്തുള്ളികൾ നോക്കി സെലസ് നിശ്‌ചലയായി.
സ്റ്റെഫി ഗ്രാഫിന്റെ കടുത്ത ആരാധകനായിരുന്ന ഗുന്തർ പോർഷെ എന്ന ടെന്നിസ് ഭ്രാന്തനായിരുന്നു സെലസിന്റെ ശരീരത്തിലേക്ക് കത്തി കുത്തിയിറക്കിയത്. ടെന്നിസിന്റെ രാജകൊട്ടാരത്തിൽ സ്‌റ്റെഫി എതിരാളികളില്ലാതെ വാഴാൻ ആഗ്രഹിച്ച ആരാധകൻ. പത്തൊൻപതാം വയസ്സിൽ ടെന്നിസ് ലോകത്തെ സാമ്രാജ്യങ്ങളെല്ലാം വെട്ടിപ്പിടിച്ച സെലസായിരുന്നു അക്കാലത്ത് സ്‌റ്റെഫിയുടെ പ്രധാന എതിരാളി. ഇതാണ് പോർഷെയുടെ സമനില തെറ്റിച്ചത്. സെലസിനെ ഇല്ലാതാക്കുക എന്ന ഉദ്ദേശ്യത്തോടെത്തന്നെയായിരുന്നു പൊർഷെയുടെ ആക്രമണം. ലോക ടെന്നിസ് ചരിത്രത്തിലെ ‘ദുഃഖവെള്ളിയാഴ്‌ച’യായിരുന്നു അത്. സെലസിന്റെ വജ്രായുധമായിരുന്ന ബാക്ക് ഹാൻഡ് റിട്ടേണുകൾ ഇനിയൊരിക്കലും കാണാനാകില്ലെന്ന് ആരാധകർ ഉറപ്പിച്ച ദിനം.
എന്നാൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് 1995ലെ കനേഡിയൻ ഓപ്പണിലൂടെ സെലസ് ഉജ്വല തിരിച്ചുവരവു നടത്തി. വിജയത്തിന്റെ മേമ്പോടിയോടെയുള്ള ആ തിരിച്ചുവരവ് ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. തുടർന്ന് 1996ൽ ഓസ്‌ട്രേലിയൻ ഓപ്പൺ സിംഗിൾസിൽ കിരീടനേട്ടവും 2000 ഒളിംപിക്‌സിൽ വെങ്കലവും സെലസ് സ്വന്തമാക്കി. എന്നാൽ തിരിച്ചുവരവിന് ശേഷം പഴയ ലോക ഒന്നാം നമ്പർ താരത്തിന്റെ പ്രഭ വീണ്ടെടുക്കാൻ സെലസിന് പൂർണമായും കഴിയാതിരുന്നത് ആരാധകരെ നിരാശയിലാക്കിയിരുന്നു. 2008ൽ ടെന്നിസ് കോർട്ടുകളിൽനിന്ന് സെലസ് പിന്മാറുകയും ചെയ്തു. പഴയ യുഗോസ്ലാവിയയിലെ സെർബിയയിൽ ജനിച്ച സെലസ് ആദ്യം യുഗോസ്ലാവിയയ്‌ക്കുവേണ്ടിയും പിന്നീട് യുഎസിനുവേണ്ടിയും കളിച്ചു. മാതൃരാജ്യത്തിനുവേണ്ടി കളിക്കുമ്പോൾ എട്ടു ഗ്രാൻസ്‌ലാം കിരീടങ്ങളും അമേരിക്കയ്‌ക്കുവേണ്ടി ഒരു കിരീടവും സെലസ് സ്വന്തമാക്കിയിട്ടുണ്ട്.
∙ മുറിപ്പാടുകളെ പറപറത്തുന്ന വേഗം
സ്‌പ്രിന്റ് ഡബിൾസ് എന്ന അപൂർവ നേട്ടം വരെ സ്വന്തമാക്കിയിട്ടുള്ള യുഎസ് താരം കെല്ലി വൈറ്റിന്റെ ഇടതു കണ്ണിനു തൊട്ടുമുകളിൽ ഇപ്പോഴും 5 ഇഞ്ച് നീളമുള്ള ഒരുപാടുണ്ട്. 1994ൽ കാലിഫോർണിയയിൽ വച്ചുണ്ടായ അവിചാരിത ആക്രമണത്തിന്റെ ബാക്കിപത്രമാണ് ഈ മുറിപ്പാട്. ട്രെയിൻ കാത്തു നിൽക്കുന്നതിനിടെയാണ് ഒരു പെൺകുട്ടി കത്തി ഉപയോഗിച്ച് കെല്ലിയെ മാരകമായി ആക്രമിച്ചത്. എന്നാൽ, അതിനെയെല്ലാം അതിജീവിച്ച് 2003ല്‍ പാരിസ് വേദിയായ ലോക അത്‌ലറ്റിക്സ് ചാംപ്യൻഷിപ്പിൽ 100 മീറ്ററിലും 200 മീറ്ററിലും ജേതാവായി, സ്‌പ്രിന്റ് ഡബിൾസ് എന്ന അപൂർവ നേട്ടം വരെ കെല്ലി സ്വന്തംപേരിൽ എഴുതിച്ചേർത്തത് ചരിത്രം. ഈ നേട്ടം കൈവരിച്ച ആദ്യ യുഎസ് താരമായ കെല്ലിക്ക് സമ്മാനമായി 50 ലക്ഷത്തോളം രൂപയും ലഭിച്ചിരുന്നു.
എന്നാൽ, ആ സന്തോഷങ്ങൾക്ക് ഏറെ ആയുസ്സുണ്ടായിരുന്നില്ലെന്നത് മറ്റൊരു ചരിത്രം. 100 മീറ്റർ ഓട്ടക്കാർക്കായി നടത്തിയ ഉത്തേജക മരുന്ന് പരിശോധനയിൽ കെല്ലി കുടുങ്ങി. അവർ ഉപയോഗിച്ചെന്ന് കണ്ടെത്തിയ ‘മൊഡാഫിനിൽ’ രാജ്യാന്തര അത്‌ലറ്റിക് ഫെഡറേഷന്‍ അംഗീകരിച്ച ലിസ്‌റ്റിൽ ഉണ്ടായിരുന്നില്ല. ഉറക്കസംബന്ധമായ അസുഖത്തെത്തുടർന്നാണ് മരുന്ന് ഉപയോഗിച്ചതെന്ന് കെല്ലി വാദിക്കുകയും ചെയ്തു. എന്നാൽ, ഒരാഴ്‌ചയ്‌ക്കു ശേഷം ബാൽക്കോ കമ്പനി റെയ്‌ഡ് ചെയ്‌ത ആന്റി ഡോപ്പിങ് ഉദ്യോഗസ്‌ഥർ നിർണായകമായ ഒട്ടേറെ തെളിവുകൾ കണ്ടെടുത്തു. കായിക താരങ്ങൾക്ക് ഉത്തേജക മരുന്ന് വിതരണം ചെയ്‌തതിന്റെ പേരിൽ അവർക്കെതിരെ സർക്കാർ നടപടിയും ആരംഭിച്ചു. ഉത്തേജക മരുന്നു പരിശോധനയിൽ പിടിക്കപ്പെട്ടതിനെത്തുടർന്ന് കെല്ലിക്ക് ലഭിച്ച മെഡലുകൾ 2004ൽ തിരികെ വാങ്ങി. തുടർന്ന് കെല്ലി 2006ൽ ട്രാക്കുകളിലെ പോരാട്ടങ്ങൾ അവസാനിപ്പിച്ചു. കെല്ലിയുടെ അമ്മ ഡെബ്ര ബൈഫീൽഡ് 1972ലെ മ്യൂണിച്ച് ഒളിംപിക്‌സിൽ മത്സരിച്ച ജമൈക്കൻ 4x400 മീറ്റർ റിലേ ടീം അംഗമായിരുന്നു.
∙ തുണയായത് ആത്മവിശ്വാസം മാത്രം
1999ൽ സെവിലയിൽ നടന്ന ലോക അത്‌ലറ്റിക് മീറ്റിൽ 3000 മീറ്റർ ഓട്ടത്തിൽ കെനിയയുടെ ക്രിസ്‌റ്റഫർ കോസ്‌കി ഓടിത്തീർത്തത് ആശുപത്രിയിൽ ചെലവഴിച്ച ദീർഘനാളുകളുടെ ക്ഷീണമാണ്. സ്വർണത്തിൽ മുത്തമിട്ട് അവസാനിച്ച ആ ഓട്ടത്തിന് പിന്നിലേക്കു പോയാൽ ക്രിസ്റ്റഫറിന് പറയാൻ ഒരു കഥയുണ്ട്. 1995ലെ ലോകചാംപ്യൻഷിപ്പിൽ സ്‌റ്റീപ്പിൾചെയ്‌സിൽ വെള്ളി മെഡൽ നേട്ടത്തോടെ തിളങ്ങി നിൽക്കുന്ന കാലത്ത് മോഷ്‌ടാക്കളായ തെരുവുഗുണ്ടകൾ കുത്തിവീഴ്ത്തിയ കഥ. അപ്രതീക്ഷിത ആക്രമണത്തിൽ ശരീരവും മനസ്സും തകർന്നുപോയ ക്രിസ്റ്റഫർ പിന്നീട് ട്രാക്കിലേക്ക് മടങ്ങിയെത്തിയത് ആത്മവിശ്വാസത്തിന്റെ മാത്രം പിൻബലത്തിലാണ്.
English Summary: The Comebacks Of Knif– Wounded Sports Persons