ഓഗസ്റ്റ് 21, 2020. കാനഡയിലെ ബ്രിട്ടിഷ് കൊളംബിയ പ്രവിശ്യയിലെ വാൻകൂവർ നഗരത്തിൽനിന്ന് 500 കിലോമീറ്റർ അകലെ കെലോവ്നയിലേക്ക് ഒരു യാത്ര. തടാകതീരത്തുള്ള മനോഹരമായ ചെറുപട്ടണം. ഫ്രേസർ താഴ്‍വരയിലെ കൃഷിയിടങ്ങൾ പിന്നിടുമ്പോൾ, മലനിരകളുടെ പശ്ചാത്തലത്തിൽ കോടമഞ്ഞു തീർത്ത വെൺതൂണുകൾ കാണാം - കാറ്റിൽ പറന്നലഞ്ഞ് രൂപം മാറി. ആ കാഴ്ച മനം കുളിർപ്പിച്ചു. കാംലൂപ്സ് പിന്നിട്ട് ബസ് മലമുകളിൽ കയറി, ചുണ്ണാമ്പുകല്ല് ചെത്തി വകഞ്ഞെടുത്ത മലമ്പാതയുടെ വലതുവശത്ത് അഗാധത. കുന്നിൻചരുവിൽ നീണ്ടു വളരുന്ന വലുതും ചെറുതുമായ വൃക്ഷങ്ങൾ, കോണിഫറസ് മരങ്ങളുടെ നിരയൊപ്പിച്ച സൂചികാഗ്രങ്ങൾ. ഡിസൈനർ ഇൻഗ്രിഡ് ഫെറ്റൽ ലീയുടെ പുസ്തകം തുറന്നു (Joyful, 2018). എത്ര ശ്രമിച്ചാലും സന്തോഷം മനുഷ്യനെ ഒഴിഞ്ഞു നിൽക്കുന്ന വികാരമാണെന്നും ഭൂമിയിൽ അതു തേടി കണ്ടെത്തുക കഠിനമാണെന്നും തത്വചിന്തകർ പറഞ്ഞു വച്ചിരിക്കുന്നു.

ഓഗസ്റ്റ് 21, 2020. കാനഡയിലെ ബ്രിട്ടിഷ് കൊളംബിയ പ്രവിശ്യയിലെ വാൻകൂവർ നഗരത്തിൽനിന്ന് 500 കിലോമീറ്റർ അകലെ കെലോവ്നയിലേക്ക് ഒരു യാത്ര. തടാകതീരത്തുള്ള മനോഹരമായ ചെറുപട്ടണം. ഫ്രേസർ താഴ്‍വരയിലെ കൃഷിയിടങ്ങൾ പിന്നിടുമ്പോൾ, മലനിരകളുടെ പശ്ചാത്തലത്തിൽ കോടമഞ്ഞു തീർത്ത വെൺതൂണുകൾ കാണാം - കാറ്റിൽ പറന്നലഞ്ഞ് രൂപം മാറി. ആ കാഴ്ച മനം കുളിർപ്പിച്ചു. കാംലൂപ്സ് പിന്നിട്ട് ബസ് മലമുകളിൽ കയറി, ചുണ്ണാമ്പുകല്ല് ചെത്തി വകഞ്ഞെടുത്ത മലമ്പാതയുടെ വലതുവശത്ത് അഗാധത. കുന്നിൻചരുവിൽ നീണ്ടു വളരുന്ന വലുതും ചെറുതുമായ വൃക്ഷങ്ങൾ, കോണിഫറസ് മരങ്ങളുടെ നിരയൊപ്പിച്ച സൂചികാഗ്രങ്ങൾ. ഡിസൈനർ ഇൻഗ്രിഡ് ഫെറ്റൽ ലീയുടെ പുസ്തകം തുറന്നു (Joyful, 2018). എത്ര ശ്രമിച്ചാലും സന്തോഷം മനുഷ്യനെ ഒഴിഞ്ഞു നിൽക്കുന്ന വികാരമാണെന്നും ഭൂമിയിൽ അതു തേടി കണ്ടെത്തുക കഠിനമാണെന്നും തത്വചിന്തകർ പറഞ്ഞു വച്ചിരിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓഗസ്റ്റ് 21, 2020. കാനഡയിലെ ബ്രിട്ടിഷ് കൊളംബിയ പ്രവിശ്യയിലെ വാൻകൂവർ നഗരത്തിൽനിന്ന് 500 കിലോമീറ്റർ അകലെ കെലോവ്നയിലേക്ക് ഒരു യാത്ര. തടാകതീരത്തുള്ള മനോഹരമായ ചെറുപട്ടണം. ഫ്രേസർ താഴ്‍വരയിലെ കൃഷിയിടങ്ങൾ പിന്നിടുമ്പോൾ, മലനിരകളുടെ പശ്ചാത്തലത്തിൽ കോടമഞ്ഞു തീർത്ത വെൺതൂണുകൾ കാണാം - കാറ്റിൽ പറന്നലഞ്ഞ് രൂപം മാറി. ആ കാഴ്ച മനം കുളിർപ്പിച്ചു. കാംലൂപ്സ് പിന്നിട്ട് ബസ് മലമുകളിൽ കയറി, ചുണ്ണാമ്പുകല്ല് ചെത്തി വകഞ്ഞെടുത്ത മലമ്പാതയുടെ വലതുവശത്ത് അഗാധത. കുന്നിൻചരുവിൽ നീണ്ടു വളരുന്ന വലുതും ചെറുതുമായ വൃക്ഷങ്ങൾ, കോണിഫറസ് മരങ്ങളുടെ നിരയൊപ്പിച്ച സൂചികാഗ്രങ്ങൾ. ഡിസൈനർ ഇൻഗ്രിഡ് ഫെറ്റൽ ലീയുടെ പുസ്തകം തുറന്നു (Joyful, 2018). എത്ര ശ്രമിച്ചാലും സന്തോഷം മനുഷ്യനെ ഒഴിഞ്ഞു നിൽക്കുന്ന വികാരമാണെന്നും ഭൂമിയിൽ അതു തേടി കണ്ടെത്തുക കഠിനമാണെന്നും തത്വചിന്തകർ പറഞ്ഞു വച്ചിരിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓഗസ്റ്റ് 21, 2020. കാനഡയിലെ ബ്രിട്ടിഷ് കൊളംബിയ പ്രവിശ്യയിലെ വാൻകൂവർ നഗരത്തിൽനിന്ന് 500 കിലോമീറ്റർ അകലെ കെലോവ്നയിലേക്ക് ഒരു യാത്ര. തടാകതീരത്തുള്ള മനോഹരമായ ചെറുപട്ടണം. ഫ്രേസർ താഴ്‍വരയിലെ കൃഷിയിടങ്ങൾ പിന്നിടുമ്പോൾ, മലനിരകളുടെ പശ്ചാത്തലത്തിൽ കോടമഞ്ഞു തീർത്ത വെൺതൂണുകൾ കാണാം - കാറ്റിൽ പറന്നലഞ്ഞ് രൂപം മാറി. ആ കാഴ്ച മനം കുളിർപ്പിച്ചു. കാംലൂപ്സ് പിന്നിട്ട് ബസ് മലമുകളിൽ കയറി, ചുണ്ണാമ്പുകല്ല് ചെത്തി വകഞ്ഞെടുത്ത മലമ്പാതയുടെ വലതുവശത്ത് അഗാധത. കുന്നിൻചരുവിൽ നീണ്ടു വളരുന്ന വലുതും ചെറുതുമായ വൃക്ഷങ്ങൾ, കോണിഫറസ് മരങ്ങളുടെ നിരയൊപ്പിച്ച സൂചികാഗ്രങ്ങൾ. ഡിസൈനർ ഇൻഗ്രിഡ് ഫെറ്റൽ ലീയുടെ പുസ്തകം തുറന്നു (Joyful, 2018). എത്ര ശ്രമിച്ചാലും സന്തോഷം മനുഷ്യനെ ഒഴിഞ്ഞു നിൽക്കുന്ന വികാരമാണെന്നും ഭൂമിയിൽ അതു തേടി കണ്ടെത്തുക കഠിനമാണെന്നും തത്വചിന്തകർ പറഞ്ഞു വച്ചിരിക്കുന്നു.

പക്ഷേ ഇൻഗ്രിഡ് പറയുന്നു ആനന്ദം മനുഷ്യന്റെ പ്രകൃതവും അവകാശവുമാണെന്ന്. തപസ്സു ചെയ്യുന്നവർക്ക് മാത്രമല്ല, ചുറ്റുപാടിനെ ശ്രദ്ധിക്കുന്നവർക്കും അത് നേടാം. നമ്മുടെ ഏതൊരു പ്രവൃത്തിയുടെയും ലക്ഷ്യം ആനന്ദമാണ്. എന്തു നേടിയാലും തൃപ്തിയാകാത്ത ഉപഭോഗ സംസ്കാരവുമായി അതിനെ ബന്ധിക്കേണ്ടതില്ല. സുന്ദരമായി രൂപകൽപന ചെയ്ത ഉൽപന്നം, പുതിയ വസ്ത്രം, രുചിയുള്ള കോഫി, നിറങ്ങളുടെ സർഗാത്മകമായ സംയോജനം, പുനഃക്രമീകരിച്ച മുറി, നട്ടു വളർത്തിയ ചെടി, കായ്ക്കുന്ന മരം, മാധുര്യമുള്ള ഗാനം, പ്രിയങ്കരമായ പുസ്തകം, യാത്ര... എന്തും സന്തോഷത്തിലേക്കു നയിക്കാം. ജീവിതാന്ത്യത്തിലല്ല, ഈ നിമിഷമാണ് അതു നേടേണ്ടത്.

ADVERTISEMENT

അകലെ ഒക്കനാഗൻ തടാകം കാണാം. ഇരുവശത്തും കോട്ടകെട്ടിയ പോലെ മലനിരകൾ, ആയിരക്കണക്കിന് വർഷം മുൻപ് ഇവ അഗ്നിപർവതങ്ങളായിരുന്നു. ബസ് കെലോവ്ന വെസ്റ്റ് ബാങ്കിൽ കിതച്ചു നിന്നു. ലോക്കൽ ബസിൽ കയറി ഈസ്റ്റ് കെലോവ്നയിലേക്ക്. റോഡിൽ ഉയർന്നും താണും മുന്നോട്ടു പോകുമ്പോൾ കുന്നിൽ ചരിവിൽ മുന്തിരിത്തോപ്പുകൾ. അവ തടാകത്തിലേക്ക് ഇറങ്ങിച്ചെല്ലുന്നു. ചിത്രം വരച്ച പോലെ പ്രകൃതി. ചെറിയൊരു പട്ടണമാണെങ്കിലും നാൽപത് വൈനറികൾ. ഈ താഴ്‍വരയിലാണ് കാനഡയിലെ ഏറ്റവും മികച്ച വീഞ്ഞുണ്ടാക്കുന്ന മുന്തിരികൾ വിളയുന്നത്.

തടാകത്തിനു കുറുകെയുള്ള പാലം കടന്ന് വാഹനം കിഴക്കൻ തീരത്തെ ഡൗൺടൗണിൽ പ്രവേശിച്ചു. പദ്ധതിയില്ലാത്ത യാത്രയാണിത്. ഇന്നിനി നഗരത്തിനു പുറത്തേക്കില്ല. വഴിയിൽ ആദ്യം കണ്ടത് ഹെറിറ്റേജ് മ്യൂസിയം, മുറ്റത്ത് ലാവൻഡറിന്റെ അവസാന ദലങ്ങൾ. ഒക്കനാഗൻ താഴ്‍വരയുടെ ചരിത്രവും മനുഷ്യ ജീവിതത്തിന്റെ നേർച്ചിത്രവും ജീവജാലങ്ങളുടെ സമൃദ്ധിയും പ്രദർശന വസ്തുക്കളിൽ കാണാം. 40 ലക്ഷം വർഷം മുമ്പ് പസിഫിക് ടെക്ടോണിക് ഷിഫ്റ്റ് വഴി രൂപപ്പെട്ട പർവതങ്ങളും താഴ്‍വരകളും. തിളച്ചു മറിഞ്ഞ്, പുതുരൂപം പൂണ്ട് ആറിത്തണുത്ത് മഞ്ഞുറഞ്ഞ് ശിലായുഗത്തിൽ തടാകങ്ങൾ രൂപം കൊണ്ടു. മനോഹാരിത നീണ്ട കാലത്തെ രൗദ്രതയുടെ സൃഷ്ടിയാണ്. സ്യിൽക്സ് ഗോത്ര മനുഷ്യരാണ് ആദിമവാസികൾ (Syilx nation), പിന്മുറക്കാർ ഇപ്പോഴുമുണ്ട്.

വീണ്ടും നടന്നു. വൈൻ- ഓർച്ചാഡ് മ്യൂസിയം കോവിഡ് മൂലം തുറന്നിട്ടില്ല. ബാക്ക് യാർഡിൽ ആപ്പിൾ, പെയർ പെട്ടികളുടെ പുനർനിർമിതി. പഴയ കമ്പനി ലേബൽ. കെലോവ്നയിലെ പഴത്തോട്ടങ്ങളിൽ വിളവെടുക്കാൻ, കിഴക്കൻ കാനഡയിൽനിന്ന് ചെറുപ്പക്കാർ കൂട്ടത്തോടെ വരുമായിരുന്നു, ഈ വർഷം അതുമില്ല.

മാനം ഇരുളുന്നു. ഒക്കനാഗൻ തടാകത്തിൽനിന്ന് കാറ്റ് വീശിയടിച്ചു. ഏതാനും ആഴ്ചകൾക്കുള്ളിൽ ഇലകൾ പൊഴിഞ്ഞു നഗ്നമാകാൻ തയാറാകുന്ന ഒരു മരത്തിന്റെ ചില്ലകൾ വിറച്ചു. കൺമുന്നിൽ ഒരു ഒരു വിസ്മയക്കാഴ്ച. കാനഡയിലെ വെനീസ്! അപാർട്മെന്റുകൾക്കു മുന്നിൽ തീർത്ത കൃത്രിമ ലഗൂണിൽ പല നിറത്തിലുള്ള യോട്ടുകൾ. പശ്ചാത്തലത്തിൽ തടാകവും മലകളും. ലഗൂൺ ഒരു വളവു തിരിഞ്ഞ് നീണ്ടു കിടക്കുന്നു, അത്ര തന്നെ ദൂരത്തിൽ ബോട്ടുകളും.

ADVERTISEMENT

ചെറിയൊരു പാലം കയറി അപ്പുറം ചെന്നു. നല്ല വിശപ്പ്, ഒരു പ്രാദേശിക വിഭവം തന്നെയാകാം - സോസിജ്, പൊട്ടെയ്റ്റോ ഫ്രൈസ്. കാറ്റുകൊണ്ട് കായൽക്കാഴ്ച കണ്ട് ആഹാരം. മടങ്ങുമ്പോൾ വെള്ളിയാഴ്ചയുടെ സായാഹ്ന ലഹരി നുരയുന്ന ഒരു പബ്ബിലേക്ക് നഗരവാസികളെ കയറ്റി വിടുന്ന ഒരു യുവതി. നേരെ ചെന്ന് കയറാനാകില്ല. അകത്തെ ഇരിപ്പിടത്തിന് പരിധിയുണ്ട്. ഊഴമാകുന്നതു വരെ പുറത്തു കാത്തു നിൽക്കണം. കോവിഡാനന്തര കാലത്തെ നിയന്ത്രണങ്ങളിൽ വ്യാപാരം മുന്നോട്ടു കൊണ്ടു പോകുന്നവരെ സമ്മതിക്കണം. അടച്ചു പോകാതെ അതിജീവിക്കുന്നത് മഹാഭാഗ്യം എന്നേ കരുതേണ്ടൂ. അവരെ പിന്നിട്ടു നടന്നു.

ഹോസ്റ്റലിൽ ചെന്നു കുളി കഴിഞ്ഞ് മുറിയിൽ കിടക്കയിൽ അമരുമ്പോൾ ആനന്ദം. അലച്ചിലിന്റെ അവസാനം, പുറത്തു നിന്ന് വാങ്ങിയ സാൻഡ്‍വിച്ചും ക്രാഫ്റ്റ് ബിയറും ആസ്വദിച്ച്, നാളെയെന്തു കാണും എന്നാലോചിച്ച് നിദ്രയിലേക്ക്.

രണ്ടാം ദിനം, ആറു മണിയോടെ ഉണർന്നു

ഇന്നത്തെ പരിപാടി ഇപ്പോഴും തീരുമാനമായില്ല. സാൻഡ്ഹിൽ വൈനറിയിൽ 11 മണിക്ക് വൈൻ ടേസ്റ്റിങ് ബുക്ക് ചെയ്തിട്ടുണ്ട്. അതിനുശേഷം എന്തു ചെയ്യും? ഇതുപോലെ ഉറപ്പില്ലാത്ത ഒരു യാത്ര ആദ്യമായാണ്. ഉറപ്പ് വേണമെന്നില്ല, തോന്നുന്ന പോലെ പോകാം, വരുന്ന പോലെ കാണാം, ഒറ്റയ്ക്ക് പോകലിന്റെ രസം. ആർക്കു വേണ്ടിയും കാത്തു നിൽക്കാനില്ല, ആരെയും ഒന്നും ബോധ്യപ്പെടുത്താനില്ല. സ്വയം സംവദിക്കുന്നതിനാൽ സംസാരിക്കാൻ വേറെയാരും വേണമെന്നില്ല.ഇനി നഗരത്തിന് പുറത്തേക്കില്ല. രണ്ടു ദിനം മുഴുവൻ നഗരത്തിന്റെ സുഖലഹരിയിൽ മുങ്ങാൻ പോകുന്നു. ഇന്ദ്രിയങ്ങളെ ഉത്തേജിപ്പിക്കുന്ന യാത്ര.

ADVERTISEMENT

8 മണി, ബീൻ സീൻ കോഫി ഷോപ്പ്

പൊടിച്ച കാപ്പിക്കുരുവിന്റെ സുഖമുള്ള ഗന്ധം. അകത്ത് തിരക്കില്ല. കൗണ്ടറിൽ രണ്ട് പെൺകുട്ടികൾ. സ്മോൾ കപ്പുച്ചീനോ ഓർഡർ ചെയ്തു. അളവ് കുറവായിരിക്കും എന്നവർ പറഞ്ഞു, അതു തന്നെ മതി. തെരുവോരത്തെ കസേരയിൽ ഇരുന്ന് കോഫി നുകരുമ്പോൾ അസാധ്യ രുചി. വലുത് വാങ്ങേണ്ടതായിരുന്നു. സാരമില്ല, നാളെ വീണ്ടും വരാം. ഒരു കോഫികൊണ്ട് മാത്രം വിശപ്പ് മാറില്ല. ടിം ഹോർട്ടൻസിൽ ബ്രേക്ക് ഫാസ്റ്റ് സാൻഡ്‌വിച്ച്- ബേക്കൺ, ചീസ്, എഗ്ഗ് ഓൺ ഇംഗ്ലിഷ് മഫിൻ. സൂര്യൻ പ്രകാശിക്കുന്ന ദിവസം, മറീനയിലേക്ക് നടന്നു, മരപ്പാതയുടെ അറ്റത്ത് ഇളം കാറ്റേറ്റ് ഇരുന്നു. തടാകത്തിന്റെ മറുകരയിൽ ലാവ ഉറഞ്ഞ വരണ്ട കുന്നുകൾ.

പ്രഭാതത്തിൽ ഒറ്റയ്ക്കും കൂട്ടായും കുടുംബമായും ജലയാത്ര തുടങ്ങുന്ന സഞ്ചാരികൾ, വാട്ടർ സ്കൂട്ടറിന്റെ പിൻസീറ്റിൽ കാമുകിയെ ഇരുത്തി, വെള്ളം തെറിപ്പിച്ച് ആനന്ദത്താൽ നിറയുന്ന ഒരു യുവാവ്. സാൻഡ്ഹിൽ വൈനറിയിലേക്ക് പുറപ്പെട്ടു. വഴിയിൽ ആനന്ദം ഒളിഞ്ഞിരിക്കുന്നു. കണ്ടെത്താൻ ഒരൊറ്റ കാര്യം ചെയ്യുക - കണ്ണും കാതും തുറന്നു വച്ച് നടക്കുക. കൊളോണിയൽ ശൈലിയിൽ ഒരു കെട്ടിടം - ട്രെയിൻ സ്റ്റേഷൻ പബ്. ഷെർലക് ഹോംസിന്റെ ലണ്ടനിൽനിന്ന് ചീന്തിയെടുത്ത പോലെ. പഴയ നഗരത്തിലെ ഏറ്റവും തിരക്കുള്ള സ്റ്റേഷൻ ഇപ്പോൾ മദ്യവും ഭക്ഷണവും ചേരുന്ന സാംസ്കാരിക വിനിമയകേന്ദ്രം. റോസാപ്പൂ തോട്ടത്തിനു നടുവിൽ വിളക്കു പിടിച്ചു നിൽക്കുന്ന സിഗ്നൽമാൻ. കാലത്തിനു പിന്നിലേക്ക് വലിക്കുന്ന ശിൽപം.

11 മണി, സാൻഡ്ഹിൽ വൈനറി

ഒരു മനുഷ്യനെ പോലും കാണുന്നില്ല. വീഞ്ഞു കലാസ്വാദകനായ ഞാൻ മാത്രം. പത്തു മിനിറ്റ് കഴിഞ്ഞ് ജോലിക്കാർ എത്തി, ഷിഫ്റ്റ് തുടങ്ങുന്നു. ഹാൻഡ് സാനിറ്റൈസർ കയ്യിൽ പുരട്ടി അകത്തു കയറി. നീളം കൂടിയ സ്വീകരണ മുറി. ഉന്നത നിലവാരമുള്ള ഫർണിച്ചർ, ചുവരിൽ പതിപ്പിച്ച സിറാ വൈനിന്റെ വേര്. ഇരിപ്പിടം കിട്ടി. അൽപമകലെ വെള്ളക്കാരായ ദമ്പതികൾക്ക് വീഞ്ഞ് ഒഴിച്ചു കൊടുത്ത് ഗുണഗണങ്ങൾ വർണിക്കുന്ന ഒരു വനിത. മധ്യവയസ്കയായ അവർ എന്റെ മേശയിൽ ഒരു വൈൻ ഗ്ലാസ് വച്ചു. പത്തു തരം വീഞ്ഞുള്ള മെനു കാർഡ്. നാലെണ്ണം തിരഞ്ഞെടുക്കാം. രണ്ട് വൈറ്റ്, രണ്ട് റെഡ്.

ഇതുവരെ കുടിക്കാത്ത നാലെണ്ണം ഞാൻ ടിക്ക് ചെയ്തു- സോവറിൻ ഒപാൽ, വിയോനിയെ (വൈറ്റ്), സിറാ, സാൻഗിയോസെ (റെഡ്). ടേസ്റ്റിങ് തുടങ്ങി, അളവ് കുറവാണ്. ഒഴുക്കൻ രീതിയിൽ വീഞ്ഞിനെ വിവരിച്ച് വനിത അടുത്ത ടേബിളിലേക്ക് പോയി. ഇതുവരെയുള്ള പരിചയം വച്ച് ഗ്ലാസിൽ മൂക്ക് കയറ്റി മണത്തും, ചുഴറ്റിയും നാവിൽ പരത്തിയും ഞാൻ രുചി അറിയുന്നത് കണ്ട് മറ്റൊരു സ്റ്റാഫ് അടുത്തു വന്നു, ഒരു യുവതി.

ഗ്ലാസ് രണ്ടാമത് നിറഞ്ഞു. ഒക്കനാഗൻ താഴ്‍വരയിൽ സിറാ വൈൻ വിളയുന്ന മേഖലകൾ, അഗ്നിപർവതം പാകപ്പെടുത്തിയ മണ്ണ്, വേനലിൽ സൂര്യന്റെ ജ്വലനം, വരണ്ട കാലാവസ്ഥ - അവൾ വാചാലയായി. സാൻഡ്ഹിൽ വൈനറിയുടെ പുതിയ തരം വീഞ്ഞ് ശ്രേണിയുടെ പരസ്യ വാചകം (Terroir driven). സത്യത്തിൽ എല്ലാ വീഞ്ഞും അങ്ങനെയാണ്. ടെർവാ (Terroir) എന്നാൽ വീഞ്ഞുൽപാദന മേഖലയിലെ മണ്ണും കാലാവസ്ഥയും ചേരുന്ന വീഞ്ഞിന്റെ ആത്മാവ്. ഒക്കനാഗൻ മേഖല ലോകനിലവാരത്തിലേക്ക് ഉയരുകയാണ്. ‘‘മികച്ച വൈൻ ക്രിട്ടിക്കുകളെ ക്ഷണിച്ചു വരുത്തി കൊള്ളാവുന്ന ഫുഡ് മാഗസിനുകളിൽ എഴുതിച്ചു കൂടെ?’’ പണ്ഡിതനാട്യത്തോടെ ഞാൻ ചോദിച്ചു. വീഞ്ഞ് തലയ്ക്കു പിടിക്കാൻ തുടങ്ങിയിരിക്കുന്നു. ‘‘ഞങ്ങൾ ചെയ്യുന്നുണ്ട്’’– അവൾ പറഞ്ഞു.

‘‘വരും വർഷങ്ങളിൽ ഒക്കനാഗൻ കാലിഫോർണിയയിലെ നേപ താഴ്‍വരയോട് കിടപിടിക്കട്ടെ!’’– ഞാൻ ആശംസിച്ചു. ശേഷം ചുവന്ന വീഞ്ഞിലേക്ക് കടന്നു. അവൾ വിശദീകരണവുമായി അരികിലുണ്ട്. എത്ര മനോഹരമാണ് ഈ സംഭാഷണം! തടാകത്തിന് അരികിലെ മുന്തിരിത്തോപ്പിൽ അലഞ്ഞു നടന്ന്, മുന്തിരിവള്ളികളെ അറിഞ്ഞ് വീഞ്ഞ് രുചിക്കണം എന്നായിരുന്നു ആഗ്രഹം. നഗരത്തിന് പുറത്ത് അത്തരം തോട്ടങ്ങളുണ്ട്, അതിലൊന്ന് അവൾ നിർദ്ദേശിച്ചു; ഞാൻ പോകുന്നില്ല, കോവിഡ് നിയന്ത്രണം സമയം പാഴാക്കും. ‘‘ഇവിടുത്തെ വീഞ്ഞ് വാങ്ങിയാൽ ടേസ്റ്റിങ്ങിന്റെ പണം ഇളവു ചെയ്തു തരും'’’– ശുഭദിനം നേർന്ന് അവളെന്നെ യാത്രയാക്കി. സ്റ്റോറിൽ ചുറ്റിയടിച്ച് ഒരു റെഡ് വൈൻ വാങ്ങി ഞാൻ പുറത്തിറങ്ങി.

തടാകതീരത്തേക്കു നീണ്ടു പോകുന്ന പ്രധാന തെരുവിൽ ഉച്ചഭക്ഷണ തിരക്ക്. ഭോജന ശാലകളുടെ അകത്തും പുറത്തുമായി ഇരിപ്പിടങ്ങൾ. കോവിഡ് ഔപചാരികത മാത്രമാണ്. അകത്ത് സാമൂഹ്യ അകലമുണ്ട്, പുറത്തില്ല. മാസ്കുണ്ടോ? ഉണ്ട്. വേണ്ടപോലെ ധരിക്കുന്നുണ്ടോ? ഇല്ല. എന്റെ മാസ്ക് മുഖത്തു വെയിലടിക്കാതെ സഹായിക്കുന്നു- വേറെ ഗുണം കാണുന്നില്ല. കിട്ടുന്നിടത്തു നിന്നെല്ലാം ഹാൻഡ് സാനിറ്റൈസർ വാരിപ്പുരട്ടുന്നത് മാത്രമാണ് ആശ്വാസം. പ്രധാന തെരുവിലെ ക്രാഫ്റ്റ് സ്പിരിറ്റ്‌ ഡിസ്റ്റിലറിയിൽ കയറി. (കരകൗശല ചാരായം വാറ്റ് കേന്ദ്രം). മദ്യം ഉണ്ടാക്കുന്നതും കുടിക്കുന്നതും ഒരു കലയാണ്. സാൻഡ്ഹിൽ വീഞ്ഞിന്റെ കെട്ടിറങ്ങി. നാലു മണിക്ക് ബിയർ ടേസ്റ്റിങ്ങിനു പോകേണ്ടതാണ്. അതിനിടയിൽ ഇതു വേണോ? വേണം, നാളെ വൈകിട്ട് നഗരം വിടുമ്പോൾ നഷ്ടബോധം തോന്നാൻ പാടില്ല.

മദ്യത്തിന്റെ കലാവിരുത് പ്രകടമായ ഉൾഭാഗത്ത് ഡിസ്റ്റിലറിയുടെ ചരിത്രം വിവരിക്കുന്ന ഡിസ്പ്ലേ. സമ്മാനമായി നൽകാവുന്ന സുന്ദരമായ കുപ്പികളിൽ ഇളം ചുവപ്പു നിറമുള്ള ലഹരി. ഓക്ക് വീപ്പകളുടെ മേളനം പഴയകാല നിലവറകളെ ഓർമിപ്പിച്ചു. കോവിഡിനെ അകറ്റാൻ രണ്ടു വീപ്പ അകലം പാലിക്കുക. അഞ്ചു ഡോളർ രുചിപ്പണം. രുചി കഴിഞ്ഞ് ഒരു കുപ്പി വാങ്ങായാൽ ഫീസ് ഇളവ് ചെയ്യും. നീണ്ട മെനുവിൽനിന്ന് മൂന്നെണ്ണം തിരഞ്ഞെടുത്തു. ഒഥന്റിക് കനേഡിയൻ ഓക്ക് ബാരൽ വിസ്കി, സ്കോച്ചിന്റെയും ജമൈക്കൻ ആപ്പിൾട്ടൺ റമ്മിന്റെയും ഓരോ അപരൻമാർ. ഒഴിച്ചു തരുന്ന വനിത വിവരണം നൽകുന്നു. ഗന്ധവും രുചിയും സൗമ്യമായി അറിയിച്ച് സോമരസം അകത്തു പോകുന്നു. എങ്ങനെയുണ്ട്? വരണ്ടത്, രൂക്ഷം, പഴച്ചുവ, മൃദുലം, മരച്ചുവ. സമ്മിശ്ര രുചികൾ. ഒന്നു കഴിഞ്ഞ് ഗ്ലാസ് കഴുകി അടുത്തത് ഏറ്റു വാങ്ങണം. മൂന്നും ചേർത്താൽ ഒരു ചെറുത്, അത്രേയുള്ളൂ. വാങ്ങിയില്ല, അഞ്ചു ഡോളർ കൊടുത്ത് ഇറങ്ങി.

വഴിയരുകിൽ ഒരു ജാപനീസ് തോട്ടം - കസുഗായ് ഗാർഡൻ. അതിരു കെട്ടി തിരിച്ച ഈ പച്ചത്തുരുത്ത് നഗരവാസികൾക്ക് തിരക്കിൽനിന്നു മാറി ധ്യാനിക്കാനുള്ള ഇടം. ജപ്പാനിലെ മരങ്ങളും മൽസ്യങ്ങളും. വളരെ മൃദുലമായ ആവാസവ്യവസ്ഥ. അതിനാൽ സന്ദർശകരിൽനിന്ന് ഉത്തരവാദിത്വമുള്ള പെരുമാറ്റം പ്രതീക്ഷിക്കുന്നു. തോട്ടത്തിൽ ജലത്തിന്റെ പ്രവാഹം. മലമുകളിൽ ഉദ്ഭവിച്ച്, താഴേക്കൊഴുകി ശക്തി നേടി, പുഴയിലും കടലിലും ലയിച്ച്, നീരാവിയായി മേഘമായി മാറി ഉറവിടത്തിലേക്ക് തിരിച്ചു പോകുന്നു. ബുദ്ധമത വിശ്വാസ പ്രകാരം ഇത് ജനനം, വളർച്ച, മരണം, പുനർജന്മം. മൃദുലമെങ്കിലും അതിശക്തമായ ജലത്തിന്റെ പ്രകൃതം അരുവിയിൽ പ്രതിഫലിക്കുന്നു. കുളത്തിൽ വർണ മൽസ്യങ്ങൾ, വനപാതയിൽ പൈൻ മരങ്ങൾ, തേയിലച്ചെടികൾ.

നാലു മണിയോടെ ഒരു ബിയർ ബ്ര്യൂവറിയിൽ ചെന്നു കയറി (Vice and virtue). കുടിലതയും ഗുണവും, നഗരത്തിന്റെ ഊർജ്ജ പ്രസാരണം! അകത്തും പുറത്തുമായി നിലയുറപ്പിച്ച സഞ്ചാരികളുടെ ആരവം. ആകർഷകമായ സേവനം. അഞ്ചു മിനിറ്റുനുള്ളിൽ മൂന്ന് ബാർടെൻഡർമാർ. കോവിഡ് പ്രമാണിച്ച് റസ്റ്ററന്റുകൾ ലാമിനേറ്റ് ചെയ്ത മെനു ഉപേക്ഷിച്ചു. ക്യൂആർ കോഡ് സ്കാൻ ചെയ്താൽ മെനു ഫോണിൽ കിട്ടും, ഒറിജനൽ വേണ്ടവർക്ക് പ്രിന്റൗട്ട് തരും. ക്രാഫ്റ്റ് ബിയർ തെരഞ്ഞെടുക്കാം. റാസ്ബെറി ലൈവ് പോഷൻ, വൈറ്റ് ലൈ പിൽസ്നർ, ഗിവർ പെയ്ൽ എയ്ൽ, ഹോംറെക്കർ ഹേസി... മനോഹരമായ പേരുകൾ, എല്ലാം ഓരോ ഗ്ലാസ് പോരട്ടെ. സൗമ്യയായ ഒരു പെൺകുട്ടി നാലു ഗ്ലാസ് ഘടിപ്പിച്ച വുഡ് ട്രേ കൊണ്ടു വന്നു. വർണരാജിയിൽ നാലു തരം ബീയർ. പുളിയും നാരങ്ങയും പഴവും കാട്ടുപൂവും മരവും കല്ലും - മൂക്കിലും വായിലും നാവിലും ഇന്ദ്രിയാനുഭൂതിയുടെ രസക്കൂട്ട് വിതറിയ പാനോൽസവം. ത്രസിപ്പിക്കുന്ന സംഗീതം, മുറിയിൽ മുഴങ്ങുന്ന അവ്യക്തമായ സംഭാഷണ ശകലങ്ങൾ– ഒരു മായാലോകം!

ഗ്ലാസുകൾ ഒഴിയുന്നു. അവൾ വീണ്ടും വന്നു. കഴിക്കാൻ എന്താ വേണ്ടത്? ബീഫ് ബ്രിസ്കറ്റ് ബർഗർ. എട്ട് മണിക്കൂർ പുകച്ച് ചെത്തിയരിഞ്ഞ ബീഫ്, ഹോം മെയ്ഡ് ബ്രിസ്കറ്റ് ബൺ, ബട്ടർ മിൽക്ക്, ബിബിക്യു സോസ്. മൂന്നാമത്തെ ഗ്ലാസ് തീർന്നപ്പോൾ അതുമെത്തി, അതീവ രുചികരം. ബർഗറും സാലഡും രുചിമുകുളങ്ങളെ നൃത്തമാടിച്ച് അകത്തു പോയി. ഇവിടെ ടേസ്റ്റിങ്ങിനു പ്രത്യേക ഫീസില്ല. ഭക്ഷണ പാനീയങ്ങൾ ചേർത്ത് ഒരൊറ്റ ബിൽ- 32 ഡോളർ. പണം നൽകി നന്ദി പറഞ്ഞ് ഇറങ്ങി. കാനഡയിൽ ഇതുവെയുള്ള ഏറ്റവും മികച്ച ഡൈനിങ് ഔട്ട്. പുറത്ത് സഞ്ചാരികളുടെ നിര. ഉൽപന്നവും സേവനവും നല്ലതെങ്കിൽ ഉപഭോക്താവ് പരസ്യം ചെയ്തു കൊള്ളും. മൗത്ത് പബ്ലിസിറ്റി, അതൊന്നു വേറെ.

നഗരഹൃദയത്തിൽ ഒക്കനാഗൻ തടാകത്തോടു ചേർന്ന ബീച്ചിലേക്ക് നടന്നു. പ്രകാശം നിറഞ്ഞ ഒരു ദിനത്തിന്റെ അവസാനത്തിൽ ഉൽസവ പ്രതീതി. മഹാവ്യാധി, പോകാൻ പറ. പാൻ ഫ്ളൂട്ടുമായി ഒരു വൃദ്ധൻ, സായംകാലത്തിന് മാധുര്യം. സൈക്കിൾ സവാരിക്കാരും റോളർ സ്കേറ്റർമാരും എന്നെ കടന്നു പോയി. നീലത്തടാകത്തിന്റെ പശ്ചാത്തലത്തിലെ നടപ്പാതയിൽ കാഴ്ചയുടെ ഫ്രെയിമിലേക്കു വന്നുകയറി മറയുന്ന മനുഷ്യർ. ഇരുമ്പ് ബെഞ്ചിൽ മറുകരയിലെ മലമുകളിൽ കണ്ണു നട്ടിരിക്കുന്നവർ.

ഹിറ്റ് ഗാനങ്ങൾ ആലപിച്ച് അന്തിയെ ചടുലമാക്കുന്ന ഒരു ഗായിക. തടാകത്തിൽ സ്പീഡ് ബോട്ടിൽ മദിച്ച് തിമിർക്കുന്നവർ. കുടുംബത്തോടൊപ്പം മന്ദം നടക്കുന്ന പുരുഷൻമാർ. സായാഹ്ന ശോഭയെ പിടിച്ചെടുക്കുന്ന ഛായാഗ്രാഹകർ. ആസ്വദിച്ച് ഗിറ്റാർ വായിക്കുന്ന ഒരു യുവതി. ബീച്ച് വോളി കണ്ട് അൽപനേരം നിന്നു. സൂര്യൻ തടാകത്തിൽ സ്വർണം പൂശി മലകളുടെ പിന്നിൽ മറഞ്ഞു. തീരത്ത് തിരക്കൊഴിയുന്നു. പൂഴിമണ്ണിൽ ഇളം തിരകളെ പിന്തുടരുന്ന കടൽക്കാക്കകൾ. തിരിച്ചു നടക്കുമ്പോൾ പാർക്കിൽ ബിബിക്യു പിക്നിക് പാർട്ടികളുടെ കൊതിപ്പിക്കുന്ന ഗന്ധം. ഹോസ്റ്റലിൽ ചെന്ന് ഷവറിനു കീഴിൽ സ്വാസ്ഥ്യം നേടി. സാൻഡ് വിച്ചിനൊപ്പം, രാവിലെ വാങ്ങിയ സാൻഡ്ഹിൽ റെഡ് വൈൻ രണ്ടു കവിൾ കുടിച്ച് നിദ്രയെ തേടി.

മൂന്നാം ദിനം, മുറിയൊഴിഞ്ഞു

എട്ട് മണി. ബീൻ സീൻ കോഫി ഷോപ്പ്. ഇത്തവണ മീഡിയം ലാറ്റെ ആവശ്യപ്പെട്ടു. പച്ചനിറമുള്ള വലിയ കപ്പിലെ കലാചാതുര്യമുള്ള കാപ്പി ആസ്വദിച്ചു കുടിച്ചു. ശേഷം ബ്രേക്ക്ഫാസ്റ്റ് സാൻവിച്ച് വാങ്ങി മറീനയിൽ പോയി. ജലമർമരം കേട്ട്, കായൽപരപ്പിനെ നോക്കി അൽപനേരം. മാനം തെളിഞ്ഞിട്ടില്ല. പത്തു മണിക്ക് ബോട്ട് സവാരി തുടങ്ങി. തടാകത്തിൽ തരംഗങ്ങളുണ്ട്. തിരമാല എന്ന് പറയാനാവില്ല, എന്നാൽ ഉള്ളുലയ്ക്കാൻ ഇതു ധാരാളം. അതിവേഗ ബോട്ടുകളുടെ ഓളത്തിൽ പെട്ട് വഞ്ചി ഉയർന്നു താഴുന്നു. സ്പീഡ് ബോട്ടിനു പിന്നിൽ ഘടിപ്പിച്ച പാരഷൂട്ട് പോലുള്ള കനോപിയിൽ പാരാസെയിലിങ് നടത്തുന്നവർ വായുവിൽ ഉയർന്നു പറക്കുന്നു. തെല്ലകലെ തടാകപ്പരപ്പിൽ പറക്കാനായുന്ന സീ പ്ലെയിൻ. ഞങ്ങളുടെ ബോട്ട് നിശ്ശബ്ദമായി ചലനം തുടരുന്നു. ഗ്രാൻഡ് കാന്യനേക്കാൾ ആഴമേറിയ ഒക്കനാഗൻ തടാകത്തിൽ ചാഞ്ചാടി ഒരു മണിക്കൂറിനു ശേഷം തീരമണഞ്ഞു.

ഇനി എങ്ങോട്ട് പോകും? ലാവൻഡർ-ഹെർബ് ഫാം തുറന്നിട്ടില്ല. മറ്റൊരു വൈൻ ടൂർ? ആകാം. നടന്നു പോകാവുന്ന ദൂരത്തിൽ ഒരു വൈനറിയുണ്ട്, പോയേക്കാം. അകത്തും പുറത്തും ആൽക്കഹോൾ കൊണ്ട് കോവിഡിനെ നേരിടാം. വഴിയിൽ ഒരു ബുക്ക് ഷോപ്പ്. കയറാതിരിക്കുന്നതെങ്ങനെ? പുസ്തകശാലകളുടെ ഇടനാഴികൾ എന്നും പ്രിയമാണ്. പകുതി വിലയ്ക്ക് രണ്ട് പുസ്തകങ്ങൾ. രമിത് സേതി ( I can teach you to be rich) - ഇനി ഇതിന്റെയൊരു കുറവ് വേണ്ട. കാൾ ന്യൂപോർട്ട് (Be so good that they can't ignore you) - പറയുന്നതിൽ കാര്യമുണ്ട്. തെരുവിൽ ഞായറാഴ്ചയുടെ ആലസ്യം കാണുന്നില്ല, നിരത്തിൽ നിരവധി വാഹനങ്ങൾ. ഭക്ഷ്യശാലകളിൽ തിരക്ക്, വിനോദ സഞ്ചാരം തിരിച്ചു വരുന്നു. ട്രാഫിക് സിഗ്നലിന്റെ അരികിൽ ശീതളച്ഛായയിൽ ഒരു കോഫി ഷോപ്പ് (പൾപ്പ് ഫിക്‌ഷൻ), പഴയ സിനിമകളുടെ പോസ്റ്ററൊട്ടിച്ച പുറംഭാഗം. കയറാൻ നേരമില്ല.

പന്ത്രണ്ട് മണി. നിക്കോ ബാംബിനോ വൈനറി. വൈൻ ടേസ്റ്റിങ് രണ്ടാം ദിനം. മോഡേൺ ഇന്റീരിയറിൽ സമൃദ്ധമായി വളരുന്ന ചെടികൾ. നിരന്നിരിക്കുന്ന വീഞ്ഞുവീപ്പകൾ. ഇവിടെ ഉൽപാദനമില്ല, വിൽപന മാത്രം. ഈ ബ്രാൻഡ് മുൻപു കണ്ടിട്ടില്ല. പ്രത്യേകം തിരഞ്ഞെടുത്ത ഔട്ട്‌ലറ്റ് വഴി മാത്രമാണ് കച്ചവടം. പതിവുപോലെ ഒരു പെൺകുട്ടി എന്നെ സ്വാഗതം ചെയ്തു. ക്യുബക് സ്വദേശിയാണ്. ടേസ്റ്റിങ്ങിനു 15 ഡോളർ. വൈൻ വാങ്ങിയാൽ ആ പണം ഇളവ്. അഞ്ചു തരം വീഞ്ഞ് തിരഞ്ഞെടുക്കാം. മൂന്ന് വൈറ്റ്, രണ്ടു റെഡ്. ഇതിൽ മൂന്നും എനിക്ക് പുതുതാണ്, വില കൂടിയ ഐറ്റം.

ലഘു വിവരണത്തോടെ ഗ്ലാസ് നിറഞ്ഞു, ഒഴിഞ്ഞു- ഫ്ലവറി, ഫ്രൂട്ടി ഫിനിഷ്. വരണ്ടതും മൃദുലവും, മെർല, പിനോ ഗ്രിഷിയോ, വിയോണിയെ. ടേസ്റ്റിങ് അവസാനിച്ചു. ഒരെണ്ണം വാങ്ങിയേക്കാം. ഏറ്റവും കുറഞ്ഞത് 25 ഡോളർ (Viognier white wine). രുചിയറിയാൻ ഒരൽപം അവൾ ഗ്ലാസിൽ ഒഴിച്ചു. പീച്ച് രുചിയുള്ള മൃദുലമായ പാനീയം. കച്ചവടം ഉറപ്പിച്ചു, കുപ്പി ബാഗിലാക്കി നടത്തം തുടർന്നു. പന്ത്രണ്ട് പേർ ഒരുമിച്ചു ചവിട്ടുന്ന ഒരു ട്രോളി സൈക്കിൾ എതിരെ വരുന്നു. സഞ്ചാരികളാണ് സാരഥികൾ (Smile cycle tour). പബ്ബുകളിൽനിന്ന് പബ്ബുകളിലേക്ക് നീളുന്ന പ്രയാണം.

ഒരു മണി, ഹാംബിൾട്ടൺ ഗാലറി

കൾച്ചറൽ ഡിസ്ട്രിക്ടിലെ പാതയോരത്ത് സ്റ്റുഡിയോകളും ആർട്ട് ഗാലറികളുമുണ്ട്. അതിലൊന്നാണ് ഈ കലാകേദാരം. ഒരു യുവതിയാണ് കെയർ ടേക്കർ. മറ്റാരും അവിടെയില്ല. അവളും ചിത്രകാരിയാണ്, പക്ഷേ ഈ ചിത്രങ്ങൾ വരച്ചത് അവളല്ല. വരകളുടെയും വർണങ്ങളുടെയും മാന്ത്രികത നിറഞ്ഞ കാൻവാസുകൾ ചുവരിൽ ചേർത്തു വച്ചിരിക്കുന്നു. പുതിയ രചനകളുടെ പെയിന്റ് ഗന്ധം വായുവിൽ തങ്ങി നിൽക്കുന്നു. കെലോവ്നയുടെ പ്രകൃതി ഭംഗിയാണ് ചിത്രങ്ങൾക്ക് വിഷയം. തടാകത്തിലേക്ക് ഇറങ്ങിച്ചെല്ലുന്ന മുന്തിരിത്തോപ്പുകൾ, പഴകിയ മരം വീണ തടാകതീരം, ചുറ്റിനും പൂക്കൾ വിടർന്ന ഗ്രാമ്യഹർമ്യങ്ങൾ, വിളഞ്ഞു നിൽക്കുന്ന പാടം. ഒരു വയലറ്റ് പൂവിന്റെ വിശദാംശങ്ങൾ അതീവ ഹൃദ്യമായി. പൂവിന്റെ ആന്തരികയിലേക്ക് സഞ്ചരിച്ച ചിത്രകാരിയോട് ഈ നിമിഷം ആരാധന.

സംഗീതമയമായ ഈ പകലിൽ കെലോവ്ന വിട്ടു പോകാൻ തോന്നുന്നില്ല. ഒരു യുവാവ് കമ്പി വീണ മീട്ടുന്നു, കാലുകൊണ്ട് മറ്റൊരു ഉപകരണത്തിൽ താളം പിടിക്കുന്നു. കൺട്രി മ്യൂസിക്ക്, ഐറിഷ് ടാപ്പ് ഡാൻസ് പോലെ. നാലു മണിക്ക് നഗരം വിട്ടു, ചുരംപാതയിലൂടെ വാഹനം പാഞ്ഞു. മലയിടുക്കിലൂടെ പോകുമ്പോൾ സൂര്യൻ മറയാൻ തുടങ്ങി. മരങ്ങളുടെ സൂചികാഗ്രങ്ങൾ നിഴൽ രൂപങ്ങളായി, താഴ്‍വരയിൽ ഇരുൾ പരന്നു. പാതിരാവോടെ വീട്ടിലെത്തി തലയിൽ വെള്ളം കോരിയൊഴിച്ച്, രാവിലെ വാങ്ങിയ വെളുത്ത വീഞ്ഞും ഭക്ഷണവും കഴിച്ച് കിടക്കയിൽ ചായുമ്പോൾ ആനന്ദം!

English Summary: A Journey to the Okanagan Valley in Canada, a Place Famous for Wine Tours