ശ്രീലങ്കൻ കുരങ്ങുകളെ വാങ്ങാനുള്ള നീക്കത്തിൽ വൻചതി! ചൈനയ്ക്ക് എന്തിനാണ് ടോക് മക്കാക്കുകള്‍?
ഏറെനാളായി സാമ്പത്തികമായി തകർച്ചയിലായ നമ്മുടെ രണ്ട് അയൽ രാജ്യങ്ങളാണ് ശ്രീലങ്കയും പാക്കിസ്ഥാനും. കോവിഡുകാലത്ത് മുഖ്യ വരുമാനമാർഗമായ ടൂറിസത്തിനേറ്റ തിരിച്ചടിയും കാർഷിക മേഖലയുടെ തകർച്ചയും തെറ്റായ സാമ്പത്തിക നയങ്ങളുമാണ് ശ്രീലങ്കയുടെ സാമ്പത്തിക അടിത്തറ ഇളക്കിയത്. പ്രതിസന്ധി ഘട്ടത്തിൽ ഇന്ത്യയാണ് ശ്രീലങ്കയ്ക്ക് സഹായം നൽകിയ പ്രധാന രാജ്യം. പിന്നാലെ ആഗോള ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും പുതിയ വായ്പകൾ അനുവദിക്കപ്പെട്ടതോടെ ശ്രീലങ്കയ്ക്ക് താത്കാലിക ആശ്വാസമായി. അതിനിടെ, ജനങ്ങളുടെ കടുത്ത
ഏറെനാളായി സാമ്പത്തികമായി തകർച്ചയിലായ നമ്മുടെ രണ്ട് അയൽ രാജ്യങ്ങളാണ് ശ്രീലങ്കയും പാക്കിസ്ഥാനും. കോവിഡുകാലത്ത് മുഖ്യ വരുമാനമാർഗമായ ടൂറിസത്തിനേറ്റ തിരിച്ചടിയും കാർഷിക മേഖലയുടെ തകർച്ചയും തെറ്റായ സാമ്പത്തിക നയങ്ങളുമാണ് ശ്രീലങ്കയുടെ സാമ്പത്തിക അടിത്തറ ഇളക്കിയത്. പ്രതിസന്ധി ഘട്ടത്തിൽ ഇന്ത്യയാണ് ശ്രീലങ്കയ്ക്ക് സഹായം നൽകിയ പ്രധാന രാജ്യം. പിന്നാലെ ആഗോള ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും പുതിയ വായ്പകൾ അനുവദിക്കപ്പെട്ടതോടെ ശ്രീലങ്കയ്ക്ക് താത്കാലിക ആശ്വാസമായി. അതിനിടെ, ജനങ്ങളുടെ കടുത്ത
ഏറെനാളായി സാമ്പത്തികമായി തകർച്ചയിലായ നമ്മുടെ രണ്ട് അയൽ രാജ്യങ്ങളാണ് ശ്രീലങ്കയും പാക്കിസ്ഥാനും. കോവിഡുകാലത്ത് മുഖ്യ വരുമാനമാർഗമായ ടൂറിസത്തിനേറ്റ തിരിച്ചടിയും കാർഷിക മേഖലയുടെ തകർച്ചയും തെറ്റായ സാമ്പത്തിക നയങ്ങളുമാണ് ശ്രീലങ്കയുടെ സാമ്പത്തിക അടിത്തറ ഇളക്കിയത്. പ്രതിസന്ധി ഘട്ടത്തിൽ ഇന്ത്യയാണ് ശ്രീലങ്കയ്ക്ക് സഹായം നൽകിയ പ്രധാന രാജ്യം. പിന്നാലെ ആഗോള ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും പുതിയ വായ്പകൾ അനുവദിക്കപ്പെട്ടതോടെ ശ്രീലങ്കയ്ക്ക് താത്കാലിക ആശ്വാസമായി. അതിനിടെ, ജനങ്ങളുടെ കടുത്ത
ഏറെനാളായി സാമ്പത്തികമായി തകർച്ചയിലായ നമ്മുടെ രണ്ട് അയൽ രാജ്യങ്ങളാണ് ശ്രീലങ്കയും പാക്കിസ്ഥാനും. കോവിഡുകാലത്ത് മുഖ്യ വരുമാനമാർഗമായ ടൂറിസത്തിനേറ്റ തിരിച്ചടിയും കാർഷിക മേഖലയുടെ തകർച്ചയും തെറ്റായ സാമ്പത്തിക നയങ്ങളുമാണ് ശ്രീലങ്കയുടെ സാമ്പത്തിക അടിത്തറ ഇളക്കിയത്. പ്രതിസന്ധി ഘട്ടത്തിൽ ഇന്ത്യയാണ് ശ്രീലങ്കയ്ക്ക് സഹായം നൽകിയ പ്രധാന രാജ്യം. പിന്നാലെ ആഗോള ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും പുതിയ വായ്പകൾ അനുവദിക്കപ്പെട്ടതോടെ ശ്രീലങ്കയ്ക്ക് താത്കാലിക ആശ്വാസമായി. അതിനിടെ, ജനങ്ങളുടെ കടുത്ത പ്രതിഷേധത്തെ തുടർന്ന് ഈ ദ്വീപുരാജ്യത്ത് ഭരണമാറ്റവുമുണ്ടായി. അടുത്തിടെ ശ്രീലങ്ക വീണ്ടും വാർത്തകളിൽ നിറയുന്നത് കുരങ്ങു കച്ചവടത്തിന്റെ പേരിലാണ്. ശ്രീലങ്കയിലെ കുരങ്ങുവർഗമായ ടോക് മക്കാക്കുകളെ ചൈന വിലകൊടുത്തു വാങ്ങുന്നു എന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകള്‍. ശ്രീലങ്കയുടെ സാമ്പത്തിക പ്രതിസന്ധി ചേർത്തുവച്ചാണ് മാധ്യമങ്ങൾ കുരങ്ങുകച്ചവടത്തെ കുറിച്ച് റിപ്പോർട്ട് ചെയ്തത്.
ഒരു ലക്ഷം കുരങ്ങുകളെ ചൈന അവരുടെ കാഴ്ചബംഗ്ളാവിലേക്കായി വാങ്ങി കൊണ്ടുപോകുന്നു എന്നാണ് ശ്രീലങ്കൻ കൃഷിമന്ത്രാലയം അറിയിച്ചത്. എന്നാല്‍ ദിവസങ്ങള്‍ കഴിയുന്നതോടെ കുരങ്ങുകച്ചവടത്തിന് പിന്നിലെ ചൈനീസ് ചതി മറ നീക്കി പുറത്ത് വരികയാണ്. കളവിലൂടെയാണോ ചൈന ടോക് മക്കാക്കുകളെ സ്വന്തമാക്കാൻ ശ്രമിക്കുന്നത്? എന്തുകൊണ്ടാണ് ശ്രീലങ്കൻ സർക്കാരിന്റെ ഈ നീക്കം വ്യാപകമായി എതിർക്കപ്പെടുന്നത്? പരിശോധിക്കാം
∙ എന്താണ് ടോക് മക്കാക്കുകൾ?
ലോകത്തെ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന വന്യജീവികളുടെ പട്ടികയിൽ ഉള്‍പ്പെടുത്തിയിട്ടുള്ള ഒരിനം കുരങ്ങുകളാണ് ടോക് മക്കാക്കുകൾ. മരതക ദ്വീപെന്നറിയപ്പെടുന്ന ശ്രീലങ്കയിലാണ് ഇവ കാണപ്പെടുന്നത്. ശ്രീലങ്കയിൽ റിലാവ എന്ന പേരിലാണ് ഇവ അറിയപ്പെടുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി സിനിക, ഓറിഫ്രോൺസ്, ഒപിസ്തോമേലസ് എന്നിങ്ങനെ മക്കാക്കുകളുടെ മൂന്ന് ഉപവിഭാഗങ്ങളെ കണ്ടെത്തിയിട്ടുണ്ട്. ചെറുകൂട്ടമായി കഴിയാന്‍ ഇഷ്ടപ്പെടുന്ന മക്കാക്കുകളുടെ കൂട്ടായ്മയില്‍ ആണും പെണ്ണുമായി നാൽപ്പതുവരെ അംഗങ്ങളുണ്ടാവും. പലപ്പോഴും പെൺകുരങ്ങുകളാവും ഓരോ ഗ്രൂപ്പിലും കൂടുതലുണ്ടാവുക. ഗ്രൂപ്പിന്റെ വലിപ്പം കൂടുന്നതിനനുസരിച്ച് കൊഴിഞ്ഞുപോക്കുമുണ്ടാവും. വ്യക്തമായ അധികാരശ്രേണി നിലനിർത്തുന്ന ഗ്രൂപ്പുകൾക്കുള്ളില്‍ സംഘട്ടനം പതിവ് കാഴ്ചയാണ്. മേധാവിത്വം കാട്ടുന്ന ആൺകുരങ്ങുകളുടെ ആക്രമണരീതികൾ കാരണം ഗ്രൂപ്പുകളിൽ കൊഴിഞ്ഞുപോക്കുണ്ടാവുന്നതും സാധാരണം.
ടോക് മക്കാക്കുകളുടെ ആഹാര രീതിയിലും പ്രത്യേകതയുണ്ട്. പഴങ്ങളും പൂക്കളും കൂണുകളുമാണ് ഇവയുടെ ആഹാരം. എന്നാൽ ചെറു ഷഡ്പദങ്ങളെയും ജീവികളെയും ഇവ ആഹാരമാക്കാറുണ്ട്. അതേസമയം ടോക് മക്കാക്കുകളെ ഇരയാക്കുന്ന ജീവികളുമുണ്ട്. പ്രധാനമായും പുലി, പെരുമ്പാമ്പ് തുടങ്ങിയവയാണ് കുരങ്ങുകളെ വേട്ടയാടി ഭക്ഷിക്കുന്നത്.
∙ വംശനാശം സംഭവിക്കുന്ന ജീവികൾ
വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന വന്യമൃഗങ്ങളുടെ പട്ടികയിലാണ് ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ ടോക് മക്കാക്കുകളെ ഉൾപ്പെടുത്തിയിരിക്കുന്നത്. വേട്ടയാടലുകളും അനധികൃത വ്യാപാരവും സ്വാഭാവിക ആവാസ വ്യവസ്ഥയുടെ തകർച്ചയുമാണ് ടോക് മക്കാക്കുകള്‍ നേരിടുന്ന വെല്ലുവിളികൾ. ശ്രീലങ്കയിൽ മക്കാക്കുകളുടെ സ്വാഭാവിക വാസസ്ഥലം 1956നും 1993നും ഇടയില്‍ മാത്രം അമ്പത് ശതമാനത്തോളമാണ് കുറഞ്ഞത്. വനഭൂമി കയ്യേറി കൃഷിയിടം തീർത്തതും വിറകിനായി വൃക്ഷങ്ങൾ വെട്ടിനശിപ്പിച്ചതുമാണ് വനത്തിന്റെ വിസ്‍തൃതി കുറയാൻ ഇടയാക്കിയത്.
ഇതിന് പുറമേ ലങ്കൻ ആഭ്യന്തരയുദ്ധക്കാലത്ത് ശ്രീലങ്കന്‍ സൈന്യവും എൽടിടിഇക്കാരും മക്കാക്കുകളെ വ്യാപകമായി കൊന്നൊടുക്കിയിരുന്നു. വേണ്ടത്ര പരിശീലനം ലഭിക്കാതെ തോക്കേന്തിയ തമിഴ് പുലികളും സൈനികരും മക്കാക്കുകളിലായിരുന്നു ഉന്നം പരീക്ഷിച്ചിരുന്നത്.
∙ കുരങ്ങുകച്ചവടത്തിന്റെ തുടക്കം
സാമ്പത്തികമായി തകർച്ച നേരിടുന്ന ശ്രീലങ്കയുടെ വ്യത്യസ്തമായ ഒരു കയറ്റുമതി എന്ന നിലയിൽ നിർദോഷമെന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് കുരുങ്ങുകച്ചവടത്തെ ലങ്കൻ ഭരണകൂടം അവതരിപ്പിച്ചത്. ശ്രീലങ്കൻ കൃഷിമന്ത്രി മഹിന്ദ അമരവീരയാണ് മാധ്യമങ്ങളെ ഇക്കാര്യം അറിയിച്ചത്. ശ്രീലങ്കയിലെ കുരങ്ങുകളെ വാങ്ങുന്നതിനായി ചൈനീസ് അധികൃതർ താത്പര്യം അറിയിച്ചെന്നും ചൈനയിലെ മൃഗശാലകളിലേക്കാണ് കുരങ്ങുകളെ കൊണ്ടുപോകുന്നതെന്നുമായിരുന്നു മന്ത്രിയുടെ വാക്കുകൾ.
ഒരു ലക്ഷം കുരങ്ങുകളെ ചൈനയിലേക്ക് കയറ്റുമതി ചെയ്യാനാണ് തങ്ങളുടെ പദ്ധതിയെന്നും മഹിന്ദ അമരവീര പറഞ്ഞു. ചൈനയിലെ മൃഗശാലകളിൽ ലങ്കൻ മക്കാക്കുകളെ എത്തിക്കാനുള്ള പദ്ധതിയിൽ പക്ഷേ ശ്രീലങ്കയ്ക്ക് എത്ര തുക ലഭിക്കും എന്ന കാര്യം വെളിപ്പെടുത്തിയില്ല.
∙ ഒരു വെടിക്ക് രണ്ട് കുരങ്ങുകൾ
ഒരു വെടിക്ക് രണ്ട് പക്ഷികളെന്നാണ് ചൊല്ലെങ്കിലും ശ്രീലങ്കൻ ഭരണകൂടം മക്കാക്കുകളെ കൈമാറുന്നതിലൂടെ രണ്ട് നേട്ടങ്ങളുണ്ടാകുമെന്നാണ് കരുതുന്നത്. ഒന്ന് കടക്കെണിയിലായ രാജ്യത്തിന് അപ്രതീക്ഷിതമായി ലഭിക്കുന്ന വിദേശനാണ്യം; രണ്ടാമത്തെ നേട്ടം കർഷകർക്കായിരുന്നു. ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചറിന്റെ പട്ടികയിൽ മക്കാക്കുകൾ വംശനാശം നേരിടുന്നവയാണെങ്കിലും ലങ്കൻ കൃഷിക്കാരെ സംബന്ധിച്ചിടത്തോളം ഇവ തങ്ങളുടെ വിളകൾ നശിപ്പിക്കുന്ന ശല്യക്കാരായ കുരങ്ങുകളാണ്. ശ്രീലങ്കയിൽ മക്കാക്കുകളുടെ എണ്ണം മുപ്പത് ലക്ഷത്തിനും മുകളിലുണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളത്. കാര്‍ഷിക വിളകൾക്ക് നാശമുണ്ടാക്കുന്ന മയിലുകൾ, കാട്ടുപന്നികൾ എന്നിവയ്ക്കൊപ്പം മക്കാക്കുകളെയും ലങ്കൻ ഭരണകൂടം അടുത്തിടെ സംരക്ഷിത പട്ടികയിൽ നിന്ന് എടുത്തുമാറ്റിയിരുന്നു. ഇതിനൊപ്പം കർഷകർക്ക് ഈ ജീവികളെ കൊല്ലാനുള്ള അനുമതിയും ലഭിച്ചിട്ടുണ്ട്. അപ്പോഴാണ് ചൈനയിൽ നിന്നും വമ്പൻ ഓഫർ ശ്രീലങ്കയെ തേടിയെത്തിയത്.
∙ മൃഗസ്നേഹികളുടെ പ്രതിഷേധം ഫലം കാണുന്നു
ചൈനയിലേക്ക് ഒരു ലക്ഷം കുരങ്ങുകളെ കയറ്റി അയക്കാനുള്ള തീരുമാനം പുറത്ത് വന്നത് മുതൽ ശ്രീലങ്കയിലെ പരിസ്ഥിതി വാദികളും മൃഗസ്നേഹികളും പ്രതിഷേധവുമായി രംഗത്തുവന്നു. ചൈനയുടെ ഓഫർ എത്തിയതിന് പിന്നാലെ ഇതിനെ കുറിച്ച് പഠിക്കാൻ ലങ്കൻ കൃഷിമന്ത്രാലയം ഒരു കമ്മിറ്റിയും രൂപീകരിച്ചു. ശ്രീലങ്കയിൽ മാത്രം കാണുന്ന ടോക് മക്കാക്കുകളെ ചൈനീസ് മൃഗശാലകളിലേക്കാണ് കൊണ്ടുപോകുന്നതെന്ന വാദം മൃഗസ്നേഹികൾ വിശ്വസിക്കാൻ കൂട്ടാക്കുന്നില്ല. മൃഗശാലയ്ക്ക് പകരം ചൈനയിലെ ലാബുകളിൽ പരീക്ഷണങ്ങൾക്കായി മക്കാക്കുകളെ ഉപയോഗിക്കുമെന്ന ആശങ്കയാണ് ഇവർ ഉയർത്തുന്നത്. ഇതിനുള്ള സാദ്ധ്യതയായി ഉയർത്തുന്ന വാദങ്ങൾ സംശയത്തിനിട നൽകുന്നുമുണ്ട്.
ചൈനയിൽ പതിനെട്ടോളം വലിയ മൃഗശാലകളാണുള്ളതെന്നും ഇവിടേക്ക് മാത്രമായി ഒരു ലക്ഷം കുരങ്ങുകളെ കൊണ്ടുപോകണമെങ്കിൽ ഒരു മൃഗശാലയിൽ അയ്യായിരം മക്കാക്കുകളെ എങ്കിലും പാർപ്പിക്കേണ്ടിവരുമെന്നും അവർ പറയുന്നു. മനുഷ്യരുടെ പെരുമാറ്റങ്ങളുമായി ഏറെ സാദൃശ്യം കാണിക്കുന്നവയാണ് മക്കാക്കുകൾ, ഇവയുടെ ഈ പ്രത്യേകത ഏറെ പ്രസിദ്ധവുമാണ്. അതിനാൽ ചൈനയുടെ കണ്ണ് മക്കാക്കുകളെ ഉപയോഗിച്ചുള്ള പരീക്ഷണങ്ങളിലാണെന്ന് ഉറപ്പിക്കുകയാണ് മൃഗസ്നേഹികൾ. ഇതിന് പുറമേ ഈ വിഷയത്തിൽ ലങ്കന്‍ ഗതാഗത മന്ത്രി ബന്ദുല ഗുണവർധനയുടെ വാക്കുകളും സംശയം ജനിപ്പിക്കുന്നുണ്ട്. ശ്രീലങ്കൻ സർക്കാരുമായി മക്കാക്കിനു വേണ്ടി ചര്‍ച്ച നടത്തിയത് ചൈനീസ് സർക്കാരല്ലെന്നും ചൈനയിലെ ഒരു കമ്പനിയാണെന്നുമാണ് മന്ത്രി പറഞ്ഞത്. കമ്പനിയുടെ ആവശ്യം സർക്കാർ നിയോഗിച്ച കമ്മിറ്റി പരിഗണിക്കുന്നതായും മന്ത്രി വെളിപ്പെടുത്തി. ഈ ഇടപാടിൽ ചൈനീസ് സർക്കാരിന് ഒരു പങ്കുമില്ലെന്ന് ശ്രീലങ്കയിലെ ചൈനീസ് എംബസി വ്യക്തമാക്കിയിരുന്നു. പ്രതിഷേധം കടുത്തതിനെ തുടർന്ന് ശ്രീലങ്കൻ സർക്കാർ കുരങ്ങു കച്ചവട നീക്കം നിർത്തി വച്ചിരിക്കുകയാണിപ്പോൾ.
∙ നേപ്പാളിലുമുണ്ട് കയറ്റുമതിക്കുള്ള കുരങ്ങുകൾ
കുരങ്ങുകളുടെ ശല്യത്താൽ പൊറുതിമുട്ടിയ നേപ്പാളിലെ കർഷകരും ശ്രീലങ്കൻ മാതൃക പിന്തുടരാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. നേപ്പാളി കോൺഗ്രസ് പാർട്ടി നേതാവ് ധനരാജ് ഗുരുങ് ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. എന്നാൽ വംശനാശ ഭീഷണി നേരിടുന്ന കുരങ്ങുകളെ കയറ്റി അയയ്ക്കുന്നത് വിലക്കുന്ന അന്താരാഷ്ട്ര ഉടമ്പടിയിൽ ഒപ്പുവച്ചിട്ടുള്ള രാജ്യമാണ് നേപ്പാൾ. കുരങ്ങുകളെ ഗവേഷണ പ്രവർത്തനങ്ങൾക്കായി കൈമാറ്റം ചെയ്യുന്നതിന് വേണ്ടി നേപ്പാൾ ബയോഡൈവേഴ്‌സിറ്റി റിസർച്ച് സൊസൈറ്റി എന്ന സ്ഥാപനത്തിന് 2005ൽ നേപ്പാൾ സർക്കാർ അനുമതി നൽകിയത് വിവാദമായിരുന്നു. കോടതിയിലടക്കം പരാതികള്‍ എത്തിയതിന് പിന്നാലെ സർക്കാർ ഈ ശ്രമം ഉപേക്ഷിച്ച് കമ്പനിയുടെ ലൈസൻസ് റദ്ദാക്കി.
∙ കഴുതയെ കണ്ടാലും വിടില്ല
രാജ്യാന്തര ബന്ധം നിലനിർത്തുന്നതിൽ പോലും വന്യമൃഗങ്ങളെ എങ്ങനെ ഉപയോഗിക്കാമെന്ന് ‘ഭീമൻ പാണ്ട’ നയതന്ത്രത്തിലൂടെ ലോകത്തെ പഠിപ്പിച്ച രാജ്യമാണ് ചൈന. ഇറച്ചിക്കും മരുന്ന് നിർമ്മാണത്തിനുമായി ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും വിവിധ ഇനത്തിലുള്ള മൃഗങ്ങളെ ചൈന ഇറക്കുമതി ചെയ്യാറുണ്ട്. അടുത്തിടെ ശ്രീലങ്കയെ പോലെ സാമ്പത്തിക പ്രതിസന്ധിയിലായ പാക്കിസ്ഥാനിൽ നിന്നും കഴുതകളെയും നായകളെയും വാങ്ങാൻ ചൈന ശ്രമിച്ചിരുന്നു. പാക്കിസ്ഥാനില്‍ നിന്നും കഴുതകളെ വാങ്ങാൻ ചൈന താത്പര്യം പ്രകടിപ്പിച്ചതായി പാക് വാണിജ്യ മന്ത്രാലയത്തെ ഉദ്ധരിച്ചുകൊണ്ട് ജിയോ ന്യൂസ് 2022 ഒക്ടോബറിൽ റിപ്പോർട്ട് ചെയ്തിരുന്നു. "കഴുതയ്ക്കൊപ്പം നായകളെയും പാക്കിസ്ഥാനിൽ നിന്നും വാങ്ങാൻ ചൈന താത്പര്യം പ്രകടിപ്പിച്ചിരുന്നു. പാക്കിസ്ഥാനിലെ അധികാരികളുമായി ഇക്കാര്യം പലവട്ടം ചൈനീസ് സ്ഥാനപതി സംസാരിച്ചിരുന്നതായും" സെനറ്റർ അബ്ദുൾ ഖാദിർ വെളിപ്പെടുത്തിയിട്ടുണ്ട്. പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ഈ ജീവികളെ കുറഞ്ഞ വിലയ്ക്ക് ലഭിക്കും എന്നതാണ് ചൈനയെ ഇങ്ങോട്ടേയ്ക്ക് ആകർഷിച്ച ഘടകം.
മുൻപ് നൈജീരിയയിൽ നിന്നുമാണ് ചൈന കഴുതകളെ വാങ്ങിയിരുന്നത്. എന്നാൽ കയറ്റുമതിക്ക് നൈജീരിയ ഒടുവിൽ വിലക്ക് കൊണ്ടുവന്നതോടെയാണ് ചൈന മറ്റ് വഴികൾ തേടിയതും പാക് കഴുതകളിൽ മേൽ കണ്ണുവച്ചതും. മരുന്ന് നിര്‍മ്മാണത്തിനായും ചൈന കഴുതകളെ ഉപയോഗിക്കുന്നുണ്ട്. കഴുതകളുടെ എല്ലുകൾ, ചർമ്മം തുടങ്ങിയവ പുഴുങ്ങിയാണ് പാരമ്പര്യ ചൈനീസ് മരുന്നുകൾ നിര്‍മ്മിക്കാനുപയോഗിക്കുന്നത്. ആഫ്രിക്കയിൽ നിന്നുമാത്രം വർഷം ഇരുപതു ലക്ഷത്തോളം കഴുതകളുടെ ചർമ്മം ചൈനയിലേക്ക് കയറ്റുമതി ചെയ്തിരുന്നു. എന്നാൽ ചൈനയുടെ ആവശ്യം ഒരു കോടിക്കും മേലായിരുന്നു. ഇങ്ങനെ പോയാൽ തങ്ങളുടെ കഴുത വംശത്തിന്‍റെ കുറ്റിയറ്റുപോകുമെന്ന് മനസിലാക്കിയ ആഫ്രിക്കൻ രാജ്യങ്ങളായ നൈജീരിയ, സെനഗൽ, ടാൻസാനിയ തുടങ്ങിയവ ചൈനയിലേക്കുള്ള കഴുത കയറ്റുമതി നിരോധിച്ചു.
അന്താരാഷ്ട്ര നിയമങ്ങളെ കാറ്റില്‍ പറത്തിയുള്ള ചൈനയുടെ പ്രവർത്തനങ്ങളും പരീക്ഷണങ്ങളും ഇനിയും തുടരുകയാണ്. ലോകരാജ്യങ്ങളെ വര്‍ഷങ്ങളോളം ഭയപ്പെടുത്തിയ, ഇനിയും പൂർണമായും പിടിച്ചുകെട്ടാൻ കഴിയാത്ത കോവിഡ് ചൈനയിൽ നിന്നും ഉത്ഭവിച്ചതുപോലും പരീക്ഷണശാലയിൽ നിന്നാണെന്നാണ് പാശ്ചാത്യ ശക്തികൾ ഇന്നും വിശ്വസിക്കുന്നത്. ഹുനാൻ സീഫുഡ് മാർക്കറ്റിൽ വില്‍പ്പനയ്ക്ക് കൊണ്ടുവന്ന വന്യമൃഗങ്ങളുടെ സാമ്പിളുകളില്‍ വൈറസുകളെ കണ്ടെത്തിയെന്ന വാദവും നിലനില്‍ക്കുന്നുണ്ട്. സാമ്പത്തികമായി ബുദ്ധിമുട്ടിലായ രാജ്യങ്ങളെ വശത്താക്കി അവിടെയുള്ള പ്രകൃതി വിഭവങ്ങളും വന്യജീവി സമ്പത്തുപോലും ചൂഷണം ചെയ്യാൻ ചൈന മടിക്കുന്നില്ലെന്നതിന്റെ തെളിവാണ് ശ്രീലങ്കൻ കാടുകളിൽ കഴിയുന്ന വംശനാശ ഭീഷണിയുള്ള ടോക് മക്കാക്കുകളെ ചൈന ലക്ഷ്യം വയ്ക്കുന്നതിന് പിന്നിലുള്ളത്.
English Summary: Why Sri Lanka's Plan To Export 1 Lakh Toque Macaque Monkeys To China Become Controversial?