എല്ലാത്തരം അറിവുകളും ലഭിക്കാൻ പത്രവായന സഹായിക്കും. ദിവസവും ഒരു മലയാള പത്രവും ഒരു ഇംഗ്ലിഷ് പത്രവും കാര്യമായി വായിക്കും. എല്ലാത്തരം അറിവുകളും ലഭിക്കാൻ പത്രവായന സഹായിക്കും. പരന്ന അറിവുകൾ ലഭിക്കും. കൂടുതൽ അറിവുകളിലേക്കു പോകാനുള്ള വഴിയാണ് അത്. നമ്മുടെ നാട്ടിൽ നടക്കുന്ന കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്. പത്രം വായിക്കുമ്പോൾ ഒരു സാഹചര്യത്തിൽ എങ്ങനെ പ്രതികരിക്കണം. അല്ലെങ്കിൽ ഒരു കാര്യം വായിക്കുമ്പോൾ അതിനെക്കുറിച്ച് കൂടുതൽ എങ്ങനെ മനസ്സിലാക്കാം തുടങ്ങിയവ ചിന്തിക്കും

എല്ലാത്തരം അറിവുകളും ലഭിക്കാൻ പത്രവായന സഹായിക്കും. ദിവസവും ഒരു മലയാള പത്രവും ഒരു ഇംഗ്ലിഷ് പത്രവും കാര്യമായി വായിക്കും. എല്ലാത്തരം അറിവുകളും ലഭിക്കാൻ പത്രവായന സഹായിക്കും. പരന്ന അറിവുകൾ ലഭിക്കും. കൂടുതൽ അറിവുകളിലേക്കു പോകാനുള്ള വഴിയാണ് അത്. നമ്മുടെ നാട്ടിൽ നടക്കുന്ന കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്. പത്രം വായിക്കുമ്പോൾ ഒരു സാഹചര്യത്തിൽ എങ്ങനെ പ്രതികരിക്കണം. അല്ലെങ്കിൽ ഒരു കാര്യം വായിക്കുമ്പോൾ അതിനെക്കുറിച്ച് കൂടുതൽ എങ്ങനെ മനസ്സിലാക്കാം തുടങ്ങിയവ ചിന്തിക്കും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എല്ലാത്തരം അറിവുകളും ലഭിക്കാൻ പത്രവായന സഹായിക്കും. ദിവസവും ഒരു മലയാള പത്രവും ഒരു ഇംഗ്ലിഷ് പത്രവും കാര്യമായി വായിക്കും. എല്ലാത്തരം അറിവുകളും ലഭിക്കാൻ പത്രവായന സഹായിക്കും. പരന്ന അറിവുകൾ ലഭിക്കും. കൂടുതൽ അറിവുകളിലേക്കു പോകാനുള്ള വഴിയാണ് അത്. നമ്മുടെ നാട്ടിൽ നടക്കുന്ന കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്. പത്രം വായിക്കുമ്പോൾ ഒരു സാഹചര്യത്തിൽ എങ്ങനെ പ്രതികരിക്കണം. അല്ലെങ്കിൽ ഒരു കാര്യം വായിക്കുമ്പോൾ അതിനെക്കുറിച്ച് കൂടുതൽ എങ്ങനെ മനസ്സിലാക്കാം തുടങ്ങിയവ ചിന്തിക്കും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയുടെ മുഖമാകണം - സിവിൽ സർവീസ് പരീക്ഷയിൽ ആറാം റാങ്ക് നേടിയ പാലാ മുത്തോലി സ്വദേശി ഗഹന നവ്യ ജയിംസ് പറയുന്നു. ഇന്ത്യൻ ഫോറിൻ സർവീസ് ലക്ഷ്യമിടുന്ന ഗഹന രാജ്യാന്തര തലത്തിൽ ഇന്ത്യയുടെ പ്രതിനിധിയായി മാറുന്നതിൽ ഏറെ അഭിമാനം കൊള്ളുന്നു. വിശാലമായ ലോക വീക്ഷണം വളർത്തിയെടുക്കുന്നതിൽ പത്രങ്ങളാണു സഹായിച്ചതെന്നു ഗഹന. വിവര ശേഖരണത്തിന്റെ ആദ്യ ടിപ് പത്രങ്ങളാണ്. ഒരു ഇൻസ്റ്റിറ്റ്യൂട്ടിലും പോയി പഠിക്കാതെയാണ് മികച്ച വിജയം നേടിയത്. ഗഹനയെ കാണുമ്പോൾ ധരിച്ചിരുന്ന ഷർട്ടിൽ ഇങ്ങനെയെഴുതിയിരുന്നു– സ്പേസ് ഇൻവേഡേഴ്സ്. ആകാശ സ്വപ്നങ്ങളല്ല ഗഹനയെ മുന്നോട്ടു നയിക്കുന്നത്. ആകാശത്തിനപ്പുറം ബഹിരാകാശത്തെക്കുറിച്ചു വരെ സ്വപ്നം കാണുകയും പഠിക്കുകയും ചെയ്യുന്ന ഗഹന പേരു പോലെ തന്നെ ഗഹനമായ അറിവിന് ഉടമയാണ്. മനോരമ ഓൺലൈൻ പ്രീമിയത്തോട് ഗഹന സംസാരിക്കുന്നു... സിവിൽ സർവീസ് തയാറെടുപ്പുകളെക്കുറിച്ച്... ഭാവി പരിപാടികളെക്കുറിച്ച്... 

ഗഹന നവ്യ ജയിംസ് (ചിത്രം – കെ. അഭിജിത് ∙ മനോരമ)

? വിദേശകാര്യ സർവീസ് തിര‍ഞ്ഞെടുക്കണമെന്ന ആഗ്രഹത്തെക്കുറിച്ച് 

ADVERTISEMENT

∙ സിവിൽ സർവീസ് തയാറെടുപ്പുകൾ നടത്തുമ്പോൾ വിദേശകാര്യ സർവീസ് ഏറെ താൽപര്യമുണ്ടായിരുന്നു. എന്റെ ഗവേഷണം ഇന്റർനാഷനൽ റിലേഷൻസിലാണ്. എംജി സർവകലാശാല സ്കൂൾ ഓഫ് ഇന്റർനാഷനൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സിലാണു ഗവേഷണം നടത്തുന്നത്. ഇപ്പോൾ ഒരു വർഷം പൂർത്തിയായി. ബഹിരാകാശ സുരക്ഷയാണ് ഗവേഷണ വിഷയം. ഭാവിയിൽ ഏറെ ശ്രദ്ധയും വെല്ലുവിളിയുമുള്ള ഒരു വിഷയമാണ് ബഹിരാകാശ സുരക്ഷ. സ്വകാര്യ സ്ഥാപനങ്ങൾ അടക്കം ബഹിരാകാശ രംഗത്ത് ഇടപെടുന്നു. ഇന്ത്യയും ഈ രംഗത്ത് ഏറെ മുന്നോട്ടു പോയി. ഇതെല്ലാം പുതിയ സാധ്യതകളാണു തുറക്കുന്നത്. 

? സിവിൽ സർവീസിലേക്കുള്ള വഴി 

∙ ചെറുപ്പത്തിലേ സിവിൽ സർവീസ് ഇഷ്ടമായിരുന്നു. ഹൈസ്കൂൾ തലത്തിൽ എന്താകാൻ ആഗ്രഹം എന്നു സ്കൂളിൽ ചോദിക്കുമ്പോൾ സിവിൽ സർവീസ് എന്നു പറഞ്ഞിരുന്നു. എന്നാൽ കോളജ് തലത്തിൽ വന്നപ്പോൾ റിസർച് എന്ന ആഗ്രഹവും വന്നു. കഴിഞ്ഞ വർഷം സിവിൽ സർവീസ് പരീക്ഷ എഴുതിയിരുന്നു. പ്രിലിമിനറി കടക്കാന്‍ സാധിച്ചില്ല. എന്നാൽ അത് വലിയൊരു പാഠമായിരുന്നു. തയാറെടുപ്പുകൾ എങ്ങനെ വേണമെന്നു മനസ്സിലായി. അതനുസരിച്ചു വീണ്ടും തയാറെടുത്തു. അതു വിജയത്തിലേക്കു നയിച്ചു. ആദ്യമെഴുതിയ പരീക്ഷ ശരിക്കും വിജയത്തിലേക്കുള്ള ആദ്യ പടിയായിരുന്നു. 

അമ്മയുടെ സഹോദരൻ സിബി ജോർജ് പൊടിമറ്റം ഫോറിൻ സർവീസിലുണ്ട്. ഇപ്പോൾ ജപ്പാനിൽ അംബാസഡറാണ്. അദ്ദേഹത്തിന്റെ ജോലി രീതികൾ കണ്ടു മനസ്സിലാക്കിയത് ഒരു പ്രചോദനമാണ്. എന്നാൽ അദ്ദേഹത്തോട് ഈ ആഗ്രഹം പറഞ്ഞിരുന്നില്ല. റിസൽട്ട് വന്ന ശേഷം വിളിച്ചിരുന്നു. ഏറെ സന്തോഷം പങ്കു വച്ചു. 

ഗഹന നവ്യ ജയിംസ് മാതാപിതാക്കളായ ഡോ. സി.കെ ജയിംസ്, ഡോ. ദീപ ജോർജ്, സഹോദരൻ ഗൗരവ് അമർ ജയിംസ് എന്നിവർക്കൊപ്പം (ചിത്രം – കെ. അഭിജിത് ∙ മനോരമ)
ADVERTISEMENT

? ഇന്ത്യൻ ഫോറിൻ സർവീസിൽ നിന്നു വന്ന ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ്.ജയശങ്കറെ ശ്രദ്ധിക്കാറുണ്ടോ 

∙ രാജ്യാന്തര തലത്തിൽ എസ്.ജയശങ്കർ സംസാരിക്കുന്നത് അദ്ദേഹത്തിന്റെ അനുഭവങ്ങളുടെ കൂടി വെളിച്ചത്തിലാണ്. അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ കണ്ടിട്ടുണ്ട്. അനുഭവസമ്പത്ത് ഏറെയുള്ള വ്യക്തിയിൽ നിന്നു രാജ്യാന്തര കാഴ്ചപ്പാടുകൾ പ്രതിഫലിക്കുന്ന പ്രസംഗങ്ങൾ ധാരാളം വരുന്നുണ്ട്. 

? ഒറ്റയ്ക്കുള്ള പഠനം എത്രത്തോളം ഗുണമായി

∙ തനിച്ച് പഠിക്കാനാണ് എനിക്ക് ഏറെയിഷ്ടം. അപ്പോൾ നമുക്ക് സ്വന്തമായി ഒരു രീതിയുണ്ടാക്കാം. ചെറുപ്പത്തിൽ ചില ട്യൂഷനൊക്കെ പോയിരുന്നു. എന്നാൽ അതൊന്നും അത്ര വിജയമായില്ല. നമ്മുടെ സമയവും സാഹചര്യവും എല്ലാം നോക്കി നമുക്ക് പഠിക്കാനാകുന്നത് ഒറ്റയ്ക്കു പഠിക്കുമ്പോഴാണ്. ഒരു ദിവസത്തെ അവസ്ഥയാകില്ല മറ്റൊരു ദിവസം. ഒരു ദിവസം നമുക്കു കിട്ടുന്ന സമയം മറ്റൊരൂ ദിവസം കിട്ടണമെന്നില്ല. അതു നമുക്കല്ലേ മനസ്സിലാക്കാൻ സാധിക്കുക. മറ്റൊരാൾ നിർദേശങ്ങൾ തരുമ്പോൾ അതു പൂർണമായും നമ്മളെ മനസ്സിലാക്കിയാകണമെന്നില്ല. തനിച്ച് പഠിക്കുമ്പോൾ ആത്മവിശ്വാസം വർധിക്കും. ഒരു ദിവസം ഈ ടൈംടേബിൾ എന്നൊന്നും എനിക്കില്ലായിരുന്നു. എന്റെ ഇഷ്ടത്തിന് അനുസരിച്ച് ഞാൻ പഠിച്ചു. 

ADVERTISEMENT

ഇന്റർവ്യൂ പരിശീലനത്തിന് അനുജൻ ഗൗരവ് അമർ ജയിംസാണു സഹായിച്ചത്. ഗൗരവ് ചോദ്യങ്ങൾ ചോദിച്ചു. ഞാൻ മറുപടി നൽകി. എന്റെ മോക്ക് ഇന്റർവ്യൂ ബോർഡ് ഗൗരവായിരുന്നു. 

? പത്രവായനയെക്കുറിച്ച് ഏറെ സംസാരിച്ചല്ലോ

∙ എല്ലാത്തരം അറിവുകളും ലഭിക്കാൻ പത്രവായന സഹായിക്കും. ദിവസവും ഒരു മലയാള പത്രവും ഒരു ഇംഗ്ലിഷ് പത്രവും കാര്യമായി വായിക്കും. എല്ലാത്തരം അറിവുകളും ലഭിക്കാൻ പത്രവായന സഹായിക്കും. പരന്ന അറിവുകൾ ലഭിക്കും. കൂടുതൽ അറിവുകളിലേക്കു പോകാനുള്ള വഴിയാണ് അത്. നമ്മുടെ നാട്ടിൽ നടക്കുന്ന കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്. പത്രം വായിക്കുമ്പോൾ ഒരു സാഹചര്യത്തിൽ എങ്ങനെ പ്രതികരിക്കണം. അല്ലെങ്കിൽ ഒരു കാര്യം വായിക്കുമ്പോൾ അതിനെക്കുറിച്ച് കൂടുതൽ എങ്ങനെ മനസ്സിലാക്കാം തുടങ്ങിയവ ചിന്തിക്കും. 

? ലോകത്തിന്റെ, ഇന്ത്യയുടെ മാറ്റങ്ങളെക്കുറിച്ച്

∙ കോവിഡിനു ശേഷം ലോകക്രമത്തിൽ വലിയ മാറ്റങ്ങളാണു സംഭവിച്ചത്. കോവിഡാനന്തര ലോകമാണ് ഇപ്പോഴുള്ള ഏറ്റവും വലിയ വെല്ലുവിളി. സാമ്പത്തിക രംഗത്ത് അടക്കം എത്രയോ മാറ്റങ്ങളാണു സംഭവിക്കുന്നത്. ഇതിലും ഇന്ത്യയ്ക്കു പിടിച്ചു നിൽക്കാൻ സാധിക്കുന്നു എന്നത് ഏറെ പ്രധാനമാണ്. ഇന്ത്യൻ സമ്പദ്‍വ്യവസ്ഥ മെച്ചപ്പെട്ടു. ക്യാപിറ്റൽ ഇൻവെസ്റ്റ്മെന്റ് ഇന്ത്യയിലേക്ക് എത്തി. ആഭ്യന്തര ഉൽപാദനം വർധിച്ചു. ഇതൊക്കെ നല്ല സൂചനകളാണ്. സമ്പദ്‍വ്യവസ്ഥ തിരിച്ചു വരുന്നത് ആശാവഹമാണ്. 

ഗഹന നവ്യ ജയിംസ് (ചിത്രം – കെ. അഭിജിത് ∙ മനോരമ)

? ഇഷ്ടപ്പെട്ട വിഷയങ്ങൾ, പുസ്തകങ്ങൾ 

∙ പരന്ന വായന ഇഷ്ടപ്പെടുന്നയാളാണ് ഞാൻ. ലോകവീക്ഷണം ഉണ്ടാക്കിയെടുക്കുയാണു ലക്ഷ്യം. എല്ലാ വിഷയങ്ങളെക്കുറിച്ചും അറിവുണ്ടാകണം. പ്രത്യേകിച്ച് ഒരു പുസ്തകം എടുത്തു പറയാനില്ല. 

? സിവിൽ സർവീസിലേക്ക് കൂടുതൽ പെൺകുട്ടികൾ എത്തുന്നു

∙ അഭിമാനമുള്ള കാര്യമാണ്. ഇത്തവണ ആദ്യ റാങ്കുകൾ എല്ലാം പെൺകുട്ടികളാണ്. കൂടുതൽപ്പേർ കടന്നു വരണമെന്നാണ് ആഗ്രഹം. നല്ല വിദ്യാഭ്യാസം ലഭിക്കുമ്പോൾ പെൺകുട്ടികളുടെ കാഴ്ചപ്പാടുകളും മാറുന്നു. കാഴ്ചപ്പാടുകൾ വിശാലമാകും. അവർ കൂടുതൽ ഉയരങ്ങളിലേക്ക് എത്തും. സിവിൽ സർവീസിലേക്കു മാത്രമല്ല, കൂടുതൽ മേഖലകളിലേക്കും അവർ എത്തും. 

? പരീക്ഷാ അനുഭവം 

∙ പ്രിലിമിനറി എഴുതിയപ്പോൾത്തന്നെ ആത്മവിശ്വാസമുണ്ടായിരുന്നു. പ്രിലിമിനറി നന്നായി പൂർത്തിയാക്കി. ഇന്റർവ്യൂ പ്രധാനമാണല്ലോ. വിവിധ ഘട്ടങ്ങളായി നടത്തിയ അഭിമുഖങ്ങളും നല്ല രീതിയിൽ പൂർത്തിയാക്കി. ഒരു എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ ഉത്തരവാദിത്തം നിർവഹിക്കുന്നത് അടക്കമുള്ള ചോദ്യങ്ങൾ ഇന്റർവ്യൂവിൽ ഉണ്ടായിരുന്നു.

? സിവിൽ സർവീസ് പഠിതാക്കളോടു പറയാനുള്ളത് 

∙ ഓരോരുത്തരും അവരവരുടെ രീതി കണ്ടെത്തണം. തനിയെ പഠിക്കാൻ ഇഷ്ടമില്ലാത്തവർ അവരുടെ രീതി പിന്തുടരണം. സ്വന്തം കഴിവിൽ വിശ്വസിക്കുക. അതാണു പ്രധാനം. 

 

English Summary: 'Wants to Become India's Face'-Pala Girl Gahana Who Won Sixth Place in the UPSC Exams speaks