വളത്തിന് ഡെയറി ഫാം, പ്രതിമാസം കിട്ടും ഒരു ലക്ഷം; കൃഷിയിൽ കാശ് വിളയിച്ച് മോനുവിന്റെ ‘എൻജിനീയറിങ്’ ബുദ്ധി– വിഡിയോ
റബർത്തോട്ടത്തിൽനിന്ന് സമ്മിശ്രക്കൃഷിയിലേക്ക് ഒരു മാറ്റം. പക്ഷേ വളം വാങ്ങാൻ പണം മുടക്കിയതോടെ കൃഷി നഷ്ടത്തിൽ. അപ്പോൾപ്പിന്നെ കൃഷിയിടത്തിലേക്കുള്ള വളം സ്വന്തം കൃഷിയിടത്തിൽ ഉൽപാദിപ്പിക്കാൻ കഴിഞ്ഞാലോ...? വാഴയും കമുകും കൊക്കോയും തെങ്ങുമെല്ലാം വാണിജ്യാടിസ്ഥാനത്തിൽ കൃഷിചെയ്യുന്നിടത്ത് കുറച്ചു വളമൊന്നും പോരല്ലോ. അങ്ങനെയാണ് കൃഷിയിടത്തിൽത്തന്നെ വളം ഉൽപാദിപ്പിക്കാന്‍ തീരുമാനിച്ചത്. ഇപ്പോൾ വളനിർമാണത്തിനൊപ്പം നിത്യവരുമാനവും നൽകുന്ന സ്ഥലമായി കൃഷിയിടം മാറി. ഒരു ഡെയറി ഫാമിനെപ്പറ്റിയാണു പറഞ്ഞു വരുന്നത്. കേൾക്കുമ്പോൾ അതിശയോക്തിയും കൗതുകവും വിശ്വാസക്കുറവുമെല്ലാം തോന്നുമെങ്കിലും കൃഷിയെ ശാസ്ത്രീയമായി സമീപിച്ച് അധ്വാനഭാരം കുറച്ച് മികച്ച രീതിയിൽ വരുമാനം കണ്ടെത്തുകയാണ് യുവ കർഷകൻ എറണാകുളം ഇലഞ്ഞി പെരുമ്പടവം സ്വദേശി വെളിയത്തുമാലിൽ മോനു വർഗീസ് മാമൻ എന്ന വക്കച്ചൻ.
റബർത്തോട്ടത്തിൽനിന്ന് സമ്മിശ്രക്കൃഷിയിലേക്ക് ഒരു മാറ്റം. പക്ഷേ വളം വാങ്ങാൻ പണം മുടക്കിയതോടെ കൃഷി നഷ്ടത്തിൽ. അപ്പോൾപ്പിന്നെ കൃഷിയിടത്തിലേക്കുള്ള വളം സ്വന്തം കൃഷിയിടത്തിൽ ഉൽപാദിപ്പിക്കാൻ കഴിഞ്ഞാലോ...? വാഴയും കമുകും കൊക്കോയും തെങ്ങുമെല്ലാം വാണിജ്യാടിസ്ഥാനത്തിൽ കൃഷിചെയ്യുന്നിടത്ത് കുറച്ചു വളമൊന്നും പോരല്ലോ. അങ്ങനെയാണ് കൃഷിയിടത്തിൽത്തന്നെ വളം ഉൽപാദിപ്പിക്കാന്‍ തീരുമാനിച്ചത്. ഇപ്പോൾ വളനിർമാണത്തിനൊപ്പം നിത്യവരുമാനവും നൽകുന്ന സ്ഥലമായി കൃഷിയിടം മാറി. ഒരു ഡെയറി ഫാമിനെപ്പറ്റിയാണു പറഞ്ഞു വരുന്നത്. കേൾക്കുമ്പോൾ അതിശയോക്തിയും കൗതുകവും വിശ്വാസക്കുറവുമെല്ലാം തോന്നുമെങ്കിലും കൃഷിയെ ശാസ്ത്രീയമായി സമീപിച്ച് അധ്വാനഭാരം കുറച്ച് മികച്ച രീതിയിൽ വരുമാനം കണ്ടെത്തുകയാണ് യുവ കർഷകൻ എറണാകുളം ഇലഞ്ഞി പെരുമ്പടവം സ്വദേശി വെളിയത്തുമാലിൽ മോനു വർഗീസ് മാമൻ എന്ന വക്കച്ചൻ.
റബർത്തോട്ടത്തിൽനിന്ന് സമ്മിശ്രക്കൃഷിയിലേക്ക് ഒരു മാറ്റം. പക്ഷേ വളം വാങ്ങാൻ പണം മുടക്കിയതോടെ കൃഷി നഷ്ടത്തിൽ. അപ്പോൾപ്പിന്നെ കൃഷിയിടത്തിലേക്കുള്ള വളം സ്വന്തം കൃഷിയിടത്തിൽ ഉൽപാദിപ്പിക്കാൻ കഴിഞ്ഞാലോ...? വാഴയും കമുകും കൊക്കോയും തെങ്ങുമെല്ലാം വാണിജ്യാടിസ്ഥാനത്തിൽ കൃഷിചെയ്യുന്നിടത്ത് കുറച്ചു വളമൊന്നും പോരല്ലോ. അങ്ങനെയാണ് കൃഷിയിടത്തിൽത്തന്നെ വളം ഉൽപാദിപ്പിക്കാന്‍ തീരുമാനിച്ചത്. ഇപ്പോൾ വളനിർമാണത്തിനൊപ്പം നിത്യവരുമാനവും നൽകുന്ന സ്ഥലമായി കൃഷിയിടം മാറി. ഒരു ഡെയറി ഫാമിനെപ്പറ്റിയാണു പറഞ്ഞു വരുന്നത്. കേൾക്കുമ്പോൾ അതിശയോക്തിയും കൗതുകവും വിശ്വാസക്കുറവുമെല്ലാം തോന്നുമെങ്കിലും കൃഷിയെ ശാസ്ത്രീയമായി സമീപിച്ച് അധ്വാനഭാരം കുറച്ച് മികച്ച രീതിയിൽ വരുമാനം കണ്ടെത്തുകയാണ് യുവ കർഷകൻ എറണാകുളം ഇലഞ്ഞി പെരുമ്പടവം സ്വദേശി വെളിയത്തുമാലിൽ മോനു വർഗീസ് മാമൻ എന്ന വക്കച്ചൻ.
റബർത്തോട്ടത്തിൽനിന്ന് സമ്മിശ്രക്കൃഷിയിലേക്ക് ഒരു മാറ്റം. പക്ഷേ വളം വാങ്ങാൻ പണം മുടക്കിയതോടെ കൃഷി നഷ്ടത്തിൽ. അപ്പോൾപ്പിന്നെ കൃഷിയിടത്തിലേക്കുള്ള വളം സ്വന്തം കൃഷിയിടത്തിൽ ഉൽപാദിപ്പിക്കാൻ കഴിഞ്ഞാലോ...? വാഴയും കമുകും കൊക്കോയും തെങ്ങുമെല്ലാം വാണിജ്യാടിസ്ഥാനത്തിൽ കൃഷിചെയ്യുന്നിടത്ത് കുറച്ചു വളമൊന്നും പോരല്ലോ. അങ്ങനെയാണ് കൃഷിയിടത്തിൽത്തന്നെ വളം ഉൽപാദിപ്പിക്കാന്‍ തീരുമാനിച്ചത്. ഇപ്പോൾ വളനിർമാണത്തിനൊപ്പം നിത്യവരുമാനവും നൽകുന്ന സ്ഥലമായി കൃഷിയിടം മാറി. ഒരു ഡെയറി ഫാമിനെപ്പറ്റിയാണു പറഞ്ഞു വരുന്നത്.
കേൾക്കുമ്പോൾ അതിശയോക്തിയും കൗതുകവും വിശ്വാസക്കുറവുമെല്ലാം തോന്നുമെങ്കിലും കൃഷിയെ ശാസ്ത്രീയമായി സമീപിച്ച് അധ്വാനഭാരം കുറച്ച് മികച്ച രീതിയിൽ വരുമാനം കണ്ടെത്തുകയാണ് യുവ കർഷകൻ എറണാകുളം ഇലഞ്ഞി പെരുമ്പടവം സ്വദേശി വെളിയത്തുമാലിൽ മോനു വർഗീസ് മാമൻ എന്ന വക്കച്ചൻ. ‘‘ഡെയറി ഫാം ഉൾപ്പെടെയുള്ള കൃഷി ലാഭകരമാകണമെങ്കില്‍ രണ്ടു വഴികളേയുള്ളൂ. ആദ്യ വഴി ഉല്‍പാദനച്ചെലവു കുറയ്ക്കുക എന്നതാണ്. അതല്ലെങ്കില്‍ മൂല്യവർധിത ഉൽപന്നങ്ങളിലേക്കു തിരിയണം’’. മാസം ഒരു ലക്ഷം രൂപയ്ക്കു മുകളിൽ ലാഭമുണ്ടാക്കുന്ന സ്വന്തം ഡെയറിഫാമിന്റെ മുന്നിൽനിന്ന് വക്കച്ചൻ പറയുന്നു. കൃഷി പഠിച്ച് ലാഭം ഉറപ്പിച്ചിറങ്ങുന്ന പുതുതലമുറ കര്‍ഷകരുടെ പ്രതിനിധിയാണ് വക്കച്ചന്‍.
‘‘ഉൽപാദനച്ചെലവിൽ നല്ല പങ്കും തീറ്റച്ചെലവാണല്ലോ. പുല്ല് പണം കൊടുത്തു വാങ്ങാൻ തുനിഞ്ഞാൽ വലിയൊരു തുക മാസം അതിനു വേണ്ടിത്തന്നെ മാറ്റിവയ്ക്കേണ്ടി വരും. അങ്ങനെ നോക്കുമ്പോൾ പശുവൊന്നിന് 10 സെന്റ് എന്ന കണക്കിൽ സ്വന്തം പുൽക്കൃഷി അത്യാവശ്യം. ഫാമിലെ പശുക്കളുടെ എണ്ണത്തിന് അനുസൃതമായിരിക്കണം തൊഴിലാളികളുടെ എണ്ണം. മുതലാളി ചമഞ്ഞിരിക്കാതെ അധ്വാനിക്കാൻ കർഷകനും തയാറായാൽ കൂലിച്ചെലവും കുറയ്ക്കാനാവും’’ വക്കച്ചൻ പറയുന്നു. ‘‘ഇനി രണ്ടാമത്തെ വഴിയിലേക്ക്, അതായത് മൂല്യവർധന. മേൽപ്പറഞ്ഞ രണ്ടു വഴിക്കും ഉൽപാദനച്ചെലവു താഴ്ത്താൻ കഴിയാത്ത സാഹചര്യത്തിലാണ് സംരംഭമെങ്കിൽ പിന്നെ ലാഭത്തിലേക്കുള്ള വഴി, തൈരിലും മോരിലും ഒതുങ്ങാതെ, മികച്ച ലാഭം നൽകുന്ന ഐസ്ക്രീം പോലുള്ള മൂല്യവർധിത ഉൽപന്നങ്ങളിലേക്കു തിരിയുക എന്നതാണ്’’ വക്കച്ചൻ ഓർമിപ്പിക്കുന്നു.
മെക്കാനിക്കൽ എൻജിനീയറിങ്ങിൽനിന്ന് കൃഷിയിലേക്ക് ചുവടുവച്ച വക്കച്ചന്റെ കൃഷിയത്തിൽ ഒരു എൻജിനീയറിങ് വിദഗ്ധന്റെ കരവിരുത് കാണാൻ സാധിക്കും. ഏതു വിഭാഗത്തിൽനിന്നുമുള്ള വരുമാനവും ചെലവുമെല്ലാം കൃത്യമായി രേഖപ്പെടുത്തിവയ്ക്കുന്നുണ്ട്. അതുകൊണ്ടെന്താ, ഡെയറിഫാമിൽനിന്ന് പ്രതിദിനം 5000 രൂപയിലധികം ലാഭയിനത്തിൽ ലഭിക്കുന്നുണ്ടെന്നും ഒരു വാഴക്കുലയിൽനിന്ന് 360 രൂപ വരെ ലാഭം നേടാൻ കഴിയുന്നുണ്ടെന്നും വക്കച്ചന് കണക്കുകൾ നിരത്തി പറയാൻ കഴിയും.
∙ 12–ാം വയസ്സിൽ കൃഷിയിലേക്ക്
2001ൽ പിതാവിന്റെ വിയോഗത്തോടെയാണ് വക്കച്ചൻ കൃഷിയിലേക്ക് ഇറങ്ങിയതെന്ന് പറയാം. പിതാവ് അവസാനിപ്പിച്ചിടത്തുനിന്ന് 12 വയസ്സുകാരൻ കൃഷിജീവിതം ആരംഭിച്ചു. കൃഷിക്കൊപ്പം പഠിച്ചു, എൻജിനീയറായി. അതുവരെ റബറും തെങ്ങും (80 ശതമാനം റബർ, 20 ശതമാനം തെങ്ങ്) മാത്രമായിരുന്ന കൃഷിയിടം 2012 മുതൽ സമ്മിശ്ര രീതിയിലേക്കു മാറി. 22 വർഷമായി കാർഷികമേഖലയിലുണ്ടെങ്കിലും കഴിഞ്ഞ 5 വർഷത്തിനിടെ വക്കച്ചന്റെ ഫാമിൽവന്ന മാറ്റങ്ങൾ ഏറെയാണ്.
∙ ഒരു കുഴിയിൽ രണ്ടുവാഴ, ചെലവ് കുറവ് നേട്ടം ഇരട്ടി
വക്കച്ചന്റെ പ്രധാന വിളകളിൽ വാഴയ്ക്ക് ചെറുതല്ലാത്ത സ്ഥാനമുണ്ട്. ടിഷ്യു കൾച്ചർ തൈകളും കന്നുകളും കൃഷിക്കായി ഉപയോഗിക്കുന്നു. ടിഷ്യു കൾച്ചർ തൈ ഉപയോഗിച്ച് കൃഷിയിടത്തിലെ വിളവെടുപ്പ് അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുന്നു. ശരാശരി 32 കിലോഗ്രാം തൂക്കമുള്ള കുലകളാണ് 20 അടിയോളം ഉയരമുള്ള വാഴകളിൽനിന്ന് ലഭിച്ചത്. ഇതിന്റെ താങ്ങുകാലിനുതന്നെ 200 രൂപയോളം ചെലവുവരുമെന്ന് വക്കച്ചൻ പറയുന്നു. കിലോ 36 രൂപ ലഭിക്കുകയും ചെയ്തു.
അതേസമയം, ഒന്നര ഏക്കർ സ്ഥലത്ത് ഹൈ ഡെൻസിറ്റി രീതിയിൽ 1600 വാഴത്തൈകൾ വളർന്നുവരുന്നു. മുൻപ് ഒരു കുഴിയിൽ ഒന്ന് എന്ന രീതിയിലായിരുന്നുവെങ്കിൽ ഇന്ന് ഒരു കുഴിയിൽ 2 എന്ന രീതിയിലാണ് കന്നുകൾ നട്ടിരിക്കുന്നത്. ഒരു കുഴിയിലെ കന്നുകൾ തമ്മിൽ 2 അടിയും രണ്ടു കുഴിയിലെ കന്നുകൾ തമ്മിൽ 11 അടിയോളവും അകലമുണ്ട്. സാധാരണ ഒരേക്കറിൽ 800 വാഴകളാണ് വയ്ക്കാൻ കഴിയുന്നതെങ്കിൽ ഈ രീതിയിൽ 1100 എണ്ണം വയ്ക്കാം.
ശരാശരി 14 കിലോയുള്ള കുലകൾ ഓണം സീസണിൽ വെട്ടാൻ കഴിയും. താങ്ങുകാലിന് 70 രൂപ ഉൾപ്പെടെ ഒരു വാഴയ്ക്ക് 200 രൂപയാണ് ഇപ്പോൾ ചെലവ് വരുന്നത്. വെള്ളവും വളവും സ്ര്പിംഗ്ലർ ഉപയോഗിച്ച് നൽകുന്നതിനാൽ അധ്വാനഭാരം കുറയും. മാത്രമല്ല കൂലിച്ചെലവിലും ഗണ്യമായ കുറവുണ്ട്. നവംബറിൽ നട്ട വാഴയുടെ വളർച്ച കാണുമ്പോൾത്തന്നെ (വിഡിയോയിലുണ്ട്) നനയുടെ ഗുണം മനസ്സിലാക്കാം. തൊഴുത്തിൽനിന്നുള്ള വെള്ളം നന്നായി നേർപ്പിച്ചാണ് വാഴത്തോട്ടത്തിലെത്തുക. പ്രധാന വളം തൊഴുത്തിൽനിന്നുള്ള വെള്ളംതന്നെ. രാജ്ഫോസും പൊട്ടാഷും മാത്രമാണ് പുറത്തുനിന്നു വാങ്ങുന്ന വളങ്ങൾ.
കഴിഞ്ഞ വർഷം മികച്ച വില വാഴയിൽനിന്ന് ലഭിച്ചു. കിലോയ്ക്ക് 60–70 രൂപ വിലയിൽ 750 കുലയോളം വിറ്റിരുന്നു. ശരാശരി 14 കിലോ തൂക്കമുള്ള കുലകളായിരുന്നു അത്. അപ്പോൾത്തന്നെ വരുമാനം കണക്കുകൂട്ടാവുന്നതേയുള്ളൂ. ഇത്തവണ ഓണം സീസണിൽ ശരാശരി 40 രൂപയ്ക്കെങ്കിലും വിൽക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
∙ വളത്തിന് വളമുൽപാദനകേന്ദ്രം അഥവാ ഡെയറി ഫാം
2012 മുതൽ സമ്മിശ്ര കൃഷിയിലേക്കു തിരിഞ്ഞെങ്കിലും കൃഷി ലാഭകരമായിത്തുടങ്ങിയിട്ട് 5 വർഷത്തോളമേ ആയിട്ടുള്ളൂവെന്ന് വക്കച്ചൻ പറയുന്നു. അതുവരെ കൃഷിക്ക് ആവശ്യമായ വളം പണം നൽകി പുറമേനിന്ന് വാങ്ങേണ്ട സ്ഥിതിയായിരുന്നു. ഉൽപാദനച്ചെലവ് വർധിച്ച് കാര്യമായി ഒന്നും ലഭിക്കാത്ത അവസ്ഥ. അങ്ങനെയാണ് വളം സ്വന്തമായി ഉൽപാദിപ്പിക്കാനുള്ള വഴി ആലോചിച്ചത്. ഇപ്പോൾ രണ്ടു രീതിയിലുള്ള വളമുൽപാദനം ഇവിടെ നടക്കുന്നു – ഡെയറി ഫാമും ബ്രോയിലർ കോഴിഫാമും.
ചെറിയ രീതിയിൽ പ്രവർത്തിച്ചിരുന്ന ഡെയറി ഫാം വളത്തിനുവേണ്ടി വിപുലീകരിച്ചു. നിലവിൽ 20 പശുക്കളും 6 കിടാരികളും ഫാമിലുണ്ട്. 20 പശുക്കളിൽ 15 എണ്ണം കറവയിലും 5 വറ്റുകാലത്തുമാണ്. ഇപ്പോൾ പ്രതിദിനം 270 ലീറ്റർ പാൽ ഉൽപാദിപ്പിക്കുന്നു. ശരാശരി 25 ലീറ്റർ ഉൽപാദനശേഷിയുള്ള പശുക്കളാണ് വക്കച്ചന്റെ ഫാമിലുള്ളത്. അടുത്തിടെ പ്രസവിച്ച കന്നിപ്പശു രാവിലെ 16ഉം ഉച്ചയ്ക്ക് 11ഉം ലീറ്റർ പാൽ ചുരത്തിയെന്ന് വക്കച്ചൻ. ഈ ഫാമിൽത്തന്നെയുണ്ടായ കന്നുക്കുട്ടിക്ക് മികച്ച പരിചരണം നൽകിയതുകൊണ്ടാണ് ഈയൊരു ഉൽപാദനം ലഭിച്ചതെന്നും വക്കച്ചൻ പറയുന്നു.
മികച്ച കാളകളുടെ ബീജമാണ് ഫാമിൽ ഉപയോഗിക്കുന്നത്. കന്നുക്കുട്ടികളെ ഫാമിൽ പ്രത്യേക പരിചരണം നൽകി വളർത്തിയെടുക്കുന്നു. ദിവസം രാവിലെയും വൈകുന്നേരവുമായി 4 ലീറ്റർ പാൽ നൽകിയാണ് കന്നുകുട്ടികളെ വളർത്തുന്നത്. അമ്മപ്പശുവിന്റെ സാമീപ്യമില്ലാതെ പ്രത്യേകം തയാറാക്കിയ കൂട്ടിൽ അറക്കപ്പൊടി വിരിച്ചാണ് കന്നുകുട്ടിയെ പാർപ്പിച്ചിരിക്കുന്നത്. മൂന്നു മാസം വരെയാണു പാൽ നൽകുക. പുലർച്ചെ 2.30ന് ഉണരുന്ന ഫാമിൽ 3.15 ആകുമ്പോഴേക്ക് കറവ ആരംഭിക്കും. 4.30ന് ക്ഷീരസംഘത്തിന്റെ വാഹനം ഫാമിലെത്തി പാൽ കൊണ്ടുപോകുന്നു. ഉച്ചയ്ക്ക് ഒന്നിനു മുൻപ് കറവ അവസാനിക്കും. ഉച്ചയ്ക്കുള്ള പാൽ സംഘത്തിൽ കൊണ്ടുപോയി കൊടുക്കും. ശരാശരി 46 രൂപ വച്ച് സംഘത്തിൽനിന്ന് ലഭിക്കുന്നുണ്ട്.
തീറ്റച്ചെലവ് കുറയ്ക്കാൻ കഴിഞ്ഞത് ഫാമിന്റെ പ്രധാന നേട്ടമെന്നും വക്കച്ചന്റെ വാക്കുകള്‍. ദിവസം 900 കിലോ പുല്ല് വേണം. സ്വന്തമായി ഉൽപാദിപ്പിക്കുന്നതിനാൽ അതിന് ചെലവില്ല. മൂന്നരയേക്കറിൽ സൂപ്പർനേപ്പിയർ ഇനം പുല്ല് കൃഷി ചെയ്തിട്ടുണ്ട്. തൊഴുത്തിൽനിന്നുള്ള മലിനജലവും സ്ലറിയുമാണ് വളമായി ചുവട്ടിൽ എത്തിച്ചു നൽകുന്നത്. സ്പ്രിംഗ്ലർ ഉപയോഗിച്ച് നനയുമുണ്ട്. കൈതപ്പോള വാങ്ങിയാൽ 2000 രൂപയോളം ചെലവുവരും. ആ ചെലവ് ലാഭിക്കാൻ പുൽക്കൃഷിയിലൂടെ സാധിക്കും.
പുല്ല് കൊടുക്കുമ്പോൾ ഫാറ്റ് കുറവാണെങ്കിലും പാൽ കുടുതലുണ്ടെന്നതാണ് അനുഭവമെന്നും വക്കച്ചൻ. പുല്ലുകൊടുത്തു വളർത്തിയ പശുക്കളുടെ ചാണകത്തിന് ആവശ്യക്കാരുമേറെ. കൃഷിയിടത്തിലെ ഉപയോഗത്തിനുശേഷം 850–900 ചാക്ക് ചാണകം ഒരു വർഷം 150 രൂപ നിരക്കിൽ വിൽക്കുന്നുണ്ട്. കാലിത്തീറ്റ ഒരു ദിവസം 150 കിലോയോളം വേണ്ടിവരുന്നു. അരിഞ്ഞ പുല്ലിനൊപ്പം ടിഎംആർ രീതിയിലാണ് കാലിത്തീറ്റ നൽകുക. പ്രാദേശികമായുള്ള വിൽപനയും ക്ഷീരസംഘത്തിൽ കൊടുക്കുന്നതുമെല്ലാംകൂടി ഒരു ദിവസം 12,700 രൂപയാണ് വക്കച്ചന്റെ ശരാശരി വരുമാനം. 7300 രൂപ ചെലവ് കിഴിച്ചാൽ ശരാശരി 5400 രൂപ പ്രതിദിന ലാഭം. മാസം കണക്കുകൂട്ടിയാൽ 1.62 ലക്ഷം രൂപ പ്രതിമാസ നേട്ടം.
∙ ചൂടുകുറയ്ക്കാൻ ഫാനും മഴയും; ഫാനായി മാറി വാട്ടർ പമ്പ്
സമീപകാലത്തെ ചൂട് ക്ഷീരകർഷകർക്ക് ഏറെ വെല്ലുവിളികൾ സൃഷ്ടിക്കുന്നുണ്ട്. താപസമ്മർദം മൂലം പശുക്കളുടെ ആരോഗ്യം കുറയുന്നതിനൊപ്പം ഉൽപാദനനഷ്ടം വന്നതാണ് കർഷകർ നേരിട്ട പ്രധാന പ്രശ്നങ്ങൾ. എന്നാൽ, അവയൊക്കെ തരണം ചെയ്യാനുള്ള സംവിധാനം വക്കച്ചന്റെ ഡെയറി ഫാമിലുണ്ട്. രണ്ടു രീതിയിലൂടെയാണ് വക്കച്ചൻ തന്റെ ഫാമിലെ ചൂടു കുറയ്ക്കുന്നത്. മേൽക്കൂരയ്ക്കു മുകളിൽ സ്ഥാപിച്ചിരിക്കുന്ന സ്പ്രിംഗ്ലറുകളും വശങ്ങളിൽ ഉറപ്പിച്ചിരിക്കുന്ന 2 ഫാനുകളുമാണ് ഈ കടമ നിറവേറ്റുന്നത്.
മേൽക്കൂര നനയുന്നതിനൊപ്പം തൊഴുത്തിന്റെ 20 അടി ചുറ്റളവിൽ വെള്ളം വീഴത്തക്കവിധത്തിൽ 5 സ്പ്രിംഗ്ലറാണ് തൊഴുത്തിനു മുകളിൽ ഉറപ്പിച്ചിരിക്കുന്നത്. ഈ രീതിയിൽ ചെയ്യുമ്പോൾ തൊഴുത്തിനുള്ളിൽ എപ്പോഴും തണുത്ത അന്തരീക്ഷമുണ്ടാകും. മേൽക്കൂരമാത്രം നനയുന്ന രീതിയാണെങ്കിൽ ഷെഡ്ഡിനുള്ളിലെ ചൂട് അതിവേഗം ഉയരുന്ന സ്ഥിതിയാണുള്ളതെന്ന് വക്കച്ചൻ. ദിവസം 5–6 തവണ ഈ സംവിധാനം പ്രവർത്തിപ്പിക്കുന്നു. അതുപോലെത്തന്നെ ചെലവുകുറഞ്ഞ ഫാൻ എടുത്തു പറയേണ്ടതാണ്.
വലിയ വിലയുള്ള ഫാനുകളാണ് പല ഫാമുകളിലും ഉപയോഗിക്കുന്നതെങ്കിൽ വക്കച്ചന്റെ ഫാമിൽ ഉപയോഗിക്കുന്നത് അര എച്ച്പിയുടെ 2 വാട്ടർമോട്ടറുകളാണ്. വെള്ളം പമ്പ് ചെയ്യുന്ന ഭാഗം മുറിച്ചുമാറ്റി പകരം മോട്ടറിൽ നിലവാരുമള്ള ലീഫ് ഉറപ്പിച്ചിരിക്കുന്നു. ഏകദേശം 3500 രൂപ ചെലവിൽ ഫാൻ നിർമാണം പൂർത്തിയാകും. സാധാരണ സീലിങ് ഫാനുകൾക്ക് ആർപിഎം കുറവായതുകൊണ്ടുതന്നെ വേണ്ട പ്രയോജനം ലഭിക്കില്ല. എന്നാൽ, ഈ മോട്ടർഫാനിന് ആർപിഎം 2500 ആണ്. അതുകൊണ്ടുതന്നെ അതിവേഗത്തിൽ കറങ്ങുന്നതിനാൽ ഉള്ളിലേക്ക് തണുത്ത വായു കടത്തിവിടുകയും ചെയ്യുന്നു. ഉറപ്പുള്ള സ്റ്റാൻഡിൽ പ്രത്യേക പുറംകവചവും നൽകിമാത്രമേ ഇത് ഉപയോഗിക്കാൻ കഴിയൂവെന്നും വക്കച്ചൻ.
∙ വളവും വരുമാനവുമായി ഇറച്ചിക്കോഴി
ഇറച്ചിക്കോഴിഫാമുകളും വക്കച്ചന്റെ കൃഷിയിടത്തിലുണ്ട്. 2 കർഷകർ പാട്ടത്തിനാണ് ഇവിടെ കോഴിഫാം ചെയ്യുന്നത്. പത്തു വർഷത്തെ പാട്ടക്കരാറിൽ കർഷകർ സ്വന്തമായി ഷെഡ് നിർമിച്ച് കോഴികളെ വളർത്തുന്നു. നിലവിൽ 20,000ന് അടുത്ത് കോഴികൾ റബർത്തോട്ടത്തിലെ ഷെഡ്ഡുകളിലുണ്ട്. കിലോയ്ക്ക് 80 പൈസ നിരക്കിൽ വക്കച്ചന് ലഭിക്കുന്നു. ഒപ്പം കൃഷിയിടത്തിലേക്കാവശ്യമായ കോഴിവളവും.
∙ രുചിയുടെ പര്യായമായി മോനൂസ് ഐസ്ക്രീം
പാലുൽപാദനത്തിനൊപ്പം മൂല്യവർധിത ഉൽപന്നങ്ങളിലും വക്കച്ചൻ ശ്രദ്ധിക്കൂന്നു. 5 രുചികളിലായി ‘മോനൂസ്’ ബ്രാൻഡിൽ ഐസ്ക്രീം വിപണിയിൽ എത്തിക്കുന്നു. പാലിൽനിന്ന് മറ്റു മൂല്യവർധിത ഉൽപന്നങ്ങൾ തയാറാക്കാൻ ശ്രമിച്ചാൽ അവശിഷ്ടമായി നഷ്ടപ്പെടാറാണു പതിവ്. എന്നാൽ, ഐസ്ക്രീമിൽ പാൽ പൂർണമായും ഉപയോഗിക്കാമെന്ന നേട്ടമുണ്ട്. മാസം 350–450 ലീറ്റർ ഐസ്ക്രീം വിൽക്കുന്നുണ്ട്. ഓർഡർ അനുസരിച്ച് ആവശ്യക്കാർക്ക് നൽകാറുമുണ്ട്.
ഐസ്ക്രീം നിർമാണത്തിന് മാസം 275 ലീറ്ററോളം പാൽ എടുക്കുന്നു. നിലവിൽ ഇലഞ്ഞിയിൽ മാത്രമാണ് മോനൂസ് ഐസ്ക്രീം ലഭ്യമാകുക. ഭാവിയിൽ സാഹചര്യം ഒത്തുവന്നാൽ വിപുലീകരിക്കാനും വക്കച്ചനു പദ്ധതിയുണ്ട്. ഒരു ലീറ്റർ ഐസ്ക്രീമിൽനിന്ന് 100 രൂപ ലാഭം വരാറുണ്ട്. ഇടനിലക്കാരില്ലാതെ വിൽക്കാൻ കഴിയുന്നതാണ് ഈ നേട്ടത്തിനു പിന്നിലെന്ന് വക്കച്ചൻ പറയുന്നു. അമ്മ വത്സയ്ക്കും ഭാര്യ നിസ് എലിസബത്തിനും ഇളയ സഹോദരി ആൻമേരിക്കുമാണ് ഐസ്ക്രീം നിർമാണത്തിന്റെ ചുമതല.
മൂത്ത സഹോദരി മോളു റോസ് മേരി സ്വിറ്റ്സർലൻഡിൽനിന്ന് അയച്ചു നൽകുന്ന കൂട്ടാണ് ഐസ്ക്രീമിന് ഉപയോഗിക്കുന്നത്. ഒന്നിടവിട്ട ദിവസങ്ങളിൽ നിർമാണം. ഒരു ലീറ്റർ, അര ലീറ്റർ പാക്കിൽ പുറത്തിറക്കുന്നു. ഫാമിലെ കരിക്കിൽനിന്നുള്ള ടെൻഡർ കോക്കനട്ട്, വനില, ബട്ടർസ്കോച്ച്, സ്ട്രോബെറി, ബ്ലൂബെറി എന്നിവ നിലവിൽ വിപണിയിലെത്തിക്കുന്നു. ഡിലൈറ്റ് എന്ന പുതിയ രുചികൂടി ജൂൺ മുതൽ വിപണിയിലെത്തും.
∙ മികച്ച വിളവേകി കൊക്കോയും കമുകും തെങ്ങും
2.5 ഏക്കറിലെ 350 കൊക്കോയിൽനിന്ന് വർഷം മൂന്നു ലക്ഷം രൂപയോളം വരുമാനം ലഭിക്കുന്നു. പരിപ്പ് ഉണക്കിയാണ് വിൽപന. കാഡ്ബറീസ് കമ്പനി നേരിട്ട് വീട്ടിലെത്തി എടുക്കുന്നതിനാൽ വിൽപനപ്രതിസന്ധിയില്ല. മാസം 25,000 രൂപയുടെ കച്ചവടം നടക്കുന്നുണ്ട്. 1.5 ഏക്കറിൽ ഏകവിള രീതിയിലും ശേഷിക്കുന്നിടത്ത് കമുകിന് ഇടവിളയായുമാണ് കൊക്കോക്കൃഷി. ഏകവിളയായുള്ളിടത്ത് 14 അടി അകലത്തിലാണ് കൊക്കോ നട്ടിരിക്കുന്നത്.
ഏകദേശം ഒന്നേകാൽ ഏക്കറിലെ കമുകിൽനിന്ന് 1500 കിലോ പാക്ക് കഴിഞ്ഞ വർഷം ലഭിച്ചു. 55 രൂപ വച്ച് വില കിട്ടി. മിച്ചം വരുന്നവ കൊട്ടടയ്ക്ക ആയിട്ടും വിൽക്കുന്നുണ്ട്. മോഹിത് നഗർ ഇനമാണ് നട്ടിരിക്കുക. മാത്രമല്ല, കമുകിൽ മുഴുവൻ തിപ്പലിയിൽ വളർത്തിയ കൊടി ഇട്ടിട്ടുമുണ്ട്. മൂന്നരയേക്കർ നെൽപാടമുണ്ട്. വർഷം 2 കൃഷി. ഐആർ 5 ഇനം ചെയ്യുന്നു. ഇടയ്ക്ക് പാലക്കാടൻ മട്ടയും ചെയ്യാറുണ്ട്. വീട്ടാവശ്യത്തിന് എടുത്തശേഷം സപ്ലൈക്കോയ്ക്ക് കൊടുക്കുന്നു. കച്ചി റോൾ ആക്കി വിൽക്കുന്നു.
വർഷങ്ങളായി നെൽക്കൃഷി തുടരുന്നുണ്ടെങ്കിലും കഴിഞ്ഞ വർഷം നിലം പാട്ടത്തിനു നൽകിയിരിക്കുകയായിരുന്നു. ഇത്തവണ വീണ്ടും സ്വന്തമായി കൃഷി ചെയ്യാനുള്ള തയാറെടുപ്പിലാണ് വക്കച്ചൻ. മൂന്നരയേക്കർ നെൽപാടത്തിന് സമീപം 250ൽപ്പരം തെങ്ങുണ്ട്. എണ്ണയാട്ടി മോനൂസ് കോക്കനട്ട് ഓയിൽ എന്ന പേരിൽ കിലോ 200 രൂപ നിരക്കിൽ വിൽക്കുന്നു. വർഷത്തിൽ ഒന്ന് എന്ന രീതിയിൽ ആണ് കൊപ്രയാട്ട്. ചിരട്ട കിലോ 2 രൂപ നിരക്കിൽ ബേക്കറികൾക്ക് കൊടുക്കും. ചകിരി ഷീറ്റ് പുകയ്ക്കാൻ എടുക്കുന്നു. 70 തൈത്തെങ്ങിന്റെ കരിക്ക് വെട്ടി ഐസ്ക്രീമിലേക്ക് എടുക്കുന്നു. മാസം 200 കരിക്കോളം ഐസ്ക്രീമിനായി എടുക്കുന്നുണ്ട്. തെങ്ങിന് ഇടവിളയായി 50 സെന്റ് സ്ഥലത്ത് ജാതിയും നട്ടിരിക്കുന്നു. കൂടാതെ 13 ഇനം മാവുൾപ്പെടെ ഒട്ടേറെ ഫലവൃക്ഷങ്ങളുണ്ട്
∙ മാലിന്യസംസ്കരണത്തിനൊപ്പം പാചകവാതകവും
ഡെയറിഫാമിന്റെ ഭാഗമായി നിർമിച്ച 6 ക്യുബിക് മീറ്റർ വലുപ്പമുള്ള ബോവർ ഗ്യാസ് പ്ലാന്റിൽനിന്ന് വീട്ടിലേക്കാവശ്യമായ പാചകവാതകം ലഭിക്കുന്നുവെന്ന് വക്കച്ചൻ. കൂടാതെ തൊഴിലാളികൾ ഉപയോഗിക്കുന്നതും ഈ പാചകവാതകം തന്നെ. നേരത്തേ വീട്ടാവശ്യത്തിന് ഒന്നര കുറ്റിയും തൊഴിലാളികൾക്ക് ഒരു കുറ്റിയും പാചകവാതകം ഓരോ മാസവും വേണ്ടിവന്നിരുന്ന സ്ഥാനത്താണ് ബോവർ ഗ്യാസിലൂടെയുള്ള ലാഭം.
വക്കച്ചന്റെ ഫോൺ: 95629 83198
English Summary: Walking through the 'Wonder Farm' of Monu Varghese Mammen- Video