ഗ്രാമത്തിലെ സർക്കാർ പള്ളിക്കൂടത്തിൽ പഠിച്ച് ഇന്ത്യൻ എയർഫോഴ്സിൽ ഉദ്യോഗസ്ഥരായ രണ്ട് നാടൻ മലയാളി പയ്യൻമാർ. അവർ അടുത്ത കൂട്ടുകാരുമായിരുന്നു. ഉത്തരേന്ത്യയിലെ എയർഫോഴ്സ് ബേസിൽ ജോലി ചെയ്യവെ സായാഹ്നങ്ങളിൽ അവർ നഗരത്തിലെ കാഴ്ചകൾ കാണാൻ ബസിൽ കയറി പോകും. ബസ് സ്റ്റോപ്പിൽ വച്ച് 2 സുന്ദരിമാരെ പരിചയപ്പെട്ടു. നിത്യവും അവരും ബസ് കയറാൻ എത്തിയിരുന്നു. പരിചയം അടുപ്പമായി.

ഗ്രാമത്തിലെ സർക്കാർ പള്ളിക്കൂടത്തിൽ പഠിച്ച് ഇന്ത്യൻ എയർഫോഴ്സിൽ ഉദ്യോഗസ്ഥരായ രണ്ട് നാടൻ മലയാളി പയ്യൻമാർ. അവർ അടുത്ത കൂട്ടുകാരുമായിരുന്നു. ഉത്തരേന്ത്യയിലെ എയർഫോഴ്സ് ബേസിൽ ജോലി ചെയ്യവെ സായാഹ്നങ്ങളിൽ അവർ നഗരത്തിലെ കാഴ്ചകൾ കാണാൻ ബസിൽ കയറി പോകും. ബസ് സ്റ്റോപ്പിൽ വച്ച് 2 സുന്ദരിമാരെ പരിചയപ്പെട്ടു. നിത്യവും അവരും ബസ് കയറാൻ എത്തിയിരുന്നു. പരിചയം അടുപ്പമായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗ്രാമത്തിലെ സർക്കാർ പള്ളിക്കൂടത്തിൽ പഠിച്ച് ഇന്ത്യൻ എയർഫോഴ്സിൽ ഉദ്യോഗസ്ഥരായ രണ്ട് നാടൻ മലയാളി പയ്യൻമാർ. അവർ അടുത്ത കൂട്ടുകാരുമായിരുന്നു. ഉത്തരേന്ത്യയിലെ എയർഫോഴ്സ് ബേസിൽ ജോലി ചെയ്യവെ സായാഹ്നങ്ങളിൽ അവർ നഗരത്തിലെ കാഴ്ചകൾ കാണാൻ ബസിൽ കയറി പോകും. ബസ് സ്റ്റോപ്പിൽ വച്ച് 2 സുന്ദരിമാരെ പരിചയപ്പെട്ടു. നിത്യവും അവരും ബസ് കയറാൻ എത്തിയിരുന്നു. പരിചയം അടുപ്പമായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗ്രാമത്തിലെ സർക്കാർ പള്ളിക്കൂടത്തിൽ പഠിച്ച് ഇന്ത്യൻ എയർഫോഴ്സിൽ ഉദ്യോഗസ്ഥരായ രണ്ട് നാടൻ മലയാളി പയ്യൻമാർ. അവർ അടുത്ത കൂട്ടുകാരുമായിരുന്നു. ഉത്തരേന്ത്യയിലെ എയർഫോഴ്സ് ബേസിൽ ജോലി ചെയ്യവെ സായാഹ്നങ്ങളിൽ അവർ നഗരത്തിലെ കാഴ്ചകൾ കാണാൻ ബസിൽ കയറി പോകും. ബസ് സ്റ്റോപ്പിൽ വച്ച് രണ്ടു സുന്ദരിമാരെ പരിചയപ്പെട്ടു. നിത്യവും അവരും ബസ് കയറാൻ എത്തിയിരുന്നു. പരിചയം അടുപ്പമായി. റസ്റ്ററന്റുകളിലും മറ്റും കാപ്പി കുടിക്കാൻ ഒരുമിച്ചു പോയി. അവരെ കല്യാണം കഴിച്ചാലോ എന്നു പോലും രണ്ടു പേർക്കും തോന്നിയതിൽ അത്ഭുതമില്ല, അത്രയ്ക്ക് ഹരം പിടിപ്പിക്കുന്ന വിധേയത്വം. പ്രായം ചൂടൻ ഇരുപതുകളിലുള്ള പയ്യൻമാർ പെൺകുട്ടികളേയും കൊണ്ട് ഹോട്ടലുകളും സന്ദർശിച്ചു തുടങ്ങി. കോളടിച്ചു എന്നാണു രണ്ടു പേരും കരുതിയത്.

പെട്ടെന്നാണ് ഇടിത്തീ പോലെ അവർക്കിടയിലേക്ക് അജ്ഞാതൻ ഹോട്ടൽ മുറിയിലെത്തിയത്. നിങ്ങളുടെ സെക്സ് പടങ്ങളും വിഡിയോയും ഞങ്ങളുടെ പക്കലുണ്ട്. കുറേ പടങ്ങൾ കാണിച്ചു. മര്യാദയ്ക്ക് സഹകരിക്കുന്നോ ഇല്ലേ...??? എന്താണ് സഹകരണം? എയർഫോഴ്സ് കേന്ദ്രത്തിലെ രഹസ്യങ്ങൾ ചോർത്തിക്കൊടുക്കണം. രേഖകൾ ആ പെണ്ണുങ്ങൾക്കു കൈമാറണം. ചുരുക്കത്തിൽ ചാരപ്പണി ചെയ്യണം. പാക്കിസ്ഥാനു വേണ്ടിയാണെന്ന് അവർ ഊഹിച്ചു.

പ്രതീകാത്മക ചിത്രം (Photo Credit : Liia Galimzianova / iStockPhoto.com)
ADVERTISEMENT

ചെറുപ്പക്കാർ നാട്ടിൻപുറത്തെ സ്വന്തം കുടുംബങ്ങളെ ഓർത്തു. അമ്മമാരെ ഓർത്തു. എങ്ങാനും പിടിക്കപ്പെട്ടാൽ അവർക്കുണ്ടാവുന്ന ദു:ഖവും രാജ്യദ്രോഹിയുടെ കുടുംബം എന്ന ചീത്തപ്പേരും ഓർത്തു. നാടിന്റെ അഭിമാനമായിരുന്ന അവർ വീടിന്റെ അപമാനമായി മാറുമോ! ടെൻഷനും പിരിമുറുക്കവും മൂലം രണ്ടു പേരുടേയും ശരീരം തന്നെ ശോഷിച്ചു. ഉറക്കമില്ല, ഉണ്ണാൻ വിശപ്പില്ല. ഒടുവിൽ അവർ മേലുദ്യോഗസ്ഥനെ വിവരമറിയിക്കാൻ തീരുമാനിച്ചു. 

ആ തീരുമാനം രക്ഷയായി. പെണ്ണുങ്ങൾ ഉൾപ്പടെ ചാരവലയത്തെ കൗണ്ടർ ഇന്റലിജൻസ് വലയിലാക്കി. ചെറുപ്പക്കാർക്ക് ജോലി പോയില്ല, ജോലിയിൽ തരംതാഴ്ത്തലും ദൂരേക്ക് സ്ഥലം മാറ്റവുമായി. ജയിലിൽ പോകാതെ, കുടുംബത്തിനാകെ അപമാനം നേരിടാതെ കഷ്ടിച്ച് രക്ഷപ്പെട്ടു.

ആഗോള ഇന്റലിജൻസ് ഏജൻസികളുടെ ചാരപ്പണിയുടെ ചെറിയൊരു അംശം മാത്രമാണിത്. ചാരപ്പണിക്ക് ആളെ കുടുക്കുന്നതിന് അനേകം മാർഗങ്ങളുണ്ട്– തേൻ കെണി അഥവാ ഹണി ട്രാപ്പിംഗ് അതിലൊന്നു മാത്രം!

ഡിആർഡിഒയിൽ കുടുങ്ങിയ സീനിയർ ചാരൻ

ADVERTISEMENT

ഡിആർഡിഒയിലെ സർവജീവനക്കാർക്കും സൈബർ അച്ചടക്കത്തെപ്പറ്റി സർക്കുലർ ലഭിച്ചിട്ട് ഒരാഴ്ച കഴിഞ്ഞതേയുള്ളൂ. സാമൂഹിക മാധ്യമങ്ങളിലെ ഇടപഴകൽ കുറയ്ക്കണം, സൂക്ഷിക്കണം! പരിചയമില്ലാത്ത ഫോൺ നമ്പറുകളിൽ നിന്നു വരുന്ന വാട്സ്ആപ് കോളുകൾ എടുക്കരുത്... എന്നിങ്ങനെ. പശുവും ചത്ത് മോരിലെ പുളിയും പോയിട്ട് ഗുണദോഷിക്കുന്നതു പോലായിരുന്നു സർക്കുലറിലെ നിർദ്ദേശങ്ങൾ. കാരണം ഡിആർഡിഒയിലെ തന്നെ മൂത്തുപഴുത്ത ഒരു ആപ്പീസർ ഏമാൻ പാക്കിസ്ഥാന്റെ ഹണി ട്രാപ്പിൽ കുടുങ്ങി മാസങ്ങളായി അതീവ രഹസ്യ രേഖകൾ കൈമാറുകയായിരുന്നു.

പ്രതീകാത്മക ചിത്രം (Photo Credit : ArtemisDiana / iStockPhoto.com)

ഡിആർഡിഒ എന്നാൽ പ്രതിരോധ ഗവേഷണ വികസന കേന്ദ്രം. സൈനിക വിഭാഗങ്ങൾക്കു വേണ്ട അത്യാധുനിക സാങ്കേതികവിദ്യകളും ആയുധങ്ങളും പോർവിമാനങ്ങളും മിസൈലുകളും തോക്കുകളും ടാങ്കുമെല്ലാം ഉണ്ടാക്കുന്ന ശാസ്ത്ര സ്ഥാപനം. ഇങ്ങനെ ഉണ്ടാക്കുന്ന എത്ര സാധനങ്ങൾ പട്ടാളം ഉപയോഗിക്കുന്നെന്നു ചോദിക്കരുത്. ഡിആർഡിഒ ഉണ്ടാക്കി വരുമ്പോഴേക്ക് സാങ്കേതികവിദ്യ പഴഞ്ചനാവും, പട്ടാളം വേണ്ടെന്നു പറയും. അർജുൻ ബാറ്റിൽ ടാങ്കും ഇൻസാസ് തോക്കും ഉൾപ്പടെ അനേകം പടക്കോപ്പുകൾ വേണ്ടേ വേണ്ടെന്ന് പട്ടാളം പറഞ്ഞിട്ടുണ്ട്. പൊട്ടാത്ത തോക്കുമായി യുദ്ധത്തിനു പോകാനൊക്കില്ലല്ലോ. വൻ വിജമായ പദ്ധതികളുമുണ്ട്. അഗ്നി മിസൈൽ ഉദാഹരണം.

അവിട‌ത്തെ പ്രധാനി പ്രദീപ് കുറുൽക്കറെ ആറു മാസമായി നിരീക്ഷിക്കുകയായിരുന്നു. പുണെയിലെ സിസ്റ്റംസ് എൻജിനീയറിംഗ് ലബോറട്ടറിയുടെ മേധാവിയാണ് കുറുൽക്കർ. 59 വയസ്. ഔട്ട്സ്റ്റാൻഡിംഗ് അഥവാ മലയാളത്തിൽ പറഞ്ഞാൽ ചിമിട്ടൻ ശാസ്ത്രജ്ഞൻ ആയിരുന്നത്രെ. സേവനങ്ങൾക്ക് അവാർഡുകളും നേടിയിട്ടുണ്ട്. ശത്രു പോർവിമാനങ്ങളെ ആക്രമിക്കാനുള്ള ആകാശ് മിസൈലിന്റെ ലോഞ്ചറുകൾ ഡിസൈൻ ചെയ്ത് നിർമ്മിക്കുന്ന പ്രോജക്ട് ഉൾപ്പടെ മിഷൻ ക്രിട്ടിക്കൽ ആയ പദ്ധതികളിൽ കുറുൽക്കർ ഉണ്ടായിരുന്നു.

മാസങ്ങൾ നിരീക്ഷിച്ചപ്പോൾ പാക്കിസ്ഥാനി ഇന്റലിജൻസ് ഓപ്പറേറ്റീവായ സ്ത്രീയുമായി കുറുൽക്കറിന് നിരന്തര സമ്പർക്കം ഉണ്ടെന്നു കണ്ടുപിടിച്ചു. വാട്സ്ആപ്പിലൂടെ ഓഡിയോ, വിഡിയോ മെസേജുകൾ അയയ്ക്കലാണ് പരിപാടി. 2022 സെപ്റ്റംബർ മുതലാണ് ബന്ധം തുടങ്ങിയത്. തന്ത്രപ്രധാനമായ പലരേഖകളും പാക്കിസ്ഥാനി ചാരപ്പെണ്ണിനു കൈമാറി. ജിമെയിൽ വഴിയും ബന്ധമുണ്ട്. മഹാരാഷ്ട്ര ഭീകര വിരുദ്ധ സ്ക്വാഡാണ് (എടിഎസ്) കസ്റ്റഡിയിലെടുത്തത്. പെൺവിഷയം ഉള്ളയാളായിരുന്നത്രെ കുറുൽക്കർ. ഡിആർഡിഒ ഗസ്റ്റ് ഹൗസിൽ സ്ഥിരമായി പെണ്ണുങ്ങളെ കൊണ്ടു വരാറുണ്ടായിരുന്നെന്ന് എടിഎസ് ഇൻസ്പെക്ടർ സുജാത തനവാഡെ പറഞ്ഞു. 

ആകാശ് മിസൈൽ (Photo by Ministry of Defence / AFP)
ADVERTISEMENT

അറസ്റ്റിനു മുമ്പ് കുറുൽക്കർ മൊബൈൽ ഫോണിലേയും ലാപ്ടോപ്പിലേയും പെ‍ൻഡ്രൈവിലേയും ഡേറ്റ ഡെലീറ്റ് ചെയ്തു. ഇനി ഫോറൻസിക് ഓഡിറ്റ് നടത്തണം അതെല്ലാം തിരിച്ചെടുക്കാൻ. 

∙രാജ്യ സ്നേഹവും രാജ്യദ്രോഹവും ഒരുമിച്ച്

നരച്ച താടിയും ഡൈ ചെയ്ത തലമുടിയും കോട്ടും സ്യൂട്ടുമിട്ട കുറുൽക്കറുടെ പടം കണ്ടാൽ മാന്യൻ. മാത്രമോ? നാട്ടിലെ അറിയപ്പെടുന്ന കുടുംബം. സംഭവം പുറത്തു വന്നതോടെ രാജ്യസ്നേഹവും രാജ്യദ്രോഹവും ചേർന്നതാണെന്ന് പലരും ആരോപിച്ചു. സംഭവം പുറത്തുവന്നു കഴിഞ്ഞപ്പോൾ ആർഎസ്എസ് ബന്ധം ആരോപിച്ച് എൻസിപി ആർഎസ്എസിനെതിരെ പ്രതിഷേധ മാർച്ചും നടത്തി. ഇതാണോ നിങ്ങളുടെ വല്യ കൊമ്പത്തെ ദേശസ്നേഹം എന്ന ചോദ്യം ഉയർന്നു.

പെട്ടുപോയതാണെന്നു വ്യക്തമായിരുന്നു. കാരണം ഒരു ഘട്ടം കഴി​ഞ്ഞപ്പോൾ ചാരവനിതയുടെ ഫോൺ നമ്പർ കുറുൽക്കർ ബ്ളോക്ക് ചെയ്തിരുന്നു. പാക്കിസ്ഥാനിലാണ് ഇന്റർനെറ്റ് പ്രൊവൈഡറുടെ (ഐപി) അഡ്രസ്. പാക്കിസ്ഥാനിയാണെന്ന് അറിഞ്ഞിട്ടാവണമെന്നില്ല പാവം ബന്ധം സ്ഥാപിച്ചത്. അതാണ് ഹണി ട്രാപ്പിന്റെ മിടുക്ക്. ഇര അറിയാതെ കുടുങ്ങിപ്പോകും. ചാരസംഘം മലമ്പാമ്പിനെപ്പോലെ ചുറ്റി വരിയുമ്പോൾ ശ്വാസംകിട്ടാതെ കണ്ണുതുറിച്ച് നിസഹായനാകും. ഇത് ആണുങ്ങളെ മാത്രം കുടുക്കാനുള്ള തന്ത്രമാണെന്നു കരുതരുത്. പ്രതിരോധരംഗത്തെയും വിദേശകാര്യ വകുപ്പിലേയും സ്ത്രീകളെയും ഹണിട്രാപ്പിൽ കുടുക്കിയിട്ടുണ്ട്. അക്കഥ വഴിയെ പറയാം.

ഐഎസ്ഐയുടെ ചാരവഴികൾ

ഡിജിറ്റൽ ലോകത്ത് കോംപ്ളിക്കേറ്റഡാണ് ഹണി ട്രാപ്പിംഗ് വഴികൾ. ഏത് രാജ്യത്തു നിന്ന് കോൾ അല്ലെങ്കിൽ മെസേജ് വരുന്നെന്ന് അറിയാനൊക്കാത്ത വിധം വിഒഐപി കോളുകളാണ് ഐഎസ്ഐ നടത്തുന്നത്. തായ്‌ലൻഡിലും ഇന്തോനേഷ്യയിലും ശ്രീലങ്കയിലും ഓഫിസുകൾ സ്ഥാപിച്ചാണ് ഓപ്പറേഷൻ. ഇരയും ചാരവനിതയുമായി ഫോണിലെ സൊള്ളൽ മൂത്ത് മൂത്ത് വളരെ അടുപ്പമുള്ള ഘട്ടത്തിലെത്തിയാൽ ഇന്റർനെറ്റ് പ്ളാറ്റ്ഫോമുകളിലേക്കു മാറിയിട്ടാണ് രേഖകൾ ചോർത്തൽ. 

സാമൂഹിക മാധ്യമങ്ങളാണ് ഇരകളെ കണ്ടെത്താനുള്ള സങ്കേതങ്ങൾ. സൈനിക മേഖലകളിലുള്ളവരും തന്ത്രപ്രധാന സ്ഥാപനങ്ങളിലുള്ളവരും ബഹിരാകാശ–ആണവ ഗവേഷണ സ്ഥാപനങ്ങളിലുള്ളവരും പ്രതിരോധ മന്ത്രാലയത്തിലുള്ളവരുമൊക്കെ അതിലുൾപ്പെടും. തങ്ങൾക്ക് പ്രയോജനപ്പെടുമെന്നു തോന്നുന്ന 10–15 പേരെ തിരഞ്ഞെടുത്തിട്ട് ഏജന്റുമാരെ ഏൽപ്പിക്കുന്നു. ഇരയുടെ വിദ്യാഭ്യാസവും വിജ്ഞാനവും സ്വഭാവമുമായി മാച്ച് ആവുന്ന ഏജന്റുമാരെയാണ് ഏൽപ്പിക്കുക. ഉദാഹരണത്തിന് ഇരയ്ക്ക് പാശ്ചാത്യ സംഗീതത്തിൽ കമ്പമുണ്ടെങ്കിൽ അതെക്കുറിച്ച് ശരിക്കറിയാവുന്ന ചാരവനിതയെ ഏൽപ്പിക്കും. ഈ വിഷയം സംസാരിച്ച് പാട്ടുകൾ കൈമാറി വലയിൽ വീഴ്ത്തും.

ഇതിന് മാസങ്ങളും വർഷങ്ങളും എടുത്തേക്കാം. പെട്ടെന്നൊന്നും നടക്കണമെന്നില്ല. ഇരയിൽ വിശ്വാസം ഉണ്ടാക്കിയെടുക്കാൻ സമയമെടുക്കും. സംശയം വരാതിരിക്കാൻ രാജ്യാന്തര സ്ഥാപനങ്ങളിൽ ജോലി ചെയ്യുകയാണെന്നും യൂറോപ്പിലോ തായ്‌ലൻഡിലോ ശ്രീലങ്കയിലോ ആണെന്നും ധരിപ്പിക്കും. ഇരയെ അങ്ങോട്ട് വരുത്തുകയും ചെയ്യാമല്ലോ. 

ഇരകൾ പലപ്പോഴും നാൽപ്പത് കഴിഞ്ഞവരായിരിക്കും. സീനിയർ തസ്തികകളിൽ അവർ രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരായിരിക്കും. മദ്യാസക്തനോ പെൺകൊതിയനോ ആണെങ്കിൽ ബെസ്റ്റ്. ഇര സ്ത്രീ ആണെങ്കിൽ വിവാഹമോചിതയോ ഭർത്താവ് മരിച്ചവരോ ഒറ്റയ്ക്കു താമസിക്കുന്നവരോ ആണെങ്കിൽ കൂടുതൽ സൗകര്യപ്രദമാണ്.

പ്രതീകാത്മക ചിത്രം (Photo Credit : XiXinXing / iStockPhoto.com)

ചതിക്കുഴിയിലാക്കുന്ന ടെക്നിക്കുകൾ

നേരിട്ടും അല്ലാതെയും ചതിയൊരുങ്ങും. പാർട്ടിയിൽ വച്ച് പരിചയപ്പെട്ടതെന്ന വ്യാജേന വരുന്ന സുന്ദരി മനോഹരമായി സംസാരിക്കും. പഞ്ചാരക്കൊഞ്ചൽ കൊഞ്ചും. ഇത് നേരിട്ടും ഫോണിലൂടെയുമാകാം. വേറൊരു ടെക്നിക് ഇരയുടെ അടുത്ത സുഹൃത്തിനെ കണ്ടെത്തി ആദ്യം ആ സുഹൃത്തിനെ വലയിൽ വീഴ്ത്തുക എന്നതാണ്. അയാളിലൂടെ ഇരയുടെ വിശദവിവരങ്ങൾ അറിഞ്ഞെടുക്കുന്നു. പിന്നെ ഇരയുമായി ശൃംഗരിക്കുമ്പോൾ സുഹൃത്തിനെ അറിയാമെന്നത് വിശ്വാസ്യതയ്ക്ക് കാരണമാകും. സുഹൃത്തിന്റെ റഫറൻസ് ഉണ്ടല്ലോ എന്ന് വിചാരിച്ച് ഇര സ്വതന്ത്രമായി ഇടപഴകും.

വിദേശത്തു പഠിക്കുന്ന മകന്റെ അമ്മയാണെന്ന നാട്യത്തിൽ പരിചയപ്പെടുന്നവരുണ്ട്. മകന്റെ പഠനത്തിന് ഉപദേശം തേടും. അതിന്റെ കൂടെ ദുർബലയാണെന്ന് അഭിനയിക്കും. മകന്റെ ചെലവിന് പണം കമ്മി, ഭർത്താവ് മരിച്ചു പോയി, എന്നൊക്കെ പയ്യാരം പറഞ്ഞ് ഇരയിൽ സഹതാപം ഉണ്ടാക്കിയെടുക്കും. 

ചാറ്റിങ്ങിലൂടെ എത്രയോ ഓഫിസർമാരെ കുടുക്കിയിരിക്കുന്നു. വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റനെ 2018ൽ പിടികൂടിയിരുന്നു. വ്യോമസേന മറ്റ് രാജ്യങ്ങളിലെ വ്യോമസേനകളുമായി ചേർന്നു നടത്തുന്ന സൈനിക അഭ്യാസത്തിന്റെ രഹസ്യ വിവരങ്ങളാണു ചോർത്തിയത്. പഴയൊരു സഹപ്രവർത്തകന്റെ സുഹൃത്തായി അഭിനയിച്ച ചാരവനിതയുടെ ഫെയ്സ്ബുക്ക് ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ചതാണ് അബദ്ധമായത്. ചാറ്റിംങ്ങായി, ഫോൺ സെക്സായി, പിന്നെ നേരിട്ടായി, രഹസ്യങ്ങൾ കൈമാറലായി, ഒടുവിൽ ഓഫിസർ അകത്തായി!

ബ്രഹ്മോസ് എയ്റോസ്പേസിൽ ജോലി ചെയ്യുന്ന സീനിയർ സിസ്റ്റംസ് എൻജിനീയർ ഇതുപോലെ രഹസ്യം കൈമാറിയതിന് പിടികൂടപ്പെട്ടിട്ടുണ്ട്. ജോധ്പൂരിലെ ആർമി പീരങ്കി ഗണ്ണർ രഹസ്യങ്ങൾ കൈമാറിയത് ബെംഗളൂരുവിലെ മിലിട്ടറി ആശുപത്രിയിലെ നഴ്സായി അഭിനയിച്ചു വന്ന പാക് ഇന്റലിജൻസ് ഓപ്പറേറ്റിവ് വനിതയ്ക്കാണ്. പിടിക്കപ്പെട്ടപ്പോൾ മാത്രമാണ് ബെംഗളൂരുവിൽ അങ്ങനെയൊരു നഴ്സ് ഇല്ലെന്ന് അദ്ദേഹം അറിയുന്നതു പോലും. 2022ൽ മാത്രം ഡസനിലേറെ ഹണിട്രാപ് ശ്രമങ്ങൾ നടന്നിട്ടുണ്ടെന്ന് ഇന്റലിജൻസ് ബ്യൂറോയ്ക്ക് അറിയാം. എത്രയെണ്ണം വിജയിച്ചു, എത്ര ഇപ്പോഴും വിജയകരമായി തുടരുന്നു! ആർക്കറിയാം!

പ്രതീകാത്മക ചിത്രം (Photo Credit : mediaphotos / iStockPhoto.com)

ഹണി ട്രാപ്പിംഗിന് പരിശീലനം!

ഇന്റലിജൻസ് ഏജൻസികൾ ഹണിട്രാപ്പിങ്ങിന് പരിശീലനം കൊടുക്കുന്നുണ്ടെന്നു കേട്ടാൽ ഞെട്ടരുത്. എങ്ങനെ വളയ്ക്കാം എന്ന് പെണ്ണിനു മാത്രമല്ല ആണിനും ബാച്ചുകളായി ട്രെയിനിംഗ് കൊടുക്കുന്ന ചാരസംഘടനകളുണ്ട്. റഷ്യൻ ചാരസംഘടനയായ എഫ്എസ്ബിക്ക് അതിനു രഹസ്യ കേന്ദ്രങ്ങളുണ്ട്. പഴയ കെജിബിയുടെ പുതിയ രൂപമാണ് ഫെഡറൽ കൗണ്ടർ ഇന്റലിജൻസ് സർവീസ് എന്ന എഫ്എസ്ബി. മിലിറ്ററി ഇന്റലിജൻസിന് ജിആർയു എന്ന വേറൊരു സംഘടനയുമുണ്ട്. ചീഫ് ഇന്റലിജൻസ് ഓഫിസ് എന്ന റഷ്യൻ പേരിന്റെ ചുരുക്കമാണ് ജിആർയു.

ഇരകളെ എങ്ങനെ സംശയം തോന്നിപ്പിക്കാതെ വളയ്ക്കാം എന്നതിൽ പരിശീലനം നൽകുമ്പോൾ ലൈംഗിക കാര്യങ്ങളും ഉൾപ്പെടും. ഇരയുടെ അഭിരുചികൾ മനസിലാക്കി അതനുസരിച്ച് കിടക്കയിൽ പെരുമാറണം. ഇര മധ്യവയ്ക്കനോ മധ്യവയസ്ക്കയോ ആണെങ്കിൽ അതനുസരിച്ചുള്ള ടെക്നിക്കുകളാണ്. 

ഐഎൻസ് വിക്രമാദിത്യ വിമാനവാഹിനി (Photo by AFP)

അതിസുന്ദരികളെയാണ് റഷ്യ ഉപയോഗിക്കുന്നത്. സ്വാലോ എന്നാണ് അവർ അറിയപ്പെടുന്നത്. ഇന്ത്യയിൽ നിന്നു പരിശീലനത്തിനും മറ്റുമായി വരുന്ന മിലിട്ടറി ഓഫിസർമാരെ ഇത്തരം പെണ്ണുങ്ങളെക്കൊണ്ട് വളയ്ക്കും. പിന്നെ അയാൾ അജീവനാന്തം അടിമയായി രഹസ്യങ്ങൾ കൈമാറും. കാരണം അയാളുടെ സെക്സ് പടങ്ങളും വിഡിയോകളും റഷ്യയുടെ കയ്യിലായല്ലോ. ഊരാനൊക്കില്ല. രഹസ്യങ്ങൾ കൈമാറിയതിനും തെളിവുണ്ടാക്കി വയ്ക്കും. പിടിക്കപ്പെട്ടാൽ അപമാനവും ഡിസ്മിസലും ജയിൽ വാസവും. ആരും വഴങ്ങിപ്പോകും.

അഡ്മിറൽ ഗോർഷ്കോവ് എന്ന വിമാനവാഹിനി ഇന്ത്യ റഷ്യയിൽ നിന്നു വാങ്ങി അവിടെ വച്ചു തന്നെ നവീകരിച്ച് ഇന്ത്യയിലെത്തിച്ച് ഐഎൻഎസ് വിക്രമാദിത്യ എന്ന പേരിൽ ഉപയോഗിക്കുന്നുണ്ട്. അതു സംബന്ധിച്ച ചർച്ചകൾക്കായി മോസ്ക്കോയിൽ പോയ നേവൽ കമ്മഡോറിനെ സ്വാലോ പെണ്ണിനെക്കൊണ്ട് വശീകരിച്ചിരുന്നു. ഫോട്ടോകൾ പുറത്തു വന്നപ്പോഴാണ് പുറത്തറിഞ്ഞത്. വിമാന വാഹിനി വാങ്ങാനുള്ള വിലപേശൽ ചർച്ചകളിൽ ഇന്ത്യയുടെ നിലപാടുകളും എത്ര പണം വരെ നൽകാൻ തയ്യാറാവും തുടങ്ങിയ രഹസ്യങ്ങളാണ് നേവൽ കമ്മഡോർ കൈമാറിയത്. 

പഴയൊരു സിഐഎ ഹണിട്രാപ്

രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കുന്ന കാലം. ശ്രീലങ്കയിൽ എൽടിടിഇയും പുലി പ്രഭാകരനും വൻ പ്രശ്നം സൃഷ്ടിക്കുന്നു. ഇന്ത്യയാണ് മധ്യസ്ഥർ. ശ്രീലങ്ക വഴങ്ങുന്നില്ല. തമിഴ് കേന്ദ്രങ്ങളിൽ ഭക്ഷണ സാധനങ്ങൾ വ്യോമസേനയെക്കൊണ്ട് ആകാശത്തു നിന്നു താഴേക്കിട്ട് വിതരണം ചെയ്യാൻ ഇന്ത്യ പദ്ധതിയിട്ടു.

അക്കാലം ചെന്നൈയിൽ ഒരു മലയാളി ആയിരുന്നു റോയുടെ മേധാവി. റിസർച്ച് ആൻഡ് അനാലിസിസ് വിങും (റോയും) ഇന്റലി‍ജൻസ് ബ്യൂറോയും (ഐബി) ചേർന്ന് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്നു. ഇന്ത്യ ഭക്ഷണ പാക്കറ്റുകൾ വിതരണം ചെയ്യുന്ന കാര്യം സിഐഎ ചോർത്തി. അങ്ങനെ വന്നാൽ തിരിച്ചൊന്നും ചെയ്യരുത്, ചെയ്താൽ ആ കാരണം പറഞ്ഞ് ഇന്ത്യ അധിനിവേശം നടത്തും എന്ന് അമേരിക്കൻ വിദേശകാര്യ വകുപ്പ് ശ്രീലങ്കൻ അധികൃതരെ അറിയിച്ചു.

അതനുസരിച്ച് വ്യോമസേന ഭക്ഷണ പാക്കറ്റുകൾ വിതറിയപ്പോൾ ശ്രീലങ്ക അനങ്ങിയില്ല. ആരും മിണ്ടിയില്ല. അവരെ പ്രകോപിപ്പിക്കുക എന്ന ലക്ഷ്യം നടന്നതുമില്ല. ഈ രഹസ്യം എങ്ങനെ ചോർന്നു? അന്വേഷിച്ചപ്പോഴാണ് കള്ളൻ കപ്പലിൽ തന്നെയെന്ന് അറിഞ്ഞത്. ചെന്നൈയിൽ സ്ഥിരമായി എത്തുന്ന വിദേശ എയർലൈനിലെ എയർ ഹോസ്റ്റസായ മദാമ്മയെക്കൊണ്ട് റോയുടെ ചെന്നൈ മേധാവിയെ വലയിൽ വീഴ്ത്തിയിരുന്നു. അവരുമായി കുറേക്കാലമായി ഫൈവ് സ്റ്റാർ ഹോട്ടൽ മുറികളിൽ മേധാവി ഉല്ലസിക്കുന്നുണ്ട്. ‌അങ്ങനെ ഒരു രാത്രി ഹോട്ടൽ മുറിയിൽ ഉല്ലസിക്കുമ്പോഴാണ് ‘‘നോക്കിക്കോ ഇന്ത്യൻ എയർഫോഴ്സ് ശ്രീലങ്കയെ പാഠം പഠിപ്പിക്കാൻ പോവുകയാണെ’’ന്നും ‘‘ശ്രീലങ്ക തിരിച്ചെന്തെങ്കിലും ചെയ്താൽ അതോടെ അവരുടെ കഥ കഴിയും’’ എന്നും മറ്റും വിദ്വാൻ മദാമ്മയോട് വീമ്പിളക്കിയത്. ആൾ പിടിയിലായി. ഡൽഹിയിൽ കൊണ്ടു ചെന്നു രഹസ്യ കേന്ദ്രത്തിൽ വച്ചു ചോദ്യം ചെയ്തു. ഡിസ്മിസ്ഡ്.

ശ്രീലങ്കയിൽ തമിഴ് വംശജർ താമസിക്കുന്ന ക്യാമ്പുകളിലെ കാഴ്ച (File Photo by HO / TAMILNET / AFP)

പെണ്ണിനെയും കുടുക്കാൻ ആൺ ഹണിട്രാപ്പ്

തേൻ കെണി എന്നു കേൾക്കുമ്പോൾ ആണുങ്ങളെയാണു കുടുക്കുന്നതെന്ന ധാരണ പൊതുവെയുണ്ട്. കൂടുതലും അങ്ങനെയാണ്. രഹസ്യങ്ങൾ അറിയാവുന്ന അധികാര സ്ഥാനങ്ങളിൽ ആണുങ്ങളാണല്ലോ കൂടുതലും. പക്ഷേ അധികാര സ്ഥാനത്ത് പെണ്ണാണെങ്കിൽ ആണുങ്ങളെ ഉപയോഗിച്ച് കുടുക്കും. 

വൻ പദവിയിലുള്ള വനിതകൾ പലപ്പോഴും ഒറ്റയ്ക്കായിരിക്കും ജീവിതം. കുടുംബം ഇല്ല, അല്ലെങ്കിൽ കൂടെ താമസമില്ല. അവർ വികാരപരമായി ദാരിദ്ര്യത്തിലായിരിക്കും. അപ്പോഴതാ ഒരു ചെറുപ്പക്കാരൻ, സുന്ദരൻ വരുന്നു. അത് പാർക്കിൽ നടക്കാൻ പോകുമ്പോഴാവാം, വിരുന്നിൽ വച്ചു കണ്ടു മുട്ടിയതാകാം. ആദ്യം ചെറിയ പരിചയം. പിന്നെ സ്ഥിരമായി കാണൽ. അവൻ ഏതോ ബഹുരാഷ്ട്ര കമ്പനിയിലെ എക്സിക്യൂട്ടീവ് ആണെന്നോ യൂണിവേഴ്സിറ്റി വിദ്യാർഥി ആണെന്നോ വിശ്വസിപ്പിക്കും. ബന്ധം വളർന്ന് ശാരീരികവും മാനസികവുമായ അടുപ്പത്തിലാകുന്നു. പിന്നെ കഥ പഴയതു തന്നെ. ബ്ളാക്ക് മെയിലിങ് അല്ലെങ്കിൽ അവർ അറിയാതെ തന്നെ അവരുടെ ഔദ്യോഗിക കാര്യങ്ങളെക്കുറിച്ചു സംസാരിച്ച് രഹസ്യങ്ങൾ ചോർത്തൽ.

ഇന്ത്യൻ വിദേശകാര്യ സർവീസിലെ ഓഫിസറായ വനിതയെ ഇങ്ങനെ ഹണിട്രാപ്പിൽ കുടുക്കിയിട്ടുണ്ട്. എവിടെയെന്നല്ലേ? പാക്കിസ്ഥാനിൽ തന്നെ. ഇസ്‌ലാമബാദിലെ ഇന്ത്യൻ ഹൈക്കമ്മിഷനിൽ ജോലി ചെയ്തിരുന്ന ഐഎഫ്എസുകാരി മാധുരി ഗുപ്ത കാമുകനായി അഭിനയിച്ച ചാരന് രഹസ്യങ്ങൾ ചോർത്തി. 2010ൽ പിടിക്കപ്പെട്ടു. 

ഫ്രഡ്റിക് ഫോർസിത്ത് (Photo by JUSTIN TALLIS / AFP)

ഫോർസിത്തിന്റെ ചാരനോവലുകൾ

ചാരനോവലുകളുടെ ആശാനാണ് ബ്രിട്ടിഷുകാരൻ ഫ്രെഡ്റിക് ഫോർസിത്ത്. അദ്ദേഹത്തിന്റെ ഡോഗ്സ് ഓഫ് വാർ എന്ന നോവൽ മറ്റൊരു രാജ്യത്ത് വിധ്വംസക പ്രവർത്തനം നടത്തുന്നതിന്റെ ടെക്സ്റ്റ് ബുക്ക് പോലാണ്. ഫിസ്റ്റ് ഓഫ് ഗോഡ് എന്ന നോവലിൽ ബാങ്ക് ഉദ്യോഗസ്ഥയെ തേൻകെണിയിലാക്കുന്നതു വർണിക്കുന്നുണ്ട്. പാവത്തിൽ നിന്ന് ശത്രുക്കളുടെ ബാങ്ക് അക്കൗണ്ട് രഹസ്യങ്ങൾ കോളജ് വിദ്യാർഥിയായി അഭിനയിച്ച പയ്യനെ കൊണ്ടു ചോർത്തി. ഒറ്റയ്ക്കു താമസിച്ചിരുന്ന അവർ പ്രേമത്തിൽപ്പെട്ടു പോവുകയായിരുന്നു. തന്നെ വഞ്ചിക്കുകയായിരുന്നെന്നറിഞ്ഞ് നോവലിൽ അവർ ആത്മഹത്യ ചെയ്യുകയാണ്. 

ഫ്രെഡ്റിക് ഫോർസിത്ത് പത്രപ്രവർത്തകനായിരുന്നു. അതിലുപരി ചാരനുമായിരുന്നു. ബ്രിട്ടിഷ് ഇന്റലിജൻസ് ഏജൻസിയായ എംഐ5 നിയോഗിച്ച ചാരൻ. ഫോർസിത്ത് തന്നെ അത് വെളിപ്പെടുത്തിയിട്ടുണ്ട്. തന്റെ നോവലുകളിലേക്ക് ചാരപ്പണിയുടെ ഇത്രയധികം വിശദാംശങ്ങൾ വിവരിക്കാൻ കഴിയുന്നത് എംഐ5 ഏജൻസിയിലെ അനുഭവങ്ങളിൽ നിന്നാണ്. 

ജോൺ ലെകാർ എന്ന ഫ്രഞ്ച് ചാര നോവലിസ്റ്റാണ് ഹണിട്രാപ് എന്ന വാക്ക് ആദ്യം ഉപയോഗിച്ചതത്രെ. ‘ടിങ്കർ, ടെയ്‌ലർ, സോൾജർ,സ്പൈ’ എന്ന നോവലിൽ. ആ വാക്ക് ഇന്ന് ആഗോള പ്രശസ്തമായി. 

ഇന്ത്യയിലും നിരവധി ചാരനോവലുകളുണ്ട്. ഐബിയിൽ നിന്നു വിരമിച്ച മലയാളി ബാലകൃഷ്ണ കമ്മത്തിന്റെ നോവലുകൾ പ്രശസ്തമാണ്. യഥാർഥത്തിൽ നടക്കുന്ന തേൻകെണി ഉൾപ്പടെയുള്ള വിധ്വംസക പ്രവർത്തനങ്ങൾ നോവൽ രൂപത്തിൽ അവതരിപ്പിക്കുകയാണ് നോവലുകളിൽ. ദി വെൽവെറ്റ് ഗ്ലോവ്സ്, ഏയ്സ് ഓഫ് ഷാഡോസ് തുടങ്ങിയവ പ്രശസ്തം. നോവൽ ഹിന്ദി വെബ് സീരിസും ആയിട്ടുണ്ട്.

∙ കുടുങ്ങാതിരിക്കാൻ മുൻകരുതലുകൾ

പട്ടാള സർവീസുകളിലും തന്ത്രപ്രധാന മേഖലകളിലും ജോലി ചെയ്യുന്നവർക്ക് ഇപ്പോൾ നിരവധി മുന്നറിയിപ്പുകളും ചാരന്മാരെ തിരിച്ചറിയാനുള്ള പരിശീലനവും നൽകുന്നുണ്ട്. ഔദ്യോഗിക ആവശ്യങ്ങൾക്കും സ്വകാര്യ ആവശ്യങ്ങൾക്കും വെവ്വേറെ ഫോണുകളും കംപ്യൂട്ടറും വേണം. ചാര സോഫ്റ്റ്‌വെയറുകൾക്കു കടന്നു കയറാൻ കഴിയുന്ന തരം വാട്സാപ് പോലുള്ള സാമൂഹിക മാധ്യമങ്ങളുടെ ഉപയോഗം പാടില്ല. പലരും സ്മാർട്ട് ഫോൺ പോലും ഉപയോഗിക്കാതെ ഫീച്ചർ ഫോണാണ് കൊണ്ടു നടക്കുന്നത്. ഫോണിൽ നെറ്റ് ഇല്ലെങ്കിൽ ശല്യമില്ലല്ലോ.

രഹസ്യ ഫയലുകൾ പുറത്തു കൊണ്ടു പോകാൻ അനുവാദമില്ല. ഫോട്ടോ കോപ്പി എടുക്കണമെങ്കിൽ അതിന് റജിസ്റ്ററും മറ്റുമുണ്ട്. ആര് എപ്പോൾ എടുത്തു എന്നറിയാം. ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും മറ്റും കളിക്കുന്നത് നിരുൽസാഹപ്പെടുത്തുന്നു. പടങ്ങളും പേരും ഇടരുത്. റാങ്കും പോസ്റ്റ് ചെയ്തിരിക്കുന്ന ലൊക്കേഷനും വെളിപ്പെടുത്തരുത്. സ്ഥിരമായി ഇത്തരം കാര്യങ്ങൾ പഠിപ്പിക്കാൻ ശിൽപ്പശാലകളും നടത്തുന്നുണ്ട്.

എന്നാലും ആളുകൾ അബദ്ധം കാണിക്കും. പെണ്ണിനെ കണ്ട് ആണും ആണിനെ കണ്ട് പെണ്ണും മോഹിക്കും. മനുഷ്യസ്വഭാവം അതാണല്ലോ. മനുഷ്യന്റെ ആദിമ ചോദനകളിലാണ് ചാരന്മാർ കേറി പിടിക്കുന്നത്. എങ്ങനെ വളയ്ക്കാം, വീഴ്ത്താം, വിരട്ടാം എന്നൊക്കെ അറിയുന്നതാണല്ലോ ചാരപ്പണി. പലപ്പോഴും അതു ചോരപുരളുന്നതുമാവും. വിദേശ ചാരനെ പിടികൂടിയാൽ തീർന്നു. ഭീകരമാവും ചോദ്യം ചെയ്യൽ. കൊന്നു തള്ളിയാലും ആര് ചോദിക്കാൻ! 

ഇത് ഹണി അഥവാ തേൻ അല്ല, കൊടുംവിഷ പാനീയമാണ്. നുകരുന്നവർ പിന്നെ നൂരില്ല.

 

English Summary: The Methods and Tactics Used by Spy Agencies to Collect Strategic Secrets Through Honey Traps