ബോംബിടുന്ന പ്രാവ്; കാവലിന് തിമിംഗലം; കൊലയാളി ഡോൾഫിൻ; ചാരപ്പണിയുടെ അമ്പരപ്പിക്കുന്ന ലോകം
കരയിലെ ഏറ്റവും വലിയ ജീവിയായ ആനയ്ക്കു നമ്മൾ റേഡിയോ കോളർ പിടിപ്പിച്ചപ്പോൾ റഷ്യ ഒരുപടി അപ്പുറത്താണു ചെയ്തത്. ഭൂമിയിലെ ഏറ്റവും വലിയ ജീവിയായ തിമിംഗലത്തിനു കോളർ വച്ചു മറ്റു നാടുകളിലേക്കു വിട്ടു. റേഷൻ കടയിൽ നിന്ന് അരി എടുത്തതിനോ ആളുകളെ കൊന്നതിനോ അല്ല കോളർ പിടിപ്പിച്ചതും നാടു കടത്തിയതും. മറ്റു രാജ്യങ്ങളുടെ സമുദ്ര വിവരങ്ങൾ ചോർത്താനുള്ള ചാരനാണ് ഈ തിമിംഗലം. അതു പോകുന്ന സ്ഥലത്തെ ദൃശ്യങ്ങൾ ഗോപ്രോ ക്യാമറ വഴി പകർത്തും.
കരയിലെ ഏറ്റവും വലിയ ജീവിയായ ആനയ്ക്കു നമ്മൾ റേഡിയോ കോളർ പിടിപ്പിച്ചപ്പോൾ റഷ്യ ഒരുപടി അപ്പുറത്താണു ചെയ്തത്. ഭൂമിയിലെ ഏറ്റവും വലിയ ജീവിയായ തിമിംഗലത്തിനു കോളർ വച്ചു മറ്റു നാടുകളിലേക്കു വിട്ടു. റേഷൻ കടയിൽ നിന്ന് അരി എടുത്തതിനോ ആളുകളെ കൊന്നതിനോ അല്ല കോളർ പിടിപ്പിച്ചതും നാടു കടത്തിയതും. മറ്റു രാജ്യങ്ങളുടെ സമുദ്ര വിവരങ്ങൾ ചോർത്താനുള്ള ചാരനാണ് ഈ തിമിംഗലം. അതു പോകുന്ന സ്ഥലത്തെ ദൃശ്യങ്ങൾ ഗോപ്രോ ക്യാമറ വഴി പകർത്തും.
കരയിലെ ഏറ്റവും വലിയ ജീവിയായ ആനയ്ക്കു നമ്മൾ റേഡിയോ കോളർ പിടിപ്പിച്ചപ്പോൾ റഷ്യ ഒരുപടി അപ്പുറത്താണു ചെയ്തത്. ഭൂമിയിലെ ഏറ്റവും വലിയ ജീവിയായ തിമിംഗലത്തിനു കോളർ വച്ചു മറ്റു നാടുകളിലേക്കു വിട്ടു. റേഷൻ കടയിൽ നിന്ന് അരി എടുത്തതിനോ ആളുകളെ കൊന്നതിനോ അല്ല കോളർ പിടിപ്പിച്ചതും നാടു കടത്തിയതും. മറ്റു രാജ്യങ്ങളുടെ സമുദ്ര വിവരങ്ങൾ ചോർത്താനുള്ള ചാരനാണ് ഈ തിമിംഗലം. അതു പോകുന്ന സ്ഥലത്തെ ദൃശ്യങ്ങൾ ഗോപ്രോ ക്യാമറ വഴി പകർത്തും.
കരയിലെ ഏറ്റവും വലിയ ജീവിയായ ആനയ്ക്കു നമ്മൾ റേഡിയോ കോളർ പിടിപ്പിച്ചപ്പോൾ റഷ്യ ഒരുപടി അപ്പുറത്താണു ചെയ്തത്. ഭൂമിയിലെ ഏറ്റവും വലിയ ജീവിയായ തിമിംഗലത്തിനു കോളർ വച്ചു മറ്റു നാടുകളിലേക്കു വിട്ടു. റേഷൻ കടയിൽ നിന്ന് അരി എടുത്തതിനോ ആളുകളെ കൊന്നതിനോ അല്ല കോളർ പിടിപ്പിച്ചതും നാടു കടത്തിയതും. മറ്റു രാജ്യങ്ങളുടെ സമുദ്ര വിവരങ്ങൾ ചോർത്താനുള്ള ചാരനാണ് ഈ തിമിംഗലം. അതു പോകുന്ന സ്ഥലത്തെ ദൃശ്യങ്ങൾ ഗോപ്രോ ക്യാമറ വഴി പകർത്തും.
റഷ്യൻ ചാരനെന്നു സംശയിക്കുന്ന ബെലൂഗ തിമിംഗലം കഴിഞ്ഞ ദിവസം സ്വീഡൻ തീരത്ത് എത്തിയതായി സ്ഥിരീകരിച്ചിരുന്നു. മത്സ്യത്തൊഴിലാളികളാണു വെള്ള തിമിംഗലത്തെ കണ്ടെത്തിയത്. ഗോപ്രോ ക്യാമറ കഴുത്തിൽ ഘടിപ്പിച്ച ബെലൂഗ തിമിംഗലം 2019 മുതൽ നോർവേ സമുദ്രമേഖലയിലായിരുന്നു. തിമിംഗലം പെട്ടെന്നാണു സ്വീഡനിലേക്കു കടന്നത്. അതാകട്ടെ, സ്വീഡിഷ് സർക്കാരിനു തലവേദനയുമായി.
∙ ചാരൻ ‘മെയ്ഡ് ഇൻ റഷ്യ’
റഷ്യൻ സൈന്യത്തിൽ കുതിരകൾക്ക് ഉപയോഗിക്കുന്നതിനു സമാനമായ പ്രത്യേക കടിഞ്ഞാണിലാണു ഗോ പ്രോ ക്യാമറ തിമിംഗലത്തിന്റെ ദേഹത്തേക്കു ഘടിപ്പിച്ചത്. കോളറിൽ ‘എക്വിപ്പ്മെന്റ് സെന്റ്പീറ്റേഴ്സ്ബർഗ്’ എന്നെഴുതിയിട്ടുണ്ട്. അതുകൊണ്ടു തന്നെ റഷ്യൻ നാവികസേന അയച്ച ചാര തിമിംഗലമാണെന്ന നിഗമനം കൂടുതൽ ശക്തമായി. മൂന്നു വർഷമായി നോർവീജിയൻ സമുദ്രത്തിന്റെ അടിപ്പരപ്പിലൂടെ സഞ്ചരിച്ചുകൊണ്ടിരുന്ന തിമിംഗലം കഴിഞ്ഞ മാസങ്ങളിലായാണു വേഗം കൂട്ടി സ്വീഡന്റെ സമുദ്രമേഖലയിലേക്ക് അടുത്തത്. ഇപ്പോൾ തിമിംഗലം വേഗം കൂട്ടിയതിനു പിന്നിലെ കാരണമെന്താണെന്നാണ് പരിശോധിക്കുന്നത്. ഏതെങ്കിലും തരത്തിലുള്ള ചാരനീക്കത്തിന്റെ ഭാഗമായാണോ അതോ സ്വാഭാവിക പ്രക്രിയ ആയിട്ടാണോ തിമിംഗലത്തിന്റെ വേഗം കൂട്ടിയതെന്നാണു കണ്ടെത്താൻ ശ്രമിക്കുന്നത്.
തിമിംഗലം റഷ്യൻ നാവികസേനയുടെ പരിശീലനത്തിൽ നിന്നു രക്ഷപ്പെട്ടെത്തിയതാകാമെന്ന് നോർവീജിയൻ നാവികസേന നേരത്തെ വ്യക്തമാക്കിയിരുന്നു. തിമിംഗലത്തിന് ‘വാൾഡിമിർ’ എന്നാണ് നോർവേ പേരിട്ടിരിക്കുന്നത്. തിമിംഗലത്തിന്റെ നോർവീജിയൻ പദമായ ‘വാൾ’ എന്നതും റഷ്യയുടെ ചാരത്തിമിംഗലമെന്നു സൂചിപ്പിക്കാൻ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിന്റെ പേരിന്റെ ഭാഗവും ചേർത്താണ് വാൾഡിമിർ എന്ന പേര് നൽകിയത്.
∙ നായ്ക്കളെ പോലെ അനുസരിക്കുന്ന തിമിംഗലം
ചാരവൃത്തിക്കായി പല രാജ്യങ്ങളും പക്ഷികളെയും മൃഗങ്ങളെയും പരിശീലിപ്പിച്ചെടുക്കാറുണ്ട്. മനുഷ്യരുമായി വളരെ വേഗം ഇണങ്ങുന്നവയാണ് ആർട്ടിക് സമുദ്ര മേഖലയിൽ കാണപ്പെടുന്ന ബെലൂഗ തിമിംഗലങ്ങൾ. നല്ല ബുദ്ധിശക്തിയുള്ളതിനാൽ തന്നെ നായ്ക്കളെ പരിശീലിപ്പിക്കുന്ന പോലെ ഇവയെ കൃത്യമായി കാര്യങ്ങൾ പഠിപ്പിക്കാൻ കഴിയും. ഇവ ഏകദേശം 14 വയസ്സ് വരെ ജീവിക്കുമെന്നാണ് കരുതുന്നത്. സമുദ്രത്തിന്റെ 40 മുതൽ 60 അടി വരെയുള്ള ഭാഗത്ത് ജീവിക്കുന്നവയാണ് ബെലൂഗ തിമിംഗലങ്ങൾ.
ഗ്രീൻലാൻഡ്, വടക്കൻ നോർവേ, റഷ്യ എന്നിവിടങ്ങളിലെ മഞ്ഞുമൂടിയ വെള്ളത്തിലാണ് പൊതുവേ ഇവയെ കണ്ടുവരുന്നത്. എന്നാൽ പറഞ്ഞു നൽകുന്ന കമാൻഡുകൾ അധികനേരം ഓർത്തിരിക്കാൻ ബെലൂഗയ്ക്കാകില്ല. ആംഗ്യഭാഷയോടാണു പ്രിയം. അതിനാൽത്തന്നെ സൈനിക ആവശ്യത്തിനായി റഷ്യ കൂടുതലായും ഉപയോഗിക്കുന്നത് ഡോൾഫിനുകളെയും സീലുകളെയുമാണ്.
∙ സൈനിക കേന്ദ്രങ്ങളുടെ കാവൽക്കാർ
സോവിയറ്റ് കാലത്ത് അടച്ചിട്ട ആർട്ടിക് തീരത്തോടു ചേർന്നുള്ള മൂന്നു സൈനിക കേന്ദ്രങ്ങളും മുൻവർഷങ്ങളിൽ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ തുറന്നു. ഈ നാവികകേന്ദ്രങ്ങളിലെ ‘കാവൽക്കാരാ’യാണ് മിക്കവാറും ബെലൂഗ തിമിംഗലങ്ങളെ ഉപയോഗിക്കുക. കേന്ദ്രങ്ങൾക്കു സമീപത്തേക്കു കടലിനടിയിലൂടെയും ബോട്ടുകളിലുമെല്ലാം എത്തുന്ന ‘വിദേശി’കളെ തിരിച്ചറിഞ്ഞ് റിപ്പോർട്ട് ചെയ്യുകയെന്നതാണ് ജോലി. അതിനാണ് ഗോപ്രോ ക്യാമറകളും. കരയിലിരുന്ന് ക്യാമറയിലെ കാഴ്ചകൾ വിശകലനം ചെയ്യാനുള്ള സൗകര്യവുമുണ്ടാകും. റഷ്യയുടെ മുങ്ങൽ വിദഗ്ധർക്ക് വഴികാട്ടാനും വേണമെങ്കിൽ തങ്ങൾക്ക് എതിരെ വരുന്ന ചാരനെ കൊന്നൊടുക്കാനും വരെ ശേഷിയുള്ള പരിശീലനം ഈ ജീവികൾക്കു നൽകുന്നുണ്ടെന്നാണു റിപ്പോർട്ടുകൾ.
∙ യുഎസിനും കടൽ ചാരന്മാർ
റഷ്യ മാത്രമല്ല യുഎസും കടൽ ജീവികളെ ചാരവൃത്തിക്കായി ഉപയോഗിക്കുന്നുണ്ട്. തിമിംഗലം, ഡോൾഫിൻ, കടൽക്കുതിര, സീൽ തുടങ്ങിയവയെ ശീതയുദ്ധ കാലത്തും വിയറ്റ്നാം, ഇറാഖ് യുദ്ധങ്ങളിലും സൈന്യം ഉപയോഗിച്ചിരുന്നു. കലിഫോർണിയയിലെ സാന്തിയാഗോയിലാണു ‘നേവി മറൈൻ മാമൽ പ്രോഗ്രാം’ എന്ന പേരിൽ യുഎസ് സേന ജലജീവികളെ പരിശീലിപ്പിക്കുന്നത്.
മൃഗങ്ങളുടെ ചാരവൃത്തി സംബന്ധിച്ച ചരിത്രത്തിൽ മാറ്റിനിർത്താനാവാത്തതാണ് യുഎസ് നേവി ഡോൾഫിനുകളുടെ പ്രവർത്തനം. 1960കൾ മുതൽ നഷ്ടപ്പെട്ട വസ്തുക്കൾ വീണ്ടെടുക്കാനും വെള്ളത്തിനടിയിലുള്ള ഖനികൾ കണ്ടെത്താനും പട്ടാളം ബോട്ടിൽ നോസ് ഡോൾഫിനുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. അവരുടെ സഹജമായ ബയോസോണാർ കഴിവുകൾ അവരെ ജോലിക്ക് അനുയോജ്യരാക്കുന്നുവെന്നാണ് റിപ്പോർട്ട്. ഈ പ്രോഗ്രാമിലെ ഒരേയൊരു ഇനം ഡോൾഫിനുകൾ മാത്രമല്ല. സംശയാസ്പദമായ നീന്തൽക്കാരെ തിരിച്ചറിയാൻ സൈന്യം കടൽ സിംഹങ്ങളെയും ഉപയോഗിക്കുന്നുണ്ട്. 2015ലെ കണക്കനുസരിച്ച് നാവികസേനയ്ക്ക് 85 ഡോൾഫിനുകളും 50 കടൽ സിംഹങ്ങളും ഉണ്ടായിരുന്നു.
ഏതാണ്ട് അതേസമയം തന്നെ സോവിയറ്റ് സൈന്യം അവരുടെ സ്വന്തം സൈനിക തിമിംഗലങ്ങളെ വികസിപ്പിക്കുകയും അവരെ കൊല്ലാൻ വരെ പരിശീലിപ്പിക്കുകയും ചെയ്തിരുന്നു. റഷ്യയ്ക്ക് ഉപദേശം നൽകിയിരുന്ന ഒരു മുൻ ഡോൾഫിൻ കെയർ വിദഗ്ധൻ പറഞ്ഞത് കാർബൺ ഡൈ ഓക്‌സൈഡ് സിലിണ്ടറുകളിൽ ഘടിപ്പിച്ചിരിക്കുന്ന സൂചികൾ ടെസ്റ്റ് ഡമ്മികളുടെ കൈകളിൽ കുത്താൻ ഡോൾഫിനുകൾ പഠിച്ചിരുന്നുവെന്നാണ്.
∙ ഓപ്പറേഷൻ അക്കോസ്റ്റിക് കിറ്റി
1960കളിൽ വീട്ടുപൂച്ചകളെ ചാര ഉപകരണങ്ങളാക്കി മാറ്റുന്നതിൽ സിഐഎ കഠിനാധ്വാനം ചെയ്തിരുന്നു. ചെറിയ പൂച്ചകളെ മയക്കി അവയെ മുറിച്ച് ചെവിയിൽ ഒരു മൈക്രോഫോണും തലയുടെ അടിഭാഗത്ത് ഒരു റേഡിയോ ട്രാൻസ്മിറ്ററും ഘടിപ്പിക്കും. വാലിൽ ആന്റിനയ്ക്ക് സമാനമായി ഒരു നേർത്ത വയർ പിടിപ്പിക്കുകയും ചെയ്യും. ഈ പൂച്ചക്കുട്ടികളെ ക്രൈമിയയിലും മറ്റും എത്തിച്ച് സോവിയറ്റ് രഹസ്യങ്ങൾ ചോർത്താനായിരുന്നു പദ്ധതി.
എന്നാൽ 1967 ആയപ്പോഴേക്കും പല പെറ്റ് പ്രോജക്ടുകളും പോലെ ഓപ്പറേഷൻ അക്കോസ്റ്റിക് കിറ്റി റദ്ദാക്കപ്പെട്ടു. വാഷിങ്ടൻ ഡിസിയിൽ നടന്ന പരീക്ഷണ ‘ചാരപ്പണി’യിൽ ടാക്സി ഇടിച്ച് പൂച്ച കൊല്ലപ്പെട്ടതാണ് കാരണമായി പറയുന്നത്. അതേ സമയം പൂച്ചയെ കൃത്യമായ രീതിയിൽ പരിശീലീപ്പിക്കാൻ കഴിയാത്തത് മൂലമാണ് പദ്ധതി റദ്ദാക്കുന്നതിലേക്ക് നയിച്ചത് എന്നും തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്.
∙ പല്ലി മുതൽ തിമിംഗലം വരെ
‘ചാരജീവികളുടെ ചരിത്രം എടുത്ത് നോക്കിയാൽ നീണ്ട നിരയാണ് കാണാൻ സാധിക്കുക. യുറേനിയം ഖനികൾക്കുള്ളിൽ പല്ലികൾ ചുറ്റും പതിയിരുന്ന്, അറ്റോമിക തരംഗങ്ങളെ ആകർഷിക്കുകയും ഇറാനിയൻ സർക്കാരിനു മേൽ ഇന്റൽ എത്തിക്കുകയും ചെയ്തു’, ഇറാനിയൻ സൈനിക ഉപദേഷ്ടാവ് ഹസൻ ഫിറുസാബാദി 2018ൽ മാധ്യമങ്ങളോടു പറഞ്ഞതാണ്. പരിസ്ഥിതിവാദികളുടെ കൈവശം അവർ പല്ലികളെയും ഓന്തുകളെയും കണ്ടെത്തിയതായി ഫിറുസാബാദിയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്തു. എവിടെയാണ് യുറേനിയം ഖനനം നടത്തുകയും വികസിപ്പിക്കുകയും ചെയ്യുന്നതെന്നു കണ്ടെത്താനാണ് ഇവയെ വിന്യസിച്ചതെന്നാണ് ആരോപണം. അറ്റോമിക തരംഗങ്ങളെ ആകർഷിക്കാൻ കഴിവുള്ളതാണു പല്ലികളുടെ തൊലി എന്നും ഫിറുസാബാദി പറഞ്ഞിരുന്നു.
അദ്ദേഹം എങ്ങനെയാണ് ഈ നിഗമനത്തിലെത്തിയത് എന്നോ എന്തുകൊണ്ടെന്നോ വ്യക്തമല്ല, പക്ഷേ പല്ലിയുടെ ചർമത്തിന് അറ്റോമിക തരംഗങ്ങളെ ആഗിരണം ചെയ്യാൻ കഴിവില്ലാത്തതിനാൽ ഈ ആരോപണം തെറ്റായിരുന്നെന്നു ശാസ്ത്രജ്ഞർ പറയുന്നു. കൂടാതെ, തണുത്ത രക്തമുള്ള മൃഗങ്ങൾ എന്ന നിലയിൽ, പല്ലികൾ തണുത്തതും ഇരുണ്ടതുമായ ഗുഹകൾ അന്വേഷിക്കുകയില്ല എന്ന വാദവും നിലനിൽക്കുന്നുണ്ട്.
∙ തീപിടിപ്പിക്കുന്ന പ്രാവുകൾ
സഹസ്രാബ്ദങ്ങളായി മനുഷ്യരാശിയുടെ ഏറ്റവും അടുത്ത വിശ്വസ്തരും ഏറ്റവും ഉറപ്പുള്ള തപാൽ വാഹകരുമാണ് പ്രാവുകൾ. സാധാരണഗതിയിൽ, ആളുകൾ തങ്ങളുടെ സന്ദേശങ്ങൾ പ്രാവിന്റെ കാലിൽ നേരിട്ടു കെട്ടിവയ്ക്കുകയോ പക്ഷിയുടെ ശരീരഭാഗങ്ങളിൽ ഉറപ്പിച്ചിരിക്കുന്ന ചെറിയ ക്യാനിസ്റ്ററുകളിൽ അവയെ തിരുകുകയോ ചെയ്യുന്നു. എന്നാൽ ചിലർ ഇത് ഒരുപടി കൂടി മുന്നോട്ടു കൊണ്ടുപോയി.
1907ൽ ജൂലിയസ് ന്യൂബ്രോണർ ആദ്യമായി പ്രാവുകളിൽ ചെറിയ ക്യാമറകൾ ഘടിപ്പിച്ചു. രണ്ടാം ലോകമഹായുദ്ധസമയത്ത് ബ്രിട്ടിഷ് ഉദ്യോഗസ്ഥർ പ്രാവുകൾക്ക് മേൽ തീപിടിക്കുന്ന ഉപകരണങ്ങൾ കെട്ടി അവയെ ആയുധ വിതരണ സംവിധാനങ്ങളാക്കി മാറ്റാൻ ആലോചിച്ചിരുന്നു, എന്നാൽ അത്തരം സാങ്കേതികവിദ്യ യഥാർഥത്തിൽ വികസിപ്പിക്കാൻ കഴിഞ്ഞില്ല.
∙ ബോംബിടാനും പ്രാവ്
1941ൽ ലിറ്റിൽ ആഡംസ് എന്ന ദന്തഡോക്ടർ പക്ഷികളിൽ ബോംബ് കെട്ടിവയ്ക്കാനുള്ള ആശയത്തിൽ എത്തി. ദന്ത ഡോക്ടറുടെ കണക്കുകൂട്ടലിൽ ‘ഓരോ ബോംബിനും നാൽപത് മൈൽ വ്യാസത്തിൽ ഒരേസമയം ആയിരക്കണക്കിനു ഏക്കറുകൾ തീയിടാൻ പറ്റുമെന്നായിരുന്നു കണ്ടെത്തൽ’. ഇതുവഴി ജപ്പാനെ ഇല്ലാതാക്കാൻ പറ്റുമെന്നും അദ്ദേഹം കരുതിയിരുന്നു.
ആഡംസിന് തന്റെ ആശയം നാഷനൽ റിസർച് ഡിഫൻസ് കമ്മിറ്റിയിൽ എത്തിക്കാൻ കഴിഞ്ഞു. 1943 മാർച്ചിൽ, അവർ മെക്സിക്കൻ ഫ്രീ-ടെയിൽഡ് വവ്വാലുകളുടെ കൂട്ടത്തെ ബോംബുകളാക്കി മാറ്റി പ്രോജക്ട് എക്സ്-റേ പരീക്ഷിക്കാൻ തുടങ്ങി. ചില സാങ്കേതിക തകരാർ ആദ്യഘട്ടത്തിൽ അഭിമുഖീകരിച്ചെങ്കിലും ഒരു കെട്ടിടത്തിനും ഒരു കാറിനും അവർ തീയിട്ടു. വൈകാതെ പദ്ധതി റദ്ദാക്കി.
∙ ഇനിയും തുടരുന്ന ചാരപ്പണി
ചാര തിമിംഗല അഭ്യൂഹങ്ങളിൽ റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. സൈനികാവശ്യങ്ങൾക്കായി തിമിംഗലങ്ങളെ ഉപയോഗിക്കുന്ന പ്രത്യേക കേന്ദ്രം ക്രൈമിയയിൽ റഷ്യയ്ക്കുണ്ടെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. വിദേശചാരന്മാരെ കൊലപ്പെടുത്താനുൾപ്പെടെ ഇവയ്ക്കു പരിശീലനം നൽകുന്നുണ്ടെന്നാണു വിവരം.
മുർമാൻസ്ക് സമുദ്ര ജീവശാസ്ത്ര ഗവേഷണ കേന്ദ്രത്തിൽ നിന്നു ജലജീവികൾക്കുള്ള പരിശീലനത്തിന്റെ വിവരങ്ങൾ റഷ്യ പുറത്തുവിട്ടിരുന്നു. സർക്കാർ പുറത്തുവിട്ട രേഖകൾ പ്രകാരം 2016ൽ മോസ്കോയിലെ ഉട്രിഷ് ഡോൾഫിനേറിയത്തിൽ നിന്നു പ്രതിരോധ വകുപ്പ് അഞ്ച് ഡോൾഫിനുകളെ വാങ്ങിയിട്ടുണ്ട്. ടോർപിഡോകളും കടൽമൈനുകളും കടലിൽ 120 മീറ്റർ വരെ താഴേക്കു നീന്തി കണ്ടെത്താനുള്ള ശേഷി ഡോൾഫിനുകൾക്കും സീലുകൾക്കുമുണ്ട്.
1990കൾ വരെ കടലിലെ സസ്തനികളെ ഉപയോഗിച്ചുള്ള ചാരപ്രവൃത്തി റഷ്യ നടത്തിയിരുന്നു. അതു നിർത്തലാക്കിയെങ്കിലും 2017ൽ റഷ്യ ഒരു കാര്യം പുറത്തുവിട്ടിരുന്നു. സൈനിക ആവശ്യത്തിനു വേണ്ടി തങ്ങൾ ബെലൂഗ തിമിംഗലങ്ങളെയും സീലുകളെയും ഡോൾഫിനുകളെയും പരിശീലിപ്പിക്കാൻ തുടങ്ങിയിരിക്കുന്നു എന്നതായിരുന്നു പ്രതിരോധ വകുപ്പിനു കീഴിലുള്ള സ്വെസ്ദ ചാനലിലെ റിപ്പോർട്ട്. ആർട്ടിക് പ്രദേശത്തെ കടലിലായിരിക്കും ഇവയെ വിന്യസിക്കുക. റഷ്യയ്ക്കു നേരെ ചാര പ്രവർത്തനവുമായി മുങ്ങാംകുഴിയിട്ടു വരുന്ന വിദേശ ഡൈവർമാരെ ഉൾപ്പെടെ ലക്ഷ്യമിട്ടൊരു മുന്നറിയിപ്പായിരുന്നു അത്.
English Summary: Long History of Spy Animals Around the World