പിന്നിൽ ചെറിയൊരനക്കം കേട്ട് തിരിഞ്ഞുനോക്കിയ അയാളുടെ ശ്വാസം നിലച്ചുപോയി. തന്നെ ലക്ഷ്യമാക്കി പിളർന്ന നാവു നീട്ടി ഇഴഞ്ഞെത്തുന്ന പടുകൂറ്റൻ പാമ്പ്! ലോകത്തെയൊട്ടാകെ വിറപ്പിച്ച സിനിമയിലെ ദൃശ്യമായിരുന്നു അത്; അനാക്കോണ്ട. ലോകത്തിലെ ഏറ്റവും വലിയ പാമ്പിന് മുമ്പുതന്നെ ആമസോണിലെ മറ്റൊരു ഭീകരനും വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. വെള്ളത്തിൽ വീഴുന്ന ജീവനുള്ള എന്തിനെയും നിമിഷനേരം കൊണ്ട് അസ്ഥിപഞ്ജരമാക്കുന്ന പിരാന!

പിന്നിൽ ചെറിയൊരനക്കം കേട്ട് തിരിഞ്ഞുനോക്കിയ അയാളുടെ ശ്വാസം നിലച്ചുപോയി. തന്നെ ലക്ഷ്യമാക്കി പിളർന്ന നാവു നീട്ടി ഇഴഞ്ഞെത്തുന്ന പടുകൂറ്റൻ പാമ്പ്! ലോകത്തെയൊട്ടാകെ വിറപ്പിച്ച സിനിമയിലെ ദൃശ്യമായിരുന്നു അത്; അനാക്കോണ്ട. ലോകത്തിലെ ഏറ്റവും വലിയ പാമ്പിന് മുമ്പുതന്നെ ആമസോണിലെ മറ്റൊരു ഭീകരനും വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. വെള്ളത്തിൽ വീഴുന്ന ജീവനുള്ള എന്തിനെയും നിമിഷനേരം കൊണ്ട് അസ്ഥിപഞ്ജരമാക്കുന്ന പിരാന!

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പിന്നിൽ ചെറിയൊരനക്കം കേട്ട് തിരിഞ്ഞുനോക്കിയ അയാളുടെ ശ്വാസം നിലച്ചുപോയി. തന്നെ ലക്ഷ്യമാക്കി പിളർന്ന നാവു നീട്ടി ഇഴഞ്ഞെത്തുന്ന പടുകൂറ്റൻ പാമ്പ്! ലോകത്തെയൊട്ടാകെ വിറപ്പിച്ച സിനിമയിലെ ദൃശ്യമായിരുന്നു അത്; അനാക്കോണ്ട. ലോകത്തിലെ ഏറ്റവും വലിയ പാമ്പിന് മുമ്പുതന്നെ ആമസോണിലെ മറ്റൊരു ഭീകരനും വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. വെള്ളത്തിൽ വീഴുന്ന ജീവനുള്ള എന്തിനെയും നിമിഷനേരം കൊണ്ട് അസ്ഥിപഞ്ജരമാക്കുന്ന പിരാന!

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പിന്നിൽ ചെറിയൊരനക്കം കേട്ട് തിരിഞ്ഞുനോക്കിയ അയാളുടെ ശ്വാസം നിലച്ചുപോയി. തന്നെ ലക്ഷ്യമാക്കി പിളർന്ന നാവു നീട്ടി ഇഴഞ്ഞെത്തുന്ന പടുകൂറ്റൻ പാമ്പ്! ലോകത്തെയൊട്ടാകെ വിറപ്പിച്ച സിനിമയിലെ ദൃശ്യമായിരുന്നു അത്; അനാക്കോണ്ട. ലോകത്തിലെ ഏറ്റവും വലിയ പാമ്പിന് മുമ്പുതന്നെ ആമസോണിലെ മറ്റൊരു ഭീകരനും വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. വെള്ളത്തിൽ വീഴുന്ന ജീവനുള്ള എന്തിനെയും നിമിഷനേരം കൊണ്ട് അസ്ഥിപഞ്ജരമാക്കുന്ന പിരാന!

 

ADVERTISEMENT

ഇതൊക്കെ സിനിമയല്ലേ എന്ന് ചിന്തിക്കാൻ വരട്ടെ. അനാക്കോണ്ടയും പിരാന മത്സ്യങ്ങളും സിനിമയിലെ അത്ര ഭീകരരല്ലെങ്കിലും ഇവരെക്കാളൊക്കെ അപകടകാരികളും ഉള്ള സ്ഥലമാണ് ആമസോൺ മഴക്കാടുകൾ. ആ വനത്തിനുള്ളിൽ പെട്ടുപോയാൽ പിന്നെ നിങ്ങള്‍ ഓരോ അടിയും മുന്നോട്ടുവയ്ക്കുന്നത് മരണത്തിനൊപ്പമാണ്. എന്താണ് ആമസോണിനെ ഇത്രയേറെ നിഗൂഢമാക്കുന്നത്? ആമസോണിൽ അകപ്പെട്ട് രക്ഷപ്പെട്ടവരുടെ വിവരണം മതിയാകും അതിനുത്തരം നൽകാൻ..

 

കൊളംബിയൻ തലസ്ഥാനമായ ബോഗട്ടയിലെത്തിച്ച കുട്ടികളിലൊരാളെ വിമാനത്തിൽ നിന്നു പുറത്തേക്കെടുക്കുന്നു. (Photo by: JUAN BARRETO/AFP)

∙ കാട്ടിനുള്ളിലെ ഒന്നാം പിറന്നാൾ

 

ADVERTISEMENT

തെക്കൻ കൊളംബിയയിൽ നിന്നു പറന്നുയർന്ന് ആമസോൺ കാട്ടിലേക്ക് നിലം പതിച്ച സെസ്ന വിമാനത്തിനുള്ളിലെ നാല് കുട്ടികൾക്കായി ലോകം ശ്വാസമടക്കിപ്പിടിച്ച് കാത്തിരുന്നത് 40 ദിവസമാണ്. കഴിഞ്ഞ മേയ് ഒന്നിനായിരുന്നു അമ്മയ്ക്കൊപ്പം അവരുടെ യാത്ര. എഞ്ചിൻ തകരാറു മൂലം വിമാനം കാട്ടിലേക്ക് തകർന്ന് വീഴുകയായിരുന്നു. മേയ് 15 ന് തകർന്ന വിമാന അവശിഷ്ടങ്ങളും അമ്മയുടെയും പൈലറ്റിന്റെയും മൃതദേഹങ്ങളും കണ്ടെത്തി. 

 

കാണാതായ കുട്ടികൾക്കായി തിരച്ചിൽ നടത്തുന്ന കൊളംബിയൻ സെന്യം. (Photo by: Colombian Army/AFP)

കുട്ടികൾക്കായി തിരച്ചിൽ തുടർന്നു. വെള്ളക്കുപ്പിയും കാൽപ്പാടുകളും കണ്ടെത്തിയതോടെ കുട്ടികൾ ജീവിച്ചിരിപ്പുണ്ട് എന്ന പ്രതീക്ഷയുണർന്നു. ഇലകൾ കൊണ്ട് ചെറിയ കൂടുകൾ പോലെ നിർമിക്കാൻ ശ്രമിച്ചതിന്റെ അടയാളങ്ങളും കണ്ടെത്തി. ഒടുവിൽ നാൽപ്പത് ദിവസത്തിനു ശേഷം ഘോരവനത്തിനുള്ളിൽ നിന്ന് സൈന്യവും ഗോത്രവർഗക്കാരും ചേർന്ന് കുട്ടികളെ ജീവിതത്തിലേക്ക് തിരികെ വിളിച്ചു. നാലും ഒൻപതും പതിമൂന്നും വയസ്സുള്ള മൂന്ന് പെൺകുട്ടികളും ഒരു വയസ്സുള്ള ആൺകുട്ടിയുമാണ് സംഘത്തിലുണ്ടായിരുന്നത്.

 

ADVERTISEMENT

കാണാതാവുമ്പോൾ 11 മാസം പ്രായമുണ്ടായിരുന്ന കുഞ്ഞ് ഒന്നാം പിറന്നാൾ സമയത്ത് ചേച്ചിമാർക്കൊപ്പം കാട്ടിൽ നിന്ന് പുറത്തേക്കുള്ള വഴി തേടുകയായിരുന്നു. 1 വയസ്സ് തികയാത്ത കുട്ടി എങ്ങനെ 40 ദിവസം ആമസോൺ കാടിനെ അതിജീവിച്ചു എന്നതിന് ഇനിയും ഉത്തരം കിട്ടാനുണ്ട്. നിർജലീകരണം കാരണം ശോഷിച്ച അവസ്ഥയിലായിരുന്നു കണ്ടെത്തുമ്പോൾ കുട്ടികളുടെ രൂപം. ശരീരമാകെ പ്രാണികൾ കടിച്ച പാടുകളും. 

 

അനാക്കോണ്ട. (istock/Nicki1982)

∙ കൂർത്ത മുള്ളുപോലെ പട്ടാള ഉറുമ്പുകൾ

 

അതിസാഹസികമായ രക്ഷപ്പെടലായിരുന്നു ജുവാന്റേത്. രണ്ടാംലോകമഹായുദ്ധം നടക്കുന്ന സമയം. ലോകമൊട്ടാകെ റബർ ക്ഷാമം നേരിട്ടപ്പോൾ ആമസോൺ വനാന്തരങ്ങളിലെ കാസ്റ്റില്ല റബർ ശേഖരിക്കാൻ തുടങ്ങി. ഇതിനായി അവിടെ എത്തിയവരായിരുന്നു ലോറൻസോയും ജുവാനും. റബർ ശേഖരണത്തിനിടെ ഒരു ദിവസം മരത്തിൽ നിന്നു വീണ് ജുവാന്റെ രണ്ടുകാലുകളും ഒടിഞ്ഞു. എന്തെങ്കിലും വൈദ്യസഹായം ലഭിക്കണമെങ്കിൽ അറുപത് കിലോമീറ്റർ അകലെയുള്ള പട്ടണത്തിലേക്ക് എത്തിക്കണം.

ജൂലിയാന കെപ്‌ക വിമാനാപകടം നടന്ന സ്ഥലത്ത് (instagram/juliane_koepcke)

 

വനത്തിനുള്ളിൽ കൂടി അത് അസാധ്യമാണെന്ന് മനസ്സിലാക്കിയ ലോറൻസോ ജുവാനെ ഒരുവിധം തങ്ങളുടെ കുടിലിൽ എത്തിച്ചു. അത്യാവശ്യം വേണ്ട ഭക്ഷണസാധനങ്ങളും വെള്ളവും മറ്റും കൈയ്യെത്തുന്ന ദൂരത്ത് വച്ച് ലോറൻസോ വൈദ്യസഹായം തേടുന്നതിനായി പട്ടണത്തിലേക്ക് തിരിച്ചു. കടുത്തവേദനയോടെ രണ്ടുദിനങ്ങൾ തള്ളിനീക്കിയ ജുവാൻ മൂന്നാം ദിവസം ഒരുപ്രത്യേക തരത്തിലുള്ള ഉറുമ്പുകളെ കുടിലിനുള്ളിൽ കണ്ടെത്തി.

 

കാട്ടിൽ ജനിച്ചുവളർന്ന ജുവാന് അവ ഭക്ഷണം തേടിയെത്തിയ പട്ടാള ഉറുമ്പുകളാണെന്നും ഇവ തിരിച്ചുചെന്നാൽ പട്ടാള ഉറുമ്പുകൾ കൂട്ടത്തോടെ വന്ന് തന്നെ ഇരയാക്കുമെന്നും മനസ്സിലായി. കിടന്നകിടപ്പിൽ ചെരിപ്പുപയോഗിച്ച് ഒരുറുമ്പിനെ വകവരുത്തിയെങ്കിലും മറ്റേത് അപ്രത്യക്ഷമായിരുന്നു. അനിവാര്യമായ മരണത്തിന്റെ പിടിയിലകപ്പെട്ടെന്ന ചിന്തയും കടുത്തവേദനയും അയാളുടെ ബോധം മറച്ചു.

ആമസോൺ കാടുകളിൽ നിന്ന് ഒരു മാസത്തിനു ശേഷം രക്ഷപ്പെട്ട ജോനാഥൻ അക്കോസ്റ്റ ആശുപത്രിയിൽ. (Photo credit: OR Show Biz/Facebook)

 

ഉണർന്നെഴുന്നേറ്റപ്പോൾ കുടിൽ നിറയെ പട്ടാള ഉറുമ്പുകളെയാണ് അയാൾ കണ്ടത്. ചുറ്റുമിരുന്ന ഭക്ഷണസാധനങ്ങൾ ഉറുമ്പുകളുടെ നേരെ എറിഞ്ഞെങ്കിലും അനുനിമിഷം പെരുകിവന്ന ഉറുമ്പുപട അയാളുടെ കിടക്കയ്ക്ക് ചുറ്റും നിരന്നു. അലറിവിളിച്ച് എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും ഇരുകാലുകളും ഒടിഞ്ഞ അയാൾക്കതിനുള്ള ത്രാണിയില്ലായിരുന്നു. കൈയിൽകിട്ടിയതെല്ലാം വച്ച് ഉറുമ്പുകളെ അടിച്ചെങ്കിലും ഒരു പ്രയോജനവുമുണ്ടായില്ല.

 

കാലിലേക്ക് ഉറുമ്പുകൾ കയറിത്തുടങ്ങിയതോടെ ജുവാൻ അതിക്രൂരമായ മരണത്തെ മുഖാമുഖം കണ്ടു. അദ്യശ്യമായ ഏതോ ശക്തിയുടെ പ്രേരണയെന്ന പോലെ ജുവാൻ കറുത്ത പുഴപോലൊഴുകിവരുന്ന ആ ഉറുമ്പുകൂട്ടത്തിലേക്ക് ഉരുണ്ടുവീണു. കൂർത്തമുള്ളുകളുടെ പുറത്തേക്ക് വീണത് പോലെ അസഹനീയവേദനയായിരുന്നെങ്കിലും കുടിലിനു തൊട്ടരികിലുള്ള നദിയായിരുന്നു അയാളുടെ ലക്ഷ്യം. വേദനയെല്ലാം സഹിച്ച് അയാളാ ഉറുമ്പ് പുതപ്പിനുമീതെ ഉരുണ്ടു.

ആമസോൺ കാട്ടിൽ നിന്ന് രക്ഷിച്ച നാല് കുട്ടികളുമായി രക്ഷാപ്രവർത്തകർ. (Columbian Army/AFP)

 

ഉറുമ്പുകൾ പൊതിഞ്ഞ് കടിച്ചുതൂങ്ങിയെങ്കിലും ആത്മധൈര്യം കൈവിടാതെ നദിയിലേക്ക് ജുവാൻ വീണതോടെ ഉറുമ്പുകൾ കടിവിട്ട് വെള്ളത്തിൽ പൊങ്ങി. അടുത്തദിവസം സഹായികളെയും കൂട്ടി പട്ടണത്തിൽ നിന്നും മടങ്ങിവന്ന ലോറൻസോ കണ്ടത് പാതിവെള്ളത്തിലും പാതികരയിലുമായി മരണാസന്നനായി കിടക്കുന്ന ജുവാനെയാണ്. ഉടൻതന്നെ പട്ടണത്തിലേക്ക് എത്തിച്ച് മികച്ച ചികിത്സ നൽകിയതോടെ ജുവാൻ മരണത്തിൽ നിന്നും രക്ഷപ്പെട്ടു.

 

∙ പുഴുക്കൾ തുളച്ചു കയറിയ മുറിവ്

 

വിമാനത്തില്‍ നിന്ന് പകർത്തിയ ആമസോൺ കാടിന്റെ ആകാശദൃശ്യം (MAURO PIMENTEL/AFP)

ആമസോണിലെ അതീജീവനക്കഥകളിൽ ഏറ്റവും പ്രശസ്തിയാർജിച്ച രക്ഷപ്പെടലായിരുന്നു ജൂലിയാനയുടേത്. 1971 ഡിസംബർ 24നാണ് പെറുവിന്റെ തലസ്ഥാനമായ ലിമയിൽ നിന്നും പുകാൽപയിലേക്ക് പുറപ്പെട്ട ലാൻസ വിമാനം കാലാവസ്ഥവ്യതിയാനത്തെ തുടർന്ന് ആമസോണിൽ തകർന്നുവീണത്. 14 പേർ വിമാനപകടത്തിൽ നിന്നും രക്ഷപ്പെട്ടെങ്കിലും ആമസോണിന്റെ വെല്ലുവിളികളെ അതിജീവിച്ച് പുറത്തുകടക്കാനായത് ജൂലിയാനയ്ക്ക് മാത്രമായിരുന്നു.

 

കഴുത്തിനും കാലിനും സാരമായി പരുക്കേറ്റിരുന്നെങ്കിലും രക്ഷപ്പെടാനുറച്ച് മുന്നോട്ടുപോയ അവൾ പതിനൊന്ന് നാളുകൾക്കുശേഷമാണ് മനുഷ്യസാമീപ്യമുള്ള പ്രദേശത്തെത്തിയത്. തോളിലെ മുറിവിൽ അപ്പോഴേക്കും പുഴുക്കൾ അരിച്ചു തുടങ്ങിയിരുന്നു. കൈയ്യിൽക്കിട്ടിയ പെട്രോൾ അവൾ തോളിലെ മുറിവിലേക്ക് ഒഴിച്ചു. അന്നത് ചെയ്തില്ലായിരുന്നുവെങ്കിൽ കൈ മുറിച്ചു കളയേണ്ടി വന്നേനേ എന്നാണ് പിന്നീട് ഡോക്ടർമാർ പറഞ്ഞത്.

രക്ഷാപ്രവർത്തനത്തിന് സൈന്യത്തെ സഹായിച്ച തദ്ദേശീയരായ നേതാക്കൾ (JUAN BARRETO/AFP)

 

പ്രാദേശിക മീൻപിടുത്തക്കാർ രക്ഷപ്പെടുത്തി പട്ടണത്തിലെത്തിച്ചതോടെ ആമസോണിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടവരുടെ കൂട്ടത്തിൽ ജൂലിയാനയുടെ പേരും എഴുതിച്ചേർക്കപ്പെട്ടു. ശാസ്ത്രജ്ഞരായ അച്ഛനമ്മമാരോടൊപ്പം ആമസോൺ കാട്ടിലെ ഗവേഷണ കേന്ദ്രത്തിൽ താമസിച്ചനാളുകളിൽ ലഭിച്ച അറിവാണ് ജൂലിയാനയുടെ രക്ഷയ്ക്കെത്തിയത്. തന്റെ അതിജീവനം ‘വെൻ ഐ ഫെൽ ഫ്രം ദ് സ്കൈ’ എന്ന പേരിൽ ജൂലിയാന പിന്നീട് പുസ്തകമാക്കി.

 

അപകടത്തിൽ തകർന്ന വിമാനത്തിന് സമീപം സൈനികൻ. (Colombian army/AFP)

 

∙ ജീവൻ നിലനിർത്തിയത് മൂത്രം!

 

ബോളീവിയൻ പൗരനായ ജോനാഥൻ അക്കോസ്റ്റ നാല് കൂട്ടുകാർക്കൊപ്പം വേട്ടയാടുന്നതിനിടെയാണ് വഴി തെറ്റി ആമസോൺ കാടുകളിൽ ഒറ്റപ്പെടുന്നത്. അടുത്ത ദിവസം തന്നെ കാലിനും കൈയ്ക്കും പരിക്കേറ്റ ജോനാഥന് കാട്ടിനുള്ളിലൂടെ സഞ്ചരിക്കുക എന്നത് തന്നെ ദുഷ്ക്കരമായി മാറി. ജാഗ്വാറുമായി (അമേരിക്കൻ പുള്ളിപ്പുലി) നേർക്കുനേർ വരേണ്ടിയും വന്നു ഇതിനിടെ.

 

മരണത്തെ മുഖാമുഖം കണ്ട ജോനാഥൻ പുഴുക്കളെയും പ്രാണികളെയും വരെ തിന്നാണ് ജീവൻ നിലനിർത്തിയത്. കൈയ്യിൽ ആകെയുണ്ടായിരുന്നത് ഷൂ മാത്രം. ഇതിൽ മഴവെള്ളം ശേഖരിച്ചാണ് കുടിച്ചിരുന്നത്. വെള്ളം ലഭിക്കാതായപ്പോൾ ജീവൻ നിലനിർത്താൻ മൂത്രം വരെ കുടിക്കേണ്ടി വന്നു. തീർത്തും അവശനായി മുപ്പതാം ദിവസം ജോനാഥനെ കണ്ടെത്തുമ്പോൾ ജീവനുണ്ടെന്ന് വിശ്വസിക്കാൻ പ്രയാസമായിരുന്നു. 17 കിലോ ഭാരമാണ് കുറഞ്ഞത്.

 

 

∙ വായിൽ പുഴുക്കൾ നിറഞ്ഞ് മരണം

 

ആമസോൺ കാട്ടിലകപ്പെട്ട് രക്ഷപ്പെട്ട ചുരുക്കം പേരുടെ കഥയെക്കാളും ഭയാനകമാണ് രക്ഷപ്പെടാനുള്ള എല്ലാ വഴികളും അടഞ്ഞ് കാട്ടിനുള്ളിൽ ഭയന്ന് ജീവിച്ച് മരിച്ചുപോയവരുടേത്. ബ്രസീലിയൻ പൗരനായ 18 വയസ്സുകാരൻ ജൊനാഥൻ ആൽവ്സ് അക്കൂട്ടത്തിൽപ്പെടും. 2008 ജൂൺ മാസത്തിലാണ് കൂട്ടുകാർക്കൊപ്പം വേട്ടയാടാൻ പോയ ആൽവ്സിനെ ആമസോൺ കാടിനുള്ളിൽ കാണാതാവുന്നത്. 

 

ഒരു മാസത്തിനു ശേഷം തിരച്ചിൽ ബ്രസീലിയൻ സേന അവസാനിപ്പിച്ചു. ഒരു സൂചനയും ലഭിക്കാത്തതിനാൽ ജൊനാഥൻ ആൽവ്സ് മരിച്ചു എന്നായിരുന്നു നിഗമനം. എന്നാൽ രണ്ട് സുഹൃത്തുക്കളെയും കൂട്ടി ജൊനാഥന്റെ അച്ഛൻ തിരച്ചിൽ തുടർന്നു. കാണാതായിടത്തു നിന്ന് 45 കിലോ മീറ്റർ അകലെ ഉൾവനത്തിലാണ് അവർ ജൊനാഥനെ കണ്ടെത്തിയത്. കാണാതായി 42 ദിവസങ്ങൾ പിന്നിട്ടിരുന്നു അന്ന്.

 

എണീറ്റിരിക്കാൻ പോലും കഴിയാത്തത്ര അവശനായിരുന്നു ജൊനാഥൻ. വായിലാകെ പുഴുക്കൾ നിറഞ്ഞിരുന്നു. ശരീരമാകെ പ്രാണികൾ കടിച്ച പാടുകൾ. വായിൽ നിന്ന് അവയെ നീക്കി താങ്ങിപ്പിടിച്ച് എണീപ്പിച്ചപ്പോൾ ജൊനാഥൻ അച്ഛനെ നോക്കി ഒന്നു ചിരിച്ചു, പിന്നെ മരിച്ചു. മൃഗങ്ങൾ ഭക്ഷിക്കാതിരിക്കാൻ മരത്തിന്റെ മുകളിൽ മൃതദേഹം കെട്ടിവച്ചാണ് അവർ കാടിറങ്ങിയത്. 

 

∙ ആമസോൺ എത്രത്തോളമുണ്ട്?

 

ലോകത്തിലെ ഏറ്റവും വലിയ മഴക്കാടാണ് തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലുള്ള ആമസോൺ. 67 ലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുന്ന ആമസോൺ വനമേഖല ബ്രസീൽ, ബൊളീവിയ, കൊളംബിയ, ഇക്വഡോർ, ഫ്രഞ്ച് ഗയാന, ഗയാന, പെറു, വെനസ്വേല, സുരിനാം എന്നീ 9 രാജ്യങ്ങളിലായാണ് പടർന്നു കിടക്കുന്നത്. ഇതിൽ 60 ശതമാനവും തെക്കേ അമേരിക്കയിലെ ഏറ്റവും വലുതും ലോകത്തിലെ അഞ്ചാമത്തെ വലിയ രാഷ്ട്രവുമായ ബ്രസീലിലാണ്. ഇന്ത്യയുടെ ഇരട്ടി വലിപ്പമുണ്ട് ആമസോൺ കാടിന്.

 

∙ ഇവിടെ എല്ലാം സൂക്ഷിക്കണം

 

ലോകത്തെ ഏറ്റവും വലിയ പാമ്പായ അനാക്കോണ്ട, അപകടകാരിയായ പിരാന മത്സ്യം, ലോകത്തെ ഏറ്റവും വലിയ ചിലന്തിയായ ഗോലിയത്ത് ബേഡ് ഇൗറ്റർ, വെടിയുണ്ട കൊള്ളും പോലെ കടിക്കാൻ ശേഷിയുള്ള ബുള്ളറ്റ് ഉറുമ്പുകൾ, അപകടകാരികളായ വിഷപ്പാമ്പുകൾ തുടങ്ങി അപകടങ്ങൾ ഒട്ടേറെയുണ്ട് ആമസോൺ കാടുകളിൽ.

 

40,000 സസ്യങ്ങൾ, 427 സസ്തനികൾ, 1300 പക്ഷികൾ, 25 ലക്ഷം പ്രാണി വർഗങ്ങൾ, 378 ഇനം ഉരഗങ്ങൾ, 400 ഉഭയജീവികൾ, 3000 ശുദ്ധജല മത്സ്യങ്ങൾ എന്നിവയടക്കം ലോകത്തിലെ ഏറ്റവുമധികം ജൈവവൈവിധ്യമുള്ള വനമാണ് ആമസോൺ. ഇവയെക്കൂടാതെ ഏതാണ്ട് 350 ഓളം ഗോത്രവിഭാഗങ്ങളിലായി 30 ലക്ഷത്തോളം ജനങ്ങളും ആമസോൺ കാടുകളിലുണ്ട്.

 

 

∙ എല്ലാ വഴിയും അറിയുന്ന ഹുയിറ്റൊട്ടോ

 

ആമസോൺ കാടുകളിലും പരിസരത്തുമായി കഴിയുന്ന ഗോത്രവിഭാഗമാണ് ഹുയിറ്റൊട്ടോ. പ്രധാനമായും തെക്കൻ കൊളംബിയയിലും വടക്കൻ പെറുവിലുമാണ് ഇവരുടെ കേന്ദ്രം. പരമ്പരാഗതമായി കൃഷിയായിരുന്നു ഇവരുടെ ഉപജീവനമാർഗം. ഇൗ ഗോത്രവിഭാഗത്തിൽ ഇപ്പോഴാകെ 8500 ആൾക്കാരെയുള്ളൂ. 17–ാം നൂറ്റാണ്ടിലാണ് പുറംലോകത്തിന് ആദ്യമായി ഇവരെപ്പറ്റിയുള്ള വിവരം ലഭിക്കുന്നത്.

 

20–ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ 50,000ത്തോളമുണ്ടായിരുന്ന ജനസംഖ്യ പിന്നീട് ആമസോൺ മേഖലകളിൽ റബർകൃഷി വ്യാപകമായതോടെയാണ് കുറഞ്ഞത്. റബർതോട്ടങ്ങളിലെ കഠിനമായ പണിയും പീഡനവും രോഗങ്ങളും മൂലം ഹുയിറ്റൊട്ടോ ഗോത്രക്കാരുടെ എണ്ണം വളരെ കുറഞ്ഞ് പതിനായിരത്തോളമായി. 1990 കളിൽ കൊളംബിയൻ ഗവൺമെന്റ് ഹുയിറ്റൊട്ടോ വർഗക്കാരുടെ നിലനിൽപ്പ് അപകടത്തിലാണെന്ന് കണ്ട് പ്രത്യേക സംരക്ഷിതമേഖലകൾ അവർക്കായി നീക്കിവച്ചു.

 

∙ എന്താണ് വിമാനാപകടങ്ങൾക്ക് പിന്നിൽ

 

ആമസോണിലെ വിമാനാപകടങ്ങൾക്ക് പിന്നിലെ പ്രധാനകാരണം സുരക്ഷാമാനദണ്ഡങ്ങളിലുള്ള വീഴ്ചയാണ്. വികസ്വരരാജ്യങ്ങളായ പല തെക്കേ അമേരിക്കൻ രാജ്യങ്ങളിലും ഉപയോഗിക്കപ്പെടുന്ന വിമാനങ്ങൾ പലതും വളരെ പഴക്കമുള്ളവയാണ്. യൂറോപ്പിലെയും അമേരിക്കയിലെയും കാലപ്പഴക്കം മൂലം ഉപേക്ഷിക്കപ്പെടുന്ന വിമാനങ്ങളാണ് തെക്കേ അമേരിക്കൻ രാജ്യങ്ങളിലെ ചെറുകിട വിമാനകമ്പനികൾ ഉപയോഗിക്കുന്നത്.

 

1971 ലെ ലാൻസ 508 വിമാനാപകടത്തിനു പിന്നാലെ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയ വിവരങ്ങൾ ഞെട്ടിക്കുന്നതായിരുന്നു. പല വിമാനങ്ങളുടെ ഭാഗങ്ങൾ ചേർത്ത് ഉണ്ടാക്കിയിരുന്നതായിരുന്നത്രേ ആ വിമാനം. കൊടുങ്കാറ്റ് മേഖലയിലൂടെ വിമാനം പറത്തുകയെന്ന പൈലറ്റിന്റെ തെറ്റായ തീരുമാനം കൂടിയായപ്പോൾ 91 ജീവനുകൾ ആമസോണിനുള്ളിൽ പൊലിഞ്ഞു. കഴിഞ്ഞ മാസം അപകടത്തിൽപെട്ട സെസ്ന 206 എന്ന ചെറുവിമാനവും ഇത്തരം തട്ടിക്കൂട്ട് വിമാനമായിരുന്നു. 

 

പ്രവചനാതീതമായ കാലാവസ്ഥയും അപകടങ്ങൾക്കു പിന്നിലെ മറ്റൊരു കാരണമാണ്. തെളിഞ്ഞ ആകാശത്ത് പൊടുന്നനെയായിരിക്കും കൊടുങ്കാറ്റും മഴമേഘങ്ങളും രൂപമെടുക്കുന്നത്. കാലാവസ്ഥപ്രവചനങ്ങളുടെ പോരായ്മയും പൈലറ്റുമാരുടെ പരിചയക്കുറവും കൂടിയാകുമ്പോൾ അപകടസാധ്യത വർധിക്കുന്നു. 2006 ൽ 154 പേരുടെ മരണത്തിനിടയാക്കിയ ബ്രസീലിയൻ എയർലൈൻസ് ബോയിങ് വിമാനവും ചെറിയ എക്സിക്യുട്ടീവ് ജെറ്റ് വിമാനവും ആമസോൺ വനത്തിനുമുകളിൽ കൂട്ടിയിടിച്ചതിനു പിന്നിൽ എയർ ട്രാഫിക് കൺട്രോളിന്റെ പിഴവായിരുന്നു.

 

English Summary: What makes the amazon forest deeply mysterious?

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT