ഇവർ ശ്രീപത്മനാഭ സ്വാമിയുടെ സേവകർ. മൂലവിഗ്രഹത്തിൽ തൊടാൻ അർഹതയുള്ള 3 പേരിൽ ഉൾപ്പെടുന്നവർ. പെരിയ നമ്പി അരുമണീതായ നാരായണ രാജേന്ദ്രനും പഞ്ചഗവ്യത്തു നമ്പി പുല്ലൂർ യോഗ സഭാംഗം തളിയിൽ വാരിക്കാട് നാരായണൻ വിഷ്ണുവും. ലോകത്തെ തന്നെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളിലൊന്നായ ശ്രീ പത്മനാഭ ക്ഷേത്രത്തിലെ നിത്യപൂജകളുടെ അവകാശത്തിന് ഉടമകളാണ് ഇവർ ഇരുവരും.

ഇവർ ശ്രീപത്മനാഭ സ്വാമിയുടെ സേവകർ. മൂലവിഗ്രഹത്തിൽ തൊടാൻ അർഹതയുള്ള 3 പേരിൽ ഉൾപ്പെടുന്നവർ. പെരിയ നമ്പി അരുമണീതായ നാരായണ രാജേന്ദ്രനും പഞ്ചഗവ്യത്തു നമ്പി പുല്ലൂർ യോഗ സഭാംഗം തളിയിൽ വാരിക്കാട് നാരായണൻ വിഷ്ണുവും. ലോകത്തെ തന്നെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളിലൊന്നായ ശ്രീ പത്മനാഭ ക്ഷേത്രത്തിലെ നിത്യപൂജകളുടെ അവകാശത്തിന് ഉടമകളാണ് ഇവർ ഇരുവരും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇവർ ശ്രീപത്മനാഭ സ്വാമിയുടെ സേവകർ. മൂലവിഗ്രഹത്തിൽ തൊടാൻ അർഹതയുള്ള 3 പേരിൽ ഉൾപ്പെടുന്നവർ. പെരിയ നമ്പി അരുമണീതായ നാരായണ രാജേന്ദ്രനും പഞ്ചഗവ്യത്തു നമ്പി പുല്ലൂർ യോഗ സഭാംഗം തളിയിൽ വാരിക്കാട് നാരായണൻ വിഷ്ണുവും. ലോകത്തെ തന്നെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളിലൊന്നായ ശ്രീ പത്മനാഭ ക്ഷേത്രത്തിലെ നിത്യപൂജകളുടെ അവകാശത്തിന് ഉടമകളാണ് ഇവർ ഇരുവരും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇവർ ശ്രീപത്മനാഭ സ്വാമിയുടെ സേവകർ. മൂലവിഗ്രഹത്തിൽ തൊടാൻ അർഹതയുള്ള 3 പേരിൽ ഉൾപ്പെടുന്നവർ. പെരിയ നമ്പി അരുമണീതായ നാരായണ രാജേന്ദ്രനും പഞ്ചഗവ്യത്തു നമ്പി പുല്ലൂർ യോഗ സഭാംഗം തളിയിൽ വാരിക്കാട് നാരായണൻ വിഷ്ണുവും. ലോകത്തെ തന്നെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളിലൊന്നായ ശ്രീ പത്മനാഭ ക്ഷേത്രത്തിലെ നിത്യപൂജകളുടെ അവകാശത്തിന് ഉടമകളാണ് ഇവർ ഇരുവരും. 

അതീവ പ്രാധാന്യം അർഹിക്കുന്ന പ്രവൃത്തികൾക്ക് ഇരുവർക്കും നിയോഗം ലഭിച്ചതിൽ ചരിത്രവും ഐതിഹ്യവും വിശ്വാസവും കൂടിക്കലർന്നിരിക്കുന്നു. ശബരിമലയിലെ പുറപ്പെടാ ശാന്തിമാരെപ്പോലെ പെരിയ നമ്പിയും പഞ്ചഗവ്യത്തു നമ്പിയും കർശനമായ നിഷ്ഠകളിലും ചിട്ടകളിലുമാണ് ഈശ്വര സന്നിധിയിൽ ഇനിയുള്ള ഒരു വർഷം ജീവിക്കുക.

ADVERTISEMENT

∙ ഓലക്കുട വാങ്ങി നമ്പിയുടെ സ്ഥാനാരോഹണം

പെരിയ നമ്പി ആയിരുന്ന മാക്കരംകോട് വിഷ്ണു വിഷ്ണു പ്രകാശ്, തന്റെ സ്ഥാനം കുട വച്ചൊഴിഞ്ഞതിനെ തുടർന്നാണ് പുതിയ പെരിയ നമ്പിയുടെയും പഞ്ചഗവ്യത്തു നമ്പിയുടെയും സ്ഥാനാരോഹണം നടന്നത്. പെരിയ നമ്പിയായി കർണാടക കൊക്കട ഗ്രാമത്തിലെ അരുമണീതായ നാരായണ രാജേന്ദ്രനും പഞ്ചഗവ്യത്തു നമ്പിയായി പുല്ലൂർ യോഗ സഭാംഗം തളിയിൽ വാരിക്കാട് നാരായണൻ വിഷ്ണുവും ചുമതലയേറ്റു.

പെരിയ നമ്പി അരുമണീതായ നാരായണ രാജേന്ദ്രൻ. ചിത്രം: ജെ. സുരേഷ് ∙ മനോരമ

പെരിയ നമ്പിയായി സ്ഥാനമേറ്റ അരുമണീതായ നാരായണ രാജേന്ദ്രനായിരുന്നു ഇതുവരെ പഞ്ചഗവ്യത്തു നമ്പിയായി സേവനം അനുഷ്ഠിച്ചിരുന്നത്. ബ്രഹ്മചാരി വ്രത നിഷ്ഠയിൽ ഇനി ഒരു വർഷക്കാലം ഇവർ നമ്പി മഠത്തിലെ അന്തേവാസികളാകും. ഏറെ പ്രത്യേകതകളുള്ള ചടങ്ങുകളോടെയാണ് ഇരുവരെയും തൽസ്ഥാനങ്ങളിൽ അവരോധിച്ചത്. ക്ഷേത്രത്തിനുള്ളിൽ വച്ചാണ് ചടങ്ങുകൾ നടത്തിയത്.

പഞ്ചഗവ്യത്തു നമ്പിയായി തളിയിൽ വാരിക്കാട് നാരായണൻ വിഷ്ണുവിനെ അവരോധിച്ചു കൊണ്ടുള്ള നീട്ട് ക്ഷേത്രം ശ്രീകാര്യക്കാർ വായിച്ചു. പടിഞ്ഞാറേ മഠം പുഷ്പാഞ്ജലി സ്വാമിയാരായ ഒറവങ്കര അച്യുത ഭാരതിയിൽ നിന്ന് നിയുക്ത നമ്പി ഓലക്കുട വാങ്ങി നമ്പി സ്ഥാനം ഏറ്റു. നമ്പിമാരുടെ സ്ഥാന ചിഹ്നമാണ് പനയോലയിൽ തീർത്ത കുട. ഇതു പുതുതായി അവരോധിതരാകുന്നവർക്ക് കൈമാറുന്ന ചടങ്ങാണ് കുട കൈമാറ്റം.

ADVERTISEMENT

തുടർന്ന് നമ്പി മഠത്തോടു ചേർന്നുള്ള മിത്രാനന്ദപുരം കുളത്തിൽ കുളിച്ച് ശരീരശുദ്ധി വരുത്തിയ ശേഷമെത്തിയ തളിയിൽ വാരിക്കാട് നാരായണൻ വിഷ്ണുവിനെ ക്ഷേത്ര തന്ത്രി തരണനല്ലൂർ സതീശൻ നമ്പൂതിരിപ്പാട് ദക്ഷിണയും പുതുവസ്ത്രവും നൽകി സ്വീകരിച്ചു. തുടർന്ന് ശ്രീകോവിലിൽ എത്തിയ നമ്പിക്ക് തന്ത്രി മൂലമന്ത്രം ഉപദേശിച്ചു. ഉച്ച പൂജ നടത്തി അദ്ദേഹം സ്ഥാനമേറ്റു. എട്ടര യോഗത്തിൽ പോറ്റിമാരുടെ കാർമികത്വത്തിലാണ് ചടങ്ങുകൾ നടത്തിയത്.

പഞ്ചഗവ്യത്തു നമ്പി തളിയിൽ വാരിക്കാട് നാരായണൻ വിഷ്ണു. ചിത്രം: ജെ.സുരേഷ് ∙ മനോരമ

ദക്ഷിണ കർണാടകയിലെ പുണ്ഡാലഗട്ട സ്വദേശിയാണ് അരുമണീതായ നാരായണ രാജേന്ദ്രൻ. ചെന്നൈയിലായിരുന്നു താമസം. കെ.ആർ. വീണയാണ് ഭാര്യ. കെ.ആർ. സുധീന്ദ്ര, കെ.ആർ. ശ്രീ കൃപ എന്നിവരാണ് മക്കൾ. 15 വർഷമായി പുല്ലൂർ വിഷ്ണുമൂർത്തി ക്ഷേത്രത്തിലെ മേൽ ശാന്തിയാണ് തളിയിൽ വാരിക്കാട് നാരായണൻ വിഷ്ണു. ഇതിനു മുൻപ് ഏറ്റുമാനൂർ, ഹരിപ്പാട്, കുമരനല്ലൂർ, കിടങ്ങൂർ ക്ഷേത്രങ്ങളിൽ മേൽശാന്തിയായിരുന്നു. സുനിത ആണ് ഭാര്യ. മക്കൾ– ശ്രീനാഥ്, നക്ഷത്ര.

∙ നമ്പിമാർ, പുറപ്പെടാ ശാന്തിമാർ

ക്ഷേത്രാചാരങ്ങൾ സംബന്ധിച്ച് അവസാന വാക്ക് മേൽശാന്തിയുടേതാണ്. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ മേൽശാന്തിയുടെ സ്ഥാനപ്പേരാണ് പെരിയ നമ്പി. 4 നമ്പിമാരാണ് ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലുള്ളത്. ശ്രീ പത്മനാഭന്റെ പൂജകൾ ചെയ്യുന്ന പെരിയ നമ്പി, പഞ്ചഗവ്യത്തു നമ്പി, നരസിംഹ മൂർത്തി പ്രതിഷ്ടയുടെ പൂജാദികാര്യങ്ങൾക്ക് കാർമികത്വം വഹിക്കുന്ന തെക്കേടത്ത് നമ്പി, ശ്രീ കൃഷ്ണ വിഗ്രഹത്തിൽ പൂജകൾ അർപ്പിക്കുന്ന തിരുവമ്പാടി നമ്പി എന്നിവരാണ് അവർ. നമ്പിമാരുടെ സഹായത്തിന് 24 കീഴ്ശാന്തിമാരെയും നിയോഗിച്ചിട്ടുണ്ട്. ഇവരുടെ ജോലികൾ നിശ്ചയിക്കുന്നത് പെരിയ നമ്പിയാണ്. നിലവറയുടെ താക്കോൽക്കൂട്ടം കൈവശം വയ്ക്കുന്നതും പെരിയ നമ്പിയാണ്.

ADVERTISEMENT

∙ കാത്തിരിക്കുന്നത് കർശനമായ ചിട്ടകള്‍

കർശനമായ ചിട്ടകളാണ് നമ്പിമാരെ കാത്തിരിക്കുന്നത്. ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയ്ക്ക് അഭിമുഖമായി തെക്ക്, വടക്ക് ദിശകളിൽ പണിതിട്ടുള്ള നമ്പി മഠത്തിലാണ് പെരിയ നമ്പിയുടെയും പഞ്ചഗവ്യത്തു നമ്പിയുടെയും താമസം. ക്ഷേത്രത്തിൽ നിന്നുള്ള പ്രസാദമാണ് ഭക്ഷണം. സ്വന്തമായി പാകം ചെയ്യുകയും ചെയ്യാം. ഒരു വർഷത്തേക്കാണ് നിയമനം.

പത്മനാഭ സ്വാമി ക്ഷേത്രം. (ഫയൽ ചിത്രം: മനോരമ)

ഈ കാലാവധിയിൽ മഠത്തിൽ നിന്നു പുറത്തു പോകാൻ അനുവാദമില്ല. ശാരീരിക പ്രശ്നങ്ങളാൽ ആശുപത്രിയിൽ ചികിത്സ തേടേണ്ടി വന്നാൽ പോലും നമ്പി സ്ഥാനം നഷ്ടമാകും. പത്മനാഭ സേവ നടത്തുന്ന കാലമത്രയും ബ്രഹ്മചര്യം അനുഷ്ഠിക്കണം. കാലാവധി പൂർത്തിയാക്കി സ്ഥാനമൊഴിയുന്ന പെരിയ നമ്പിക്ക് രാജസ്ഥാനീയ പരിഗണനയാണ് ക്ഷേത്രത്തിൽ ഒരുക്കുക. ദർശനത്തിനെത്തുമ്പോൾ പ്രത്യേക ചിട്ടവട്ടങ്ങൾ ഒരുക്കണം. മറ്റാർക്കും ഈ സമയം ദർശനത്തിന് അനുമതി നൽകില്ല. സ്ഥാനമൊഴിഞ്ഞവർക്ക് മറ്റൊരു ക്ഷേത്രത്തിലും പൂജ ചെയ്യാനും കഴിയില്ല.

ഓരോ സംക്രാന്തിക്കും പൂജാ സമയത്തിൽ മാറ്റമുണ്ടാകും. അതുവരെ പകൽ പൂജകൾക്ക് കാർമികത്വം വഹിക്കുന്ന പെരിയ നമ്പി വൈകിട്ടത്തെ പൂജകൾ നടത്തും. വൈകിട്ട് പൂജകൾ നടത്തിയിരുന്ന പഞ്ചഗവ്യത്തു നമ്പി പകൽ സമയത്തേക്ക് മാറും. മിത്രാനന്ദപുരം കുളത്തിൽ കുളിച്ച ശേഷമാണ് ഇരുവരും ക്ഷേത്രത്തിലേക്കു പോകുക. 

പൂജകൾ തുടങ്ങുന്നതിനു നിശ്ചിത സമയം മുൻപ് ക്ഷേത്രത്തിൽ നിന്ന് ദാസൻമാർ എത്തും. ക്ഷേത്ര ഭരണസമിതി നിയോഗിക്കുന്ന ജീവനക്കാരാണ് ദാസൻമാർ. ഇവരുടെ അകമ്പടിയിലാണ് ഇരുവരും ക്ഷേത്രത്തിലേക്കു പോകുന്നതും തിരിച്ചെത്തുന്നതും. നമ്പി മഠത്തിൽ നിന്ന് ക്ഷേത്രം വരെ പ്രത്യേക പാത ഇവർക്കായി സജ്ജീകരിച്ചിട്ടുണ്ട്. കല്ലു പാകിയ ഈ പാതയിൽ നിന്നു വിട്ട് നമ്പിമാർ നടക്കാൻ പാടില്ലെന്നാണ് ആചാരം.

പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ രാത്രിക്കാഴ്ച. (ഫയൽ ചിത്രം: മനോരമ)

ക്ഷേതാചാരങ്ങളിൽ മിത്രാനന്ദപുരം കുളത്തിനുമുണ്ട് ഏറെ പ്രാധാന്യം. നമ്പിമാർ ശരീരശുദ്ധി വരുത്തുന്നത് നമ്പി മഠങ്ങളോട് ചേർന്നുള്ള ഈ കുളത്തിലാണ്, പൈങ്കുനി അൽപശി ഉത്സവങ്ങൾ ആരംഭിക്കുന്നതിനു മുന്നോടിയായി നവധാന്യങ്ങൾ മുളപ്പിക്കുന്നത് മിത്രാനന്ദപുരം കുളത്തിൽ നിന്ന് ശേഖരിക്കുന്ന മണ്ണിലാണ്. മണ്ണു നീരു കോരൽ ചടങ്ങ് എന്നാണ് ഇത് അറിയപ്പെടുന്നത്.

∙ പൂജയ്ക്കിടെ വെള്ളം പോലും വീഴാൻ പാടില്ല

ശ്രീ പത്മനാഭ സ്വാമിയുടെ മൂല വിഗ്രഹത്തിൽ തൊടാൻ മൂന്നു പേർക്കു മാത്രമാണ് അവകാശം. നമ്പിമാർ (പഞ്ചഗവ്യത്ത് നമ്പി, പെരിയ നമ്പി), തന്ത്രി, പുഷ്‌പാഞ്ജലി സ്വാമിയാർ എന്നിവർക്ക്. പ്രധാനമായും 3 ബിംബങ്ങളാണ് ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ശ്രീകോവിലിനകത്തുള്ളത്. അനന്തശയനം മൂലബിബം, അഭിഷേക ബിബം, ശീവേലി ബിംബം എന്നിവ. 3 അവസ്ഥയിലാണ് ഇവ സ്ഥിതി ചെയ്യുന്നത്.

പത്മനാഭ സ്വാമി ക്ഷേത്രം. (File photo by istockphoto/estivillml)

ശയനാവസ്ഥയിൽ മൂലബിംബം, ഇരിക്കുന്ന അവസ്ഥയിൽ ശീവേലി ബിംബം, നിൽക്കുന്ന അവസ്ഥയിൽ അഭിഷേക ബിംബം. മൂലബിംബമായ അനന്തശയനം കടു ശർക്കര യോഗത്തിൽ ആയതിനാലാണ് പ്രത്യേകമായി അഭിഷേക ബിംബം പ്രതിഷ്ഠിച്ചിരിക്കുന്നത്. കടു ശർക്കര യോഗമായ ബിംബത്തിൽ ജലത്തുള്ളികൾ പോലും വീഴാൻ പാടില്ല. അതുകൊണ്ടുതന്നെ അലങ്കാരം നടത്തുമ്പോൾ നമ്പിമാർ വളരെ കരുതലോടെയാണ് പൂക്കൾ ഉപയോഗിക്കുക.

∙ നമ്പിമാരുടെ ചരിത്രം

വില്വ മംഗലത്ത് സ്വാമിയാണ് ക്ഷേത്ര പൂജാദി കർമങ്ങൾക്കായി നമ്പിമാരായി നിയോഗിച്ചതെന്നാണ് വിശ്വാസം. കാസർകോഡ് ചന്ദ്രഗിരി പുഴയുടെ തീരത്ത് താമസമാക്കിയിട്ടുള്ള ബ്രാഹ്മണരും (ഇക്കരദേശി) കർണാടകയിലെ കൊക്കട ഗ്രാമക്കാരായ തുളു ബ്രഹ്മണരുമാണ് (അക്കരദേശി) ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ പെരിയ നമ്പി, പഞ്ചഗവ്യത്തു നമ്പി ചുമതലകൾക്കായി നിയോഗിക്കുന്നത്. ഊഴമനുസരിച്ച് അക്കരദേശിക്കാരും ഇക്കരദേശിക്കാരും സ്ഥാനങ്ങളിലെത്തും.

കാസർകോഡ് പുല്ലൂർ ഗ്രാമത്തിലെ പുല്ലൂർ യോഗസഭയാണ് നമ്പിമാരെ തിരഞ്ഞെടുക്കുന്നത്. മുൻപ് 29 ഇല്ലങ്ങളിലെ ബ്രഹ്മണർ സഭയിൽ അംഗമായിരുന്നു. ഇപ്പോൾ 19 ആയി ചുരുങ്ങി. പഞ്ചഗവ്യത്തു നമ്പിമാരാണ് പിന്നീട് പെരിയ നമ്പി ആകുന്നത്.

English Summary: Know more about the 'Nambi' priests of Sree Pathmanabha Swami Temple, Thiruvananthapuram