വിസ്കി എന്നു പറയുമ്പോൾ സ്കോച്ചും സ്കോട്ട്ലൻഡും കയറി വരാതെ തരമില്ല. ആ രാജ്യവും മേൽത്തരം മദ്യവും തമ്മിൽ അഭേദ്യമായ ബന്ധമാണ്– ഫ്രാൻസും വീഞ്ഞും പോലെ. എന്നാൽ ഒന്നാംതരം മദ്യം ഉൽപാദിപ്പിക്കുന്നത് സ്കോട്ട്ലൻഡ് മാത്രമല്ല. അയർലൻഡ്, ഇംഗ്ലണ്ട്, യുഎസ്, കാനഡ, ജപ്പാൻ, സ്വീഡൻ, സ്പെയിൻ, ടാൻസാനിയ, ഇന്ത്യ... അതെ, ഇന്ത്യയ്ക്ക് സിംഗിൾ മാൾട്ട് ഉണ്ട്! അറിഞ്ഞില്ല, ആരും പറഞ്ഞില്ല... അമൃത് എന്നു പേര്, രുചിയും ഫലവും കേമം, തീവിലയാണെന്ന് പറയേണ്ടതില്ലല്ലോ. എന്നിരുന്നാലും, മറ്റു രാജ്യങ്ങൾ പോലെയല്ല സ്കോട്ട്ലൻഡ്. സ്കോച്ച് അവർക്ക് വെറും മദ്യമല്ല. ചരിത്രം ഉൾച്ചേർന്ന, തലമുറകളിലൂടെ കൈമാറിയ, സമാനതകൾ ഇല്ലാത്ത ഒരു ദേശീയ പൈതൃകമാണ്. ഐറിഷ് വിസ്കിയും ഗിന്നസ് ബിയറും ഒരു പരിധി വരെ ദേശീയതയ്ക്ക് സംഭാവന നൽകുന്നുണ്ട്, പക്ഷേ സ്കോച്ചിനോളം വരില്ല. ഗിന്നസ് എന്നു പേരുള്ള ആ കറുത്ത കയ്പുദ്രാവകത്തിൽ എന്തു മാന്ത്രികതയാണ് ഉള്ളതെന്നും എനിക്കിതു വരെ മനസ്സിലായിട്ടില്ല.

വിസ്കി എന്നു പറയുമ്പോൾ സ്കോച്ചും സ്കോട്ട്ലൻഡും കയറി വരാതെ തരമില്ല. ആ രാജ്യവും മേൽത്തരം മദ്യവും തമ്മിൽ അഭേദ്യമായ ബന്ധമാണ്– ഫ്രാൻസും വീഞ്ഞും പോലെ. എന്നാൽ ഒന്നാംതരം മദ്യം ഉൽപാദിപ്പിക്കുന്നത് സ്കോട്ട്ലൻഡ് മാത്രമല്ല. അയർലൻഡ്, ഇംഗ്ലണ്ട്, യുഎസ്, കാനഡ, ജപ്പാൻ, സ്വീഡൻ, സ്പെയിൻ, ടാൻസാനിയ, ഇന്ത്യ... അതെ, ഇന്ത്യയ്ക്ക് സിംഗിൾ മാൾട്ട് ഉണ്ട്! അറിഞ്ഞില്ല, ആരും പറഞ്ഞില്ല... അമൃത് എന്നു പേര്, രുചിയും ഫലവും കേമം, തീവിലയാണെന്ന് പറയേണ്ടതില്ലല്ലോ. എന്നിരുന്നാലും, മറ്റു രാജ്യങ്ങൾ പോലെയല്ല സ്കോട്ട്ലൻഡ്. സ്കോച്ച് അവർക്ക് വെറും മദ്യമല്ല. ചരിത്രം ഉൾച്ചേർന്ന, തലമുറകളിലൂടെ കൈമാറിയ, സമാനതകൾ ഇല്ലാത്ത ഒരു ദേശീയ പൈതൃകമാണ്. ഐറിഷ് വിസ്കിയും ഗിന്നസ് ബിയറും ഒരു പരിധി വരെ ദേശീയതയ്ക്ക് സംഭാവന നൽകുന്നുണ്ട്, പക്ഷേ സ്കോച്ചിനോളം വരില്ല. ഗിന്നസ് എന്നു പേരുള്ള ആ കറുത്ത കയ്പുദ്രാവകത്തിൽ എന്തു മാന്ത്രികതയാണ് ഉള്ളതെന്നും എനിക്കിതു വരെ മനസ്സിലായിട്ടില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിസ്കി എന്നു പറയുമ്പോൾ സ്കോച്ചും സ്കോട്ട്ലൻഡും കയറി വരാതെ തരമില്ല. ആ രാജ്യവും മേൽത്തരം മദ്യവും തമ്മിൽ അഭേദ്യമായ ബന്ധമാണ്– ഫ്രാൻസും വീഞ്ഞും പോലെ. എന്നാൽ ഒന്നാംതരം മദ്യം ഉൽപാദിപ്പിക്കുന്നത് സ്കോട്ട്ലൻഡ് മാത്രമല്ല. അയർലൻഡ്, ഇംഗ്ലണ്ട്, യുഎസ്, കാനഡ, ജപ്പാൻ, സ്വീഡൻ, സ്പെയിൻ, ടാൻസാനിയ, ഇന്ത്യ... അതെ, ഇന്ത്യയ്ക്ക് സിംഗിൾ മാൾട്ട് ഉണ്ട്! അറിഞ്ഞില്ല, ആരും പറഞ്ഞില്ല... അമൃത് എന്നു പേര്, രുചിയും ഫലവും കേമം, തീവിലയാണെന്ന് പറയേണ്ടതില്ലല്ലോ. എന്നിരുന്നാലും, മറ്റു രാജ്യങ്ങൾ പോലെയല്ല സ്കോട്ട്ലൻഡ്. സ്കോച്ച് അവർക്ക് വെറും മദ്യമല്ല. ചരിത്രം ഉൾച്ചേർന്ന, തലമുറകളിലൂടെ കൈമാറിയ, സമാനതകൾ ഇല്ലാത്ത ഒരു ദേശീയ പൈതൃകമാണ്. ഐറിഷ് വിസ്കിയും ഗിന്നസ് ബിയറും ഒരു പരിധി വരെ ദേശീയതയ്ക്ക് സംഭാവന നൽകുന്നുണ്ട്, പക്ഷേ സ്കോച്ചിനോളം വരില്ല. ഗിന്നസ് എന്നു പേരുള്ള ആ കറുത്ത കയ്പുദ്രാവകത്തിൽ എന്തു മാന്ത്രികതയാണ് ഉള്ളതെന്നും എനിക്കിതു വരെ മനസ്സിലായിട്ടില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘ആൽക്കെമിസ്റ്റുകൾ ജീവിതകാലം മുഴുവൻ വില കുറഞ്ഞ ലോഹങ്ങളെ ശുദ്ധീകരിക്കാൻ ശ്രമിച്ചു. ഒരു ലോഹത്തെ വളരെക്കാലം വീണ്ടും വീണ്ടും ഉരുക്കി അരിച്ചെടുത്താൽ ശേഷിക്കുന്ന, എല്ലാ ദോഷങ്ങളും അകന്ന് പരിശുദ്ധമായ വസ്തു പ്രപഞ്ചത്തിന്റെ ആത്മാവാണ് എന്നായിരുന്നു അവരുടെ വിശ്വാസം. അതുണ്ടെങ്കിൽ വിശ്വത്തിന്റെ രഹസ്യങ്ങളെല്ലാം അറിയാം. കാരണം, സർവ വസ്തുക്കളും ആന്തരികമായി ബന്ധപ്പെട്ടിരിക്കുന്ന ശൃംഖലയുടെ നിഗൂഢഭാഷ അതിലുണ്ട്. പകുതി ഖരവും പകുതി ദ്രാവകവുമായ ആ വസ്തുവിനെ അവർ വിളിച്ചത് ‘സർവോത്തമ സൃഷ്ടി’ എന്നാണ്’’.

 

ADVERTISEMENT

(പൗലോ കൊയ്‌ലോ, ആൽക്കെമിസ്റ്റ്)

 

വിസ്കി എന്നു പറയുമ്പോൾ സ്കോച്ചും സ്കോട്ട്ലൻഡും കയറി വരാതെ തരമില്ല. ആ രാജ്യവും മേൽത്തരം മദ്യവും തമ്മിൽ അഭേദ്യമായ ബന്ധമാണ്– ഫ്രാൻസും വീഞ്ഞും പോലെ. എന്നാൽ ഒന്നാംതരം മദ്യം ഉൽപാദിപ്പിക്കുന്നത് സ്കോട്ട്ലൻഡ് മാത്രമല്ല. അയർലൻഡ്, ഇംഗ്ലണ്ട്, യുഎസ്, കാനഡ, ജപ്പാൻ, സ്വീഡൻ, സ്പെയിൻ, ടാൻസാനിയ, ഇന്ത്യ... അതെ, ഇന്ത്യയ്ക്ക് സിംഗിൾ മാൾട്ട് ഉണ്ട്! അറിഞ്ഞില്ല, ആരും പറഞ്ഞില്ല... അമൃത് എന്നു പേര്, രുചിയും ഫലവും കേമം, തീവിലയാണെന്ന് പറയേണ്ടതില്ലല്ലോ. എന്നിരുന്നാലും, മറ്റു രാജ്യങ്ങൾ പോലെയല്ല സ്കോട്ട്ലൻഡ്. സ്കോച്ച് അവർക്ക് വെറും മദ്യമല്ല. ചരിത്രം ഉൾച്ചേർന്ന, തലമുറകളിലൂടെ കൈമാറിയ, സമാനതകൾ ഇല്ലാത്ത ഒരു ദേശീയ പൈതൃകമാണ്. ഐറിഷ് വിസ്കിയും ഗിന്നസ് ബിയറും ഒരു പരിധി വരെ ദേശീയതയ്ക്ക് സംഭാവന നൽകുന്നുണ്ട്, പക്ഷേ സ്കോച്ചിനോളം വരില്ല. ഗിന്നസ് എന്നു പേരുള്ള ആ കറുത്ത കയ്പുദ്രാവകത്തിൽ എന്തു മാന്ത്രികതയാണ് ഉള്ളതെന്നും എനിക്കിതു വരെ മനസ്സിലായിട്ടില്ല. 

 

ADVERTISEMENT

∙ സ്കോച്ച്: സ്കോട്ട്ലൻഡിന്റെ സ്വത്ത്

 

സ്കോച്ചിൽ ആഢ്യനാണ് സിംഗിൾ മാൾട്ട്, മേന്മയും വിലയും കൂടുതൽ. ഒരൊറ്റ ഡിസ്റ്റിലറിയിൽ ഒരൊറ്റ ധാന്യം (ബാർലി) ഉപയോഗിച്ച് വാറ്റുന്ന വിസ്കി. എന്നാൽ സിംഗിൾ മാൾട്ട് വേറെയുമുണ്ട്. അയൽക്കാരായ ഐറിഷ് പ്രമാണിമാർ ബുഷ്മിൽസും ജാമിസണും ഒന്നാം നിരയിൽ വരും. സ്കോച്ച് വിസ്കി പക്ഷേ സ്കോട്ട്ലൻഡിൽനിന്നുതന്നെ വരണം. അതിന് തനതായ ഭൗമമേഖല പദവിയുണ്ട് (Geographical indicator). അത് വാറ്റുന്നതും വീര്യമേറ്റുന്നതും പരമ്പരാഗത രീതിയിലാണ്. ആ രീതി ഒരു അനുഷ്ഠാനം പോലെയായി, വിശ്വാസ്യതയുടെ പര്യായമായി. സ്കോച്ച് വിസ്കി ഒരു സംരക്ഷിത ഉൽപ്പന്നമല്ലെങ്കിൽ മറ്റു രാജ്യങ്ങളിലെ ഡിസ്റ്റിലറികൾ അതേ രീതിയിൽ വാറ്റി ആ മദ്യത്തെ സ്കോച്ച് എന്ന് വിളിക്കും. 

 

ADVERTISEMENT

അതിനു നിലവാരം ഉണ്ടായേക്കാം, പക്ഷേ ജന്മനാടിന്റെ തനിമ ഉണ്ടാകുമോ? വാറ്റ് പ്രക്രിയ അനുകരിക്കാം, പക്ഷേ ആ വിസ്കി ഉദ്ഭവിച്ച ദേശത്തെ ജലവും ഭൂമിയുടെ ഘടനയും അനന്യമായ കാലാവസ്ഥയും മോഷ്ടിക്കാൻ ആകില്ല. ആ നാട്ടിലെ വിവിധ പരിസ്ഥിതി മേഖലകളിൽ നിലകൊള്ളുന്ന ഓരോ ഡിസ്റ്റിലറിക്കും അവയുടേതായ തനിമയുണ്ട്. വടക്കു കിഴക്കൻ പ്രദേശത്തെ സ്പേസൈഡിലെ മക്കല്ലനു തുല്യം അതു മാത്രം, ഐല ദ്വീപിലെ പുകച്ചൂരുള്ള ലഗാവ്‌ലിനു തുല്യം അതു മാത്രം. സ്കോച്ചിന്റെ ആധികാരികത നാടിനു പുറത്ത് പകർത്താൻ പ്രയാസം. അത് നിയമവിരുദ്ധമാണെന്ന് മാത്രമല്ല, തദ്ദേശീയരായ വാറ്റു വിദഗ്ധരെയും അവരുടെ സവിശേഷമായ രുചിമുകുളങ്ങളെയും പകരം വയ്ക്കാനുമാവില്ല.

 

സ്‌കോട്ടിഷ് പോരാളി വില്യം വാലസിന്റെ ജീവിതകഥ പറഞ്ഞ ‘ബ്രേവ് ഹാർട്ട്’ എന്ന സിനിമയിൽ മെൽ ഗിബ്സൻ. (Phot courtesy Paramount Pictures, 20th Century Fox)

സ്കോച്ചിന്റെ കാൽപനിക ഭാവം അതുല്യമാണ്. എല്ലാം ഒരേ രുചിയല്ലേ എന്നു തോന്നാം. എന്നാൽ അങ്ങനെയല്ല. സ്കോച്ച് എന്ന പേര് പതിയുമ്പോൾ ഉണരുന്ന ചില വികാരങ്ങളുണ്ട്. ചരിത്രവും ഭൂമിശാസ്ത്രവും ചേരുന്ന സമഗ്രത. രുചിക്കുമ്പോൾ മനസ്സിൽ സമ്മോഹനമായ ദൃശ്യങ്ങൾ ഉയരും. മലമേടും സമതലവും തടാകങ്ങളും ദ്വീപുകളും ചേർന്ന നയനാന്ദകരമായ പ്രദേശം, ജനങ്ങൾ, സംസ്കാരം. ബാഗ്പൈപ്പും കിൽറ്റും ആഹാര രീതികളും ആചാരങ്ങളും. ഡിസ്റ്റിലറികൾ ദേശീയ സ്വത്വം മദ്യത്തിൽ കലർത്തി പ്രചരിപ്പിച്ചു. മദ്യം കണ്ടാൽ ആ രാജ്യത്തെ ഓർക്കാതെ കഴിയില്ല എന്നായി. 

 

മേരി ക്യൂൻ ഓഫ് സ്കോട്ട്സ് (Photo courtesy nts.org.uk/Mike Bolam)

ഇണപിരിയാത്ത ഈ ദ്വന്ദ്വവ്യക്തിത്വം സൃഷ്ടിക്കുന്നതിൽ മറ്റു രാജ്യങ്ങളിലെ നിർമാതാക്കൾ പക്ഷേ വിജയിച്ചില്ല (ഐറിഷ് ബുഷ്മിൽസും ജാമിസണും കെന്റക്കി ബോർബനും ഒഴികെ). വിസ്കി തുറന്നു നൽകുന്ന ഈ മായിക ലോകം സ്കോട്ട്ലൻഡിന്റെ സ്വത്താണ്. മരംകോച്ചുന്ന മഞ്ഞുകാലത്ത്, നിങ്ങൾ ഒരു തടാക്കരയിൽ തീകൂട്ടി പ്രിയമുള്ളവരോടൊപ്പം കഴിയുന്നുവെന്ന് കരുതുക. അകലെ മലനിരകളുടെ നിമ്നോന്നതങ്ങൾ. പാറക്കെട്ടിൽ അള്ളിപ്പിടിച്ചു കയറുന്ന ഒറ്റയാനായ ഒരു മാൻ. തടാകത്തിൽനിന്നു വീശുന്ന തണുത്ത കാറ്റ് തീജ്വാലയെ ഉലയ്ക്കുന്നു. തെല്ലാശ്വാസത്തിനായി നിങ്ങൾ കയ്യിലെ ഗ്ലാസ്സിൽ ഐസ് ക്യൂബ് വീണു കിടക്കുന്ന വീര്യമുള്ള സ്വർണ ദ്രാവകം നുകരുന്നു. അത് സിരകളെ ചൂട് പിടിപ്പിക്കുന്നു. സ്കോട്ട്ലൻഡിന്റെ ആത്മാവിനെയാണ് നിങ്ങൾ പാനം ചെയ്തത്.

 

∙ സ്കോച്ചിനൊപ്പം ചരിത്രം നുണഞ്ഞ്... 

 

സ്‌കോട്ടിഷ് പോറിജ് ഓട്‌സ് (Photo by REUTERS/Suzanne Plunkett)

സ്കോച്ചിന്റെ ചരിത്രം പറയുന്നതിനു മുൻപ് സ്കോട്ട്ലൻഡിന്റെ ചരിത്രം തേടേണ്ടതുണ്ട്. രണ്ടും വേർപ്പെടുത്താൻ കഴിയാത്ത വിധം ചേർന്നു കിടക്കുന്നു. ഹിമയുഗത്തിനു ശേഷമുള്ള വേട്ടക്കാർ സ്കോട്ട്ലൻഡിൽ വന്നു ചേർന്നത് 13,000 വർഷം മുൻപാണ്. ആറായിരം വർഷം മുൻപ് അവർ ഗ്രാമങ്ങൾ സ്ഥാപിച്ച് കൃഷി തുടങ്ങി. കോക്കസസിലെ ജോർജിയയിൽ മുന്തിരികൃഷി തുടങ്ങിയതും ഇതേ കാലത്ത്. എഡി 79 ൽ സ്കോട്ട് പ്രദേശത്ത് റോമൻ അധിനിവേശം. തുടർന്ന് വിവിധ ജർമാനിക് ഗോത്രങ്ങളും (ബ്രിട്ടൻ, ആംഗിംൾ, സാക്സൺ, കെൽറ്റ്) നാവിക പ്രമുഖരായ വൈക്കിങ്ങുകളും വന്നു കയറി. 

 

1066 ൽ ഇംഗ്ലണ്ടിൽ ആധിപത്യം ഉറപ്പിച്ച നോർമനുകളുടെ ലണ്ടൻ കേന്ദ്രമായ ഭരണ സംവിധാനം സ്കോട്ട്ലൻഡിനു സമ്മർദ്ദം നൽകി. ഇംഗ്ലണ്ടിലും സ്കോട്ട് ദേശത്തും ഭൂപ്രഭുക്കന്മാർ ഉയർന്നു. പതിമൂന്നാം നൂറ്റാണ്ടിൽ സ്കോട്ട്ലൻഡ് ഒരൊറ്റ ഭരണാധികാരിയുടെ കീഴിലായി. ഗേലിക് സംസ്കാരത്തിൽ കലർന്ന കുടിയേറ്റക്കാർ (ഫ്രാൻസ്, ഇംഗ്ലണ്ട്, ബൽജിയം) ഒരു ബഹുസ്വര സമൂഹം സൃഷ്ടിച്ചു, ഗേലിക് ഭാഷ സ്കോട്ട് ഭാഷയ്ക്ക് വഴിമാറി. പുതിയൊരു സമൂഹവും രാഷ്ട്രവും ദേശീയബോധവും വളർന്നു. ഇംഗ്ലണ്ടുമായുള്ള സ്നേഹവും വെറുപ്പും കലർന്ന ബന്ധം അവിടെ തുടങ്ങി. ഇരു രാജ്യങ്ങളും ആഭ്യന്തര പ്രശ്നങ്ങൾ അന്യോന്യം മുതലെടുത്തു. 

 

1286 ൽ സ്കോട്ട്ലൻഡിലെ അലക്സാണ്ടർ രാജാവ് അനന്തരാവകാശി ഇല്ലാതെ മരിച്ചു. അത് ഇംഗ്ലിഷ് രാജാവ് എഡ്വേഡിനെ സ്കോട്ട് ദേശത്തേക്ക് ആകർഷിച്ചു. സമാധാന ഉടമ്പടി റദ്ദായി വീണ്ടും കലാപം. ഇംഗ്ലിഷ് ഉടമ്പടി സ്കോട്ടിഷ് പ്രഭുക്കന്മാർ തള്ളി. ഇംഗ്ലണ്ട് ഫ്രാൻസിന്റെ സഹായത്തോടെ സ്കോട്ടുകളെ ആക്രമിച്ചു. സ്കോട്ടിഷ് സ്വാതന്ത്ര്യസമര നായകനായി വില്യം വാലസ് ഉയർന്നു. ധീരനായ വാലസിനെ ഇംഗ്ലിഷുകാർ ചതിയിൽ കീഴ്പ്പെടുത്തി പരസ്യമായി തൂക്കിക്കൊന്നു. മരണത്തിനു കീഴടങ്ങിയെങ്കിലും സ്കോട്ടിഷ് സ്വാതന്ത്ര്യ ബോധത്തെ ജ്വലിപ്പിക്കുന്നതിൽ വാലസ് വിജയിച്ചു. 

 

പിൻഗാമിയായ റോബർട്ട് ബ്രൂസിന്റെ കീഴിൽ ഗോത്രപ്രമുഖരും യുദ്ധപ്രഭുക്കന്മാരും കർഷക ജനതയും ഒരുമിച്ചു. റോബർട്ട് ബ്രൂസ് ഇംഗ്ലിഷ് പടയെ തോൽപിച്ച് സ്വാതന്ത്ര്യ പ്രഖ്യാപനത്തിനു വഴി തുറന്നു. പിന്നീട് ആഭ്യന്തര യുദ്ധമുണ്ടായി, ഹൈലാൻഡ്-ലോലാൻഡ്‌ വിഭജനമുണ്ടായി, കറുത്ത മരണമായി പ്ലേഗ് വ്യാപിച്ചു. പതിനാലാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ, നവോത്ഥാനവും പരിഷ്കരണവും സാംസ്കാരിക മുന്നേറ്റത്തെ സഹായിച്ചു. ഇംഗ്ലണ്ടുമായി വീണ്ടും യുദ്ധവും സമാധാനവും. 

 

മേരി ക്വീൻ ഓഫ് സ്കോട്ടിന്റെ കാലത്ത് യുദ്ധം. മേരിയുടെ കസിനാണ് ഇംഗ്ലിഷ് രാജ്ഞി. പക്ഷേ അധികാര വടംവലിയിൽ മേരി ലണ്ടനിൽ വധിക്കപ്പെട്ടു, പിന്നീട് മേരിയുടെ മകൻ ഇംഗ്ലിഷ് രാജാവായി. രാജാധികാരം, ബന്ധുത്വം, അനന്തരാവകാശം... ഇംഗ്ലിഷ്, സ്കോട്ടിഷ്, ഐറിഷ് ചരിത്രം പിന്നെ കുറേക്കാലം അതിൽ ചുറ്റിക്കറങ്ങി. 1603 ൽ സ്കോട്ട്ലൻഡ് രാജാവായ ഹെൻറി ജനിതകം വഴി ഇംഗ്ലിഷ്, ഐറിഷ് രാജാവായി. ലണ്ടൻ ഭരണകേന്ദ്രമാക്കി ഗ്രേറ്റ്‌ ബ്രിട്ടൻ എന്ന ഒരൊറ്റ രാഷ്ട്രത്തിലേക്കുള്ള പ്രയാണവും ആരംഭിച്ചു, വെയിൽസിനെ പിന്നീട് ചേർത്തു. രാജ്യാധികാരവും രാഷ്ട്രീയവും മതവും നിയമവും ചേർന്ന ഒരു തീച്ചൂള. ഈ സംഗമം വേണ്ടായിരുന്നുവെന്ന് പിന്നീട് സ്കോട്ടിഷ് അനന്തര തലമുറകൾക്ക് തോന്നി. ഇംഗ്ലണ്ടിന്റെ പിടിമുറുകി, വെസ്റ്റ് മിൻസ്റ്റർ ഭരണസിരാകേന്ദ്രമായി. 

 

ഇടതുനിന്ന് വിൻസ്റ്റൻ ചർച്ചിൽ, ഫ്രാങ്ക്‌ളിൻ ഡി. റൂസ്‌വെൽറ്റ്, ജോസഫ് സ്റ്റാലിന്‍ എന്നിവരുടെ ശിൽപങ്ങൾ. രണ്ടാം ലോക മഹായുദ്ധ കാലത്തെ കൂടിക്കാഴ്ചയുടെ ശിൽപാവിഷ്കാരം. മോസ്‌കോയിൽനിന്നുള്ള കാഴ്ച (Photo by NATALIA KOLESNIKOVA / AFP)

പത്തൊൻപതാം നൂറ്റാണ്ടിൽ, സാഹിത്യകാരനായ വാൾട്ടർ സ്കോട്ടും കൂട്ടരും സ്കോട്ട് ദേശീയബോധം ഉത്തേജിപ്പിച്ചു, പക്ഷേ സ്വാതന്ത്ര്യസമരമില്ല. അതേസമയം ചോരയോഴുകിയ സമരത്തിലൂടെ ഇംഗ്ലിഷ് അതിക്രമം അവസാനിപ്പിച്ച് തെക്കൻ അയർലൻഡ് സ്വാതന്ത്ര്യം നേടി. ഇന്ന് ബ്രിട്ടന്റെ പരിധിയിൽ സ്കോട്ട്ലൻഡ് അർധ-സ്വയംഭരണ പ്രദേശമായി നിലനിൽക്കുന്നു. 2014 ൽ വിട്ടു പോകാനുള്ള അവസരം വന്നിട്ടും വേണ്ടെന്നാണ് ജനങ്ങൾ വോട്ടിലൂടെ തീരുമാനിച്ചത്. അതു നടന്നാൽ ഇംഗ്ലണ്ടിന് സാമ്പത്തികമായി കനത്ത പ്രഹരമായേനെ. ചേർന്നു നിന്നാൽ രണ്ടു കൂട്ടർക്കും പ്രയോജനമുണ്ടെന്ന് തിരിച്ചറിവായി. ഇംഗ്ലിഷ് രാജാവാണ് സ്കോട്ട് രാഷ്ട്രത്തലവൻ, ജനങ്ങൾ തിരഞ്ഞെടുത്ത ഫസ്റ്റ് മിനിസ്റ്റർ സ്കോട്ട് ഭരണാധികാരി. സ്കോട്ടുകൾക്ക് ബ്രിട്ടിഷ് പാർലമെന്റിൽ മതിയായ പ്രാതിനിധ്യം ഉണ്ട്. പ്രതിരോധം, വിദേശകാര്യം, കുടിയേറ്റം- ഈ ചുമതലകൾ ബ്രിട്ടന്. നിയമം, ആരോഗ്യം, വിദ്യാഭ്യാസം, സാമ്പത്തികം, ഭരണനിർവഹണം, ക്രമസമാധാനം എന്നിവ സ്കോട്ട്ലൻഡിനു സ്വന്തം.

 

∙ എല്ലാം മാറ്റിമറിച്ച ‘വാറ്റ്’

 

സ്‌കോട്‌ലൻഡിലെ ലോക് നെസ് തടാകത്തിൽ കണ്ടു എന്നു പറയപ്പെടുന്ന ഭീകരജീവിയുടെ ചിത്രം.

സ്കോച്ചിനു മുൻപ് ഐറിഷ് വിസ്കി ഉണ്ടായിരുന്നു. മദ്യ പാരമ്പര്യത്തിൽ ഊറ്റം കൊള്ളുന്ന സ്കോട്ട്ലൻഡ് അയൽക്കാരായ അയർലൻഡിലെ സന്യാസികളോട് കടപ്പെട്ടിരിക്കുന്നു. ആറാം നൂറ്റാണ്ടു മുതൽ അയർലൻഡിൽ മദ്യ നിർമാണം ആരംഭിച്ചിരുന്നു. അതിനു വീഞ്ഞും സുഗന്ധദ്രവ്യവുമായും ബന്ധമുണ്ട്. ഐറിഷ് മൊണസ്ട്രികളിലെ സന്യാസിമാർ മിഷനറി പ്രവർത്തനത്തിനായി ചുറ്റി സഞ്ചരിച്ചിരുന്നു. മിഷനറികളെ മതപരിവർത്തകരായി മാത്രം കാണരുത്, അവർ സാംസ്കാരിക പരിവർത്തകരായിരുന്നു; അറിവിന്റെ വാഹകരായിരുന്നു. ജ്ഞാനം കടൽ കടന്നു സഞ്ചരിച്ചു. മധ്യകാലത്തിന്റെ ആദ്യ പകുതിയിൽ, ഫ്രാൻസിലെ സന്യാസികൾ വീഞ്ഞുണ്ടാക്കുന്ന അതേരീതിയിൽ മറ്റു മദ്യവും ഉണ്ടാക്കാമെന്നു കണ്ടെത്തി. 

 

മധ്യപൂർവ ദേശത്തും ആഫ്രിക്കയിലും സഞ്ചരിച്ച സന്യാസിമാർ സുഗന്ധദ്രവ്യം (Per-fume, through smoke) ഉണ്ടാക്കുന്ന രീതിയും കണ്ടു പഠിച്ചിരുന്നു. ഐറിഷ് ആശ്രമങ്ങളിലെ ലളിതമായ ആഹാരമായ കുറുക്ക് (Porridge) അവർ ആദ്യമായി പരീക്ഷണ വസ്തുവാക്കി.‌ അതിൽ സൂക്ഷ്മ ജീവികൾ സ്വാഭാവികമായും കാണും. അതിനെ വീണ്ടും വീണ്ടും ചൂടാക്കിയാൽ ലഭിക്കുന്ന വാതകത്തെ തണുപ്പിച്ചാൽ മൃദുവായ ലഹരി പാനീയമായി. സന്യാസികൾക്കു ചാരായം വാറ്റാണോ പണിയെന്ന് നിശ്ചയമായും സംശയിക്കാം. തണുപ്പുരാജ്യങ്ങളിൽ വീഞ്ഞും മദ്യവും ഭക്ഷണത്തിന്റെ ഭാഗമാണ്. കൊടും തണുപ്പിൽ മിതമായ ഉപയോഗം ഗുണം ചെയ്യും. 

 

മുന്തിരി, സുഗന്ധദ്രവ്യം, കുറുക്ക്- നിരന്തരം പരിഷ്കരിച്ച് ഐറിഷ് വിസ്കിയുടെ ആദിരൂപം ഉണ്ടായി. ഐറിഷ് സന്യാസികൾ ഇംഗ്ലണ്ടിലും സ്കോട്ട്ലൻഡിലും ചുറ്റി സഞ്ചരിക്കുന്നത് സാധാരണം. അക്കാലത്ത് അനേകം കോട്ടകളും മൊണസ്ട്രികളും ഉയർന്നു, കെൽറ്റിക്-ഗേലിക് സംസ്കാരം ക്രിസ്തുമതത്തോടു കലർന്നു. മഹത്തായ പുസ്തകങ്ങൾ രചിക്കപ്പെട്ടു (തിളങ്ങുന്ന ലിപികളിൽ ചിത്രാലേഖനം ചെയ്ത വിശുദ്ധ ഗ്രന്ഥം 'ബുക്ക് ഓഫ് കെൽസ്' ഉൾപ്പെടെ). വൈക്കിങ് ആക്രമണ ഭീഷണിക്കിടയിലും സന്യാസികൾ വാറ്റുവിദ്യ സ്കോട്ടിഷ് ദ്വീപുകളിൽ പ്രചരിപ്പിച്ചു. അത് മെയിൻലാൻഡിൽ പരന്ന് ആ നാടിന്റെ സവിശേഷ വ്യക്തിത്വമായി.

 

∙ വരുന്നു സ്കോ‌ച്ച് വിസ്‌കി

 

ഇഷ്കെ ബാഹ (Uisge beatha) അഥവാ ജീവജലം എന്ന ഗേലിക് വാക്കിൽനിന്നാണ് വിസ്കി വരുന്നത്. പതിനൊന്നാം നൂറ്റാണ്ടിൽ തുടക്കം, പക്ഷേ പതിനഞ്ചാം നൂറ്റാണ്ടിന്റെ ആരംഭത്തിലാണ് വാറ്റിനെ കുറിച്ചുള്ള ആദ്യ പരാമർശം. 1494 ലെ നികുതി രേഖകളിൽ ഇങ്ങനെ കാണുന്നു - ‘ഫാദർ ജോൺ കോറിന് മദ്യമുണ്ടാക്കാൻ എട്ട് ബോൾ മാൾട്ട്.’ അദ്ദേഹം ഭാഗ്യവാൻ! 1500 കുപ്പിക്ക് അതു ധാരാളം. നാട്ടിൽ വാറ്റുവിദ്യ വളർന്നു കഴിഞ്ഞു. സ്കോച്ചിന്റെ വർധിച്ച പ്രചാരം, സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബ്രിട്ടിഷ് പാർലമെന്റിന്റെ ശ്രദ്ധ നേടി. നികുതി ഏർപ്പെടുത്താൻ വൈകിയില്ല. 1644 ൽ നിലവിലായ നികുതി പക്ഷേ കള്ളവാറ്റിന് തുടക്കമിട്ടു. എക്‌സൈസും അനധികൃത ഡിസ്റ്റിലറികളുടെ കടത്തുകാരും തമ്മിലുള്ള യുദ്ധം അവിടെ തുടങ്ങി. 

 

നൂറ്റൻപതു വർഷം അങ്ങനെ തുടർന്നു. മദ്യം കടത്തുന്നവർ വെറുതെയിരുന്നില്ല, അവർ നൂതന മാർഗങ്ങൾ കണ്ടു പിടിച്ചു. പതിനെട്ടാം നൂറ്റാണ്ടിലെ പ്രശസ്തനായ സ്കോട്ട് കവി റോബർട്ട് ബേൺസ് എക്‌സൈസ് ഉദ്യോഗസ്ഥനുമായിരുന്നു. മടിച്ചു ചെയ്ത ജോലി. ‘സ്കോച്ച് ഡ്രിങ്ക്’ എന്ന കവിതയിൽ, നാട്ടിൽ സഹകരണവും സൗഹൃദവും സാമൂഹ്യ ബോധവും ഊട്ടിയുറപ്പിക്കുന്നതിൽ വിസ്കിയുടെ പങ്കിനെക്കുറിച്ച് കവി വാചാലനായി. 1820 ആയപ്പോഴേക്കും ഓരോ വർഷവും ഏകദേശം പതിനാലായിരം അനധികൃത വാറ്റ് സാമഗ്രികൾ പിടിച്ചെടുക്കുന്ന സ്ഥിതി. 

 

സ്കോട്ട്ലൻഡിൽ ഉണ്ടാക്കുന്ന മദ്യത്തിൽ പാതിയും നികുതി വെട്ടിച്ചത്. ജനങ്ങൾക്ക് അതൊരു ലഹരിയും സമര മാർഗവും. നിരോധിച്ചില്ലെങ്കിൽ ഇത്രയും പേർ അരയും തലയും മുറുക്കി ഇറങ്ങില്ല, ഇതിപ്പോൾ കുടിൽ വ്യവസായം പോലെയായി. ജനങ്ങളുടെ തുടർച്ചയായ നിയമ ലംഘനം ഗോർഡൻ പ്രഭുവിനെ ഇരുത്തി ചിന്തിപ്പിച്ചു. ചിന്തിക്കാൻ കാരണമുണ്ട്, ഏറ്റവും നല്ല കള്ളവാറ്റ് വിസ്കി ഉദ്പാദിപ്പിരുന്ന ഭൂപ്രദേശങ്ങളൂടെ ഉടമ പ്രഭുവാണ്. വിസ്കി നിയമ വിധേയമാക്കിയാൽ സർക്കാരിന് നേട്ടമാകുമെന്ന് ഗോർഡൻ പാർലമെന്റിനെ ധരിപ്പിച്ചു.

 

1823 ൽ ബ്രിട്ടിഷ് പാർലമെന്റ് നിയന്ത്രണങ്ങൾ കുറച്ചു, അബ്കാരി നിയമം നിലവിൽ വന്നു. പത്ത് പൗണ്ട് ഫീസ്‌ അടച്ച് വാറ്റാം. ഓരോ ഗാലൻ സ്പിരിറ്റിനും നിശ്ചിത തുക സർക്കാരിന് നൽകണം. ഡ്യൂക്ക് ഗോർഡന്റെ ഭൂമിയിൽ പണിയെടുത്തിരുന്ന കർഷകൻ ജോർജ് സ്മിത്ത് പുതിയ നിയമ പ്രകാരം ആദ്യമായി ഡിസ്റ്റിലറി ലൈസൻസ് എടുത്തു 1824 ൽ ഗ്ലെൻവിവറ്റ് സ്ഥാപിച്ചു, ആദ്യ സിംഗിൾ മാൾട്ട് ഡിസ്റ്റിലറി. തൊട്ടടുത്ത വർഷങ്ങളിൽ തുടങ്ങിയ ബോമോർ, ബാൽബ്ലെയർ, ഗ്ളെൻമോറൻജി എന്നിവ ഇപ്പോഴും തുടരുന്നു. 1831 ൽ ഒരു നിർണായക നേട്ടം! ആനിയാസ് കോഫി എന്നൊരാൾ കോളം സ്റ്റിൽ കണ്ടു പിടിച്ചു, നിലവിലുള്ളതിനെ പരിഷ്കരിച്ച ഉപകരണം. ഓരോ ബാച്ച് കഴിയുമ്പോഴും വൃത്തിയാക്കേണ്ടി വരാതെ തുടർച്ചയായി വാറ്റാം. മൾട്ടിപ്പിൾ ഡിസ്റ്റിലേഷൻ നടത്താം. അങ്ങനെ ഉൽപാദനം കൂടി.

 

പുതിയ രീതിയിലെ ലഹരിയും രുചിയും ആളുകൾക്ക് ഇഷ്ടമായി. കനം കുറഞ്ഞ, മൃദുലമായ മദ്യം. അതുവരെ ഉണ്ടായിരുന്നത് മാൾട്ട് വിസ്കി മാത്രം. പുതിയ വാറ്റുപാത്രമായ കോളം സ്റ്റിൽ ഗ്രെയിൻ വിസ്കിയ്ക്ക് വഴി തുറന്നു. നേർത്ത രുചിയുള്ള ഗ്രെയിൻ വിസ്കി തീക്ഷ്ണമായ മാൾട്ട് വിസ്കിയുമായി ചേർത്ത് ബ്ലെൻഡഡ് വിസ്കി നിർമ്മിച്ചു. അങ്ങനെ സ്കോച്ചിന്റെ മാർക്കറ്റ് വലുതായി, വ്യാവസായിക ഉൽപന്നമായി അതു മാറി. ക്രമേണ അനധികൃത നിർമാണം നിലച്ചു. എന്നാൽ ഉന്നത നിലവാരം തുടർന്നു. ഇന്നത്തെ പ്രമുഖ ഡിസ്റ്റിലറികളുടെ പൂർവികർ പലരും പഴയ കള്ളവാറ്റുകാരത്രേ, എന്നാൽ കള്ളവാറ്റ് എന്ന പേര് പോലും അധികപ്പറ്റ്. ഈ ‘ശ്രേഷ്ഠകല’ നിയമത്തിൽ കുരുങ്ങി നശിച്ചു പോകാതെ നിലനിർത്തിയതിന് അവർക്ക് നന്ദി പറയുക.

 

∙ വിപണിയിലെ രാജാവ്

 

പത്തൊൻപതാം നൂറ്റാണ്ടിലെ വിസ്കി പ്രമാണികൾ (ജെയിംസ് ബുക്കാനൻ, ടോമി ഡ്യൂവർ, ജോണി വാക്കർ, ജെയിംസ് ഷിവാസ്) സ്കോച്ചിനെ ഇതാദ്യമായി രാജ്യത്തിനു പുറത്ത് കൊണ്ടു പോയി. സംരംഭകരുടെ സാഹസികതയുമായി ചേർന്ന് സ്കോച്ച് ബ്രിട്ടനിൽ വ്യാപിച്ചു. യൂറോപ് വൻകര, ബ്രിട്ടിഷ് കോളനികളായ ഇന്ത്യ, അമേരിക്ക, കാനഡ, സൗത്ത് ആഫ്രിക്ക, ഓസ്‌ട്രേലിയ... വിപണി വളർന്നു വലുതായി. അവരന്ന് വികസിപ്പിച്ച കയറ്റുമതിയാണ് ഇന്നും സ്കോച്ചിന്റെ വിജയം. ലോകം മുഴുവൻ പടരാൻ ഭാഗ്യവും തുണച്ചു. 1880കളിൽ വണ്ടുകൾ പരത്തിയ വൈറസ് ഫ്രാൻസിലെ മുന്തിരിത്തോപ്പുകളെ നശിപ്പിച്ചിരുന്നു. ഏതാനും വർഷങ്ങൾക്കകം വീഞ്ഞും ബ്രാൻഡിയും നിലവറകളിൽനിന്ന് അപ്രത്യക്ഷമായി. സ്കോട്ട്ലൻഡിലെ സംരംഭകർ അവസരം മുതലെടുത്തു, ഫ്രഞ്ച് മദ്യവിപണി തിരിച്ചു വന്നപ്പോഴേക്കും സ്കോച്ച് അവരുടെ സ്ഥാനം കയ്യടിക്കിയിരുന്നു. ഫ്രഞ്ച് വൈൻ ഇന്നും കാൽപനികമാണ്, പക്ഷേ വിപണിയിൽ ഒരേയൊരു രാജാവ് - സ്കോച്ച്.

 

1920-ൽ അമേരിക്കയിൽ മദ്യം നിരോധിച്ചു, എന്നാൽ വിസ്കിയെ നിബന്ധനകളോടെ ഒഴിവാക്കി. ഡോക്ടറുടെ അനുമതിയോടെ ഔഷധാവശ്യങ്ങൾക്ക് ഉപയോഗിക്കാം. ചില പ്രശസ്തർ ഇത് ദുരുപയോഗം ചെയ്തു. 1932 ജനുവരി 26 ന് ഡോക്ടർ പിക്കാർട്ടിന്റെ കുറിപ്പടി: ‘അപകടത്തിനു ശേഷം സുഖം പ്രാപിക്കുന്ന ശ്രീ. വിൻസ്റ്റൺ ചർച്ചിലിന് ആഹാരത്തോടൊപ്പം മദ്യം നൽകേണ്ടത് ആവശ്യമായി വരുന്നു. ചുരുങ്ങിയത് 250 ക്യുബിക് സെന്റിമീറ്റർ എങ്കിലും അനുവദിക്കുക.’ സ്കോച്ചുമായുള്ള ചർച്ചിലിന്റെ ബന്ധം രണ്ടാം ലോകമഹായുദ്ധ കാലത്ത് തുടർന്നു. വാർ റൂമിൽ ബലം നൽകുന്ന സഹചാരിയായിരുന്നു സ്കോച്ച്. 

 

ഗ്രേറ്റ് ഡിപ്രഷനിൽ തകർന്ന വിപണി, യുദ്ധം കഴിഞ്ഞപ്പോൾ വീണ്ടും ഉണർന്നു. 1960 ൽ തകർന്നു, 70 ൽ ഉയർന്നു, 80 ൽ വീണ്ടും തകർന്നു, ആഗോള യാത്ര തുടർന്നു. 1994 ൽ അഞ്ഞൂറാം വാർഷികം ആഘോഷിച്ചു, കയറ്റുമതി 200 കോടി പൗണ്ട് കടന്നു. ശക്തമായ നിയമ സംരക്ഷണം സ്കോച്ചിന്റെ പ്രചാരവും നിലവാരവും കൂട്ടി. നിയമം അനുസരിച്ച്, സ്കോട്ട്ലൻഡിൽ മാത്രമേ സാധനം വാറ്റി ഓക്ക് വീപ്പകളിൽ മൂപ്പിക്കാവൂ. 1933 ൽ ബ്രിട്ടിഷ് നിയമത്തിൽ സ്കോച്ചിന് ഒരു നിർവചനമുണ്ടായി. 1988 ൽ സ്കോച്ച് വിസ്കി ആക്ട്, 2009 ൽ സ്കോച്ച് വിസ്കി റഗുലേഷൻസ്. മദ്യം രാജ്യത്തിന്റെ ബ്രാൻഡ് അംബാസഡർ, ജയിംസ് ബോണ്ട് ഉൾപ്പെടെയുള്ള പുരുഷ കേസരികൾക്ക് സ്കോച്ചില്ലാതെ പറ്റില്ലെന്നായി! 

 

ആഗോള വ്യാപനത്തിന്റെയും, ഉയരുന്ന നികുതിയുടെയും പശ്ചാത്തലത്തിൽ വ്യവസായത്തിന് ഐക്യസ്വരം വേണമായിരുന്നു. അങ്ങനെ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ സ്കോച്ച് വിസ്കി അസോസിയേഷൻ രൂപം കൊണ്ടു. കോവിഡ്‌കാലത്ത് സ്കോച്ച് ഇൻഡസ്ട്രി തുണയായി. അസോസിയേഷൻ ഓൺലൈൻ പോർട്ടൽ വഴി ഹാൻഡ് സാനിറ്റൈസർ വിതരണം ചെയ്തു. ഡിസ്റ്റിലറികൾ ഒരാഴ്ചയിൽ പതിനഞ്ച് ലക്ഷം ലിറ്റർ എത്തനോൾ ഉൽപാദിപ്പിച്ചു. ഒരു മാസം ഒരു കോടിയിലധികം. 500 മില്ലി ബോട്ടിലിന് അത് ധാരാളമായി. അകത്തും പുറത്തും ആൽക്കഹോൾ കൊണ്ടു നേരിടാം! കോവിഡ്‌കാലത്തെ തളർച്ച മറികടന്ന് വീണ്ടും വളർന്നു, ഇന്ന് 175 രാജ്യങ്ങളിൽ സ്കോച്ച് ഉണ്ട്. കയറ്റുമതി 600 കോടി പൗണ്ട് കടന്നു. വിസ്കി വിദേശനാണ്യം നേടിത്തരും, ആ പണം ജനങ്ങൾക്ക് ഭക്ഷണം നൽകും. അനേകായിരം തൊഴിലവസരങ്ങൾ, അനേകലക്ഷം സംതൃപ്തരായ മദ്യപാനികൾ!

 

∙ ജീവന്റെ ജലം

 

പ്രകൃതിരമണീയമാണ് സ്കോട്ട്ലൻഡ്. മലയിറമ്പിലെ ചരിത്ര നഗരങ്ങൾ. മഞ്ഞു മൂടിയ മലകളുടെ പശ്ചാത്തലത്തിൽ പുരാതനമായ കോട്ടകൾ, കുന്നുകൾ നിറഞ്ഞ വശ്യമായ ഉയർന്ന പ്രദേശങ്ങൾ, പഴമയും പുതുമയും ചേരുന്ന എഡിൻബറ, ഗ്ലാസ്ഗോ നഗരങ്ങൾ, ഹെബ്രൈഡ്സിലെ ദ്വീപ സമൂഹങ്ങൾ. എണ്ണമറ്റ തടാകങ്ങൾ, അതിലൊന്നിൽ ‘ലോക് നെസ് മോൺസ്റ്റർ’, മലനിരകൾ അതിരിടുന്ന തടാകത്തിലെ മൂടൽ മഞ്ഞ്. കരയിൽ പുരാതന ദുർഗത്തിന്റെ അവശിഷ്ടങ്ങൾ. റോമൻ സേന കൊണ്ടു വന്ന ബാഗ്പൈപ്പ് പിന്നീട് സ്കോട്ട് സംഗീതത്തിന്റെ അവിഭാജ്യ ഘടകമായി. ശോകഛായയും ഗൃഹാതുരത്വവും നിറഞ്ഞ നാടോടിഗാനങ്ങളുടെ അകമ്പടി വാദ്യം. ബാഗ്പൈപ്പ് നാദം ഉയരാത്ത ഒരു സാസ്‌കാരിക പരിപാടിയോ ആഘോഷമോ അവിടെയില്ല. പരമ്പരാഗത വസ്ത്രമായ കിൽറ്റിന് ഗേലിക്/ കെൽറ്റിക് പാരമ്പര്യം. 

 

സ്കോട്ട് പൈതൃകത്തിൽ സ്കോച്ചിന്റെ സ്ഥാനം ഇപ്പോൾ വ്യക്തം. രാജ ചതുരംഗത്തിൽ മേധാവിത്വവും സ്വയംഭരണവും നഷ്ടമായെന്ന പൊതുവികാരത്തിൽ, 1644 ൽ ബ്രിട്ടന്റെ നികുതി വ്യവസ്ഥയെ വെല്ലുവിളിച്ച് തുടങ്ങിയ നിയമവിരുദ്ധ മദ്യനിർമാണം, സ്വാതന്ത്ര്യ പ്രഖ്യാപനവും സാംസ്കാരിക സ്വത്വബോധ ചിഹ്നവുമായി മാറിയ കഥയാണത്. കുടിയേറ്റ ജനതകളുടെ കൂടിച്ചേരൽ, അതിനു മുൻപ് ഗോത്രങ്ങളുടെ ഇടകലരൽ. വേട്ടയാടി ജീവിച്ച മനുഷ്യൻ പിന്നീട് ഗ്രാമങ്ങൾ സ്ഥാപിച്ചു കൃഷി ചെയ്തു കുടുംബം പുലർത്തി. വിളകളിൽനിന്നുതന്നെ മാനസിക ഉല്ലാസത്തിനായുള്ള മദ്യവും വികസിപ്പിച്ചു. 

 

മതവും രാഷ്ട്രീയവും രാജാക്കന്മാരും പ്രഭുക്കന്മാരും പോരാളികളും സന്യാസികളും ജന്മികളും കർഷകരും ആ ലഹരി പാനീയത്തിന്റെ വളർച്ചയെ തുണച്ചു, അഥവാ അവരുടെ യാത്രയെ മദ്യം തുണച്ചു. സ്കോച്ച് ആ നാടിന് വെറുമൊരു ലഹരിയല്ല, ജീവന്റെ ജലം തന്നെയാണ്. അവരുടെ ചരിത്രത്തെ, സംസ്കാരത്തെ, സംഗീതത്തെ, നൃത്തത്തെ, സൗഹൃദത്തെ, ഗോത്രസ്മൃതിയെ ഉണർത്തുന്ന ജലം. അതിൽ എത്ര തരമുണ്ട്? ഏതൊക്കെ മേഖലകളാണ് ഉത്തമം? എന്താണ് സ്പിരിറ്റ്? ആൽക്കെമിയുമായി അതിനുള്ള ബന്ധമെന്ത്? രഹസ്യങ്ങൾ ഇനിയും ചുരുളഴിയും.

 

(തുടരും)

 

English Summary: The Origins and History of Scotch Whisky - Part 1

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT