യുദ്ധം, ലൈംഗികത, യുക്തി, ഭ്രാന്ത്, കുടിയേറ്റം...; വായനയിൽ വിലക്കപ്പെട്ട വിഷയങ്ങളില്ലാത്ത കാലം
കാലം എല്ലാത്തിലും മാറ്റം വരുത്തുന്നു. ഈ മാറ്റങ്ങൾ കൃത്യമായി രേഖപ്പെടുത്തുന്ന ഇടങ്ങളിലൊന്നാണു സാഹിത്യം. എന്നാൽ കാലം സാഹിത്യത്തെയും മാറ്റുന്നുണ്ട്. ഓരോ കാലഘട്ടത്തിലും അനുയോജ്യമായ പലവിധ മാറ്റങ്ങൾ സാഹിത്യത്തിന്റെ പല ശാഖകളിലും സംഭവിക്കാറുണ്ട്. കഴിഞ്ഞ ദശകത്തിലും ശ്രദ്ധേയമായ ചില മാറ്റങ്ങൾ സാഹിത്യത്തിൽ സംഭവിച്ചു. പല മാറ്റങ്ങളുടെയും ഉൽഭവം നേരത്തേ സംഭവിച്ചിരുന്നുവെങ്കിലും അത് വിപുലമായ രീതിയിൽ പ്രകടമായി തുടങ്ങിയത് കുറച്ചു വർഷങ്ങൾക്ക് മുൻപ് മാത്രമാണ്. പരമ്പരാഗത ആഖ്യാന ഘടനകളിൽനിന്ന് ബോധപൂർവമായ വ്യതിചലനം നടത്തുന്നവരാണ് ഇന്നത്തെ പല രചയിതാക്കളും. കാലക്രമത്തിലുള്ള സംഭവവികാസങ്ങളിലും ആഖ്യാനരീതിയിലും ബന്ധിതരാകാതെ, ഒന്നിലധികം വീക്ഷണകോണുകൾ അവർ പരീക്ഷിക്കുന്നു.
കാലം എല്ലാത്തിലും മാറ്റം വരുത്തുന്നു. ഈ മാറ്റങ്ങൾ കൃത്യമായി രേഖപ്പെടുത്തുന്ന ഇടങ്ങളിലൊന്നാണു സാഹിത്യം. എന്നാൽ കാലം സാഹിത്യത്തെയും മാറ്റുന്നുണ്ട്. ഓരോ കാലഘട്ടത്തിലും അനുയോജ്യമായ പലവിധ മാറ്റങ്ങൾ സാഹിത്യത്തിന്റെ പല ശാഖകളിലും സംഭവിക്കാറുണ്ട്. കഴിഞ്ഞ ദശകത്തിലും ശ്രദ്ധേയമായ ചില മാറ്റങ്ങൾ സാഹിത്യത്തിൽ സംഭവിച്ചു. പല മാറ്റങ്ങളുടെയും ഉൽഭവം നേരത്തേ സംഭവിച്ചിരുന്നുവെങ്കിലും അത് വിപുലമായ രീതിയിൽ പ്രകടമായി തുടങ്ങിയത് കുറച്ചു വർഷങ്ങൾക്ക് മുൻപ് മാത്രമാണ്. പരമ്പരാഗത ആഖ്യാന ഘടനകളിൽനിന്ന് ബോധപൂർവമായ വ്യതിചലനം നടത്തുന്നവരാണ് ഇന്നത്തെ പല രചയിതാക്കളും. കാലക്രമത്തിലുള്ള സംഭവവികാസങ്ങളിലും ആഖ്യാനരീതിയിലും ബന്ധിതരാകാതെ, ഒന്നിലധികം വീക്ഷണകോണുകൾ അവർ പരീക്ഷിക്കുന്നു.
കാലം എല്ലാത്തിലും മാറ്റം വരുത്തുന്നു. ഈ മാറ്റങ്ങൾ കൃത്യമായി രേഖപ്പെടുത്തുന്ന ഇടങ്ങളിലൊന്നാണു സാഹിത്യം. എന്നാൽ കാലം സാഹിത്യത്തെയും മാറ്റുന്നുണ്ട്. ഓരോ കാലഘട്ടത്തിലും അനുയോജ്യമായ പലവിധ മാറ്റങ്ങൾ സാഹിത്യത്തിന്റെ പല ശാഖകളിലും സംഭവിക്കാറുണ്ട്. കഴിഞ്ഞ ദശകത്തിലും ശ്രദ്ധേയമായ ചില മാറ്റങ്ങൾ സാഹിത്യത്തിൽ സംഭവിച്ചു. പല മാറ്റങ്ങളുടെയും ഉൽഭവം നേരത്തേ സംഭവിച്ചിരുന്നുവെങ്കിലും അത് വിപുലമായ രീതിയിൽ പ്രകടമായി തുടങ്ങിയത് കുറച്ചു വർഷങ്ങൾക്ക് മുൻപ് മാത്രമാണ്. പരമ്പരാഗത ആഖ്യാന ഘടനകളിൽനിന്ന് ബോധപൂർവമായ വ്യതിചലനം നടത്തുന്നവരാണ് ഇന്നത്തെ പല രചയിതാക്കളും. കാലക്രമത്തിലുള്ള സംഭവവികാസങ്ങളിലും ആഖ്യാനരീതിയിലും ബന്ധിതരാകാതെ, ഒന്നിലധികം വീക്ഷണകോണുകൾ അവർ പരീക്ഷിക്കുന്നു.
കാലം എല്ലാത്തിലും മാറ്റം വരുത്തുന്നു. ഈ മാറ്റങ്ങൾ കൃത്യമായി രേഖപ്പെടുത്തുന്ന ഇടങ്ങളിലൊന്നാണു സാഹിത്യം. എന്നാൽ കാലം സാഹിത്യത്തെയും മാറ്റുന്നുണ്ട്. ഓരോ കാലഘട്ടത്തിലും അനുയോജ്യമായ പലവിധ മാറ്റങ്ങൾ സാഹിത്യത്തിന്റെ പല ശാഖകളിലും സംഭവിക്കാറുണ്ട്. കഴിഞ്ഞ ദശകത്തിലും ശ്രദ്ധേയമായ ചില മാറ്റങ്ങൾ സാഹിത്യത്തിൽ സംഭവിച്ചു. പല മാറ്റങ്ങളുടെയും ഉൽഭവം നേരത്തേ സംഭവിച്ചിരുന്നുവെങ്കിലും അത് വിപുലമായ രീതിയിൽ പ്രകടമായി തുടങ്ങിയത് കുറച്ചു വർഷങ്ങൾക്ക് മുൻപ് മാത്രമാണ്.
പരമ്പരാഗത ആഖ്യാന ഘടനകളിൽനിന്ന് ബോധപൂർവമായ വ്യതിചലനം നടത്തുന്നവരാണ് ഇന്നത്തെ പല രചയിതാക്കളും. കാലക്രമത്തിലുള്ള സംഭവവികാസങ്ങളിലും ആഖ്യാനരീതിയിലും ബന്ധിതരാകാതെ, ഒന്നിലധികം വീക്ഷണകോണുകൾ അവർ പരീക്ഷിക്കുന്നു. പുതുതായി കണ്ടെത്തിയ ഈ സ്വാതന്ത്ര്യം, മനുഷ്യാനുഭവങ്ങളുടെ സങ്കീർണതകളെ രേഖീയമല്ലാത്തതും ആത്മനിഷ്ഠവുമായ രീതിയിൽ പകർത്താൻ രചയിതാക്കളെ അനുവദിക്കുന്നുണ്ട്. ഈ ക്രമരാഹിത്യം ഒരു സാധാരണ മനുഷ്യന് എളുപ്പത്തിൽ മനസ്സിലാകും. കാരണം ജീവിതം അങ്ങനെയാണ്. ആകസ്മികമായ സംഭവങ്ങളും ഓർമകളും മനോവിചാരങ്ങളുമായി മുന്നോട്ടുപോകുന്ന ജീവിതം രേഖപ്പെടുത്തുമ്പോൾ, സാഹിത്യവും അങ്ങനെയായി മാറുന്നു. ഇത് കഥയുമായുള്ള വായനക്കാരുടെ വൈകാരിക ഇടപഴകൽ വർധിപ്പിക്കാൻ സഹായകമാണ്.
വിലക്കപ്പെട്ട വിഷയങ്ങളെ അഭിസംബോധന ചെയ്യാനും പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്ക് ശബ്ദം നൽകാനുമുള്ള ധീരമായ ശ്രമങ്ങൾക്കൊപ്പമാണ് ഇന്നത്തെ വായന. ലിംഗഭേദം, ലൈംഗികത, മാനസികാരോഗ്യം, അസ്തിത്വം എന്നിവ പോലുള്ള സെൻസിറ്റീവ് വിഷയങ്ങളിൽ തുറന്നു സംസാരിക്കുവാനും ഈ വിഷയങ്ങളുടെ വ്യത്യസ്ത തലങ്ങൾ ചർച്ച ചെയ്യുവാനും എഴുത്തുകാർ മുന്നോട്ടുവരുന്നു. അസമത്വം, വംശീയത, കുടിയേറ്റം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ പ്രസക്തമായ സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക വിഷയങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനുള്ള ഒരു പ്രധാന വേദിയായി പുസ്തകങ്ങൾ മാറിയിരിക്കുന്നു.
∙ കഥാപാത്രങ്ങൾ
ആഖ്യാനങ്ങളുടെ ആധിപത്യമാതൃകകളെ തകർത്തുകൊണ്ട് മുന്നേറുന്ന വായനാലോകത്ത് യാഥാർഥ്യവും ഫിക്‌ഷനും തമ്മിലുള്ള അതിർവരമ്പ് ഇല്ലാതാകുന്നു. ദുർബലതകളും ഭയങ്ങളും ആഗ്രഹങ്ങളും സംഘർഷങ്ങളും നിറഞ്ഞവരാണ് ഇന്നത്തെ കഥാപാത്രങ്ങൾ. ഈ കഥാപാത്രങ്ങളുടെ വൈകാരികമായ സമ്മർദവും അതിന്റെ സങ്കീർണ്ണതയും വായനക്കാർക്ക് പലപ്പോഴും വിശ്വാസ്യതയില്ലായ്മ പോലും അനുഭവപ്പെടുത്തുന്നു. പ്രധാന കഥാപാത്രത്തെ കണ്ണുമടച്ച് വിശ്വസിക്കുകയും പുകഴ്ത്തുകയും ചെയ്തിരുന്ന കാലത്തിൽ നിന്ന് മാറി, രചനയുടെ ആഴത്തിലേക്ക് ഇറങ്ങിച്ചെന്ന് ആഖ്യാന വൈരുധ്യങ്ങളെ പോലും ചോദ്യം ചെയ്യുവാൻ വായനക്കാരന് സ്വാതന്ത്ര്യം നൽകുന്ന ഒന്നാണ് ഇപ്പോഴത്തെ സാഹിത്യം.
ഒരേ സംഭവത്തെക്കുറിച്ചുള്ള പല ആഖ്യാതാക്കളുടെ വീക്ഷണങ്ങളിലെ മാറ്റങ്ങളും, ഒരു സംഭവത്തോടുള്ള ഒരു കഥാപാത്രത്തിന്റെ ഭൂതകാലത്തെയും വർത്തമാനത്തെയും പ്രതികരണവും ഇതിന് ഉദാഹരണമാണ്. അസ്തിത്വത്തിന്റെ ക്ഷണികമായ സ്വഭാവത്തോടും ജീവിതത്തിന്റെ ദുർബലതയോടും അടുത്ത നിൽക്കുന്നവരാണ് ഇപ്പോഴത്തെ രചയിതാക്കൾ. 2020 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനജേതാവായ അമേരിക്കൻ കവി ലൂയിസ് ഗ്ലക്ക് ആദരിക്കപ്പെട്ടത് തന്നെ 'യുക്തിയുടെയും ഭ്രാന്തിന്റെയും ഇടയിൽ നിൽക്കുന്ന മനുഷ്യജീവിതത്തെക്കുറിച്ചുള്ള' പ്രതിഫലനത്തിനാണ്. അസ്തിത്വത്തിന്റെയും ചിന്തകളുടെയും വൈകാരികാവസ്ഥയുടെയും ആഴങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്ന മെറ്റലിംഗ്വിസ്റ്റിക്, മെറ്റാഫിക്‌ഷണൽ ലോകമാണ് ഇന്നത്തെ പുസ്തകലോകം.
സൂക്ഷ്മമായ കഥപറച്ചിൽരീതി മാത്രമല്ല അപൂർണ്ണരായ കഥാപാത്രങ്ങളും ഒരു പ്രത്യേകതയാണ്. സാധാരണ ആർക്കിറ്റൈപ്പുകളെ ധിക്കരിക്കുന്ന പാരമ്പര്യേതരവും ആന്റിഹീറോയിക്കുമായ കഥാപാത്രങ്ങളുടെ ചിത്രീകരണം വർധിച്ചു. ഈ വ്യക്തികൾ, പലപ്പോഴും ആന്തരിക സംഘട്ടനങ്ങളും ധാർമ്മികസങ്കടങ്ങളും നേരിടുന്നവരാണ്. മനുഷ്യാനുഭവത്തിന്റെ വൈവിധ്യം പ്രതിഫലിപ്പിക്കുന്ന സങ്കീർണ്ണവും ബഹുമുഖവുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് രചയിതാക്കൾ ഹീറോയിസത്തെക്കുറിച്ചുള്ള സങ്കൽപ്പങ്ങളെ വെല്ലുവിളിച്ചു. ശരിയും തെറ്റും തമ്മിലുള്ള അകലം കുറഞ്ഞു.
വ്യത്യസ്ത വംശീയ, സാംസ്കാരിക പശ്ചാത്തലങ്ങളെ പ്രതിനിധീകരിക്കുന്ന കഥാപാത്രങ്ങളെ പ്രദർശിപ്പിച്ച്, ജീവിതത്തിന്റെ വിവിധ തുറകളിൽ നിന്നുള്ള വ്യക്തികളുടെ ആഖ്യാനങ്ങൾ ഒരുമിച്ച് നെയ്തെടുക്കുന്നു. സ്റ്റീരിയോടൈപ്പുകളേയും മുൻവിധികളേയും ചോദ്യം ചെയ്യാൻ പ്രേരിപ്പിക്കുന്ന, 2021 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനജേതാവായ അബ്ദുൾ റസാക്ക് ഗുർണയുടെ സാഹിത്യ സംഭാവനകൾ തന്നെ അവയ്ക്കൊരുദാഹരണമാണ്.
∙ മാനസികാരോഗ്യം
സാംസ്കാരികവും സാമൂഹികവും വ്യക്തിപരവുമായ നിലനിൽപ്പിനായുള്ള പോരാട്ടത്തിലാണ് ഏവരും. ഈ പോരാട്ടത്തിനിടയിൽ ഒരാളുടെ യഥാർത്ഥ സ്വത്വം കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളെയും ഇന്നത്തെ പുസ്തകങ്ങൾ തുറന്ന് ചർച്ച ചെയ്യുന്നുണ്ട്. ഓരോ വ്യക്തിയിലും അന്തർലീനമായവ മനസ്സിലാക്കാൻ ശ്രമിക്കുന്ന ഈ രചനകൾ, വിഷാദം, ഉത്കണ്ഠ, ബൈപോളാർ ഡിസോർഡർ, സ്കീസോഫ്രീനിയ തുടങ്ങിയ വിവിധ മാനസികാവസ്ഥകളുമായി കഴിയുന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കുവാൻ ധൈര്യം കാട്ടുന്നു.
മാനസികാഘാതം വ്യക്തിഗത അനുഭവങ്ങളിൽ മാത്രം ഒതുങ്ങുന്നില്ല, മറിച്ച് സാമൂഹികവും ചരിത്രപരവുമായ ആഘാതങ്ങളും മാനസികമായ തലത്തിലുണ്ട് എന്ന് എഴുത്തുകാർ തിരിച്ചറിയുന്നു. ഒരു സംഭവം ഒരു വ്യക്തിയിൽ മാത്രമല്ല പ്രതിഫലനം ഉണ്ടാക്കുന്നത് എന്ന് തിരിച്ചറിവ് വളരെ വലുതാണ്. ഒരേ സംഭവം തന്നെ, വ്യക്തിപരമായും കൂട്ടായ്മയുടെ ഭാഗമായും അനുഭവപ്പെടുന്നത് വ്യത്യസ്ത തലത്തിൽ ആയിരിക്കും. ഈ രണ്ടിലൂടെയും ഒരു വ്യക്തി കടന്നുപോകുന്നുണ്ടാവാം. ഗെയിൽ ഹണിമാന്റെ ‘എലീനർ ഒലിഫന്റ് ഈസ് കംപ്ലീറ്റ്ലി ഫൈൻ’, ഹറുകി മുറകാമിയുടെ ‘നോർവീജിയൻ വുഡ്’ എന്നിവ ഇതിന് ഉദാഹരണങ്ങളാണ്.
ട്രോമ അഥവാ മാനസികാഘാതം ചർച്ച ചെയ്യപ്പെടുമ്പോൾ, മോശമായ രക്ഷകർത്തൃത്വം കാരണം ഉണ്ടാകുന്ന ഇന്റർജനറേഷനൽ ട്രോമ മുതൽ ലൈംഗിക സ്വത്വപ്രതിസന്ധി, അടിച്ചമർത്തൽ, യുദ്ധം, സാങ്കേതിക പുരോഗതികൾ എന്നിവ നൽകുന്ന ട്രോമകൾ വരെ ഇക്കാലമത്രയും പറയപ്പെടാതെ പോയ നിരവധി ആഘാതങ്ങളെ കുറിച്ച് നാം ഇന്ന് വായിച്ചറിയുന്നു.
ഇവ മനുഷ്യമനസ്സിൽ ശാശ്വതമായ പാടുകൾ അവശേഷിപ്പിക്കുന്നുവെന്ന് മാത്രമല്ല, എങ്ങനെ സമയത്തെ മറികടക്കുന്നുവെന്നും തലമുറകളിലുടനീളം പ്രതിധ്വനിക്കുന്നുവെന്നും വ്യക്തികൾ ഈ കഷ്ടപ്പാടുകളെ എങ്ങനെ നേരിടാൻ ശ്രമിക്കുന്നുവെന്നും കാട്ടി തരുന്നു. ഹന്യ യാനഗിഹാരയുടെ ‘എ ലിറ്റിൽ ലൈഫ്’ പോലെയുള്ള കൃതികൾ ആഘാതം, സ്വയം ഉപദ്രവിക്കൽ, ആസക്തി, ഭക്ഷണ ക്രമക്കേടുകൾ തുടങ്ങിയ വിഷയങ്ങളെ സത്യസന്ധമായി കൈകാര്യം ചെയ്യുന്നുണ്ട്.
ഗില്ലിയൻ ഫ്‌ലിന്നിന്റെ ‘ഗോൺ ഗേൾ’, സാലി റൂണിയുടെ ‘നോർമൽ പീപ്പിൾ’ തുടങ്ങിയ നോവലുകൾ പ്രണയത്തിന്റെയും അനാരോഗ്യകരമായ ബന്ധങ്ങളുടെ വിനാശകരമായ ശക്തിയുടെയും സങ്കീർണതകളിലേക്ക് ആഴ്ന്നിറങ്ങുന്നു. ഡേവ് എഗ്ഗേഴ്സിന്റെ ‘ദി സർക്കിൾ’, എമിലി സെന്റ് ജോൺ മണ്ടലിന്റെ ‘സ്റ്റേഷൻ ഇലവൻ’ തുടങ്ങിയ നോവലുകൾ മാനസിക ക്ഷേമത്തിൽ സാങ്കേതികവിദ്യയുടെ സ്വാധീനം പര്യവേക്ഷണം ചെയ്യുന്നു. ഡിജിറ്റൽ നിരീക്ഷണം, വെർച്വൽ കണക്‌ഷനുകളോടുള്ള ആസക്തി, സ്വകാര്യതയുടെ ശോഷണം എന്നിവയുമായി പോരാടുന്ന കഥാപാത്രങ്ങളെ ഈ കൃതികളിൽ കാണാം.
∙ ലൈംഗിക സ്വത്വാവതരണം
വായനലോകത്തെ ഭിന്നലിംഗ ബന്ധങ്ങളുടെ പരമ്പരാഗത ആഖ്യാനത്തിൽ നിന്ന് മുക്തമാകുക മാത്രമല്ല, സ്വവർഗരതി, ബൈസെക്‌ഷ്വാലിറ്റി, ട്രാൻസ്‌ജെൻഡറിസം തുടങ്ങിയ സ്വത്വങ്ങളെ പര്യവേക്ഷണം ചെയ്യുകയും ചെയ്യുന്നു ഇന്നത്തെ രചനകൾ. ലൈംഗിക സ്റ്റീരിയോടൈപ്പുകളെയും സമൂഹ-നിർദിഷ്‌ട ഐഡന്റിറ്റികളെയും പൊളിച്ചെഴുതി, ലൈംഗിക സ്വത്വപ്രതിസന്ധി അനുഭവിക്കുന്ന കഥാപാത്രങ്ങളിൽ നിന്നും സ്വയം അംഗീകരിച്ച്, മുന്നോട്ടു ജീവിക്കുന്ന കഥാപാത്രങ്ങളിലേക്ക് കാര്യങ്ങൾ മാറി.
ലിംഗഭേദത്തെക്കുറിച്ചുള്ള ബൈനറി ധാരണകളെയും സാമൂഹിക മാനദണ്ഡങ്ങൾക്കനുസൃതമായി വ്യക്തികളിൽ വെച്ചിരിക്കുന്ന പ്രതീക്ഷകളെയും ചോദ്യം ചെയ്യുന്ന കൃതികൾ ഇന്നുണ്ട്. സെക്‌ഷ്വൽ ഫ്ലൂയിഡിറ്റിയെ കുറിച്ചുള്ള തുറന്നെഴുത്തുകൾ, സ്റ്റീരിയോടൈപ്പിക് ചിത്രീകരണത്തെ ധിക്കരിക്കുന്ന ഒന്നാണ്.
വൈവിധ്യമാർന്ന ലൈംഗിക ആഭിമുഖ്യങ്ങളുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിലൂടെ, രചയിതാക്കൾ മനുഷ്യാനുഭവങ്ങളുടെ സങ്കീർണതകളിലേക്ക് വെളിച്ചം വീശുന്നു. പലപ്പോഴും ബൈനറി ഐഡന്റിറ്റികളെ അനുകൂലിക്കുന്ന ഈ ലോകത്ത് ജെഫ്രി യൂജെനിഡെസിന്റെ ‘മിഡിൽസെക്സ്’, ആന്ദ്രെ അസിമാന്റെ ‘കാൾ മീ ബൈ യുവർ നെയിം’ തുടങ്ങിയ പുസ്തകങ്ങൾ വ്യക്തതയും സ്വയം സ്വീകാര്യതയും തേടുന്ന വ്യക്തികൾ അഭിമുഖീകരിക്കുന്ന ആന്തരിക പോരാട്ടങ്ങളെ വെളിപ്പെടുത്തുന്നു. അലി സ്മിത്തിന്റെ ‘ഹൗ ടു ബി ബോത്ത്’ പോലുള്ള നോവലുകൾ ആരോഗ്യകരമായ ലൈംഗികതയും ഹാനികരമായ ചൂഷണവും തമ്മിലുള്ള അതിരുകളെ ചോദ്യം ചെയ്യാനും വായനക്കാരെ നിർബന്ധിക്കുന്നുണ്ട്.
∙ പാരിസ്ഥിതിക ചർച്ചകൾ
കാലാവസ്ഥാ വ്യതിയാനത്തെയും പാരിസ്ഥിതിക അനീതിയെയും അഭിസംബോധന ചെയ്യുന്നതിന്റെ പ്രസക്തി കൃത്യമായി മനസിലാക്കുന്നുണ്ട് ഇന്നത്തെ സാഹിത്യം. ബാർബറ കിംഗ്‌സോൾവറിന്റ ‘ഫ്ലൈറ്റ് ബിഹേവിയർ’, റിച്ചാർഡ് പവർസിന്റെ ‘ദി ഓവർസ്റ്റോറി’ എന്നിവയിൽ പാരിസ്ഥിതിക മാറ്റങ്ങളുടെ സ്വാധീനം വ്യക്തികളിലും സമൂഹങ്ങളിലും ചിത്രീകരിക്കുന്നു. പ്രകൃതിയുമായുള്ള ബന്ധം പുനഃപരിശോധിക്കാനും പാരിസ്ഥിതിക സംരക്ഷണത്തിന്റെയും സുസ്ഥിരതയുടെയും അടിയന്തര ആവശ്യത്തെക്കുറിച്ചുള്ള ചർച്ചകൾ വേഗത്തിലാക്കാനും ഈ നോവലുകൾ വായനക്കാരെ പ്രചോദിപ്പിക്കുന്നു
പ്രകൃതിദൃശ്യങ്ങളായാലും പ്രകൃതിയുടെ വിവിധ ഘടകങ്ങളായും ഈ ആവശ്യകതയെ അവതരിപ്പിക്കുന്ന ലൂയിസ് ഗ്ലക്കിന്റെ ‘മെഡോലാൻഡ്സ്’, ഷെഹാൻ കരുണതിലകയുടെ ‘സെവൻ മൂൺസ് ഓഫ് മാലി അൽമേതാ’ എന്നിവ ഇതിന് ഉദാഹരണങ്ങളാണ്.
∙ കുടിയേറ്റം
പരിചിതമായ ചുറ്റുപാടുകളിൽ നിന്ന് വേരോടെ പിഴുതെറിയപ്പെടുകയും പുതിയ പ്രകൃതിദൃശ്യങ്ങളോടും സംസ്കാരങ്ങളോടും പൊരുത്തപ്പെടാൻ നിർബന്ധിതരാവുകയും ചെയ്യുന്നവരാണ് കുടിയേറ്റക്കാർ. അത്തരം സാഹചര്യങ്ങളിൽ വ്യക്തികൾ അനുഭവിക്കുന്ന നഷ്ടം, വാഞ്‌ഛ, വഴിതെറ്റൽ എന്നിവയുടെ അഗാധമായ ബോധം പകർത്തി എഴുതാൻ ശ്രമിക്കുന്നുണ്ട് ഇന്നത്തെ സാഹിത്യം. അബ്ദുൽ റസാക്ക് ഗുർണയുടെ ‘ബൈ ദ സീ’, ‘പാരഡൈസ്’ എന്നീ നോവലുകൾ, സാംസ്കാരിക പൈതൃകം സംരക്ഷിക്കാനും പുതിയ ചുറ്റുപാടുകളിൽ പെട്ടവരാണെന്ന തോന്നൽ കണ്ടെത്താനും ശ്രമിക്കുന്ന കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയുള്ളതാണ്.
കുടിയേറ്റത്തിന്റെ മനഃശാസ്ത്രപരമായ പ്രത്യാഘാതങ്ങൾ കഥാപാത്രങ്ങളുടെ ബന്ധങ്ങളിലും മറ്റുള്ളവരുമായുള്ള ഇടപെടലുകളിലും പ്രകടമാകും. പുതിയ ചുറ്റുപാടുകളിൽ പറിച്ചുനടപ്പെടുന്ന അവർ കാലക്രമേണ വികസിപ്പിക്കുന്ന വൈകാരികമായ പ്രതിരോധശേഷിയിലേക്കും ഇന്നത്തെ സാഹിത്യരചനകൾ ഉറ്റുനോക്കുന്നുണ്ട്. ജീവിതത്തിൽ തുളച്ചുകയറുന്ന പാശ്ചാത്യ സ്വാധീനങ്ങൾക്ക് ഇടയിൽ അകപ്പെട്ട വ്യക്തികൾ സ്വീകാര്യതയ്ക്ക് വേണ്ടിയുള്ള ആഴത്തിലുള്ള തിരച്ചിലിടയിൽ സങ്കീർണമായ അവസ്ഥയുമായി പൊരുത്തപ്പെട്ട് പോകുന്നതും ഇന്ന് ദൃശ്യമാണ്.
∙ നൊസ്റ്റാൾജിയ അല്ല ഓർമ
ഭൂതകാലത്തിലേക്കുള്ള തിരിച്ചുനടപ്പ് പലപ്പോഴും നൊസ്റ്റാൾജിയ എന്ന വാക്കിലേക്ക് ഒതുങ്ങി പോകാറുണ്ട്. എന്നാൽ ഗതകാലസ്മരണകൾ, ഗൃഹാതുരത്വത്തിന്റെ ലാളിത്യത്തിന് പകരം പലപ്പോഴും നൽകുക സംഘർഷങ്ങളുടെ ഒരു വിശാലമായ ഭൂമികയാണ്. ഈ തിരിച്ചറിവ് ഇന്നത്തെ സാഹിത്യകൃതികളിലെ ഒരു പ്രത്യേകതയാണ്.
2022 ലെ നോബൽ സമ്മാന ജേതാവായ ആനി എർണോയുടെ ‘എ മാൻസ് പ്ലേസ്’, ‘ദി ഇയേഴ്സ്’ തുടങ്ങിയ നോവലുകളിൽ ഈ ഘടകം വളരെ വ്യക്തമായി പ്രകടമാണ്. മനുഷ്യാനുഭവത്തിന്റെ ഒരു സുപ്രധാന വശമായ ഓർമ, ജീവിതത്തിന്റെ എല്ലാ തീക്ഷ്ണതയും പേറുന്ന ഒന്നാണ്. ആഴമുള്ള പല പ്രശ്നങ്ങളെയും ഇന്ന് ഓർമകളിലൂടെ വെളിപ്പെടുത്തലുകളായാണ് സാഹിത്യ രചനങ്ങളിൽ അവതരിപ്പിക്കാറ്. വിശാലമായ ചരിത്രസംഭവങ്ങൾക്കൊപ്പം സ്വന്തം ഓർമകളെ സമർത്ഥമായി കൂട്ടിയിണക്കി, മനുഷ്യാവസ്ഥയെക്കുറിച്ചുള്ള വിലപ്പെട്ട ഉൾക്കാഴ്ചകൾ നൽകുന്നു.
നമ്മുടെ ജീവിതം അതിവേഗവും പരസ്പരബന്ധിതവുമാകുമ്പോൾ, നമ്മുടെ ഓർമ്മകൾ പലപ്പോഴും ഛിന്നഭിന്നമാകാൻ സാധ്യതയുണ്ട്. ജെന്നിഫർ ഈഗന്റെ ‘എ വിസിറ്റ് ഫ്രം ദ ഗൂൺ സ്ക്വാഡ്’, മാർക്ക് ഇസഡ് ഡാനിയേൽവ്സ്‌കിയുടെ ‘ഹൗസ് ഓഫ് ലീവ്സ്’ തുടങ്ങിയ നോവലുകൾ ഓർമയുടെ ഈ ഛിന്നഭിന്നമായ സ്വഭാവത്തെ പ്രതിഫലിപ്പിക്കുന്നു.
കസുവോ ഇഷിഗുറോയുടെ ‘നെവർ ലെറ്റ് മി ഗോ’ ജൂലിയൻ ബാർൺസിന്റെ ‘ദ സെൻസ് ഓഫ് എൻഡിങ്’ എന്നിവ പോലെയുള്ള നോവലുകൾ ഓർമയുടെ വീഴ്ചകളിലേക്കും വ്യക്തികൾ സ്വന്തം ജീവിതത്തെക്കുറിച്ചുള്ള വിവരണങ്ങൾ എങ്ങനെ നിർമിക്കുന്നുവെന്നും പരിശോധിക്കുന്നു. ഈ കൃതികൾ ഓർമ്മയുടെ വിശ്വാസ്യതയെക്കുറിച്ചും നമ്മുടെ സ്മരണകളാൽ നമ്മുടെ ഐഡന്റിറ്റികൾ എത്രത്തോളം രൂപപ്പെട്ടിരിക്കുന്നു എന്നതിനെക്കുറിച്ചും ദാർശനിക ചോദ്യങ്ങൾ ഉണർത്തുന്നു.
ഓർമയുടെ ദുർബലതയും വിശ്വാസ്യതയും തമ്മിൽ പോരടിക്കുന്നത് തന്റെ ‘ദ ഫിസിക്സ് ഓഫ് സോറോ’ എന്ന നോവലിൽ, 2023 ലെ ബുക്കർ സമ്മാന ജേതാവായ ജോർജി ഗോസ്പോഡിനോവ് അവതരിപ്പിച്ചിട്ടുണ്ട്. ഓർമയുടെ പരിവർത്തന ശക്തിയെക്കുറിച്ചും അത് എങ്ങനെ നമ്മുടെ സ്വയം ധാരണയെ രൂപപ്പെടുത്താമെന്നും ഗോസ്‌പോഡിനോവ് പര്യവേക്ഷണം ചെയ്യുന്നു.
സാങ്കേതിക മുന്നേറ്റങ്ങൾ മനുഷ്യന്റെ മനസ്സിൽ ചെലുത്തുന്ന സ്വാധീനത്തെ ചോദ്യം ചെയ്യാൻ വായനക്കാരെ നിർബന്ധിക്കുന്ന നോവലുകളാണ് എമിലി സെന്റ് ജോൺ മാൻഡലിന്റെ ‘സ്റ്റേഷൻ ഇലവൻ’, ഡേവ് എഗ്ഗേഴ്സിന്റെ ‘ദി സർക്കിൾ’ എന്നിവ. മാറിക്കൊണ്ടിരിക്കുന്ന ഈ ലോകത്തിൽ ഓർമയും മാറുകയാണ്. പൂർണ്ണമായി വിശ്വസിക്കാൻ സാധിക്കാത്ത ഒന്നായി ഓർമയെ കണക്കാക്കുമ്പോഴും ഇടയ്ക്കെങ്കിലും അതൊരു ആയുധമായും ഉപയോഗിക്കപ്പെടാറുണ്ട്.
കോൾസൺ വൈറ്റ്‌ഹെഡിന്റെ ‘ദ അണ്ടർഗ്രൗണ്ട് റെയിൽറോഡ്’, ചിമമണ്ട എൻഗോസി അഡിച്ചിയുടെ ‘ഹാഫ് ഓഫ് എ യെല്ലോ സൺ’ തുടങ്ങിയ കൃതികളിൽ, ചരിത്രസംഭവങ്ങൾ ഓർമിക്കാനും മറക്കാനുമുള്ള മനുഷ്യന്റെ കഴിവ് രചയിതാക്കൾ പരിശോധിക്കുന്നു. പോസിറ്റീവായ നിമിഷങ്ങൾ പകർന്നു നൽകുന്ന ഒന്ന് എന്നതിനപ്പുറത്തേക്ക് ഓർമയെ പഠനവിധേയമാക്കുന്ന ലോകത്തിന്റെ മറുപാതിയായി മാറുകയാണിവിടെ സാഹിത്യം.
∙ മാറുന്ന രക്ഷാകർതൃ സങ്കൽപങ്ങൾ
സെലസ്റ്റെ എൻജിയുടെ ‘ലിറ്റിൽ ഫയർ എവരിവേർ’, ഫ്രെഡ്രിക് ബാക്ക്മാന്റെ ‘എ മാൻ കോൾഡ് ഓവ്’, ഗെയിൽ ഹണിമാന്റെ ‘എലീനർ ഒലിഫന്റ് ഈസ് കംപ്ലീറ്റ്ലി ഫൈൻ’ തുടങ്ങിയ നോവലുകൾ മാതാപിതാക്കളുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ചുള്ള പരമ്പരാഗത സങ്കൽപ്പങ്ങളെ വെല്ലുവിളിച്ച്, രക്ഷാകർതൃത്വത്തിന്റെ സങ്കീർണ്ണതകളിലേക്ക് ആഴ്ന്നിറങ്ങുന്നു.
വെർച്വൽ, യഥാർത്ഥ ജീവിതാനുഭവങ്ങൾക്കിടയിൽ ആരോഗ്യകരമായ ബാലൻസ് നിലനിർത്തുന്നതിനുള്ള വെല്ലുവിളി നേരിടുന്ന മാതാപിതാക്കൾ ഇന്നത്തെ സാഹിത്യത്തിലുണ്ട്. കുറച്ചു വർഷങ്ങൾക്കു മുൻപ് വരെ സങ്കൽപത്തിൽ ഇല്ലാതിരുന്ന ഈ വിഷയം വളരെ വലിയ പ്രാധാന്യമർഹിക്കുന്നതാണ്. സർവ ഗുണസമ്പന്നരായ മാതാപിതാക്കളോ രക്ഷകർത്താക്കളോ അല്ല ഇന്ന് രചയിതാക്കൾ അവതരിപ്പിക്കുന്നത്. സാധാരണയായി കണ്ടു വരാറുള്ള സ്വഭാവ ദോഷങ്ങളെപോലെയും അല്ല അവരുടെ പ്രശ്നങ്ങൾ. പുതിയ ലോകത്ത് പുതിയ പ്രശ്നങ്ങൾ നേരിടുന്നവരാണ് ഇന്നത്തെ മാതാപിതാക്കൾ.
ആമി ടാൻ എഴുതിയ ‘ദ ജോയ് ലക്ക് ക്ലബ്’, ജീനറ്റ് വാൾസിന്റെ ‘ദി ഗ്ലാസ് കാസിൽ’ തുടങ്ങിയ നോവലുകൾ അവിവാഹിതരായ മാതാപിതാക്കളുടെയും മിശ്ര കുടുംബങ്ങളുടെയും സ്വവർഗ മാതാപിതാക്കളുടെയും ദത്ത് കുടുംബങ്ങളുടെയും അനുഭവങ്ങൾ പങ്കുവെക്കുവാൻ ശ്രമിക്കുന്നു. ഈ ആഖ്യാനങ്ങൾ പരമ്പരാഗത അണുകുടുംബ മാതൃകയെ വെല്ലുവിളിക്കുകയും പാരമ്പര്യേതര രക്ഷാകർതൃത്വത്തിനെക്കുറിച്ച് ധാരണയും സ്വീകാര്യതയും വളർത്തുകയും ചെയ്യുന്നുണ്ട്.
ലയണൽ ശ്രീവറിന്റെ ‘വീ നീഡ് ടു ടോക്ക് എബൗട്ട് കെവിൻ’, ഫ്രെഡ്രിക് ബാക്ക്മാന്റെ ‘ബേർടൗൺ’ തുടങ്ങിയ നോവലുകൾ പ്രസവാനന്തര വിഷാദം, മാതൃത്വപരമായ അവ്യക്തത, മാതൃ കുറ്റബോധം തുടങ്ങിയ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നു. പലപ്പോഴും നിശബ്ദമാക്കപ്പെടുന്ന ഈ വിഷയങ്ങളെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിലൂടെ, ഈ നോവലുകൾ സത്യസന്ധമായ ചർച്ചകൾക്ക് ഒരു വേദി നൽകുന്നു. മാതൃത്വം എല്ലായ്പ്പോഴും ഒരു നല്ല അനുഭവമല്ല, മറിച്ച് സങ്കീർണ്ണതകളും വൈരുധ്യങ്ങളും നിറഞ്ഞ ഒരു യാത്രയാണെന്ന് എടുത്തുകാണിക്കുന്നു.
ഒരാളുടെ മാനസികാവസ്ഥയിൽ രക്ഷാകർതൃത്വത്തിന്റെ സ്വാധീനം പര്യവേക്ഷണം ചെയ്യുന്ന ഡോണ ടാർട്ടിന്റെ ‘ദ ഗോൾഡ്ഫിഞ്ച്’, മരിയ സെമ്പിളിന്റെ ‘വേർഡ് യു ഗോ, ബെർണാഡെറ്റ്’ തുടങ്ങിയ നോവലുകൾ രക്ഷാകർതൃത്വത്തിന്റെ വൈകാരിക സങ്കീർണ്ണതകളിലേക്ക് ആഴ്ന്നിറങ്ങുന്നു. പ്രസവാനന്തര വിഷാദം, ഉത്കണ്ഠ, രക്ഷാകർതൃത്വ സമ്മർദ്ദം, മൾട്ടി കൾച്ചറലിസം, കുടിയേറ്റം, ജോലിഭാരം തുടങ്ങി ഒരു രക്ഷകർത്താവിനെ ബാധിക്കാവുന്ന പ്രശ്നങ്ങളെ കുറിച്ചും അഭിസംബോധന ചെയ്യുന്നു.
∙ എഴുത്തിലെ യുദ്ധത്തിന്റെ സ്വാധീനം
സമൂഹത്തിലും വ്യക്തികളിലും മനുഷ്യമനസ്സിലും യുദ്ധത്തിന്റെ ആഴത്തിലുള്ള സ്വാധീനം പര്യവേക്ഷണം ചെയ്യാൻ ഇന്നത്തെ സാഹിത്യ രചനകൾ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ഇവയുടെ പ്രധാന വശങ്ങളിലൊന്ന്, വ്യക്തികളിൽ യുദ്ധത്തിന്റെ മനഃശാസ്ത്രപരമായ ആഘാതം പരിശോധിക്കാനുള്ള അവയുടെ കഴിവാണ്. സംഘട്ടനത്തിൽ നേരിട്ട് ഉൾപ്പെട്ടവർ നേരിടുന്ന ആഘാതം, ഭയം, ധാർമ്മിക പ്രതിസന്ധികൾ എന്നിവ രചയിതാക്കൾ വ്യക്തമായി ചിത്രീകരിക്കുന്നു.
ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെയും സങ്കീർണ്ണമായ കഥാ സന്ദർഭങ്ങളിലൂടെയും, യുദ്ധം അവശേഷിപ്പിച്ച അഗാധമായ മനഃശാസ്ത്രപരമായ മുറിവുകൾ വെളിപ്പെടുത്തുന്നു. പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ (PTSD), അതിജീവിച്ചയാളുടെ കുറ്റബോധം, യുദ്ധത്തിന്റെ ഭീകരത അനുഭവിച്ചതിന് ശേഷം അർത്ഥവും ലക്ഷ്യവും കണ്ടെത്താനുള്ള പോരാട്ടം എന്നിവയെല്ലാം അതിൽ ഉൾപ്പെടുന്നു.
‘ദി കൈറ്റ് റണ്ണർ’ എഴുതിയ ഖാലിദ് ഹൊസൈനി, ‘ഓൾ ദ ലൈറ്റ് വീ കാൻറ്റ് സീ’ എഴുതിയ ആന്റെണി ഡോർ എന്നിവരെപ്പോലുള്ള എഴുത്തുകാർ യുദ്ധം വരുത്തിയ വൈകാരിക പ്രക്ഷുബ്ധതയെ സമർത്ഥമായി പകർത്തി. ശരിയും തെറ്റും തമ്മിലുള്ള മങ്ങിയ അതിരുകൾ, യുദ്ധത്തിൽ അകപ്പെട്ട വ്യക്തികൾ അഭിമുഖീകരിക്കുന്ന ധാർമ്മിക പ്രതിസന്ധികൾ, അവരുടെ തിരഞ്ഞെടുപ്പുകളുടെ ധാർമ്മിക പ്രത്യാഘാതങ്ങൾ എന്നിവ ഈ പുസ്തകങ്ങൾ പര്യവേക്ഷണം ചെയ്യുന്നു.
വ്യത്യസ്ത വീക്ഷണങ്ങൾ അവതരിപ്പിക്കുന്നതിലൂടെയും വീരത്വത്തെയും വില്ലനെയും കുറിച്ചുള്ള പരമ്പരാഗത സങ്കൽപ്പങ്ങളെ ചോദ്യം ചെയ്യുന്നതിലൂടെയും, രചയിതാക്കൾ യുദ്ധത്തിന്റെ അന്തർലീനമായ വിഷയങ്ങളും ചർച്ച ചെയ്യുന്നു. കെവിൻ പവേഴ്‌സിന്റെ ‘ദ യെല്ലോ ബേർഡ്‌സ്’, ഖാലിദ് ഹൊസൈനിയുടെ ‘തൗസൻഡ് സ്പ്ലെൻഡിഡ് സൺസ്’ തുടങ്ങിയ നോവലുകൾ സൈനികരും സാധാരണക്കാരും ഒരുപോലെ അഭിമുഖീകരിക്കുന്ന ധാർമ്മിക പോരാട്ടങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്നു. യുദ്ധത്തിന്റെ വൈരുദ്ധ്യാത്മക സ്വഭാവവും ധാർമ്മികതയുടെ സ്വാധീനവും വായനക്കാരെ തുറന്നുകാട്ടുന്നു.
സാങ്കേതികവിദ്യയിലെ പുരോഗതിയും സൈബർ യുദ്ധം, ഡ്രോണുകളുടെ ഉപയോഗം പോലെയുള്ള പാരമ്പര്യേതര യുദ്ധങ്ങളിലേക്കുള്ള ക്രമാനുഗതമായ മാറ്റവും അവതരിപ്പിക്കുവാനായി. ഡേവ് എഗ്ഗേഴ്‌സിന്റെ ‘ദ സർക്കിൾ’, ജോർജ്ജ് പാക്കറിന്റെ ‘ദി അസാസിൻസ് ഗേറ്റ്’ തുടങ്ങിയ കൃതികൾ സമകാലിക ലോകത്ത് യുദ്ധത്തിന്റെ മാറുന്ന മുഖത്തെക്കുറിച്ച് ആഴത്തിലുള്ള ധാരണ വായനക്കാർക്ക് നൽകുന്നു. സാഹിത്യത്തിൽ, യുദ്ധത്തെ ഒരു പ്രമേയമായി ഉപയോഗിക്കുന്നത് സംഘർഷത്തിന്റെ ബഹുമുഖ സ്വഭാവം പര്യവേക്ഷണം ചെയ്യുന്നതിനുള്ള ഒരു ഉപാധിയായി മാറിട്ടുണ്ട്.
മുഖ്യധാരാ ആഖ്യാനങ്ങളിലെ വിടവുകളും അഭാവങ്ങളും വെളിപ്പെടുത്തിക്കൊണ്ട് മറന്നുപോയതോ പാർശ്വവൽക്കരിക്കപ്പെട്ടതോ ആയ ചരിത്രങ്ങളിലേക്ക് ഊളിയിടുകയാണ് ഇന്നത്തെ വായനാലോകം. ചരിത്രപരമായ വിടവുകൾ നികത്തുന്നതിലൂടെ, യഥാർത്ഥ വർത്തമാനകാല പ്രശ്നങ്ങളെ അംഗീകരിക്കേണ്ടതിന്റെ പ്രാധാന്യം തിരിച്ചറിയാൻ വായനക്കാരെ രചയിതാക്കൾ വെല്ലുവിളിക്കുന്നു.
ആഖ്യാനത്തിന്റെയും കഥാപാത്ര അവതരണത്തിന്റെയും വിഷയത്തിന്റെ തെരഞ്ഞെടുപ്പിന്റെയും പുതുമ കൊണ്ട് ഒരു പുതിയ ലോകമാണ് ഇന്ന് ലോകസാഹിത്യം വായനക്കാർക്ക് മുൻപിൽ തുറന്നു കൊടുക്കുന്നത്. ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലുമ്പോൾ ശ്രദ്ധിക്കപ്പെടേണ്ടതായ നിരവധി പ്രശ്നങ്ങളുണ്ട് എന്ന് ഉച്ചത്തിൽ പറയുന്ന കൃതികൾ ഇനിയും വന്നുകൊണ്ടേയിരിക്കും എന്ന് പ്രതീക്ഷിക്കാം.
English Summary: Changes that are Happening in Literature Around the World– National Reading Day Special