ജുൻജുൻവാലയെ പോലുള്ള ‘ബിഗ്ബുള്ളു’കൾക്കു മാത്രമാണ് സ്റ്റോക്ക് മാർക്കറ്റ് എന്നു കരുതിയോ? ആയിരവും പതിനായിരവും വിലയുള്ള ഓഹരികൾ മാത്രമല്ല വിപണിയിലുള്ളത്. ഒരു രൂപയ്ക്കും അതിലും കുറഞ്ഞ വിലയിലുള്ള ഓഹരികളും സ്റ്റോക്ക് മാർക്കറ്റിലുണ്ട്. പെന്നി സ്റ്റോക്കുകൾ എന്നറിയപ്പെടുന്ന ഇത്തരം സ്റ്റോക്കുകളുടെ വില പലപ്പോഴും ഭാവിയിൽ പതിന്മടങ്ങായി ഉയരും. കയ്യിൽ മിച്ചമുള്ള തുകയ്ക്ക് വാങ്ങിയിട്ടാൽ നിക്ഷേപം മെച്ചപ്പെടുത്താം. ഇന്ത്യൻ വിപണിയിലെ ഈ കുഞ്ഞൻ ഓഹരികളെപ്പറ്റി കൂടുതലറിയാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ADVERTISEMENT

∙ അമ്പോ, 44 പൈസയ്ക്കും ഓഹരിയോ!

ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് (Picture credit:Pranjal Srivastava7/Shutterstock)

വിശ്വാസം വരുന്നില്ലേ? ഒരുദാഹരണം പറയാം. വെറും പത്തു രൂപയ്ക്ക് നിങ്ങൾക്ക് ശ്രീ സെക്യൂരിറ്റീസ് ലിമിറ്റഡ് എന്ന കമ്പനിയുടെ 22 ഓഹരികള്‍ ഇന്ന് സ്വന്തമാക്കാം. 35 കോടി വിപണിമൂല്യമുള്ള കമ്പനിയാണ് ശ്രീ സെക്യൂരിറ്റീസ്. 1994 മുതൽ രാജ്യത്തു പ്രവർത്തിച്ചു വരുന്ന ഒരു ബാങ്കിതര ഫിനാൻഷ്യൽ കമ്പനിയാണിത്. 2023ൽ മൊത്ത വിൽപന വെറും 0.06 കോടിയാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 38.64 ശതമാനത്തിന്റെ കുറവ്. അതുകൊണ്ടുതന്നെ ഓഹരി വില താഴോട്ടാണ്. 

ബോംബെ സ്റ്റോക് എക്സ്ചേഞ്ചിനു മുന്നിൽനിന്നുള്ള ദൃശ്യം. ചിത്രം: INDRANIL MUKHERJEE / AFP
ADVERTISEMENT

2021ൽ 1.25 രൂപയ്ക്കാണ് കമ്പനി വിപണിയിൽ അരങ്ങേറ്റം കുറിച്ചത്. നേട്ടമുണ്ടാക്കാൻ കഴിയാതെ വന്നതോടെ ഓഹരിവിലയും താഴേക്കു പോയി. നിലവിൽ വെറും 44 പൈസയാണ് ഓഹരിവില. ഇത്തരം കമ്പനികള്‍ എത്രത്തോളം വിശ്വസനീയമാണെന്നത് മറ്റൊരു ചോദ്യം. നിക്ഷേപങ്ങളിൽ നമ്മളെടുക്കുന്ന റിസ്ക്കുകളാണ് നേട്ടവും കോട്ടവും ഒരുപോലെ നൽകുന്നത്. അതുകൊണ്ട് ഓഹരിവിപണിയിലേക്കിറങ്ങുമ്പോൾ കയ്യിലുള്ളതല്ലാംകൊണ്ട് നിക്ഷേപം നടത്തിക്കളയാമെന്ന ധാരണയരുത്. 

∙ വിപണിയിലെ മറ്റു ‘പൈസാ’ സ്റ്റോക്കുകൾ

വികസനം സാധ്യമാക്കുന്തോറും ഇൻഫ്രാസ്ട്രക്ചർ മേഖലയിലെ സ്റ്റോക്കുകൾക്ക് ഡിമാൻഡേറും. നിക്ഷേപം നല്ലതാണ്.

ADVERTISEMENT

നിലവിൽ നേട്ടത്തിൽ വ്യാപാരം നടത്തുന്ന ഒരു സ്റ്റോക്ക് പരിചയപ്പെടുത്താം. ബിപിഒ/ഐടി മേഖലയിലെ എക‍്സൽ റിയൽറ്റി ഓഹരി. ജൂൺ 16നു വ്യാപാരം അവസാനിച്ചപ്പോൾ വിപണിയിലെ വില 45 പൈസയാണ്. 65 കോടി വിപണി മൂല്യമുള്ള ഓഹരി നിലവിൽ ബുള്ളിഷ് ട്രെന്റിലാണ്. 2009ൽ 1.91 രൂപയ്ക്ക് വിപണിയിൽ അരങ്ങേറ്റം കുറിച്ചെങ്കിലും 14 വര്‍ഷത്തിനു ശേഷവും മാർക്കറ്റിനെ സ്വാധീനിക്കാൻ ഓഹരിക്ക് കഴിഞ്ഞിട്ടില്ല. 2017 ഡിസംബറിൽ 2.92 രൂപ വരെയെത്തിയ സ്റ്റോക്ക് നിക്ഷേപകന് വലിയൊരു ലാഭം നൽകാൻ 8 വര്‍ഷമെടുത്തു. 2019 ജനുവരിയിൽ 0.2 പൈസയായിരുന്നു ഓഹരിയുടെ വില. 2019 മാർച്ചോടെ 0.08 പൈസ. 2020 നവംബറിനു ശേഷം ചെറുതായി തിരിച്ചു വരാന്‍ ആരംഭിച്ച ഓഹരി 2022നു ശേഷം കാര്യമായ നേട്ടമുണ്ടാക്കിയിട്ടില്ല. എന്തായാലും കഴിഞ്ഞ മൂന്നു വർഷമായി ഓഹരി കൈവശമുള്ള നിക്ഷേപകന്റെ നേട്ടം 462.5 മടങ്ങാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിൽ 28.57%വും മൂന്നു മാസത്തിൽ 12.5%വും നേട്ടമുണ്ടായി. വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് നിലവിൽ ആലോചിക്കാവുന്ന ഒരു ഓഹരിയാണിത്. 

ഇന്ത്യയുടെ ഒരു രൂപ നോട്ട് (Photo by NOAH SEELAM / AFP)

ഫ്യൂച്ചർ കണ്‍സ്യൂമർ, ഗോൾഡ് ലൈൻ,സിതി നെറ്റ‍്‍വർക്സ്, സൺ റീട്ടെയ്ൽ, എആർസി ഫിനാൻസ്, രാമചന്ദ്ര ലീസിങ് ആൻഡ് ഫിനാൻസ്, ഗായത്രി ഹൈവേസ് എന്നീ ഓഹരികളുടേയും വില ഒരു രൂപയിൽ താഴെ മാത്രമാണ്. കമ്പനിയുടെ ഫണ്ടമെന്റൽസ് സൂക്ഷ്മമായി നിരീക്ഷിച്ചതിനു ശേഷം മാത്രം നിക്ഷേപിക്കുക. ഇൻവെസ്റ്റ്മെന്റിന് ഒരുങ്ങുകയാണെങ്കിൽ മറ്റു ചില ഓഹരികൾ കൂടി പരിചയപ്പെട്ടോളൂ. 

പഞ്ചാബ് നാഷനൽ ബാങ്ക് (Photo by INDRANIL MUKHERJEE / AFP)

∙ വിപണിമൂല്യം 10 കോടിക്കു മുകളിൽ, വിലയോ 5 രൂപയിൽ താഴെ!

വിപണിമൂല്യം കൂടിയതുകൊണ്ടു മാത്രം ഒരു ഓഹരി മികച്ചതാകുമോ? എങ്കിലും കമ്പനിയുടെ സാമ്പത്തിക നില ഭദ്രമാണെങ്കില്‍ പെട്ടെന്നൊരു തകർച്ചയിലേക്ക് പോകില്ലെന്നു സമാധാനിക്കാം. ഒരു കമ്പനിയുടെ കടവും ഇവിടെ പ്രധാനമാണ്. നല്ലൊരു സ്റ്റോക്ക് തിരിച്ചറിയാൻ കമ്പനിയുടെ ഡെറ്റ് ടു ഇക്വിറ്റി റേഷ്യോ പരിശോധിക്കാം. ഈ റേഷ്യോ ഒന്നോ അതിൽ താഴെയോ ആണെങ്കിൽ വലിയ റിസ്ക് സ്റ്റോക്കിൽ താത്കാലികമായില്ല എന്നു മനസ്സിലാക്കാം. 

(Representative Image AFP PHOTO / Sam PANTHAKY)

രണ്ടാമതായി കമ്പനി ഓഹരികളിലെ പ്രമോട്ടർ ഹോള്‍ഡിങ് പരിശോധിക്കുക. ചുരുങ്ങിയത് 40% പ്രൊമോട്ടർ ഹോൾഡിങ്ങും റിട്ടേൺ റേഷ്യോസ് (RoCE and RoE) ഒന്നിനു മുകളിലും ആണെങ്കിൽ ആ ഓഹരി നിങ്ങളുടെ വാച്ച്ലിസ്റ്റിൽ ഇടാം. സ്റ്റോക്കിനെപ്പറ്റി മനസ്സിലാക്കി അഭിപ്രായം അറിഞ്ഞു നിക്ഷേപിച്ചാൽ നഷ്ടം കുറയ്ക്കാം. വെർടെക‍്സ് സെക്യൂരിറ്റീസ്, ബിഎൽഎസ് ഇൻഫോടെക്, ഖൂബ‍്സൂരത്, ജിടിഎൽ ഇൻഫ്രാ, എന്നിവയൊക്കെ 5 രൂപയിൽ താഴെ മാത്രം വിലവരുന്ന നിലവാരമുള്ള പെന്നി സ്റ്റോക്കുകളാണ്. 

∙ 1000 മടങ്ങു ലാഭമോ! അതും മൂന്നു വര്‍ഷത്തിൽ?

ഞെട്ടല്ലേ... ആയിരം മടങ്ങെന്നത് ചെറിയ നേട്ടമാണ്. കഴിഞ്ഞ മൂന്നു വർഷത്തിൽ വിപണിയിൽനിന്ന് 5000 മടങ്ങുവരെ നേട്ടമുണ്ടാക്കിയ ഓഹരികളുണ്ട്. ലോയ‍്ഡ‍്സ് സ്റ്റീൽ ഇൻഡസ‍്ട്രീസ്, രജനിഷ് വെൽനസ് എന്നീ ഓഹരികളാണത്. ക്രെസാൻഡ സൊല്യൂഷൻസിന്റെ നേട്ടം 10,942% മടങ്ങാണ്. ബിഹാർ സ്പോഞ്ച്, സിംബിയക‍്സ് ഇൻവെസ്റ്റ്മെന്റ്, രാധേ ഡവലപ്പേഴ്സ്, കംഫർട്ട് കൊമോട്രേഡ്, മിഡ് ഇന്ത്യ ഇൻഡസ്ട്രീസ് എന്നീ ഓഹരികളൊക്കെ കഴിഞ്ഞ മൂന്നു വര്‍ഷത്തിൽ നിക്ഷേപം 1000 മടങ്ങാക്കി തിരിച്ചു നൽകിയ കമ്പനികളാണ്. 100 രൂപ മൂന്നു വര്‍ഷംകൊണ്ട് 10,000 രൂപയാകുന്ന മാജിക്! 

∙ എനിക്ക് ‘ബ്രാൻഡഡ്’ മതി

ചില കമ്പനികൾ വിപണിയിൽ ലിസ്റ്റ് ചെയ്യുന്നത് വളരെ ചെറിയ തുകയ്ക്കായിരിക്കും. എങ്കിലും നല്ല മൂലധനവും പ്രവർത്തന മികവും കാരണം ഈ സ്റ്റോക്കുകൾക്ക് ആവശ്യക്കാർ ഏറുകയും ചെയ്യും. ഭാവിയിൽ ഒരുപക്ഷേ മികച്ച റിട്ടേൺ നൽകാൻ ശേഷിയുള്ള ഈ സ്റ്റോക്കുകളെ കൂടി അറിയുന്നത് ഗുണം ചെയ്യും. ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപറേഷൻ (157 രൂപ), കോള്‍ ഇന്ത്യ (228.85), ടാറ്റ സ്റ്റീൽ(114.35), ബാങ്ക് ഓഫ് ഇന്ത്യ (73.10), ആർബിഎൽ ബാങ്ക് (173.00), പഞ്ചാബ് നാഷനൽ ബാങ്ക് (51.25), രാജ്ശ്രീ ഷുഗർസ് ആൻഡ് കെമിക്കൽസ് (39.30) എന്നീ സ്റ്റോക്കുകൾ ഉദാഹരണങ്ങളാണ്. 

വിപണി മൂല്യവും പിബി റേഷ്യോയും (ഒന്നിൽ കൂടിയാൽ മികച്ചയായി കണക്കാക്കാം) പിഇ റേഷ്യോയും ബിസിനസിലേക്കുള്ള കാഷ് ഫ്ലോയും കണക്കാക്കി മികച്ചതു തന്നെ തിരഞ്ഞെടുക്കാം. ഇത്തരം സ്റ്റോക്കുകൾക്കുള്ള പ്രത്യേകത, ആർക്കും ചെറിയ തുകയ്ക്കു തന്നെ ഓഹരികൾ വാങ്ങാം എന്നതാണ്. ഒരു പരിധിയിലപ്പുറം ഈ ഓഹരികൾ താഴേക്കു പോകാനുള്ള സാധ്യതയും കുറവാണ്. കാത്തിരുന്നാലും മികച്ച റിട്ടേൺ ഉണ്ടാകുമെന്നു സാരം.  

∙ സ്റ്റോക്കുകൾ വാങ്ങുമ്പോൾ ഇവരെ മറക്കേണ്ട

ഇന്ത്യൻ റെയിൽവെ ഫിനാൻസ് കോർപറേഷൻ, സൗത്ത് ഇന്ത്യൻ ബാങ്ക്, യെസ് ബാങ്ക്, അലോക് ഇൻഡസ്ട്രീസ്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര എന്നീ ഓഹരികളൊക്കെ അടുത്ത കാലത്തായി നിക്ഷേപകർക്ക് പ്രിയപ്പെട്ടതാകുന്നുണ്ട്. മികച്ച പാദഫലങ്ങളും കടം കുറയുന്നതും പ്രവർത്തനം മെച്ചപ്പെടുന്നതും ഈ സ്റ്റോക്കുകള സംബന്ധിച്ചു നേട്ടമാണ്. റിസ്ക് കൂടുതലാണെങ്കിലും സൂക്ഷിച്ചു നിക്ഷേപം നടത്തിയാൽ നല്ലൊരു തുക റിട്ടേണായി വാങ്ങാം. രാജ്യത്തെ റെയിൽവേ സ്റ്റോക്കുകളിലെല്ലാം നിലവിൽ നല്ല കൈമാറ്റം നടക്കുന്നുണ്ട്. വികസനം സാധ്യമാക്കുന്തോറും ഇൻഫ്രാസ്ട്രക്ചർ മേഖലയിലെ സ്റ്റോക്കുകൾക്ക് ഡിമാൻഡേറും. നിക്ഷേപം നല്ലതാണ്. എടുത്തുചാടി ചെയ്യേണ്ടതല്ലെന്നു മാത്രം ഓർക്കുക. 

(നിക്ഷേപകരുടെ അറിവിലേക്കായി പ്രസിദ്ധീകരിച്ച ലേഖനമാണിത്. ഈ ലേഖനത്തിൽ സൂചിപ്പിച്ചിട്ടുള്ള വസ്തുതകളും അവകാശ വാദങ്ങളും സംബന്ധിച്ച് സെബിയുടെ റജിസ്ട്രേഡ് ഇൻവസ്റ്റേഴ്സുമായി ബന്ധപ്പെട്ട് ബോധ്യപ്പെട്ട ശേഷം മാത്രം നിക്ഷേപ/ ഇടപാടു തീരുമാനങ്ങളെടുക്കുക. ഇടപാടുകൾ സംബന്ധിച്ച പരാതികളിൽ മനോരമ ഓൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല.)

English Summary: What are Penny Stocks and How to Invest in them?