ദിവസവും യോഗ ചെയ്താൽ ശരീരം എങ്ങനെ മാറും? തടി കുറയുമോ? മനസ്സ് ശാന്തമാകുമോ?
ലോകം ഇന്ന് യോഗാദിനം ആചരിക്കുമ്പോൾ ഉയരുന്ന ചോദ്യങ്ങളേറെയുണ്ട്. എന്തിനു യോഗ ചെയ്യണം? ഇതുകൊണ്ടുള്ള ഗുണങ്ങൾ എന്തെല്ലാമാണ്? ആർക്കെല്ലാം, എപ്പോഴെല്ലാം, എങ്ങനെയെല്ലാം യോഗ ചെയ്യാം? ദിവസവും യോഗ ചെയ്താൽ ശരീരത്തിൽ എന്തെല്ലാം മാറ്റങ്ങളുണ്ടാകും? അസ്വസ്ഥമായ മനസ്സിനു സാന്ത്വനമാകുന്നതാണ് യോഗ. ആരോഗ്യപരിപാലനത്തിലും അത് ആശ്വാസമാകുന്നു. ഇന്നു യോഗ ജനകീയമാകുന്നതിന്റെ മൂലകാരണം മറ്റൊന്നല്ല. ശാരീരികമായി ആരോഗ്യത്തോടെയും മാനസികമായി സ്വസ്ഥതയോടെയും ഇരിക്കാനാണ് ഏതൊരാളുടെയും ആഗ്രഹം. ആ ആഗ്രഹസാഫല്യത്തിലേക്കുള്ള മാർഗമാകുന്നു യോഗ. അതിൽ വൈദഗ്ധ്യം നേടിയവർ പൂർണതയിലേക്കുള്ള പ്രയാണത്തിൽ തന്റെ വിവിധങ്ങളായ ബോധതലങ്ങൾ പ്രാപ്തമാക്കാൻ അത് ഉപയോഗിക്കുന്നു.
ലോകം ഇന്ന് യോഗാദിനം ആചരിക്കുമ്പോൾ ഉയരുന്ന ചോദ്യങ്ങളേറെയുണ്ട്. എന്തിനു യോഗ ചെയ്യണം? ഇതുകൊണ്ടുള്ള ഗുണങ്ങൾ എന്തെല്ലാമാണ്? ആർക്കെല്ലാം, എപ്പോഴെല്ലാം, എങ്ങനെയെല്ലാം യോഗ ചെയ്യാം? ദിവസവും യോഗ ചെയ്താൽ ശരീരത്തിൽ എന്തെല്ലാം മാറ്റങ്ങളുണ്ടാകും? അസ്വസ്ഥമായ മനസ്സിനു സാന്ത്വനമാകുന്നതാണ് യോഗ. ആരോഗ്യപരിപാലനത്തിലും അത് ആശ്വാസമാകുന്നു. ഇന്നു യോഗ ജനകീയമാകുന്നതിന്റെ മൂലകാരണം മറ്റൊന്നല്ല. ശാരീരികമായി ആരോഗ്യത്തോടെയും മാനസികമായി സ്വസ്ഥതയോടെയും ഇരിക്കാനാണ് ഏതൊരാളുടെയും ആഗ്രഹം. ആ ആഗ്രഹസാഫല്യത്തിലേക്കുള്ള മാർഗമാകുന്നു യോഗ. അതിൽ വൈദഗ്ധ്യം നേടിയവർ പൂർണതയിലേക്കുള്ള പ്രയാണത്തിൽ തന്റെ വിവിധങ്ങളായ ബോധതലങ്ങൾ പ്രാപ്തമാക്കാൻ അത് ഉപയോഗിക്കുന്നു.
ലോകം ഇന്ന് യോഗാദിനം ആചരിക്കുമ്പോൾ ഉയരുന്ന ചോദ്യങ്ങളേറെയുണ്ട്. എന്തിനു യോഗ ചെയ്യണം? ഇതുകൊണ്ടുള്ള ഗുണങ്ങൾ എന്തെല്ലാമാണ്? ആർക്കെല്ലാം, എപ്പോഴെല്ലാം, എങ്ങനെയെല്ലാം യോഗ ചെയ്യാം? ദിവസവും യോഗ ചെയ്താൽ ശരീരത്തിൽ എന്തെല്ലാം മാറ്റങ്ങളുണ്ടാകും? അസ്വസ്ഥമായ മനസ്സിനു സാന്ത്വനമാകുന്നതാണ് യോഗ. ആരോഗ്യപരിപാലനത്തിലും അത് ആശ്വാസമാകുന്നു. ഇന്നു യോഗ ജനകീയമാകുന്നതിന്റെ മൂലകാരണം മറ്റൊന്നല്ല. ശാരീരികമായി ആരോഗ്യത്തോടെയും മാനസികമായി സ്വസ്ഥതയോടെയും ഇരിക്കാനാണ് ഏതൊരാളുടെയും ആഗ്രഹം. ആ ആഗ്രഹസാഫല്യത്തിലേക്കുള്ള മാർഗമാകുന്നു യോഗ. അതിൽ വൈദഗ്ധ്യം നേടിയവർ പൂർണതയിലേക്കുള്ള പ്രയാണത്തിൽ തന്റെ വിവിധങ്ങളായ ബോധതലങ്ങൾ പ്രാപ്തമാക്കാൻ അത് ഉപയോഗിക്കുന്നു.
ലോകം ഇന്ന് യോഗാദിനം ആചരിക്കുമ്പോൾ ഉയരുന്ന ചോദ്യങ്ങളേറെയുണ്ട്. എന്തിനു യോഗ ചെയ്യണം? ഇതുകൊണ്ടുള്ള ഗുണങ്ങൾ എന്തെല്ലാമാണ്? ആർക്കെല്ലാം, എപ്പോഴെല്ലാം, എങ്ങനെയെല്ലാം യോഗ ചെയ്യാം? ദിവസവും യോഗ ചെയ്താൽ ശരീരത്തിൽ എന്തെല്ലാം മാറ്റങ്ങളുണ്ടാകും? അസ്വസ്ഥമായ മനസ്സിനു സാന്ത്വനമാകുന്നതാണ് യോഗ. ആരോഗ്യപരിപാലനത്തിലും അത് ആശ്വാസമാകുന്നു. ഇന്നു യോഗ ജനകീയമാകുന്നതിന്റെ മൂലകാരണം മറ്റൊന്നല്ല. ശാരീരികമായി ആരോഗ്യത്തോടെയും മാനസികമായി സ്വസ്ഥതയോടെയും ഇരിക്കാനാണ് ഏതൊരാളുടെയും ആഗ്രഹം. ആ ആഗ്രഹസാഫല്യത്തിലേക്കുള്ള മാർഗമാകുന്നു യോഗ. അതിൽ വൈദഗ്ധ്യം നേടിയവർ പൂർണതയിലേക്കുള്ള പ്രയാണത്തിൽ തന്റെ വിവിധങ്ങളായ ബോധതലങ്ങൾ പ്രാപ്തമാക്കാൻ അത് ഉപയോഗിക്കുന്നു. ആധുനിക ജീവിതശൈലീരോഗങ്ങൾക്ക് അടിമപ്പെടാതെ നല്ലൊരു ജീവിതരീതി നയിക്കാൻ യോഗ സഹായിക്കുന്നു.
‘യുജ്’ എന്ന സംസ്കൃത ധാതുവിൽനിന്നാണു ‘യോഗ’ എന്ന ശബ്ദത്തിന്റെ ഉത്ഭവം. ‘യുജ്’ എന്നാൽ യോജിപ്പിക്കൽ എന്നർഥം. ജീവാത്മാവിനെ പരമാത്മാവുമായി യോജിപ്പിക്കലാണത്. മനസ്സിനു മേൽ ആധിപത്യവും നിയന്ത്രണവും നേടാനുള്ള ബോധപൂർവമായ പ്രക്രിയ. അയ്യായിരത്തിലേറെ വർഷത്തെ പഴക്കം കണക്കാക്കുന്ന ഒരു ജീവനകല ഇന്നും സ്വീകാര്യവും ജനകീയവുമായിരിക്കുന്നതുതന്നെ അതിന്റെ മഹത്വത്തെ കാണിക്കുന്നു. സിന്ധു–സരസ്വതി നദീതടസംസ്കാരത്തിന്റെ ഉദ്ഖനന ശേഷിപ്പുകളിൽ ഉൾപ്പെടുന്ന യോഗമുദ്രകളാണ് അഞ്ചു സഹസ്രാബ്ദങ്ങളെങ്കിലും യോഗയ്ക്ക് പഴക്കമുണ്ടെന്നതിനു ലഭ്യമായതിൽവച്ച് ഏറ്റവും പ്രാചീനമായ തെളിവ്. യോഗയുടെ ആധികാരികമായ രേഖപ്പെടുത്തൽ വേദങ്ങളിൽ തുടങ്ങുന്നു.
∙ യോഗ എന്തിന്?
ഏതു പ്രക്രിയയും സാധാരണ ജനം സ്വീകരിക്കണമെങ്കിൽ നിത്യജീവിതത്തിൽ അതിനുള്ള പ്രയോജനം തെളിയിക്കപ്പെടണമല്ലോ? സാങ്കേതികവിദ്യ നിത്യജീവിതത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുകയും സൗകര്യപ്രദമായ ജീവിതം പ്രദാനം ചെയ്യുകയും ചെയ്തപ്പോൾ സമൂഹം ശാസ്ത്രത്തെ സർവാത്മനാ സ്വാഗതം ചെയ്തു. ഇതു നമ്മുടെ നേരനുഭവങ്ങളിലുണ്ട്. അതുതന്നെയാണ് ഇന്നു യോഗയുടെ കാര്യത്തിലും സംഭവിക്കുന്നത്. എന്തുകൊണ്ടാകാമത്?
സങ്കീർണമായ ഒരുപാടു പ്രശ്നങ്ങൾ നേരിടുന്നുണ്ട് ആധുനിക മനുഷ്യൻ. അസന്തുഷ്ടി, അസ്വസ്ഥത, അനാരോഗ്യം, വൈകാരികമായ പിരിമുറുക്കം അങ്ങനെ എന്തെല്ലാം. ഇവ പരിഹരിക്കാനുള്ള ബോധപൂർവമായ പ്രക്രിയയായി യോഗയെ കാണാം. മനുഷ്യനിൽ ഉറങ്ങിക്കിടക്കുന്ന ശക്തികളെയും ശേഷികളെയും മികവുകളെയും തികച്ചും ശാസ്ത്രീയമായ മാർഗത്തിലൂടെ ഉണർത്തി പൂർണവ്യക്തിത്വത്തിലേക്കുയരാൻ അതു സഹായിക്കുന്നു. ശാരീരിക–മാനസിക–ബൗദ്ധിക–വൈകാരിക ശേഷികളെ തിരിച്ചറിഞ്ഞു പരിപോഷിപ്പിക്കുന്ന യോഗ വ്യക്തികളെ സാങ്കേതികയുഗത്തിലെ അതിവേഗത്തെയും വെല്ലുവിളികളെയും ജയിക്കാൻപോന്ന സ്ഥിതിയിലെത്തിക്കുന്നു.
ശാരീരിക സ്വസ്ഥത, അസ്ഥി–പേശീ വ്യവസ്ഥയുടെയും രക്ത ചംക്രമണ വ്യവസ്ഥയുടെയും സുഗമത എന്നിവ യോഗ ഉറപ്പാക്കുന്നുണ്ട്. പ്രമേഹം, ശ്വാസകോശരോഗങ്ങൾ, രക്തസമ്മർദം (ഉയർന്നതോ താഴ്ന്നതോ), ജീവിതശൈലീ രോഗങ്ങൾ, വിഷാദം, ക്ഷീണം, ഉത്കണ്ഠ, പിരിമുറുക്കം എന്നിവയുടെ നിയന്ത്രണവും സാധ്യമാക്കുന്നു. ആർത്തവ വിരാമ പ്രശ്നങ്ങളുടെ പരിഹാരത്തിനും യോഗ വഴിയൊരുക്കും. ചുരുക്കത്തിൽ ശരീരത്തെയും മനസ്സിനെയും ജീവിതത്തിനു തടസ്സങ്ങളാകാതെ സഹായിക്കുന്ന യോഗ വിജയവഴിയിൽ ചവിട്ടുപടിയായി മാറുന്നു. അതുവഴി സാധ്യമാകുന്നതോ, സമ്പൂർണവും സ്വസ്ഥവുമായ ജീവിതവും.
∙ ഇവ ശ്രദ്ധിക്കുക
∙ നന്നായി ഭക്ഷണം കഴിച്ച ഉടൻ യോഗ അഭ്യസിക്കരുത്. പ്രധാന ഭക്ഷണത്തിനു ശേഷം കുറഞ്ഞതു നാലു മണിക്കൂറും ലഘുഭക്ഷണത്തിനുശേഷം കുറഞ്ഞതു രണ്ടു മണിക്കൂറും കഴിഞ്ഞേ യോഗാസനങ്ങൾ ചെയ്യാവൂ.
∙ രാവിലെയാണു യോഗ പരിശീലിക്കാൻ ഏറ്റവും ഉചിതമായ സമയം. വൈകുന്നേരം 5 മുതൽ സൂര്യാസ്തമയം വരെയും നല്ലസമയംതന്നെ.
∙ തുറസ്സായതും വായുസഞ്ചാരമുള്ളതുമായ സ്ഥലമാണ് ഏറ്റവും അനുയോജ്യം.
∙ വളരെ അയഞ്ഞതും കനം കുറഞ്ഞതുമായ കോട്ടൺ വസ്ത്രങ്ങളാണു പരിശീലനസമയത്ത് ഏറ്റവും അനുയോജ്യം.
∙ കട്ടിയുള്ള മാറ്റ്, പുതപ്പ്, കമ്പിളി ഇവയിലേതെങ്കിലും ഒന്നു നിലത്തു വിരിച്ച് അതിന്മേൽ വേണം പരിശീലിക്കാൻ. വെറും നിലത്തോ തറയിലോ ഉള്ള പരിശീലനം നന്നല്ല.
∙ നന്നായി ക്ഷീണിച്ചിരിക്കുന്ന സമയത്തു യോഗാ പരിശീലനം നന്നല്ല.
∙ യോഗ അഭ്യസിച്ചുകഴിഞ്ഞാൽ നമുക്കു ശാന്തിയും ഉന്മേഷവും അനുഭവപ്പെടണം.
∙ ലഹരിവസ്തുക്കൾ വർജിക്കുക
∙ എത്ര കിലോ കുറയും?
യോഗ ഒരു വ്യായാമമുറകൂടിയായി പ്രചാരത്തിലായതോടെ ഏറെ പേരും പല ആവശ്യങ്ങളുമായാണു യോഗ പരിശീലിക്കാനെത്തുന്നത്. ഭൂരിഭാഗം പേരും പരിശീലനം തുടങ്ങാനെത്തുമ്പോൾതന്നെ അന്വേഷിക്കുന്നത് എത്ര ദിവസംകൊണ്ട് എത്ര കിലോ കുറയും എന്നാണ്. ശാരീരികമായും മാനസികവുമായ സുഖാവസ്ഥയാണു യോഗപരിശീലനം നൽകുന്ന പ്രധാന ഗുണം. ശരീരഭാരം കുറയില്ല എന്നല്ല, എന്നാൽ അതിനു പതിവായുള്ള യോഗാപരിശീലനം ആവശ്യമാണ്.
യോഗ പരിശീലനം ആരംഭിക്കുമ്പോൾ ആദ്യം ശരീരത്തിലെ രക്തചംക്രമണം (Blood Circulation) കൂട്ടിക്കൊണ്ടുവരാനും ജീവവായുവിന്റെ തോത് (Oxygen Level) വർധിപ്പിക്കാനും ശ്വാസക്രമീകരണത്തിലൂടെ സന്ധികളെ അയവുള്ളതാക്കാനും (Joints Loosening) സാധിക്കുന്നു. ശാരീരികപ്രശ്നങ്ങളിലേറെയും നിയന്ത്രിച്ചുകൊണ്ടുപോകാൻ ദിവസവുമുള്ള യോഗാപരിശീലനത്തിലൂടെ കഴിയും.
രക്തചംക്രമണവും ജീവവായുവിന്റെ തോതും ശരിയായാൽതന്നെ ശരീരത്തിനു സുഖമുള്ള അവസ്ഥ സാധ്യമാകുന്നു. ശ്വസനക്രിയകളും പ്രാണായാമവും കൂടിയാകുമ്പോൾ ആന്തരികവും മാനസികവുമായ ഒട്ടേറെ ഗുണങ്ങൾ കൈവരുന്നു. തിരക്കുപിടിച്ച ജീവിതസാഹചര്യങ്ങൾക്കിടയിൽ യോഗ അഭ്യസിക്കുമ്പോൾ അതു ശരിയായ രീതിയിലാകണമെന്ന് ഉറപ്പാക്കണം.
യോഗയിൽ പ്രാർഥന, ജോയിന്റ് ലൂസെനിങ്, വാമിങ്, സൂര്യനമസ്കാരം, ആസനാഭ്യാസം, പ്രാണായാം, മെഡിറ്റേഷൻ എന്നിവയെല്ലാം ഉൾപ്പെടുത്തണം. ഇവയ്ക്കുപുറമെ ശരിയായ രീതിയിലുള്ള വിശ്രമവും അനിവാര്യമാണ്. അതിനു സഹായിക്കുന്ന അദ്ഭുതപ്രക്രിയ എന്നുതന്നെ വിശേഷിപ്പിക്കാവുന്നതാണു ശവാസനം. അതു ശരിയായ രീതിയിൽ അനുഷ്ഠിച്ചാൽ ഉറക്കപ്രശ്നങ്ങൾ, പിരിമുറുക്കം, വിഷാദം എന്നിവയ്ക്കു വലിയതോതിൽ മാറ്റമുണ്ടാകും.
ശരിയായ യോഗാ പരിശീലനം മാനസികവും ശാരീരികവുമായ ശാന്തി പ്രദാനം ചെയ്യുന്നു. ഒപ്പം ബോണസ് പോലെ മറ്റു നേട്ടങ്ങളുമെത്തും. ശരിയായതും ചിട്ടയായതുമായ പരിശീലനം അസിഡിറ്റി, ദഹനപ്രശ്നങ്ങൾ, ഉറക്കക്കുറവ്,മാനസിക പിരിമുറുക്കം, സന്ധികളിലെ നീർക്കെട്ട്, ശ്വാസകോശ രോഗങ്ങൾ, അലർജി, മൂത്രാശയ സംബന്ധമായ രോഗങ്ങൾ, സ്പോണ്ടിലോസിസ് തുടങ്ങിയ പ്രശ്നങ്ങൾക്കും ഫലപ്രദമാണ്.
∙ പരിശീലകരെ തിരഞ്ഞെടുക്കുമ്പോൾ
യോഗ ഒരു രോഗനിയന്ത്രണ മാർഗംകൂടിയാണ്. അതുകൊണ്ടുതന്നെയാണ് അനുഭവസമ്പത്തും ജ്ഞാനവുമുള്ള യോഗാ പരിശീലകരെ തിരഞ്ഞെടുക്കണമെന്നു പറയുന്നത്. ശരിയായ പരിശീലനം സിദ്ധിച്ച ഒട്ടുമിക്ക യോഗാധ്യാപകർക്കും ഇക്കാര്യത്തിൽ ജ്ഞാനമുണ്ടാകും. യോഗാ പരിശീലനത്തിനു ചേരും മുൻപുതന്നെ ഒരു ഡോക്ടറോടെന്ന പോലെ സ്വന്തം രോഗവിവരങ്ങൾ പരിശീലകരോടു പറയുന്നത് അഭികാമ്യമാണ്. ചില രോഗങ്ങൾ ഉള്ളവർക്ക് ഏറ്റവും ഉചിതമായ യോഗ ആസനങ്ങളുണ്ട്. അതുപോലെതന്നെ ചില പ്രത്യേക രോഗാവസ്ഥകളുള്ളവർ ചെയ്തു കൂടാത്ത യോഗ മുറകളുമുണ്ട്. ഇതിനാലാണു പരിശീലകർക്കു ശിഷ്യരുടെ രോഗാവസ്ഥ അറിയണമെന്നതു സുപ്രധാനമാകുന്നത്.
ഇന്ന് ഒട്ടേറെ യോഗാ സ്റ്റുഡിയോകളും പരിശീലന കേന്ദ്രങ്ങളും ഓൺലൈൻ പരിശീലനവുമെല്ലാമുണ്ട്. യോഗയിൽ ഇന്നു മുൻനിര സർവകലാശാലകളുടെയും കേന്ദ്ര ആയുഷ് വകുപ്പിന്റേതുമെല്ലാമായി മികവുറ്റ കോഴ്സുകളുണ്ട്. കർശനമായ പരീക്ഷാരീതികളിലൂടെയാണ് ആയുഷിന്റെയും മറ്റും യോഗ്യത ലഭിക്കുന്നത്. ഇത്തരം യോഗ്യതകളും മതിയായ അനുഭവസമ്പത്തുമുള്ള പരിശീലകരെ തിരഞ്ഞെടുക്കുന്നതാണ് ഉചിതം. ഈ മേഖലയെ ഒരു ബിസിനസ് പോലെ കാണുന്ന പരിശീലകർ ഒട്ടേേറെയുണ്ട്. ശരീരഭാരം കുറയ്ക്കുന്നതിനും മറ്റുമായി അശാസ്ത്രീയ യോഗാ മുറകൾ അഭ്യസിപ്പിക്കുന്നവരുമുണ്ട്. യഥാർഥ യോഗാ പരിശീലനത്തെ ഇത്തരക്കാർ അവഗണിക്കുന്നു. അതുകൊണ്ടുതന്നെ പരിശീലകരെ തിരഞ്ഞെടുക്കുമ്പോൾ കരുതലുണ്ടാകുന്നതു ഗുണം ചെയ്യും.
∙ രാജ്യാന്തര യോഗാ ദിനം
ഉത്തരാർധ ഗോളത്തിൽ വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ ദിവസമായതിനാലാണ് ജൂൺ 21 യോഗാദിനമായി തിരഞ്ഞെടുക്കപ്പെട്ടത്. യോഗയുടെ ശാരീരികവും ആത്മീയവുമായ ഒട്ടേറെ ഗുണങ്ങളെക്കുറിച്ചു ലോകജനതയിൽ അവബോധമുണ്ടാക്കുകയെന്നതാണു രാജ്യാന്തര യോഗാദിനത്തിന്റെ ലക്ഷ്യം. ‘യോഗ ഫോർ വസുധൈവകുടുംബകം’ എന്നതാണ് ഈ വർഷത്തെ യോഗാദിനത്തിന്റെ പ്രമേയം. ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി’ എന്ന മഹത്തായ സങ്കൽപത്തിലേക്കുള്ള കാൽവയ്പാകുന്നു യോഗാദിനം.
(ലേഖികയുടെ ഇ–മെയിൽ: salinypk@gmail.com)
English Summary : Health Benefits of Yoga- Explained