1983ൽ ക്രിക്കറ്റിന്റെ മെക്കയായ ലോർഡ്സിൽ ‘കപിൽദേവും ചെകുത്താൻമാരും’ ലോകകപ്പ് ഉയർത്തിയതിന്റെ 40–ാം വാർഷികാഘോഷത്തിലാണ് ഇന്ത്യൻ കായികലോകം. എന്നാൽ, അന്ന് ഏകദിന ക്രിക്കറ്റിൽ ഒന്നുമല്ലാതിരുന്ന ഇന്ത്യൻ ടീം കിരീടം ചൂടുമെന്ന് പ്രവചിക്കാൻ ധൈര്യമുണ്ടായിരുന്ന ഒരു താരമുണ്ടായിരുന്നു.– അന്നത്തെ ഓസ്‌ട്രേലിയൻ ക്യാപ്‌റ്റൻ കിംബർലേ ജോൺ ഹ്യൂസ് എന്ന കിം ഹ്യൂസ്. വസ്തുതകളെ അടിസ്ഥാനമാക്കിയുള്ള പ്രവചനം തന്നെയായിരുന്നു അദ്ദേഹത്തിന്റേത്.

1983ൽ ക്രിക്കറ്റിന്റെ മെക്കയായ ലോർഡ്സിൽ ‘കപിൽദേവും ചെകുത്താൻമാരും’ ലോകകപ്പ് ഉയർത്തിയതിന്റെ 40–ാം വാർഷികാഘോഷത്തിലാണ് ഇന്ത്യൻ കായികലോകം. എന്നാൽ, അന്ന് ഏകദിന ക്രിക്കറ്റിൽ ഒന്നുമല്ലാതിരുന്ന ഇന്ത്യൻ ടീം കിരീടം ചൂടുമെന്ന് പ്രവചിക്കാൻ ധൈര്യമുണ്ടായിരുന്ന ഒരു താരമുണ്ടായിരുന്നു.– അന്നത്തെ ഓസ്‌ട്രേലിയൻ ക്യാപ്‌റ്റൻ കിംബർലേ ജോൺ ഹ്യൂസ് എന്ന കിം ഹ്യൂസ്. വസ്തുതകളെ അടിസ്ഥാനമാക്കിയുള്ള പ്രവചനം തന്നെയായിരുന്നു അദ്ദേഹത്തിന്റേത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

1983ൽ ക്രിക്കറ്റിന്റെ മെക്കയായ ലോർഡ്സിൽ ‘കപിൽദേവും ചെകുത്താൻമാരും’ ലോകകപ്പ് ഉയർത്തിയതിന്റെ 40–ാം വാർഷികാഘോഷത്തിലാണ് ഇന്ത്യൻ കായികലോകം. എന്നാൽ, അന്ന് ഏകദിന ക്രിക്കറ്റിൽ ഒന്നുമല്ലാതിരുന്ന ഇന്ത്യൻ ടീം കിരീടം ചൂടുമെന്ന് പ്രവചിക്കാൻ ധൈര്യമുണ്ടായിരുന്ന ഒരു താരമുണ്ടായിരുന്നു.– അന്നത്തെ ഓസ്‌ട്രേലിയൻ ക്യാപ്‌റ്റൻ കിംബർലേ ജോൺ ഹ്യൂസ് എന്ന കിം ഹ്യൂസ്. വസ്തുതകളെ അടിസ്ഥാനമാക്കിയുള്ള പ്രവചനം തന്നെയായിരുന്നു അദ്ദേഹത്തിന്റേത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

1983ൽ ക്രിക്കറ്റിന്റെ മെക്കയായ ലോർഡ്സിൽ ‘കപിൽദേവും ചെകുത്താൻമാരും’ ലോകകപ്പ് ഉയർത്തിയതിന്റെ 40–ാം വാർഷികാഘോഷത്തിലാണ് ഇന്ത്യൻ കായികലോകം. എന്നാൽ, അന്ന് ഏകദിന ക്രിക്കറ്റിൽ ഒന്നുമല്ലാതിരുന്ന ഇന്ത്യൻ ടീം കിരീടം ചൂടുമെന്ന് പ്രവചിക്കാൻ ധൈര്യമുണ്ടായിരുന്ന ഒരു താരമുണ്ടായിരുന്നു.– അന്നത്തെ ഓസ്‌ട്രേലിയൻ ക്യാപ്‌റ്റൻ കിംബർലേ ജോൺ ഹ്യൂസ് എന്ന കിം ഹ്യൂസ്.

വസ്തുതകളെ അടിസ്ഥാനമാക്കിയുള്ള പ്രവചനം തന്നെയായിരുന്നു അദ്ദേഹത്തിന്റേത്. ആദ്യം പരിഹാസങ്ങൾ വരെ ഉണ്ടായെങ്കിലും പിൽക്കാലത്ത് അതിന്റെ പൊരുൾ എല്ലാവർക്കും ബോധ്യപ്പെടുകയും ചെയ്തു. എല്ലാ ക്രിക്കറ്റ് പ്രവചനങ്ങളുടെയും മാതാവ് എന്ന വിശേഷണമാണ് പിന്നീട് കിം ഹ്യൂസിന്റെ പ്രവചനത്തിന് ലഭിച്ചത്. ഇന്ത്യയുടെ കിരീടനേട്ടം മുൻകൂട്ടിക്കണ്ട ആ പ്രവചനത്തിന്റെ പിന്നിലെ കഥയും പ്രവചനം നടത്തിയ മഹാനായ ക്രിക്കറ്റ് താരത്തെയും അടുത്തറിയാം.......

ADVERTISEMENT

ഇന്ത്യയുടെ കായിക ചരിത്രത്തിലെ ഏറ്റവും മഹത്തായ നേട്ടം എന്നു വിശേഷിപ്പിക്കുന്നത് 1983ലെ പ്രുഡൻഷ്യൽ ലോകകപ്പ് വിജയമാണ്. കപിൽദേവിന്റെ നേതൃത്വത്തിൽ ലോകകപ്പ് മത്സരങ്ങൾക്കായി ഇംഗ്ലണ്ടിലേക്ക് വിമാനം കയറുമ്പോൾ ഇന്ത്യയുടെ സാധ്യത പ്രതീക്ഷകൾക്കു വക നൽകുന്നതായിരുന്നില്ല. സെമി ഫൈനലിൽ കടക്കുമെന്ന പ്രതീക്ഷ പോലുമില്ലായിരുന്ന ആ ‘കുഞ്ഞൻ’ ടീമാണ് ഫൈനലിൽ ക്ലൈവ് ലോയ്ഡിന്റെ കരുത്തരായ വെസ്‌റ്റ് ഇൻഡീസിനെ മുട്ടുകുത്തിച്ച് കപ്പിൽ മുത്തമിട്ടത്.

∙ വീഴ്ത്തിയത് വമ്പൻമാരെ

1980 കാലഘട്ടത്തിൽ ലോക ക്രിക്കറ്റ് അടക്കിവാണ വെസ്‌റ്റ് ഇൻഡീസിനെ, ലോർഡ്സിൽവച്ചുതന്നെ അടിയറവു പറയിച്ച് ഇന്ത്യ ലോക ക്രിക്കറ്റിന്റെ നെറുകയിൽ തൊട്ടത് അതിലും വലിയ അത്ഭുതമായി. ഏകദിന ക്രിക്കറ്റിൽ ഇന്ത്യ സ്വന്തമാക്കിയ ആദ്യ കിരീടം എന്ന പ്രത്യേകതയും 1983 ലോകകപ്പിന് അവകാശപ്പെട്ടതാണ്. 8 രാജ്യങ്ങൾ പങ്കെടുത്ത മൂന്നാമത് ലോകകപ്പിന്റെ ഫൈനലിൽ വെസ്‌റ്റ് ഇൻഡീസിനെ 43 റൺസിന് തോൽപ്പിച്ചാണ് ഇന്ത്യ ചരിത്രം തിരുത്തിക്കുറിച്ചത്.

ഇന്ത്യൻ ക്രിക്കറ്റ് ടീം 1983ലെ ലോക കപ്പ് വിജയികളായതിന്റെ 25–ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി 2008ൽ ബിസിസിഐ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത മുൻ താരങ്ങളും ബിസിസിഐ പ്രസിഡന്റും. (Photo by MANPREET ROMANA / AFP)

ലോകകപ്പ് മത്സരങ്ങൾ തുടങ്ങുന്നതിനുമുൻപ്, കിരീടം നേടാൻ ക്രിക്കറ്റ് പണ്ഡിതന്മാർ ഇന്ത്യയ്ക്കു നൽകിയ സാധ്യത 2 ശതമാനത്തിൽ താഴെയായിരുന്നു. 8 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ ഇന്ത്യയുടെ സാധ്യത അന്ന് ക്രിക്കറ്റ് ലോകത്ത് ശിശുക്കളായിരുന്ന സിംബാബ്‌വെയ്‌ക്ക് തൊട്ടുമുൻപിൽ മാത്രവും.

ADVERTISEMENT

സാധ്യതാപട്ടികയിൽ ശ്രീലങ്ക പോലും ഇന്ത്യയ്‌ക്കു മുന്നിലായിരുന്നു. വെസ്റ്റ് ഇൻഡീസ് അടക്കമുള്ള ടീമുകളെ തോൽപിച്ച് ഇന്ത്യ ടൂർണമെന്റിലെ കറുത്ത കുതിരകളാവുമെന്ന് ആരും സ്വപ്‌നത്തിൽപോലും കരുതിയില്ല. എന്നാൽ, ലോകകപ്പ് തുടങ്ങും മുൻപേ ഇന്ത്യ ഇത്തവണ കിരീടം ഉയർത്തുമെന്ന് കിം ഹ്യൂസ് പ്രവചിച്ചിരുന്നു.

‘ശുദ്ധ മണ്ടത്തരം: എന്നാണ് ഹ്യൂസിന്റെ കാഴ്‌ചപ്പാടിനോട് മാധ്യമങ്ങൾ പ്രതികരിച്ചത്. അദ്ദേഹത്തിന്റെ പ്രവചനം പലരും എഴുതിത്തള്ളി. ഹ്യൂസിന്റെ അഭിപ്രായത്തോട് വിയോജിപ്പു പ്രകടിപ്പിച്ചവരെ കുറ്റപ്പെടുത്താൻ ആവുമായിരുന്നില്ല. കാരണം, ഇന്ത്യ അന്ന് ഏകദിന ക്രിക്കറ്റിൽ വട്ടപ്പൂജ്യമായിരുന്നു. 1983 ലോകകപ്പിനു മുൻപു നടന്ന രണ്ട് ലോകകപ്പുകളിലും (1975, 79) ഇന്ത്യൻ പ്രകടനം വളരെ മോശമായിരുന്നു. 2 ലോകകപ്പ് ടൂർണമെന്റുകളിൽനിന്നായി ഇന്ത്യയ്ക്ക് അവകാശപ്പെടാനുണ്ടായിരുന്നത് ഒരേയൊരു വിജയം. അതും ഈസ്‌റ്റ് ആഫ്രിക്കയോട് (1975). .

∙ പ്രവചനം യാഥാർഥ്യമായപ്പോൾ

1983 ലോകകപ്പ് ടൂർണമെന്റ് ആരംഭിച്ചതോടെ ഹ്യൂസിന്റെ കണക്കുകൂട്ടൽ പൊള്ളയല്ലെന്ന് തെളിഞ്ഞുതുടങ്ങി. ആതിഥേയരായ ഇംഗ്ലണ്ട്, പാക്കിസ്‌ഥാൻ, ന്യൂസീലൻഡ് ശ്രീലങ്ക എന്നിവർ എ ഗ്രൂപ്പിലും കരുത്തരായ വെസ്‌റ്റ് ഇൻഡീസ്, ഓസ്‌ട്രേലിയ, ഇന്ത്യ, സിംബാബ്‌വെ എന്നിവർ ബി ഗ്രൂപ്പിലുമായി പ്രാഥമിക റൗണ്ട് മത്സരങ്ങൾ. പ്രാഥമിക റൗണ്ടിലെ 6 മത്സരങ്ങളിൽ ഇന്ത്യയ്ക്ക് 4 ജയം.

ADVERTISEMENT

പ്രാഥമിക റൗണ്ടിലെ ഇന്ത്യയുടെ ആദ്യ മത്സരം തന്നെ അട്ടിമറി ജയത്തോടെ. ആദ്യ 2 ലോകകപ്പുകൾ (1975, 79) ഉയർത്തി ലോകചാംപ്യൻമാരായ വെസ്‌റ്റ് ഇൻഡീസിനെ അട്ടിമറിച്ച് ഇന്ത്യ വെറും ‘കുഞ്ഞൻ’മാരല്ല എന്നു തെളിയിച്ചു. ലോകകപ്പ് ചരിത്രത്തിൽ വെസ്‌റ്റ് ഇൻഡീസിന്റെ ആദ്യ പരാജയമായിരുന്നു അത്.

ഓൾഡ് ട്രാഫോർഡിൽ നടന്ന മത്സരത്തിൽ ഇന്ത്യയ്‌ക്ക് 34 റൺസിന്റെ വിജയം. ക്രിക്കറ്റ് ലോകം ഞെട്ടി. ലോകകപ്പ് ചരിത്രത്തിൽ വിൻഡീസ് ആദ്യമായി മുട്ടുമടക്കി. ലോകകപ്പിലെ തുടർച്ചയായ 10 വിജയങ്ങൾക്കുശേഷം അവരുടെ ആദ്യ പരാജയം. ഇന്ത്യ വീണ്ടും മുന്നോട്ടു കുതിച്ചു. പ്രാഥമിക തലത്തിൽ വീണ്ടും മൂന്നു വിജയങ്ങൾ. തുടർന്ന് സെമിയിലും അവിടെനിന്ന് ഫൈനലിലേക്കുമുള്ള ഇന്ത്യയുടെ കുതിപ്പാണ് ലോകം കണ്ടത്.

‘ഹ്യൂസ് പ്രഡിക്‌ഷൻ’ ഏറെക്കുറെ വിജയിച്ചു. പിന്നീട് ഫൈനൽ, 83 ജൂൺ 25. വിൻഡീസ് പകരംവീട്ടുമെന്നും ഇന്ത്യയെ ‘കൊന്നുകൊലവിളിക്കുമെന്നുമുള്ള’ പ്രതീക്ഷ അസ്‌തമിച്ചു. ഫൈനലിൽ കപിലും കൂട്ടരും 43 റൺസിന്റെ അവിശ്വസനീയ വിജയവുമായി ലോർഡ്സിന്റെ മട്ടുപ്പാവിൽ കിരീടം ഏറ്റുവാങ്ങി.

1983 ലോകകപ്പ് വിജയത്തെ ഇതിവൃത്തമാക്കി അണിയിച്ചൊരുക്കിയ സിനിമയുടെ സംവിധായകൻ കബീർ ഖാൻ, നടൻ രൺവീർ സിങ് എന്നിവർക്കൊപ്പം കപിൽ ദേവും സഹതാരങ്ങളും. (Photo by SUJIT JAISWAL / AFP)

നാടോടിക്കഥകളിൽമാത്രം കേട്ട വിജയചരിത്രമായിരുന്നു അത്. ഹ്യൂസ് മുൻകൂട്ടി കണ്ടത് യാഥാർഥ്യമായി. ശക്‌തമായ ബാറ്റിങ്–ബോളിങ് നിരയുള്ള വെസ്‌റ്റ് ഇൻഡീസിനെയും ആതിഥേയരായ ഇംഗ്ലണ്ടിനെയുമൊക്കെ മറികടന്ന് ഇന്ത്യയ്‌ക്ക് കിരീട സാധ്യത കൽപ്പിക്കാൻ ഹ്യൂസിനെ പ്രേരിപ്പിച്ച ഘടകം എന്താണ്?

∙ പ്രവചനത്തിലേക്ക് നയിച്ചത് ഒരേ ഒരു വിജയം

ഇന്ത്യൻ കിരീടവിജയം പ്രവചിക്കാൻ ഹ്യൂസ് ആധാരമാക്കിയത് ലോകകപ്പിന് മുൻപുള്ള ഇന്ത്യയുടെ ഒരു വിജയം മാത്രമാണ്. 1983 പ്രുഡൻഷ്യൽ ലോകകപ്പ് തുടങ്ങുന്നതിനു 3 മാസം മുൻപ് നടന്ന ഇന്ത്യയുടെ വിൻഡീസ് പര്യടനത്തിലെ (1982-83) ഒരു വിജയം. പരമ്പരയുടെ ഭാഗമായി ഗയാനയിൽ നടന്ന ഒരു ഏകദിന മത്സരത്തിൽ ഇന്ത്യ വെസ്‌റ്റ് ഇൻഡീസിനെ തോൽപ്പിച്ചിരുന്നു (വേദി: ആൽബിയൻ സ്‌പോർട്‌സ് കോംപ്ലക്‌സ്, തീയതി: 1983 മാർച്ച് 29).

ആ പര്യടനത്തിൽ 3 ഏകദിന മത്സരങ്ങളാണ് ഉൾപ്പെടുത്തിയിരുന്നത്. അതിൽ രണ്ടാമത്തെ മത്സരമാണ് ഗയാനയിൽ നടന്നത്. അന്ന് ഇന്ത്യ സ്വന്തമാക്കിയത് 27 റൺസിന്റെ വിജയം. ഇന്ത്യൻ വിജയം വെറും യാദൃശ്‌ചികം മാത്രം ആയിരുന്നില്ല. 47 ഓവറിൽ 282 റൺസ് നേടി മികച്ച സ്കോറാണ് ഇന്ത്യ പടുത്തുയർത്തിയത്. നായകൻ കപിൽ ദേവിന്റെ 72 റൺസും ഓപ്പണർ സുനിൽ ഗാവസ്‌കറിന്റെ 90 റൺസും ചേർന്നുളള മികച്ച ഇന്നിങ്‌സ്. വിൻഡീസ് ടോട്ടൽ 255ൽ ഒതുങ്ങി. രണ്ടു വിക്കറ്റുകൾ പിഴുത് ബോളിങ്ങിലും തിളങ്ങിയ കപിൽ തന്നെയായിരുന്നു അന്നു മാൻ ഓഫ് ദ് മാച്ച്.

കപിൽ ദേവ്. (Photo by Dibyangshu SARKAR / AFP)

ഏകദിന ക്രിക്കറ്റിൽ ഇന്ത്യ ആദ്യമായി വെസ്‌റ്റ് ഇൻഡീസിനെ അവരുടെ മണ്ണിൽ തളച്ചു. ചെറിയ മാറ്റവുമായി അതേ ഇന്ത്യൻ ടീമാണ് ’83 ലോകകപ്പിനിറങ്ങിയത്. എസ്. വെങ്കട്ടരാഘവനും അശോക് മൽഹോത്രയും മാത്രമാണ് ടീമിനു പുറത്തായത്. ഈ കൂട്ടം ലോകകപ്പ് നേടാൻ പര്യാപ്‌തം എന്നു ഹ്യൂസ് അന്നേ മനസ്സിൽ കുറിച്ചു. ഗയാനയിൽ കുറിച്ച ഈ ഒരൊറ്റ വിജയമാണ് ഇന്ത്യയെ കറുത്ത കുതിരകളായി പ്രഖ്യാപിക്കാൻ ഹ്യൂസിന് ധൈര്യം കൊടുത്തത്. ജൂൺ 25ന് ഹ്യൂസിന്റെ വാക്കുകൾ പൊന്നായി. ഇന്ത്യയ്‌ക്ക് പ്രുഡൻഷ്യൽ ലോകകപ്പും 20,000 പൗണ്ടും സമ്മാനം.

83ലെ ഇന്ത്യയുടെ ലോകകപ്പ് വിജയം ഹ്യൂസ് മുൻകൂട്ടി കണ്ടതുപോലെതന്നെ കിരീടജേതാക്കളെ പ്രവചിച്ച മറ്റൊരു സംഭവവും ലോകകപ്പ് ചരിത്രത്തിലുണ്ട്. 1992ൽ പാക്കസിസ്‌ഥാൻ ലോകകപ്പ് നേടുമെന്ന പ്രവചനം. ആ പ്രഖ്യാപനം നടത്താൻ ധൈര്യം കാട്ടിയത് സാക്ഷാൽ സുനിൽ ഗാവസ്‌കറും.

∙ കിം ഹ്യൂസ്: ഓസ്ട്രേലിയൻ നായകൻ, പിന്നീട് വിമതൻ

1980 കാലഘട്ടത്തിൽ ഓസ്ട്രേലിയൻ ബാറ്റിങ്ങിന്റെ നെടുംതൂണായിരുന്നു കിം ഹ്യൂസ്. 1977–85ൽ ഓസ്ട്രേലിയയ്ക്കുവേണ്ടി കളിച്ചത് 70 ടെസ്റ്റുകളും 97 ഏകദിന മത്സരങ്ങളും. ടെസ്റ്റിൽ 4415 റൺസും ഏകദിനക്രിക്കറ്റിൽ 1968 റൺസുമാണ് അദ്ദേഹം നേടിയത്. 1979–84 കാലത്ത് ഓസ്ട്രേലിയയെ നയിച്ചത് 28 ടെസ്റ്റുകളിൽ.

ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്തുമായി സംഭാഷണത്തിൽ ഏർപ്പെട്ടിരിക്കുന്ന കിം ഹ്യൂസ്. (File Photo by INDRANIL MUKHERJEE / AFP)

ജൂനിയർ താരമെന്ന നിലയിൽ കരിയറിന്റെ തുടക്കത്തിൽത്തന്നെ കരുത്തുറ്റ ബാറ്റർ എന്ന പേര് സ്വന്തമാക്കി. എന്നാൽ സമകാലീനരായ ഡെന്നിസ് ലിലി, റോഡ് മാർഷ് എന്നിവരുമായുള്ള അഭിപ്രായഭിന്നതയും ഈഗോയും മൂലം അദ്ദേഹത്തിന്റെ ആഭ്യന്തര– രാജ്യാന്തര ക്രിക്കറ്റ് അരങ്ങേറ്റങ്ങൾ വൈകി. ‘ഞാൻ കണ്ട ഏറ്റവും പ്രതിഭാധനനായ ജൂനിയർ താരം. ആ പ്രതിഭയുടെ അടുത്ത് മറ്റാരും വരില്ല’– അന്ന് വെസ്റ്റൺ ഓസ്ട്രേലിയ അണ്ടർ 19 ടീമിൽ സഹതാരമായിരുന്ന റിക്ക് ചാൾസ്‌വർത്ത് ഹ്യൂസിനെപ്പറ്റി പറഞ്ഞത് ഇങ്ങനെയാണ്.

തുടർന്ന് വെസ്റ്റൺ ഓസ്ട്രേലിയയിലൂടെ ആഭ്യന്തര ക്രിക്കറ്റിൽ അരങ്ങേറ്റം. പിന്നാെല ഓസീസ് ടെസ്റ്റ് ടീമിലും. 1983 ലോകകപ്പിനുള്ള ഓസ്ട്രേലിയൻ ടീമിന്റെ നായകനായി. ഡെന്നിസ് ലിലി, ട്രെവർ ചാപ്പൽ, അലൻ ബോഡർ, റോഡ് മാർഷ് തുടങ്ങിയ പ്രതിഭകൾ നിറഞ്ഞ ടീമായിരുന്നു അത്. അന്ന് ടീമിന്റെ മോശം പ്രകടനം വിമർശനത്തിന് വഴിവച്ചു. പ്രാഥമികഘട്ടത്തിൽ നടന്ന 6 മത്സരങ്ങളിൽ നാലിലും പരാജയം ഏറ്റുവാങ്ങിയപ്പോൾ വിമർശനം നായകൻ ഹ്യൂസിന് നേരെയായി.

ഇന്ത്യയുമായി നടന്ന അവസാന മത്സരത്തിലെ തോൽവി വലിയ ആഘാതമായി. നിസ്സാര പരുക്കിന്റെ പേരിൽ പുറത്തിരുന്ന ക്യാപ്റ്റന്റെ നടപടി വിമർശിക്കപ്പെട്ടു. ഡേവിഡ് ഹൂക്ക്സായിരുന്നു പകരം നായകനായത്. ഇന്ത്യയുടെ 247ന് മറുപടിയായി 129 റൺസ് നേടാനേ ഓസിസിന് കഴിഞ്ഞുള്ളൂ. ഇന്ത്യ 118 റൺസിന് ജയിച്ച് സെമി ഉറപ്പിച്ചു. ഇതോടെ ഓസിസ് പുറത്തായി. ഹ്യൂസിനുനേരെ വിമർശനങ്ങളും ഉയർന്നു.

∙ ടീമിന് പുറത്തേക്കുള്ള വഴി

എന്നാൽ, ലോകകപ്പിലെ തോൽവി ഹ്യൂസിന്റെ ക്യാപ്റ്റൻസി തെറിപ്പിച്ചില്ല. പിന്നാലെ നടന്ന മത്സരങ്ങളിലും ഹ്യൂസ് തന്നെ ഓസ്ട്രേലിയയെ നയിച്ചു. എന്നാൽ 1984ൽ വെസ്റ്റ് ഇൻഡീസിനെതിരെ സ്വന്തം നാട്ടിൽ തുടർച്ചയായി 2 ടെസ്റ്റുകൾ തോറ്റതോടെ അദ്ദേഹം നായക സ്ഥാനം ഒഴിഞ്ഞു. മത്സരശേഷം നടന്ന പത്രസമ്മേളനത്തിൽ മുൻകൂട്ടി എഴുതി തയാറാക്കിയ പ്രസ്താവന മുഴുമിപ്പിക്കാനാവാതെ അദ്ദേഹം വികാരാധീനനായി മുറി വിട്ടുപോയി.

ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് ഒഴിയുന്നതുമായി ബന്ധപ്പെട്ട് നടത്തിയ പത്ര സമ്മേളനത്തിൽ ഹ്യൂസ് ഉപയോഗിച്ചിരുന്ന തൊപ്പി (Photo by WILLIAM WEST / AFP)

പരമ്പരയിലെ പിന്നീടുള്ള മത്സരങ്ങളിൽ അലൻ ബോർഡർ ഓസ്ട്രേലിയയെ നയിച്ചു. ആ പരമ്പര 3–1ന് വിൻഡീസ് നേടി. 1985 മാർച്ച് 29ന് അദ്ദേഹം തന്റെ അവസാന ഏകദിന മത്സരം കളിച്ചു. ഷാർജയിൽ അരങ്ങേറിയ റോത്ത്മാൻസ് കപ്പ് ഫൈനലിൽ ഇന്ത്യയ്ക്കെതിരെ ആയിരുന്നു ആ മത്സരം. അന്ന് കപിൽദേവിന്റെ ഇന്ത്യ കപ്പുയർത്തി. പിന്നാലെ അതേ വർഷം നടന്ന ഇംഗ്ലീഷ് പര്യടനത്തിനുളള ടീമിൽനിന്ന് ഹ്യൂസ് പുറത്തായി. ബോർഡർ സ്ഥിരം ക്യാപ്റ്റനായി. പിന്നീട് 1987ൽ ഇന്ത്യയിലും പാക്കിസ്ഥാനിലുമായി നടന്ന ലോകകപ്പ് ബോർഡർ ഏറ്റുവാങ്ങിയത് ചരിത്രം.

ഹ്യൂസ് ടീമിൽനിന്ന് പുറത്തായി. വർണവിവേചനത്തിന്റെ പേരിൽ ക്രിക്കറ്റ് ലോകത്തുനിന്ന് മറഞ്ഞുനിന്ന ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് യൂണിയൻ വിമത ക്രിക്കറ്റ് പരമ്പരയ്ക്ക് ഓസ്ട്രേലിയയെ ക്ഷണിക്കുന്നത് ആ സമയത്താണ്. ഓസിസ് ടീമിലേക്കുള്ള വാതിലുകൾ അടഞ്ഞതോടെ വിമത കുപ്പായം അണിഞ്ഞ ഹ്യൂസ് വിമത ഓസിസ് ടീമിന്റെ നായകനായി അവിടേക്ക് പറന്നു. രാജ്യാന്തര ക്രിക്കറ്റ് ഒറ്റപ്പെടുത്തിയിരുന്ന ദക്ഷിണാഫ്രിക്കയിലേക്ക് പോയത് രൂക്ഷ വിമർശനത്തിന് ഇടയാക്കി. രാഷ്ട്രത്തലവൻമാർ ഉൾപ്പെടെ ഹ്യൂസിന്റെ നടപടിയെ കടുത്ത ഭാഷയിൽ എതിർത്തു.

1985–86, 1986–87 കളിലായി 2 പരമ്പരകൾ നടന്നു. ഇതിന്റെ പേരിൽ ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡ് നിയമനടപടിയുമായി മുന്നോട്ടുപോയി. ഹ്യൂസിന് 3 വർഷത്തെ വിലക്ക് ഏർപ്പെടുത്തി. ഏതായാലും 1987 മേയിൽ ഹ്യൂസ് അടക്കമുള്ള വിമത താരങ്ങളെ തിരികെ ഓസ്ട്രേലിയൻ ആഭ്യന്തര ക്രിക്കറ്റിലേക്ക് സ്വാഗതം ചെയ്യാൻ ഓസ്ട്രേലിയൻ ബോർഡ് തയാറായി. തുടർന്ന് 1988–89ൽ വീണ്ടും വെസ്റ്റൺ ഓസ്ട്രേലിയയുടെ ഭാഗമായി. പിന്നാലെ 1989–91ൽ നതാൽ ടീമിനുവേണ്ടിയും കളിച്ചു. ഇതോടെ താരമെന്ന നിലയിൽ അദ്ദേഹത്തിന്റെ കരിയർ അവസാനിച്ചു. വിരമിച്ചശേഷം വെസ്റ്റൺ ഓസ്ട്രേലിയ സെലക്‌ഷൻ കമ്മിറ്റിയുടെ അധ്യക്ഷനായി.

English Summary: Know About the Former Australian Cricket Team Captain Kim Hughes, who Predicted the 1983 Worldcup Victory of Team India