കഴിഞ്ഞ സാമ്പത്തിക വർഷത്തെ (2022-23) ആദായനികുതി റിട്ടേൺ സമർപ്പിക്കേണ്ട സമയമായി. നിലവിൽ നിശ്ചയിച്ചിട്ടുള്ള സമയപരിധി ജൂലൈ 31 ആണ്‌. മുൻ വർഷങ്ങളിലെല്ലാം ഈ തീയതി നീട്ടുന്ന പതിവുണ്ടെങ്കിലും ഇപ്പോൾ നിശ്ചയിച്ചിട്ടുള്ള തീയതിക്കകം ഫയൽ ചെയ്യുന്നതാണ്‌ അഭികാമ്യം. ജീവനക്കാരുടെ വരുമാനവും സ്രോതസ്സിൽ പിടിച്ച നികുതിയും രേഖപ്പെടുത്തിയിട്ടുള്ള ഫോം 16 തൊഴിലുടമ തൊഴിലാളിക്ക്‌ ജൂൺ 15നകം നൽകേണ്ടതുണ്ട്. ഇതനുസരിച്ച്‌ ഫോം 16 ലഭിച്ചുകഴിഞ്ഞാൽ റിട്ടേൺ സമർപ്പിക്കാൻ കാലതാമസം വരുത്തേണ്ട കാര്യമില്ല. ആദായനികുതി റിട്ടേൺ സമർപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ്? വിദഗ്ധരുടെ സഹായമില്ലാതെ റിട്ടേൺ സമർപ്പിക്കാൻ സാധിക്കുമോ? ഏതു രീതിയിൽ റിട്ടേൺ സമർപ്പിക്കുന്നതാണ് ലാഭകരം? റിട്ടേൺ സമർപ്പണത്തില്‍ എന്തെങ്കിലും മാറ്റങ്ങൾ പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ടോ? വിശദമായറിയാം...

കഴിഞ്ഞ സാമ്പത്തിക വർഷത്തെ (2022-23) ആദായനികുതി റിട്ടേൺ സമർപ്പിക്കേണ്ട സമയമായി. നിലവിൽ നിശ്ചയിച്ചിട്ടുള്ള സമയപരിധി ജൂലൈ 31 ആണ്‌. മുൻ വർഷങ്ങളിലെല്ലാം ഈ തീയതി നീട്ടുന്ന പതിവുണ്ടെങ്കിലും ഇപ്പോൾ നിശ്ചയിച്ചിട്ടുള്ള തീയതിക്കകം ഫയൽ ചെയ്യുന്നതാണ്‌ അഭികാമ്യം. ജീവനക്കാരുടെ വരുമാനവും സ്രോതസ്സിൽ പിടിച്ച നികുതിയും രേഖപ്പെടുത്തിയിട്ടുള്ള ഫോം 16 തൊഴിലുടമ തൊഴിലാളിക്ക്‌ ജൂൺ 15നകം നൽകേണ്ടതുണ്ട്. ഇതനുസരിച്ച്‌ ഫോം 16 ലഭിച്ചുകഴിഞ്ഞാൽ റിട്ടേൺ സമർപ്പിക്കാൻ കാലതാമസം വരുത്തേണ്ട കാര്യമില്ല. ആദായനികുതി റിട്ടേൺ സമർപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ്? വിദഗ്ധരുടെ സഹായമില്ലാതെ റിട്ടേൺ സമർപ്പിക്കാൻ സാധിക്കുമോ? ഏതു രീതിയിൽ റിട്ടേൺ സമർപ്പിക്കുന്നതാണ് ലാഭകരം? റിട്ടേൺ സമർപ്പണത്തില്‍ എന്തെങ്കിലും മാറ്റങ്ങൾ പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ടോ? വിശദമായറിയാം...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഴിഞ്ഞ സാമ്പത്തിക വർഷത്തെ (2022-23) ആദായനികുതി റിട്ടേൺ സമർപ്പിക്കേണ്ട സമയമായി. നിലവിൽ നിശ്ചയിച്ചിട്ടുള്ള സമയപരിധി ജൂലൈ 31 ആണ്‌. മുൻ വർഷങ്ങളിലെല്ലാം ഈ തീയതി നീട്ടുന്ന പതിവുണ്ടെങ്കിലും ഇപ്പോൾ നിശ്ചയിച്ചിട്ടുള്ള തീയതിക്കകം ഫയൽ ചെയ്യുന്നതാണ്‌ അഭികാമ്യം. ജീവനക്കാരുടെ വരുമാനവും സ്രോതസ്സിൽ പിടിച്ച നികുതിയും രേഖപ്പെടുത്തിയിട്ടുള്ള ഫോം 16 തൊഴിലുടമ തൊഴിലാളിക്ക്‌ ജൂൺ 15നകം നൽകേണ്ടതുണ്ട്. ഇതനുസരിച്ച്‌ ഫോം 16 ലഭിച്ചുകഴിഞ്ഞാൽ റിട്ടേൺ സമർപ്പിക്കാൻ കാലതാമസം വരുത്തേണ്ട കാര്യമില്ല. ആദായനികുതി റിട്ടേൺ സമർപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ്? വിദഗ്ധരുടെ സഹായമില്ലാതെ റിട്ടേൺ സമർപ്പിക്കാൻ സാധിക്കുമോ? ഏതു രീതിയിൽ റിട്ടേൺ സമർപ്പിക്കുന്നതാണ് ലാഭകരം? റിട്ടേൺ സമർപ്പണത്തില്‍ എന്തെങ്കിലും മാറ്റങ്ങൾ പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ടോ? വിശദമായറിയാം...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഴിഞ്ഞ സാമ്പത്തിക വർഷത്തെ (2022-23) ആദായനികുതി റിട്ടേൺ സമർപ്പിക്കേണ്ട സമയമായി. നിലവിൽ നിശ്ചയിച്ചിട്ടുള്ള സമയപരിധി ജൂലൈ 31 ആണ്‌. മുൻ വർഷങ്ങളിലെല്ലാം ഈ തീയതി നീട്ടുന്ന പതിവുണ്ടെങ്കിലും ഇപ്പോൾ നിശ്ചയിച്ചിട്ടുള്ള തീയതിക്കകം ഫയൽ ചെയ്യുന്നതാണ്‌ അഭികാമ്യം. ജീവനക്കാരുടെ വരുമാനവും സ്രോതസ്സിൽ പിടിച്ച നികുതിയും രേഖപ്പെടുത്തിയിട്ടുള്ള ഫോം 16 തൊഴിലുടമ തൊഴിലാളിക്ക്‌ ജൂൺ 15നകം നൽകേണ്ടതുണ്ട്. ഇതനുസരിച്ച്‌ ഫോം 16 ലഭിച്ചുകഴിഞ്ഞാൽ റിട്ടേൺ സമർപ്പിക്കാൻ കാലതാമസം വരുത്തേണ്ട കാര്യമില്ല. ആദായനികുതി റിട്ടേൺ സമർപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ്? വിദഗ്ധരുടെ സഹായമില്ലാതെ റിട്ടേൺ സമർപ്പിക്കാൻ സാധിക്കുമോ? ഏതു രീതിയിൽ റിട്ടേൺ സമർപ്പിക്കുന്നതാണ് ലാഭകരം? റിട്ടേൺ സമർപ്പണത്തില്‍ എന്തെങ്കിലും മാറ്റങ്ങൾ പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ടോ? വിശദമായറിയാം...

∙ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

ADVERTISEMENT

2022-23 സാമ്പത്തിക വർഷത്തിലെ വരുമാന വിവരങ്ങളാണ്‌ ഇപ്പോൾ (അസസ്‌മെന്റ്‌ ഇയർ 2023-24) സമർപ്പിക്കേണ്ടത്‌. പുതുക്കിയ ഇൻകം ടാക്‌സ്‌ ഇ ഫയലിങ്‌ പോർട്ടലിൽ (www.incometax.gov.in) ഓൺലൈനായി റിട്ടേൺ സമർപ്പിക്കാം. ഐടിആർ 1, 4 ഫോം ബാധകമായവർക്ക്‌ ഓഫ്‌ലൈനായും സമർപ്പിക്കാൻ അനുമതിയുണ്ട്‌. മറ്റ്‌ ഐടിആർ ഫോമുകൾ ഓൺലൈനായി മാത്രമേ സമർപ്പിക്കാനാവൂ. റിട്ടേൺ സമർപ്പിക്കാൻ നിങ്ങൾ ബാധ്യസ്ഥനാണോ, ആണെങ്കിൽ ഏതു ഫോമിലാണ്‌ റിട്ടേൺ നൽകേണ്ടത്‌, ഇൻകം ടാക്‌സ്‌ അടയ്‌ക്കാൻ രണ്ടു രീതി നിലവിലുള്ളതിനാൽ അതിൽ ഏതു രീതി ആയിരിക്കാം നിങ്ങൾക്കു ലാഭകരം എന്നീ കാര്യങ്ങളാണ്‌ പ്രാഥമികമായി അറിഞ്ഞിരിക്കേണ്ടത്‌. 

പ്രതീകാത്മക ചിത്രം (Image by istockphoto/Soumen Hazra)

∙ ആരെല്ലാം റിട്ടേൺ സമർപ്പിക്കണം?

1. 60 വയസ്സിൽ താഴെയുള്ള, രണ്ടര ലക്ഷം രൂപയിൽ കൂടുതൽ വാർഷിക വരുമാനമുള്ള എല്ലാവരും.
2. 60-80 പ്രായപരിധിയിലുള്ള, 3 ലക്ഷം രൂപയിൽ കൂടുതൽ വരുമാനമുള്ളവർ
3. 80 വയസ്സു കഴിഞ്ഞ 5 ലക്ഷം രൂപയിൽ കൂടുതൽ വരുമാനമുള്ളവർ.

അതായത്‌, 80 വയസ്സു കഴിഞ്ഞവരുടെ വരുമാനം 5 ലക്ഷത്തിൽ കുറവാണെങ്കിലും, 60-80 പ്രായക്കാരുടേത്‌ 3 ലക്ഷത്തിൽ കുറവാണെങ്കിലും, 60 വയസ്സു വരെയുള്ളവരുടേത്‌ രണ്ടര ലക്ഷത്തിൽ കുറവാണെങ്കിലും റിട്ടേൺ നൽകേണ്ട. അതിലേറെ വരുമാനമുള്ളവർ ആദായനികുതി അടയ്‌ക്കാൻ ബാധ്യസ്ഥരല്ലെങ്കിൽപോലും റിട്ടേൺ സമർപ്പിച്ചിരിക്കണം. നിശ്ചതി തീയതിക്കകം റിട്ടേൺ ഫയൽ ചെയ്‌തില്ലെങ്കിൽ 5000 രൂപ വരെ പിഴ ഈടാക്കാം. വരുമാനം 5 ലക്ഷത്തിൽ താഴെയാണെങ്കിൽ പിഴ 1000 രൂപയാണ്‌.

ADVERTISEMENT

∙ ഏതാണ്‌ നിങ്ങളുടെ ഫോം?

7 ഐടിആർ ഫോമുകളാണ്‌ നിലവിലുള്ളത്‌. ഐടിആർ1, ഐടിആർ 2, ഐടിആർ 3, ഐടിആർ 4, ഐടിആർ 5, ഐടിആർ 6, ഐടിആർ 7 എന്നിങ്ങനെ. ഇതിൽ ആദ്യ നാലെണ്ണമാണ്‌ ശമ്പളവരുമാനക്കാരടക്കമുള്ള വ്യക്തികൾക്കുള്ളത്‌. മറ്റുള്ളവ കമ്പനികൾക്കും മറ്റുമുള്ളതുമാണ്‌. ആർക്കൊക്കെ ഏതെല്ലാം ഫോമുകളാണ്‌ ബാധകമാവുക എന്നു നോക്കാം.

പ്രതീകാത്മക ചിത്രം (Image by istockphoto/SB Stock)

1. ഐടിആർ 1 (സഹജ്‌) : 50 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള വ്യക്തികൾ. ശമ്പളം, പെൻഷൻ, ഒരു ഹൗസ്‌ പ്രോപ്പർട്ടി, 5000 രൂപയിൽ കുറഞ്ഞ കാർഷിക വരുമാനം, പലിശ, ഫാമിലി പെൻഷൻ, ഡിവിഡന്റ്‌ തുടങ്ങിയ മറ്റു വരുമാനങ്ങൾ എന്നിവയെല്ലാം ഇതിലുൾപ്പെടും. അതായത്‌, സാധാരണ ശമ്പള-പെൻഷൻ വരുമാനക്കാർക്കെല്ലാം ഈ ഫോം ആണ്‌ ബാധകമാവുക.

2. ഐടിആർ 2: ഐടിആർ 1 നൽകാൻ പറ്റാത്ത വ്യക്തികൾക്കും ഹിന്ദു അവിഭക്ത കുടുംബങ്ങൾക്കും. 50 ലക്ഷത്തിൽ കൂടുതൽ വരുമാനമുള്ളവർ, ഓഹരി വരുമാനമുള്ളവർ, ഒന്നിലേറെ ഹൗസ്‌ പ്രോപ്പർട്ടി ഉള്ളവർ, വിദേശ വരുമാനമുള്ളവർ, കമ്പനി ഡയറക്ടർമാർ, ക്രിപ്‌റ്റോ വരുമാനക്കാർ എന്നിവർ ഇതിലുൾപ്പെടും.

ADVERTISEMENT

3. ഐടിആർ 3: ഐടിആർ, 1,2,4 നൽകാൻ പറ്റാത്ത വ്യക്തികൾക്കും ഹിന്ദു അവിഭക്ത കുടുംബങ്ങൾക്കും. ബിസിനസ്‌ വരുമാനക്കാർക്കും സ്ഥാപനങ്ങളുടെ പാർട്‌ണർമാർക്കും ഈ ഫോം ആണു ബാധകമാകുക.

4. ഐടിആർ 4 (സുഗം): 50 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള വ്യക്തികൾക്കും എൽഎൽപി (ലിമിറ്റഡ്‌ ലയബിലിറ്റി പാർട്‌ണർഷിപ്‌) ഒഴികെയുള്ള സ്ഥാപനങ്ങൾക്കും. കമ്പനി ഡയറക്ടർ, ഓഹരി വരുമാനമുള്ളവർ, വിദേശ വരുമാനമുള്ളവർ തുടങ്ങിയവർക്ക്‌ ഈ ഫോം ഉപയോഗിക്കാനാവില്ല.

5. ഐടിആർ 5: ഇതു പ്രധാനമായും സ്ഥാപനങ്ങൾക്കുള്ളതാണ്‌. ഫേംസ്‌, എൽഎൽപികൾ, എഒപികൾ (അസോസിയേഷൻ ഓഫ്‌ പഴ്‌സൻസ്‌), ബിഒഐ (ബോഡി ഓഫ്‌ ഇൻഡിവിജ്വൽസ്‌) തുടങ്ങിയവ.

6. ഐടിആർ 6: കമ്പനികൾ

7. ഐടിആർ 7: സെക്ഷൻ 139നു കീഴിൽ വരുന്ന വ്യക്തികളും കമ്പനികളും. മുൻ വർഷങ്ങളിലെ റിട്ടേൺ ഫയൽ ചെയ്യാൻ വൈകിയവർക്കാണ്‌ പ്രധാനമായും ഇതു ബാധകമാവുക.

പ്രതീകാത്മക ചിത്രം (Image by istockphoto/bluebay2014)

സാധാരണ വരുമാനക്കാർക്കും ശമ്പളക്കാർക്കും പെൻഷൻകാർക്കുമെല്ലാം ഐടിആർ 1 ആയിരിക്കും ബാധകമാവുക. ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഇൻകം ടാക്‌സ്‌ റിട്ടേൺ ഫോമും ഇതാണ്‌. 

∙ റിട്ടേൺ സമർപ്പിക്കുമ്പോൾ

ഇൻകം ടാക്‌സ്‌ ഡിപ്പാർട്ട്‌മെന്റിന്റെ പുതുക്കിയ ഇ ഫയലിങ്‌ പോർട്ടൽ (e-filing 2.O portal) ലളിതമായി ഓൺലൈനായി റിട്ടേൺ സമർപ്പിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്‌. www.incometax.gov.in പോർട്ടലിൽ റജിസ്‌റ്റർ ചെയ്യാത്തവർ ആദ്യം ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകി റജിസ്റ്റർ ചെയ്‌ത്‌ പാസ്‌വേഡ്‌ സെറ്റ്‌ ചെയ്യണം. പാൻ നമ്പർ, മൊബൈൽ നമ്പർ, ഇ മെയിൽ ഐഡി, മേൽവിലാസം തുടങ്ങിയ വിവരങ്ങളാണ്‌ നൽകേണ്ടത്‌.

പാസ്‌വേഡ്‌ സെറ്റ്‌ ചെയ്‌തുകഴിഞ്ഞാൽ മൊബൈൽ നമ്പറിലേക്കും ഇ മെയിലിലേക്കും ഒടിപി വരും. ഇതു നൽകിക്കഴിഞ്ഞാൽ റജിസ്‌ട്രേഷൻ പൂർത്തിയായി. ഈ പാസ്‌വേഡ്‌ ഉപയോഗിച്ച്‌ ലോഗിൻ ചെയ്‌തു കയറാം. നേരത്തേ റജിസ്റ്റർ ചെയ്‌തവർക്ക്‌ യൂസർ നെയിമായി പാൻ, അല്ലെങ്കിൽ ആധാറും പാസ്‌വേഡും നൽകി ലോഗിൻ ചെയ്യാം. തുടർന്ന്‌ file return for the year ended on March 2023 എന്ന ഹെഡിനു താഴെ file now ക്ലിക്ക്‌ ചെയ്‌തു കഴിഞ്ഞാൽ അസെസ്‌മെന്റ്‌ ഇയർ (2023-24) സെലക്ട്‌ ചെയ്‌ത്‌ ഓൺലൈനായാണോ ഓഫ്‌ ലൈനായാണോ സമർപ്പിക്കുന്നത്‌ എന്നതു തിരഞ്ഞെടുക്കണം. ഓൺലൈൻ തന്നെയാണ്‌ തീർച്ചയായും അഭികാമ്യം.

പ്രതീകാത്മക ചിത്രം (Image by istockphoto/lakshmiprasad S)

തുടർന്ന്‌ Start new filing ക്ലിക്ക്‌ ചെയ്‌ത്‌ ഏതു ഫോം ആണു വേണ്ടത്‌ എന്നു തിരഞ്ഞെടുത്തു കഴിഞ്ഞാൽ (50 ലക്ഷം വരെ വരുമാനമുള്ള ശമ്പള, പെൻഷൻ വരുമാനക്കാർ ഐടിആർ 1) റിട്ടേൺ സമർപ്പിക്കുന്നതിനുള്ള വിവിധ സ്റ്റെപ്പുകൾ തുറന്നുകിട്ടും. മുൻ വർഷങ്ങളിൽ റിട്ടേൺ ഫയൽ ചെയ്‌തവർക്കും തൊഴിലുടമ ഫോം 16 ലഭ്യമാക്കിയവർക്കും നികുതിദായകനെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ ഇവിടെ പ്രീ ഫിൽഡ്‌ ആയി ലഭ്യമായിരിക്കും. റീഫണ്ട്‌ ലഭിക്കേണ്ടതടക്കം ബാങ്ക്‌ അക്കൗണ്ട്‌ വിവരങ്ങളും ഇവിടെയാണ്‌ നൽകേണ്ടത്‌. നിലവിലുള്ള വിവരങ്ങളിൽ എന്തെങ്കിലും തിരുത്തൽ ആവശ്യമെങ്കിൽ വരുത്തിയാൽ മതിയാകും. ലഭ്യമല്ലാത്തവർക്ക്‌ ഈ വിവരങ്ങൾ അടിച്ചുചേർക്കാം. 

പ്രീ ഫിൽഡ്‌ റിട്ടേണിന്‌ അഞ്ചു ഭാഗങ്ങളാണുള്ളത്‌. വ്യക്തിവിവരങ്ങൾ (Personal Informations), ആകെ വരുമാനം (Gross Total Income), അർഹമായ നികുതിയിളവുകൾ (Total Deductions), അടച്ച അല്ലെങ്കിൽ സ്രോതസ്സിൽ പിടിച്ച നികുതി (Tax Paid), നികുതിയായി അടയ്‌ക്കേണ്ട തുക അഥവാ നികുതിബാധ്യത (Total Tax Liability). ഇതിലെ ഓരോ ഭാഗങ്ങളിലെയും നിലവിൽ പ്രീ ഫിൽഡ്‌ ആയുള്ള വിവരങ്ങൾ പരിശോധിച്ച്‌ കൺഫേം ബട്ടൺ ക്ലിക്ക്‌ ചെയ്‌തശേഷം വേണം മുന്നോട്ടുപോകാൻ. ഇതിൽ വ്യക്തിപരമായ വിവരങ്ങൾ നൽകുന്നിടത്താണ്‌ നിങ്ങൾ ഏതു നികുതി നിർണയ രീതിയാണ്‌ തിരഞ്ഞെടുക്കുന്നത്‌ എന്ന വിവരം നൽകേണ്ടത്‌.

പ്രതീകാത്മക ചിത്രം (Image by istockphoto/lakshmiprasad S)

വിവിധ നികുതിയിളവുകളോടെ ഉയർന്ന നികുതിനിരക്കുള്ള പഴയ രീതിയും (Old Regime) ഇളവുകളൊന്നുമില്ലാതെ താരതമ്യേന കുറഞ്ഞ നികുതിനിരക്കുള്ള പുതിയ നികുതിരീതിയും (New Regime) ഉള്ളതിൽ ഒന്നാണ്‌ തിരഞ്ഞെടുക്കേണ്ടത്‌. ഓരോരുത്തരുടെയും വരുമാനവും അവർക്ക്‌ അർഹതയുള്ള നികുതിയിളവുകളും കണക്കാക്കിയ ശേഷം വേണം ഇതിൽ തീരുമാനമെടുക്കാൻ. 

∙ ഏതു നികുതിരീതി വേണം?

ആദായനികുതി കണക്കാക്കാൻ രണ്ടു നികുതിഘടനകൾ നിലവിൽ വരുന്നത്‌ 2020ലെ കേന്ദ്ര ബജറ്റിലാണ്‌. നിലവിലുണ്ടായിരുന്ന ആദായനികുതി സ്ലാബിനു പുറമേ, കുറഞ്ഞ നിരക്കിലുള്ള നികുതിയുള്ള പുതിയൊരു നികുതിഘടന കൂടി അവതരിപ്പിക്കുകയാണ്‌ ആ വർഷം ധനമന്ത്രി ചെയ്‌തത്‌. പക്ഷേ, ഒരുതരത്തിലുള്ള ആദായനികുതി ഇളവുകളും ഉണ്ടാവില്ല എന്നതായിരുന്നു പുതിയ നികുതിഘടനയുടെ പ്രത്യേകത. അതായത്‌ ഒരാൾക്ക്‌ വിവിധ തരത്തിലുള്ള ആദായനികുതി ഇളവുകളോടെ താരതമ്യേന ഉയർന്ന നികുതിനിരക്കിലുള്ള പഴയ നികുതിഘടനയോ, ഒരു തരത്തിലുള്ള ആദായനികുതി ഇളവുമില്ലാതെ കുറഞ്ഞ നികുതി നിരക്കുള്ള പുതിയ നികുതിഘടനയോ സ്വീകരിക്കാം എന്നർഥം. 

∙ ആദായനികുതി ഇളവുകൾ

നികുതിദായകർക്ക്‌ വിവിധ വിഭാഗങ്ങളിലായി എഴുപതോളം ഇളവുകളുണ്ടെന്നാണു കണക്ക്‌. എന്നാൽ ഇതിൽ പ്രധാനപ്പെട്ടത്‌ നിക്ഷേപങ്ങൾക്ക്‌ പരമാവധി ഒന്നര ലക്ഷം രൂപ വരെ നികുതിയിളവു ലഭിക്കുന്ന 80 സി , ഭവനവായ്‌പയുടെ പലിശയ്‌ക്ക്‌ പരമാവധി രണ്ടു ലക്ഷം രൂപ വരെ ലഭിക്കുന്ന നികുതിയിളവ്‌, നിലവിൽ 50,000 രൂപ വരുന്ന സ്റ്റാൻഡേഡ്‌ ഡിഡക്‌ഷൻ എന്ന അടിസ്ഥാന നികുതിയിളവ്‌, വീട്ടുവാടക അലവൻസ്‌ (എച്ച്‌ആർഎ), ലീവ്‌ ട്രാവൽ അലവൻസ്‌ (എൽടിഎ), പ്രഫഷനൽ ടാക്‌സ്‌, ആരോഗ്യ ഇൻഷുറൻസ്‌ എന്നിവയ്‌ക്കു ലഭിക്കുന്ന നികുതിയിളവ്‌ തുടങ്ങിയവയാണ്‌. റിട്ടേൺ നൽകുമ്പോൾ നിങ്ങൾ ഏതു നികുതിരീതിയാണ്‌ സ്വീകരിക്കുന്നത്‌ എന്നു ചോദ്യത്തിന് പുതിയത്‌ തിരഞ്ഞെടുത്താൽ അവിടെത്തന്നെ നിങ്ങൾക്ക്‌ മുകളിൽ പറഞ്ഞ ആനുകൂല്യങ്ങൾ നഷ്ടമാകും എന്ന മുന്നറിയിപ്പു നൽകുന്നുണ്ട്‌.

പ്രതീകാത്മക ചിത്രം (Image by istockphoto/Mrinal Pal)

2023ലെ കേന്ദ്ര ബജറ്റിൽ സ്റ്റാൻഡേഡ്‌ ഡിഡക്‌‌ഷൻ പുതിയ രീതിക്കും അനുവദിക്കുന്നുണ്ടെങ്കിലും ഇപ്പോൾ റിട്ടേൺ നൽകുന്ന കഴിഞ്ഞ വർഷത്തെ വരുമാനത്തിന്‌ ഇതു ലഭിക്കില്ലെന്ന്‌ ഓർക്കണം. സ്‌റ്റാൻഡേഡ്‌ ഡിഡക്‌ഷനും ഭവനവായ്‌പാ പലിശയുടെ ഇളവും നിക്ഷേപങ്ങളുടെ പലിശയിളവും മാത്രം ചേർത്താൽ തന്നെ 4 ലക്ഷം രൂപ വരെ പഴയ നികുതിഘടന സ്വീകരിക്കുന്ന ഒരാൾക്ക്‌ നികുതിയിളവു ലഭിക്കും. ഇവയെല്ലാം ലഭിക്കാൻ അർഹതയുള്ള ഒരാൾക്ക്‌, പുതിയ നികുതിഘടനയിലെ കുറഞ്ഞ ആദായനികുതി നിരക്കിനെക്കാളും ലാഭമാകുക പഴയ രീതിയിൽ ഇളവുകളോടെയുള്ള പഴയ നികുതിഘടനയായിരിക്കും. അതേസമയം, ഭവനവായ്‌പയോ കാര്യമായ നിക്ഷേപങ്ങളോ ഇല്ലാത്ത ഒരാൾക്ക്‌ പുതിയ നികുതി ഘടനയായിരിക്കും ലാഭകരം. 

7,27,770 രൂപ വരെ വരുമാനമുള്ളവർക്ക്‌ പുതിയ നികുതിരീതിയിൽ പൂർണമായും നികുതി ഒഴിവാകുന്ന അധിക ആനുകൂല്യങ്ങൾ കേന്ദ്ര ധനമന്ത്രി കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ചതിന്റെ ആനുകൂല്യം ഇക്കുറി റിട്ടേൺ സമർപ്പിക്കുമ്പോൾ ലഭിക്കില്ല എന്ന്‌ പ്രത്യേകം ഓർക്കണം. അത്‌ ഈ സാമ്പത്തിക വർഷത്തിലെ വരുമാനത്തിന്‌ അടുത്ത വർഷം റിട്ടേൺ സമർപ്പിക്കുമ്പോഴാകും ലഭിക്കുക. 2002-23 സാമ്പത്തിക വർഷത്തിൽ രണ്ടു നികുതിരീതിയിലും 5 ലക്ഷം രൂപ വരുമാനമുള്ളവർക്കാണ്‌ നികുതി പൂർണമായും ഒഴിവാകുക. ഇതിൽ, നികുതി വേണ്ടാത്ത വരുമാന പരിധി രണ്ടു രീതിയിലും രണ്ടര ലക്ഷം രൂപ തന്നെയാണ്‌. അതുകഴിഞ്ഞുള്ള രണ്ടര ലക്ഷത്തിന്‌ 87 എ വകുപ്പു പ്രകാരം റിബേറ്റ്‌ നൽകിയാണ്‌ നികുതി ഒഴിവാക്കുന്നത്‌. 

മേൽപ്പറഞ്ഞ ഉദാഹരണങ്ങളിൽനിന്ന്‌ മനസ്സിലാക്കാവുന്ന കാര്യം നിക്ഷേപങ്ങളോ ഭവനവായ്‌പയോ ഇല്ലാത്തവരാണെങ്കിൽ പുതിയ നികുതി രീതിയാകും ലാഭകരം എന്നാണ്‌. എന്നാൽ നികുതിയിളവിനും ഭവനവായ്‌പാ പലിശയിളവുമായി അത്യാവശ്യം തുക ഇളവിന്‌ അർഹതയുള്ളവർക്ക്‌ പഴയ രീതിയാകും ലാഭകരം. അഞ്ചര ലക്ഷം വരുമാനമുള്ളയാൾക്ക്‌ പുതിയ രീതി നഷ്ടമാകുമ്പോൾ 6 ലക്ഷം വരുമാനമുള്ളയാൾക്ക്‌ ഇരു രീതിയിലും തുല്യ നികുതി ബാധ്യത ആയിരിക്കും (22500+900=23400). അതായത്‌ പൊതുവിൽ ഒരു രീതി ലാഭം, മറ്റേ രീതി നഷ്ടം എന്നൊന്നും പറയാനാവില്ല. നിങ്ങളുടെ വരുമാനവും നിങ്ങൾക്ക്‌ അർഹതയുള്ള ഇളവുകളും കണക്കാക്കി ഇരു രീതികളിലും നിങ്ങൾ നൽകേണ്ട നികുതി കണക്കുകൂട്ടി ലാഭകരമായതു തിരഞ്ഞെടുക്കുകയാണു വേണ്ടത്‌.

∙ വരുമാന വിവരങ്ങൾ

തുടർന്നു വരുന്നത്‌ വരുമാന വിവരങ്ങളാണ്‌. തൊഴിലുടമ ഫോം 16 ഫയൽ ചെയ്യപ്പെട്ടവരുടെ വരുമാന വിവരങ്ങൾ അതനുസരിച്ച്‌ പ്രീ ഫിൽഡ്‌ ആയി ഉണ്ടാവും. ആകെ വരുമാനം, സെക്‌ഷൻ 16 അനുസരിച്ചുള്ള ഇളവുകൾ (സ്റ്റാൻഡേഡ്‌ ഡിഡക്‌‌ഷൻ, പ്രഫഷനൽ ടാക്‌സ്‌, എന്റർടൈൻമെന്റ്‌ അലവൻസ്‌ എന്നിവ), ഹൗസ്‌ പ്രോപ്പർട്ടി വിവരങ്ങൾ (ഭവനവായ്‌പാ പലിശ ഇളവ്‌ 2 ലക്ഷം രൂപ വരെ), ഫോം 16ൽ വെളിപ്പെടുത്തിയിട്ടുള്ള ഇതര വരുമാനങ്ങൾ, പലിശ എന്നിവയെല്ലാം ഇതിൽ വരും. ഇതിൽ അർഹമായ ഇളവുകൾ കഴിച്ചുള്ള നികുതിബാധ്യതയുള്ള വരുമാനം (Gross Total Income) ഇതിൽ രേഖപ്പെടുത്തിയിരിക്കും. ഇത്‌ കൺഫേം ചെയ്യണം. ഫോം 16ലെ വിവരങ്ങളിൽ എന്തെങ്കിലും മാറ്റം വേണമെങ്കിൽ ഇവിടെ തിരുത്തിൽ വരുത്താം. ഫോം 16 നൽകിയിട്ടില്ലാത്തവരും പ്രീ ഫിൽഡ്‌ വിവരങ്ങൾ ഇല്ലാത്തവരും അവരുടെ വരുമാനം നേരിട്ടു രേഖപ്പെടുത്തണം. 

അടുത്ത ഭാഗം നികുതിയിളവുകളുടേതാണ്‌. ലൈഫ്‌ ഇൻഷുറൻസ്‌, പിഎഫ്‌ നിക്ഷേപം, ഭവനവായ്‌പയുടെ മുതലിന്റെ തിരിച്ചടവ്‌ തുടങ്ങിയവ അടങ്ങുന്ന 80 സി, ഹെൽത്ത്‌ ഇൻഷുറൻസ്‌ പ്രീമിയം (80 ഡി), നികുതിയിളവുള്ള സംഭാവനകൾ (80 ജി), കേന്ദ്ര സർക്കാർ പെൻഷൻ ഫണ്ടിലേക്കുള്ള വിഹിതം (80 സിസിഡി) തുടങ്ങിയ ഇളവുകളെല്ലാം ഇതിലുൾപ്പെടും. 80 സിയിൽ ഒന്നര ലക്ഷം രൂപ വരെ ഇളവു ലഭിക്കും. അർഹിക്കുന്ന ഇളവുകൾ രേഖപ്പെടുത്തുകയോ രേഖപ്പെടുത്തിയത്‌ ശരിവയ്‌ക്കുകയോ ചെയ്‌ത ശേഷം (കൺഫേം) അടുത്ത ഭാഗത്തേക്കു കടക്കാം.

പ്രതീകാത്മക ചിത്രം (Image by istockphoto/Soumen Tarafder)

ഇവിടെ അടച്ച നികുതിയുടെ (Taxes Paid) കണക്കാണുണ്ടാവുക. ഇതിൽ തൊഴിലുടമ സ്രോതസ്സിൽ പിടിച്ച നികുതി (ടിഡിഎസ്‌), മറ്റു സ്രോതസ്സിൽ പിടിച്ച നികുതികൾ (ടിസിഎസ്‌) നിങ്ങൾ നേരിട്ടടച്ച നികുതി (അഡ്വാൻസ്‌ ടാക്‌സ്‌ അല്ലെങ്കിൽ സെൽഫ്‌ അസസ്‌മെന്റ്‌ ടാക്‌സ്‌) എന്നിവ വരും. ഇത്‌ പരിശോധിച്ചു കൺഫേം ചെയ്‌താൽ നിങ്ങളുടെ ഈ വർഷത്തെ നികുതിബാധ്യതയിലേക്കു വരും (Total Tax Liability). ഇൻകം ടാക്‌സ്‌ ഡിപ്പാർട്ട്‌മെന്റിന്റെ കയ്യിലുള്ള വിവരങ്ങളും റിട്ടേണിൽ നിങ്ങൾ ചേർത്ത വിവരങ്ങളും അടിസ്ഥാനമാക്കി നിങ്ങളുടെ നികുതി ബാധ്യത അല്ലെങ്കിൽ നിങ്ങൾക്ക്‌ റീഫണ്ട്‌ ആയി കിട്ടാനുള്ള തുക എത്രയാണെന്ന്‌ ഇവിടെ കാണിക്കും. 

ഇത്‌ കൺഫേം ചെയ്‌താൽ ടാക്‌സ്‌ വിവരങ്ങൾ വാലിഡേറ്റ്‌ ചെയ്‌തു കഴിഞ്ഞു. ഇവിടെ പ്രൊസീഡ്‌ ബട്ടൺ ക്ലിക്ക് ചെയ്യാം. അപ്പോൾ നിങ്ങൾ നികുതി അടയ്‌ക്കാൻ ബാക്കിയുണ്ടെങ്കിൽ ആ തുക കാണിക്കും. ഒപ്പം പേ നൗ, പേ ലേറ്റർ എന്ന ഓപ്‌ഷനും. തുക കാർഡ്‌ ഉപയോഗിച്ചോ നെറ്റ്‌ ബാങ്കിങ്‌ വഴിയോ അപ്പോൾ തന്നെ അടയ്‌ക്കാം. ഇല്ലെങ്കിൽ പിന്നീട്‌ അടച്ച്‌ പൂർത്തിയാക്കാം. തുക അടയ്‌ക്കാൻ ബാക്കിയില്ലെങ്കിൽ പ്രിവ്യൂ ആൻഡ്‌ സബ്‌മിറ്റ്‌ പേജിലേക്കു പോകും. ഇവിടെ നമ്മൾ ഇതുവരെ നൽകിയ വിവരങ്ങളെല്ലാമുണ്ടാകും. അതു സൂക്ഷ്‌മമായി വായിച്ച്‌ ശരിയാണെന്ന്‌ ഉറപ്പുവരുത്തിയ ശേഷം പ്രൊസീഡ്‌ ടു വാലിഡേഷൻ ക്ലിക്ക്‌ ചെയ്യാം. ഇത്‌ സബ്‌മിറ്റ്‌ പേജിലേക്കാണു നയിക്കുക. അവിടെ പ്രൊസീഡ്‌ ടു വെരിഫിക്കേഷൻ ക്ലിക്ക്‌ ചെയ്യുക. ഇതോടെ വാലിഡേഷൻ സക്‌സസ്‌ഫുൾ എന്നു കാണിക്കും. എന്തെങ്കിലും കോളങ്ങൾ വിട്ടുപോയിട്ടുണ്ടെങ്കിൽ സിസ്‌റ്റം ചൂണ്ടിക്കാണിക്കും. ഇതോടെ നിങ്ങൾ റിട്ടേൺ ഫയൽ ചെയ്‌തു കഴിഞ്ഞു.

∙ വെരിഫിക്കേഷൻ

റിട്ടേൺ ഫയൽ ചെയ്‌തു കഴിഞ്ഞാലും ഈ പ്രക്രിയ പൂർത്തിയാകണമെങ്കിൽ ഇത്‌ വെരിഫൈ ചെയ്യണം. അതിന്‌ ഇ വെരിഫിക്കേഷൻ രീതിയും നമ്മൾ ഫയൽ ചെയ്‌ത റിട്ടേണിലെ അക്ക്നോളജ്മെന്റ് ഭാഗം (ഐടിആർ 5) ഡൗൺലോഡ്‌ ചെയ്‌തെടുത്ത്‌ ഒപ്പുവച്ച്‌ തപാലിൽ അയച്ചുകൊടുക്കുന്ന രീതിയുമുണ്ട്‌. ഇ വെരിഫിക്കേഷൻ ആണ്‌ എളുപ്പവും വേഗത്തിലുള്ളതുമായ മാർഗം. ഇ വെരിഫൈ നൗ, ഇ വെരിഫൈ ലേറ്റർ ഓപ്‌ഷനുമുണ്ട്‌. അപ്പോൾ തന്നെ വെരിഫൈ ചെയ്യുന്ന ഇ വെരിഫൈ നൗ ആണ്‌ മികച്ച മാർഗം. 

പ്രതീകാത്മക ചിത്രം (Image by istockphoto/Soumen Tarafder)

ഇതിന്‌ ആധാർ ഒടിപി ഉപയോഗിക്കാം. ആധാറും ഫോൺ നമ്പറും ലിങ്ക്‌ ചെയ്‌തതാണെങ്കിൽ ഫോണിലേക്ക്‌ ഒടിപി വരും. അതു രേഖപ്പെടുത്തിക്കഴിഞ്ഞാൽ വെരിഫിക്കേഷനും റിട്ടേൺ ഫയൽ ചെയ്യുന്നതിന്റെ എല്ലാ പ്രക്രിയയും പൂർത്തിയായി. നെറ്റ്‌ ബാങ്കിങ്‌ വഴിയും നേരത്തേ പ്രീ വാലിഡേറ്റ്‌ ചെയ്‌ത ബാങ്ക്‌ അക്കൗണ്ട്‌ വഴിയും ഇ വെരിഫൈ ചെയ്യാനാകും. ഇവിടെയും ഫോണിലേക്ക്‌ ഒടിപി വരികയാണു ചെയ്യുക. ഇ വെരിഫൈ ലേറ്റർ നൽകിയാൽ എടിഎം വഴി ലഭിക്കുന്ന ഇ വെരിഫിക്കേഷൻ കോഡ്‌ (ഇവിസി) ഉപയോഗിച്ച്‌ പിന്നീട്‌ വെരിഫൈ ചെയ്യാം. 

നിങ്ങൾ നൽകിയിട്ടുള്ള അക്കൗണ്ടിലെ എടിഎം സ്വൈപ്‌ ചെയ്‌ത്‌ പിൻ നൽകിയ ശേഷം സർവീസസിൽ ജനറേറ്റ്‌ ഇ വെരിഫിക്കേഷൻ കോഡ്‌ എന്ന ഓപ്‌ഷൻ തെരഞ്ഞെടുത്താൽ റജിസ്റ്റേഡ്‌ മൊബൈൽ നമ്പറിൽ ഒടിപി ലഭിക്കും. ഇതുപയോഗിച്ച്‌ ഇ വെരിഫൈ ചെയ്യാം. എസ്‌ബിഐ, കനറാ ബാങ്ക്‌, ഐഡിബിഐ, ഐസിസിഐ, ആക്‌സിസ്‌ ബാങ്ക്‌, സെൻട്രൽ ബാങ്ക്‌, കൊടാക്‌ മഹീന്ദ്ര ബാങ്ക്‌ എന്നിവയിലാണ്‌ ഈ സൗകര്യം ലഭിക്കുക.

ഇ വെരിഫിക്കേഷനു സാധിക്കാത്തവർക്ക്‌ പോർട്ടലിലെ ഇ ഫയൽ വിൻഡോയിൽ വ്യൂ ഫയൽഡ്‌ റിട്ടേൺസ്‌ എടുത്താൽ നമ്മുടെ റിട്ടേൺ കാണാനാകും. ഇതിൽ ഡൗൺലോഡ്‌ റെസീപ്‌റ്റ്‌ ക്ലിക്ക്‌ ചെയ്‌താൽ ഐടിആർ 5 ലഭിക്കും. ഇതിൽ ഒപ്പിട്ട്‌, റിട്ടേൺ ഫയൽ ചെയ്‌ത്‌ 30 ദിവസത്തിനകം ഫോമിൽ പറയുന്ന ബെംഗളൂരുവിലെ ഇൻകം ടാക്‌സ്‌ ഓഫിസിന്റെ മേൽവിലാസത്തിലേക്ക്‌ സാധാരണ തപാലിലോ സ്‌പീഡ്‌ പോസ്‌റ്റിലോ അയയ്‌ക്കാം. ഇത്‌ സ്വീകരിച്ചു കഴിഞ്ഞാൽ നിങ്ങളുടെ ഇ മെയിലിലേക്കും ഫോണിലേക്കും സന്ദേശം വരും. ഇത്‌ കാലതാമസമെടുക്കുന്ന രീതി ആയതിനാൽ കഴിയുന്നതും ഇ വെരിഫിക്കേഷൻ രീതി തന്നെ ഉപയോഗപ്പെടുത്തന്നതാകും അഭികാമ്യം.

English Summary:  Easy to File Income Tax Return, How To File Tax Return Step by Step Methods