ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർ ഇഷ്ടപ്പെടുന്ന ഫുട്ബോൾ ടീം ഏതാണ്? അങ്ങനെയൊരു ചോദ്യത്തിനുതന്നെ പ്രസക്തിയില്ലാത്ത അവസ്ഥയാണ്. മലയാളികളുടെ സ്വന്തം കേരള ബ്ലാസ്റ്റേഴ്സ് അല്ലാതെ വേറെ ഏതു ടീം! വെറുതെ പറയുന്നതല്ല, ഏറ്റവും കൂടുതൽ സോഷ്യൽ മീഡിയ ഫോളോവേഴ്സ് ഉള്ള ഇന്ത്യൻ ഫുട്ബോൾ ടീം ആയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് എന്ന നമ്മുടെ സ്വന്തം മഞ്ഞപ്പട.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൊത്തം 67 ലക്ഷം ഫോളോവേഴ്സ് ആണ് കേരള ബ്ലാസ്റ്റേഴ്സിനുള്ളത്. കൂടുതൽ പ്രചാരമുള്ള സമൂഹമാധ്യമങ്ങളായ ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, ട്വിറ്റർ, ടിക്ടോക് എന്നിവയിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഒഫിഷ്യൽ അക്കൗണ്ടിനുള്ള ഫോളോവേഴ്സിന്റെ കണക്കുകൾ പ്രകാരമാണ് ഈ നേട്ടം. ട്വിറ്ററിൽ 20 ലക്ഷം, ഇൻസ്റ്റഗ്രാമിൽ 34 ലക്ഷം, ഫെയ്സ്ബുക്കിൽ 14 ലക്ഷം എന്നിങ്ങനെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഒഫിഷ്യൽ അക്കൗണ്ടിനുള്ള  ഫോളോവേഴ്സ്. ഇത് ഓരോ ദിവസവും കൂടിക്കൊണ്ടിരിക്കുകയുമാണ്.

കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ (Photo Credit : facebook.com/keralablasters)
ADVERTISEMENT

ന്യൂസീലൻഡ് ആസ്ഥാനമായ സിഐഇഎസ് ഫുട്ബോൾ ഒബ്സർവേറ്ററി എന്ന രാജ്യാന്തര ഗവേഷണ സ്ഥാപനത്തിന്റെ ജൂൺ മാസത്തിലെ റിപ്പോർട്ടിലാണ് കേരള ബ്ലാസ്റ്റേഴ്സിനെ ഇന്ത്യയിലെ ഏറ്റവും ഫോളോവേഴ്സ് ഉള്ള ടീമായി തിരഞ്ഞെടുത്തിരിക്കുന്നത്. ലോകത്ത് സമൂഹമാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള 100 ടീമുകളുടെ റാങ്കിങ്ങിൽ എഴുപതാം സ്ഥാനത്താണു നമ്മുടെ കൊച്ചുകേരളത്തിന്റെ സ്വന്തം ടീം. ആദ്യ 100 സ്ഥാനങ്ങളിലുള്ള ടീമുകളിൽ ഇന്ത്യയിലെ മറ്റു ടീമുകളൊന്നുമില്ല എന്നറിയുമ്പോഴാണ് മലയാളികളുടെ ബ്ലാസ്റ്റേഴ്സിനോടുള്ള ആരാധന തിരിച്ചറിയുന്നത്.

റയൽ തന്നെ ഒന്ന്, രണ്ടാം സ്ഥാനം ബാർസിലോണയ്ക്ക്

സമൂഹമാധ്യമങ്ങളിലെ ഫോളോവേഴ്സിന്റെ കണക്കു പ്രകാരം സിഐഇഎസ് ഫുട്ബോൾ ഒബ്സർവേറ്ററി പുറത്തിറക്കിയ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുള്ളത് സ്പെയിനിലെ റയൽ മഡ്രിഡ് ആണ്. 36.3 കോടി ഫോളോവേഴ്സ് ആണ് റയൽ മഡ്രിഡിനുള്ളത്. രണ്ടാം സ്ഥാനത്ത് സ്പെയിനിലെത്തന്നെ ബാർസിലോന ക്ലബ് ആണ്. 34.2 കോടി ഫോളോവേഴ്സ് ആണ് ബാർസിലോനയുടെ ശക്തി. ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റർ യുണൈറ്റഡ് (20.6 കോടി) മൂന്നാം സ്ഥാനത്തും ഫ്രാൻസിലെ പിഎസ്ജി (18.7 കോടി) നാലാം സ്ഥാനത്തുമുണ്ട്.

റയൽ മാഡ്രിഡ് ക്യാപ്റ്റനായിരുന്ന കരിം ബെൻസേമയെ എടുത്തുയർത്തുന്ന ടീമംഗങ്ങൾ. 2023 ജൂൺ നാലിലെ ചിത്രം (Photo by Pierre-Philippe MARCOU / AFP)

ഇറ്റലിയിലെ യുവന്റസ് എഫ്സി ആണ് അഞ്ചാം സ്ഥാനത്ത്. 14.4 കോടി ഫോളോവേഴ്സ്. ആറാം സ്ഥാനത്ത് ഇംഗ്ലണ്ടിലെ ചെൽസിയും (13.4 കോടി), ഏഴാം സ്ഥാനത്ത് ഇംഗ്ലണ്ടിലെത്തന്നെ മാഞ്ചസ്റ്റർ സിറ്റിയും (13.1 കോടി) ഉണ്ട്. എട്ടാം സ്ഥാനത്ത് ഇംഗ്ലണ്ടിലെ ലിവർപൂൾ എഫ്സി (13.1 കോടി), ഒൻപതാം സ്ഥാനത്ത് ജർമനിയിലെ ബയേൺ മ്യൂണിക്ക് (12.7 കോടി), പത്താം സ്ഥാനത്ത് ഇംഗ്ലണ്ടിലെ ആഴ്സനൽ (9.37 കോടി) എന്നീ ക്ലബുകളാണുള്ളത്.

ADVERTISEMENT

സൗദി അറേബ്യ, ഇന്തൊനീഷ്യ, അർജന്റീന, നെതർലൻഡ്സ്, മെക്സിക്കോ, പോർച്ചുഗൽ, ഇറാൻ, ടാൻസാനിയ, സൗത്ത് ആഫ്രിക്ക, മൊറോക്കോ, കൊളംബിയ, ഇക്വഡോർ, യുഎസ്, ചിലെ, റഷ്യ, സ്കോട്ട്ലൻഡ് എന്നീ രാജ്യങ്ങളിലെ ക്ലബുകളും ലോകത്തു സ്വാധീനമുള്ള 100 ക്ലബുകളുടെ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. 

ബാർസിലോന ആരാധകർ (Photo by KENZO TRIBOUILLARD / AFP)

റയൽ മഡ്രിഡ് ക്ലബിനാണ് ഇൻസ്റ്റഗ്രാമിലും (13.5 കോടി) ഫെയ്സ്ബുക്കിലും (11.7 കോടി) ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ളത്. എന്നാൽ ട്വിറ്ററിൽ ബാർസിലോനയ്ക്കു പിറകിലാണ് റയൽ മഡ്രിഡ് (8.3 കോടി). പട്ടികയിലെ ലോകോത്തര ക്ലബുകൾക്ക് അവരുടെ രാജ്യക്കാരായ ഫോളോവേഴ്സിനു പുറമെ മറ്റു രാജ്യങ്ങളിലെ ലക്ഷക്കണക്കിനു ആരാധകരുമുണ്ടാകും. ഇങ്ങനെ നോക്കുമ്പോൾ കേരള ബ്ലാസ്റ്റേഴ്സിന്റെ നേട്ടം അതിശയിപ്പിക്കുന്നതാണ്.

തോൽപിക്കാനാകില്ല, ഈ രാജാക്കന്മാരെ

ക്ലബുകളേക്കാൾ വ്യക്തിപരമായി ഫോളോവേഴ്സ് ഉള്ള ഫുട്ബോൾ രാജാക്കന്മാരാണ് ക്രിസ്റ്റ്യാനോ റൊണോൾഡോയും ലയണൽ മെസ്സിയും. സിഐഇഎസ് റിപ്പോർട്ട് പുറത്തുവിടുമ്പോൾ ക്രിസ്റ്റ്യാനോ റൊണോൾഡോയ്ക്ക് ആകെ 85.9 കോടി ഫോളോവേഴ്സ് ഉണ്ട്. 58.7 കോടി ഫോളോവേഴ്സ് ആണ് ക്രിസ്റ്റ്യാനോ റൊണോൾഡോയ്ക്ക് ഇൻസ്റ്റഗ്രാമിൽ മാത്രമുള്ളത്. രണ്ടാം സ്ഥാനത്തുള്ള ലയണൽ മെസ്സിക്ക് മൊത്തം 58.2 കോടി ഫോളോവേഴ്സ് ഉണ്ട്. ഇൻസ്റ്റയിൽ മാത്രം 46.8 കോടി ഫോളോവേഴ്സും.

ക്രിസ്റ്റ്യാനോ റൊണാൾഡോ (Photo by Fayez NURELDINE / AFP)
ADVERTISEMENT

ബ്രസീൽ ഫുട്ബോൾ താരം നെയ്മാറിന് ഇൻസ്റ്റഗ്രാമിൽ മാത്രം ഇപ്പോൾ 21 കോടി ഫോളോവേഴ്സ് ഉണ്ട്. ക്രിസ്റ്റ്യാനോ റൊണാൾഡോ ഇപ്പോൾ കളിക്കുന്ന സൗദിയിലെ അൽനസർ എഫ്സി 100 ക്ലബുകളുടെ റാങ്കിങ്ങിൽ വൻ കുതിച്ചുചാട്ടമാണ് നടത്തിയത്. 100 ക്ലബുകളുടെ പട്ടികയിൽ 19–ാം സ്ഥാനത്താണ് അൽ നസർ എഫ്സി. 

∙ സിഐഇഎസിന്റെ  ആധികാരികത

കായിക പഠനത്തിനുള്ള രാജ്യാന്തര ഗവേഷണ കേന്ദ്രമായാണ് സിഐഇഎസിനെ ലോകം പരിഗണിക്കുന്നത്. സ്വിറ്റ്സർലൻഡ് ആസ്ഥാനമായ സ്വതന്ത്ര ഗവേഷണ കേന്ദ്രം ആഴ്ചയിലും മാസത്തിലും ഫുട്ബോളുമായി ബന്ധപ്പെട്ട ഗവേഷണ റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കാറുണ്ട്. മാധ്യമലോകം വലിയ പ്രധാന്യമാണ് സിഐഇഎസിന്റെ റിപ്പോർട്ടുകൾക്കു നൽകുന്നത്. ഫുട്ബോൾ താരങ്ങൾ, മത്സരങ്ങൾ, ക്ലബുകൾ, ട്രാൻസ്ഫർ തുടങ്ങിയവയുമായി ബന്ധപ്പെട്ട റാങ്കിങ്ങിന്റെ അവസാന വാക്കായി പലപ്പോഴും മാധ്യമങ്ങൾ ഉയർത്തിക്കാട്ടുന്നത് സിഐഇഎസിനെയാണ്.

2005ൽ ഡോ. റാഫേൽ പോളി, ഡോ. ലിയോക് റവനേൽ എന്നിവരാണ് സിഐഇഎസ് ഗവേഷണകേന്ദ്രം സ്ഥാപിച്ചത്. ഗവേഷണത്തിലൂടെ ലോക ഫുട്ബോൾ രംഗത്ത് വികസനം നടപ്പാക്കുകയാണ് സിഐഇഎസിന്റെ ലക്ഷ്യമായി സ്ഥാപകർ വിലയിരുത്തുന്നത്. ഫിഫ, യുവേഫ, സിറ്റി ഫുട്ബോൾ ഗ്രൂപ്പ്, ചെൽസി എഫ്സി, ക്ലബ് അത്‌ലറ്റികോ ഡി മാഡ്രിഡ്, ബെൻഫിക്ക തുടങ്ങി ലോക ഫുട്ബോളിനെ നിയന്ത്രിക്കുന്ന ഏജൻസികളും ക്ലബ്ബുകളും സിഐഇഎസിന്റെ റിപ്പോർട്ടുകൾ വലിയ പ്രാധാന്യത്തോടെയാണു വിലയിരുത്തുന്നത്.

(ഫോളോവേഴ്സിന്റെ കണക്കുകൾ സിഐഇഎസ് റിപ്പോർട്ട് തയാറാക്കിയപ്പോഴത്തേതാണ്. നിലവിലെ കണക്കിൽ ചെറിയ മാറ്റങ്ങളുണ്ടായേക്കാം)

English Summary : Kerala Blasters in First Rank among the Most 'Followed' Football Clubs in India