സുജാതയും അമ്പരന്നു: അത് ലതിക പാടിയ പാട്ടാണോ! ‘ഹൃദയരാഗ തന്ത്രിമീട്ടി’യെത്തിയ ഗുഡിയും ഗുൽസാറും
ഒരു ഗാനം പെറ്റും വീഴും വരെയേ അതിന്റെ സ്രഷ്ടാക്കൾക്ക് അവകാശമുള്ളൂ. കോപ്പിറൈറ്റിനെ മറന്നല്ല ഇതു പറയുന്നത്. ജനിച്ചു വീണ പാട്ടിനെ പിന്നെ പോറ്റി വളർത്തുന്നത് ആസ്വാദകരാണ്. ചില ഗാനങ്ങൾ കേൾക്കുന്നവരിലൂടെ ദീർഘായുസ്സു നേടും, ചിലതു തലമുറ കടന്നു പല ഭാഷകളിലൂടെ സഞ്ചരിക്കും. ഒരിക്കൽ ഒന്നിച്ചിരിക്കുമ്പോൾ, കവിയും സംവിധായകനുമായ ഗുൽസാറിനോടു ഗായകൻ ശങ്കർ മഹാദേവൻ ചോദിച്ചു, ‘‘ഹം കോ മൻ കീ ശക്തി ദേനാ..’ അങ്ങയുടെ പാട്ടാണോ?’’ ഗുൽസാർ എന്തെങ്കിലും പറയും മുൻപ്, അവിടെയുണ്ടായിരുന്ന സംവിധായകൻ ഷാദ് അലി ഇടപെട്ടു, ‘‘ഏയ് അതൊരു പഴയ പ്രാർഥനയല്ലേ? ഞങ്ങൾ സ്കൂളിൽ പാടിയിട്ടുണ്ട്.’’. സമീപത്തുണ്ടായിരുന്ന മറ്റൊരു സംവിധായകൻ രാകേഷ് ഓം പ്രകാശ് മെഹ്റയും ശരിവച്ചു, ‘‘അതെ, ഞാനും സ്കൂളിൽ കേട്ടിട്ടുണ്ട്. ഒരുപക്ഷേ ‘ഗുഡി’ സിനിമയിൽ ഗുൽസാർ സാബ് ആ പാട്ട് സ്വീകരിച്ചതാകും.’’ ശാന്തനായി ഗുൽസാർ പറഞ്ഞു..

ഒരു ഗാനം പെറ്റും വീഴും വരെയേ അതിന്റെ സ്രഷ്ടാക്കൾക്ക് അവകാശമുള്ളൂ. കോപ്പിറൈറ്റിനെ മറന്നല്ല ഇതു പറയുന്നത്. ജനിച്ചു വീണ പാട്ടിനെ പിന്നെ പോറ്റി വളർത്തുന്നത് ആസ്വാദകരാണ്. ചില ഗാനങ്ങൾ കേൾക്കുന്നവരിലൂടെ ദീർഘായുസ്സു നേടും, ചിലതു തലമുറ കടന്നു പല ഭാഷകളിലൂടെ സഞ്ചരിക്കും. ഒരിക്കൽ ഒന്നിച്ചിരിക്കുമ്പോൾ, കവിയും സംവിധായകനുമായ ഗുൽസാറിനോടു ഗായകൻ ശങ്കർ മഹാദേവൻ ചോദിച്ചു, ‘‘ഹം കോ മൻ കീ ശക്തി ദേനാ..’ അങ്ങയുടെ പാട്ടാണോ?’’
ഗുൽസാർ എന്തെങ്കിലും പറയും മുൻപ്, അവിടെയുണ്ടായിരുന്ന സംവിധായകൻ ഷാദ് അലി ഇടപെട്ടു, ‘‘ഏയ് അതൊരു പഴയ പ്രാർഥനയല്ലേ? ഞങ്ങൾ സ്കൂളിൽ പാടിയിട്ടുണ്ട്.’’. സമീപത്തുണ്ടായിരുന്ന മറ്റൊരു സംവിധായകൻ രാകേഷ് ഓം പ്രകാശ് മെഹ്റയും ശരിവച്ചു, ‘‘അതെ, ഞാനും സ്കൂളിൽ കേട്ടിട്ടുണ്ട്. ഒരുപക്ഷേ ‘ഗുഡി’ സിനിമയിൽ ഗുൽസാർ സാബ് ആ പാട്ട് സ്വീകരിച്ചതാകും.’’ ശാന്തനായി ഗുൽസാർ പറഞ്ഞു, ‘‘അല്ല അതു ഗുഡി സിനിമയ്ക്കു വേണ്ടി ഞാൻ എഴുതിയതാണ്. ആ സിനിമയിലെ സ്കൂൾ അസംബ്ലി രംഗത്തിനു വേണ്ടി എഴുതിയതാണ്.’’
ഗുൽസാറിന് അത് ആദ്യ അനുഭവമായിരുന്നില്ല. എഴുത്തുകാരിയും ടെലിവിഷൻ പ്രൊഡ്യൂസറുമായ നസ്രീൻ മുന്നി കബീറിനു നൽകിയ അഭിമുഖത്തിൽ പഴയ ഒരു സംഭവം അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്. ഹിന്ദി കവി കേദാർനാഥ് സിങ്ങിനൊപ്പം ഒരു പരിപാടിയിൽ പങ്കെടുക്കുകയായിരുന്ന ഗുൽസാർ. പ്രസംഗത്തിൽ കേദാർനാഥ് സിങ് പറഞ്ഞു: ‘‘കവിത കവിയെ മറികടന്നു പോകുന്ന സന്ദർഭങ്ങളുണ്ട്. ‘ഹം കോ മൻ കീ ശക്തി ദേനാ’ ഒരു സ്കൂളിൽ കുട്ടികൾ പാടുന്നതു കേട്ട്, അത് ആരുടെ പാട്ടാണെന്ന് അറിയാമോ എന്ന് അവരോടു ചോദിച്ചു. അത് ഒരു പ്രാർഥനയല്ലേ എന്നായിരുന്നു അവരുടെ മറുചോദ്യം. ഗുൽസാർ എഴുതിയ സിനിമാഗാനമാണെന്ന വിചാരമേ അവർക്കില്ലായിരുന്നു.’’ അങ്ങനെ എത്രയെത്ര സ്കൂളുകളിൽ, ചടങ്ങുകളിൽ പ്രാർഥനയായി ഈ പാട്ടു പാടിയിരിക്കുന്നു. അരനൂറ്റാണ്ടിനിപ്പുറവും പാടിക്കൊണ്ടേയിരിക്കുന്നു, സിനിമാഗാനമാണെന്ന അറിവു പോലും മാഞ്ഞു പോയിരിക്കുന്നു
∙ ഗുഡിയുടെ പാട്ട്, എല്ലാവരുടെയും പ്രാർഥന
വെള്ളിത്തിരയുടെ മായികലോകത്തെ യാഥാർഥ്യമെന്നു തെറ്റിദ്ധരിച്ച്, ബോളിവുഡിലെ അന്നത്തെ സൂപ്പർ സ്റ്റാർ ധർമേന്ദ്രയെ പ്രണയിക്കുന്ന, സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ടീനേജുകാരിയുടെ കഥയാണു ഗുഡി. ഗുൽസാറിന്റെ ചെറുകഥയിൽനിന്ന് 1971ൽ ഹൃഷികേശ് മുഖർജി സംവിധാനം ചെയ്ത സിനിമ. അന്നുമിന്നുമുണ്ട് ഗുഡിയെപ്പോലുള്ള ആൺകുട്ടികൾ, പെൺകുട്ടികൾ. സ്കൂൾ അസംബ്ലിയിൽ പാടുന്ന പ്രാർഥനയായാണു പാട്ട് സിനിമയിൽ വരുന്നത്. അസംബ്ലി തുടങ്ങിയ ശേഷം വൈകി ഓടി വരുന്ന ഗുഡി, പ്രാർഥനയിൽ പങ്കാളിയാകുന്നു. ഇടയ്ക്കു കണ്ണിറുക്കി നോക്കുമ്പോൾ പ്രിൻസിപ്പൽ കാണുന്നു, കൈചൂണ്ടി സ്റ്റേജിലേക്കു വരുത്തുന്നു.
ജയഭാദുരിയാണ് (ജയ ബച്ചൻ) സിനിമയിലെ ഗുഡി. പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നാണു സിനിമയിലേക്കു ജയഭാദുരിയെ കണ്ടെത്തുന്നത്. ഗുഡിയായി അഭിനയിപ്പിക്കാൻ ഡിംപിൾ കപാഡിയയെ കണ്ടിരുന്നു ഗുൽസാർ. അന്നവർ അഭിനയിച്ചു തുടങ്ങിയിട്ടില്ല. ‘ബോബി’ സിനിമ ഇറങ്ങും മുൻപുള്ള കാലം. എന്നാൽ പുണെയിൽ ഈ റോളിനു പറ്റിയ പെൺകുട്ടിയുണ്ടെന്നു പറഞ്ഞതു ഹൃഷികേശ് മുഖർജി തന്നെയാണ്. ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുടെ മുറിയിൽ ഗാഗ്രാ ചോളിയണിഞ്ഞു വന്നു നിന്ന പെൺകുട്ടിയെ കണ്ടപ്പോൾ തിരക്കഥാകൃത്തും സംവിധായകനും ഉറപ്പിച്ചു, ഇതു തന്നെ ഗുഡി.
∙ വാണി പിറന്നത് ഗുഡിയിലൂടെ
ഗുഡി എന്ന സിനിമയെ നമ്മൾ മലയാളികൾ അറിയാൻ മറ്റൊരു കാരണം കൂടിയുണ്ട്. ‘ബോല്‌രേ പപീ ഹരാ...പപീ ഹരാ’ എന്ന നിത്യഹരിത ഗാനത്തിലൂടെ വാണി ജയറാം ഹിന്ദിയിൽ അരങ്ങേറ്റം കുറിച്ച ചിത്രമാണു ഗുഡി. തമിഴ്നാട്ടിലെ വെല്ലൂരിൽ ജനിച്ച കലൈവാണി കർണാടക സംഗീതമാണ് ആദ്യം പഠിച്ചത്. ജയറാമുമായുള്ള വിവാഹത്തിനു ശേഷം മുംബൈയിൽ താമസമാക്കി അവർ. ജയറാമാണ് അവരെ ഹിന്ദുസ്ഥാനി സംഗീതം പഠിക്കാൻ അയച്ചത്. ഉസ്താദ് അബ്ദുൽ റഹ്മാൻ ഖാന്റെ ശിക്ഷണത്തിൽ ഹിന്ദുസ്ഥാനി പഠിച്ച അവർ മുംബൈയിൽ ചെറിയ കച്ചേരികൾ അവതരിപ്പിച്ചു തുടങ്ങി.
അക്കാലത്താണ് സംഗീത സംവിധായകൻ വസന്ത് ദേശായിയുടെ ശ്രദ്ധയിൽപ്പെട്ടത്. താൻ ചെയ്യുന്ന മറാത്തി ആൽബത്തിലേക്ക് മഹാനായ സംഗീതജ്ഞൻ കുമാർ ഗാന്ധർവയ്ക്കൊപ്പം പാടാൻ ദേശായ് കലൈവാണിയെ ക്ഷണിച്ചു. ആ ഗാനം ശ്രദ്ധേയമായതോടെ വാണി ജയറാം എന്ന ഗായിക പിറന്നു. രണ്ടു വർഷം കഴിഞ്ഞു ഹൃഷികേശ് മുഖർജിക്കു വേണ്ടി ഗുഡിയിലെ പാട്ടുകൾ തയാറാക്കാനിരുന്നപ്പോൾ വസന്ത് ദേശായി വാണി ജയറാമിനെ വിളിച്ചു. മുംബൈ ശിവാജി പാർക്ക് മ്യൂസിക് റൂമിലായിരുന്നു റിക്കാഡിങ്. ഇടവേളകളിൽ നോട്ടുബുക്കിൽ ചെറിയ പൂക്കളുടെയും ചെടികളുടെയും ചിത്രങ്ങൾ വരച്ചിരിക്കുമായിരുന്ന വാണി, അന്നു വിവാഹിതയായിരുന്നെങ്കിലും, ഗുഡിയെപ്പോലെ ഒരു സ്കൂൾ കുട്ടിയെ ഓർമിപ്പിച്ചു എന്ന് ഓർക്കുന്നു ഗുൽസാർ.
ആ പാട്ടിന്റെ, അല്ലെങ്കിൽ ആ പ്രാർഥനയുടെ കഥ അവിടെ തീരുന്നില്ല. 20 വർഷത്തിനു ശേഷം അമരം എന്ന സിനിമ സംവിധാനം ചെയ്തപ്പോൾ ഭരതൻ ആ പാട്ടിനെ മലയാളത്തിലേക്കെടുത്തു. മാതു അഭിനയിച്ച രാധ എന്ന കഥാപാത്രം സ്കൂൾ അസംബ്ലിയിൽ പാടുന്ന പ്രാർഥനയായി മൊഴി മാറി പാട്ട് മലയാളത്തിലെത്തി. മകൾ പാടുമ്പോൾ പുതിയ ഫൗണ്ടൻ പേനയുമായി സ്കൂളിലെത്തി അത് ഉയർത്തിക്കാണിക്കുന്ന മമ്മൂട്ടിയുടെ അച്ചൂട്ടി ഇന്നും മനസ്സിൽനിന്നു മായുന്നില്ല.
∙ അമരത്വം നേടിയ പാട്ട്, പ്രാർഥന
ഹൃദയരാഗ തന്ത്രിമീട്ടി
സ്നേഹഗീതമേകിയും
കർമഭൂമി തളിരിടുന്ന വർണമേകിയും
നമ്മിൽ വാഴും ആദിനാമം ഇന്നും
വാഴ്ത്തിടാം.
ഞങ്ങൾ പാടുമീ സ്വരങ്ങൾ
കീർത്തനങ്ങളാകണേ
ചോടുവയ്ക്കുമീ പദങ്ങൾ
നൃത്തലോലമാകണേ
കുഞ്ഞുവീടിനുൾക്കളങ്ങൾ
സ്വർഗ്ഗമാകണേ
അമ്മ നൽകും ഉമ്മപോലും
അമൃതമാകണേ
പൂർണ്ണമീ ചരാചരങ്ങൾ
ഗുരുവരങ്ങളാകണേ
ഗുഡിയിലെ പാട്ടിനോടുള്ള ഇഷ്ടം കൊണ്ടു ഭരതൻ സ്വീകരിച്ചതാണ്. അതു പറഞ്ഞു തന്നെയാണു പാടിച്ചതെന്ന് അമരത്തിലെ ഗാനം പാടിയ ഗായിക ലതിക പറയുന്നു. ഗുൽസാർ എഴുതിയ ഗാനം കേൾക്കാതെയാണ് ‘ഹൃദയരാഗ തന്ത്രിമീട്ടി’ എന്ന വരികൾ എഴുതിയതെന്നു കൈതപ്രം. വാണിജയറാം പാടിയ പാട്ട് ലതിക മുൻപ് കേട്ടിട്ടുണ്ട്. എന്നാൽ അമരത്തിലെ ഗാനത്തിലേക്ക് അതു റഫറൻസായി എടുത്തില്ല. ഗുഡിയിലെ ഗാനം പോലെ ‘ഹൃദയരാഗവും’ ആ സിനിമയും ആ കാലവും കടന്ന് അമരത്വം നേടി.
ഗുൽസാറിനുണ്ടായതിനു സമാനമായ അനുഭവം ലതികയ്ക്കുമുണ്ടായി. അവർ പങ്കെടുത്ത ഒരു പരിപാടിയിൽ ഒരു പെൺകുട്ടി പ്രാർഥനാഗാനമായി ഈ വരികൾ ചൊല്ലി. പ്രാർഥന കഴിഞ്ഞ ശേഷം കുട്ടിയോടു ലതിക ചോദിച്ചു, ‘‘ഇത് ആരു പാടിയതാണെന്ന് അറിയാമോ?’’ ഒരു നിമിഷം ആ കുട്ടി സ്തംഭിച്ചു നിന്നു. പിന്നെ, അദ്ഭുതത്തോടെ ചോദിച്ചു, ‘‘അയ്യോ ടീച്ചറു പാടിയതാണോ?’’ മറ്റൊരിക്കൽ കൊച്ചിയിൽ ഒരു സ്കൂളിലെ ഡയറിയിൽ പ്രാർഥനാഗാനമായി ഇതു കണ്ടതും ലതിക ഓർക്കുന്നു. ‘‘എന്റെ ഭാഗ്യം. അധികം പാട്ടുകൾ പാടിയിട്ടില്ലെങ്കിലും ഇങ്ങനെ കാലങ്ങളോളം ഓർത്തു വയ്ക്കുന്ന ഒരു പാട്ടു പാടാനായില്ലേ?’’
കൈതപ്രത്തിന്റെ വരികളുടെ ഭംഗിയാണു പാട്ടിന് ഇത്ര സ്വീകാര്യത നൽകിയതെന്നു ലതിക പറയുന്നു. ‘‘ഒരു ജാതിയുടേതെന്നോ മതത്തിന്റേതെന്നോ പറയാനില്ല. ഏതു പുതിയ സംരംഭം തുടങ്ങുമ്പോഴും പാടാം. ഞങ്ങൾ പാടുമീ സ്വരങ്ങൾ കീർത്തനങ്ങളാകണേ...ചോടുവയ്ക്കുമീ പദങ്ങൾ നൃത്തലോലമാകണേ... എന്നത് ഏതു തുടക്കത്തിനും ആശംസിക്കാം.’’ ഗുൽസാറെഴുതിയ കവിതയും ഒരു പ്രാർഥനയാണ്, മറ്റുള്ളവനെ ജയിക്കും മുൻപ് അവനവനെ ജയിക്കാനുള്ള ശക്തി നൽകണേ എന്ന പ്രാർഥന. ഭേദ ഭാവ ചിന്തകളകറ്റാനും കവിത പ്രാർഥിക്കുന്നു.
ഹം കോ മൻ ശക്തി ദേനാ
മൻ വിജയ് കരേ
ദൂസ്‌രോ കീ ജയ് സേ പഹ്‌ലേ
കുദ് കോ ജയ് കരേ
ഭേദ് ഭാവ് അപ്നേ ദിൽസേ
സാഫ് കർ സകേ
∙ അത് പാടിയത് ലതികയാണോ?
കോവിഡ്കാലത്ത് ബോധവൽകരണത്തിനായി സുജാതയും ഗോപിസുന്ദറും മിഥുൻ ജയരാജും കണ്ണൂർ ഷെരീഫും അവർ പങ്കാളികളായ റിയാലിറ്റി ഷോയിൽ മൽസരിക്കുന്ന ഗായകരും ചേർന്ന്, ഹൃദയരാഗ തന്ത്രി മീട്ടി എന്ന ഗാനത്തിന്റെ വിഡിയോ അവതരിപ്പിച്ചു. അന്നു ലോക്ഡൗണിൽപ്പെട്ടു ചെന്നൈയിലായിരുന്ന ലതിക പാട്ടുകേട്ട് സുജാതയ്ക്കു താങ്ക്സ് എന്നു മെസേജ് അയച്ചു. അയ്യോ അതു ലതിക പാടിയതായിരുന്നോ എന്ന് സുജാതയും അദ്ഭുതപ്പെട്ടു.
പിന്നെയും വർഷങ്ങൾ കഴിഞ്ഞ്, 2016ൽ അമരത്തിലെ ഈ ഗാനത്തിന്റെ ശകലം ഗപ്പി എന്ന സിനിമയിൽ ഉപയോഗിക്കപ്പെട്ടു. സ്കൂളിൽ മൈക്കിൽനിന്നു പ്രാർഥനാഗാനമായി അത് ഒഴുകി വരുന്നു. ഗപ്പി എന്ന കൗമാരക്കാരനും പാപ്പൻ എന്ന മധ്യവയസ്കനും അതു മൂളുന്നു. അവരുടെ മനസ്സിൽ എവിടെയോ ഒളിച്ചിരുന്ന ഈണമായ്, പ്രാർഥനയായ് അതു പുറത്തേക്കൊഴുകുന്നു.
∙ പാട്ട് കൊണ്ടുവന്ന വിജയം
നസ്രീൻ മുന്നി കബീറുമായുള്ള അഭിമുഖത്തിൽ ഒരു കൗതുകം കൂടി ഗുൽസാർ പങ്കുവയ്ക്കുന്നുണ്ട്. ഹൃഷികേശ് മുഖർജി ഗുഡിയുടെ ആദ്യദിനത്തിലെ ആദ്യഷോ കാണാൻ ഡൽഹിയിലെ തിയറ്ററിൽ പോയി. ജനങ്ങളുടെ പ്രതികരണം അറിയുകയായിരുന്നു ലക്ഷ്യം. സിനിമ തീരാറാകുമ്പോൾ ജയയുടെ കഥാപാത്രമായ ഗുഡി ഒരു സൂർദാസ് ഭജൻ ആലപിക്കുന്നുണ്ട്. പക്ഷേ ഭജൻ കേൾക്കുമ്പോൾ കാണികൾ ആർത്തുചിരിക്കുകയും കൂവുകയും ചെയ്യുന്നു. സിനിമ തകർന്നുവെന്നു മനസ്സിലായ മുഖർജി പുറത്തിറങ്ങിയ ഉടൻ മുംബൈയിൽ ആർട് ഡയറക്ടറെ വിളിച്ചു.
വീടിന്റെ ടെറസിൽ സെറ്റിടണമെന്നും അവസാനരംഗം റീ ഷൂട്ട് ചെയ്യാൻ താൻ വൈകിട്ടു മുംബൈയിലേക്കു തിരിക്കുമെന്നും അദ്ദേഹത്തെ അറിയിച്ചു. പിറ്റേന്നു തന്നെ ആ രംഗം ഷൂട്ട് ചെയ്തു. പുതിയ സീനിൽ ജയ സൂർദാസ് ഭജനു പകരം ബിമൽ റോയിയുടെ പ്രശസ്തമായ മധുമതിയിലെ ‘ആജാ രേ പർദേശി...’ എന്ന ഗാനത്തിനാണു ചുണ്ടനക്കിയത്. വൈകാതെ എല്ലാ പ്രിന്റുകളിലും മാറ്റം വരുത്തി. സിനിമ ബോളിവുഡിലെ ആ വർഷത്തെ വമ്പൻ ഹിറ്റുകളിൽ ഒന്നായതു പിന്നീടുള്ള ചരിത്രം.
English Summary: How the song 'Hum Ko Man ki Shakthi Dena' connects with 'Hridayaraga thanthri meetti' in Amaram?