ബിക്കിനി, ആത്മഹത്യ..: ബച്ചനെ കടക്കെണിയിലാക്കിയ മിസ് വേൾഡ് ഇന്ത്യയിലേക്ക് വരുമ്പോൾ...
അമിതാഭ് ബച്ചനും മിസ് വേൾഡ് മത്സരവും തമ്മിലെന്താണ് ബന്ധം? ആ ബന്ധത്തിന്റെ ഓർമപ്പെടുത്തൽ കൂടിയാണ് ഈ വർഷം ഇന്ത്യയിൽ നടക്കാനിരിക്കുന്ന മിസ് വേൾഡ് മത്സരം. 27 വർഷങ്ങളുടെ നീണ്ട ഇടവേളയ്ക്കു ശേഷം അഴകിന്റെയും ആത്മവിശ്വാസത്തിന്റെയും കഴിവിന്റെയും മാറ്റുരയ്ക്കാൻ വിശ്വ സുന്ദരികൾ ഇന്ത്യൻ മണ്ണിലേക്കെത്തും. എഴുപത്തിയൊന്നാം മിസ് വേൾഡിനു യുഎഇ വേദിയായിരിക്കുമെന്ന പ്രഖ്യാപനം നിലനിൽക്കെ വളരെ അപ്രതീക്ഷിതമായാണ് ഇന്ത്യയിലേക്ക് വേദി മാറ്റിയെന്ന വിവരം സംഘാടകർ പുറത്തു വിടുന്നത്. 1996ൽ ഇന്ത്യയിൽ മിസ് വേൾഡ് മത്സരം നടക്കുമ്പോൾ ഈ വർഷത്തെ മത്സരാർഥികളിൽ ഭൂരിഭാഗം പേരും ജനിച്ചിട്ടു പോലുമില്ലെന്നതാണ് കൗതുകകരം.
അമിതാഭ് ബച്ചനും മിസ് വേൾഡ് മത്സരവും തമ്മിലെന്താണ് ബന്ധം? ആ ബന്ധത്തിന്റെ ഓർമപ്പെടുത്തൽ കൂടിയാണ് ഈ വർഷം ഇന്ത്യയിൽ നടക്കാനിരിക്കുന്ന മിസ് വേൾഡ് മത്സരം. 27 വർഷങ്ങളുടെ നീണ്ട ഇടവേളയ്ക്കു ശേഷം അഴകിന്റെയും ആത്മവിശ്വാസത്തിന്റെയും കഴിവിന്റെയും മാറ്റുരയ്ക്കാൻ വിശ്വ സുന്ദരികൾ ഇന്ത്യൻ മണ്ണിലേക്കെത്തും. എഴുപത്തിയൊന്നാം മിസ് വേൾഡിനു യുഎഇ വേദിയായിരിക്കുമെന്ന പ്രഖ്യാപനം നിലനിൽക്കെ വളരെ അപ്രതീക്ഷിതമായാണ് ഇന്ത്യയിലേക്ക് വേദി മാറ്റിയെന്ന വിവരം സംഘാടകർ പുറത്തു വിടുന്നത്. 1996ൽ ഇന്ത്യയിൽ മിസ് വേൾഡ് മത്സരം നടക്കുമ്പോൾ ഈ വർഷത്തെ മത്സരാർഥികളിൽ ഭൂരിഭാഗം പേരും ജനിച്ചിട്ടു പോലുമില്ലെന്നതാണ് കൗതുകകരം.
അമിതാഭ് ബച്ചനും മിസ് വേൾഡ് മത്സരവും തമ്മിലെന്താണ് ബന്ധം? ആ ബന്ധത്തിന്റെ ഓർമപ്പെടുത്തൽ കൂടിയാണ് ഈ വർഷം ഇന്ത്യയിൽ നടക്കാനിരിക്കുന്ന മിസ് വേൾഡ് മത്സരം. 27 വർഷങ്ങളുടെ നീണ്ട ഇടവേളയ്ക്കു ശേഷം അഴകിന്റെയും ആത്മവിശ്വാസത്തിന്റെയും കഴിവിന്റെയും മാറ്റുരയ്ക്കാൻ വിശ്വ സുന്ദരികൾ ഇന്ത്യൻ മണ്ണിലേക്കെത്തും. എഴുപത്തിയൊന്നാം മിസ് വേൾഡിനു യുഎഇ വേദിയായിരിക്കുമെന്ന പ്രഖ്യാപനം നിലനിൽക്കെ വളരെ അപ്രതീക്ഷിതമായാണ് ഇന്ത്യയിലേക്ക് വേദി മാറ്റിയെന്ന വിവരം സംഘാടകർ പുറത്തു വിടുന്നത്. 1996ൽ ഇന്ത്യയിൽ മിസ് വേൾഡ് മത്സരം നടക്കുമ്പോൾ ഈ വർഷത്തെ മത്സരാർഥികളിൽ ഭൂരിഭാഗം പേരും ജനിച്ചിട്ടു പോലുമില്ലെന്നതാണ് കൗതുകകരം.
അമിതാഭ് ബച്ചനും മിസ് വേൾഡ് മത്സരവും തമ്മിലെന്താണ് ബന്ധം? ആ ബന്ധത്തിന്റെ ഓർമപ്പെടുത്തൽ കൂടിയാണ് ഈ വർഷം ഇന്ത്യയിൽ നടക്കാനിരിക്കുന്ന മിസ് വേൾഡ് മത്സരം. 27 വർഷങ്ങളുടെ നീണ്ട ഇടവേളയ്ക്കു ശേഷം അഴകിന്റെയും ആത്മവിശ്വാസത്തിന്റെയും കഴിവിന്റെയും മാറ്റുരയ്ക്കാൻ വിശ്വ സുന്ദരികൾ ഇന്ത്യൻ മണ്ണിലേക്കെത്തും. എഴുപത്തിയൊന്നാം മിസ് വേൾഡിനു യുഎഇ വേദിയായിരിക്കുമെന്ന പ്രഖ്യാപനം നിലനിൽക്കെ വളരെ അപ്രതീക്ഷിതമായാണ് ഇന്ത്യയിലേക്ക് വേദി മാറ്റിയെന്ന വിവരം സംഘാടകർ പുറത്തു വിടുന്നത്.
1996ൽ ഇന്ത്യയിൽ മിസ് വേൾഡ് മത്സരം നടക്കുമ്പോൾ ഈ വർഷത്തെ മത്സരാർഥികളിൽ ഭൂരിഭാഗം പേരും ജനിച്ചിട്ടു പോലുമില്ലെന്നതാണ് കൗതുകകരം. ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ ഇന്ത്യ മിസ് വേൾഡ് മത്സരത്തിന് ആതിഥേയരാവുമ്പോൾ രാജ്യത്തിന്റെ വളർച്ചയ്ക്ക് അത് എങ്ങനെയാണ് ഗുണം ചെയ്യുക? എന്തൊക്കെയാണ് ഈ മത്സരത്തിന്റെ കൗതുകങ്ങൾ? വിശദമായറിയാം..
∙ ബെസ്റ്റ് ഇൻ ഡൈവേഴ്സിറ്റി, ഫെമിനിസം ആൻഡ് ബ്യൂട്ടി
‘‘ഏകദേശം 30 വർഷങ്ങൾക്കു മുൻപ് ആദ്യമായി ഈ രാജ്യം കണ്ടപ്പോൾമുതലേ ഇഷ്ടം തോന്നിയിരുന്നു. ഇന്ത്യയുടെ വൈവിധ്യവും, തനതായ സംസ്കാരവും, കാണികളെ വിസ്മയിപ്പിക്കുന്ന കാഴ്ചകളുമെല്ലാം മിസ് വേൾഡിഡൂടെ ലോകവുമായി പങ്കുവയ്ക്കാൻ സാധിക്കുമെന്നത് ഏറെ സന്തോഷം തരുന്ന കാര്യമാണ്’’. മിസ് വേൾഡ് സിഇഒയും ചെയർപഴ്സനുമായ ജൂലിയ മോർലി പറയുന്നു. മിസ് വേൾഡ് ലിമിറ്റഡ് കമ്പനിയും പിഎംഇ എന്റർടെയ്നേഴ്സും ചേർന്നാണു വിശ്വ മാമാങ്കത്തിനു വേദിയൊരുക്കുന്നത്.
നവംബർ അവസാനമോ ഡിസംബർ ആദ്യമോ നടക്കാനിരിക്കുന്ന ഗ്രാൻഡ് ഫിനാലെയ്ക്കു മുൻപായി ഒരു മാസം വിവിധ മത്സരങ്ങൾ നടത്തും. 130 രാജ്യങ്ങളിൽനിന്ന് പങ്കെടുക്കുന്ന മത്സരാർഥികളിൽനിന്ന് ഒരു മാസം നീണ്ട മത്സരങ്ങൾക്കൊടുവിൽ 80 പേർ പുറത്താവും. ശേഷിക്കുന്ന നാൽപതു പേരാവും ഗ്രാൻഡ് ഫിനാലെയിലെത്തുക. ‘ബെസ്റ്റ് ഇൻ ഡൈവേഴ്സിറ്റി, ഫെമിനിസം ആൻഡ് ബ്യൂട്ടി’ എന്ന ടാഗ്‌ലൈനോടു കൂടിയാണ് മിസ് വേൾഡ് വേദി ഉയരുക.
∙ അമിതാബ് ബച്ചനും മിസ് വേൾഡ് മത്സരവും
1996ൽ, ലോകം ഉറ്റു നോക്കുന്ന മിസ് വേൾഡ് മത്സരത്തിന്റെ ഭാഗമായിരുന്നു അമിതാഭ് ബച്ചൻ . ജഡ്ജായോ കാണിയായോ ബ്രാൻഡ് അംബാസഡറായോ അല്ല; സംഘാടകനായിട്ടായിരുന്നു അദ്ദേഹത്തിന്റെ എൻട്രി. ഇന്ത്യ ആദ്യമായി ആതിഥേയരായ 1996 മിസ് വേൾഡ് മത്സരത്തിന്റെ സംഘാടകർ അമിതാഭ് ബച്ചന്റെ എബിസിഎൽ (അമിതാഭ് ബച്ചൻ കോർപറേഷൻ ലിമിറ്റഡ്) എന്ന, ഇന്ത്യയിലെ ആദ്യത്തെ എന്റർടെയ്ൻമെന്റ് കമ്പനിയായിരുന്നു. ബ്ലാക്ക് ആൻഡ് വൈറ്റ് ടിവികൾ മാറി കളർ ടിവികൾ തരംഗമായ കാലഘട്ടത്തിൽ ഇന്ത്യയിലെ ജനങ്ങൾ വളരെ കൗതുകത്തോടെ, ആകാംക്ഷയോടെ മത്സരം കാണുമെന്നും അതൊരു പുതു തരംഗമായി മാറുമെന്നുമുള്ള പ്രതീക്ഷയായിരുന്നു അതിനു പിന്നിൽ. എന്നാൽ സംഭവിച്ചത് മറ്റൊന്നായിരുന്നു.
∙ ബിക്കിനി റൗണ്ടും ആത്മഹത്യയും
ബെംഗളൂരുവിൽ വച്ചു നടന്ന മിസ് വേൾഡ് ലോകശ്രദ്ധ ആകർഷിച്ചത് പരിപാടിയുടെ മികവു കൊണ്ടോ മത്സരാർഥികളുടെ പേരിലോ അല്ല. മറിച്ച് ഇന്ത്യയിൽ അതിന്റെ പേരിലുണ്ടായ കോലാഹലങ്ങളുടെ പേരിലായിരുന്നു. 1994ൽ സുസ്മിത സെൻ മിസ് യൂണിവേഴ്സും ഐശ്വര്യ റായ് മിസ് വേൾഡുമായതോടെ ഇന്ത്യയിൽ സൗന്ദര്യ മത്സരങ്ങൾക്കുള്ള ജനപ്രീതി വർധിച്ചു തുടങ്ങിയിരുന്നു. തൊണ്ണൂറുകളിലെ ആദ്യ വർഷങ്ങളിലുണ്ടായ ആഗോളവൽക്കരണവും ആധുനികവൽക്കരണവും ഇന്ത്യയിലും അലയടിച്ചു.
ഇംഗ്ലിഷ് ടിവി ഷോകൾക്കും ഹോളിവുഡ് സിനിമകൾക്കും, ലോകോത്തര ഫാഷനുമെല്ലാം ഇന്ത്യയിലേക്കും എൻട്രി കിട്ടി. എന്നാൽ ഫാഷൻ എന്നത് ആഭാസമാണെന്നും മിസ് വേൾഡ് എന്നത് സ്വിം സ്യൂട്ട് റൗണ്ടിൽ സ്ത്രീകൾ ബിക്കിനിയിടുന്നതു മാത്രമാണെന്നുമുള്ള ധാരണ പരക്കെയുണ്ടായിരുന്നു. അതിനാൽതന്നെ ഇന്ത്യയിലെ രാഷ്ട്രീയ–മത സംഘടനകളും മിസ് വേൾഡിനെ ശക്തിയുക്തം എതിർത്തു. ഭാരത സംസ്കാരത്തിന് എതിരാണെന്നാരോപിച്ചു ഹിന്ദു വലതുപക്ഷ സംഘടനകളും സ്ത്രീകളെ പ്രദർശന വസ്തുക്കൾ ആക്കുകയാണെന്നാരോപിച്ച് ഫെമിനിസ്റ്റ് സംഘടനകളും മുതലാളിത്തതിന്റെ ശക്തികൾ സ്ത്രീ ശക്തികൾക്കു മേൽ പിടിമുറുക്കുകയാണെന്ന് വാദിച്ച് ഇടതു സംഘടനകളും മിസ് വേൾഡ് ബഹിഷ്കരിക്കണമെന്ന ആഹ്വാനം നടത്തി. മ
ത്സരങ്ങൾ നടക്കുന്നതിനു മാസങ്ങൾ മുൻപു തന്നെ പ്രതിഷേധങ്ങൾ തുടങ്ങി. പ്രതിഷേധങ്ങൾക്കു നടുവിലും പരിപാടിയുമായി മുന്നോട്ടു പോകാൻ തന്നെ സംഘാടകർ തീരുമാനിച്ചു. ‘‘ഇതൊരു ജനാധിപത്യ രാജ്യമാണ്. അവർക്ക് എതിർക്കാനുള്ളതു പോലെ ഞങ്ങൾക്ക് മിസ് വേൾഡ് നടത്താനും അവകാശമുണ്ട്. പക്ഷേ അക്രമങ്ങൾ നടത്തുന്നത് അനുവദിക്കാൻ കഴിയില്ല. സുരക്ഷിതമായി ഇതു നടത്തേണ്ട ഉത്തരവാദിത്തം സർക്കാരിന്റേതു കൂടിയാണ്’’ എന്നാണ് അമിതാഭ് ബച്ചൻ പ്രതികരിച്ചത്.
പ്രതിഷേധങ്ങൾ പല വിധത്തിൽ അരങ്ങേറി. സ്വയം തീകൊളുത്തുമെന്ന ഭീഷണിയുമായി തെരുവിലിറങ്ങുന്ന സ്ത്രീകൾ, ‘മിസ് പോവർട്ടി’, ‘മിസ് ഹോംലെസ്’, ‘മിസ് ലാൻഡ്‌ലെസ്’ എന്നിങ്ങനെ മിസ് വേൾഡിനെ ആക്ഷേപിക്കുന്ന ഷോകൾ ഇതെല്ലാം മുറയ്ക്കു നടന്നു. നടക്കാനിരുന്ന സംഭവത്തേക്കാളേറെ സംഭവബഹുലമായിരുന്നു രാജ്യത്തു വേദിക്കു പുറത്തുള്ള കാഴ്ചകൾ. ബെംഗളൂരുവിലെ ചെറുപ്പക്കാരൻ സ്വയം തീകൊളുത്തി മരിച്ചു എന്ന വാർത്തയും പുറത്തു വന്നു. അലയടിച്ച പ്രതിഷേധ കടൽ ഒടുവിൽ മിസ് വേൾഡ് മത്സരത്തെ വിവാദത്തിലാഴ്ത്തി.
ഭീഷണി അതിഭീകരമായപ്പോൾ ബിക്കിനി റൗണ്ട് ഇന്ത്യയിൽ നടത്താതെ സീഷെൽസ് ദ്വീപിൽ നടത്തേണ്ടി വന്നു. ഗ്രീസിൽനിന്നുള്ള പതിനെട്ടുകാരിയായ ഐറിൻ സ്ക്‌ലിവയാണ് 1996 മിസ് വേൾഡ് കീരിടം ചൂടിയത്. അവസാന നിമിഷം വേദി മാറിയതും വിവാദങ്ങളും രാജ്യത്തിലെ ഏറ്റവും വലിയ താരത്തിന്റെ കമ്പനിയെ പിടിച്ചു കുലുക്കി. നഷ്ടത്തിന്റെ വക്കിലായിരുന്ന എബിസിഎൽ ഇതോടു കൂടി കടക്കെണിയിലായി. ഏറെ വർഷങ്ങളെടുത്താണു കടക്കെണിയിൽനിന്നുയരാൻ ബച്ചനും കമ്പനിക്കുമായത്.
∙ പ്രതീക്ഷയോടെ 2023
വലതുപക്ഷ തീവ്ര ഹിന്ദു രാഷ്ട്രീയം നിലവിൽ രാജ്യത്തു ശക്തമാണെങ്കിലും ഇന്ത്യൻ ജനതയിൽ കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകൾകൊണ്ടുണ്ടായ മാറ്റങ്ങളാണ് മിസ് വേൾഡ് മത്സരങ്ങൾ ഇന്ത്യയിൽ നടത്താൻ പ്രചോദനമായത്. ഇന്ന് ഫാഷനും ഗ്ലാമറും രാജ്യാന്തര ഷോകളുമെല്ലാം ജനങ്ങൾക്കേറെ സ്വീകാര്യമാണ്. ഇന്ത്യ ഉൾക്കൊണ്ട പുരോഗമനപരമായ ആശയങ്ങൾ ലോകരാഷ്ട്രങ്ങൾക്കു കാണിച്ചു കൊടുക്കാനാകുമെന്ന പ്രതീക്ഷയും സംഘാടകർക്കുണ്ട്. പാശ്ചാത്യ രാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ ബ്രാൻഡിങ്ങിൽ വീഴാവുന്ന ഒരു പോസിറ്റീവ് ‘ടിക്ക്’ ആയും മിസ് വേൾഡിനെ വിലയിരുത്തപ്പെടുന്നു.
ചോയ്സ് അഥവാ സ്ത്രീ തിരഞ്ഞെടുപ്പുകൾക്കു കൂടുതൽ പ്രാധാന്യം കൊടുക്കുന്ന ഇന്നത്തെ ലിബറൽ ഇന്ത്യൻ ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങൾ മിസ് വേൾഡിനെ എതിർക്കാനുള്ള സാധ്യതയും കുറവാണ്. വിവാദങ്ങൾ പതിവെങ്കിലും മിസ് വേൾഡ് മത്സരത്തിന്റെ ലോകം കാണികളെ ത്രസിപ്പിക്കുന്നതാണ്. 25 ലക്ഷത്തിലധികം കാണികളാണ് എല്ലാ വർഷവും മത്സരം ടിവിയിലൂടെയും സ്ട്രീമിങ് പ്ലാറ്റ്ഫോമുകളിലൂടെയും കാണുന്നത്. നിലവിൽ ലോകത്ത് ഏറ്റവും ജനസംഖ്യയുള്ള ഇന്ത്യയിൽ മത്സരം നടക്കുമ്പോൾ കാണികളുടെ എണ്ണം ക്രമാതീതമായി വർധിക്കുമെന്നാണ് വിലയിരുത്തൽ. ഹരിയാന സ്വദേശിയായ മാനുഷി ചില്ലർ കീരിടം ചൂടിയ 2017ൽ മാത്രം 40 ലക്ഷം പേരാണ് യുട്യൂബിലൂടെ മത്സരത്തിന്റെ വിഡീയോ കണ്ടത്.
∙ ഇക്കൊല്ലം ഇന്ത്യയിൽനിന്ന് സിനി ഷെട്ടി
കർണാടകയിൽ വേരുകളുള്ള, മുംബൈയിൽ ജനിച്ചു വളർന്ന സിനി ഷെട്ടിയെന്ന ഇരുപത്തിയൊന്നുകാരിയാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ഇത്തവണ മിസ് വേൾഡ് വേദിയിലെത്തുക. ‘‘ലോകത്തെമ്പാടുമുള്ള എന്റെ സഹോദരിമാരെ കാണാനും ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യാനും ഇന്ത്യയുടെ വൈവിധ്യങ്ങൾ കാട്ടിക്കൊടുക്കാനും ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഞാൻ’’ എന്നാണ് സിനി ഷെട്ടി മത്സരവേദി ഇന്ത്യയിലേക്ക് മാറുന്നു എന്ന വാർത്തയോടു പ്രതികരിച്ചത്.
അക്കൗണ്ടിങ്ങിൽ ബിരുദധാരിയായ സിനി ഷെട്ടി മാർക്കറ്റിങ് മേഖലയില്‍ ജോലി നോക്കുന്നതിനിടെയാണ് മിസ് ഇന്ത്യ മത്സരത്തിൽ പങ്കെടുത്ത് വിജയിയായത്. ഭരതനാട്യം നർത്തകി കൂടിയായ സിനി ഷെട്ടി പതിനാലാം വയസ്സിൽ നൃത്ത അരങ്ങേറ്റം നടത്തിയിരുന്നു. 2000 ൽ മിസ് വേൾഡ് കിരീടം ചൂടിയ പ്രിയങ്ക ചോപ്രയാണ് സിനിയുടെ പ്രചോദനവും റോൾ മോഡലും. ഇന്ത്യയിൽതന്നെ നടക്കുന്ന മത്സരത്തിൽ, നിലവിലെ വിജയിയായ പോളിഷ് വനിത കരോലിന ബെയലാവ്സ്കയിൽനിന്ന് കിരീടം സ്വന്തമാക്കാൻ കഴിയുമെന്നാണു പ്രതീക്ഷ.
∙ ഇന്ത്യയിൽനിന്ന് ഇതുവരെ 6 വിജയികൾ
മിസ് വേൾഡ് മത്സരത്തിൽ ഇന്ത്യയിൽനിന്ന് ഇതുവരെ വിജയികളായത് 6 പേരാണ്. 1966 ൽ, ഫിസിഷ്യനും മോഡലുമായ റീത്ത ഫാരിയയാണ് ഇന്ത്യയെ പ്രതിനിധീകരിച്ച ആദ്യ മിസ് വേൾഡ്. ബോംബെ സ്വദേശിയായ റീത്ത ആ കിരീടം ചൂടുന്ന ലോകത്തെ ആദ്യ ഫിസിഷ്യന്‍ കൂടിയായിരുന്നു. 1994 ൽ മിസ് വേൾഡായ ഐശ്വര്യ റായി പിന്നീട് ഇന്ത്യയിലെ ഫാഷന്റെതന്നെ പര്യായമായി മാറി.
മൂന്നു വർഷത്തിനു ശേഷം വീണ്ടും മിസ് വേൾഡ് കിരീടം ചൂടി ഇന്ത്യ ലോകത്തെ ഞെട്ടിച്ചു. ആന്ധ്ര സ്വദേശിയായ ഡയാന ഹെയ്ഡൻ ആയിരുന്നു അന്ന് വിജയി. കിരീടം നേടുമ്പോൾ, ടിവി അവതാരകയും നടിയും ആയിരുന്നു ഡയാന. 1997 മുതൽ 2000 വരെ മിസ് വേൾഡ് മത്സരത്തിൽ ഇന്ത്യ നിർണായക സ്ഥാനത്തു തുടർന്നു. 1999 ൽ യുക്താ മുഖിയിലൂടെ വീണ്ടും ഇന്ത്യയിൽ മിസ് വേൾഡ് കിരീടം എത്തി. മുംബൈ സ്വദേശിയായ യുക്ത വിജയത്തിനു ശേഷം സാമൂഹിക പ്രവർത്തനങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്.
2000 ൽ പ്രിയങ്ക ചോപ്രയിലൂടെ ഇന്ത്യ വീണ്ടും ലോകത്തിന്റെ നെറുകയിലെത്തി. പ്രിയങ്ക പിന്നീട് ഒരുപാട് പെൺകുട്ടികൾക്ക് പ്രചോദനമായി മാറുകയും ചെയ്തു. തുടർച്ചയായ വിജയങ്ങൾ നേടിയ ഇന്ത്യയ്ക്ക് പക്ഷേ, അടുത്ത ലോക കിരീടത്തിന് 17 വർഷങ്ങൾ കാത്തിരിക്കേണ്ടി വന്നു. ഹരിയാന സ്വദേശിയായ മാനുഷി ചില്ലറാണ് അന്നു വിജയിയായത്.
∙ പത്തു കോടി സമ്മാനം
പത്തു ലക്ഷം അപേക്ഷകൾക്കും പത്തു കൂട്ടം റൗണ്ടുകൾക്കുമൊടുവിൽ മിസ് വേൾഡാകുന്നയാൾക്കു സമ്മാനമായി ലഭിക്കുക പത്തു കോടി രൂപയാണ്. കൂടാതെ സൗജന്യമായി ക്ഷണിക്കപ്പെട്ട രാജ്യങ്ങളിലൂടെ സന്ദർശനം, കൈനിറയെ മോഡലിങ് കരാറുകൾ, യുഎൻ സംഘടനകളുമായി ചേർന്നു സാമൂഹിക ഉന്നമനത്തിനുള്ള പ്രവർത്തനങ്ങൾ, അങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത മറ്റ് അവസരങ്ങളും ലഭിക്കും. അതുപോലെതന്നെ വളരെ വിലപിടിപ്പുള്ള കിരീടം മിസ് വേൾഡ് ആയിരിക്കുന്ന കാലയളവിൽ വയ്ക്കാൻ ഇവർക്കു സാധിക്കും. ലോകമെങ്ങും നടക്കുന്ന പല ചടങ്ങുകളിലും ഇവർക്ക് ക്ഷണമുണ്ടാകും. പ്രമുഖ സ്റ്റൈലിസ്റ്റുകൾ, ബ്യൂട്ടീഷ്യൻമാർ, ന്യൂട്രീഷ്യനിസ്റ്റുകൾ തുടങ്ങിയവരുടെയൊക്കെ സേവനം ഇവർക്കു സൗജന്യമായി ലഭിക്കും.
∙ മിസ് വേൾഡിലേക്ക് ആർക്കൊക്കെ മത്സരിക്കാം?
130 രാജ്യങ്ങളിലെ പ്രതിനിധികൾ മാറ്റുരയ്ക്കുന്ന വേദിയിലേക്ക് എത്തുക നിസ്സാരമല്ല. പങ്കെടുക്കാൻ ചില മാനദണ്ഡങ്ങളുമുണ്ട്. 18–28 വയസ്സിനുള്ളിൽ പ്രായമുള്ള സ്ത്രീകൾക്കേ മത്സരിക്കാനാവൂ. ഏതു രാജ്യത്തെയാണോ പ്രതിനിധീകരിക്കുന്നത് ആ രാജ്യത്തെ പൗരത്വം നിർബന്ധം. പൗരത്വമുണ്ടായാൽ മാത്രം പോരാ, ദേശീയ തലത്തിൽ നടന്ന പേജന്റിൽ വിജയിയുമായിരിക്കണം. ഉയരം ഒരു മാനദണ്ഡമായി പറയുന്നിലെങ്കിലും 5’5 അടി നീളത്തിൽ കുറവുള്ള മത്സരാർഥികൾ ഗ്രാൻഡ് ഫിനാലെയിൽ എത്തിയിട്ടില്ല.
കല്യാണം കഴിഞ്ഞവർക്കും വിവാഹബന്ധം വേർപ്പെടുത്തിയവർക്കും മത്സരിക്കാനാവില്ല. അമ്മയായവർക്കും ഗർഭിണികൾക്കും വിലക്കുണ്ട്. ഇത്രയും യോഗ്യതകൾ പിന്നിട്ടാലും ഒരു പ്രിലിമിനറി ഇന്റർവ്യൂ കഴിഞ്ഞാണ് ഒരു മാസം നീളുന്ന മത്സരങ്ങളിലേക്ക് ഷോർട്ട് ലിസ്റ്റ് ചെയ്യുക. അങ്ങനെ ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ട 130 പേരാണ് ഇന്ത്യയിലെത്തുന്നത്. ഓരോ രാജ്യത്തുനിന്നും മത്സരിക്കാൻ എൻട്രി ഫീയായി ഒരു തുക അടയ്ക്കണം. യുഎസിൽ ആപ്ലിക്കേഷൻ ഫീ 21,000 രൂപയാണ്. ഏകദേശം പത്തു ലക്ഷം അപേക്ഷകളിൽ നിന്നാണ് വർഷാവർഷം ഒരു മിസ് വേൾഡ് തിരഞ്ഞെടുക്കപ്പെടുന്നത്.
∙ ആതിഥേയരെ പ്രമോട്ട് ചെയ്യണം
തിരഞ്ഞെടുക്കപ്പെട്ട 130 പേർ ഇന്ത്യയിലെത്തിയാൽ ഒരു മാസം മുഴുവൽ വിവിധ മത്സരങ്ങളിൽ പങ്കെടുക്കും. ഫാസ്റ്റ് ട്രാക്ക് ഇവന്റസ്, ഹെഡ് ടു ഹെഡ് റൗണ്ട്, ബ്യൂട്ടി വിത്ത് എ പർപസ്, ജഡ്‍ജസ് ചോയ്സ് എന്നീ റൗണ്ടുകളാണ് ഗ്രാൻഡ് ഫിനാലെയ്ക്കു മുൻപ് നടക്കുക. കായിക ഇനങ്ങളും ടാലന്റ് റൗണ്ടും റാംപ് വാക്ക് റൗണ്ടും മൾട്ടി മീഡിയ റൗണ്ടുമാണ് ഫാസ്റ്റ് ട്രാക്ക് ഇനങ്ങൾ. ആതിഥേയരായ രാജ്യത്തെ സമൂഹ മാധ്യമങ്ങളിലൂടെ എങ്ങനെ പ്രമോട്ട് ചെയ്യുന്നുവെന്നത് ഈ ഘട്ടത്തിൽ പ്രധാനമാണ്. ഇതുവഴി ഇന്ത്യയ്ക്കു ലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റാൻ കഴിയും.
വിഡിയോ അവതരണവും ചോദ്യോത്തരവുമാണ് അടുത്ത ഘട്ടം. ആറോ ഏഴോ ആളുകൾ ഒരുമിച്ചാവും ഇതിൽ പങ്കെടുക്കുക. സാമൂഹിക പ്രതിബദ്ധതയുള്ള ഒരോ പ്രോജക്ട് നടപ്പിലാക്കി അവതരിപ്പിക്കുന്ന ഘട്ടമാണ് ബ്യൂട്ടി വിത്ത് എ പർപസ്. ഈ ഘട്ടങ്ങളെല്ലാം കഴിഞ്ഞ് ജഡ്ജസ് തിരഞ്ഞെടുക്കുന്ന 40 പേർ ഫിനാലെയിൽ മത്സരിക്കും. 130 രാജ്യങ്ങളുടെ തനതായ നൃത്തരൂപങ്ങൾ അവതരിപ്പിച്ചു കൊണ്ടുള്ള ഓപ്പണിങ്ങ് സെറിമണിക്കു ശേഷമാണ് ‘എലിമിനേഷൻ’.
കിരീടത്തിലേക്ക് എത്താൻ വീണ്ടും കടമ്പകളുണ്ട്. ബ്ലാക്ക് ഡ്രസ്, ഇൗവനിങ് ഗൗൺ എന്നീ റാംപ് വാക് റൗണ്ടുകൾക്കിടയിൽ ചോദ്യോത്തര സെഷനുകളുമുണ്ടാകും. അവസാന ചോദ്യോത്തര സെഷനൊടുവിൽ മിസ് വേൾഡ് പട്ടം ആർക്കാണെന്നു പ്രഖ്യാപിക്കും. രണ്ടും മൂന്നും സ്ഥാനങ്ങളും ഏഴു ഭൂഖണ്ഡങ്ങളിലെ വ്യക്തിഗത വിജയികളെയും പ്രഖ്യാപിക്കും. ഗ്രാൻഡ് ഫിനാലെയ്ക്കു മുൻപു നടത്തിയ മത്സരങ്ങളുടെ വിജയികളുടെ ഫലപ്രഖ്യാപനവുമുണ്ടാകും.
English Summary : India to Host Miss World Competition After 27 years. How the Country Will Benefit from it?