‘‘നേരേ ചൊവ്വേ പറയാതെ അവർ കാര്യങ്ങൾ ഇങ്ങനെ വളച്ചു കെട്ടുന്നതെന്തിനാ?’’ സാന്റിയാഗോ ഇംഗ്ലിഷുകാരനോട് ചോദിച്ചു. ‘‘അത്രയ്ക്ക് ആവശ്യമുള്ളവർ മാത്രം വായിച്ചു മനസ്സിലാക്കിയാൽ മതി. അതിനാലാകാം.’’ അയാൾ അൽപം കൂടി വിശദീകരിച്ചു, ‘‘ആലോചിച്ചു നോക്ക്. ഭാഷയും രീതിയുമെല്ലാം എളുപ്പം, എല്ലാവരും തത്വങ്ങൾ വായിച്ചു പഠിക്കുന്നു. അവരെല്ലാംതന്നെ വിലകുറഞ്ഞ ലോഹങ്ങൾ സ്വർണമാക്കി മാറ്റാനുള്ള പ്രവൃത്തിയിൽ ഏർപ്പെടുന്നു. എല്ലാവരുടെ കയ്യിലും വേണ്ടത്ര സ്വർണം. പിന്നെ സ്വർണത്തിനെന്തു വില?’’ (പൗലോ കോയ്‌ലോ, ആൽക്കെമിസ്റ്റ്)

‘‘നേരേ ചൊവ്വേ പറയാതെ അവർ കാര്യങ്ങൾ ഇങ്ങനെ വളച്ചു കെട്ടുന്നതെന്തിനാ?’’ സാന്റിയാഗോ ഇംഗ്ലിഷുകാരനോട് ചോദിച്ചു. ‘‘അത്രയ്ക്ക് ആവശ്യമുള്ളവർ മാത്രം വായിച്ചു മനസ്സിലാക്കിയാൽ മതി. അതിനാലാകാം.’’ അയാൾ അൽപം കൂടി വിശദീകരിച്ചു, ‘‘ആലോചിച്ചു നോക്ക്. ഭാഷയും രീതിയുമെല്ലാം എളുപ്പം, എല്ലാവരും തത്വങ്ങൾ വായിച്ചു പഠിക്കുന്നു. അവരെല്ലാംതന്നെ വിലകുറഞ്ഞ ലോഹങ്ങൾ സ്വർണമാക്കി മാറ്റാനുള്ള പ്രവൃത്തിയിൽ ഏർപ്പെടുന്നു. എല്ലാവരുടെ കയ്യിലും വേണ്ടത്ര സ്വർണം. പിന്നെ സ്വർണത്തിനെന്തു വില?’’ (പൗലോ കോയ്‌ലോ, ആൽക്കെമിസ്റ്റ്)

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘നേരേ ചൊവ്വേ പറയാതെ അവർ കാര്യങ്ങൾ ഇങ്ങനെ വളച്ചു കെട്ടുന്നതെന്തിനാ?’’ സാന്റിയാഗോ ഇംഗ്ലിഷുകാരനോട് ചോദിച്ചു. ‘‘അത്രയ്ക്ക് ആവശ്യമുള്ളവർ മാത്രം വായിച്ചു മനസ്സിലാക്കിയാൽ മതി. അതിനാലാകാം.’’ അയാൾ അൽപം കൂടി വിശദീകരിച്ചു, ‘‘ആലോചിച്ചു നോക്ക്. ഭാഷയും രീതിയുമെല്ലാം എളുപ്പം, എല്ലാവരും തത്വങ്ങൾ വായിച്ചു പഠിക്കുന്നു. അവരെല്ലാംതന്നെ വിലകുറഞ്ഞ ലോഹങ്ങൾ സ്വർണമാക്കി മാറ്റാനുള്ള പ്രവൃത്തിയിൽ ഏർപ്പെടുന്നു. എല്ലാവരുടെ കയ്യിലും വേണ്ടത്ര സ്വർണം. പിന്നെ സ്വർണത്തിനെന്തു വില?’’ (പൗലോ കോയ്‌ലോ, ആൽക്കെമിസ്റ്റ്)

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘നേരേ ചൊവ്വേ പറയാതെ അവർ കാര്യങ്ങൾ ഇങ്ങനെ വളച്ചു കെട്ടുന്നതെന്തിനാ?’’

സാന്റിയാഗോ ഇംഗ്ലിഷുകാരനോട് ചോദിച്ചു. ‘‘അത്രയ്ക്ക് ആവശ്യമുള്ളവർ മാത്രം വായിച്ചു മനസ്സിലാക്കിയാൽ മതി. അതിനാലാകാം.’’ അയാൾ അൽപം കൂടി വിശദീകരിച്ചു, ‘‘ആലോചിച്ചു നോക്ക്. ഭാഷയും രീതിയുമെല്ലാം എളുപ്പം, എല്ലാവരും തത്വങ്ങൾ വായിച്ചു പഠിക്കുന്നു. അവരെല്ലാംതന്നെ വിലകുറഞ്ഞ ലോഹങ്ങൾ സ്വർണമാക്കി മാറ്റാനുള്ള പ്രവൃത്തിയിൽ ഏർപ്പെടുന്നു. എല്ലാവരുടെ കയ്യിലും വേണ്ടത്ര സ്വർണം. പിന്നെ സ്വർണത്തിനെന്തു വില?’’

ADVERTISEMENT

(പൗലോ കൊയ്‌ലോ, ആൽക്കെമിസ്റ്റ്)

സ്കോട്ട്ലൻഡിന്റെ പ്രാദേശിക സ്വത്താണ് സ്കോച്ച്. പൊതുവായ ആ ഗുണം കൂടാതെ ഭൂപ്രകൃതിയുടെ വൈവിധ്യം മൂലം മദ്യത്തിന്റെ സത്തയിലും വ്യത്യാസമുണ്ട്. മലനിരകളും താഴ്‌വരകളും തടാകങ്ങളും ദ്വീപുകളും കടലും സ്കോച്ചിന് തദ്ദേശീയമായ ഗുണങ്ങൾ നൽകുന്നു. പ്രധാനമായും അഞ്ച് പ്രദേശങ്ങൾ - ക്യാംബൽടൗൺ, ഹൈലാൻഡ്സ്, ഐല ദ്വീപ്, ലോലാൻഡ്സ്, സ്പേസൈഡ്. പടിഞ്ഞാറൻ തീരദേശ പട്ടണമായ ക്യാംബൽടൗണിൽ ഒരു കാലത്ത് മുപ്പത് ഡിസ്റ്റിലറികൾ ഉണ്ടായിരുന്നു, ഇപ്പോൾ മൂന്നെണ്ണം മാത്രം - ഗ്ളെൻസ്കോഷ്യ, ഗ്ളെൻഗൈൽ, സ്പ്രിങ്ബാങ്ക്.

ന്യൂയോർക്കിലെ ഗ്രാൻഡ് വിസ്കി ടേസ്റ്റിങ് ഇവന്റിൽ നിന്നും (Photo by Rob Kim/Getty Images for NYCWFF/Getty Images via AFP)

പീറ്റും പഴരസവും പുകച്ചുവയും മധുരവും മദ്യത്തിൽ അലിഞ്ഞിരിക്കുന്നു. സസ്യങ്ങൾ ചീഞ്ഞ് ജലം കലർന്നുണ്ടാകുന്ന ഇരുണ്ട വസ്തുവാണ് പീറ്റ്. വിസ്കിയുടെ നിർമാണ വേളയിൽ നെരിപ്പോടിൽ ഇന്ധനമായും മാൾട്ട് ചൂടാക്കാനും ഉപയോഗിക്കും. പീറ്റിന്റെ പുകച്ചുവയും ഗാഢതയും ലഹരി പാനീയത്തിൽ കലരും. ഏറ്റവും വലിയ മദ്യമേഖലയായ ഹൈലാൻഡ്സിൽ 47 ഡിസ്റ്റിലറികൾ. വിസ്കിയിൽ പഴരസം, മധുരം, ധാന്യച്ചുവ, സുഗന്ധദ്രവ്യരസം. ഗ്ലെൻമോറൻജി, ഗ്ലെൻഡൊനാക്ക്, ബാൽബ്ലെയർ, ഡാൽമോർ എന്നീ ആഢ്യത്വമുള്ള ബ്രാൻഡുകൾ ഇവിടെ തയാറാകുന്നു. ഐല ഒഴികെയുള്ള ദ്വീപുകളും ഹൈലാൻഡ്സ് മേഖലയിലാണ് (അരൻ, ജുറ, മൾ, ഓർക്ക്നി, സ്കൈ).

∙ കഥ പറയുന്ന ഡിസ്റ്റിലറികൾ

ADVERTISEMENT

മൂന്നാമത്തെ മേഖലയായ ഐല ദ്വീപിൽ ലഗാവുലിൻ, ലാഫ്രോയ്ഗ് ഉൾപ്പെടെ എട്ട് ഡിസ്റ്റിലറികൾ. മദ്യത്തിൽ നേരിയ ഉപ്പുരസവും അയഡിന്റെ അംശവുമാണ് പ്രത്യേകത. പീറ്റ് കലർന്ന ജലവും മാൾട്ടും ഘടകമായ, ഗാഢത കൂടിയ പുകച്ചൂരുള്ള ലഹരി. അതേസമയം മൃദുലമായ ഹൈലാൻഡ് വിസ്കിയിൽ പീറ്റ് ഇല്ല, പകരം പായലും അണ്ടിപ്പരിപ്പും സീവീഡും കലർന്ന, മലയിലെ ഉറവയിലെ ജലം. ഐല ദ്വീപിന് വടക്കൻ അയർലൻഡിലെ ബുഷ്മിൽസ് ഗ്രാമവുമായും ബന്ധമുണ്ട്. അവയ്ക്കിടയിൽ പതിനേഴ് കിലോമീറ്റർ ദൂരത്തിൽ കടൽ. ബുഷ്മിൽസ് വിസ്കിയിൽ പീറ്റ് ഇല്ല, പക്ഷേ വാറ്റു കേന്ദ്ര നിർമാണം, പുകക്കുഴൽ, വാറ്റു രീതി എന്നിവയിൽ സാമ്യം.

സ്കോട്ട്ലൻഡിലെ പഴയ മദ്യനിർമാണശാലയുടെ ഉൾവശം (Photo by Andy Buchanan / AFP)

ഐല വിട്ടു പോന്നവർ കടലിനക്കരെ അയൽ നാട്ടുകാരെ സഹായിച്ചു വന്നു. നൂറ്റാണ്ടുകൾക്കു മുൻപ് അയർലൻഡിലെ ക്രിസ്ത്യൻ സന്യാസികളുടെ സഹായത്താലാണ് സ്കോട്ട് ദ്വീപുകളിൽ മദ്യ നിർമാണം പ്രചരിച്ചത്. പരിഷ്കാരിയായി മടങ്ങി വരുന്ന മദ്യം. എങ്കിലും സ്കോച്ചും ഐറിഷും സത്താപരമായി വേറിട്ടു നിലനിൽക്കുന്നു. ഐറിഷ് വിസ്കിക്ക് ആ ജനതയുടെ സ്വാതന്ത്ര്യ ദാഹത്തിന്റെ കഥയും പറയാനുണ്ട്. സ്കോട്ട്-ഐറിഷ് ദേശങ്ങളോട് പോരടിച്ച് മദ്യക്കുപ്പിയിൽ വിപ്ലവം നിറയ്ക്കാൻ സഹായിച്ചതിന് ലോകം ഇംഗ്ലിഷുകാരോട് കടപ്പെട്ടിരിക്കുന്നു.

മറ്റൊരു സ്കോട്ട് മദ്യമേഖലയായ ലോലാൻഡ്സിൽ എഡിൻബറ, ഗ്ലാസ്ഗോ,ക്ലൈഡ് താഴ്‌വര, ഗാലോവേ എന്നീ പ്രദേശങ്ങൾ. നാഗരികവും ഗ്രാമീണവുമായ സവിശേഷത നിറഞ്ഞ പതിനെട്ട് ഡിസ്റ്റിലറികൾ. ഗ്ളെൻകിഞ്ചി, അനൻഡെയ്ൽ, ബ്ലാഡ്നോക്ക്.  പഴരസവും ഇളം മധുരവുമുള്ള മൃദുലമായ മദ്യം. അഞ്ചാം മേഖലയായ സ്പേസൈഡിന് ആ പേര് ലഭിച്ചത് സ്പേ നദിയിൽനിന്ന്. ആ നദി വാറ്റുകേന്ദ്രങ്ങൾക്ക് ജീവജലം നൽകുന്നു.

സ്വിറ്റ്‌സർലൻഡിലെ ഡെവിൾസ് പ്ലേസ് ബാറിലെ ശേഖരത്തിലുള്ള 1878ൽ നിർമിച്ച സ്കോച്ച് വിസ്‌കി (Photo by HANDOUT / Hotel Waldhaus am See / AFP)

ആകെ 50 ഡിസ്റ്റിലറികളിൽ അബലോർ, ഗ്ലെൻഫിഡിക്ക്, മക്കല്ലൻ എന്നിവ പ്രമുഖം. പഴഗന്ധം, പൂമണം, പുകമണം, സങ്കീർണമായ സിംഗിൾ മാൾട്ട്. എല്ലാത്തരം സ്കോച്ച് വിസ്കിക്കും മാൾട്ടിന്റെ രുചിയുണ്ടാവും. പീറ്റ് ഉപയോഗിച്ച് ബാർലി ചൂടാക്കുമ്പോൾ പുകച്ചുവ കലരും, ഇത് പിന്നീട് വാറ്റുന്ന വിസ്കിയിലും വരും. കാസ്കുകളിൽ മൂപ്പിക്കുമ്പോൾ, പഴങ്ങളുടെയും വാനിലയുടെയും രുചി കലരും.

ADVERTISEMENT

∙ വിസ്കിയുടെ ഗന്ധപ്പെരുമ

ധാന്യഗന്ധം - മാൾട്ട് ചെയ്ത ബാർലി. പഴം - സ്പേസൈഡ് താഴ്‌വരയുടെ മാധുര്യം. പൂമണം - പുല്ല്, ഇല, കുറ്റിച്ചെടി, വൈക്കോൽ (ലോലാൻഡ്സ്), പീറ്റ് - പുകച്ചൂരുള്ള ഐല. ഫെയ്ന്റ് - ഇളം രുചികൾ. കൂടാതെ ബിസ്കറ്റ്, പുകയില, തേൻ - വിവിധ ഗന്ധങ്ങൾ. അവയുടെ സാന്നിധ്യം വാറ്റു വിദ്യയെയും മിശ്രണ കലയെയും അടയാളപ്പെടുത്തുന്നു. വിവിധ ചേരുവകളിൽനിന്നു വരുന്ന ഗന്ധകം (Sulpher) വാറ്റു വേളയിൽ വിട്ടു പോയിട്ടുണ്ടാകും. ഗന്ധകത്തിന്റെ ഗന്ധമില്ല, പക്ഷേ ചേരുവയിൽ ഒരംശം ശേഷിക്കുന്നത് ഇഷ്ടമുള്ളവരുണ്ട്. അമേരിക്കൻ ഓക്ക് മരവീപ്പ വാനിലയുടെ ഗന്ധവും രസവും നൽകുന്നു. പഴയ ഷെറി വീഞ്ഞിന്റെ കാസ്കിലെ ടാനിനും പഴരുചിയും വിസ്കിയിൽ ചേരും.

( Representative image by itakdalee/istockphoto)

∙ വിസ്കി രുചിക്കുന്നത് എങ്ങനെ?

ആദ്യം വായ വൃത്തിയാക്കുക. ശൂന്യമായ ഒരു താളിൽ നിങ്ങൾ ഒരു കവിത എഴുതാൻ തുടങ്ങുന്നു. ഇനി ഗ്ലാസ് കഴുകുക. അതൊരു വൈൻ ഗ്ലാസുമാകാം. അൽപം മദ്യം ഒഴിക്കുക. അതിനെ ഡ്രാം എന്ന് പറയും. ഒരു ചെറുത്! ഗ്ലാസിന്റെ അടിഭാഗത്ത് പിടിക്കുക, വശങ്ങളിൽ പിടിച്ചാൽ കൈയ്യിലെ ചൂട് ചില്ലിലൂടെ മദ്യത്തെ ബാധിക്കും. ഗ്ലാസ് മെല്ലെ ചുഴറ്റി സ്വർണ ദ്രാവകത്തിലെ സുഗന്ധം പുറത്ത് വിടുക. ഇനി മൂക്ക് ഗ്ലാസിനുള്ളിൽ കടത്തി ഗാഢമായി ശ്വസിക്കുക (Nosing). മൂന്നു തവണ ആവർത്തിക്കുക. അപരിചിതനായ ഒരാളെ ഉൾക്കൊള്ളുന്നതിനു മുൻപ് പരിചയം വേണമല്ലോ.

ഗന്ധം ആസ്വദിക്കുന്ന വേളയിൽ പരിചയസമ്പന്നർ വിസ്കിയുടെ സൗരഭ്യമെല്ലാം പിടിച്ചെടുക്കും - പഴം, ചെടി, ധാതു, മണ്ണ്, മരം, മറ്റനേകം രസം. നാവിൽ തൊടുന്നതിനു മുൻപ് മൂന്ന് തവണ ഗന്ധത്തോട് പഴകുന്നത് ഇതിനാണ്. ആദ്യ ശ്വസനത്തിൽ, കുപ്പി തുറന്നു പുറത്തു വരുന്ന എഥനോൾ വാതകം മൂക്കിൽ കയറും (Shock and burn). ആൽക്കഹോൾ കൂടിയ ഇനമാണെങ്കിൽ കത്തൽ അറിയാനാകും, അപ്രന്റീസുകൾ നടുങ്ങും. രണ്ടാം ശ്വസനത്തിൽ യഥാർഥ മദ്യഗന്ധം വെളിവാകും. കലർത്തിയവരുടെ കരവിരുത് മനസ്സാ അറിയും. മൂന്നാം ശ്വസനത്തിൽ നിങ്ങൾ മദ്യത്തിന്റെ സത്തയെ അറിയും. വൈറ്റ് ആൻഡ് മക്കായ് കമ്പനിയുടെ പ്രശസ്തനായ മാസ്റ്റർ ബ്ലെൻഡർ റിച്ചഡ് പാറ്റേഴ്സന്റെ അഭിപ്രായത്തിൽ ഈ മൂന്നു ഘട്ടങ്ങൾ മദ്യവുമായുള്ള ഒരു സംവാദമാണ് - Hello. How are you? Quite well, thank you very much എന്ന മട്ടിൽ.

Representative image by elabdesign/istockphoto)

ഇനിയൊരു സിപ്പ്. വിസ്കി ചവയ്ക്കുക, നാവിലും വായിലും പടർത്തി ഇറക്കുക.  വീര്യം തൊണ്ടയിലൂടെ ഇറങ്ങിപ്പോകുന്നത് അനുഭവിക്കുക. ഇനി വായ തുറന്ന് ശുദ്ധവായു ശ്വസിക്കാം. ഇളം കാറ്റ് നാവിനെ തലോടുമ്പോൾ അവശേഷിച്ച രുചിഭേദങ്ങളും വെളിപ്പെടും. അഞ്ച് നൂറ്റാണ്ടു മുൻപ് സ്കോട്ട് ദേശക്കാർ മലയടിവാരത്തിൽ മഞ്ഞു വീണു തണുത്ത ചെറിയ പാറക്കല്ലുകൾ മദ്യപ്പാത്രത്തിൽ ഇടുമായിരുന്നു. അതിനു മീതെ വിസ്കി ഒഴിക്കും. 'ഓൺ ദ് റോക്ക്സ്' എന്ന ശൈലി അങ്ങനെ വന്നതാണ്.

പക്ഷേ ഇന്നത്തെ  ഗുരുക്കന്മാരുടെ കാഴ്ചപ്പാടിൽ ഐസും വെള്ളവും മദ്യത്തെ നശിപ്പിക്കും. ചെറിയ അളവിൽ ഒന്നും ചേർക്കാതെ കുടിക്കുക. അതാണ് ശരിയായ രീതി, അല്ലാത്തതെന്തും സ്കോച്ചിനെ അപമാനിക്കുന്നതിന് തുല്യം. നിർബന്ധമാണെങ്കിൽ അൽപം തണുത്ത വെള്ളം ചേർക്കുക, ഒരൽപം മാത്രം. പണ്ഡിതന്മാർ സിപ് ചെയ്ത ശേഷം താഴെ വയ്ക്കുന്ന ഗ്ലാസിനുള്ളിൽ മദ്യം താഴേക്ക് ഒഴുകുന്ന രീതിയും നിരീക്ഷിക്കും (Whiskey legs). വേഗത്തിൽ ഒഴുകിയാൽ പ്രായം കുറഞ്ഞ മൃദുലമായ മദ്യം, വേഗം കുറഞ്ഞാൽ ഗാഢത കൂടിയ പ്രായമേറിയ മദ്യം.

(Representative image by AlexRaths/istockphoto)

വിസ്കിയുടെ പുറം കാഴ്ച പഠനവിഷയമാകും. വിളറിയ മഞ്ഞ നിറമാണെങ്കിൽ ഇളംപ്രായം. ഇളം സ്വർണ നിറമെങ്കിൽ പുതിയ കാസ്കിൽ ബോർബൺ ബാരലിൽ മൂപ്പിച്ച മൃദുവായ, ഇളം മധുരമുള്ള വിസ്കി. കടും സ്വർണനിറം കണ്ടാൽ മൂപ്പ് കൂടിയ, രൂക്ഷമായ ഇനമെന്നു വ്യക്തം. ചുവപ്പിന്റെ അംശമുണ്ടോ? അത് ഷെറി കാസ്കിൽനിന്ന് വന്നത്. ഹരിതം? തവിട്ടു നിറം? പിന്നിൽ ധാതുക്കളും സസ്യാംശവും മണ്ണുമുണ്ട്.

മദ്യത്തിന് ഇരുണ്ട നിറമാണോ? കരിച്ച ഉൾഭാഗമുള്ള കാസ്കിൽ കൂടുതൽ കാലം മൂത്തത്. ഉപ്പിന്റെ അംശവും പുകച്ചുവയും? ഐല ദ്വീപിലെ പീറ്റിനെ സംശയിക്കാം. തേൻ കിനിയുന്ന വിസ്കിയോ? ഉണ്ട്, പക്ഷേ അധികമായാൽ മദ്യം നശിക്കും. ഷെറി കാസ്കിലെ ലാക്ടിക് ആസിഡ് പാനീയത്തിന് ചവർപ്പ് നൽകും. കയ്പ്പുള്ള മദ്യത്തിന് മൂപ്പ് കൂടിയെന്ന് നിശ്ചയം, പക്ഷേ അമിതമായാൽ ആസ്വാദ്യകരമല്ല.

(Representative image by 9parusnikov/istockphoto)

∙ സ്കോച്ചും ആൽക്കെമിയും തമ്മിലെന്ത്?

പുരാതന വിദ്യയായ ആൽക്കെമിയെ കെമിസ്ട്രിയുടെ മുൻഗാമിയായി ആധുനിക ലോകം വിലയിരുത്തുന്നു. ഈയം ഉരുക്കി സ്വർണം ഉണ്ടാക്കാൻ ശ്രമിച്ച വിഡ്ഢികളായി ആൽക്കെമിസ്റ്റുകളെ ചിത്രീകരിക്കുന്നു. ഭൗതിക സ്വത്ത് നേടാനുള്ള മാർഗമായി അതിനെ കണ്ടവരുണ്ടാകാം. പക്ഷേ, പൊതുബോധത്തിനപ്പുറം ആഴവും പരപ്പും രഹസ്യ സ്വഭാവവുമുള്ള ഒരു നിഗൂഢ വിദ്യയാണ് ആൽക്കെമി. പൗലോ കോയ്‌ലോയുടെ പ്രശസ്തമായ നോവൽ 'ആൽക്കെമിസ്റ്റ്' ആൽക്കെമിയുടെ രൂപകങ്ങളിൽ എഴുതപ്പെട്ട രചനയാണ്. സ്വപ്നത്താൽ പ്രചോദിതനായി യാത്ര പുറപ്പെടുന്ന ഒരു വ്യക്തിയുടെ പരിണാമത്തിന്റെ കഥ.

നഷ്ടങ്ങളും യാതനകളും നിറഞ്ഞ സാഹസിക യാത്രയിലൂടെ തടസ്സങ്ങൾ മറികടക്കുന്ന അന്വേഷി അവസാനം സ്വന്തം സത്ത കണ്ടെത്തുന്നു, തന്റെയുള്ളിലെ ഏറ്റവും നല്ലതിനെ കണ്ടെത്തുന്നു. അതിനായി യാത്ര വേണമായിരുന്നു, കഠിനമായ പ്രക്രിയയിലൂടെ സ്വയം വീണ്ടെടുക്കണമായിരുന്നു. ഈ നോവലിൽ പരാമർശിക്കുന്ന, ആൽക്കെമിയുടെ തത്വങ്ങൾ രേഖപ്പെടുത്തിയ മരതക ഫലകത്തിന് (Emerald Tablet) പതിനായിരം വർഷത്തിലേറെ പഴക്കമുണ്ട്. ഹെർമറ്റിക് ചിന്തയുടെ ആധാരശിലയായ ആ ഫലകം പിന്നീട് ലോകത്തുണ്ടായ എല്ലാ ആത്മീയ പാരമ്പര്യങ്ങളേയും സ്വാധീനിച്ചു.

(Representative image by ljubaphoto/istockphoto)

പ്രൈമാ മെറ്റീരിയലിൽ തുടങ്ങുന്ന സ്പിരിച്വൽ ആൽക്കെമിയുടെ അന്ത്യോൽപ്പന്നമാണ് ഫിഫ്ത്ത് എലമെന്റ് അഥവാ സ്പിരിറ്റ്. പരിശുദ്ധാത്മാവ്, അന്തർജ്ഞാനം, ആത്മസത്ത, ശുദ്ധബോധം എന്നെല്ലാം അർഥം. ചിലർ ഒരു പടി കൂടെ കടന്ന് ആ അവസ്ഥയെ മോക്ഷം, നിർവ്വാണം എന്നെല്ലാം വിശേഷിപ്പിക്കുന്നു. അത് എബ്രഹാം മാസ്ലോയുടെ സെൽഫ് - ആക്ച്വലൈസേഷനും അതിനും മീതെ ശരീരാതീത ബോധവുമാകുന്നു (Transcendence). സ്വന്തം പ്രകൃതത്തിലേക്കുള്ള മടങ്ങിപ്പോക്ക് എന്നുപറയാം. ഇതാണ് ആൽക്കെമിയിലെ 'ദാർശനികന്റ കല്ല്'  (Philosopher's stone or Spirit).

∙ ഇതെങ്ങനെ മദ്യവുമായി ബന്ധപ്പെടുന്നു?

ആറായിരം വർഷം മുൻപ് ജോർജിയയിൽ വീഞ്ഞു നിർമാണം തുടങ്ങിയെന്ന് ചരിത്രം, പക്ഷേ വീര്യം കൂടിയ ലഹരിയുടെ വരവ് പിന്നീടാണ്. ക്രിസ്തുവിനു ശേഷം മതാനുഷ്ഠാനത്തിൽ വീഞ്ഞ് നേടിയ അനിഷേധ്യ സ്ഥാനത്തിനു ചുവടു പിടിച്ച് യൂറോപ്പിലെ ക്രിസ്ത്യൻ മൊണാസ്ട്രികളിൽ വീഞ്ഞു നിർമാണം ആരംഭിച്ചു. ആ അറിവ് സഞ്ചാരത്തിലൂടെ പകർന്നു കിട്ടിയ അയർലൻഡിലെ സന്യാസികൾ വാറ്റു തുടങ്ങി. അത് സ്കോട്ട്ലൻഡിൽ പടർന്ന് സ്കോച്ചായി മാറി. പദാർഥമായാലും അന്വേഷിയുടെ പരിണാമമായാലും ആൽക്കെമിയിൽ ഏഴു ഘട്ടങ്ങളുണ്ട് - കാൽസിനേഷൻ, ഡിസ്സൊല്യൂഷൻ, സെപ്പറേഷൻ, കൻജംക്‌ഷൻ, ഫെർമന്റേഷൻ, ഡിസ്റ്റിലേഷൻ, കൊയാഗുലേഷൻ. ഇവയ്ക്ക് മദ്യ നിർമാണവുമായി അദ്ഭുതകരമായ സമാനതയുണ്ട്.

ജോർജിയയിലെ വൈൻ കടയിൽ പ്രദര്‍ശിപ്പിച്ചിരിക്കുന്ന പഴയ വൈൻ കുപ്പികൾ (Photo by VANO SHLAMOV / AFP)

1. ധാന്യം മുളപ്പിച്ച് ഉണക്കി ചൂടാക്കി പൊടിക്കുക - Calcination

2. പൊടി വെള്ളത്തിൽ കലർത്തുക - Dissolution

3. വെള്ളമൂറ്റി കുറുകിയ ദ്രാവകം വേർതിരിക്കുക - Separation

4. എൻസൈം സ്റ്റാർച്ചിനെ പഞ്ചസാരയാക്കി മാറ്റിക്കഴിഞ്ഞു - Conjunction

5. പദാർത്ഥം മറ്റൊരു ചേംബറിലാക്കുന്നു, യീസ്റ്റും ബാക്ടീരിയയും ചേർന്ന് പണി തുടങ്ങുന്നു - Fermentation

6. തിളയ്ക്കുമ്പോൾ മദ്യം വാതകമായി വേർപെട്ട് തണുത്തു വീര്യമേറിയ ദ്രാവകമാകുന്നു -Distillation

7. അശുദ്ധമായവ വീണ്ടും വേർതിരിച്ച് ഓക്ക് വീപ്പയിൽ കയറി മൂത്ത് വിലയേറിയ സ്വർണദ്രാവകമാകുന്നു - Coagulation.

ഈ വീര്യമേറിയ ദ്രാവകത്തിന്റെ പേരെന്ത്? സ്പിരിറ്റ്! ആൽക്കെമിയുടെ അവസാനം ലഭിച്ചിരുന്നതെന്ത്? സ്പിരിറ്റ്!! ഇനി പറയൂ, അയർലൻഡിലെ സന്യാസികളുടേത് വെറും വാറ്റായിരുന്നോ, അതോ സ്പിരിച്വൽ ആൽക്കെമിയായിരുന്നോ? വീഞ്ഞായാലും വാറ്റായാലും അവർക്ക് അതൊരു ആത്മീയ സമാന അനുഭവമായിരുന്നു (Quasi religious experience). അതു പിന്നീട് വിപണിയുടെയും സമ്പദ്‌വ്യവസ്ഥയുടെയും ഭാഗമായി. 

ഐറിഷ്, സ്കോട്ട് ദേശങ്ങളുടെ ചരിത്രവും സംസ്കാരവും പോരാട്ടവീര്യവും മദ്യമായി കുപ്പിയിൽ കയറി. മദ്യാസ്വാദകർ ചുണ്ടോടടുപ്പിച്ച് ആ ദേശങ്ങളുടെ ആത്മാവിനെ നുകർന്നു. അത് ലഹരിക്ക് അതീതമായ അനുഭവമായി, അവരിൽ ചിലർ ദാർശനികന്റെ കല്ലും കൈക്കലാക്കി തൊട്ടതെല്ലാം പൊന്നാക്കി.

(അവസാനിച്ചു)

English Summary: History of Scotch Whisky- Series Part 3

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT