ഇന്ത്യൻ ഫുട്‌ബോൾ ചരിത്രത്തിന്റെ അടയാളമായ ‘ഡ്യുറാൻഡ് കപ്പ്’ വീണ്ടും കേരളത്തിലെത്തി. ഇതിനുമുൻപ് 1997, 2019 വർഷങ്ങളിൽ ടൂർണമെന്റുകളിലെ വിജയികളായ കേരളാ ടീമുകളാണ് ഈ കപ്പ് മലയാളക്കരയിലേക്ക് കൊണ്ടുവന്നത് എങ്കിൽ, ഇത്തവണ കപ്പുമായി എത്തിയത് ടൂർണമെന്റിന്റെ പ്രധാന സംഘാടകരായ ഇന്ത്യൻ നാവികസേനയാണ്. ഡ്യുറാൻഡ് കപ്പ് ട്രോഫി പര്യടനം തുടങ്ങിയത് മത്സരവേദികളിൽ നിന്ന് ആയിരക്കണക്കിന് കിലോമീറ്ററുകൾ അകലെയുള്ള കൊച്ചിയിലാണ്. അതും ഇന്ത്യൻ സായുധ സേനയുടെ പുതിയ മുഖമായ വിമാനവാഹിനി കപ്പൽ, ഐഎൻഎസ് വിക്രാന്തിൽ വച്ച്. ഇന്ത്യൻ സായുധ സേനയുടെ പാരമ്പര്യത്തിന്റെയും സ്പോർട്സ്മാൻ സ്പിരിറ്റിന്റെയും പ്രതീകമായ ഡ്യുറാൻഡ് കപ്പും പുതിയകാലത്തിന്റെ കരുത്തായ ഐഎൻഎസ് വിക്രാന്തും സംഗമിക്കുന്ന അപൂർവ നിമിഷങ്ങൾക്ക് വേദിയൊരുക്കാന്‍ വേണ്ടിയാകാം പതിവുകൾ തെറ്റിച്ച്, ഇത്തരത്തിലൊരു ചടങ്ങ് സംഘടിപ്പിച്ചത്

ഇന്ത്യൻ ഫുട്‌ബോൾ ചരിത്രത്തിന്റെ അടയാളമായ ‘ഡ്യുറാൻഡ് കപ്പ്’ വീണ്ടും കേരളത്തിലെത്തി. ഇതിനുമുൻപ് 1997, 2019 വർഷങ്ങളിൽ ടൂർണമെന്റുകളിലെ വിജയികളായ കേരളാ ടീമുകളാണ് ഈ കപ്പ് മലയാളക്കരയിലേക്ക് കൊണ്ടുവന്നത് എങ്കിൽ, ഇത്തവണ കപ്പുമായി എത്തിയത് ടൂർണമെന്റിന്റെ പ്രധാന സംഘാടകരായ ഇന്ത്യൻ നാവികസേനയാണ്. ഡ്യുറാൻഡ് കപ്പ് ട്രോഫി പര്യടനം തുടങ്ങിയത് മത്സരവേദികളിൽ നിന്ന് ആയിരക്കണക്കിന് കിലോമീറ്ററുകൾ അകലെയുള്ള കൊച്ചിയിലാണ്. അതും ഇന്ത്യൻ സായുധ സേനയുടെ പുതിയ മുഖമായ വിമാനവാഹിനി കപ്പൽ, ഐഎൻഎസ് വിക്രാന്തിൽ വച്ച്. ഇന്ത്യൻ സായുധ സേനയുടെ പാരമ്പര്യത്തിന്റെയും സ്പോർട്സ്മാൻ സ്പിരിറ്റിന്റെയും പ്രതീകമായ ഡ്യുറാൻഡ് കപ്പും പുതിയകാലത്തിന്റെ കരുത്തായ ഐഎൻഎസ് വിക്രാന്തും സംഗമിക്കുന്ന അപൂർവ നിമിഷങ്ങൾക്ക് വേദിയൊരുക്കാന്‍ വേണ്ടിയാകാം പതിവുകൾ തെറ്റിച്ച്, ഇത്തരത്തിലൊരു ചടങ്ങ് സംഘടിപ്പിച്ചത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യൻ ഫുട്‌ബോൾ ചരിത്രത്തിന്റെ അടയാളമായ ‘ഡ്യുറാൻഡ് കപ്പ്’ വീണ്ടും കേരളത്തിലെത്തി. ഇതിനുമുൻപ് 1997, 2019 വർഷങ്ങളിൽ ടൂർണമെന്റുകളിലെ വിജയികളായ കേരളാ ടീമുകളാണ് ഈ കപ്പ് മലയാളക്കരയിലേക്ക് കൊണ്ടുവന്നത് എങ്കിൽ, ഇത്തവണ കപ്പുമായി എത്തിയത് ടൂർണമെന്റിന്റെ പ്രധാന സംഘാടകരായ ഇന്ത്യൻ നാവികസേനയാണ്. ഡ്യുറാൻഡ് കപ്പ് ട്രോഫി പര്യടനം തുടങ്ങിയത് മത്സരവേദികളിൽ നിന്ന് ആയിരക്കണക്കിന് കിലോമീറ്ററുകൾ അകലെയുള്ള കൊച്ചിയിലാണ്. അതും ഇന്ത്യൻ സായുധ സേനയുടെ പുതിയ മുഖമായ വിമാനവാഹിനി കപ്പൽ, ഐഎൻഎസ് വിക്രാന്തിൽ വച്ച്. ഇന്ത്യൻ സായുധ സേനയുടെ പാരമ്പര്യത്തിന്റെയും സ്പോർട്സ്മാൻ സ്പിരിറ്റിന്റെയും പ്രതീകമായ ഡ്യുറാൻഡ് കപ്പും പുതിയകാലത്തിന്റെ കരുത്തായ ഐഎൻഎസ് വിക്രാന്തും സംഗമിക്കുന്ന അപൂർവ നിമിഷങ്ങൾക്ക് വേദിയൊരുക്കാന്‍ വേണ്ടിയാകാം പതിവുകൾ തെറ്റിച്ച്, ഇത്തരത്തിലൊരു ചടങ്ങ് സംഘടിപ്പിച്ചത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യൻ ഫുട്‌ബോൾ ചരിത്രത്തിന്റെ അടയാളമായ ‘ഡ്യുറാൻഡ് കപ്പ്’ വീണ്ടും കേരളത്തിലെത്തി. ഇതിനുമുൻപ് 1997, 2019 വർഷങ്ങളിൽ ടൂർണമെന്റുകളിലെ വിജയികളായ കേരളാ ടീമുകളാണ് ഈ കപ്പ് മലയാളക്കരയിലേക്ക് കൊണ്ടുവന്നത് എങ്കിൽ, ഇത്തവണ കപ്പുമായി എത്തിയത് ടൂർണമെന്റിന്റെ പ്രധാന സംഘാടകരായ ഇന്ത്യൻ നാവികസേനയാണ്. ഡ്യുറാൻഡ് കപ്പ് ട്രോഫി പര്യടനം തുടങ്ങിയത് മത്സരവേദികളിൽ നിന്ന് ആയിരക്കണക്കിന് കിലോമീറ്ററുകൾ അകലെയുള്ള കൊച്ചിയിലാണ്. അതും ഇന്ത്യൻ സായുധ സേനയുടെ പുതിയ മുഖമായ വിമാനവാഹിനി കപ്പൽ, ഐഎൻഎസ് വിക്രാന്തിൽ വച്ച്. ഇന്ത്യൻ സായുധ സേനയുടെ പാരമ്പര്യത്തിന്റെയും സ്പോർട്സ്മാൻ സ്പിരിറ്റിന്റെയും പ്രതീകമായ ഡ്യുറാൻഡ് കപ്പും പുതിയകാലത്തിന്റെ കരുത്തായ ഐഎൻഎസ് വിക്രാന്തും സംഗമിക്കുന്ന അപൂർവ നിമിഷങ്ങൾക്ക് വേദിയൊരുക്കാന്‍ വേണ്ടിയാകാം പതിവുകൾ തെറ്റിച്ച്, ഇത്തരത്തിലൊരു ചടങ്ങ് സംഘടിപ്പിച്ചത്. 

കൊൽക്കത്ത, ഗുവാഹത്തി, ഷില്ലോങ്, കൊക്രജാർ എന്നിവിടങ്ങളിലായി ഓഗസ്റ്റ് മൂന്നു മുതൽ സെപ്റ്റംബർ മൂന്നു വരെയാണ് ഇത്തവണത്തെ ഡ്യുറാൻഡ് കപ്പ് ടൂർണമെന്റ് നടക്കുന്നത്. രാജ്യത്തെ സായുധ സേനകളും അസം സർക്കാരും സംയുക്തമായി സംഘടിപ്പിക്കുന്ന ഡ്യുറാൻഡ് കപ്പിന്റെ 132–ാം പതിപ്പിൽ 24 ടീമുകളാണ് പങ്കെടുക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സും ഗോകുലം കേരളയുമാണ് ടൂർണമെന്റിലുള്ള കേരള ടീമുകൾ.

(ManoramaCreative)
ADVERTISEMENT

∙  ഇന്ത്യൻ ഫുട്ബോളിന്റെ ഉണർത്ത് പാട്ട്

ഇന്ത്യൻ ഫുട്ബോളിന്റെ 'കിക്കോഫാ’യി കരുതപ്പെടുന്ന ടൂർണമെന്റാണ് ഡ്യുറാൻഡ് കപ്പ്. രാജ്യത്തെ ഫുട്ബോൾ കലണ്ടറിലെ ആദ്യ ടൂർണമെന്റ് എന്ന വിശേഷണവും ഡ്യുറാൻഡ് കപ്പിന് സ്വന്തമാണ്. ഈ ടൂർണമെന്റിനെ തുടർന്നാണ് ഇന്ത്യയിലെ മറ്റെല്ലാ ഫുട്ബോൾ മത്സരങ്ങളും ആരംഭിക്കുന്നത്. ഡ്യുറാൻഡ് കപ്പിലെ താരങ്ങളുടെയും ടീമുകളുടെയും പ്രകടനം വിലയിരുത്തിയാണ് ആരാധകർ ആ ഒരു വർഷത്തേക്കുള്ള കണക്കുകൂട്ടലുകൾ നടത്തുന്നതും. ഐഎസ്എൽ ടീമുകൾക്കൂടി മത്സരരംഗത്തേക്ക് വന്നതോടെ ഇടക്കാലത്ത് ശോഭ മങ്ങിത്തുടങ്ങിയ ഡ്യുറാൻഡ് കപ്പിന് കൂടുതൽ ആരാധകരെ കിട്ടിത്തുടങ്ങിയിട്ടുണ്ട്. 

നിലവിൽ ഐഎസ്എൽ വിജയികൾക്കും ഐഎസ്എൽ ലീഗ് ഘട്ടത്തിൽ മുന്നിലെത്തി ഷീൽഡ് സ്വന്തമാക്കുന്ന ടീമിനും ഏഷ്യൻ ഫുട്ബാൾ ചാംപ്യൻഷിപ്പ്, ഏഷ്യൻ ഫുട്ബോൾ ലീഗ് തുടങ്ങിയവയിൽ പങ്കെടുക്കാൻ അവസരം ലഭിക്കാറുണ്ട്. എന്നാൽ ഇത്തരം  ടൂർണമെന്റുകളിൽ പങ്കെടുക്കണമെങ്കിൽ, ടീമുകൾ ഓരോ വർഷവും കുറഞ്ഞത് നിശ്ചിത എണ്ണം മത്സരങ്ങളിൽ കളിച്ചിട്ടുണ്ടാകണം എന്ന നിബന്ധനയുണ്ട്. അതേസമയം, ഐഎസ്എല്ലിൽ മാത്രം കളിച്ചതുകൊണ്ട് ഒരു ടീമിനും ഇത്രയും മത്സരങ്ങൾ തികയ്ക്കാനാകില്ല. ഈ സാഹചര്യത്തിലാണ് കൂടുതൽ ഐഎസ്എൽ ടീമുകൾ ഡ്യുറാൻഡ് കപ്പിലേക്ക് ആകൃഷ്ടരാകുന്നത്. പുതുതലമുറയ്ക്കു കൂടുതൽ പരിചിതമായ ഈ ടീമുകൾക്കൂടി വന്നതോടെ പഴയ പ്രതാപകാലത്തേക്കുള്ള മടക്കത്തിലേക്കാണ് ഡ്യുറാൻഡ് കപ്പ് കുതിച്ചു കൊണ്ടിരിക്കുന്നത്. ഇന്ത്യയുടെ ഫുട്ബോൾ കലണ്ടറിന്റെ ദൈർഘ്യം വർധിപ്പിക്കുന്നതിലും ഡ്യുറാൻഡ് കപ്പിന് വലിയ പങ്കുണ്ട്. 

കൊച്ചിയിൽ ഐഎൻഎസ് വിക്രാന്തിൽ നടന്ന ചടങ്ങിൽ, ഡിഫൻസ് പ്രോ കമാൻഡർ അതുൽ പിള്ള, ലഫ്റ്റനന്റ് കേണൽ കിങ്ഷുക്, ഫുട്ബോൾ താരം ഐ.എം, വിജയൻ, റിയർ അഡ്മിറൽ സുരേഷ് മേനോൻ, ക്യാപ്റ്റൻ വിദ്യാദർ ഹാർകെ എന്നിവർ ഡ്യുറാൻഡ് കപ്പ് ഫുട്ബോൾ ചാംപ്യൻമാർക്ക് സമ്മാനിക്കാനുള്ള ട്രോഫികൾ പ്രകാശനം ചെയ്യുന്നു. ചിത്രം: മനോരമ

∙ ഡ്യുറാൻഡ് കപ്പ് ടൂർണമെന്റിന്റെ തുടക്കം

ADVERTISEMENT

1888ൽ ഷിംലയിൽ ആരംഭിച്ച ഡ്യുറാൻഡ് കപ്പ്, ഏഷ്യയിലെ തന്നെ ആദ്യത്തെ ഫുട്ബോൾ ടൂർണമെന്റാണ്. ഇംഗ്ലിഷ് എഫ്എ കപ്പ്, സ്‌കോട്ടിഷ് കപ്പ്, വെയിൽസ് കപ്പ്, ഐറിഷ് കപ്പ് എന്നിവയ്ക്കൊപ്പം തലപ്പൊക്കമുള്ള ലോകത്തിലെ ഏറ്റവും പഴക്കം കൂടിയ ഫുട്‌ബോൾ ടൂർണമെന്റുകളിലൊന്നു കൂടിയാണ് ഇത്. ബ്രിട്ടിഷ് ഇന്ത്യയുടെ പ്രതിരോധ - വിദേശകാര്യ സെക്രട്ടറിയായിരുന്ന സർ ഹെൻറി മോർട്ടിമർ ഡ്യുറാൻഡാണ് ബ്രിട്ടിഷ് സൈനിക റെജിമന്റുകൾക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള ടൂർണമെന്റിന് തുടക്കം കുറിച്ചത്. ഒട്ടേറെ ഇന്ത്യൻ ടീമുകളും മത്സരരംഗത്തുണ്ടായിരുന്നെങ്കിലും 1938 വരെയും ബ്രിട്ടീഷ് സൈനിക റെജിമന്റുകൾ തന്നെയായിരുന്നു ഡ്യുറാൻഡ് കപ്പിൽ സ്ഥിരമായി വിജയക്കൊടി പാറിച്ചിരുന്നത്.

∙ തുടരെ മുടക്കങ്ങൾ; വേദി മാറി, വിജയികളും

1914 മുതൽ 19 വരെയുള്ള കാലത്താണ് ടൂൺണമെന്റിന് ആദ്യമായി തടസ്സം നേരിട്ടത്. ഒന്നാം ലോകമഹായുദ്ധത്തെ തുടർന്ന് ബ്രിട്ടീഷ് പട്ടാളത്തിന് ലോകത്തിന്റെ പല ഭാഗങ്ങളിലേക്ക് നീങ്ങേണ്ടി വന്നതിനാല്‍ അഞ്ചു വർഷം ടൂർണമെന്റ് മുടങ്ങി. പിന്നീട് ടൂർണമെന്റിന് മുടക്കം നേരിടുന്നത് 1939ലാണ്. രണ്ടാം ലോകമഹായുദ്ധമായിരുന്നു അന്ന് വില്ലൻ. എന്നാൽ 1940ൽ തിരികെയെത്തിയ ടൂർണമെന്റിനെ കാത്തിരുന്നത് ഒരു പുതിയ തുടക്കമാണ്. ടൂർണമെന്റ് ആരംഭിച്ച് അരനൂറ്റാണ്ടോളം സ്ഥിരം വേദിയായിരുന്ന ഷിംലയിൽ നിന്ന് കളി ഡൽഹിയിലേക്ക് മാറി. പിൽക്കാലത്ത് ഡ്യുറാൻഡ് കപ്പ് എന്നാൽ, ഡൽഹി എന്ന് ചേർത്ത് പറയാൻ തുടങ്ങിയത് ചരിത്രം.

ഡ്യുറാൻഡ് കപ്പ് ഫുട്ബോൾ ചാംപ്യൻമാർക്കു സമ്മാനിക്കാനുള്ള ട്രോഫികൾക്ക് സമീപം ഐ.എം. വിജയനൊപ്പം പോസ് ചെയ്യുന്ന ബ്ലാസ്റ്റേഴ്സ് താരങ്ങളായ കെ.പി.രാഹുലും സച്ചിൻ സുരേഷും. ചിത്രം: മനോരമ

വേദി മാറിയതോടെ ടൂർണമെന്റിന്റെ തുടക്കം മുതൽ വിജയം കുത്തകയാക്കിയിരുന്ന ബ്രിട്ടിഷ് ടീമുകൾക്കും കാലിടറി. 1940ൽ മുഹമ്മദൻ സ്‌പോർട്ടിങ് ക്ലബ് കപ്പിൽ മുത്തമിട്ടതോടെ ഡ്യുറാൻഡ് കപ്പിൽ ഇന്ത്യൻ ടീമുകൾക്കും വിജയവഴി തുറന്നു. എന്നാൽ, ആ വിജയം തുടർക്കഥയാക്കാൻ ഒരു ദശകത്തോളം വീണ്ടും കാത്തിരിക്കേണ്ടിവന്നു. 1941 മുതൽ 1949 വരെ ടൂർണമെന്റ് വീണ്ടും മുടങ്ങി. രണ്ടാം ലോകമഹായുദ്ധം, ഇന്ത്യാ-പാക്ക് വിഭജനം എന്നിവയായിരുന്നു അത്തവണത്തെ കാരണങ്ങൾ. സ്വാതന്ത്ര്യാനന്തരം 1950ൽ ഡ്യുറാൻഡ് കപ്പ് പുനരാരംഭിച്ചപ്പോൾ, ടൂർണമെന്റും കപ്പും പാക്കിസ്‌ഥാനിലേക്ക് മാറ്റാനും ശ്രമങ്ങള്‍ നടന്നു. എന്നാൽ ആ ശ്രമങ്ങളൊന്നും വിജയിച്ചില്ല. ഡ്യുറാൻഡ് കപ്പ്  ഇന്ത്യയിൽ തന്നെ തുടർന്നു. 

ADVERTISEMENT

∙ കേരളം ആദ്യമായി അടുത്തു, ഒരു നൂറ്റാണ്ടിലേറെ കഴിഞ്ഞ്

ടൂർണമെന്റ് ആരംഭിച്ച് ഒരു നൂറ്റാണ്ടോളം പിന്നിട്ട ശേഷമാണ് ഡ്യുറാൻഡ് കപ്പുമായി കേരളീയർക്ക് അടുത്ത ബന്ധം തുടങ്ങുന്നത്. 1888ൽ ആരംഭിച്ച ടൂർണമെന്റിലെ കിരീടം ആദ്യമായി കേരളത്തിലെത്തുന്നത് 1997ൽ ആണ്. ഏതാണ്ട് ഒരു നൂറ്റാണ്ടിനു ശേഷം. കേരളാ ഫുട്ബോളിന്റെ തലയെടുപ്പായ ഐ.എം.വിജയൻ നയിച്ച എഫ്സി കൊച്ചിന്റെ കിരീടനേട്ടത്തോടെയാണ് ഡ്യുറാൻഡ് കപ്പ് ആദ്യമായി മലയാളക്കരയിലെത്തിയത്. ന്യൂഡൽഹി അംബേദ്കർ സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ മത്സരത്തിൽ ശക്തരായ മോഹൻ ബഗാനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് കീഴടക്കിയായിരുന്നു വിജയന്റെയും സംഘത്തിന്റെയും വിജയം. ചീമ ഒക്കേരി, റോഷൻ പെരേര, ദീപേന്ദു ബിശ്വാസ് തുടങ്ങിയ വമ്പൻ താരനിര അണിനിരന്ന മോഹൻ ബഗാന്റെ പരാജയം ആരും സ്വപ്നത്തിൽ പോലും കണ്ടിരുന്നില്ല.

ആദ്യമായി ഡ്യുറാൻഡ് കപ്പ് സ്വന്തമാക്കിയ മലയാളി ക്യാപ്റ്റൻ ഗോമസ് ഡിക്രൂസ്. എംആർസി വെല്ലിങ്ടണ്ണിന് വേണ്ടിയായിരുന്നു ഡിക്രൂസ് കിരീടം ഏറ്റുവാങ്ങിയത്.

ഐ.എം.വിജയൻ, രാമൻ വിജയൻ, ഫ്രൈഡേ ഇലാഹി എന്നിവരായിരുന്നു ഫൈനലിൽ എഫ്സി കൊച്ചിന്റെ ഗോൾ വേട്ടക്കാർ. ഇന്ത്യൻ ഫുട്ബോളിൽ ഏറെക്കുറെ പുതുമുഖമായിരുന്ന എഫ്സി കൊച്ചിനെ ഡ്യുറാൻഡ് കപ്പ് നേട്ടത്തിലേക്ക് അമരത്ത് നിന്ന് നയിച്ച ഐ.എം.വിജയൻ തന്നെയായിരുന്നു ടൂർണമെന്റിലെ ടോപ് സ്കോററും. കപ്പിന് പുറമേ 5 ലക്ഷം രൂപയും അംബാസഡർ കാറുമാണ് അന്ന് എഫ്സി കൊച്ചിൻ ടീമിനു സമ്മാനമായി കിട്ടിയത്. എന്നാൽ വിജയനു മുൻപേ ഡ്യുറാൻഡ് കപ്പ് ഏറ്റുവാങ്ങാൻ ഒരു മലയാളിക്ക് ഭാഗ്യമുണ്ടായി. 1955ൽ ജേതാക്കളായ എംആർസി വെല്ലിങ്‌ടണിനെ നയിച്ചത് മലപ്പുറം സ്വദേശിയായ ഗോമസ് ഡിക്രൂസ് ആയിരുന്നു.

എഫ്സി കൊച്ചിന് പുറമേ കേരള പൊലീസ്, മോഹൻ ബഗാൻ, ജെസിടി ഫഗ്വാര ടീമുകൾക്കു വേണ്ടിയും ഐ.എം.വിജയൻ ഡ്യുറാൻഡ് കപ്പിൽ കളിച്ചിട്ടുണ്ട്. വിജയൻ അംഗമായിട്ടുള്ളപ്പോൾ മോഹൻ ബഗാൻ കപ്പ് ഉയർത്തിയിട്ടുമുണ്ട്.

∙ രണ്ടാം കിരീടത്തിനായി വീണ്ടും കാത്തു; 2 ദശകത്തിലേറെ 

എഫ്സി കൊച്ചിന്റെ കിരീട നേട്ടത്തിന് ശേഷം ഒരു കേരള ടീം ഡ്യുറാൻഡ് കപ്പിൽ മുത്തമിടുന്നത് 2019ലാണ്. കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ, മോഹൻ ബഗാനെ ഒന്നിനെതിരെ 2 ഗോളുകൾക്ക് കീഴടക്കിയാണ് ഗോകുലം കേരള എഫ്‌സി കിരീടം ചൂടിയത്. ഡ്യുറാൻഡ് കപ്പിൽ ഏറ്റവുമധികം വിജയങ്ങൾ സ്വന്തമായിട്ടുള്ള (16) മോഹൻ ബഗാനെ തന്നെ തകർത്താണ് രണ്ടാം കേരള ടീമും കിരീടത്തിൽ മുത്തമിട്ടതെന്നത് ശ്രദ്ധേയം.

2019ലെ ഡ്യുറാൻഡ് കപ്പ് ചാംപ്യൻമാരായ ഗോകുലം കേരളയുടെ താരങ്ങൾ ഷിംല കപ്പുമായി. ഫയൽ ചിത്രം: സലിൽ ബേറ ∙ മനോരമ

നൂറ്റാണ്ടിലേറെ പാരമ്പര്യമുള്ള മോഹൻ ബഗാന് രണ്ടു ഫൈനലുകളിലും അടിതെറ്റിയത് ഫുട്ബോളിലെ ഇളമുറക്കാരായ കേരളാ ടീമുകളോടാണെന്നതും യാദൃശ്ചികം. മോഹൻ ബഗാൻ രൂപീകൃതമായത് 1889ലാണ്. ഗോകുലം കേരള എഫ്‌സി ടീമായി ബൂട്ട് കെട്ടിത്തുടങ്ങിയത് 2017 മുതലും. കേരളത്തിന്റെ രണ്ടാം കിരീട നേട്ടം മലയാളി താരങ്ങളുടെ തന്നെ ‘കാൽക്കരുത്തിന്റെയും കൈക്കരുത്തിന്റെയും’ ഫലമായാണെന്നത് ഏറ്റവും ശ്രദ്ധേയമായിരുന്നു. ഗോൾ വലയ്ക്ക് കോട്ടകെട്ടിയ സി.കെ.ഉബൈദും എതിർ വിങ്ങിലേക്ക് തുളഞ്ഞുകയറിയ ഷിബിൽ മുഹമ്മദും മുഹമ്മദ് സലാഹും ഉൾപ്പെടെ ഒമ്പതു മലയാളി താരങ്ങളാണ് ഗോകുലത്തിന് വേണ്ടി ഡ്യുറാൻഡ് കപ്പിൽ ബൂട്ടണിഞ്ഞത്. ജസ്റ്റിൻ ജോർജ്, ജി.സഞ്ജു, മുഹമ്മദ് ഇർഷാദ്, മുഹമ്മദ് റാഷിദ്, ബിജേഷ് ബാലൻ, കെ.പി.രാഹുൽ എന്നിവരായിരുന്നു ഗോകുലത്തിനായി കളത്തിലിറങ്ങിയ മറ്റ് മലയാളി താരങ്ങൾ.

∙ ഐഎസ്എല്ലിൽ ഇടഞ്ഞു; ഡ്യുറാൻഡ് കപ്പിൽ ഒരേ ഗ്രൂപ്പിൽ

കഴിഞ്ഞ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ പ്ലേ ഓഫ് മത്സരത്തിനിടെ പരസ്പരം ഇടഞ്ഞ ബെംഗളൂരു എഫ്‌സിയും കേരള ബ്ലാസ്റ്റേഴ്സും ഒരേ ഗ്രൂപ്പിൽ കളിക്കുന്നു എന്നത് ഇത്തവണത്തെ ഡ്യുറാൻഡ് കപ്പിന്റെ പ്രത്യേകതയാണ്. ബെംഗളൂരു ക്യാപ്റ്റൻ സുനിൽ ഛേത്രി നേടിയ വിവാദഗോളിൽ പ്രതിഷേധിച്ച് കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ മത്സരം പൂർത്തിയാക്കാതെ മൈതാനം വിട്ടു. ഇതിനെത്തുടർന്ന് ഐഎസ്എൽ പ്ലേ ഓഫിൽ ബെംഗളൂരു എഫ്‌സിയെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. എക്സ്ട്രാ ടൈമിലേക്കു നീണ്ട മത്സരത്തിന്റെ 96–ാം മിനിറ്റിൽ സുനിൽ ഛേത്രി നേടിയ ഫ്രീകിക്ക് ഗോളാണ് വിവാദമായത്. ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുക്കൊമനോവിച്ചിന്റെ നിർദേശത്തെ തുടർന്ന് ബ്ലാസ്റ്റേഴ്സ് താരങ്ങൾ കളം വിട്ടതോടെ ബെംഗളൂരുവിനെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. 

2022ലെ ഡ്യുറാൻഡ് കപ്പ് ഫുട്ബോളിൽ ചാംപ്യൻമാരായ ബെംഗളൂരു എഫ്സി ക്യാപ്റ്റൻ സുനിൽ ഛേത്രി സമ്മാനമായി ലഭിച്ച മെഡൽ ഭാര്യ സോനം ഭട്ടാചാര്യയെ അണിയിക്കുന്നു. ബെംഗളൂരു ടീമിൽ ഛേത്രിയുടെ സഹതാരമായ റോയ് കൃഷ്ണയുടെ മകളാണ് സോനത്തിന്റെ കൈകളിൽ. ഫയൽ ചിത്രം: സലിൽ ബേറ ∙ മനോരമ.

ഇന്ത്യൻ കായിക രംഗത്ത് വലിയ രീതിയിൽ ചർച്ചയായ ഈ വിവാദത്തിന്റെ അലകൾ അടങ്ങും മുൻപാണ് ഇരു ടീമുകളെയും ഒരേ ഗ്രൂപ്പില്‍ ഉൾപ്പെടുത്തി ഡ്യുറാൻഡ് കപ്പിന്റെ മത്സരക്രമം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇരു ടീമുകളും തമ്മിൽ പ്രശ്നങ്ങൾ നിലനിൽക്കുന്നതിനാൽ തന്നെ, ഈ ടീമുകൾ നേർക്കുനേർ വരുമ്പോൾ മൈതാനത്തിനുള്ളിലെന്ന പോലെ പുറത്തും ആവേശം അലതല്ലും എന്നതിൽ സംശയമില്ല.

∙ കൈ നിറയെ സമ്മാനങ്ങൾ

ടൂർണമെന്റ് ജേതാക്കൾക്ക് ഡ്യുറാൻഡ് കപ്പിന് പുറമേ മറ്റു രണ്ടു ട്രോഫികൾ കൂടി സമ്മാനിക്കുന്നുണ്ട്; ഷിംലയിലെ കായികപ്രേമികളായ നാട്ടുകാർ സമ്മാനിച്ച ഷിംല കപ്പും സ്വാതന്ത്ര്യാനന്തരം ടൂർണമെന്റ് പുനരാരംഭിച്ചപ്പോൾ ഇന്ത്യൻ പ്രസിഡന്റ് സമ്മാനിച്ച പ്രസിഡന്റ്സ് കപ്പുമാണ് ഇവ. ഇതിന് പുറമേ 50 ലക്ഷം രൂപയും വിജയികൾക്ക് ലഭിക്കും. രണ്ടാം സ്ഥാനത്തെത്തുന്ന ടീമിന് 30 ലക്ഷം രൂപയാണ് സമ്മാനത്തുക. ഗോൾഡൻ ബോൾ, ഗോൾഡൻ ബൂട്ട്, ഗോൾഡൻ ഗ്ലൗ എന്നിവയ്ക്ക് 3 ലക്ഷം രൂപവീതം സമ്മാനമായി ലഭിക്കും. 

കൊച്ചിയിൽ ഐഎൻഎസ് വിക്രാന്തിൽ നടന്ന പ്രകാശന ചടങ്ങിൽ, ട്രോഫികളുമായി എത്തുന്ന നാവിക സേനാ ഉദ്യോഗസ്ഥർ. ചിത്രം: മനോരമ.

∙ ‘ഡ്യുറാൻഡ് കപ്പ് ജയിച്ച ഗവർണർക്ക് അഭിനന്ദനങ്ങൾ’

കഴിഞ്ഞ തവണത്തെ ഡ്യുറാൻഡ് കപ്പ് വിജയികൾക്കുള്ള സമ്മാന വിതരണച്ചടങ്ങ് വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. സമ്മാനവിതരണത്തിനിടെ വിജയികളായ ബെംഗളൂരു എഫ്സിയുടെ ക്യാപ്റ്റൻ സുനിൽ ഛേത്രിയെ, ബംഗാൾ ഗവർണർ ല.ഗണേശന്‍ തള്ളി നീക്കിയതാണ് ചർച്ചയായത്. ഫോട്ടോയിൽ തനിക്കും ഇടം കിട്ടാൻ വേണ്ടി ഛേത്രിയെ ഗവർണർ തള്ളിമാറ്റുകയായിരുന്നു. ഇതോടെ ഒരു കൈ കൊണ്ടുമാത്രം ട്രോഫിയിൽ തൊട്ടു നിൽക്കേണ്ട അവസ്ഥയായിരുന്നു ഛേത്രി. ഈ സംഭവത്തിന്റെ വിഡിയോ പുറത്തു വന്നതോടെ ‘ഡ്യുറാൻഡ് കപ്പ് ജയിച്ച ഗവർണർക്ക് അഭിനന്ദനങ്ങൾ’ എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചാരണങ്ങളും നിറഞ്ഞു.

English Summary: Durand Cup, The Torchbearer Of Indian Football History, To Kick Off In August