മഴയില്നിന്ന് അണുതൈലം; രാജ്യങ്ങളുടെ ശത്രുത മാറ്റിയ, കർക്കടക ചികിത്സയുടെ ‘അദ്ഭുത സമാജം’
രാജ്യങ്ങൾ തമ്മിലുള്ള തർക്കം തീർക്കാൻ ആയുർവേദത്തിനു കഴിയുമോ? ആയുർവേദത്തിന്റെ മണ്ണായ കേരളത്തിൽ നയതന്ത്രവും രാജതന്ത്രവും സമം ചാലിച്ചൊരു ലേപന ചികിത്സ നടന്നിട്ടുണ്ടെന്നു പറഞ്ഞാൽ അദ്ഭുതം കൂറരുത്. ആ ചികിത്സ നടത്തിയ സ്ഥാപനം സ്വീകരിച്ച പേരിനും കേരള ചരിത്രത്തിൽ ഏറെ പ്രാധാന്യമുണ്ട്. ഐക്യ കേരളം എന്ന സങ്കൽപം വരുന്നതിന് മുൻപ്, ഇതേ കേരളം കൊച്ചിയും മലബാറും തിരുവിതാംകൂറുമായി വാണ രാജഭരണ കാലത്ത് കേരളീയ ആയുർവേദ സമാജം എന്ന് സ്വയം പേരിട്ട ആയുർവേ ചികിത്സാ കേന്ദ്രമാണത്. ആ ചികിത്സാ കേന്ദ്രം പരിഹരിച്ചതോ, മലബാർ –കൊച്ചി രാജ്യങ്ങൾ തമ്മിലുള്ള തർക്കവും. ലോകം ആയുർവേദ ചികിത്സയുടെ സൗഖ്യം തേടുന്ന കർക്കടക മാസം എത്തിക്കഴിഞ്ഞു. ഒരു പക്ഷേ കർക്കടകചര്യയുടെ പ്രാധാന്യം ലോകം മുഴുവൻ വ്യാപിപ്പിക്കുന്നതിനും മുന്നിൽ നിന്നത് ഇതേ ആയുർവേദ സമാജമാണ്. ഓരോ വർഷവും നിളയുടെ തീരത്ത് ചികിത്സ തേടിയെത്തുന്ന വിഐപികളുടെ നീണ്ട നിരതന്നെ സാക്ഷ്യം. യുദ്ധം പിടിച്ചു നിർത്തിയ ആ ചികിത്സയുടെ കഥ വായിക്കാം.

രാജ്യങ്ങൾ തമ്മിലുള്ള തർക്കം തീർക്കാൻ ആയുർവേദത്തിനു കഴിയുമോ? ആയുർവേദത്തിന്റെ മണ്ണായ കേരളത്തിൽ നയതന്ത്രവും രാജതന്ത്രവും സമം ചാലിച്ചൊരു ലേപന ചികിത്സ നടന്നിട്ടുണ്ടെന്നു പറഞ്ഞാൽ അദ്ഭുതം കൂറരുത്. ആ ചികിത്സ നടത്തിയ സ്ഥാപനം സ്വീകരിച്ച പേരിനും കേരള ചരിത്രത്തിൽ ഏറെ പ്രാധാന്യമുണ്ട്. ഐക്യ കേരളം എന്ന സങ്കൽപം വരുന്നതിന് മുൻപ്, ഇതേ കേരളം കൊച്ചിയും മലബാറും തിരുവിതാംകൂറുമായി വാണ രാജഭരണ കാലത്ത് കേരളീയ ആയുർവേദ സമാജം എന്ന് സ്വയം പേരിട്ട ആയുർവേ ചികിത്സാ കേന്ദ്രമാണത്. ആ ചികിത്സാ കേന്ദ്രം പരിഹരിച്ചതോ, മലബാർ –കൊച്ചി രാജ്യങ്ങൾ തമ്മിലുള്ള തർക്കവും.
ലോകം ആയുർവേദ ചികിത്സയുടെ സൗഖ്യം തേടുന്ന കർക്കടക മാസം എത്തിക്കഴിഞ്ഞു. ഒരു പക്ഷേ കർക്കടകചര്യയുടെ പ്രാധാന്യം ലോകം മുഴുവൻ വ്യാപിപ്പിക്കുന്നതിനും മുന്നിൽ നിന്നത് ഇതേ ആയുർവേദ സമാജമാണ്. ഓരോ വർഷവും നിളയുടെ തീരത്ത് ചികിത്സ തേടിയെത്തുന്ന വിഐപികളുടെ നീണ്ട നിരതന്നെ സാക്ഷ്യം. യുദ്ധം പിടിച്ചു നിർത്തിയ ആ ചികിത്സയുടെ കഥ വായിക്കാം. ഒപ്പം ഇരു ‘രാജ്യങ്ങളു’ടെയും വൈരം തീർത്ത ആ സ്ഥാപനത്തെയും അടുത്തു പരിചയപ്പെടാം. ആദ്യം ആര്യ വൈദ്യ സമാജവും പിന്നീട് കേരളീയ ആയുർവേദ സമാജവുമായി മാറിയ കഥകൂടിയാണിത്.
∙ കിരീടം മടിയിൽ വച്ചു ഭരിച്ച കൊച്ചി രാജാക്കന്മാർ, കിരീടധാരണം നടത്തിയ സമാജം
വർഷങ്ങൾക്കു മുൻപാണു സംഭവങ്ങളുടെ തുടക്കം. ഷൊർണൂരിൽ ഭാരതപ്പുഴ മലബാറിനെയും കൊച്ചിയെയും വിഭജിക്കുന്നു. പണ്ട് ഷൊർണൂരിൽ പണിത പാലത്തിന് കൊച്ചിപ്പാലം എന്നു പേരു വന്നതും അതുകൊണ്ടാണ്. മലബാറിൽനിന്ന് കൊച്ചിയിലേക്കുള്ള പാലം. അങ്ങനെയിരിക്കെ സാമൂതിരി കൊച്ചി രാജ്യം ആക്രമിച്ചു. അധികാരം സ്ഥാപിച്ച സാമൂതിരി രാജ ചിഹ്നമായ കിരീടവും ചെങ്കോലും എടുത്തു കൊണ്ടു പോയി. അതു കൊച്ചിരാജ്യത്തിന് മാനക്കേടായി. കൊച്ചി രാജാവ് വീണ്ടും കിരീടം പണിതു. പക്ഷേ അഭിമാനികളായ കൊച്ചി രാജാക്കന്മാർ ഒരു തീരുമാനമെടുത്തു. ഇനി കിരീടം തലയിൽ അണിയില്ല. മടിയിൽ കിരീടവുമായി കുറേക്കാലം ഭരണം നടത്തി.
∙ ആര്യവൈദ്യ സമാജം ചെറുതുരുത്തിയിലേക്ക്, കിരീടം കൊച്ചിയുടെ ശിരസ്സിലേക്ക്
അങ്ങനെയിരിക്കെ മറ്റൊരു സംഭവം നടന്നു. അക്കാലത്ത് പ്രശസ്ത വൈദ്യ കുടുംബങ്ങളുമായി ബന്ധപ്പെട്ട് ആയുർവേദ ചികിത്സ വ്യാപകമായുണ്ട്. എന്നാൽ സാധാരണക്കാർക്കു കൂടി സമീപിക്കാൻ സൗകര്യമുള്ള ചികിത്സാ കേന്ദ്രം വേണമെന്ന് കോഴിക്കോട് സാമൂതിരി മാനവിക്രമൻ ഏട്ടൻ രാജ ആഗ്രഹിച്ചു. ആയുർവേദ ചികിത്സാ ശാഖകളെക്കുറിച്ചു ശാസ്ത്രീയ പഠനങ്ങൾ വിരളമായിരുന്ന കാലത്ത് ബ്രിട്ടിഷ് ഗവൺമെന്റും ചികിത്സാ രീതിയോട് വിമുഖത പാലിച്ചു. ഇതിനെയെല്ലാം എതിർത്ത് 1902ൽ ആര്യ വൈദ്യ സമാജം എന്ന പേരിൽ സാമൂതിരി മാനവിക്രമൻ ഏട്ടൻ രാജ കോഴിക്കോട് ചാലപ്പുറത്ത് ആയുർവേദ ചികിത്സാ കേന്ദ്രവും പഠന കേന്ദ്രവും സ്ഥാപിച്ചു.
എന്നാൽ പിന്നീട് 1913ൽ ചേർന്ന പാലക്കാട് വൈദ്യ സമാജം ജനറൽ ബോഡി നിർണായകമായ ഒരു തീരുമാനം എടുത്തു. വൈദ്യ സമാജം കോഴിക്കോടല്ലല്ലോ വേണ്ടത്. കേരളത്തിന്റെ മധ്യ ഭാഗത്തേക്ക് മാറ്റിയാൽ കേന്ദ്രത്തിന്റെ സേവനം കേരളം മുഴുവൻ ലഭിക്കുമല്ലോ. ആ തീരുമാനം നടപ്പായി. അന്നു ചെറുതുരുത്തി കൊച്ചി രാജ്യത്തിലാണ്. ആയുർവേദ സമാജം കൊച്ചിയേയും കോഴിക്കോടിനേയും ബന്ധിപ്പിച്ചു. പ്രജാ താൽപര്യാർഥമുള്ള ചർച്ചകളിൽ മഞ്ഞുരുകി. തർക്കം പരിഹരിച്ചു. കിരീടം സാമൂതിരി കൊച്ചി രാജാവിന് തിരികെ നൽകി. കൊച്ചി രാജാവിന് കിരീടം തലയിലുമായി. അപ്പൻ തമ്പുരനായിരുന്നു ആദ്യ പ്രസിഡന്റ്. ചെറുതുരുത്തിയിൽ തുടങ്ങിയ സമാജം 1940ൽ ഷൊർണൂരിലേക്ക് മാറ്റി. കെ.ആർ. പത്മനാഭഅയ്യർ, റാവുബഹദൂർ എ.വി.ഗോവിന്ദമേനോൻ തുടങ്ങിയവരായിരുന്നു നേതൃ നിരയിൽ.
∙ കേരളമെന്ന ഐക്യകാഹളം മുഴക്കിയ സമാജം
കേരളം രൂപീകരിക്കുന്നതിന് മുൻപ് ഒറ്റ നാടിനായി ചിന്തിക്കാൻ ആർക്കു കഴിയും? അതു സമാജത്തിനു കഴിയും. അതു കാലത്തിന്റെ തെളിവ്. കോഴിക്കോട് നിന്നു ചെറുതുരുത്തിയിലേക്ക് സമാജം മാറ്റിയതിനൊപ്പം പേരു കൂടെ മാറ്റണമെന്ന് ആ ധിഷണാശാലികൾ തീരുമാനിച്ചിരിക്കണം. അങ്ങനെ ആര്യ വൈദ്യ സമാജം എന്നു പേരു മാറ്റി. കേരളീയ ആയുർവേദ സമാജം എന്ന പേരു സ്വീകരിച്ചു. ഐക്യ കേരളം രൂപപ്പെടും മുൻപുതന്നെ 1913ൽ ചേർന്ന സമാജം ഭരണ സമിതിയാണ് കേരളീയ ആയുർവേദ സമാജമെന്ന പേരുവിളി നടത്തിയത്.
തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നിങ്ങനെ മൂന്നായി നിന്ന മലയാളനാടിനെ ദീർഘ വീക്ഷണത്തോടെ കേരളമെന്ന്, കേരളപ്പിറവിക്ക് ഏറെ മുന്നേ വിളിച്ചത് സമാജമാണ്. മദ്രാസ് ഗവർണർ സർ ആർതർ ലൗലിയാണ് ചെറുതുരുത്തിയിൽ കേരളീയ ആയുർവേദ സമാജം ഉദ്ഘാടനം ചെയ്തത്. ആദ്യത്തെ ആയുർവേദ ആശുപത്രി, മെഡിക്കൽ കോളജ് എന്ന ഖ്യാതിയുമുണ്ട് 1902ൽ തുടങ്ങിയ സമാജത്തിന്.
∙ ഷൺമുഖം ചെട്ടിയുടെ ഭരണം വേണ്ട, മറുകര ചാടി സമാജം
രാജഭരണത്തിന്റെ ശീലായ്മകൾ എന്നിട്ടും സമാജത്തെ വിട്ടൊഴിഞ്ഞില്ലെന്നു പറയാം. അങ്ങനെയാണ് ചെറുതുരുത്തിയിലെ സമാജം ഷൊർണൂരിൽ എത്തിയത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ നിളയുടെ ദക്ഷിണ തീരത്തുനിന്ന് ഉത്തര തീരത്തേക്ക് സമാജം മാറിയതിൽ ഒരു രാജതന്ത്രമുണ്ട്. കാലങ്ങൾ കഴിഞ്ഞു. 1940 ലാണ് സംഭവം. കൊച്ചിയിൽ ദിവാൻ ഷൺമുഖൻ ചെട്ടിയുടെ ഭരണമാണ്. ദക്ഷിണ തീരമായ ചെറുതുരുത്തി കൊച്ചി രാജ്യത്തും. ഉത്തര തീരമായ ഷൊർണൂർ ബ്രിട്ടിഷ് മലബാറിനു കീഴിലും. സാമൂതിരി രാജ കുടുംബാംഗങ്ങൾ ഷൺമുഖം ചെട്ടിയുമായി ഉടക്കി. രാജകുടുംബാംഗങ്ങൾ കൂടി ഉൾപ്പെട്ട സമാജം ഭരണ സമിതി മറ്റൊരു തീരുമാനം കൂടി എടുത്തു. ദിവാന്റെ അതിർത്തിയിൽനിന്നു സമാജം മാറ്റാൻ. അങ്ങനെ സമാജം ഷൊർണൂരിൽ എത്തി.
∙ വൈദ്യന്മാരുടെ പാനൽ, ആശുപത്രി മോഡൽ... മുന്നേ നടന്ന് സമാജം
ആയുർവേദ ചികിത്സയിൽ വിപ്ലവകരമായ മാറ്റങ്ങൾക്കു വഴിയൊരുക്കിയത് സമാജമാണ്. അതെങ്ങനെയെന്നു നോക്കാം. അലോപ്പതിയുടെ മാതൃകയിൽ ആയുർവേദ ചികിത്സയ്ക്കായി ആശുപത്രി എന്ന സങ്കൽപവും കിടത്തിചികിത്സയും ആരംഭിക്കുന്നതിൽ മുന്നിൽ സമാജമായിരുന്നു. കർക്കടക മാസത്തിലെ സുഖചികിത്സ ഇന്നത്തെ രീതിയീൽ ശാസ്ത്രീയവും പ്രായോഗികവുമാക്കുന്നതിനും സമാജം വഴിയൊരുക്കിയെന്നു പറയാം. മറ്റൊന്ന് പാനൽ ചികിത്സാ രീതിയാണ്. രോഗികളെ പരിശോധിക്കുന്നതിന് ഡോക്ടർമാരുടെ പാനൽ രൂപീകരിക്കുന്നത് അലോപ്പതിയുടെ പ്രത്യേകതയാണ്. എത്രയോ വർഷങ്ങൾക്കു മുൻപുതന്നെ സമാജം പാനൽ ചികിത്സ ഏർപ്പെടുത്തിയിരുന്നു. പ്രമുഖ വൈദ്യന്മാരുടെ പാനൽ.
രോഗിക്ക് മുന്നിൽ വിവിധ വൈദ്യ ശാസ്ത്ര മേഖലകളിൽ പ്രമുഖരായ ചികിത്സകരുടെ പാനൽ എന്ന രീതിയും തുടങ്ങിവച്ചത് സമാജമാണ്. കാൽ മുട്ടു വേദന എന്നു പറഞ്ഞു വരുന്ന രോഗിക്ക് മുന്നിൽ പാനൽ കണ്ടെത്തുക ചിലപ്പോൾ പ്രമേഹമാകാം. ചില ആശയങ്ങളോടുള്ള ദഹിക്കായ്മ കൊണ്ടും വയറുവേദന വരാം. ഇങ്ങനെ എല്ലാ സങ്കിർണതകളും കണ്ടെത്തിയുള്ള ചികിത്സ. പ്രമേഹം, ഓട്ടിസം, ദന്ത ചികിത്സ തുടങ്ങിയ വിഭാഗങ്ങളിലെ പാനൽ പ്രസിദ്ധമായിരുന്നു. അഷ്ടവൈദ്യന്മാരും മൂസ് കുടുംബങ്ങളും പാനലുകളിൽ ഉൾപ്പെട്ടിരുന്നു. ആറാം തമ്പുരാൻ പൂമുള്ളി നീലകണ്ഠൻ നമ്പൂതിരിപ്പാട് ആയിരുന്നു പല പാനലുകളുടെയും അധ്യക്ഷൻ. അലോപ്പതി ഡോക്ടർമാരും പാനലിൽ അംഗങ്ങളായിരുന്നു.
∙ ഞാറ്റുവേല വെള്ളത്തിൽ അണുതൈലം, അടുപ്പിൽ പുളിവിറക്
പഥ്യമാണ് ആയുർവേദത്തിന്റെ മർമം എന്ന് ഏവർക്കും അറിയാം. ആ ചിട്ടകൾ ആയുർവേദ ശാലകളുടെ പ്രവർത്തനത്തിലും വേണം. മരുന്നുകളുടെ ഫലപ്രാപ്തിക്ക് അത് ആവശ്യം. ആ നിഷ്ഠ ഇപ്പോഴും സമാജം പാലിക്കുന്നുവെന്നതാണ് ആർക്കും അറിയാത്ത സത്യം. ഇപ്പോഴും എല്ലാ കർക്കടകത്തിലും ഏഴു ദിവസം കർക്കടക കഞ്ഞി സമാജത്തിൽനിന്നു കൊടുക്കുന്നു. ഏറ്റവും സൂക്ഷ്മമായി നിർമിക്കുന്ന തൈലം അണു തൈലമാണ്. അവ നിർമിക്കുന്നത് തിരുവാതിര ഞാറ്റുവേലയുടെ സമയത്ത് ശേഖരിക്കുന്ന മഴവെള്ളം കൊണ്ടാണ്. മുറ്റത്ത് തുണി വിരിച്ചു കെട്ടിയാണ് ജലം ശേഖരിക്കുക. ഞാറ്റുവേല വെള്ളത്തിന് ഗുണം ഏറെയെന്നു ചുരുക്കം.
യന്ത്രങ്ങൾക്കു പകരം കൈകൊണ്ടാണ് മരുന്നു നിർമാണം. മരുന്നു തിളപ്പിക്കുന്നത് പുളി വിറകിലും. പുളി വിറകിന് ചൂടു കൂടുതലാണ്. ആ ചൂട്, മരുന്നിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ വേണ്ടതുമാണ്. മരുന്നു ശേഖരിച്ചു വയ്ക്കുന്നത് മര ഭരണിയിലാണ്. അല്ലെങ്കിൽ മണ്ണു ഭരണിയിൽ. പ്ലാസ്റ്റിക് ടാങ്കുകൾക്ക് ഇപ്പോഴും സമാജത്തിൽ പ്രവേശനമില്ല. പ്ലാസ്റ്റിക് സംസ്കാരത്തിനും.
∙ വൈദ്യ കുടുംബങ്ങളുടെ സംഗമം, മികവിന്റെ സമാജം
പ്രമുഖ വൈദ്യന്മാരുടെ നിരയാണ് സമാജത്തിന്റെ ചരിത്രവും ചികിത്സയുടെ പുണ്യവും. അവരെ പരിചയപ്പെടാം. തൃപ്പങ്ങോട്ട് പരമേശ്വരൻ മൂസത്, വൈദ്യരത്നം പി.എസ്.വാരിയർ, പുലാമന്തോൾ ശങ്കരൻ മൂസ്, അമ്പരമൊളി രാവുണ്ണി വൈദ്യർ, വൈദ്യമഠം വലിയ നാരായണൻ നമ്പൂതിരി, വെയിലൂർ ശങ്കു വാരിയർ, തൈക്കാട്ടു നാരായണൻ മൂസ്, കുട്ടഞ്ചേരി വലിയ ആര്യൻ മൂസ്, പുലാമന്തോൾ ശങ്കരൻ മൂസ്, കേളത്ത് ശങ്കുണ്ണി അച്ചൻ, മൂരിയിൽ നമ്പീശൻ, പടിഞ്ഞക്കാര മുണ്ട വൈദ്യർ, തിരുന്നാവായ ശങ്കരൻ മൂസത്, ഡോ.കെ.വി.വൈദ്യലിംഗ അയ്യർ, അറിവിന്റെ തമ്പുരാൻ എന്നറിയപ്പെടുന്ന പൂമുള്ളി നീലകണ്ഠൻ നമ്പൂതിരിപ്പാട്, ഡോ.കെ.ശ്രീധരൻ നായർ, ഡോ.കെ.രാജഗോപാലൻ ഇങ്ങനെ പ്രമുഖർ ഏറെയും സമാജത്തിന്റെ പുണ്യങ്ങളായി.
മണ്ണത്ത് എം.മുരളീധരൻ അധ്യക്ഷനായ ഭരണസമിതിയാണ് ഇപ്പോൾ കേരളീയ ആയുർവേദ സമാജത്തിന് നേതൃത്വം നൽകുന്നത്. ആയുർവേദത്തിനൊപ്പം അലോപ്പതിയുൾപ്പെടെയുള്ള ചികിത്സാ രീതികളും ഇവിടെയുണ്ട്. രോഗിയുടെ സൗഖ്യത്തിന് എല്ലാ ചികിത്സാ രീതികളും എന്നതാണു തുടക്കം മുതൽ സമാജം പ്രഖ്യാപിച്ചത്. ഓട്ടിസം, പ്രമേഹം, രക്തസമ്മർദം തുടങ്ങിയ ശാരീരിക പ്രശ്നങ്ങൾക്ക് ഗവേഷണ വിഭാഗവും പ്രവർത്തിക്കുന്നു. ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽനിന്നു 2.5 കിലോ മീറ്റർ അകലെ ഭാരതപ്പുഴയുടെ തീരത്താണ് ആയുർവേദ സമാജം.
English Summary: The Origin and Growth of Keraleeya Ayurveda Samajam