‘‘സഹൃദയരേ, കലാസ്നേഹികളേ... ഈ ‘നാട്ടക’ത്തിലെ കഥയും കഥാപാത്രങ്ങളും സാങ്കൽപ്പികമല്ല.’’– ഒരുപക്ഷേ നാട്ടകം ഗെസ്റ്റ് ഹൗസിന്റെ ചരിത്രം ഒരു നാടകമായാൽ ഇങ്ങനെ ഒരു ആമുഖം സൂത്രധാരൻ പറയുമായിരുന്നു. ഇന്ന് കേരള രാഷ്ട്രീയത്തിൽ ‘നാട്ടകം’ എന്ന മൂന്നക്ഷരം ഒരു സ്ഥലമല്ല. മറിച്ച് ചരിത്രത്തിന്റെ സാക്ഷിയാണ്. കാരണം കേരളത്തിന്റെ ചരിത്രം നിശ്ചയിച്ച എത്രയോ തീരുമാനങ്ങൾ നാട്ടകം എന്ന നാട്ടകം ഗെസ്റ്റ് ഹൗസ് കണ്ടിരിക്കുന്നു. രാഷ്ട്രീയത്തിന്റെ ഗതി തിരിച്ച ചർച്ചകൾ ഈ ചുമരുകളെ ത്രസിപ്പിച്ചിരിക്കുന്നു. നിർണായക തീരുമാനങ്ങൾക്കായി എത്രയോ പേർ നാട്ടകത്തേക്ക് ഓടിയിരിക്കുന്നു. കേരള രാഷ്ട്രീയത്തിലെ തറവാട്ടു ഗെസ്റ്റ് ഹൗസ് എന്നു നാട്ടകത്തെ വിളിക്കാം. നാട്ടകത്തെ ആ സ്ഥാനത്തേക്ക് ഉയർത്തിയത് ഉന്നത ശീർഷരായ കോട്ടയത്തെ രാഷ്ട്രീയ നേതാക്കളാണ്. അവരിൽ മുന്നിലാകട്ടെ ഉമ്മൻ ചാണ്ടിയും. പുതുപ്പള്ളി വീടും പുതുപ്പള്ളി ഹൗസും കഴിഞ്ഞാൽ ഉമ്മൻ ചാണ്ടിക്ക് ഏറെയിഷ്ടം ഈ ഗെസ്റ്റ് ഹൗസായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാട്ടകം ഗെസ്റ്റ് ഹൗസ് (ഫയൽ ചിത്രം: മനോരമ)

∙ സത്യത്തിൽ അന്ന് ഉമ്മൻ ചാണ്ടി നാട്ടകത്തോട് വിട പറഞ്ഞു

ADVERTISEMENT

2022 നവംബർ 2, അന്ന് ഒരു ബുധനാഴ്ചയായിരുന്നു. പതിവുകൾ തെറ്റിച്ച് ഉമ്മൻ‍ ചാണ്ടി നാട്ടകം ഗെസ്റ്റ് ഹൗസിന്റെ പടിയിറങ്ങി. സാധാരണഗതിയിൽ നാട്ടകത്തെ ഈ താൽക്കാലിക വിശ്രമകേന്ദ്രത്തിൽനിന്ന് ഞായറാഴ്ച പുലർച്ചകളിലായിരുന്നു അദ്ദേഹം യാത്ര പുറപ്പെട്ടിരുന്നത്. അതും പുതുപ്പള്ളിയിലെ തന്റെ ജനങ്ങളുടെ ഇടയിലേക്ക്. എന്നാൽ ഇത്തവണ അദ്ദേഹം യാത്ര പുറപ്പെട്ടത് ജർമനിയിലേക്കാണ്. വിദഗ്ധ ചികിത്സയ്ക്കായി. വ്യത്യസ്തമായ ആ പടിയിറക്കം, നാട്ടകത്തേക്ക് ഇനിയൊരു മടങ്ങിവരവ് ഇല്ലെന്നതിന്റെ സൂചനയാണെന്ന് അന്നാർക്കും തോന്നിയതുപോലുമില്ലായിരുന്നു. 

ഉമ്മൻ ചാണ്ടി നാട്ടകം ഗെസ്റ്റ് ഹൗസിൽ.

18 വർഷത്തിലേറെയായി ഉമ്മൻ ചാണ്ടിയുടെ കോട്ടയത്തെ രണ്ടാം വീടായിരുന്നു നാട്ടകം സർക്കാർ അതിഥി മന്ദിരം. ആദ്യമായി മുഖ്യമന്ത്രി ആയി ചുമതലയേറ്റപ്പോള്‍ മുതലാണ് അദ്ദേഹം നാട്ടകം ഗെസ്റ്റ് ഹൗസിലെ ‘സ്ഥിര താമസക്കാരനായത്’. കേരളത്തിൽ എവിടെയുണ്ടെങ്കിലും ‍ഉമ്മൻ ചാണ്ടിയുടെ ഞായറാഴ്ചകൾ പുതുപ്പള്ളിക്കാര്‍ക്ക് മാത്രമുള്ളതാണ്. അതിനായി എത്ര വിലകൊടുക്കേണ്ടിവന്നാലും അദ്ദേഹത്തിന് അതൊന്നും തടസ്സമേ അല്ലായിരുന്നു. എവിടെയായാലും എത്ര തിരക്കിൽനിന്നും ഞായറാഴ്ച പുലർച്ചെയെങ്കിലും അദ്ദേഹം കോട്ടയത്തേക്ക് ഓടിയെത്തുമായിരുന്നു. ഇങ്ങനെ ഓടിയെത്തുന്ന അദ്ദേഹത്തെ കാത്ത് നാട്ടകം ഗെസ്റ്റ് ഹൗസിന്റെ വാതിലുകളും തുറന്നുകിടന്നു.

∙ ഉമ്മൻ ചാണ്ടിയും കെ.എം. മാണിയും, നാട്ടകത്തെ സ്ഥിരാംഗങ്ങൾ

മുഖ്യമന്ത്രി ആയി ചുമതല ഏറ്റതോടെ അംഗരക്ഷകരുടെയും സ്ഥിരമായി ഒപ്പമുള്ളവരുടെയും എണ്ണത്തിലുണ്ടായ വർധന കണക്കിലെടുത്താണ് ഉമ്മൻ ചാണ്ടിയുടെ ശനിയാഴ്ച രാത്രികളിലെ വിശ്രമം പുതുപ്പള്ളിയിൽനിന്ന് നാട്ടകത്തേക്ക് മാറ്റിയത്. അന്നുമുതലാണ് നാട്ടകം ഗെസ്റ്റ് ഹൗസിന് കേരള രാഷ്ട്രീയത്തിൽ, ഏറെ പ്രത്യേകിച്ച് കോട്ടയം രാഷ്ട്രീയത്തിൽ സ്വന്തമായ ഒരു വിലാസം ചാർത്തി നൽകപ്പെട്ടത്. നാട്ടകത്തിന്റെ വളർച്ചയിൽ ഉമ്മൻ ചാണ്ടിക്കൊപ്പംതന്നെ മറ്റൊരു നേതാവിനും തുല്യമായ പങ്കുണ്ട്. പാലായുടെ സ്വന്തം കെ.എം. മാണിയാണ് ആ രണ്ടാമൻ. ഒരു പക്ഷേ, നാട്ടകത്തിന്റെ അതിഥികളായി ഏറ്റവും കൂടുതൽ ദിവസം തങ്ങിയിട്ടുള്ളതും ഇവർ ഇരുവരുംതന്നെയാകും.

ADVERTISEMENT

∙ പുലരും വരെ ചർച്ച, നാട്ടകത്തെ മുന്നണി മര്യാദ

കോട്ടയത്തെ യുഡിഎഫ് സമവാക്യങ്ങളിൽ എപ്പോഴെല്ലാം വിള്ളൽ ഉണ്ടായിട്ടുണ്ടോ, ആ രാത്രികളിലേറെയും നാട്ടകം ഗെസ്റ്റ് ഹൗസിന് ഉറക്കമുണ്ടായിരുന്നില്ല. ഇരുട്ടി വെളുക്കുവോളവും നീളുന്ന ചർച്ചകൾക്ക് നേതൃത്വം നൽകിയിരുന്നതും ഉമ്മൻ ചാണ്ടിയും കെ.എം. മാണിയും  തന്നെയാണ്. ചർച്ചകൾ എത്ര മണിക്കൂർ നീണ്ടുപോയാലും പ്രശ്ന പരിഹാരം കാണാതെ ഇരുവരും നാട്ടകം വിട്ടുപോയിട്ടില്ല. 2003ൽ നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസും കേരളാ കോൺഗ്രസും തമ്മിൽ സീറ്റ് വിഷയത്തിൽ നടന്ന തർക്കം ഇതിൽ പ്രധാനമാണ്. ജയിക്കാൻ സാധ്യതയുള്ള 2 സീറ്റുകളിൽ ഒന്ന് കേരളാ കോൺഗ്രസിന് ലഭിക്കണമെന്നായിരുന്നു കെ.എം. മാണിയുടെ ആവശ്യം. 

എന്നാൽ, രണ്ട് സീറ്റുകളിലും കോൺഗ്രസ് സ്ഥാനാർഥികളെ രംഗത്തിറക്കണമെന്നായിരുന്നു അന്നത്തെ യുഡിഎഫ് കൺവീനറായിരുന്ന ഉമ്മന്‍ ചാണ്ടിയുടെയും കെപിസിസി പ്രസിഡന്റായിരുന്ന കെ. മുരളീധരന്റെയും ആവശ്യം. രണ്ടുകൂട്ടരും തങ്ങളുടെ ആവശ്യങ്ങളിൽ ഉറച്ചു നിന്നപ്പോൾ കീറാമുട്ടിയായ വിഷയത്തിൽ പ്രശ്ന പരിഹാരത്തിന് വേദിയാകാൻ നാട്ടകം ഗെസ്റ്റ് ഹൗസിന് വീണ്ടും നിയോഗമുണ്ടായി. അന്നും പതിവ് തെറ്റിയില്ല. പുലർച്ചെവരെ നീണ്ട ചര്‍ച്ചയ്ക്കൊടുവിൽ തീരുമാനമായി. രണ്ട് സീറ്റിലും കോൺഗ്രസ് മത്സരിക്കും. നാട്ടകത്തെ ഒത്തൊരുമ തിരഞ്ഞെടുപ്പ് ഫലത്തിലും പ്രതിഫലിച്ചു, കോൺഗ്രസിന്റെ റിബൽ സ്ഥാനാർഥിയുടെ ശക്തമായ ഭീഷണികളെവരെ അതിജീവിച്ച്, ഔദ്യോഗിക സ്ഥാനാർഥികളായിരുന്ന വയലാർ രവിയും തെന്നല ബാലകൃഷ്ണ പിള്ളയും വിജയിക്കുകയും ചെയ്തു.

∙ ഇറ്റലിയുടെ പ്രശ്നം തീർക്കാനും നാട്ടകത്തു വരണം 

ADVERTISEMENT

കോൺഗ്രസ്– കേരള കോൺഗ്രസ് ആശയ സംഘട്ടനങ്ങൾക്കൊപ്പം കോട്ടയത്തെ സീറ്റ് തർക്കങ്ങൾ വരെയുള്ള പ്രശ്നങ്ങള്‍ക്കും പരിഹാരം ഉരിത്തിരിഞ്ഞിരുന്നത് നാട്ടകം ഗെസ്റ്റ് ഹൗസിൽനിന്നാണ്. സോണിയ ഗാന്ധിയുടെ കോട്ടയം സന്ദർശന സമയത്ത് ആതിഥ്യമേകാനായി ഉമ്മൻചാണ്ടി തിര‍ഞ്ഞെടുത്തതും ഈ ഗെസ്റ്റ് ഹൗസ് തന്നെയാണ്. ഇറ്റാലിയന്‍ നാവികരുടെ വെടിവയ്പിൽ മത്സ്യത്തൊഴിലാളികൾ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ഇറ്റാലിയൻ നയതന്ത്ര പ്രതിനിധികളുമായുള്ള ചർച്ചയ്ക്ക് വേദിയായതും ഈ ഗെസ്റ്റ് ഹൗസാണ്. കേരളാ കോൺഗ്രസിലെ ഒട്ടേറെ ഇണക്കങ്ങൾക്കും പിണക്കങ്ങൾക്കും വേദിയാകാനുള്ള നിയോഗവും ഈ സർക്കാർ അതിഥി മന്ദിരത്തിന് ഉണ്ടായിട്ടുണ്ട്. എല്ലാ ശനിയാഴ്ചകൾക്കും പുറമെ ഇത്തരത്തിലുള്ള എന്തെങ്കിലും പ്രത്യേക ചർച്ചകളോ കൂടിക്കാഴ്ചകളോ ഉള്ളപ്പോൾ മാത്രമാണ് ഉമ്മൻ ചാണ്ടി നാട്ടകം ഗെസ്റ്റ് ഹൗസിൽ പകൽ സമയം ചെലവഴിച്ചിരുന്നത്.

∙ വാതിൽ തുറന്നിട്ട് ഉറങ്ങിക്കോളൂ, കഞ്ഞി തയാർ 

ശനിയാഴ്ച വൈകുന്നേരങ്ങളിൽ എത്തുമെന്ന് അറിയിച്ചാലും മിക്കപ്പോഴും വൈകി മാത്രമാണ് ഉമ്മൻ ചാണ്ടി നാട്ടകത്തേക്ക് എത്തിയിരുന്നത്. തിരക്കുകൾ കൂടുതലാണെങ്കിൽ ഈ വരവ് പലപ്പോഴും പുലർച്ചയിലേക്കു നീളും. ഇങ്ങനെ വൈകാൻ സാധ്യതയുള്ള ദിവസങ്ങളിൽ രാത്രി ആകുമ്പോഴേക്കും അദ്ദേഹത്തിന്റെ കൂടെയുള്ള ആരുടെയെങ്കിലും ഫോണ്‍ വിളി ഉറപ്പ്. ‘‘സാറിന്റെ വരവ് കാത്ത് നിങ്ങൾ ഉറക്കം കളയണ്ട, വാതിൽ തുറന്നിട്ടിരുന്നാൽ മതി, അദ്ദേഹം വന്ന് കയറിക്കോളാമെന്ന് പറഞ്ഞിട്ടുണ്ട്.’’ ഈ സ്ഥിരം സന്ദേശമായിരുന്നു ആ വിളികളുടെയെല്ലാം ഉള്ളടക്കം. 

‘‘ഒപ്പം നിൽക്കുന്നവരെ ഇത്രത്തോളം കരുതലോടെ സമീപിക്കുന്ന മറ്റ് അതിഥികൾ വളരെക്കുറവാണെന്ന് തന്നെ പറയാം. ഇവിടെ 10 ജീവനക്കാരാണ് ഉള്ളത്. അവരെ ഓരോരുത്തരെയും പേരെടുത്ത് വിളിച്ചാണ് അദ്ദേഹം ഇടപെട്ടിരുന്നത്. അത്രത്തോളം ആത്മബന്ധമാണ് എല്ലാവരുമായും പുലർത്തിയിരുന്നത്. വലിയ ആവശ്യങ്ങളൊന്നും അദ്ദേഹത്തോട് പറയേണ്ട സാഹചര്യം ഇവിടെ ആർക്കും ഉണ്ടായിട്ടില്ല. എന്നാൽ അവതരിപ്പിച്ചിട്ടുള്ള ഏതൊരു കാര്യത്തിലും കൃത്യമായ ഇടപെടൽ അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്’’– ഗെസ്റ്റ് ഹൗസ് മാനേജർ വി.ജെ. സാബു പറ‍യുന്നു.

കോവിഡ് വ്യാപനത്തിന് ശേഷം അദ്ദേഹം രാത്രിസമയങ്ങളിൽ വരുമ്പോൾ ഭക്ഷണമായി കഞ്ഞിയും പയറും കരുതുന്ന പതിവുണ്ടായിരുന്നു. ഇത്തരത്തിൽ ഒരു ദിവസം അദ്ദേഹം എത്താൽ പുലർച്ചെ 3 മണിയായി. വന്നപ്പോഴേ ചോദിച്ചു, ‘‘നിങ്ങൾ എനിക്കുവേണ്ടി കഷ്ടപ്പെട്ട് ഭക്ഷണം തയാറാക്കി വച്ചിട്ടുണ്ടല്ലേ? നിങ്ങളുടെ അധ്വാനവും തയാറാക്കിയ ഭക്ഷണവും വെറുതേയാകണ്ട, അതിങ്ങ് എടുത്തേക്കൂ’’. ആ ഭക്ഷണം മുഴുവൻ കഴിച്ച ശേഷമാണ് അദ്ദേഹം ഉറങ്ങാൻ പോയത്.

∙ മുടങ്ങരുത്, ഒരു ചായയും ദിനപത്രവും

കിടക്കുന്നത് എത്ര വൈകിയാണെങ്കിലും പുലർച്ചെ അഞ്ചിന് വിളിച്ചുണർത്തണമെന്നത് അദ്ദേഹത്തിന് നിർബന്ധമായിരുന്നു. ഉറക്കം എഴുന്നേറ്റാൽ 10 മിനിറ്റിനുള്ളിൽ തന്നെ പ്രാഥമിക കർമങ്ങൾ എല്ലാം പൂർത്തിയാക്കിയിട്ടുണ്ടാകും. പിന്നെ നിർബന്ധമുള്ളത് 2 കാര്യങ്ങളാണ്. ഒരു ചായ, ഒപ്പം ദിനപത്രവും. കുടുംബത്തോടൊപ്പമാണ് വരാറുള്ളതെങ്കിൽ പത്രവായന ഹാളിലേക്ക് മാറ്റും. ഉറങ്ങുന്ന മറ്റുള്ളവർക്ക് ശല്യമാകരുതെന്ന അദ്ദേഹത്തിന്റെ നിർബന്ധമായിരുന്നു അതിനു കാരണം. 

രാത്രി വൈകി എത്തുമ്പോഴും മറ്റാരെയും ശല്യപ്പെടുത്തുകയോ ഉണർത്തുകയോ ചെയ്യാതെയാണ് അദ്ദേഹം മുറിയിലേക്ക് പോയിരുന്നതും. ഇവിടെയെത്തിയാൽ സുരക്ഷാ ഉദ്യോഗസ്ഥരെ പോലും മടക്കി അയയ്ക്കുമായിരുന്നു. അത്രത്തോളം സമാധാനത്തോടെയാണ് അദ്ദേഹം ഇവിടെ സമയം ചെലവഴിച്ചിട്ടുള്ളത്. ഇനി അദ്ദേഹം ഇവിടേക്ക് വരില്ലെന്ന് വിശ്വസിക്കാനാകുന്നില്ല. കഴിഞ്ഞ 4 വർഷത്തിനിടെ ഞങ്ങളുടെ ഈ കുടുംബത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ടു കാരണവൻമാരെയാണ് നഷ്ടമായത്. ഞങ്ങൾക്ക് താങ്ങാവുന്നതിലും അപ്പുറമാണ് ഈ വിയോഗങ്ങൾ. – ഗെസ്റ്റ് ഹൗസ് ജീവനക്കാർ പറയുന്നു.

∙ ആരും കാണാത്തത് കാണുന്ന നായകൻ

പതിവുപോലെ പുലർച്ചെ ഉമ്മൻചാണ്ടി നാട്ടകം ഗെസ്റ്റ് ഹൗസിന്റെ ചുവന്ന പടവുകൾ ഇറങ്ങി ഓദ്യോഗിക വാഹനത്തിലേക്ക് കയറാന്‍ തുടങ്ങുന്നു. ഗാർഡ് ഓഫ് ഓണർ നൽകിയ പൊലീസുകാരുടെയും കൂടെയുണ്ടായിരുന്ന മറ്റാരുടെയും ശ്രദ്ധ പതിഞ്ഞില്ലെങ്കിലും ഉമ്മന്‍ ചാണ്ടിയുടെ കണ്ണിൽ അത് പതിഞ്ഞു. സാധാരണ ഗതിയിൽ ഉന്നത ഉദ്യോഗസ്ഥരോ, രാഷ്ട്രീയ നേതാക്കൻമാരോ മാത്രമാണ് ഉമ്മൻ ചാണ്ടിയെ കാണാനായി നാട്ടകം ഗെസ്റ്റ് ഹൗസിലേക്ക് എത്താറുള്ളത്. എന്നാൽ അതിൽനിന്നെല്ലാം വ്യത്യസ്ഥമായി ഗെസ്റ്റ് ഹൗസ് പരിസരത്ത് ഒതുക്കി നിർത്തിയിരുന്ന ഓട്ടോറിക്ഷയിലേക്കും അതിന് സമീപം നിന്ന സ്ത്രീയിലേക്കുമാണ് അദ്ദേഹത്തിന്റെ കണ്ണെത്തിയത്. 

നാട്ടകം ഗെസ്റ്റ് ഹൗസിൽ ഉമ്മൻ ചാണ്ടി.

കാറിലേക്ക് പോകുന്നതിന് പകരം അദ്ദേഹം നേരെ ഓട്ടോറിക്ഷയുടെ സമീപത്തേക്കു ചെന്നു. അപകടത്തിൽ കാൽ മുറിച്ചുമാറ്റേണ്ടിവന്ന ഭർത്താവിനൊപ്പം വന്ന ആ സ്ത്രീയോട് കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി. അവരുടെ പക്കല്‍നിന്ന് വാങ്ങിയ അപേക്ഷയിൽ, എന്തോ എഴുതി തിരികെ നൽകി. ‘‘നിരാശയോടെ ഓട്ടോറിക്ഷയ്ക്കു സമീപം പകച്ചു നിന്ന ആ സ്ത്രീയുടെ മുഖത്ത് അന്നു കണ്ട സന്തോഷം വാക്കുകളില്‍ പറഞ്ഞറിയിക്കാനാകില്ല. ജീവിതത്തിലെ ഏറ്റവും മനോഹരമായ കാഴ്ചകളിൽ ഒന്നായി അത് എന്നും എന്റെയൊപ്പം ഉണ്ടാകും’’– ഗെസ്റ്റ് ഹൗസ് ജീവനക്കാരനായ കെ.അനിൽ കുമാർ പറയുന്നു.

∙ ഗെസ്റ്റ് ഹൗസിനു സമ്മാനം

നാട്ടകം ഗെസ്റ്റ് ഹൗസിലെ സ്ഥിരം താമസക്കാരായിരുന്ന ഉമ്മൻ ചാണ്ടിയും കെ.എം. മാണിയും ചേർന്ന് ഈ അതിഥി മന്ദിരത്തിന് ഒരു സമ്മാനം നൽകിയിട്ടുണ്ട്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയും കെ.എം.മാണി ധനമന്ത്രിയും ആയിരിക്കുന്ന കാലത്താണ് ഗെസ്റ്റ് ഹൗസിനോട് ചേർന്ന് 100 പേരെ ഉൾക്കൊള്ളാനാകുന്ന കോൺഫറൻസ് ഹാൾ നിർമിക്കാൻ തുക അനുവദിച്ചത്. കോവിഡും മറ്റു ചില പ്രതിസന്ധികളെയും തുടർന്ന് ഇടക്കാലത്ത് ഈ കെട്ടിടത്തിന്റെ നിർമാണം മുടങ്ങിയിരുന്നു. എന്നാൽ ഇപ്പോൾ ‘ആ രണ്ട് വിശിഷ്ട അതിഥികളുടെയും’ സ്മാരകമായി ഗെസ്റ്റ് ഹൗസ് പരിസരത്ത് ആ കെട്ടിടം തലയുയർത്തി നിൽക്കുന്നുണ്ട്. 

∙ ഡേവിയുടെ ബംഗ്ലാവ്, ദിവാന്റെ കവല വഴി 

ആലപ്പുഴയിലെ ഒരു കയർ ഫാക്ടറിയുടെ മാനേജരായി കേരളത്തിലെത്തിയ ഡി.എച്ച്.ഡേവി എന്ന ബ്രിട്ടിഷുകാരൻ, ജോലിയിൽനിന്ന് വിരമിച്ചതിനു ശേഷമുള്ള ജീവിതത്തിനായി പണികഴിപ്പിച്ച ബംഗ്ലാവാണ് ഇന്നത്തെ അതിഥി മന്ദിരം. നാട്ടകം മണിപ്പുഴയ്ക്കു സമീപം ഉപ്പായിക്കാട് എന്ന് അറിയപ്പെടുന്ന സ്ഥലത്തെ 8.5 ഏക്കറിലാണ് ഈ മന്ദിരം സ്ഥിതി ചെയ്യുന്നത്. 1925ൽ ആരംഭിച്ച കെട്ടിട നിർമാണം പൂർത്തീകരിക്കാൻ മൂന്നു വർഷമെടുത്തു. ദിവാൻ സർ സി.പി. രാമസ്വാമി അയ്യർ ഉൾപ്പെടെ ഒട്ടേറെ പ്രമുഖർ ഡേവിയുടെ വിരുന്നുകാരായി ഇവിടെ എത്തിയിരുന്നു. ഇത്തരത്തില്‍ ദിവാന്റെ വരവിനെത്തുടർന്നാണ് ബംഗ്ലാവിനോട് ചേർന്നുള്ള സ്ഥലത്തിന് ദിവാൻ കവല എന്ന പേരു തന്നെ ലഭിച്ചത്. 

ഡി.എച്ച്.ഡേവിയുടെ ഛായാചിത്രം നാട്ടകം ഗെസ്റ്റ് ഹൗസില്‍.

ഡേവിയുടെ മരണ ശേഷം ബ്രിട്ടനിൽ ഉണ്ടായിരുന്ന അനന്തരാവകാശികൾ ബംഗ്ലാവും മറ്റ് സ്ഥാവരജംഗമ വസ്ത്തുക്കളും 42,000 രൂപ വില നിശ്ചയിച്ച് തിരുവിതാംകൂർ മഹാരാജാവിന് കൈമാറി. തുടർന്ന് അന്നത്തെ ഭരണാധികാരികള്‍ ഈ ബംഗ്ലാവിനെ ഔദ്യോഗിക അതിഥി മന്ദിരമാക്കി മാറ്റുകയായിരുന്നു. സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം അധികാരത്തില്‍ വന്ന വിവിധ സർക്കാരുകളും ഈ കെട്ടിടത്തെ അതിഥി മന്ദിരമായി നിലനിർത്തുകയും ചെയ്തു.

English Summary: Nattakom, Kerala's Political Guest House: How it Connected with Oommen Chandy?