ഉടമയെ ഇറക്കിവിട്ട കമ്പനി; വില്ലനായ കെൻ; ഇതാണ് ‘ബാർബി’ക്കു പിന്നിലെ യാഥാർഥ്യം
‘ഐ ആം എ ബാർബി ഗേൾ, ഇൻ ദി ബാർബി വേൾഡ്. ലൈഫ് ഇൻ പ്ലാസ്റ്റിക്, ഇറ്റ് ഈസ് ഫന്റാസ്റ്റിക്...’ എന്ന വരി അക്വാ ബാൻഡ് 1997ൽ പുറത്തിറക്കിയ പാട്ടിന്റെ താളത്തിൽ അല്ലാതെ വായിക്കാൻ പോലുമാകില്ലല്ലോ. ലോകം അത്രയ്ക്കൊന്നും ചേർന്നു നിൽക്കാതിരുന്ന കാലത്തുപോലും വമ്പൻ ഹിറ്റായ സിംഗിൾ ആയിരുന്നു അത്. അത്രയ്ക്കുണ്ട് ബാർബിയുടെ പ്രശസ്തി. സ്വന്തമായി ബാർബി പാവ ഇല്ലാത്ത കുട്ടിക്കാലമുള്ളവർക്കുപോലും ബാർബിയെ അറിയാം. ചില കുട്ടികൾ നമ്മുടെ ഉത്സവപ്പറമ്പുകളിൽ ബാർബിയുടെ കോപ്പിപ്പാവകൾ കണ്ടു കൊതിച്ചു, ചിലപ്പോഴൊക്കെ വാങ്ങിക്കിട്ടി. എന്നാൽ നമ്മുടെ നൊസ്റ്റാൾജിയകൾക്കും അപ്പുറമാണ് ബാർബിയെന്ന ആശയം. അത് അറിയാൻ കുറച്ചു പഴയ കാലത്തുനിന്നു തുടങ്ങണം. ജീവിതം 'പ്ലാസ്റ്റിക്ക'ല്ലെന്നും, അതല്ല 'അതിശയകരമായ' സത്യമെന്നും തിരിച്ചറിഞ്ഞ പെൺകുട്ടിയിൽനിന്നാണ് ആ കഥയുടെ തുടക്കം. അത് തുടങ്ങുന്നത് ഇങ്ങിനെയാണ്...
‘ഐ ആം എ ബാർബി ഗേൾ, ഇൻ ദി ബാർബി വേൾഡ്. ലൈഫ് ഇൻ പ്ലാസ്റ്റിക്, ഇറ്റ് ഈസ് ഫന്റാസ്റ്റിക്...’ എന്ന വരി അക്വാ ബാൻഡ് 1997ൽ പുറത്തിറക്കിയ പാട്ടിന്റെ താളത്തിൽ അല്ലാതെ വായിക്കാൻ പോലുമാകില്ലല്ലോ. ലോകം അത്രയ്ക്കൊന്നും ചേർന്നു നിൽക്കാതിരുന്ന കാലത്തുപോലും വമ്പൻ ഹിറ്റായ സിംഗിൾ ആയിരുന്നു അത്. അത്രയ്ക്കുണ്ട് ബാർബിയുടെ പ്രശസ്തി. സ്വന്തമായി ബാർബി പാവ ഇല്ലാത്ത കുട്ടിക്കാലമുള്ളവർക്കുപോലും ബാർബിയെ അറിയാം. ചില കുട്ടികൾ നമ്മുടെ ഉത്സവപ്പറമ്പുകളിൽ ബാർബിയുടെ കോപ്പിപ്പാവകൾ കണ്ടു കൊതിച്ചു, ചിലപ്പോഴൊക്കെ വാങ്ങിക്കിട്ടി. എന്നാൽ നമ്മുടെ നൊസ്റ്റാൾജിയകൾക്കും അപ്പുറമാണ് ബാർബിയെന്ന ആശയം. അത് അറിയാൻ കുറച്ചു പഴയ കാലത്തുനിന്നു തുടങ്ങണം. ജീവിതം 'പ്ലാസ്റ്റിക്ക'ല്ലെന്നും, അതല്ല 'അതിശയകരമായ' സത്യമെന്നും തിരിച്ചറിഞ്ഞ പെൺകുട്ടിയിൽനിന്നാണ് ആ കഥയുടെ തുടക്കം. അത് തുടങ്ങുന്നത് ഇങ്ങിനെയാണ്...
‘ഐ ആം എ ബാർബി ഗേൾ, ഇൻ ദി ബാർബി വേൾഡ്. ലൈഫ് ഇൻ പ്ലാസ്റ്റിക്, ഇറ്റ് ഈസ് ഫന്റാസ്റ്റിക്...’ എന്ന വരി അക്വാ ബാൻഡ് 1997ൽ പുറത്തിറക്കിയ പാട്ടിന്റെ താളത്തിൽ അല്ലാതെ വായിക്കാൻ പോലുമാകില്ലല്ലോ. ലോകം അത്രയ്ക്കൊന്നും ചേർന്നു നിൽക്കാതിരുന്ന കാലത്തുപോലും വമ്പൻ ഹിറ്റായ സിംഗിൾ ആയിരുന്നു അത്. അത്രയ്ക്കുണ്ട് ബാർബിയുടെ പ്രശസ്തി. സ്വന്തമായി ബാർബി പാവ ഇല്ലാത്ത കുട്ടിക്കാലമുള്ളവർക്കുപോലും ബാർബിയെ അറിയാം. ചില കുട്ടികൾ നമ്മുടെ ഉത്സവപ്പറമ്പുകളിൽ ബാർബിയുടെ കോപ്പിപ്പാവകൾ കണ്ടു കൊതിച്ചു, ചിലപ്പോഴൊക്കെ വാങ്ങിക്കിട്ടി. എന്നാൽ നമ്മുടെ നൊസ്റ്റാൾജിയകൾക്കും അപ്പുറമാണ് ബാർബിയെന്ന ആശയം. അത് അറിയാൻ കുറച്ചു പഴയ കാലത്തുനിന്നു തുടങ്ങണം. ജീവിതം 'പ്ലാസ്റ്റിക്ക'ല്ലെന്നും, അതല്ല 'അതിശയകരമായ' സത്യമെന്നും തിരിച്ചറിഞ്ഞ പെൺകുട്ടിയിൽനിന്നാണ് ആ കഥയുടെ തുടക്കം. അത് തുടങ്ങുന്നത് ഇങ്ങിനെയാണ്...
‘ഐ ആം എ ബാർബി ഗേൾ, ഇൻ ദി ബാർബി വേൾഡ്. ലൈഫ് ഇൻ പ്ലാസ്റ്റിക്, ഇറ്റ് ഈസ് ഫന്റാസ്റ്റിക്...’ എന്ന വരി അക്വാ ബാൻഡ് 1997ൽ പുറത്തിറക്കിയ പാട്ടിന്റെ താളത്തിൽ അല്ലാതെ വായിക്കാൻ പോലുമാകില്ലല്ലോ. ലോകം അത്രയ്ക്കൊന്നും ചേർന്നു നിൽക്കാതിരുന്ന കാലത്തുപോലും വമ്പൻ ഹിറ്റായ സിംഗിൾ ആയിരുന്നു അത്. അത്രയ്ക്കുണ്ട് ബാർബിയുടെ പ്രശസ്തി. സ്വന്തമായി ബാർബി പാവ ഇല്ലാത്ത കുട്ടിക്കാലമുള്ളവർക്കുപോലും ബാർബിയെ അറിയാം.
ചില കുട്ടികൾ നമ്മുടെ ഉത്സവപ്പറമ്പുകളിൽ ബാർബിയുടെ കോപ്പിപ്പാവകൾ കണ്ടു കൊതിച്ചു, ചിലപ്പോഴൊക്കെ വാങ്ങിക്കിട്ടി. എന്നാൽ നമ്മുടെ നൊസ്റ്റാൾജിയകൾക്കും അപ്പുറമാണ് ബാർബിയെന്ന ആശയം. അത് അറിയാൻ കുറച്ചു പഴയ കാലത്തുനിന്നു തുടങ്ങണം. ജീവിതം 'പ്ലാസ്റ്റിക്ക'ല്ലെന്നും, അതല്ല 'അതിശയകരമായ' സത്യമെന്നും തിരിച്ചറിഞ്ഞ പെൺകുട്ടിയിൽനിന്നാണ് ആ കഥയുടെ തുടക്കം. അത് തുടങ്ങുന്നത് ഇങ്ങിനെയാണ്...
∙ മകളുടെ പെൺപാവയിൽനിന്ന് ബാർബി
അമേരിക്കയിൽ 1916 ൽ റൂത് മരിയാന ഹാൻഡ്‌ലർ എന്നൊരു പെൺകുട്ടി ജനിച്ചു. അവളൊരു സാധാരണക്കാരിയായി ജീവിച്ചു. അവൾക്ക് എലിയറ്റ് എന്ന കാമുകനുണ്ടായി. അയാൾക്കു വളരെ നന്നായി മരത്തിന്റെ ഉരുപ്പടികൾ ഉണ്ടാക്കാനറിയാമായിരുന്നു. വീട്ടുകാരിയായിരുന്നെങ്കിലും റൂത്തിന് കച്ചവടം ചെയ്യാൻ പല ആശയങ്ങളുമുണ്ടായിരുന്നു. എലിയറ്റിന്റെ കരവിരുതും റൂത്തിന്റെ ബുദ്ധിയും ചേർത്ത് അവർ ചെറിയ കച്ചവടം തുടങ്ങി. അവർ പ്ലാസ്റ്റിക്ക് ഒഴിവാക്കിയുള്ള ഫർണിച്ചറുകളുണ്ടാക്കി. വില കുറഞ്ഞ മരത്തടി ഉപയോഗിച്ച് ഉപകരണങ്ങൾ ഉണ്ടാക്കിയതു വലിയ ലാഭമായി.
അങ്ങനെ റൂത്തിന്റെയും എലിയറ്റിന്റെയും കച്ചവടം പച്ചപിടിച്ചു. കമ്പനിയിൽ ഹാരോൾഡ് മാറ്റ് എന്നൊരു കൂട്ടുകാരനും ചേർന്നു. അങ്ങനെ ഇവർ മൂന്നുപേരും ചേർന്നൊരു കമ്പനിയുണ്ടാക്കി. മാറ്റിന്റെയും എലിയറ്റിന്റെയും പേരിലെ അക്ഷരങ്ങൾ ചേർത്തു കമ്പനിക്കു മാറ്റെൽ (MATTEL) എന്നു പേരിട്ടു. അന്നു റൂത്തിന്റെ പേരു ചേർത്ത് ഒരു ബ്രാൻഡ് ഉണ്ടാക്കാൻ അവർക്കു സാധിക്കാതെ പോയി! അതുപിന്നെ ലോകത്തിന്റെ പ്രവർത്തനം പണ്ടുതൊട്ടേ അങ്ങനെയാണല്ലോ. കമ്പനിയുടെ ആശയം റൂത്തിന്റേതായിരുന്നിട്ടും പേരിനു പോലും റൂത്തില്ലാത്തൊരു കമ്പനിയായി അതു റജിസ്റ്റർ ചെയ്യപ്പെട്ടു. രണ്ടാം ലോക യുദ്ധകാലത്തു മാറ്റെലിന്റെ വീട്ടുപകരണ നിർമാണം നഷ്ടത്തിലേക്കു പോയി.
ഒരിക്കൽ മകൾ ബാർബറ കടലാസുകൊണ്ടു വലിയ പെൺ പാവയുണ്ടാക്കി കളിക്കുന്നതു റൂത്ത് കണ്ടു. ആ കാലത്തു കുഞ്ഞാവപ്പാവകളായിരുന്നു കുട്ടികൾക്കു പൊതുവേ കളിക്കാനുണ്ടായിരുന്നത്. ബാർബറയുടെ പാവ കണ്ടപ്പോളാണ് വലിയ സ്ത്രീപാവകളെ ഉണ്ടാക്കാം എന്ന ആശയം റൂത്തിനു കിട്ടിയത്. നിർമിച്ച പാവകൾക്കു മകളുടെ പേരുതന്നെയിട്ടു; ബാർബി. പിന്നീട് ലോകം ആ പാവകൾക്ക് ഉടുപ്പു തയ്പ്പിച്ചു. വീടുണ്ടാക്കി. അവരോടൊപ്പം കളിച്ചു വളർന്നു. പിന്നീട് റൂത്തിനു മകനുണ്ടായി. ശേഷം അവന്റെ പേരിൽ ആൺപാവകൾ ഉണ്ടാക്കി. പേര് കെൻ. ബാർബിയുടെ കൂട്ടുകാരൻ പാവ.
∙ ‘നിയർലി മീ’ക്ക് വഴിയൊരുക്കിയ അർബുദം
ബാർബിയുടെ പേരിൽ വൻ കച്ചവടമാണ് നടന്നത്. 1960 കൾ ആയപ്പോഴേക്കും ലോകത്ത് പലയിടത്തായി ബാർബികളെയും കെന്നിനെയും നിർമിക്കുന്ന ഫാക്ടറികൾ വന്നു. ആയിരക്കണക്കിനു പേർക്കു തൊഴിൽ കിട്ടി. കോടിക്കണക്കിനു ഡോളറിന്റെ കച്ചവടം നടന്നു. ആഴ്ച തോറും വരുന്ന 25,000ത്തിലധികം ആരാധക കത്തുകൾക്കു മറുപടി അയയ്ക്കാൻ പോലും പ്രത്യേക വകുപ്പുതന്നെ കമ്പനിക്കുണ്ടായി. പക്ഷേ, അത്ര സുന്ദരമായിരുന്നില്ല റൂത്തിന്റെ ഭാവി. കാലം റൂത്തിനു കാത്തുവച്ചത് സ്തനാർബുദമായിരുന്നു. ഒരു സ്തനം മുറിച്ചു മാറ്റേണ്ടി വന്നു. അതിനുശേഷം റൂത്തിനു ബിസിനസിൽ പഴയതുപോലെ ഇടപെടാനായില്ല. പല പ്രധാന തീരുമാനങ്ങളിൽനിന്നും കമ്പനി റൂത്തിനെ മാറ്റി നിർത്തി.
റൂത്ത് മാനസികമായി തളർന്നു. തുടർന്നു നികുതി വെട്ടിപ്പുൾപ്പെടെ ആരോപിക്കപ്പെട്ടു. മനസ്സു തകർന്ന റൂത്ത് സ്വന്തം കമ്പനിയിൽനിന്ന് വേദനിക്കുന്ന ഹൃദയവുമായി രാജിവച്ചു. എന്നാൽ, റൂത്തിന് തോറ്റു പിൻവാങ്ങാൻ കഴിയുമായിരുന്നില്ല. അവർ നിയർലി മീ (Nearly Me) എന്ന പേരിൽ സിന്തറ്റിക് സ്തനങ്ങൾ നിർമിക്കുന്ന കമ്പനി തുടങ്ങി. അനേകം സ്ത്രീകൾക്കു കരുതലാകാൻ റൂത്തിനായി. ആയിടയ്ക്ക് അവർ പറഞ്ഞു: ‘‘വളർന്നു വലുതായ സ്ത്രീ എന്ന ആശയം കുട്ടികൾക്കു നൽകാനാണ് ഞാൻ സ്തന വളർച്ചയെത്തിയ സ്ത്രീ പാവകളെ നിർമിച്ചത്. എന്നാൽ അസുഖത്തെ തുടർന്ന് സ്തനം നഷ്ടമായ സ്ത്രീകൾക്ക് കൃത്രിമ സ്തനം നൽകി ആത്മവീര്യം തിരിച്ചു പിടിക്കാനാണു ഞാൻ നിയർലി മീക്കു തുടക്കം കുറിച്ചത്’’.
∙ എല്ലാ രൂപത്തിലുമുണ്ട് ബാർബി
1959 മാർച്ച് 9നാണ് ആദ്യ ബാർബി വിപണിയിൽ എത്തിയത്. അന്നുമുതൽ ബാർബി പാവകൾ ഡോക്റായും പൈലറ്റായും ശാസ്ത്രജ്ഞയായുമെല്ലാം അണിനിരന്നു. പക്ഷേ, ആ പാവകളത്രയും സ്വർണമുടിയുള്ള വെളുത്തുതുടുത്ത, അഴകളവുകളിൽ മെലിഞ്ഞ സർവാങ്ക സുന്ദരികളായ പാവകളായിരുന്നു. 1980-കളിലാണ് മാറ്റെൽ കറുത്ത പാവയെ ഉണ്ടാക്കുന്നത്. അതിനു ലഭിച്ച സ്വീകാര്യതയിൽ അവർ ലോകത്തോടു കൂടുതൽ കരുതലുള്ളവരായി. കറുത്തവരും ചുരുണ്ട മുടിയുള്ളവരും തടിച്ചവരും സാധാരണമാണെന്നു ബാർബി മനസ്സിലാക്കി. ഡൗൺ സിൻഡ്രമുള്ള സ്ത്രീയുടെ രൂപത്തിലുള്ള ബാർബിയും വിപണിയിലിറക്കിയിട്ടുണ്ട് മാറ്റെൽ.
ബാർബിയുടെ കൂടെ കെൻ പാവകളുമുണ്ടായിരുന്നെങ്കിലും പാവലോകത്തു പക്ഷേ ആൺകോയ്മ ഉണ്ടായില്ല. അതിനാൽ കെൻ പാവകൾ വിപണിയിൽ അത്ര ശോഭിച്ചില്ല. ഇപ്പോൾ തിയറ്ററുകളിൽ നിറഞ്ഞോടുന്ന ബാർബി എന്ന സിനിമ പറയുന്നത് ഈ സാമൂഹിക യാഥാർഥ്യങ്ങൾ തന്നെയാണ്. മനുഷ്യർ വസിക്കുന്ന ഭൂമിക്കു സമാന്തരമായുള്ള പാവകളുടെ ലോകത്തെ കഥ ആത്യന്തികമായി അപഗ്രഥിക്കുന്നത് നമ്മുടെ സമൂഹത്തെയാണ്. ഒരാഴ്ച പിന്നിടുമ്പോൾത്തന്നെ 4100 കോടി രൂപയിലേറെ സിനിമ ബോക്സോഫിസിൽനിന്നു നേടിക്കഴിഞ്ഞു.
∙ സിനിമ പറയുന്നത്...
ലിറ്റിൽ വുമൺ, ലേഡി ബേർഡ് തുടങ്ങിയ സിനിമകളുടെ സംവിധായികയും നടിയുമായ ഗ്രെറ്റ ഗേർവിഗും അവരുടെ പങ്കാളിയും സംവിധായകനുമായ നോവ ബൗംബാകും ചേർന്നാണു ബാർബി ഒരുക്കിയിരിക്കുന്നത്. സിനിമ തുടങ്ങുന്നതുതന്നെ പെൺകോയ്മയുള്ള, തുറന്ന വീടുകളുള്ള പിങ്ക് ലോകത്താണ്. അവിടെ സ്ത്രീകളാണു നേതാക്കൾ, സ്‌ത്രീകളാണു പ്രധാന ജോലികളിൽ. സ്ത്രീകളുടേതാണു രാത്രികൾ. അവിടെ കെൻ കൂട്ടം ഉണ്ട്. പക്ഷേ, അധികാരത്തിനു പുറത്താണ്. അതൊരു സാങ്കൽപിക ലോകമാണെന്ന് പ്രേക്ഷകർക്കു മനസ്സിലാക്കാൻ ഇതിലും നല്ല ഗിമ്മിക്കുകളൊന്നും ആവശ്യമില്ലല്ലോ. ലക്ഷണമൊത്ത ബാർബിയായി മാർഗോ റോബിയും കെൻ ആയി റയാൻ ഗോസ്‌ലിങ്ങും അഭിനയിക്കുന്നു.
ബാർബി നാട്ടിൽ പലതരം ബാർബികളുണ്ട്. ഭംഗി കുറഞ്ഞ, വൃത്തിയില്ലാത്ത സ്ഥലത്തു താമസിക്കുന്ന വിയേർഡ് ബാർബിയുണ്ട്. അവരാണ് ലോകത്തെയും ബാർബിനാടിനെയും കൃത്യമായി മനസ്സിലാക്കിയിരിക്കുന്നത്. യഥാർഥ ലോകവും ബാർബിനാടും തമ്മിൽ ബന്ധിപ്പിക്കുന്നത് അവരാണ്. നായികയായ ബാർബിക്ക് ഒരു ദിവസം ഉണർന്നെഴുന്നേൽക്കുമ്പോൾ കാരണമറിയാത്ത സങ്കടം. മരണത്തെക്കുറിച്ചുള്ള സന്ദേഹം. തുടർന്ന്, യഥാർഥ ലോകത്ത് തന്നെ വച്ചു കളിക്കുന്ന ഏതോ കുട്ടിയുടെ തോന്നലിലാണു താൻ ജീവിക്കുന്നതെന്നു തിരിച്ചറിയുന്നു ബാർബി. ആ കുട്ടിയെ അന്വേഷിച്ചുള്ള യാത്ര അവൾക്കു ലോകത്തിന്റെ അത്ര സുന്ദരമല്ലാത്ത ക്രമത്തിലേക്കുള്ള വാതിൽ തുറന്നു കൊടുക്കുന്നു.
അവളുടെ യാത്രയിൽ, ബാർബിനാട്ടിൽ ഒട്ടും പ്രാധാന്യമില്ലാത്ത കെൻ പാവയും ഒപ്പം കൂടുന്നു. യഥാർഥ ലോകത്തെത്തി എന്നു സിനിമ നമ്മളെ മനസ്സിലാക്കിക്കുന്നത് ബാർബിക്കു നേരെ നീളുന്ന നല്ലതല്ലാത്ത നോട്ടങ്ങളിലൂടെയാണ്. എന്നാൽ പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ ആണിനു കിട്ടുന്ന ബഹുമാനമാണു കെന്നിനെ ആശ്ചര്യപ്പെടുത്തിയത്. ആണെന്ന ആശയവും കായികക്ഷമതയും ചേർന്നു കുതിരപ്പുറത്തുവരുന്ന ആണുങ്ങളെ വല്ലാതെ ഇഷ്ടപെടുന്ന ലോകം കണ്ട് കെൻ ആകൃഷ്ടനാകുന്നു. ആണുങ്ങൾ ഹീറോയായുള്ള ലോകം കണ്ട കെൻ ബാർബിയെ കൂടാതെ ബാർബിലോകത്തേക്കു മടങ്ങിപ്പോകുന്നു.
∙ മനുഷ്യർ പഠിപ്പിക്കുന്ന ആൺകോയ്മ
സിമോൺ ഡി ബുവേ എന്ന സ്ത്രീപക്ഷ ചിന്തകയുടെ 'ദ് സെക്കൻഡ് സെക്സ്' എന്ന പുസ്തകത്തിൽ പറയുന്നതുപോലെ, സ്ത്രീ രണ്ടാംതരം ലിംഗമാണെന്നു ബാർബിലോകത്തിലെ ക്രമത്തിനു വിപരീതമായി ബാർബി തിരിച്ചറിയുകയാണ്. ശേഷം ബാർബിലോകത്തേക്കു തിരിച്ചെത്തിയ ബാർബിയെ ഞെട്ടിക്കുന്ന കാഴ്ചയാണു പിന്നീട്. മനുഷ്യരുടെ ലോകത്തുനിന്നു കണ്ടു പഠിച്ച ആൺകോയ്മ കെൻ അവിടെ പ്രയോഗിച്ചിരിക്കുന്നു. ബാർബിനാടിനെ ഏകപക്ഷീയമായി കൈപ്പിടിയിലാക്കിയിരിക്കുന്നു. കായിക ബലം ഉപയോഗപ്പെടുത്തിയാൽ സ്ത്രീകളെ കീഴ്പ്പെടുത്താം എന്ന പാഠമാണ് കെന്നിനെ അതിനു സഹായിക്കുന്നത്.
വലിയ എസ്‌യുവികളിൽ സഞ്ചരിക്കുന്നു. ശക്തിയുടെ പര്യായമായ കുതിരയെ അവരുടെ ചിഹ്നമാക്കുന്നു. ആ അധികാരത്തിന്റെ ശോഭയിൽ കണ്ണെഴുതി പൊട്ടും തൊട്ട് സുശീലയും സുമധുരഭാഷിണിയുമായി ബാർബികൾ ‘വഴുതി’ വീണു. അവിടെ ഒരു കാലത്തു പാർലമെന്റ് നയിച്ചിരുന്നവരും ഡോക്ടർമാരും എൻജിനീയർമാരുമായ ബാർബികൾ ആണുങ്ങൾക്ക് ബീയർ ഒഴിച്ചു കൊടുക്കാനും ടിവി കാണുമ്പോൾ കൂട്ടിരിക്കാനും തുടങ്ങിയിരിക്കുന്നു. നരസിംഹമെന്ന സിനിമയിലെ ‘‘വെള്ളമടിച്ചു കോണ്‍ തിരിഞ്ഞു പാതിരാത്രി വീട്ടിൽ വന്നു കയറുമ്പോൾ...’’ എന്നു തുടങ്ങുന്ന ഡയലോഗ് ഓർക്കുന്നില്ലേ? അതൊരു ലോകമാണെങ്കിൽ അതുപോലൊരെണ്ണം ഉണ്ടാക്കപ്പെട്ടിരിക്കുന്നു.
ഈ അട്ടിമറിയിൽനിന്നു ബാർബിനാടിനെ കരകയറ്റാൻ ബാർബിക്കൂട്ടം ശ്രമിക്കുന്നതാണു പിന്നീടു കഥാഗതി. ആൺ ലോകത്തു സ്വാഭാവികമായി വരുന്ന യുദ്ധക്കൊതിയാണ് അതിനായി ബാർബികൾ ഉപയോഗിക്കുന്നത്. പരസ്പരം യുദ്ധം ചെയ്തു സ്വയം നശിക്കാൻ ആണുങ്ങൾക്കു വഴിയൊരുക്കുകയാണു ബാർബികൾ. അതിനു കണ്ടെത്തിയ മാർഗം സ്ത്രീയെ ആണിന്റെ കൊതിക്കു കാരണമാകുന്ന ബിംബമാക്കുകയായിരുന്നു. അതൊരു സ്പൂഫായി മനസിലാക്കിയാൽ ബാർബിയെന്ന സിനിമ പങ്കുവയ്ക്കുന്ന ആശയം പുരോഗമനപരമാണെന്നു തിരിച്ചറിയാം.
∙ ലോകം പിങ്കുമാണ്!
ബാർബിനാട്ടിൽ അടിച്ചമർത്തപ്പെട്ട കെൻ ഒടുവിൽ കരയുന്നുണ്ട്. അങ്ങനെ ഹൃദയം പൊട്ടി കരയുന്ന ആണ് പുതുമയുള്ള പ്രതിനിധാനമാണ്. താൻ സ്വതന്ത്രനായ ആണാണെന്നും കരയുന്നതു തെറ്റല്ലെന്നും തിരിച്ചറിയുകയാണ് കെൻ. സിനിമ അവസാനിക്കുമ്പോൾ ബാർബിയുടെ സൃഷ്ടാവായ റൂത്ത് തന്നെ ബാർബിനാട്ടിൽ എത്തുന്നതായാണു കാണിക്കുന്നത്. ധാരണകളെ ഉടച്ചു വാർക്കുക എന്ന ഉദ്ദേശ്യത്തോടെയാണു റൂത്ത് ബാർബികളെ വിഭാവനം ചെയ്തത്. പക്ഷേ, പലപ്പോഴും സ്വാഭാവിക ലോകത്തോടൊപ്പം ബാർബികളും ചലിച്ചു.
ഒടുവിൽ റൂത്തിൽനിന്നു ബാർബി തിരിച്ചറിയുകയാണ് – ആരുടെയെങ്കിലും ആശയത്തിലെ സ്ത്രീ ആവുകയല്ല, യഥാർഥ സ്ത്രീയായി സ്വന്തം ആശയത്തിൽ ജീവിക്കുകയാണു വേണ്ടതെന്ന്. ഇപ്പോൾ ബാർബി എന്നു ഗൂഗിളിൽ തിരഞ്ഞു നോക്കൂ. ആഹാ! ഗൂഗിൾ ഡൂഡിൽ പിങ്ക് നിറമാകും. പിങ്ക് തിളക്കങ്ങൾ കണ്മുന്നിൽ തെളിയും. അതെ, ഇടയ്ക്കൊക്കെ ലോകം പിങ്കുമാണ്. ആണും പെണ്ണും ഒരേ വിതാനത്തിൽ പരിഗണിക്കപ്പെടുന്ന ലോകമാണു സുന്ദരമെന്നു ബാർബിയെന്ന സിനിമ വിളിച്ചു പറയുന്നു. സിനിമ കണ്ടിറങ്ങുന്നവർ സ്വയം ചോദിച്ചു നോക്കുകയാണു നമ്മളിൽ എത്ര പേർ പരസ്പര ബഹുമാനമുള്ള കൃത്യമായ ആശയത്തിൽ ജീവിക്കുന്നുണ്ട്?
English Summary: Rare Feminism on Screen: Explaining Barbie Doll's History and the Politics of Latest Movie