ഒരുപിടി നിവേദനങ്ങളുമായി ആളുകൾ ഇപ്പോഴും പുതുപ്പള്ളിയിലേക്ക് എത്തുന്നു. ഉമ്മൻ‌ ചാണ്ടിയെകണ്ട് നിവേദനങ്ങൾ സമർപ്പിക്കാൻ തന്നെ. പക്ഷെ ഇപ്പോൾ അതു സമർപ്പിക്കപ്പെടുന്നതു പുതുപ്പള്ളി സെന്റ് ജോർജ് വലിയ പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ കല്ലറയിലാണ്. പുതുപ്പള്ളി പള്ളിയിൽ പ്രത്യേക കബറിടത്തിലാണ് ഉമ്മൻ ചാണ്ടി

ഒരുപിടി നിവേദനങ്ങളുമായി ആളുകൾ ഇപ്പോഴും പുതുപ്പള്ളിയിലേക്ക് എത്തുന്നു. ഉമ്മൻ‌ ചാണ്ടിയെകണ്ട് നിവേദനങ്ങൾ സമർപ്പിക്കാൻ തന്നെ. പക്ഷെ ഇപ്പോൾ അതു സമർപ്പിക്കപ്പെടുന്നതു പുതുപ്പള്ളി സെന്റ് ജോർജ് വലിയ പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ കല്ലറയിലാണ്. പുതുപ്പള്ളി പള്ളിയിൽ പ്രത്യേക കബറിടത്തിലാണ് ഉമ്മൻ ചാണ്ടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരുപിടി നിവേദനങ്ങളുമായി ആളുകൾ ഇപ്പോഴും പുതുപ്പള്ളിയിലേക്ക് എത്തുന്നു. ഉമ്മൻ‌ ചാണ്ടിയെകണ്ട് നിവേദനങ്ങൾ സമർപ്പിക്കാൻ തന്നെ. പക്ഷെ ഇപ്പോൾ അതു സമർപ്പിക്കപ്പെടുന്നതു പുതുപ്പള്ളി സെന്റ് ജോർജ് വലിയ പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ കല്ലറയിലാണ്. പുതുപ്പള്ളി പള്ളിയിൽ പ്രത്യേക കബറിടത്തിലാണ് ഉമ്മൻ ചാണ്ടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരുപിടി നിവേദനങ്ങളുമായി ആളുകൾ ഇപ്പോഴും പുതുപ്പള്ളിയിലേക്ക് എത്തുന്നു. ഉമ്മൻ‌ ചാണ്ടിയെകണ്ട് നിവേദനങ്ങൾ സമർപ്പിക്കാൻ തന്നെ. പക്ഷേ ഇപ്പോൾ അതു സമർപ്പിക്കപ്പെടുന്നതു പുതുപ്പള്ളി സെന്റ് ജോർജ് വലിയ പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ കല്ലറയിലാണ്. പുതുപ്പള്ളി പള്ളിയിൽ പ്രത്യേക കബറിടത്തിലാണ് ഉമ്മൻ ചാണ്ടി അന്ത്യവിശ്രമം കൊള്ളുന്നത്. ഉമ്മൻ ചാണ്ടിയുടെ സംസ്കാര ശുശ്രൂഷ കഴിഞ്ഞ ദിനം മുതൽ കബറിടത്തിലേക്കുള്ള ജന പ്രവാഹം അപൂർവ കാഴ്ചയാണ്. മത–സാമൂഹിക– സാംസ്കാരിക– രാഷ്ട്രീയ– കായിക മേഖലകളിലെ പ്രമുഖർക്കൊപ്പം സാധാരണക്കാരായ ഒട്ടേറെപ്പേരാണ് എത്തുന്നത്. കേരളത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ളവർ ഇപ്പോഴും പുതുപ്പള്ളി പള്ളിയിലേക്ക് എത്തുകയാണ്. 

∙ കവറുകളിൽ നിവേദനങ്ങൾ, ഉമ്മൻ ചാണ്ടിയുടെ ചിത്രങ്ങൾ

ADVERTISEMENT

പനിനീർപ്പൂക്കളും മെഴുകുതിരികൾക്കുമൊപ്പം ഓരോരുത്തരുടെയും സ്നേഹം കൂടിയാണ് ഉമ്മൻ ചാണ്ടിയുടെ കബറിടക്കാഴ്ചകൾ. ‘ഐ മിസ് യൂ ചാണ്ടി അപ്പച്ചാ’ എന്നെഴുതിയ കടലാസുകൾ ഇപ്പോഴും കല്ലറയ്ക്കു മുകളിൽ സമർപ്പിക്കപ്പെടുന്നു. ഒട്ടേറെ നിവേദനങ്ങൾ കവറുകളിലാക്കിയും വച്ചു പ്രാർഥിക്കുന്നവരുണ്ട്. കുട്ടികൾ വരച്ച ഉമ്മൻ ചാണ്ടിയുടെ ചിത്രങ്ങൾ, എഴുതിയ വരികൾ അങ്ങനെ സ്വന്തം ഇഷ്ടത്തിനനുസരിച്ച് എല്ലാം സമർപ്പിക്കുന്നു.

ഉമ്മൻചാണ്ടിയുടെ കല്ലറയ്ക്ക് സമീപം മെഴുകുതിരി കത്തിക്കുന്നവർ. (ചിത്രം∙മനോരമ)

കുട്ടികൾ പേരെഴുതിയ ചെടിച്ചട്ടികൾ‌ സമർപ്പിക്കുന്നതും പ്രത്യേക കാഴ്ച. ഇതിനിടെയാണ് ഉമ്മൻ ചാണ്ടിയുടെ കല്ലറയിലേക്കു തിരുവനന്തപുരം ആറ്റിങ്ങലിൽ നിന്ന് ഒരു ട്രാവൽസ് ടൂർ പാക്കേജും പ്രഖ്യാപിച്ചത്. ഇതിനു മുൻപു തന്നെ കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്ന് വാഹനങ്ങളിൽ ആളുകൾ എത്തുന്നുണ്ടായിരുന്നു. ഉമ്മൻ ചാണ്ടിയ്ക്കൊപ്പം എന്നുമുണ്ടായിരുന്ന പുതുപ്പള്ളി അദ്ദേഹത്തിന്റെ മരണ ശേഷവും ഉമ്മൻ ചാണ്ടിയോടു ചേർന്നു നിൽക്കുന്നു. 

∙ പ്രത്യേക കബറിടം ഒരുക്കി പുതുപ്പള്ളി പള്ളി 

ഉമ്മൻ ചാണ്ടിയുടെ വിയോഗ വാർത്ത എത്തിയപ്പോൾത്തന്നെ അദ്ദേഹത്തിന്റെ ഇടവക പള്ളിയായ പുതുപ്പള്ളി പള്ളി അദ്ദേഹത്തിനായി പ്രത്യേക കബറിടം നിർമിക്കുമെന്ന് അറിയിച്ചിരുന്നു. സഭയുടെയും ഇടവകയുടെയും ഏകകണ്ഠമായ തീരുമാനമായിരുന്നു ഇതെന്നു പുതുപ്പള്ളി പള്ളി വികാരി ഫാ.ഡോ.വർഗീസ് വർഗീസ് പറയുന്നു. പള്ളി സെമിത്തേരിയിൽ ഉമ്മൻ ചാണ്ടിയുടെ കുടുംബമായ കരോട്ടു വള്ളക്കാലിൽ കുടുംബത്തിനു കല്ലറയുണ്ടെങ്കിലും ഉമ്മൻ ചാണ്ടി നാടിനും ഓർത്തഡോക്സ് സഭയ്ക്കും പുതുപ്പള്ളി പള്ളിയ്ക്കും നൽകിയ സേവനങ്ങൾക്കുള്ള ആദര സൂചകമായാണു പള്ളി മുറ്റത്തു വൈദികരുടെ കബറിനു സമീപം തന്നെ പ്രത്യേക കബറിടം തയാറാക്കിയത്. 

ഉമ്മൻ ചാണ്ടിയുടെ കബറിടം. (ചിത്രം: facebook/oommenchandy.official)
ADVERTISEMENT

എല്ലാ ഞായറാഴ്ചയും രാവിലെ പുതുപ്പള്ളി പള്ളിയിലെത്തി പ്രാർഥിക്കുന്നതിന് മുടക്കം വരാതിരിക്കാൻ ഉമ്മൻ ചാണ്ടി പരമാവധി ശ്രദ്ധിച്ചിരുന്നു. ഭരണപരമായ ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുമ്പോഴും പ്രാർഥനയ്ക്കായി പുതുപ്പള്ളി പള്ളിയുടെ വാതിലിൽ ഇരിക്കുന്ന ഉമ്മൻ ചാണ്ടിയുടെ ചിത്രങ്ങൾ ഇപ്പോഴും നാടിന്റെ മനസ്സിലുണ്ട്. ഉമ്മൻ ചാണ്ടിയെ കാണേണ്ടവർ ഞായറാഴ്ച രാവിലെ പള്ളിയിലെത്തിയും കാത്തു നിന്നിരുന്നു. തന്റെ ജീവിതത്തിലെ പ്രധാന നിമിഷങ്ങളിലെല്ലാം ഉമ്മൻ ചാണ്ടിയും പള്ളിയിലേക്ക് ഓടിയെത്തിയിരുന്നു.

∙ നാനാ ജാതി മതസ്ഥർ എത്തുന്നു

ഉമ്മൻ ചാണ്ടിയുടെ കല്ലറയിലേക്കു കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള നാനാജാതി മതസ്ഥർ എത്തുന്നുണ്ടെന്നു ഫാ.ഡോ.വർഗീസ് വർഗീസ്. നൂറ്റാണ്ടുകൾ പഴക്കമുള്ള പുതുപ്പള്ളി പള്ളിയിലേക്ക് നേരത്തെ തന്നെ വിശ്വാസികൾ ഒഴുകിക്കൊണ്ടിരുന്നു. ബുധൻ മുതൽ ഞായർ വരെ വലിയ തിരക്ക് നേരത്തെ തന്നെയുണ്ടായിരുന്നു. ഇപ്പോൾ അത് ഒന്നു കൂടി വർധിച്ചു. ഉമ്മൻ ചാണ്ടിയുടെ മരണാനന്തര ചടങ്ങുകളും അതിന്റെ ക്രമീകരണങ്ങളും കാണാൻ കഴിഞ്ഞതോടെ പള്ളിയെക്കുറിച്ചു വ്യത്യസ്ഥ വിഭാഗങ്ങൾക്കു കൂടുതൽ അറിവു ലഭിച്ചു. ഉമ്മൻ ചാണ്ടി സാധാരണക്കാരോടു കാണിച്ച സ്നേഹവും കരുതലും ആളുകൾ എത്തുന്നതിനു മറ്റൊരു കാരണമാണ്. സാധാരണക്കാരാണു കൂടുതലായി എത്തുന്നത്– ഫാ.ഡോ.വർഗീസ് വർഗീസ് പറയുന്നു. 

ഉമ്മൻ ചാണ്ടിയും മകൾ മറിയയും. (File photo by facebook / Dr Maria Oommen)

∙ അപ്പായെ ജനം തനിച്ചാക്കുന്നില്ല

ADVERTISEMENT

‘‘എന്നും ജനങ്ങൾക്കൊപ്പമാണ് അപ്പ ജീവിച്ചത്. ജനം മരണ ശേഷവും അദ്ദേഹത്തെ തനിച്ചാക്കുന്നില്ല’’– ഉമ്മൻ ചാണ്ടിയുടെ മകൾ ഡോ.മറിയ ഉമ്മൻ പറയുന്നു. ഒന്നും പ്രതീക്ഷിച്ചല്ല ഇപ്പോൾ ആളുകൾ വരുന്നത്. ഉമ്മൻ ചാണ്ടി എന്ന മനുഷ്യൻ ഏതെങ്കിലും തരത്തിൽ ജീവിതത്തെ സ്പർശിച്ചിട്ടുള്ളവർ അദ്ദേഹത്തിന്റെ കല്ലറയിലേക്ക് എത്തുന്നു. അദ്ദേഹത്തിന്റെ കരുതലും സ്നേഹവും സാധാരണക്കാർ തിരിച്ചു നൽകുകയാണ്. കല്ലറയിൽ അമ്മയും ചാണ്ടിയും ഞാനുമെല്ലാം പോകാറുണ്ട്.

സംസ്കാര ശുശ്രൂഷയിൽ പങ്കെടുക്കാൻ സാധിക്കാത്തവർ കല്ലറയിൽ എത്തി അന്ത്യാഞ്ജലി അർപ്പിക്കുന്നു. വിദേശത്തു നിന്നെല്ലാം ആളുകൾ എത്തുന്നുണ്ട്. ഞങ്ങളെ കാണുമ്പോൾ അവരെല്ലാം വന്നു സ്നേഹം പങ്കു വയ്ക്കുന്നു. കല്ലറയിൽ പലരും നിവേദനങ്ങൾ വയ്ക്കുന്നു. അവരുടെ ദുഃഖങ്ങൾ പറയുന്നു. ശരിക്കും അപ്പായോട് പ്രകടിപ്പിക്കുന്ന സ്നേഹം  കാണുമ്പോൾ ശരിക്കും വാക്കുകൾ കിട്ടുന്നില്ല. എല്ലാവരോടും ഞങ്ങളുടെ നന്ദി മാത്രം പറയുന്നു. – മറിയ പറഞ്ഞു നിർത്തി. 

∙ പുണ്യം പുരാതനം.. പുതുപ്പള്ളി 

നൂറ്റാണ്ടുകളുടെ പഴക്കമുള്ള പള്ളിയാണു പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓർത്തഡോക്സ് വലിയ പള്ളി.  വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുശേഷിപ്പ് സ്‌ഥാപിച്ച മലങ്കരയിലെ ആദ്യ പള്ളി. കോട്ടയം നഗരത്തിൽ നിന്ന് 9 കിലോമീറ്റർ അകലെയാണു പള്ളി സ്ഥിതി ചെയ്യുന്നത്. 1557ൽ വാഴക്കുളം ക്ഷേത്രത്തിനു സമീപം കുന്നിൻ മുകളിൽ സെന്റ് മേരിയുടെ പേരിലുള്ള ചാപ്പൽ ആയിട്ടാണു തുടക്കം.

പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളി. (ചിത്രം∙മനോരമ)

അവിടം പിന്നീട് കൊച്ചുപള്ളിക്കുന്ന് എന്നറിയപ്പെട്ടു. 1640ൽ ഇന്നത്തെ സ്ഥലമായ ഇളംതുരുത്തിക്കുന്നിൽ മാർ ബഹനാൻ സഹദായുടെ നാമത്തിൽ ഒരു പള്ളി നിർമിച്ചു. 1750ൽ ഈ പള്ളിയുടെ പ്രധാന ഭാഗങ്ങൾ നിലനിർത്തി വിശുദ്ധ ഗീവർഗീസ് സഹദായുടെ നാമത്തിൽ പള്ളി പുനർ നിർമിച്ചു. 2003-ൽ പള്ളി വീണ്ടും പുനർനിർമിക്കുകയും കൂദാശ ചെയ്യുകയും ചെയ്തു. 2007-ൽ ദേവാലയത്തെ കിഴക്കിന്റെ ജോർജിയൻ തീർഥാടന കേന്ദ്രമായി പരിശുദ്ധ ബസേലിയോസ് ദിദിമോസ് ഒന്നാമൻ‌ കാതോലിക്കാ ബാവാ  പ്രഖ്യാപിച്ചു.

∙ പ്രത്യേകതകൾ ഒരുപാട് 

9 ത്രോണോസുകളാണു പുതുപ്പള്ളി പള്ളിയിലുള്ളത്. വിശുദ്ധ ഗീവർഗീസ് സഹദായുടെ നാമത്തിലാണു പ്രധാന ത്രോണോസ്. ഇതിന് ഇടത്തും വലത്തുമായി മാർത്തോമ്മാ ശ്ലീഹാ, പരിശുദ്ധ പരുമല തിരുമേനി എന്നിവരുടെ  ത്രോണോസുകൾ. വിശുദ്ധ ബഹനാൻ സഹദായുടെ ഇടത്തും വലത്തുമായി പരിശുദ്ധ വട്ടശ്ശേരിൽ തിരുമേനി, പാമ്പാടി തിരുമേനി എന്നിവരുടെ ത്രോണോസുകൾ. കന്യക മറിയാമിന്റെ ത്രോണോസിന് ഇടത്തും വലത്തുമായി മർത്തശ്മൂനിയമ്മ, മോർത്ത യൂലിത്തീ എന്നിവരുടെ ത്രോണോസുകൾ. ഇങ്ങനെ 9 ത്രോണോസുകൾ പള്ളിയിലുണ്ട്. 

പുതുപ്പള്ളി പള്ളിക്കു മുന്നിലെ കുരിശിൻ തൊട്ടിയും അവിടേക്കും അവിടെ നിന്ന് പള്ളിയിലേക്കും എത്താനുള്ള പടിക്കെട്ടുകളും. (ഫയൽ ചിത്രം: മനോരമ)

ഭാരതീയ വാസ്തുവിദ്യ അടിസ്ഥാനത്തിലാണു പള്ളിയുടെ മദ്ബഹയുടെ നിർമാണം. മയിൽ, മുന്തിരി വള്ളി, താമര, നാലിതൾ പൂവുകൾ, പ്രാവ്, മത്സ്യം, പക്ഷിമൃഗാദികൾ, സൂര്യചന്ദ്രന്മാർ, വാദ്യോപകരണങ്ങൾ തുടങ്ങി വിവിധ പ്രതീകങ്ങൾ മദ്ബഹയിലുണ്ട്. ഇലച്ചാറുകളും, പ്രകൃതി വസ്തുക്കളും ഉപയോഗിച്ചുള്ള ചുവർച്ചിത്രങ്ങളും പ്രത്യേകത. 18 പടിയും സമീപത്തെ കുരിശിൻ തൊട്ടിയും മറ്റൊരു സവിശേഷത.  ഭാരതീയ സംസ്കാരത്തനിമ നിലനിർത്തുന്ന ആചാരങ്ങളും പള്ളിയിൽ കാണാം.

മെഴുകുതിരിക്കു പുറമേ എണ്ണ ഒഴിച്ചു തിരി കത്തിക്കാൻ പാകത്തിലുള്ള വിളക്കുകൾ കുരിശിൻതൊട്ടിയിൽ ഉണ്ട്. 12 ശ്ലീഹന്മാരെയും 72 അറിയിപ്പുകാരെയും പ്രതിനിധീകരിച്ച് 84 തിരികൾ ഇവിടെ തെളിയിക്കാം. കുരിശിൻതൊട്ടിയിലെ കൽക്കുരിശും ശിൽപഭംഗി കൊണ്ട് ശ്രദ്ധേയം. കൊടൂരാറ്റിൽ മുങ്ങിക്കുളിച്ചു കുരിശിൻ‌ തൊട്ടിയിൽ ചുറ്റു വിളക്ക് കത്തിച്ചു പ്രാർഥിച്ചാൽ വിചാരിച്ച കാര്യം നടക്കുമെന്നു വിശ്വാസം. 

പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ പെരുന്നാളിനോടനുബന്ധിച്ചുള്ള വെച്ചൂട്ടിനെത്തിയ വിശ്വാസികൾ. (ചിത്രം∙മനോരമ)

പെരുന്നാൾ ദിനങ്ങളിൽ മാത്രം പുറത്തെടുക്കുന്ന പൊന്നിൻ കുരിശും പള്ളിയുടെ മാത്രം പ്രത്യേകതയാണ്. 401 പവൻ തൂക്കം വരുന്ന പൊന്നിൻകുരിശ് എല്ലാ വർഷവും പ്രധാന പെരുന്നാൾ ദിനത്തിന്റെ തലേന്ന് കുർബാനയ്ക്കു ശേഷം പുറത്തെടുക്കും. പ്രദക്ഷിണത്തിനു ശേഷം പൊന്നിൻകുരിശ് മദ്ബഹയിൽ പ്രതിഷ്ഠിക്കും.

∙ പ്രസിദ്ധം; പുതുപ്പള്ളി പെരുന്നാൾ 

മേടം 15 നാണു പ്രസിദ്ധമായ പുതുപ്പള്ളി പെരുന്നാൾ കൊടിയേറ്റ്. മേടം 24ന് പുതുപ്പള്ളി പുണ്യാളനായ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാൾ. ജാതിമത വ്യത്യാസമില്ലാതെ നാട് പുതുപ്പള്ളിയിലേക്ക് ഒഴുകും. പെരുന്നാളിനു വിശുദ്ധ ഗീവർഗീസ് സഹദായേയും വിശുദ്ധ ബഹനാൻ സഹദായെയും സൂചിപ്പിച്ച് രണ്ടു കൊടിമരമാണ് ഉയർത്തുന്നത്. പുതുപ്പള്ളി, എറികാട് കരക്കാർ അവകാശമായി വ‍ഞ്ചിപ്പാട്ട് പാടിയും ആർപ്പു വിളിച്ചുമാണു കൊടിമരങ്ങൾ എത്തിക്കുന്നത്. വിറകിടീൽ ചടങ്ങും കേമമാണ്. പുതുപ്പള്ളി പെരുന്നാളിന്റെ വെച്ചൂട്ട് തയാറാക്കാനുള്ള വിറകുമായി ഇരുകരകളിൽ നിന്നു ജനങ്ങൾ ഘോഷയാത്രയായി എത്തും. 

പുതുപ്പള്ളി പള്ളിയിലെ പെരുന്നാളിനോടനുബന്ധിച്ച് നടന്ന വിറകിടീൽ ഘോഷയാത്ര. (ഫയൽ ചിത്രം∙ മനോരമ)

വിറകിടീൽ കഴിഞ്ഞാൽ പള്ളി മുറികളിൽ സൂക്ഷിച്ചിരിക്കുന്ന പന്തിരുനാഴി ഉൾപ്പെടെ പാത്രങ്ങൾ പുറത്തെടുത്തു പ്രദക്ഷിണം. പള്ളിയിലെ കെടാവിളക്കിൽ നിന്നു പ്രധാന പുരോഹിതൻ കോൽവിളക്കിൽ ആചാരപൂർവം പകർന്നു നൽകുന്ന അഗ്നിയാണു പാചകത്തിന് അടുപ്പിൽ പകരുന്നത്. വലിയ പെരുന്നാൾ ദിനത്തിലെ വെച്ചൂട്ടും പ്രസിദ്ധം. ദിവ്യ ഔഷധമായാണു വെച്ചൂട്ടിന്റെ നേർച്ചച്ചോറിനെ ഭക്തർ കാണുന്നത്. നേർച്ചയായി എത്തിക്കുന്ന കോഴികളെ ഉപയോഗിച്ചു തയാറാക്കുന്ന കോഴി ഇറച്ചിയുടെയും അപ്പത്തിന്റെയും രുചിക്കൂട്ടും പുതുപ്പള്ളിയുടെ തനതു സവിശേഷത.

(ചരിത്ര വിവരങ്ങൾ ഓർത്തഡോക്സ് സഭാ വെബ്സൈറ്റിൽ നിന്ന്– www.mosc.in)

English Summary: The non-stop flow of people to Oommen Chandy's tomb in Puthupally Church