ആനത്തല വെട്ടിപ്പൊളിക്കും, തുമ്പിക്കൈ അറുത്ത് രസിക്കുന്ന ക്രൂരൻ; വീരപ്പനെ കൊന്നത് വിഷം കൊടുത്തോ?
‘‘നിങ്ങൾ വിഷം നൽകിയാണോ വീരപ്പനെ കൊന്നത്?’’– 2004 ഒക്ടോബർ 18ന് ആണ് കെ.വിജയകുമാറിന്റെ നേതൃത്വത്തിലുള്ള ദൗത്യ സംഘം വനംകൊള്ളക്കാരൻ വീരപ്പനെ ഏറ്റുമുട്ടലിൽ കൊന്നത്. ധർമപുരിക്കു സമീപം പാടിയിൽ വച്ച്. അന്നു മുതൽ ദൗത്യസംഘത്തിനു നേരെ ഉയരുന്നതാണ് ഈ ചോദ്യം. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ വെബ് പരമ്പയിൽ ഇതേ ചോദ്യത്തിന്, അന്ന് ദൗത്യസംഘത്തിലെ അംഗമായിരുന്ന എസ്പി സെന്താമരക്കണ്ണൻ നൽകുന്ന മറുപടി ഇങ്ങനെ. ‘‘വീരപ്പൻ കൊല്ലപ്പെട്ടു, കൊന്നത് ദൗത്യസംഘം, എങ്ങനെ എന്നത് നിങ്ങളുടെ ഭാവനയ്ക്ക് വിടുന്നു’’
‘‘നിങ്ങൾ വിഷം നൽകിയാണോ വീരപ്പനെ കൊന്നത്?’’– 2004 ഒക്ടോബർ 18ന് ആണ് കെ.വിജയകുമാറിന്റെ നേതൃത്വത്തിലുള്ള ദൗത്യ സംഘം വനംകൊള്ളക്കാരൻ വീരപ്പനെ ഏറ്റുമുട്ടലിൽ കൊന്നത്. ധർമപുരിക്കു സമീപം പാടിയിൽ വച്ച്. അന്നു മുതൽ ദൗത്യസംഘത്തിനു നേരെ ഉയരുന്നതാണ് ഈ ചോദ്യം. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ വെബ് പരമ്പയിൽ ഇതേ ചോദ്യത്തിന്, അന്ന് ദൗത്യസംഘത്തിലെ അംഗമായിരുന്ന എസ്പി സെന്താമരക്കണ്ണൻ നൽകുന്ന മറുപടി ഇങ്ങനെ. ‘‘വീരപ്പൻ കൊല്ലപ്പെട്ടു, കൊന്നത് ദൗത്യസംഘം, എങ്ങനെ എന്നത് നിങ്ങളുടെ ഭാവനയ്ക്ക് വിടുന്നു’’
‘‘നിങ്ങൾ വിഷം നൽകിയാണോ വീരപ്പനെ കൊന്നത്?’’– 2004 ഒക്ടോബർ 18ന് ആണ് കെ.വിജയകുമാറിന്റെ നേതൃത്വത്തിലുള്ള ദൗത്യ സംഘം വനംകൊള്ളക്കാരൻ വീരപ്പനെ ഏറ്റുമുട്ടലിൽ കൊന്നത്. ധർമപുരിക്കു സമീപം പാടിയിൽ വച്ച്. അന്നു മുതൽ ദൗത്യസംഘത്തിനു നേരെ ഉയരുന്നതാണ് ഈ ചോദ്യം. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ വെബ് പരമ്പയിൽ ഇതേ ചോദ്യത്തിന്, അന്ന് ദൗത്യസംഘത്തിലെ അംഗമായിരുന്ന എസ്പി സെന്താമരക്കണ്ണൻ നൽകുന്ന മറുപടി ഇങ്ങനെ. ‘‘വീരപ്പൻ കൊല്ലപ്പെട്ടു, കൊന്നത് ദൗത്യസംഘം, എങ്ങനെ എന്നത് നിങ്ങളുടെ ഭാവനയ്ക്ക് വിടുന്നു’’
‘‘നിങ്ങൾ വിഷം നൽകിയാണോ വീരപ്പനെ കൊന്നത്?’’– 2004 ഒക്ടോബർ 18ന് ആണ് കെ.വിജയകുമാറിന്റെ നേതൃത്വത്തിലുള്ള ദൗത്യ സംഘം വനംകൊള്ളക്കാരൻ വീരപ്പനെ ഏറ്റുമുട്ടലിൽ കൊന്നത്. ധർമപുരിക്കു സമീപം പാടിയിൽ വച്ച്. അന്നു മുതൽ ദൗത്യസംഘത്തിനു നേരെ ഉയരുന്നതാണ് ഈ ചോദ്യം. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ വെബ് പരമ്പയിൽ ഇതേ ചോദ്യത്തിന്, അന്ന് ദൗത്യസംഘത്തിലെ അംഗമായിരുന്ന എസ്പി സെന്താമരക്കണ്ണൻ നൽകുന്ന മറുപടി ഇങ്ങനെ. ‘‘വീരപ്പൻ കൊല്ലപ്പെട്ടു, കൊന്നത് ദൗത്യസംഘം, എങ്ങനെ എന്നത് നിങ്ങളുടെ ഭാവനയ്ക്ക് വിടുന്നു’’. ഇതേ ചോദ്യം ഒരിക്കൽ കോയമ്പത്തൂരിൽ വച്ച്, ദൗത്യസംഘം തലവനായിരുന്ന കെ. വിജയകുമാറിനോട് മാധ്യമ പ്രവർത്തകർ ചോദിച്ചു. മറുപടി ഇങ്ങനെ: ‘‘വീരപ്പൻ കൊല്ലപ്പെടേണ്ടയാളല്ലേ’’.
വീരപ്പനെ എങ്ങനെയാണു പിടിച്ചതെന്നും വധിച്ചതെന്നും വ്യക്തമായും കൃത്യമായും ദൗത്യസംഘം വിശദീകരിച്ചിട്ടുണ്ട്. എന്നിട്ടും ചോദ്യങ്ങൾ ബാക്കിയാകുന്നത് എന്തുകൊണ്ടാണ്? വീരപ്പൻ വേട്ട സംബന്ധിച്ച നിറംപിടിപ്പിച്ച ചില കഥകളും മലയാളത്തിൽ അടുത്തിറങ്ങിയ ഒരു കുറ്റാന്വേഷണ സിനിമയും തമ്മിൽ ചില സാമ്യങ്ങൾ വരുന്നത് എന്തുകൊണ്ടാണ് ? വീരപ്പൻവേട്ടയ്ക്കു പിന്നാലെ, ദൗത്യസംഘത്തെ വേട്ടയാടുന്ന ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങൾ തേടിയുള്ള അന്വേഷണമാണിത്. ഒന്നാം ഭാഗത്തിൽ വായിക്കാം, ദൗത്യ സംഘത്തെ കബളിപ്പിച്ചു ജീവിച്ച വീരപ്പന്റെ കഥ. വീരപ്പനെ ചതിയിൽ വീഴ്ത്തിയ ദൗത്യ സംഘത്തിന്റെ കഥ.
∙ ആ മേശയിൽ നിസ്സഹായനായി കിടന്നു, കൂസെ മുനിസ്വാമി വീരപ്പൻ
നീണ്ട കാത്തുനിൽപ്പിനൊടുവിൽ ധർമപുരി ജില്ലാ ആശുപത്രി മോർച്ചറി വാതിൽ പാതി തുറന്നു. ‘കൂസെ മുനിസ്വാമി വീരപ്പൻ’ എന്ന വീരപ്പന്റെ മൃതദേഹം വാതിലിനു പിന്നിലെ മേശപ്പുറത്ത് നെടുകെ കിടന്നു. എന്നും ഒപ്പമുണ്ടായിരുന്ന കൂട്ടാളികൾ സേത്തുക്കുളി ഗോവിന്ദനും ചന്ദ്ര ഗൗഡയും സേതുമണിയും അരികെ ചലനമറ്റു കിടന്നു. 40 വർഷം നീണ്ട വീരപ്പൻവേട്ടയ്ക്ക് അവിടെ വിരാമം. മുഖത്ത് വെടിയുണ്ട തുളച്ച പാടുകൾ.
കുപ്രസിദ്ധനായ വീരപ്പന്റെ പ്രസിദ്ധമായ കൊമ്പന്‍ മീശ എവിടെ? തന്റെ ‘തിരിച്ചറിയൽ കാർഡായ’ മീശ തേടിയവർക്കു മുന്നിൽ വീരപ്പന്റെ ദൈന്യമുഖം മെല്ലെ തെളിഞ്ഞു വന്നു. ‘ഒടുവിൽ പിടിക്കപ്പെട്ടല്ലോ’ എന്ന ഭാവം. മൃതദേഹം പുതപ്പിച്ചിരുന്ന തുണിയുടെ വശങ്ങളിലൂടെ പച്ചയോ തവിട്ടോ എന്നു തോന്നിപ്പിക്കുന്ന ഷർട്ടിന്റെ ഭാഗങ്ങൾ മാത്രം പുറത്തു കാണാം. ചീകിയൊതുക്കാത്ത തലമുടി പാറിപ്പറന്നു കിടന്നു. ആ സമയം വീരപ്പൻ കൊല്ലപ്പെട്ട വിവരം അറിഞ്ഞ പ്രദേശവാസികൾ ധർമപുരി ആശുപത്രിയിലേക്ക് പാഞ്ഞെത്തുകയായിരുന്നു. പലരും വന്നത് വീരപ്പനെ കാണാനല്ല. ഒടുവിൽ, കൊല്ലപ്പെട്ടത് വീരപ്പൻ തന്നെ എന്ന് ഉറപ്പിക്കാൻ.
മൃതദേഹം നേരിൽ കണ്ടിട്ടും വിശ്വസിക്കാൻ ചിലർക്കു മടി. ചരിത്രത്തിൽ ഇടം തേടിയ ആ ദിവസം 2004 ഒക്ടോബർ 18. കെ. വിജയകുമാറിന്റെ നേതൃത്വത്തിലുള്ള ദൗത്യ സംഘം വീരപ്പനെയും കൂട്ടാളികളെയും ഏറ്റുമുട്ടലിൽ വധിച്ചത് അന്ന്. എന്നാൽ വീരപ്പന്റെ ജീവിതം തേടിയുള്ള അന്വേഷണം ഇന്നും തുടരുന്നു. കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളുടെ അതിർത്തിയിലെ മാലേ മതേശ്വർ ഹിൽസ് എന്ന എംഎം ഹിൽസിൽ ഒളിച്ചിരുന്ന വീരപ്പൻ 40 വർഷം അധികൃതർക്ക് ഒരു കടങ്കഥയായിരുന്നു. തീരാകളങ്കമായിരുന്നു. 2004 ൽ വീരപ്പൻ ഫയൽ പൊലീസ് അടച്ചു. അന്ന് മറ്റൊരു ഫയൽ ലോകം തുറന്നു. വീരപ്പന്റെ ജീവിതവും മരണവും തേടിയുള്ള അന്വേഷണം അന്ന് ആരംഭിച്ചതാണ്. ഇന്നും തുടരുന്നു.
∙ ശ്രീനിവാസിനെ ചതിച്ചു കൊന്ന വീരപ്പനും ഒടുവിൽ ചതിക്കെണിയിൽ
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ വെബ് പരമ്പരയിൽ വീരപ്പനെ തമിഴ്നാട്ടിലെ ‘റോബിൻ ഹുഡായി’ ചിത്രീകരിക്കുന്നുണ്ടോ? വീരപ്പന്‍ കൊല്ലപ്പെട്ട് 19 വർഷം കഴിയുന്നു. അന്ന് ധർമപുരിയിൽ തടിച്ചു കൂടിയ ജനങ്ങളിൽ ആ സംശയം ഉണ്ടായിരുന്നില്ല. മാത്രമല്ല മറ്റൊന്നാണ് അന്ന് സംഭവിച്ചത്. മോർച്ചറിക്കു മുന്നിൽ വീരപ്പന്റെ മൃതദേഹം കാണാനായി എത്തിയ നാട്ടുകാരെ തള്ളി മാറ്റി ഒരു സംഘം ഇടിച്ചു കയറി. പലഭാഗത്തുനിന്ന് അവിടേക്ക് പാഞ്ഞെത്തിയ പൊലീസ്, ദൗത്യ സേനാ അംഗങ്ങൾ ആയിരുന്നു അവർ.
വീരപ്പന്റെ മൃതദേഹം കണ്ട ശേഷം അവർ ആശുപത്രി വളപ്പിൽ ആക്രോശിച്ചു. കൂടെയുള്ളവരെ ചിലർ തോളത്ത് എടുക്കുന്നതും കാണാമായിരുന്നു. ഈ സമയം ദൗത്യസേനാ ക്യാംപിലും അംഗങ്ങളുടെ ആഹ്ലാദം അതിരു കടന്നു. തലേന്ന് വീരപ്പനെ പിടികൂടി വധിച്ച ശേഷം ധർമപുരിയിലെ ബന്നാരിയമ്മൻ കോവിലിൽ പോയി കെ. വിജയകുമാർ തന്റെ തല മുണ്ഡനം ചെയ്തു. കാര്യസാധ്യത്തിനുള്ള ബന്നാരിയമ്മൻ കോവിലിലെ വഴിപാടാണ് തലമുണ്ഡനം ചെയ്യൽ. വീരപ്പനെ പിടികൂടിയാൽ തലമുണ്ഡനം ചെയ്യാമെന്ന് അദ്ദേഹം വഴിപാട് നേർന്നിരുന്നു. ക്യാംപിലേക്ക് തിരികെ എത്തിയ കെ. വിജയകുമാറിനെ സേനാംഗങ്ങൾ തോളിൽ എടുത്തു നൃത്തം ചെയ്തു. അവരിൽ തമിഴ്നാട്ടിലെയും കർണാടകത്തിലെയും ദൗത്യ സേനാംഗങ്ങൾ ഉണ്ടായിരുന്നു.
കർണാടക ദൗത്യസേന അംഗങ്ങളിൽ ഒരു നിരാശയുണ്ട്. വീരപ്പൻ ഏറ്റവും നാശമുണ്ടാക്കിയത് കർണാടക ദൗത്യ സംഘത്തിനാണ്. തങ്ങൾക്ക് വീരപ്പനെ കിട്ടിയില്ലല്ലോ എന്ന നിരാശ അവരിൽ കണ്ടു. 1962 മുതൽ ഇരു സംസ്ഥാനങ്ങളിലെയും പൊലീസ് സേനയുടെ കാലങ്ങൾ നീണ്ട തിരച്ചിലിനും പ്രയത്നത്തിനും കൂടി ആ ദിവസം അന്ത്യമായി. ആ യാത്രയിൽ പി. ശ്രീനിവാസ്, ഹരികൃഷ്ണ, ഷക്കീൽ അഹമ്മദ് തുടങ്ങിയ അർപ്പണ ബോധമുള്ള ഉദ്യോഗസ്ഥരെയാണ് നാടിന് നഷ്ടപ്പെട്ടിരുന്നത്. അവരെ ചതിച്ചു കൊന്ന വീരപ്പനും ഒടുവിൽ പൊലീസ് ഒരുക്കിയ ചതിക്കെണിയിൽ പെട്ടിരിക്കുന്നു. തമിഴ്നാട്ടിലെ സൂപ്പർ പൊലീസ് വാൾട്ടർ ദേവാരം പരാജയപ്പെട്ടിടത്ത് കെ. വിജയകുമാറിന് വിജയം.
∙ നാടിനെ വെല്ലുവിളിച്ച് 40 വർഷത്തെ ജീവിതം, 20 മിനിറ്റിൽ എല്ലാത്തിനും അന്ത്യം
ധർമപുരി ആശുപത്രിയിൽനിന്ന് 12 കിലോമീറ്റർ അകലെ ‘പാടി’യിൽ ഈ സമയം ആളുകൾ തടിച്ചു കൂടുകയായിരുന്നു. അവിടെ വച്ചാണ് വീരപ്പനെ ദൗത്യ സംഘം ഏറ്റുമുട്ടലിൽ വധിച്ചത്. അതെ, കാട്ടിനുള്ളിൽ വച്ചല്ല ദൗത്യ സംഘം വീരപ്പനെ വധിച്ചതെന്ന വസ്തുത പല ചോദ്യങ്ങൾക്കും തീ കൊളുത്തുന്നതായിരുന്നു. അതുവരെ കാട്ടിനുള്ളിൽ തിരച്ചിൽ നടത്തി വീരപ്പനെ വധിക്കാനുള്ള ശ്രമമാണ് ദൗത്യ സംഘങ്ങൾ നടത്തിയത്.
രണ്ടു വട്ടം വീരപ്പനെ പിടിക്കുകയും ചെയ്തു. എന്നാൽ സമർഥമായി വീരപ്പൻ പൊലീസ് പിടിയിൽനിന്ന് രക്ഷപെട്ടു. പിന്നീട് പലവട്ടം കാട്ടിനുള്ളിൽ പൊലീസ് സംഘം വീരപ്പന്റെ താവളത്തിന് തൊട്ടടുത്തു വരെ എത്തി. വാൾട്ടർ ദേവാരത്തിന്റെ സംഘം വീരപ്പന്റെ സംഘത്തെ ആക്രമിച്ചു. വീരപ്പൻ സംഘത്തിലെ 3 പേർക്ക് വെടിയേറ്റു. എന്നിട്ടും വീരപ്പൻ രക്ഷപെട്ടു.
കെ. വിജയകുമാർ ചുമതല ഏറ്റ ഉടനെ ദൗത്യസംഘം തന്ത്രം മാറ്റി. വീരപ്പൻ സംഘത്തിലേക്കു നുഴഞ്ഞു കയറുക. വീരപ്പനെ കാടിനു പുറത്ത് എത്തിക്കുക. പിടികൂടുക. ആ തന്ത്രം ഫലിച്ചു. ഒളിത്താവളത്തിൽനിന്ന് ആംബുലൻസിൽ വന്ന വീരപ്പനെ പച്ചിനപ്പട്ടി പാടിയിൽ വച്ചാണ് ദൗത്യസംഘം വധിച്ചത്. അതിനാൽതന്നെ പിന്നീടുണ്ടായ പല ചോദ്യങ്ങൾക്കും ഉത്തരം നൽകേണ്ടത് പാടിയായിരുന്നു.
കരിമ്പു ലോറി, തൊട്ടടുത്ത് ‘സീഡ് ബോക്സ്’ എന്ന് പൊലീസ് വിളിക്കുന്ന മണൽചാക്കു നിറച്ച നീല ലോറി, എന്നിവയ്ക്കൊപ്പം എസ്കെഎസ് ഹോസ്പിറ്റൽ സേലം എന്നെഴുതിയ ആംബുലൻസും. ആ ആംബുലൻസിലായിരുന്നോ വീരപ്പന്റെ അന്ത്യം ?
∙ ആംബുലൻസിലെ രഹസ്യക്യാമറയിൽ പതിയുന്നു, വീരപ്പന്റെ അന്ത്യ നിമിഷങ്ങൾ
‘Salem’. സേലം എന്നത് തമിഴ്നാട്ടിൽ ഇങ്ങനെയാണ് എഴുതുക. 338 വെടിയുണ്ടകൾ പതിച്ച ആ ആംബുലൻസിൽ സേലം എന്നത് Selam എന്നാണ് എഴുതിയിരുന്നത്. എസ്കെഎസ് ആശുപത്രിയിൽ കണ്ണു പരിശോധനയ്ക്ക് എന്ന പേരിലാണ് വീരപ്പനെ കാടിനു പുറത്തു കൊണ്ടു വന്നത് എന്നാണ് ദൗത്യ സംഘം വെളിപ്പെടുത്തിയിട്ടുള്ളത്. ഈ അക്ഷരത്തെറ്റ് വീരപ്പന്‍ കണ്ടില്ലേ. അല്ലെങ്കിൽ 40 വർഷത്തെ ഒളിവു ജീവിതത്തിനിടയിൽ സംഭവിച്ച ഇതു പോലൊരു അക്ഷരത്തെറ്റാണ് 52–ാം വയസ്സിൽ വീരപ്പനെ പൊലീസ് വലയിൽ എത്തിച്ചതെന്നു പറയാം.
ആംബുലൻസിലും നേരെ എതിരു കിടന്ന സീഡ് ബോക്സിലും വെടിയുണ്ടകൾ പതിച്ചിട്ടുണ്ട്. സീഡ് ബോക്സിന്റെ ഇടതു വാതിലിൽനിന്ന് അപ്പോഴും ഡിവൈഎസ്പി മോഹൻ നവാസ് ഇറങ്ങിയിട്ടില്ല. ആംബുലൻസ് ഓടിച്ച എസ്ഐ വെള്ളദുരൈയും ശരവണനും വിജയകുമാറിനൊപ്പം ക്യാംപിലേക്ക് മടങ്ങി. വെള്ളദുരൈ അറിയപ്പെടുന്ന ഏറ്റുമുട്ടൽ വിദഗ്ധനാണ്. ശരവണൻ വിജയകുമാറിന്റെ ഡ്രൈവറും. നേരം പുലർന്നതോടെ പൊലീസ് എത്തി ആംബുലൻസ് തവിട്ടു ടാർപോളിൻ ഇട്ടു മൂടി. കാരണം നാട്ടുകാർ ആംബുലൻസ് പരിശോധന ആരംഭിച്ചിരുന്നു.
പൊലീസ് വാനാണ് ആംബുലൻസാക്കി മാറ്റിയത്. ചിലരാകട്ടെ ആംബുലൻസിൽ പതിച്ച വെടിയുണ്ടകൾ എണ്ണി. ആംബുലൻസിൽ പതിച്ച വെടിയുണ്ടകളുടെയും പൊലീസ് വാഹനങ്ങളിൽ പതിച്ച വെടിയുണ്ടകളുടെയും എണ്ണത്തിലെ അന്തരം പിറ്റേന്നു മുതൽ ചർച്ചയായി. ഏറ്റുമുട്ടൽ നടന്നോ, വീരപ്പൻ സംഘം തിരികെ വെടിവച്ചോ തുടങ്ങിയ ചോദ്യങ്ങൾക്കും പാടിയിൽ പലരും ഉത്തരം തിരഞ്ഞു. ഒക്ടോബർ 19 ന് രാവിലെ പത്തിന് കെ. വിജയകുമാർ ‘ഓപറേഷൻ കൊക്കൂൺ’ എന്നു പേരിട്ടിരുന്ന വീരപ്പൻ വേട്ടയുടെ വിവരങ്ങൾ പുറത്തു വിട്ടു.
പൊലീസ് വിശദീകരണം ഇങ്ങനെ: വീരപ്പന്റെ ആരോഗ്യം ക്ഷയിച്ചതായി മനസ്സിലാക്കി. ചികിത്സ തേടുന്നുണ്ടെന്നും. വീരപ്പൻ സംഘത്തിൽ എസ്ടിഎഫ് നുഴഞ്ഞു കയറി. വിശ്വാസം ആർജിച്ചു. സേലത്ത് പരിശോധന നടത്തി, ശ്രീലങ്കയിൽ എൽടിടിഇയുടെ സഹായത്തോടെ ചികിത്സ നൽകാമെന്ന് വിശ്വസിപ്പിച്ച് വീരപ്പനെ ആംബുലൻസിൽ കൊണ്ടു വന്നു. പാടിയിൽ ദൗത്യസംഘം കാത്തിരുന്നു. വാഹനം തടഞ്ഞു. വീരപ്പന്റെ സംഘത്തോട് കീഴടങ്ങാൻ ആവശ്യപ്പെട്ടു. അവർ വെടിവച്ചതോടെ പൊലീസ് നടത്തിയ വെടിവയ്പ്പിൽ വീരപ്പനും സംഘവും കൊല്ലപ്പെട്ടു. വ്യക്തമാണ് പൊലീസിന്റെ വിശദീകരണം. എന്നിട്ടും എന്തുകൊണ്ടാണ് ആ ഏറ്റുമുട്ടൽ സംബന്ധിച്ച അന്വേഷണം തുടരുന്നത്.
∙ കുറുക്കന്റെ സ്വഭാവമുള്ള ഒരു മനുഷ്യൻ; നവാസിനെ കാത്തിരുന്ന ദൗത്യം
കൊല്ലപ്പെട്ട് 19 വർഷം കഴിഞ്ഞു. എന്നിട്ടും വീരപ്പന്റെ ജീവിതവും അന്ത്യവും സംബന്ധിച്ച അന്വേഷണം ഇന്നും തുടരുകയാണ്. അതിനു കാരണം എന്താണ്? ദൗത്യസംഘത്തിൽനിന്നു വിരമിച്ച എസ്പി മോഹൻ നവാസ് പറയുന്നു. ‘‘ഹ്യൂമൻ വിത്ത് ഫോക്സ് ബ്രെയിൻ’ വീരപ്പനെ ഞങ്ങൾ അങ്ങനെയാണ് വിശേഷിപ്പിക്കുക, അതിനപ്പുറം ഒന്നും ഇല്ല’’. മോഹൻ നവാസും വീരപ്പനും തമ്മിലുള്ള ഒളിച്ചു കളിക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. പത്തനാപുരത്ത് വേരുകളുള്ള മോഹൻ നവാസ് തമിഴ്നാട് പൊലീസിൽ സത്യമംഗലം, ധർമപുരി മേഖലകളിലാണ് പ്രവർത്തനം തുടങ്ങിയത്. സ്വാഭാവികമായും സബ് ഇൻസ്പെക്ടർ ആയി ചുമതല എടുത്തപ്പോൾതന്നെ വീരപ്പൻ വേട്ട ജീവിതത്തിന്റെ ഭാഗമായി. ആ നാട്ടുകാരുമായും മോഹൻ നവാസിന് നല്ല സൗഹൃദമുണ്ട്.
ദൗത്യ സംഘത്തിന്റെ പല തലവന്മാർക്കും ഒപ്പം ജോലി ചെയ്തു. അതോടെ വീരപ്പൻ എതിരാളിയെ തിരിച്ചറിഞ്ഞു. മോഹൻ നവാസ് ആണ് തന്റെ എതിരാളിയെന്ന്. മോഹൻ നവാസിന്റെ വീട് കാണിച്ചു കൊടുക്കുന്നവർക്ക് 10 ലക്ഷം രൂപ പ്രതിഫലം വാഗ്ദാനം ചെയ്തു. അരശിപ്പാളയം എന്ന സ്ഥലത്ത് 7 ദിവസം തന്റെ എതിരാളിക്കായി വീരപ്പൻ കാത്തിരുന്നു. ജീപ്പിൽ യാത്ര ചെയ്യവെ മോഹനെ ഉന്നം വച്ചു. 3 വെടി തലയിൽ ഏറ്റെങ്കിലും മോഹൻ മരിച്ചില്ല. പകരം വീരപ്പനെ പിടിച്ച ശേഷമേ വിവാഹം കഴിക്കൂവെന്ന് മോഹനും തീരുമാനിച്ചു. ഒക്ടോബർ 18 ന് ആ ദിവസം എത്തി. ഒടുവിൽ മോഹൻ നവാസിന്റെ വ്രതം നിറവേറി. വീരപ്പൻ വേട്ടയ്ക്കു ശേഷം അദ്ദേഹം നാട്ടിലേക്ക് മടങ്ങിയില്ല. പകരം മാവോയിസ്റ്റ് വേട്ടയിൽ തുടർന്നു. ഇന്നും കോയമ്പത്തൂരിൽ തുടരുന്നു. വീരപ്പനു ശേഷം മാവോയിസ്റ്റുകളും കാടാണ് ഒളിക്കാൻ തിരഞ്ഞെടുത്തത്. വീരപ്പൻ വേട്ട അത്രയേറെ അറിവുകളാണ് ദൗത്യസംഘത്തിന് നൽകിയത്.
∙ 5000 രൂപയ്ക്കു വേണ്ടി കൊമ്പനെ കൊല്ലുന്ന ക്രൂരൻ
‘‘ക്രൂരനായ ആനക്കള്ളൻ, അതായിരുന്നു വീരപ്പൻ’’, മോഹൻ നവാസ് ഓർക്കുന്നു. ‘‘പലവട്ടം ഞങ്ങൾ വീരപ്പന്റെ താവളത്തിൽ എത്തിയിട്ടുണ്ട്. ആ കാഴ്ചകൾ ഇപ്പോഴും മനസ്സിൽനിന്നു പോയിട്ടില്ല. വെറും 5000 രൂപയ്ക്ക് വരെ വീരപ്പൻ ആനക്കൊമ്പ് വിൽക്കുമായിരുന്നു. ആനകളെ കൊല്ലുന്നതിൽ അയാൾ ആനന്ദം കണ്ടിരുന്നു. അത്രയും ക്രൂരമായാണ് കൊല. ആനയെ വെടിവച്ചിടും. ആന വീണു കഴിയുമ്പോൾ അതിന്റെ മുകളിൽ കയറിയിരുന്ന് ഹുങ്കാര ശബ്ദം മുഴക്കും. ആർത്തട്ടഹസിക്കും. അതിനു ശേഷം ആനയുടെ തുമ്പിക്കൈ മുറിക്കും. പ്രാണ വേദനയോടെ ആന അലറും. അതിലും ഉച്ചത്തിൽ വീരപ്പനും. അതിനു ശേഷം കോടാലികൊണ്ട് കൊമ്പിന് സമീപം വെട്ടിപ്പൊളിക്കും. കൊമ്പെടുക്കും. അത്ര ക്രൂരൻ’’, മോഹൻ നവാസ് പറഞ്ഞു.
‘‘ഞങ്ങളേക്കാൾ കാട് വീരപ്പന് അറിയാം. ദൗത്യ സംഘം അടുത്തെത്തുമ്പോഴേക്ക് വീരപ്പനും കൂട്ടാളികളും രക്ഷപ്പെടും. പലവട്ടം ഞങ്ങൾ അയാളുടെ താവളത്തിൽ എത്തിയിരുന്നു. ഞങ്ങൾ എത്തും മുൻപ് അവർ രക്ഷപെട്ടെന്നും മനസ്സിലായി. സാമ്പാറും ചോറും മറ്റും അവിടെനിന്നു പിടിച്ചെടുത്തിട്ടുണ്ട്. ധർമപുരിക്ക് സമീപം ഹൊഗനക്കൽ മുതൽ പാലക്കാട് വാളയാർ അതിർത്തിയിലെ സെമന്തി മല വരെ നീണ്ടതായിരുന്നു വീരപ്പന്റെ സാമ്രാജ്യം. 2002 ൽ ദൗത്യ സംഘം തന്ത്രം മാറ്റി. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളുടെ അതിർത്തിയിൽ വ്യാപിച്ചു കിടക്കുന്ന വിശാലമായ കാടാണ് വീരപ്പന്റെ വിഹാര മേഖല. ഇതിനുള്ളിൽ വച്ച് അവരെ പിടികൂടുക എളുപ്പമല്ല. അതോടെയാണ് ചെറിയ കാട്ടിലേക്ക് വീരപ്പനെ ഒതുക്കാനുള്ള ശ്രമം നടത്തിയത്.
തുടർച്ചയായി വീരപ്പനെ പിന്തുടർന്നു. അങ്ങനെ കാവേരി നദിക്കു സമീപം പാലാർ വനത്തിലേക്ക് വീരപ്പൻ മാറി. തെക്ക് പാലാർ വനവും പടിഞ്ഞാറ് കാവേരി നദിയും. ഇതിനിടെ കണ്ണിനും അസുഖം വന്നു. രാത്രി യാത്ര ദുഷ്കരം, പകൽ മാത്രം കഷ്ടി സഞ്ചരിക്കാം. ഈ സമയത്താണ് വീരപ്പന് ചികിത്സ തേടണമെന്ന് തോന്നിത്തുടങ്ങിയത്. തിമിര ശസ്ത്രക്രിയ നടത്താമെന്ന് വിശ്വസിപ്പിച്ച് ദൗത്യ സംഘം വിരിച്ച വലയിൽ വീരപ്പൻ വീഴുകയും ചെയ്തു.
ആ പിഴവ് എങ്ങനെ വീരപ്പന് സംഭവിച്ചു? അതു പറയാൻ കാരണമുണ്ട്. ഒന്നിനു പുറകെ ഒന്നായി സംഭവിച്ച വീഴ്ചകളാണ് വീരപ്പന്റെ വാഴ്ചയ്ക്ക് വിനയായത്. ആ പിഴവുകളാണ് ദൗത്യസംഘം നോക്കിയിരുന്നതും. എങ്ങനെയാണ് ദൗത്യസംഘം വീരപ്പനെ കുടുക്കിയത്? വീരപ്പൻ വേട്ട മലയാളത്തിലെ ഹിറ്റായ കുറ്റാന്വേഷണ സിനിമയ്ക്ക് അവലംബമായിട്ടുണ്ടോ? വിശദമായി വായിക്കാം, ‘വീരപ്പൻ ഫയൽസ്’ രണ്ടാം ഭാഗത്തിൽ.
English Summary: Hunt for Veerappan: Decoding the Life and True Story of India's Most Infamous Bandit