'എനിക്ക് വക്കാലത്തുമായി ആരും വരേണ്ട; ഇത് പ്രതിഷേധമാണ്': 94 വയസ്സിലും ജയിലിൽ പോരാട്ടവുമായി 'വാസുവേട്ടൻ'
കേരളത്തിന്റെ സമരപോരാട്ടങ്ങളിൽ എന്നും മുൻപന്തിയിൽ നിലകൊണ്ട, ഒരു തൊണ്ണൂറ്റിനാലുകാരന്‍ ജൂലൈ 29 മുതൽ കോഴിക്കോട് ജില്ലാ ജയിലിൽ കഴിയുന്നുണ്ട്. ഗ്രോ വാസു എന്ന പേരിലറിയപ്പെടുന്ന എല്ലാവരുടെയും വാസുവേട്ടൻ (എ.വാസു). ഏത് മേഖലയിലാണോ തൊഴിലാളികളുടെ അവകാശങ്ങളും മനുഷ്യാവകാശവും ലംഘിക്കപ്പെടുന്നത്, അവിടെ നീതിയുടെ പക്ഷത്തുനിന്ന് ഏതറ്റംവരെയും പോരാടാൻ എന്നും നിലയുറപ്പിച്ച വാസുവേട്ടൻ. ഒട്ടേറെ ജയിൽശിക്ഷകൾ അനുഭവിച്ചിട്ടുണ്ട് ഗ്രോ വാസു. പക്ഷേ, ഇത്തവണത്തേത് അതിൽനിന്നെല്ലാം വ്യത്യസ്തമാണ്. പുറത്ത് അദ്ദേഹത്തെ കാത്തിരിക്കുന്ന വലിയൊരു ജനക്കൂട്ടമുണ്ട്. അവരുടെ മനസ്സിൽ ഒന്നേയുള്ളൂ–വാസുവേട്ടൻ ആരോഗ്യവാനായി കഴിയണം. അതറിയാൻ പലരായി, പല സംഘങ്ങളായി ജയിലിലേക്കെത്തുന്നുമുണ്ട്. അങ്ങനെ വാസുവേട്ടനെ കാണാൻ ഞങ്ങളും ജയിലിലെത്തി. നിരവധി അനുമതികളുടെ ഇടനാഴികളിലൂടെ കടന്ന് ഇരുമ്പുവേലി തീർത്ത മതിലിന്റെ അപ്പുറത്തും ഇപ്പുറത്തുമായി നിന്ന് വാസുവേട്ടനോടു സംസാരിച്ചു. ഒരു മാറ്റവുമില്ല അദ്ദേഹത്തിന്, അദ്ദേഹത്തിന്റെ വീര്യത്തിന്. ചിരിച്ചുകൊണ്ടാണ് അദ്ദേഹം ഒന്നൊഴികെ എല്ലാത്തിനും മറുപടി പറഞ്ഞത്.

കേരളത്തിന്റെ സമരപോരാട്ടങ്ങളിൽ എന്നും മുൻപന്തിയിൽ നിലകൊണ്ട, ഒരു തൊണ്ണൂറ്റിനാലുകാരന്‍ ജൂലൈ 29 മുതൽ കോഴിക്കോട് ജില്ലാ ജയിലിൽ കഴിയുന്നുണ്ട്. ഗ്രോ വാസു എന്ന പേരിലറിയപ്പെടുന്ന എല്ലാവരുടെയും വാസുവേട്ടൻ (എ.വാസു). ഏത് മേഖലയിലാണോ തൊഴിലാളികളുടെ അവകാശങ്ങളും മനുഷ്യാവകാശവും ലംഘിക്കപ്പെടുന്നത്, അവിടെ നീതിയുടെ പക്ഷത്തുനിന്ന് ഏതറ്റംവരെയും പോരാടാൻ എന്നും നിലയുറപ്പിച്ച വാസുവേട്ടൻ. ഒട്ടേറെ ജയിൽശിക്ഷകൾ അനുഭവിച്ചിട്ടുണ്ട് ഗ്രോ വാസു. പക്ഷേ, ഇത്തവണത്തേത് അതിൽനിന്നെല്ലാം വ്യത്യസ്തമാണ്. പുറത്ത് അദ്ദേഹത്തെ കാത്തിരിക്കുന്ന വലിയൊരു ജനക്കൂട്ടമുണ്ട്. അവരുടെ മനസ്സിൽ ഒന്നേയുള്ളൂ–വാസുവേട്ടൻ ആരോഗ്യവാനായി കഴിയണം. അതറിയാൻ പലരായി, പല സംഘങ്ങളായി ജയിലിലേക്കെത്തുന്നുമുണ്ട്.
അങ്ങനെ വാസുവേട്ടനെ കാണാൻ ഞങ്ങളും ജയിലിലെത്തി. നിരവധി അനുമതികളുടെ ഇടനാഴികളിലൂടെ കടന്ന് ഇരുമ്പുവേലി തീർത്ത മതിലിന്റെ അപ്പുറത്തും ഇപ്പുറത്തുമായി നിന്ന് വാസുവേട്ടനോടു സംസാരിച്ചു. ഒരു മാറ്റവുമില്ല അദ്ദേഹത്തിന്, അദ്ദേഹത്തിന്റെ വീര്യത്തിന്. ചിരിച്ചുകൊണ്ടാണ് അദ്ദേഹം ഒന്നൊഴികെ എല്ലാത്തിനും മറുപടി പറഞ്ഞത്. താൻ ഏറ്റുവാങ്ങിയ ശിക്ഷയെക്കുറിച്ചു പറയുമ്പോൾ മാത്രം ആ വാക്കുകൾക്ക് കാരിരുമ്പിന്റെ ഉറപ്പും മുഴക്കവുണ്ടായിരുന്നു. ഇനിയുമേറെക്കാലം തങ്ങൾക്കിടയിലുണ്ടാവണമെന്ന് സമൂഹത്തിന്റെ താഴെത്തട്ടിലുള്ള ഒട്ടേറെപ്പേർ ആഗ്രഹിക്കുന്ന വാസുവേട്ടനെ ജയിലിൽച്ചെന്നു കണ്ടും കേട്ടും അറിഞ്ഞതിലൂടെ...
∙ വക്കാലത്ത് വേണ്ട
‘‘എന്നെ കാണാൻ വന്നോട്ടെ, പക്ഷേ ജയിൽമോചനത്തിന് വക്കാലത്തുമായി എന്നെ കാണാൻ വരേണ്ടെന്ന് അഭിഭാഷകരോട് പറയണം’’– ജയിലിൽ കഴിയുന്ന ഗ്രോ വാസുവിനോട്, പുറത്ത് ആരോടെങ്കിലും എന്തെങ്കിലും പറയാനുണ്ടോ എന്നതിനു മറുപടി ഇതായിരുന്നു. പിഴയടയ്ക്കാനോ രേഖകളിൽ ഒപ്പു വയ്ക്കാനോ തയാറാവാതെ ജയിൽവാസം തിരഞ്ഞെടുത്ത് ജൂലൈ 29 മുതൽ കോഴിക്കോട് ജില്ലാ ജയിലിൽ കഴിയുന്ന ഗ്രോ വാസുവിന്റെ വാക്കുകളിൽ ഇനിയും കനലടങ്ങിയിട്ടില്ല. മാവോയിസ്റ്റുകളാണെന്നതിന്റെ പേരിൽ ആറു പേരെ വെടിവച്ചുകൊന്നവർക്കെതിരെ നടപടിയെടുക്കാതിരിക്കുകയും തനിക്കെതിരെ കേസെടുക്കുകയും ചെയ്തത് ഇരട്ടത്താപ്പാണെന്ന് ജില്ലാ ജയിലിൽവച്ച് അദ്ദേഹം ‘മനോരമ’യോടു പറഞ്ഞു.
ഉറച്ച നിലപാടിലൂടെ ജയിൽവാസം തിരഞ്ഞെടുത്ത ഗ്രോ വാസു കോഴിക്കോട് ജില്ലാ ജയിലിലും തന്റെ നിലപാടിൽ മാറ്റമില്ലാതെ കഴിയുന്നു. തനിക്കെതിരെ ചുമത്തിയ കുറ്റങ്ങൾ അടിസ്ഥാനമില്ലാത്തതാണെന്നും അദ്ദേഹം ആവർത്തിക്കുന്നു. പൊലീസ് വെടിവച്ചുകൊന്ന മാവോയിസ്റ്റുകളുടെ മൃതദേഹമെത്തിച്ച കോഴിക്കോട് മെഡിക്കൽ കോളജിനു മുന്നിൽ മാർഗതടസ്സം സൃഷ്ടിച്ചുവെന്നാണ് മെഡിക്കൽ കോളജ് പൊലീസിന്റെ കേസ്. എന്നാൽ അന്നവിടെ ഒരു തടസ്സവും സൃഷ്ടിക്കപ്പെട്ടില്ലെന്ന് ഗ്രോ വാസു പറഞ്ഞു. ‘‘ജയിൽ എനിക്കു പുതിയ അനുഭവമല്ല. പണ്ടും ഇതേ ജയിലിൽ കഴിഞ്ഞിട്ടുണ്ട്. രാവിലെ നടക്കാൻ കഴിയുന്നുണ്ട്. നല്ല ഭക്ഷണം കിട്ടുന്നുണ്ട്. കൂടെയുള്ളത് മറ്റേതോ കേസിൽ ശിക്ഷിക്കപ്പെട്ട ഒരാളാണ്.’’
∙ ഇത് പ്രതിഷേധമാണ്
അതേസമയം, ഈ ജയിൽവാസത്തിൽനിന്നു മോചനം നേടാൻ തന്റെ നിലപാടിൽ വിട്ടുവീഴ്ചയ്ക്കു തയാറില്ലെന്ന കാര്യം അദ്ദേഹം ആവർത്തിക്കുകയും ചെയ്യുന്നു. ‘‘മാവോയിസ്റ്റുകളെ വെടിവച്ചുകൊന്നത് അതിക്രൂരമായാണ്. അരയ്ക്കുതാഴെ വെടിവച്ചാൽ അതു മനസ്സിലാക്കാം. ഒരാളെയാണെങ്കിലും അത് അബദ്ധമായി കാണാം. എന്നാൽ ചെറിയൊരു കാലയളവിൽ ആറു പേരെ വെടിവച്ചുകൊന്നവർക്കെതിരെ നടപടി സ്വീകരിക്കാത്തത് ശരിയല്ല’’ –അദ്ദേഹം പറഞ്ഞു. 2016 നവംബറിൽ നിലമ്പൂർ കരുളായി വനത്തിൽ 2 മാവോവാദികൾ വെടിയേറ്റു മരിച്ച സംഭവത്തിൽ ഇരുവരുടെയും മൃതദേഹമെത്തിച്ച കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിക്കുമുന്നിൽ ഗ്രോ വാസു അടക്കമുള്ളവർ തടിച്ചുകൂടി മാർഗടതടസ്സം സൃഷ്ടിച്ചുവെന്ന് മെഡിക്കൽ കോളജ് പൊലീസ് റജിസ്റ്റർ ചെയ്ത കേസിലാണ് ഏഴു വർഷത്തിനുശേഷം കുന്നമംഗലം ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി അദ്ദേഹത്തെ 14 ദിവസത്തേക്ക് ശിക്ഷിച്ചത്.
സ്വന്തം പേരിൽ ജാമ്യം അനുവദിച്ചെങ്കിലും പിഴയടയ്ക്കാനോ രേഖകളിൽ ഒപ്പു വയ്ക്കാനോ തയാറാവാത അദ്ദേഹം ജയിൽവാസം തിരഞ്ഞെടുക്കുകയായിരുന്നു. ഭരണകൂടത്തോടുള്ള തന്റെ പ്രതിഷേധം രേഖപ്പെടുത്താനാണ് ഇതു ചെയ്യുന്നതെന്ന് തന്നെ അനുനയിപ്പിക്കാനെത്തിയ സഹപ്രവർത്തകരോട് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ആദ്യം സബ് ജയിലിലേക്കും തുടർന്ന് ജില്ലാ ജയിലിലേക്കും മാറ്റിയ ഗ്രോ വാസു ആരോഗ്യവാനായി കഴിയുന്നു. കാണാൻ ഒട്ടേറെപ്പേരെത്തുന്നുണ്ടെങ്കിലും ആഴ്ചയിൽ 2 പേരെന്ന നിബന്ധനയുള്ളതിനാൽ വരുന്നവരിൽ ഭൂരിപക്ഷം പേരും മടങ്ങിപ്പോവുകയാണ്. ലഘുഭക്ഷണവും പ്രഭാതനടത്തവും മുടങ്ങാതെ ജയിലിലും അദ്ദേഹത്തിനു തുടരാനാവുന്നുണ്ട്.
∙ എ.വാസു എങ്ങനെ ഗ്രോ വാസുവായി?
കോഴിക്കോട്ടെ കോമൺവെൽത്ത് ഫാക്‌ടറിയുടെ നെയ്‌ത്ത് വിഭാഗത്തിൽ 1946ൽ തൊഴിലാളിയായി ചേരുമ്പോൾ വാസുവിന് വയസ്സ് 16. വെള്ളക്കാരായ മാനേജ്‌മെന്റ്, ഫാക്‌ടറിക്കകത്ത് തൊഴിലാളികളായ പുരുഷന്മാരും സ്‌ത്രീകളും തമ്മിലുള്ള കൂട്ടായ്‌മ തടയാൻ ഏർപ്പെടുത്തിയ ‘കുട്ടി തൊഴിലാളികളിൽ’ ഒരാളായിരുന്നു വാസു. നെയ്‌ത്ത് ഫാക്‌ടറിയിൽ സ്‌ത്രീകൾ ചുറ്റുന്ന നല്ലി പുരുഷന്മാരായ നെയ്‌ത്തുകാരുടെ കയ്യിൽ എത്തിച്ചു കൊടുക്കുന്ന ജോലി. (പുരുഷന്മാർ സ്‌ത്രീകളുടെ കയ്യിൽനിന്നു നേരിട്ട് നല്ലി ശേഖരിച്ചുകൂടെന്നായിരുന്നു അന്നത്തെ കമ്പനി വ്യവസ്‌ഥ). ഈ വിചിത്രമായ തൊഴിലിൽ ആറു മാസം പിന്നിട്ടപ്പോൾ വാസു കമ്പനിയിൽ സ്‌ത്രീ തൊഴിലാളികളുടെ കൂലി വർധനയ്‌ക്കായി നടത്തിയ സമരത്തിൽ പങ്കാളിയായി.
കോഴിക്കോട്ട് സഖാവ് പി. കൃഷ്‌ണപിള്ള രൂപീകരിച്ച ആദ്യത്തെ നെയ്‌ത്ത് തൊഴിലാളി യൂണിയനിൽ അംഗമായ വാസു 1964ൽ കമ്യൂണിസ്‌റ്റ് പാർട്ടി പിളരുന്നത് വരെ സംഘടനയുടെ നഗരത്തിലെ സംഘാടകനും നേതാവുമായിരുന്നു. സ്‌ത്രീ തൊഴിലാളികളുടെ ദിവസക്കൂലി ഒന്നേകാൽ രൂപയിൽനിന്നു മൂന്നു രൂപയായി ഉയർത്താൻ മാനേജ്‌മെന്റിനെ പ്രേരിപ്പിച്ച 99 ദിവസം നീണ്ടു നിന്ന സമരത്തിന്റെ ആസൂത്രകനെന്ന നിലയിൽ പേരെടുത്തെങ്കിലും പാർട്ടിയിലെ ഭിന്നിപ്പും പിന്നീട് മാർക്‌സിസ്‌റ്റ് പാർട്ടിയിൽ ചേർന്നപ്പോഴുണ്ടായ തിക്‌താനുഭവങ്ങളും വാസുവിനെ നക്‌സലൈറ്റ് പ്രസ്‌ഥാനത്തോട് അടുപ്പിച്ചു.
1969ൽ കോമൺവെൽത്തിലെ ജോലി രാജിവച്ച് നക്‌സലൈറ്റ് പ്രവർത്തനത്തിൽ മുഴുകി. തലശ്ശേരി- പുൽപള്ളി സംഭവത്തിനു പിന്നിൽ പ്രവർത്തിച്ചെങ്കിലും കുറ്റ്യാടി സ്‌റ്റേഷൻ ആക്രമണത്തിൽ പങ്കാളിയായിരുന്നില്ല. അതേ അവസരത്തിൽ തൃശ്ശിലേരി അക്രമണത്തിൽ വർഗീസിനോടൊപ്പമുണ്ടായിരുന്നു. ഈ കേസിൽ ഏഴര വർഷം കണ്ണൂർ ജയിലിൽ സിംഗിൾ സെല്ലിൽ കഠിന തടവ് അനുഭവിച്ചു. ശിക്ഷ കഴിഞ്ഞു വരുമ്പോഴേക്കും സാഹസികമായ പാർട്ടി പ്രവർത്തനത്തോട് മിക്കവാറും അകന്നു കഴിഞ്ഞിരുന്നു. നേരത്തേ പൊലീസിൽനിന്നു നേരിട്ട കൊടിയ മർദനത്തെ തുടർന്ന് ശാരീരികമായി അവശനായ വാസു 1980 ൽ നക്‌സലൈറ്റ് പ്രസ്‌ഥാനത്തോട് വിട പറഞ്ഞു.
കോഴിക്കോട് കണ്ട നിരവധി തൊഴിൽ സമരങ്ങളിൽ മർദനമേൽക്കുകയും പല തവണ ജയിൽവാസമനുഭവിക്കുകയും ചെയ്‌ത വാസു നക്‌സലിസം ഉപേക്ഷിച്ച് ഏറെ വൈകാതെ മാവൂർ ഗ്വാളിയോർ റയോൺസിൽ ‘ഗ്വാളിയർ റയോൺസ് ഓർഗനൈസേഷൻ ഓഫ് വർക്കേഴ്സ് (ഗ്രോ)’ യൂണിയൻ രൂപീകരിച്ചു. നിരവധി യൂണിയനുകളുള്ള കമ്പനിയിൽ ഏറെ സമരങ്ങൾ നടത്തി കുഴഞ്ഞ തൊഴിലാളി പ്രവർത്തകരിൽ ഒരു വിഭാഗം വാസുവിന്റെ നേതൃത്വത്തിൽ പുതിയ സമരമുഖം തുറന്നു.
സെക്രട്ടേറിയറ്റ് നടയിലും കോഴിക്കോട് മെഡിക്കൽ കോളജിലുമൊക്കെ നിരാഹാര സത്യഗ്രഹം നടത്തി. മെഡിക്കൽ കോളജിൽ 26 ദിവസം മോയിൻ ബാപ്പുവിനോടൊപ്പം നടത്തിയ ഉപവാസത്തിൽ മരിച്ചു പോകുമെന്ന ഘട്ടത്തിലാണ് പ്രശ്‌നം തീർക്കാൻ സർക്കാർ മുന്നോട്ടു വന്നത്. സമരം തീർന്ന് യൂണിയനുകളും ഒടുവിൽ റയോൺസ് ഫാക്‌ടറി തന്നെയും ഇല്ലാതായെങ്കിലും യൂണിയന്റെ പേരിൽ ഇപ്പോഴും വാസു അറിയുന്നു.- ഗ്രോ വാസു.
നക്സൽ പോരാട്ടവീര്യം സിരകളിൽ തളർന്നെങ്കിലും സമൂഹത്തിലെ അനീതിക്കെതിരെ എന്നും ആ ശബ്ദമുയർന്നു. കേരളത്തിലെ മനുഷ്യാവകാശ സമരങ്ങളുടെ മുൻനിരയിലുണ്ടായിരുന്നു എന്നും ഗ്രോ വാസു. അത്തരമൊരു പോരാട്ടമായിരുന്നു വ്യാജ ഏറ്റുമുട്ടലെന്ന് ആരോപിക്കപ്പെടുന്ന മാവോയിസ്റ്റ് കൊലപാതക സംഭവത്തിനെതിരെയും നടന്നത്. അതിന്റെ പേരിലായിരുന്നു തൊണ്ണൂറ്റിനാലാം വയസ്സിലെ അറസ്റ്റും.
∙ എന്താണ് മാവോയിസ്റ്റ് കൊലപാതക കേസ്?
ഉത്തരേന്ത്യയിലെയും അയൽ സംസ്ഥാനങ്ങളിലെയും വ്യാജ ഏറ്റുമുട്ടല്‍ കേസുകൾക്കു നേരെ അമ്പരപ്പോടെ നോക്കിയിരുന്ന കേരളത്തിന്റെ നെഞ്ചിലായിരുന്നു മാവോയിസ്റ്റ് വേട്ടയുടെ വെടി പൊട്ടിയത്. 2016 നവംബര്‍ 24 ന് നിലമ്പൂരിലെ കരുളായിയിലും, 2019 മാര്‍ച്ച് 6 ന് വയനാട്ടിലെ വൈത്തിരിയിലും, 2019 ഒക്ടോബര്‍ 28, 29 തിയതികളില്‍ അട്ടപ്പാടിയിലെ മഞ്ചിക്കണ്ടിയിലും, 2020 നവംബര്‍ 3 ന് വയനാട് പടിഞ്ഞാറത്തറയിലെ വാളാരംകുന്നിലുമായി കഴിഞ്ഞ ഏഴു വർഷത്തിനുള്ളിൽ എട്ടു മാവോയിസ്റ്റുകളാണ് കൊല്ലപ്പെട്ടത് എന്നാണു കണക്ക്.
ഇവരെല്ലാം എങ്ങനെ കൊല്ലപ്പെട്ടു എന്നത് ഇന്നും ദുരൂഹം. കേസിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന മനുഷ്യാവകാശ സംഘടനകളുടെ ആവശ്യം പോലും അംഗീകരിക്കപ്പെട്ടിട്ടില്ലെന്ന് പ്രതിഷേധക്കാർ പറയുന്നു. ‘‘എട്ടു പേരെ വെടിവെച്ചു കൊന്നവർക്കെതിരെ കേസൊന്നുമില്ല. കുറ്റം ചെയ്യാത്ത ഞാനെന്തിന് പിഴയടയ്ക്കണം’’ എന്നായിരുന്നു കോടതിയോടു പോലും ഗ്രോ വാസു ചോദിച്ചത്. അതിന്റെ പേരിലാണ് ജയിൽവാസവും. ഓഗസ്റ്റ് 11ന് കേസ് വീണ്ടും പരിഗണിക്കും.
∙ പിന്തുണയുമായി സാംസ്കാരിക കൂട്ടായ്മ
ഗ്രോ വാസുവിന് പിന്തുണ പ്രഖ്യാപിച്ച് സാംസ്കാരിക പ്രവർത്തകരുടെ ഒത്തുചേരൽ ഓഗസ്റ്റ് ഏഴിനു വൈകിട്ട് 3 മുതൽ മാനാഞ്ചിറ ഡിഡിഇ ഓഫിസിന് സമീപം നടക്കും. ‘സഖാവ് വാസുവേട്ടന് സാംസ്കാരിക കേരളത്തിന്റെ പിന്തുണ’ എന്ന പേരിലാണ് ഫോറം എഗെൻസ്റ്റ് ഡിസ്ക്രിമിനേഷൻ ആൻഡ് ഒപ്രഷൻ (ഫാഡോ) കൂട്ടായ്മ സംഘടിപ്പിക്കുന്നത്. സാംസ്കാരിക സംഗമത്തിൽ യു.കെ.കുമാരൻ, എം.എൻ.കാരശ്ശേരി, ഖദീജ മുംതാസ്, കൽപറ്റ നാരായണൻ, ഡോ.പി.കെ.പോക്കർ, വി.ടി.മുരളി, ഹമീദ് ചേന്ദമംഗലൂർ, പോൾ കല്ലാനോട്, സിദ്ധാർഥൻ പരുത്തിക്കാട്, കെ.അജിത, എം.എം.സചീന്ദ്രൻ, പി.ഇ.ഉഷ, വി.പി.സുഹറ, കെ.കെ.സുരേന്ദ്രൻ, കബനി, കെ.എസ്.ഹരിഹരൻ, എൻ.പി.ചെക്കുട്ടി, ഡോ.ആസാദ്, വിജയരാഘവൻ ചേലിയ തുടങ്ങിയവർ പങ്കെടുക്കും.
English Summary : GROW Vasu Refuses Bail to Continue His Strike Against Police Atrocity