‘വെല്ലുവിളികളുണ്ട്’; എന്നെ മനസിലാക്കാൻ വീട്ടുകാർക്ക് സമയം കൊടുത്തു, ഇന്നും അമ്മയ്ക്കൊപ്പം; പ്രകൃതി സംസാരിക്കുന്നു
ജീവിതം വലിയ വേദനകളിലേക്കു വലിച്ചിടുമ്പോഴും അതിനോടു സമരസപ്പെടാതെ, പുതിയ ജീവിതത്തിനും കാഴ്ചകൾക്കും സൗഹൃദത്തിനുമായി ഉയർത്തെണീറ്റു വരാൻ ക്ഷമയോടെ കാത്തിരിക്കുന്ന ചിലരുണ്ട്. ദുരിതകാലത്തിലും വേദനയിലും പുകയുമ്പോഴും ഇതിനപ്പുറം മനോഹരമാകുമെന്ന പ്രത്യാശയിൽ കാലം മാറാൻ കാത്തിരിക്കുന്നവർ. അത്തരമൊരു കാത്തിരിപ്പിലായിരുന്നു വിജീഷും. പ്രകൃതിയിലേക്കുള്ള അനിവാര്യമായ മാറ്റത്തിനായി ക്ഷമയോടെയുള്ള കാത്തിരിപ്പ്, ഒടുവിൽ വിജീഷിൽനിന്ന് അവൾ ‘പ്രകൃതി’യായി. പേരു മാത്രമല്ല, ശരീരവും മനസ്സും പൊളിച്ചെഴുതി. ‘പ്രകൃതി’യാകാൻ വയനാട് നൂൽപ്പുഴ നായ്ക്കട്ടിയിലെ തേർവയൽ ആദിവാസി കോളനിയിലെ വിജീഷ് താണ്ടിയ ദൂരത്തിനു വേദനകളുടെയും സഹനങ്ങളുടെയും കാത്തിരിപ്പിന്റെയും കഥകളുണ്ട്. പൂർണ്ണമായി സ്ത്രീയാകാൻ ഇനിയും കടമ്പകൾ കടക്കാനുമുണ്ട്. ശസ്ത്രക്രിയയ്ക്കും ചികിത്സയ്ക്കും ധാരാളം പണം വേണം. അവ കണ്ടെത്തുകയെന്നത് ആദിവാസി പണിയർ വിഭാഗത്തിൽ നിന്നുള്ള 24 കാരിയായ പ്രകൃതിക്കു മുമ്പിലെ വെല്ലുവിളിയാണ്.

അധ്യാപികയാവണം, കവിതയെഴുതണം, സ്വാതന്ത്ര്യത്തോടെ ആശങ്കകളില്ലാതെ സ്വന്തം സ്വത്വത്തിൽ ജീവിക്കണം; പ്രകൃതി സ്വപ്നം കാണുന്നത് വരാനിരിക്കുന്ന ഈ നല്ല കാലമാണ്. ഈ സ്വപ്നങ്ങൾ യാഥാർഥ്യമാക്കുന്നതിലേക്കുള്ള യാത്രയിൽ ആദ്യപടിയായി താനൊരു പുരുഷനല്ലെന്നും ട്രാൻസ്‍വുമനാണെന്നും വിജീഷ് തനിക്കു ചുറ്റുമുള്ളവരോടു വിളിച്ചുപറഞ്ഞു. പിന്നെ പേരു മാറ്റി, പ്രകൃതിയായി. ഭൂരിപക്ഷം പേരും തന്നെപ്പോലെ അല്ലാതെയുള്ള ഒരു സമൂഹത്തിൽ വ്യത്യസ്തയായി ജീവിക്കുക എളുപ്പമല്ല, മാത്രമല്ല, ഇന്നും സമൂഹം അരികിലേക്ക് മാറ്റി നിർത്തിയിരിക്കുന്ന ആദിവാസി സമൂഹത്തിൽ ജനിച്ച ഒരാളെ സംബന്ധിച്ചിടത്തോളം അത് കഠിനവുമാണ്. പ്രകൃതി ഇതെല്ലാം താണ്ടിയാണ് ജീവിതവുമായി മുന്നോട്ടു പോകുന്നത്. തന്റെ ജീവിതത്തെ കുറിച്ച്, കടന്നുവന്ന വഴികളെക്കുറിച്ച്, സ്വപ്നങ്ങളെക്കുറിച്ച്, മുന്നോട്ടുള്ള വെല്ലുവിളികളെക്കുറിച്ച് പ്രകൃതി മനോരമ ഓൺലൈൻ പ്രീമിയത്തോട് സംസാരിക്കുന്നു.
∙ എല്ലാവരെയും പോലെയല്ല ഞാൻ
ഞാൻ എല്ലാവരെയും പോലെയല്ലെന്നും എനിക്കൊരു മാറ്റമുണ്ടെന്നും പത്താം ക്ലാസിൽ പഠിക്കുമ്പോൾത്തന്നെ തിരിച്ചറിഞ്ഞിരുന്നു. കൂട്ടുകാർ എന്തു ചിന്തിക്കും എന്ന പേടിയിൽ തൂങ്ങി ആരോടും ഒന്നും പറഞ്ഞില്ല. ക്ഷമയോടെ കാത്തിരുന്നു. ജെൻഡർ ഐഡന്റിറ്റി മനസ്സിലാക്കിയ സമയത്ത് പേടിയും ആശങ്കകളുമുണ്ടായിരുന്നു. എനിക്കു രോഗമോ മാനസികപ്രശ്നമോ ആണോ എന്നു സംശയിച്ചിരുന്നു.അമ്മയുടെയും അനിയന്റെയും അടുത്തുപോലും ഇക്കാര്യം സംസാരിച്ചില്ല. എന്തുകൊണ്ടാണ് ആൺകുട്ടിയോടു പ്രണയം തോന്നുന്നതെന്നു ചിന്തിച്ചിട്ടുണ്ട്. ആ സമയത്തെല്ലാം ഇതിനെക്കുറിച്ച് അറിയണം, മനസ്സിലാക്കണം എന്നാഗ്രഹിച്ചിരുന്നു. പ്ലസ് ടു കഴിയുമ്പോഴാണ് ഫോൺ കിട്ടിയത്. എൽജിബിടിക്യുവിനെക്കുറിച്ചായിരുന്നു ആദ്യം ഗൂഗിളിൽ പരിശോധിച്ചത്. അങ്ങനെ കുറെ കാര്യങ്ങൾ അറിയാൻ പറ്റി.
∙ വയനാടിനു പുറത്തേക്ക്
വയനാടിനു പുറത്തുപോയി പഠിക്കണമെന്നായിരുന്നു ലക്ഷ്യം. അപ്പോൾ എന്നെപ്പോലുള്ള ആളുകളെ കാണാം, അവരോടു സംസാരിക്കാം, അവരോട് അടുത്തുനിൽക്കാം എന്നൊക്കെയാണു വിചാരിച്ചത്. അങ്ങനെ വയനാടിനു പുറത്തുപോയി പഠിച്ചു. എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ ഗവ.ആർട്സ് കോളജിലായിരുന്നു ഡിഗ്രി. അവിടെ എത്തിയ ശേഷമാണ് ആദ്യമായി ഞാൻ ഈ കാര്യങ്ങൾ ഒരാളോടു പറയുന്നത്. സ്കൂളിലും കുടുംബത്തില്‍ നിന്നും ഇരട്ടപ്പേരുവിളി കേട്ടിട്ടുണ്ട്. ഡിഗ്രിക്കാലത്താണ് ഇത്തരം വിളികൾ കേൾക്കാതെ പഠിക്കാൻ സാധിച്ചത്. അവിടെ പ്രിൻസിപ്പലും അധ്യാപകരും വിദ്യാർഥികളും പിന്തുണച്ചിരുന്നു.
കോളജിൽ നാഷനൽ സർവീസ് സ്കീമിന്റെ (എൻഎസ്എസ്) ജനറൽ സെക്രട്ടറിയായിരുന്നു. ആദിവാസി വിദ്യാർഥികൾക്കു മുൻപന്തിയിലേക്കു വരാൻ ധൈര്യക്കുറവും മടിയുമുണ്ട്. ഞാനും ആദ്യം അതുപോലെ തന്നെയായിരുന്നു. എന്നാൽ എനിക്കങ്ങനെ ജീവിക്കാൻ താൽപര്യമില്ലായിരുന്നു. തെറ്റിയാൽ തെറ്റട്ടെ എന്നു വിചാരിച്ചു സംസാരിക്കും, ആർട്‍സിലും സ്പോർട്സിലും പങ്കെടുക്കും. കോളജിൽ നാടോടി നൃത്തത്തിൽ പങ്കെടുക്കുമായിരുന്നു. എംജി സർവകലാശാല കലോത്സവത്തിൽ മത്സരിച്ചിട്ടുണ്ട്. വിജയിക്കണം എന്ന തോന്നലായിരുന്നില്ല, മത്സരിക്കാനുള്ള വേദി കിട്ടുകയെന്നത് വലിയ കാര്യമാണല്ലോ എന്ന ചിന്തയായിരുന്നു.
∙ വീട്ടുകാർക്ക് സമയം കൊടുത്തു, ഇന്നും അമ്മയ്ക്കൊപ്പം
‘‘നീ അങ്ങനെ ആയാൽ ഞാൻ മരിക്കും, നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കണ്ട. ആണായിട്ട് തന്നെ ജീവിച്ചാ പോരേ?’’, അമ്മ ആദ്യം പറഞ്ഞത് ഇതായിരുന്നു. ആണെന്ന ശരീരപ്രകൃതം മാത്രമേ എനിക്കുള്ളു, ഇതിൽ കൂടുതൽ ഞാനെന്താണ് വിശദീകരിക്കേണ്ടതെന്ന് അറിയില്ലെന്നായിരുന്നു ഞാൻ അമ്മയോട് പറഞ്ഞത്. ചീത്ത പറഞ്ഞാലും തല്ലിയാലും കൊന്നാലും തീരുമാനത്തിൽ മാറ്റമില്ലെന്നു വീട്ടുകാരോട് പറഞ്ഞു. എനിക്കു ബാധ കൂടിയതാണെന്നുവരെ കേട്ടു. ഇത്തരം വിഷയങ്ങളിൽ ആളുകൾക്ക് അറിവില്ലാത്തതാണു പ്രശ്നം. കാര്യങ്ങൾ മനസ്സിലാക്കാനുള്ള സമയം വീട്ടുകാർക്കു കൊടുത്തു. വീട്ടുകാർ ഇപ്പോൾ നല്ല പിന്തുണയാണ്.
‘കമിങ് ഔട്ട്’ ചെയ്തതിനുശേഷവും അതിനു മുൻപും സ്വന്തം വീട്ടിൽത്തന്നെയാണു താമസിച്ചിരുന്നത്. എൽജിബിടിക്യു കമ്യൂണിറ്റിക്കൊപ്പം താമസിച്ചിട്ടില്ല. ‘ക്വിയർ’ ആയിട്ട് ജീവിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ പോലും അതെന്റെ കുടുംബത്തിന്റെ കൂടെയാകണമെന്ന വാശി ഉണ്ടായിരുന്നു. ‘ഹിജഡ കൾച്ചറി’ന്റെ ഭാഗമായി മമ്മിമാരെ തിരഞ്ഞെടുക്കാറുണ്ട്, അതിനോടെനിക്കു താൽപര്യമില്ല. എനിക്ക് സ്വന്തം അമ്മയുണ്ട്. അമ്മ കാര്യങ്ങൾ മനസ്സിലാക്കട്ടെ എന്നു വിചാരിച്ചു വീട്ടിൽത്തന്നെ നിന്നു.
∙ എനിക്ക് വേണ്ടി ജീവിക്കുന്നു
ഇപ്പോഴാണ് എനിക്കുവേണ്ടി ഞാൻ ജീവിക്കുന്നു എന്ന തോന്നൽ വന്നത്. ഉള്ളിൽ മറ്റൊന്നും പുറമേ വേറൊരാളായും ജീവിക്കുമ്പോഴുണ്ടാകുന്ന മാനസികാവസ്ഥ; അത് അനുഭവിക്കുന്നവർക്കു മാത്രമേ അറിയു. പെണ്ണുകെട്ടിക്കഴിഞ്ഞാൽ എല്ലാം മാറിക്കൊള്ളുമെന്ന് അമ്മമ്മ പറയുമായിരുന്നു. ഞാൻ ഇങ്ങനെയാണ്, ഇങ്ങനെ മാത്രമേ ജീവിക്കാൻ പറ്റുവെന്നു പറഞ്ഞു. തുടർന്നാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റിടുന്നത്. ആ പോസ്റ്റ് വൈറലായിരുന്നു.
∙ പ്രണയം, ജീവിതം
പെണ്ണായിക്കഴിഞ്ഞാലും നിനക്കു ജീവിതം വേണ്ടേ എന്ന് അമ്മ ചോദിക്കുമായിരുന്നു. കല്യാണം കഴിക്കണമെന്നു യാതൊരു നിർബന്ധവുമില്ല. നമ്മളെ ആരാണോ മനസ്സിലാക്കി മുന്നോട്ടു വരുന്നത്, ആ സമയത്ത് അതിനെക്കുറിച്ച് ആലോചിക്കും. ഇല്ലെങ്കിൽ അമ്മയെയും അനിയനെയും നോക്കി വീട്ടിൽ തന്നെയായിരിക്കും എന്നു പറയും. പ്രണയമില്ല, പേടിയാണ്. ഇഷ്ടമാണെന്നു പറഞ്ഞു പലരും വരും, ഞങ്ങൾക്കു പറ്റിയ അബദ്ധം നിങ്ങൾക്കു പറ്റരുതെന്ന് കമ്യൂണിറ്റിയിലെ ആളുകൾ തന്നെ പറയും. എന്നാൽ എല്ലാം മനസ്സിലാക്കി വരുന്ന, പറ്റിയ ആളെ കിട്ടിയാൽ പ്രണയിക്കും.
∙ സ്വന്തം ഇഷ്ടങ്ങൾ പ്രധാനം
സ്വത്വപ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കുട്ടികൾ അടുത്തുവന്നു സംസാരിക്കാറുണ്ട്. സ്വത്വം തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിൽ അതുപോലെ തന്നെ ജീവിക്കണം. കുടുംബം നമുക്കു പ്രധാനമാണ്. പക്ഷേ നമുക്ക് നമ്മുടെ ഇഷ്ടങ്ങളും ആഗ്രഹങ്ങളുമുണ്ടല്ലോ. കുടുംബത്തിന് നമ്മളെ മനസ്സിലാക്കാനുള്ള സമയം കൊടുക്കുക. പഠിക്കുക, സ്വന്തം കാലിൽ നിൽക്കാനുള്ള ജോലി കണ്ടെത്തുക, അതുകഴിഞ്ഞാൽ ആരെയും പേടിക്കേണ്ടതില്ല. ഇതാണു ഞാൻ കുട്ടികളോടു പറയാറ്.
ആദിവാസി വിഭാഗത്തിൽപ്പെട്ടവർ ഒരുപാടു പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നുണ്ട്. കേറിക്കിടക്കാൻ ഇപ്പോഴാണ് വീടുകിട്ടുന്നത്. സാമ്പത്തികമായി ഒരുപാടു ബുദ്ധിമുട്ടുകളുണ്ട്. അതിലൊന്നും ഇപ്പോഴും മാറ്റങ്ങളില്ല. ഇൻസ്റ്റഗ്രാമിൽ കാര്യങ്ങളൊക്കെ പോസ്റ്റ് ചെയ്യാറുണ്ട്. അതുകണ്ടു കുറെ ആളുകൾ എന്ന ബന്ധപ്പെട്ടിരുന്നു. ചിലർ നേരിട്ടു കണ്ടു സംസാരിച്ചിട്ടുണ്ട്. ആദിവാസികൾക്കിടയിൽ ക്വിയർ മനുഷ്യരുണ്ട്. ആദിവാസി സമൂഹം അഭിമുഖീകരിക്കുന്ന മറ്റു പ്രശ്നങ്ങൾക്ക് ഒപ്പം ‘ജൻഡർ ഐഡന്റിറ്റി’ വ്യത്യസ്തവും കൂടി ആകുമ്പോൾ അതു താങ്ങാനുള്ള ശേഷി കുട്ടികൾക്കുമുണ്ടാവില്ല, അവരുടെ കുടുംബത്തിനുമുണ്ടാവില്ല.
∙ പ്രകൃതി എന്ന പേരിലേക്ക്
ജൻഡർ ഐഡന്റിറ്റി ഉറപ്പാക്കിയതിനു ശേഷം പേരിടണമെന്ന് ആഗ്രഹമുണ്ടായിരുന്നു. വ്യത്യസ്തമായ പേര് വേണമെന്നായിരുന്നു. ഇൻസ്റ്റഗ്രാമിൽ ഒരു സുഹൃത്തുണ്ട്, കൃഷ്ണ. കൃഷ്ണയാണ് പ്രകൃതി എന്ന പേര് ഇട്ടാലോയെന്ന് പറഞ്ഞത്. പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്നതിനാൽ പ്രകൃതി എന്ന പേരിടാമെന്നു ഞാനും ചിന്തിച്ചു. ആ പേര് ഉറപ്പിച്ചു. ട്രാൻസ് ഐഡി കാർഡ് സാമൂഹികനീതി വകുപ്പിൽനിന്ന് എടുത്തു. പ്രകൃതി എൻ.വി. എന്നാണു പേര്. അമ്മയുടെ പേരായ നാരായണിയുടെയും സഹോദരന്റെ പേരായ വിജിലിന്റെയും ആദ്യാക്ഷരം ആണ് ഇനീഷ്യൽ.
∙ എഴുത്ത്, പാട്ട്, ഡാൻസ്...
എഴുത്ത് കുഞ്ഞുനാൾ മുതലുണ്ട്. അതിലേക്കു കൂടുതൽ ശ്രദ്ധ കൊടുക്കാൻ പറ്റിയില്ല. ക്വിയർ വിഷയങ്ങളും സമൂഹത്തിലെ മറ്റു കാര്യങ്ങളും എഴുത്തിൽ വിഷയമാകാറുണ്ട്. ഗോത്രഭാഷയിൽ എഴുതാറുണ്ട്. വീട്ടിൽ എല്ലാവരും ഗോത്രഭാഷയിലാണ് സംസാരിക്കാറ്. ഗോത്രഭാഷയിൽ എഴുതുമ്പോൾ അമ്മയോടു സംശയം ചോദിക്കും. എങ്കിലും തെറ്റുകൾ വരാറുണ്ട്. ഈ ഭാഷ നല്ലരീതിയിൽ കൈകാര്യം ചെയ്യുന്നവരുണ്ട്, ഗോത്ര കവികളുണ്ട്. അവർ തെറ്റുകളൊക്കെ തിരുത്തിത്തരും. കവിതയെഴുത്തു മാത്രമല്ല, പാട്ടും ഡാൻസും ഒപ്പമുണ്ട്.
English Sumamry: Prakiriti NV, the First Transwoman from Paniya Triabl Community in Wayanad, Opens up about Her Struggle and Life.