ജീവിതത്തിൽ ഒരിക്കലെങ്കിലും ഉമ്മ കൊടുത്തവരോ കൊണ്ടവരോ അല്ലാത്തവരായി ആരുമുണ്ടാകാനിടയില്ല. ഉമ്മയെന്നു പറയുമ്പോൾ ഏതു തരത്തിലുള്ള ഉമ്മയാണുദ്ദേശിക്കുന്നതെന്നു നെറ്റി ചുളിക്കാൻ വരട്ടെ. അതൊക്കെ ഉമ്മവച്ചവർക്കും കൊടുത്തവർക്കും നല്ലവണ്ണം അറിയാം. ജനിച്ചുവീഴുമ്പോൾതന്നെ കിട്ടുന്ന അമ്മമുത്തത്തിൽനിന്നു തുടങ്ങുന്നു ഒാരോരുത്തരുടെയും ജീവിതത്തിലെ ഉമ്മകളുടെ ആത്മകഥ! ‘ദ് ഹിസ്റ്ററി ഓഫ് ദ് കിസ്’ എന്ന പേരിൽ ഒരു പുസ്തകം തന്നെ പുറത്തിറങ്ങിയിട്ടുണ്ട്. ചുംബനങ്ങളുടെ ചാരിത്ര്യത്തെക്കുറിച്ചും ചരിത്രത്തെക്കുറിച്ചും (ങേ.. സൂക്ഷിച്ചുനോക്കണ്ടാ ഉണ്ണീ, അക്ഷരമൊന്നും തെറ്റിയിട്ടില്ല) ഏറെ ആധികാരികമായി, തെല്ലും ഇക്കിളിപ്പെടുത്താതെ വിശദീകരിക്കുന്ന ഈ പുസ്തകം എഴുതിയിരിക്കുന്നത് മാർസെൽ ഡാനെസി ആണ്. നരവംശ ശാസ്ത്രത്തിലെ ഭൂതകാലവികാസ പരിണാമങ്ങളും ശാരീരിക ചോദനകളും ഇഴകീറിപ്പഠിച്ചാണ് ഡാനെസി ഈ പുസ്തകം തയാറാക്കിയത്. യൂണിവേഴ്സിറ്റി ഓഫ് ടൊറന്റോയിലെ ആന്ത്രപ്പോളജി വിഭാഗം പ്രഫസർ കൂടിയാണ് അദ്ദേഹം.

ജീവിതത്തിൽ ഒരിക്കലെങ്കിലും ഉമ്മ കൊടുത്തവരോ കൊണ്ടവരോ അല്ലാത്തവരായി ആരുമുണ്ടാകാനിടയില്ല. ഉമ്മയെന്നു പറയുമ്പോൾ ഏതു തരത്തിലുള്ള ഉമ്മയാണുദ്ദേശിക്കുന്നതെന്നു നെറ്റി ചുളിക്കാൻ വരട്ടെ. അതൊക്കെ ഉമ്മവച്ചവർക്കും കൊടുത്തവർക്കും നല്ലവണ്ണം അറിയാം. ജനിച്ചുവീഴുമ്പോൾതന്നെ കിട്ടുന്ന അമ്മമുത്തത്തിൽനിന്നു തുടങ്ങുന്നു ഒാരോരുത്തരുടെയും ജീവിതത്തിലെ ഉമ്മകളുടെ ആത്മകഥ! ‘ദ് ഹിസ്റ്ററി ഓഫ് ദ് കിസ്’ എന്ന പേരിൽ ഒരു പുസ്തകം തന്നെ പുറത്തിറങ്ങിയിട്ടുണ്ട്. ചുംബനങ്ങളുടെ ചാരിത്ര്യത്തെക്കുറിച്ചും ചരിത്രത്തെക്കുറിച്ചും (ങേ.. സൂക്ഷിച്ചുനോക്കണ്ടാ ഉണ്ണീ, അക്ഷരമൊന്നും തെറ്റിയിട്ടില്ല) ഏറെ ആധികാരികമായി, തെല്ലും ഇക്കിളിപ്പെടുത്താതെ വിശദീകരിക്കുന്ന ഈ പുസ്തകം എഴുതിയിരിക്കുന്നത് മാർസെൽ ഡാനെസി ആണ്. നരവംശ ശാസ്ത്രത്തിലെ ഭൂതകാലവികാസ പരിണാമങ്ങളും ശാരീരിക ചോദനകളും ഇഴകീറിപ്പഠിച്ചാണ് ഡാനെസി ഈ പുസ്തകം തയാറാക്കിയത്. യൂണിവേഴ്സിറ്റി ഓഫ് ടൊറന്റോയിലെ ആന്ത്രപ്പോളജി വിഭാഗം പ്രഫസർ കൂടിയാണ് അദ്ദേഹം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജീവിതത്തിൽ ഒരിക്കലെങ്കിലും ഉമ്മ കൊടുത്തവരോ കൊണ്ടവരോ അല്ലാത്തവരായി ആരുമുണ്ടാകാനിടയില്ല. ഉമ്മയെന്നു പറയുമ്പോൾ ഏതു തരത്തിലുള്ള ഉമ്മയാണുദ്ദേശിക്കുന്നതെന്നു നെറ്റി ചുളിക്കാൻ വരട്ടെ. അതൊക്കെ ഉമ്മവച്ചവർക്കും കൊടുത്തവർക്കും നല്ലവണ്ണം അറിയാം. ജനിച്ചുവീഴുമ്പോൾതന്നെ കിട്ടുന്ന അമ്മമുത്തത്തിൽനിന്നു തുടങ്ങുന്നു ഒാരോരുത്തരുടെയും ജീവിതത്തിലെ ഉമ്മകളുടെ ആത്മകഥ! ‘ദ് ഹിസ്റ്ററി ഓഫ് ദ് കിസ്’ എന്ന പേരിൽ ഒരു പുസ്തകം തന്നെ പുറത്തിറങ്ങിയിട്ടുണ്ട്. ചുംബനങ്ങളുടെ ചാരിത്ര്യത്തെക്കുറിച്ചും ചരിത്രത്തെക്കുറിച്ചും (ങേ.. സൂക്ഷിച്ചുനോക്കണ്ടാ ഉണ്ണീ, അക്ഷരമൊന്നും തെറ്റിയിട്ടില്ല) ഏറെ ആധികാരികമായി, തെല്ലും ഇക്കിളിപ്പെടുത്താതെ വിശദീകരിക്കുന്ന ഈ പുസ്തകം എഴുതിയിരിക്കുന്നത് മാർസെൽ ഡാനെസി ആണ്. നരവംശ ശാസ്ത്രത്തിലെ ഭൂതകാലവികാസ പരിണാമങ്ങളും ശാരീരിക ചോദനകളും ഇഴകീറിപ്പഠിച്ചാണ് ഡാനെസി ഈ പുസ്തകം തയാറാക്കിയത്. യൂണിവേഴ്സിറ്റി ഓഫ് ടൊറന്റോയിലെ ആന്ത്രപ്പോളജി വിഭാഗം പ്രഫസർ കൂടിയാണ് അദ്ദേഹം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജീവിതത്തിൽ ഒരിക്കലെങ്കിലും ഉമ്മ കൊടുത്തവരോ കൊണ്ടവരോ അല്ലാത്തവരായി ആരുമുണ്ടാകാനിടയില്ല. ഉമ്മയെന്നു പറയുമ്പോൾ ഏതു തരത്തിലുള്ള ഉമ്മയാണുദ്ദേശിക്കുന്നതെന്നു നെറ്റി ചുളിക്കാൻ വരട്ടെ. അതൊക്കെ ഉമ്മവച്ചവർക്കും കൊടുത്തവർക്കും നല്ലവണ്ണം അറിയാം. ജനിച്ചുവീഴുമ്പോൾതന്നെ കിട്ടുന്ന അമ്മമുത്തത്തിൽനിന്നു തുടങ്ങുന്നു ഒാരോരുത്തരുടെയും ജീവിതത്തിലെ ഉമ്മകളുടെ ആത്മകഥ!

ലോക്സഭയിലെ രാഹുൽ ഗാന്ധിയുടെ ഫ്ലയിങ് കിസ് വലിയ വിവാദം ഉണ്ടാക്കിയിരിക്കെ, ഉമ്മകളുടെ ചരിത്രമൊന്നു തിരഞ്ഞു പോയാലോ? ഭൂമിചരിത്രത്തിലെ ആദ്യത്തെ ഉമ്മ പിറന്നത് എപ്പോഴായിരിക്കണം? ആര് ആർക്കു കൊടുത്തതായിരിക്കണം അത്? പ്രണയത്തിലാണോ അത് സംഭവിച്ചിരിക്കുക? ഉമ്മയെന്നു കേൾക്കുമ്പോൾ നമുക്കിപ്പോഴും ഒരു ‘അയ്യേ’ മനോഭാവം ഉണ്ടോ? സത്യത്തിൽ ഉമ്മ അത്ര കുഴപ്പം പിടിച്ചതാണോ? അതു പറയാൻ ഇത്രമാത്രം നാണിക്കണോ?

(Representative image by AleksandarNakic/istockphoto)
ADVERTISEMENT

∙ ഓ ക്ലിയോപാട്ര! ചരിത്രം തിരുത്തിയ ചുണ്ടുകൾ

‘ദ് ഹിസ്റ്ററി ഓഫ് ദ് കിസ്’ എന്ന പേരിൽ ഒരു പുസ്തകം തന്നെ പുറത്തിറങ്ങിയിട്ടുണ്ട്. ചുംബനങ്ങളുടെ ചാരിത്ര്യത്തെക്കുറിച്ചും ചരിത്രത്തെക്കുറിച്ചും (ങേ.. സൂക്ഷിച്ചുനോക്കണ്ടാ ഉണ്ണീ, അക്ഷരമൊന്നും തെറ്റിയിട്ടില്ല) ഏറെ ആധികാരികമായി, തെല്ലും ഇക്കിളിപ്പെടുത്താതെ വിശദീകരിക്കുന്ന ഈ പുസ്തകം എഴുതിയിരിക്കുന്നത് മാർസെൽ ഡാനെസി ആണ്. നരവംശ ശാസ്ത്രത്തിലെ ഭൂതകാലവികാസ പരിണാമങ്ങളും ശാരീരിക ചോദനകളും ഇഴകീറിപ്പഠിച്ചാണ് ഡാനെസി ഈ പുസ്തകം തയാറാക്കിയത്. യൂണിവേഴ്സിറ്റി ഓഫ് ടൊറന്റോയിലെ ആന്ത്രപ്പോളജി വിഭാഗം പ്രഫസർ കൂടിയാണ് അദ്ദേഹം.

ബൈബിൾ പഴയനിയമത്തിൽപോലും വായിച്ചെടുക്കാം ചുംബനങ്ങളെക്കുറിച്ചുള്ള പരാമർശങ്ങൾ. ശലോമോന്റെ ഉത്തമഗീതത്തിലുണ്ട് ചുംബനങ്ങളുടെ അതീന്ദ്രിയജാലം. ഭാരതത്തിന്റെ സ്വന്തമായ ‘കാമസൂത്ര’യാകട്ടെ അതിൽ പരാമർശിക്കുന്ന ചുംബനങ്ങളുടെ അമ്ലതകൊണ്ട് ഇന്നും വായനക്കാരെ പൊള്ളിച്ചുകൊണ്ടേയിരിക്കുന്നു. പുണ്യപുരാണേതിഹാസങ്ങളിൽ മാത്രമല്ല, ചരിത്രത്തിന്റെ മണിയറക്കഥകളിലും ചുംബനങ്ങളുടെ ചൂടും ചുവപ്പും തുടിച്ചുകൊണ്ടേയിരിക്കുന്നു. 

(Representative image by m-gucci/istockphoto)

ചുംബനങ്ങളുടെ രാജകുമാരിയായിരുന്നില്ലേ ചരിത്രനായിക ക്ലിയോപാട്ര? ചുംബനങ്ങളുടെ രസതന്ത്രം ഇത്രമേലറിഞ്ഞ ചുടുചുണ്ടുകൾ മറ്റൊരു നായികയ്ക്കും ഉണ്ടാകാനിടയില്ല. ഹെന്നയും മറ്റു സസ്യച്ചാറുകളും ഉപയോഗിച്ച് ക്ലിയോപാട്ര അവരുടെ ചുണ്ടുകളെ കൂടൂതൽ വശ്യതയുള്ളവയാക്കിയിരുന്നെന്ന് ചരിത്രകാരന്മാർ പോലും രേഖപ്പെടുത്തിയിട്ടുണ്ട്. ആന്റണിക്കും സീസറിനും ഒരേ സമയം ചുണ്ടുകൾ പകർന്നപ്പോൾ രാജ്യഭരണതന്ത്രത്തിന്റെ കുടിലതയിലേക്ക് ഒരു പെൺശരീരം ആദ്യമായി ചേർത്തുവച്ചതിന്റെ ചരിത്രംകൂടിയാണ് ക്ലിയോപാട്ര എഴുതിവച്ചത്. ക്ലിയോപാട്രയുടെ കാലം അസ്തമിച്ചതോടുകൂടി ചുംബനങ്ങളുടെ ചരിത്രപ്രസക്തി ഏറെക്കുറെ വിസ്മൃതമായെന്നു പറയാം. ചരിത്രം എല്ലാക്കാലവും പുരുഷന്റേതായിരുന്നെന്ന അടിസ്ഥാന ധാരണയിൽ പെണ്ണിന്റെ ‘ഇടപെടലുകൾ’ മാത്രമല്ല പെണ്ണിന്റെ ‘ഉടലും’ തിരസ്കൃതമായതാകാനാണു സാധ്യത.

ADVERTISEMENT

∙ നെറ്റി മുതൽ പാദം വരെ; എവിടെ വേണം ചുംബനം? 

മനുഷ്യൻ ഒരു സമൂഹജീവിയായി ജീവിച്ചുതുടങ്ങിയ കാലം മുതൽ തുടങ്ങുന്നു ചുംബനങ്ങളുടെ രാസജൈവ സ്പന്ദനങ്ങൾ. മെസൊപ്പൊട്ടോമിയൻ സംസ്കാരത്തിൽ ചുംബനം ദൈവങ്ങളോടുള്ള ആരാധനയുടെ ഭാഗമായാണ് തുടങ്ങിയത്. പേർഷ്യയിൽ ചുംബനം പരസ്പര അഭിവാദനത്തിനുള്ള ശാരീരിക ഭാഷയായിരുന്നു. തുല്യ പദവിയിലുള്ളൊരാളെ കാണുമ്പോൾ പരസ്പരം ചുണ്ടുകളിൽ ഉമ്മവച്ച് അവർ അഭിവാദനം ചെയ്തു. താഴ്ന്ന പദവിയിലുള്ളവർക്കു കവിളുകളിലാണ് ചുംബനം നൽകിയിരുന്നത്. റോമിലും ചുംബനങ്ങൾ സാമൂഹിക പദവിയുടെ പരസ്യസൂചകങ്ങളായിരുന്നു. അധികാര ശ്രേണിയിലെ ഔന്നത്യം അനുസരിച്ച് ചുംബനങ്ങൾ വ്യത്യസ്തമായി. ചക്രവർത്തിക്കു നൽകുന്ന ചുംബനങ്ങളിലാണ് ഈ അധികാരവ്യത്യാസം പ്രകടമായത്.

(Representative image by skynesher/istockphoto)

രാജകുടുംബത്തിൽ പിറന്ന, പ്രായം കൊണ്ടും പദവികൊണ്ടും ഉന്നതശ്രേഷ്ഠരായവർ ചക്രവർത്തിയെ ആലിംഗനം ചെയ്ത് മൂർധാവിൽ ചുംബിച്ചപ്പോൾ സേനാനായകന്മാർക്ക് ചക്രവർത്തിയുടെ കൈകളിൽ ചുംബിക്കാനേ അനുവാദമുണ്ടായിരുന്നുള്ളു. പദവിയിൽ തീരെ താഴെത്തട്ടിലുള്ളവർക്കു ചക്രവർത്തിയുടെ പാദങ്ങളിൽ ചുംബിച്ചു നിർവൃതിയടയേണ്ടിവന്നു. ചക്രവർത്തിയുടെ ഏതു ശരീരഭാഗത്തു ചുംബിക്കുന്നു എന്നതനുസരിച്ച് രാജാവും മന്ത്രിയും പ്രഭുവും സൈന്യാധിപനും പടയാളിയും പരിവാരവും തീരുമാനിക്കപ്പെട്ടു. പിന്നീട്, പ്രൊട്ടസ്റ്റന്റ് കാലത്ത് ചുംബനം ലൈംഗിക ആസക്തിയുടെ ശരീരഭാഷയാണെന്നു വ്യാഖ്യാനിക്കപ്പെടുകയും സമൂഹത്തിന്റെ മുഖ്യധാരയിൽനിന്ന് ഒഴിവാക്കപ്പെടുകയും ചെയ്തു. പക്ഷേ ലോകത്തിന്റെ മറ്റു പലയിടങ്ങളിലും അപ്പോഴേക്കും ചുംബനം പതുക്കെ പൊതുസ്വീകാര്യത നേടാൻ തുടങ്ങിയിരുന്നു.

∙ റോമിയോ, ജൂലിയറ്റ്: മറക്കാനാകാത്ത മധുരചുംബികൾ

ADVERTISEMENT

പതിനൊന്നാം നൂറ്റാണ്ടിന്റെ അവസാനത്തോടെയാണ് ചുണ്ടുകൾ കോർത്തുള്ള ചുംബനങ്ങൾ സാഹിത്യത്തിലേക്കും എഴുത്തിലേക്കും കടന്നുവന്നത്. കാവ്യങ്ങളിലും ഇതിഹാസങ്ങളിലും ചുണ്ടുകൾ ചുംബിച്ചു ചൂടുപിടിച്ചു. ഏറ്റവും അഗാധമായ പ്രണയത്തിന്റെ ശരീരഭാഷയായി മാറി ചുണ്ടുകളുടെ ചുംബനം. ലോകം മുഴുവൻ ആഘോഷിച്ച ഇതിഹാസ സമാനമായ പ്രണയകഥകളിലെല്ലാം നായികാനായകന്മാർ ചുണ്ടുകോർത്തു. ചുണ്ടോടു ചുണ്ടിൽ പ്രണയവും മരണവും കാത്തുവച്ച റോമിയോയുടെയും ജൂലിയറ്റിന്റെയും സങ്കടകഥയിൽ ലോകം മുഴുവനുമുള്ള ഉന്മാദികളുടെ ഉള്ളു വെന്തു. അത്രമേലത്രമേൽ ആശിച്ചിട്ടും അവർക്കു തമ്മിൽ കൈമാറാൻ കഴിയാതെ പോയ ചുംബനങ്ങളോർത്ത് ആരാധകർ പോലും കണ്ണീർ വാർത്തു.

(Representative image by Serhii Sobolevskyi/istockphoto)

ഇറ്റലിയുൾപ്പെടെയുള്ള രാജ്യങ്ങളിൽ വിവാഹത്തോടനുബന്ധിച്ച ആചാരങ്ങളിലേക്കും ചുംബനം കടംകൊണ്ടു. വിവാഹച്ചടങ്ങുകൾ പൂർത്തിയാകണമെങ്കിൽ വധുവും വരനും ചുണ്ടുകൾ കോർത്തു ചുംബിക്കണമെന്നതായി രീതി. എന്തെങ്കിലും കാരണവശാൽ ചുംബനം നൽകാതെപോയാൽ ആ വിവാഹം റദ്ദു ചെയ്യപ്പെടുമെന്ന നിയമനം വരെ ഇറ്റലി പാസാക്കുകയും ചെയ്തു. ആദ്യരാത്രിയുടെ രഹസ്യാത്മകതയിലല്ല, പൊതുജനമധ്യേ ദേവാലയത്തിൽവച്ച് പരസ്യമായാണ് ഈ വിവാഹചുംബനം കൈമാറിയിരുന്നതെന്നത് ചുംബനങ്ങളുടെ സാമൂഹിക സ്വീകാര്യത വ്യക്തമാക്കുന്നുണ്ട്.

∙ ചുംബനം ഒരു സമരം; സ്വാതന്ത്ര പ്രഖ്യാപനം

പിൽക്കാലത്ത് ചുംബനം ഒരു സ്വാതന്ത്ര്യ പ്രഖ്യാപനമായി മാറിയതായും ചരിത്രം പരിശോധിച്ചാൽ മനസ്സിലാക്കാം. അക്കാലത്ത് ഒരു പുരുഷൻ തന്റെ ഇണയെ കണ്ടെത്തി  പ്രണയം  പ്രഖ്യാപിക്കുന്നതുപോലും ആകസ്മികമായ ഒരു ചുംബനത്തിലൂടെയായിരുന്നു. ചുംബിക്കപ്പെട്ട പെൺകുട്ടിക്കു മേൽ തനിക്കാണ് ഇനി ഉടമസ്ഥാവകാശമെന്ന ആണഹന്തയുടെ അടയാളപ്പെടൽകൂടിയുണ്ടായിരുന്നു അവളുടെ പോലും അനുവാദം ചോദിക്കാതെ നൽകിയ അപ്രതീക്ഷിതമായ ഈ ചുംബനങ്ങളിൽ. സാഹിത്യത്തിൽ മാത്രമല്ല ചുമർചിത്രങ്ങളിലും ജലച്ചായങ്ങളിലും ചുംബനങ്ങൾ കടുംനിറങ്ങളണിഞ്ഞു കിടന്നു. ചുംബനങ്ങൾ ചുണ്ടുകളിലൂടെ ഹൃദയത്തിലേക്കുള്ള വിദ്യത്‌സ്ഫുലിംഗങ്ങൾ പകരുകയായിരുന്നു. ഹൃദയങ്ങളെ അനുരാഗംകൊണ്ടും ആസക്തികൊണ്ടും കോർത്തുകോർത്തിടുകയായിരുന്നു.

ഒരു സാധാരണ ചുംബനത്തിന് മിനിറ്റിൽ 2–3 കാലറി വരെ കത്തിച്ചുകളയാൻ കഴിയുമത്രേ. വളരെ വികാരതീവ്രമായ ചുടുചുംബനമാണെങ്കിൽ മിനിറ്റിൽ 20 കാലറി വരെ ഇല്ലാതാക്കാൻ സാധിക്കുമെന്നും പഠനങ്ങൾ പറയുന്നു.

ഡച്ച് ദാർശനികനായിരുന്ന ഇറാസ്മസ് 1499ൽ തന്റെ ഇംഗ്ലണ്ട് പര്യടനത്തിനു ശേഷം ഏറ്റവുമധികം വാചാലനായത് ഇംഗ്ലണ്ടിലെ തെരുവുകളിൽ പരക്കെ കണ്ട ചുംബനങ്ങളുടെ തീവ്രതയെക്കുറിച്ചായിരുന്നു. ഒരിക്കലെങ്കിലും ചുംബനത്തിന്റെ മധുരവികാരം അനുഭവിക്കാത്തവരെയോർത്ത് സഹതപിച്ച അദ്ദേഹം ഇംഗ്ലണ്ടിൽ കിസ്സിങ് ഒരു ‘അൺസ്റ്റോപ്പബിൾ ഫാഷൻ’ ആണെന്നാണ് തന്റെ യാത്രാക്കുറിപ്പിൽ എഴുതിച്ചേർത്തത്. ചുംബനങ്ങളെഴുതിച്ചേർത്ത പ്രണയഭാഷയിൽ കടുംചുവന്ന റോസാപ്പൂക്കളും ചോക്ക്‌ലേറ്റും കൂടുതൽ അലങ്കാരമായി ചേർത്തുവയ്ക്കാൻ തുടങ്ങിയതും അക്കാലത്താണ്.

ചുംബനം പൂർണമായും ദൈനംദിന വൈകാരിക വ്യവഹാരങ്ങളിൽനിന്നും നീക്കിനിർത്തിയ ജനവിഭാഗങ്ങളും ലോകത്തുണ്ട്. ആഫ്രിക്കൻ വംശജരിൽ ഒരു പ്രത്യേക വിഭാഗത്തിനിടയിൽ യൂറോപ്യൻ അധിനിവേശം സംഭവിക്കുന്നതുവരെ ചുംബനം തീർത്തും അപ്രസക്തമായിരുന്നത്രേ.

∙ 6 മിനിറ്റ് നീണ്ട മാരക ഉമ്മ; കത്രികപ്പൂട്ടിട്ട് സെൻസർ ബോർഡ്

സാഹിത്യത്തിലും ചിത്രങ്ങളിലും മാത്രമല്ല, സിനിമകളിലും ചുംബനങ്ങൾ കടന്നുവന്നതോടെ തിരക്കാഴ്ചകൾ പ്രേക്ഷകരെ ഉന്മാദംകൊള്ളിച്ചു. പൊതുജനമധ്യേ പ്രദർശിപ്പിച്ച ലോകത്തെ ആദ്യ സിനിമയുടെ പേരു തന്നെ ‘ദ് കിസ്’ എന്നതായിരുന്നു. 1896ൽ പുറത്തിറങ്ങിയ അമേരിക്കൻ നിശ്ശബ്ദ ചിത്രമായിരുന്നു ഇത്. തോമസ് എഡിസൺ ഒരുക്കിയ ഈ ചിത്രം കേവലം 47 സെക്കൻഡ് മാത്രം സമയദൈർഘ്യം ഉള്ളതായിരുന്നു. അതിൽ 20 സെക്കൻഡും കഥാനായകനും നായികയും ചുണ്ടും നാവും കോർത്തും ചുംബിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഹരംകൊള്ളിക്കുന്ന ഈ രംഗത്തോടുള്ള ആകാംക്ഷകൊണ്ടായിരുന്നു പ്രേക്ഷകർ സിനിമ കാണാൻ തടിച്ചുകൂടിയതുപോലും.

1896ലിറങ്ങിയ ‘ദ് കിസ്’ എന്ന സിനിമയിലെ രംഗം.

അശ്ലീലരംഗം പൊതുസദസ്സിൽ പ്രദർശിപ്പിച്ചതിന് അന്നത്തെ സദാചാരവാദികൾ പൊലീസിനെപ്പോലും വിളിച്ചുവരുത്തിയതായി ചരിത്രത്തിൽ രേഖപ്പെടുത്തുന്നു. 191 ചുംബനരംഗങ്ങളിൽ അഭിനയിച്ച ജോൺ മാരിമോർ സിനിമയിൽ ചുംബനങ്ങളുടെ വിപണനസാധ്യത പരീക്ഷിച്ചു വിജയിച്ച നടന്മാരിൽ ഒരാളായിരുന്നു. തിരശ്ശീലയിലെ ഏറ്റവും ദൈർഘ്യമേറിയ ചുംബനങ്ങളിലൊന്ന് അവതരിപ്പിച്ചത് 2005ൽ പുറത്തിറങ്ങിയ ‘കിഡ്സ് ഇൻ അമേരിക്ക’ എന്ന ചിത്രമായിരുന്നു. ആറു മിനിറ്റിലേറെ ദൈർഘ്യമുണ്ടായിരുന്നത്രേ ഇതിലെ ചുംബനരംഗത്തിന്. പക്ഷേ,  ചുംബനരംഗങ്ങൾക്കുമേൽ സെൻസർ ബോർഡ് കത്രികവച്ചു.

കിഡ്‌സ് ഇൻ അമേരിക്കയിലെ ഒരു രംഗം.

മൂന്നു സെക്കൻഡിൽ കൂടുതൽ ഒരു ചുംബനത്തിന് ദൈർഘ്യം അനുവദിക്കാൻ കഴിയില്ലെന്ന് ബോർഡ് പ്രഖ്യാപിച്ചു. മൂന്നു സെക്കൻഡിനുള്ളിൽ എന്ത് ഉമ്മ എന്ന് നിരാശപ്പെട്ട പ്രേക്ഷകർക്കുവേണ്ടി സംവിധായകർ പുതിയ തന്ത്രം പ്രയോഗിച്ചു; ചുംബനത്തിന്റെ ഓരോ മൂന്നു സെക്കൻഡിലും എന്തെങ്കിലും ചില്ലറ ഡയലോഗ് തിരുകിക്കയറ്റി സംവിധായകൻ നായികയുടെയും നായകന്റെയും ചുണ്ടുകളെ വേർപെടുത്തിക്കൊണ്ടേയിരുന്നു. ‍ 

പ്രഫസർ ഡാനെസി തന്റെ പുസ്തകത്തിൽ പറയുന്നത്, ഒരു ശരാശരി അമേരിക്കൻ യുവതി തന്റെ വിവാഹത്തിനു മുൻപേ 79 പുരുഷന്മാരെയെങ്കിലും ചുംബിച്ചിട്ടുണ്ടാകുമെന്നാണ്. പുരുഷന്മാർ എത്ര വനിതകളെ വിവാഹത്തിനു മുൻപ് ചുംബിച്ചിട്ടുണ്ടെന്ന കണക്ക് അദ്ദേഹം മനഃപ്പൂർവം പുസ്കത്തിൽ പരാമർശിച്ചിട്ടുമില്ല. അത് വായനക്കാരന്റെ മനോഗതം!

∙ ചുടുചുംബനങ്ങളുടെ സിനിമാ പറുദീസ

വെട്ടിമാറ്റപ്പെട്ട  മനോഹര ചുംബനങ്ങളുടെ കഥ പറഞ്ഞ ചിത്രമാണ് ‘സിനിമാ പാരഡീസോ’. സിനിമാസംവിധായനായ സാൽവദോർ താൻ ബാല്യകാലം ചെലവഴിച്ച ഇറ്റലിയിലെ കടലോരദേശമായ സിസിലിയിലേക്ക് മുപ്പതു വർഷത്തിനുശേഷംനടത്തുന്ന മടക്കയാത്രയുടെ കൂടി കഥയാണിത്. ആ ഗ്രാമത്തിലെ സിനിമാ പാരഡീസോ എന്നു പേരുള്ള സിനിമാശാലയും അവിടെ പ്രൊജക്‌ഷനിസ്‌റ്റായിരുന്ന അൽഫ്രെഡോയും ഇപ്പോഴും അയാളുടെ ഓർമകളിലുണ്ട്. പിന്നീട് സംവിധായകന്റെ വേഷമണിയാൻ സാൽവദോറിനു പ്രചോദനമാകുന്നത് സിനിമാപാരഡീസോയിലെ പിൻസീറ്റിലിരുന്ന് ബാല്യകാലത്ത് അയാൾ കണ്ട ബ്ലാക്ക് ആൻഡ് വൈറ്റ് തിരശ്ശീലക്കാഴ്ചകളായിരുന്നു.

‘സിനിമാ പാരഡീസോ’ ചിത്രത്തിലെ രംഗം.

സിനിമകളിലെ ചുംബനരംഗങ്ങളെല്ലാം പുരോഹിതന്റെ മേൽനോട്ടത്തിൽ മുറിച്ചുമാറ്റിയ ശേഷമേ സിനിമാ പാരഡീസോയിൽ പ്രദർശിപ്പിക്കാറുണ്ടായിരുന്നുള്ളൂ. പ്രൊജക്‌ഷനിസ്‌റ്റായ അൽഫ്രെഡോ ആയിരുന്നു സിനിമകളിൽനിന്ന് അത്തരം ചൂടൻരംഗങ്ങൾ മുറിച്ചുമാറ്റിയിരുന്നത്. അതുകൊണ്ട് അക്കാലത്തു കണ്ട സിനിമകളിലൊന്നും നായികാനായകന്മാർ ചുംബിച്ചിരുന്നില്ലെന്നും സാൽവദോർ ഓർമിക്കുന്നു. പക്ഷേ യൗവനത്തിലേക്കും പ്രണയത്തിലേക്കും മുതിർന്ന സാൽവദോർ എത്ര അനായാസമായാണ് തന്റെ ചുണ്ടുകളിൽ ചുംബനത്തിന്റെ മധുരം പകർന്നത്; താൻ സംവിധാനം ചെയ്ത ചിത്രങ്ങളും അധരചുംബനങ്ങളുടെ ആഘോഷമാക്കിയത്.

വർഷങ്ങൾക്കുശേഷം മടങ്ങിയെത്തിയ സാൽവദോറിന് അൽഫ്രെഡോ ഒരു സമ്മാനം കരുതിവച്ചിരുന്നു. പണ്ടു സിനിമാ പാരഡീസോയിൽ പ്രദർശന വേളയിൽമുറിച്ചുമാറ്റിയ ചുംബനരംഗങ്ങളുടെ മൊണ്ടാഷ്! സിനിമാശാലയുടെ പിൻനിരയിലിരുന്ന് സിനിമകൾ കൗതുകത്തോടെ കണ്ണിമയ്ക്കാതെ കണ്ടിരുന്ന ബാലന് പിൽക്കാലത്ത് നൽകാൻ പ്രൊജക്‌ഷനിസ്റ്റ് കാത്തുവച്ച വ്യത്യസ്തമായ സമ്മാനം. കത്രികപ്പാടിൽ മുറിഞ്ഞുവേർപെട്ട എത്രയെത്ര ചുണ്ടുകളാണ് ആ നിമിഷം ചുംബനസായൂജ്യമടഞ്ഞത്. സിനിമകളുടെ ചരിത്രം പരിശോധിച്ചാൽ ഉമ്മകൾ കൊണ്ട് ഉമ്മാദം കൊള്ളിച്ച ഒട്ടേറെ സിനിമകളുടെ പേര് തെളിഞ്ഞുവരും.

‘ഫ്രം ഹിയർ ടു ഇറ്റേണിറ്റി’ എന്ന സിനിമയിലെ രംഗം.

1939ൽ പുറത്തിറങ്ങിയ ‘ഗോൺ വിത്ത് ദ് വിൻഡ്’ എന്ന ചിത്രത്തിൽ പൂർവകാമുകനെ പിരിഞ്ഞുവന്ന കഥാനായികയ്ക്കു നായകൻ നൽകിയ ചുംബനം അതിന്റെ വികാരതീവ്രതകൊണ്ട് ഏറെ ആഘോഷിക്കപ്പെട്ട ഒന്നാണ്. നായികയാകട്ടെ ചുംബനശേഷം നായകന്റെ വായിലെ ദുർഗന്ധത്തെക്കുറിച്ചു പരാതിപ്പെട്ടത് പ്രേക്ഷകരെ അലോസരപ്പെടുത്താതിരുന്നുമില്ല. 1953ൽ ഇറങ്ങിയ ‘ഫ്രം ഹിയർ റ്റു ഇറ്റേണിറ്റി’, 1955ലെ ‘ലേഡി ആൻഡ് ദ് ട്രാംപ്’, 2002ലെ ‘സ്പൈഡർമാൻ’, 2005ലെ ‘മിസ്റ്റർ ആൻഡ് മിസിസ് സ്മിത്ത്’ തുടങ്ങിയ ചിത്രങ്ങളും ചുംബനംകൊണ്ട് ശ്രദ്ധിക്കപ്പെട്ടവയായിരുന്നു.

മെർലിൻ മൺറോ നായികയായ ‘ഗോൺ വിത്ത് ദ് വിൻഡ്’ എന്ന സിനിമയിലെ ദൃശ്യം ചുമരിൽ വരച്ചിരിക്കുന്നു. ദക്ഷിണ കൊറിയയിൽനിന്നുള്ള ദൃശ്യം. (Photo by Anthony WALLACE / AFP)

∙ രണ്ടാംലോകമഹായുദ്ധം അവസാനിച്ചതും ഒരു ചുംബനത്തിൽ

രണ്ടാം ലോകയുദ്ധകാലത്തെ ഏറ്റവും പ്രശസ്‌തമായ ചിത്രങ്ങളിലൊന്നാണ് ന്യൂയോർക്കിലെ ടൈംസ് ചത്വരത്തിൽ നാവികൻ നഴ്‌സിനെ ചുംബിക്കുന്ന രംഗം. 1945 ഓഗസ്‌റ്റ് 14ന് ഒരു മാസികയുടെ ഫൊട്ടോഗ്രഫർ പകർത്തിയ ചിത്രത്തിലെ നായകൻ താനാണെന്ന ഗ്ലെൻ മക്‌ഡഫിയുടെ വാദം ലോകം അംഗീകരിച്ചത് പക്ഷേ, ചിത്രത്തിന് അറുപത്തിരണ്ടു വയസ്സായശേഷമാണ്; നായകന് അപ്പോൾ പ്രായം 80. പിന്നീടു ജീവിച്ച ആറു വർഷത്തിലേറെക്കാലം അനേകംപേരെ ചുംബിച്ചാണു മക്‌ഡഫി കഴിച്ചുകൂട്ടിയത്. പാർട്ടികൾ, ഫണ്ട് ശേഖരണ പരിപാടികൾ തുടങ്ങിയ ഇടങ്ങളിലെല്ലാം ചുംബനചിത്രങ്ങൾക്കായി പോസ് ചെയ്യാൻ മക്‌ഡഫി എത്തി. സ്‌ത്രീകളുടെ കവിളിൽ ചുംബിക്കുന്ന ചിത്രമെടുക്കാൻ 10 ഡോളർവീതം ഈടാക്കുകയും ചെയ്തു.

‘പണമുണ്ടാക്കിയും സ്‌ത്രീകളെ ചുംബിച്ചും ഒരു എൺപതുകാരന്റെ ഏറ്റവും ഗ്ലാമർ നിറഞ്ഞ ജീവിതം’. തലയണ ഡമ്മിയായി ഉപയോഗിച്ചു മക്‌ഡഫിയെക്കൊണ്ടു ചുംബനരംഗം ആവർത്തിപ്പിച്ചു നൂറോളം ചിത്രങ്ങൾ പകർത്തി വിശകലനം ചെയ്‌താണ് ചിത്രത്തിലെ നായകൻ മക്‌ഡഫിതന്നെ എന്നു ഫൊറൻസിക് സംഘം സ്‌ഥിരീകരിച്ചത്. കൂട്ടുകാരിയെ കാണാൻ ബ്രൂക്‌ലിനിലേക്കു പോകാനായി ന്യൂയോർക്കിൽ ട്രെയിൻ മാറിക്കയറുന്നതിന് ഇറങ്ങിയപ്പോഴാണ് യുദ്ധത്തിൽ ജപ്പാൻ കീഴടങ്ങിയ വാർത്ത മക്‌ഡഫി കേൾക്കുന്നത്. ആ സന്തോഷത്തിലായിരുന്നു അപരിചതയായ നഴ്സിനെ കയറി ചുംബിച്ചത്. 

∙ ഒരു ചുംബനത്തിൽ ലാഭം 20 കാലറി വരെ

ചുംബനം ഒരു വ്യായാമം കൂടിയാണെന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? ഒരു സാധാരണ ചുംബനത്തിന് മിനിറ്റിൽ 2–3 കാലറി വരെ കത്തിച്ചുകളയാൻ കഴിയുമത്രേ. വളരെ വികാരതീവ്രമായ ചുടുചുംബനമാണെങ്കിൽ മിനിറ്റിൽ 20 കാലറി വരെ ഇല്ലാതാക്കാൻ സാധിക്കുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. നമ്മുടെ ശരീരത്തിലെ പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും വാർധക്യത്തെ ചെറുക്കുന്നതിനും ചുംബനങ്ങൾക്കു കഴിവുണ്ട്. രണ്ടുപേർ തമ്മിൽ ചുംബിക്കുമ്പോൾ ലോകം മാത്രമല്ല, നമ്മുടെ ശരീരത്തിലും പോസിറ്റീവ് മാറ്റങ്ങളുണ്ടാകുമത്രേ. ലവ് ഹോർമോൺ എന്നറിയപ്പെടുന്ന ഓക്സിടോസിൻ ഉൽപാദിപ്പിക്കപ്പെടുകയും ഇത് നമ്മുടെ നാഡീവ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു.

(Representative image by Oleh_Slobodeniuk/istockphoto)

ഡോപ്പമൈൻ, സെറോട്ടോണിൻ തുടങ്ങിയ ഹാപ്പി ഹോർമോണുകളും ഈ സമയത്ത് ശരീരത്തിൽ ഉണ്ടാകുന്നുണ്ട്. അനാവശ്യ ആശങ്ക, മാനസിക സമ്മർദം എന്നിവ ലഘൂകരിക്കുന്നതിനും ചുംബനം ഒരു ഉത്തമ ഔഷധമാണ്. ചുംബനം രക്തക്കുഴലുകളിലെ തടസ്സം നീക്കി രക്തപ്രവാഹം സുഗമമാക്കുകയും ചെയ്യുന്നു. ആർത്തവ സമയത്ത് സ്ത്രീകൾ അനുഭവിക്കുന്ന ശാരീരിക അസ്വസ്ഥതൾ കുറയ്ക്കുന്നതിനും ചുംബനം ഒരു പരിഹാരമാണ്. ഉമ്മ വയ്ക്കുന്ന കാര്യത്തിൽ ഏറ്റവും ധാരാളികൾ ഫ്രാൻസ്, ഇറ്റലി രാജ്യങ്ങളിലുള്ളവരാണെന്നാണ് രസകരമായ കണ്ടെത്തൽ.

English Summary : Long History of 'Kissing' Around the World