ടി.ടി.തോമസ് എന്ന കർഷകൻ ഒരുപക്ഷേ ലോകം മുഴുവൻ സഞ്ചരിച്ചിട്ടുണ്ടാവില്ല. എന്നാൽ, അദ്ദേഹം വികസിപ്പിച്ചെടുത്ത വിള ലോകത്തിന്റെ മുഴുവൻ ശ്രദ്ധയാകർഷിച്ചിട്ടുണ്ട്. ഇടുക്കിയിലെ കാഞ്ചിയാർ എന്ന സ്ഥലത്തുനിന്ന് ലോകത്തെ പ്രധാന കുരുമുളക് ഉൽപാദക രാജ്യങ്ങളിലേക്ക് ‘കയറിപ്പോയ’ പെപ്പെർ തെക്കൻ എന്നയിനം കുരുമുളക് ലോകശ്രദ്ധയാകർഷിച്ചത് ടി.ടി.തോമസ് എന്ന കർഷകന്റെ നിരീക്ഷണപാടവവും കൃഷിയോടുള്ള അഭിനിവേശവും കൊണ്ടുമാത്രമാണ്. കേരളത്തിൽനിന്ന് ഒരു കുരുമുളകിനം ലോകശ്രദ്ധയാകർഷിക്കാനുള്ള കാരണമെന്താണെന്നുള്ള ചോദ്യത്തിന് ഒരുത്തരമേയുള്ളൂ – അതിന്റെ വ്യത്യസ്തമായ ഘടന. ഇങ്ങനൊരു കുരുമുളക് ലോകത്തെവിടെയും ഇല്ലെന്ന് തോമസ് പറയും. ഒരു തള്ളത്തിരിയും അതിൽനിന്ന് മക്കളേപ്പോലെ വിടരുന്ന നൂറോളം പിള്ളത്തിരികളും അതിൽ വളരുന്ന കുരുമുളകുമണികളുമാണ് പെപ്പർ തെക്കന്റെ പ്രത്യേകത. ഓരോ തിരിയിയിലും 8-10 മണികൾ. അതായത് ഒരു കുലയിൽനിന്ന് ലഭിക്കുക ആയിരത്തോളം കുരുമുളകുമണികൾ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടി.ടി.തോമസ് എന്ന കർഷകൻ ഒരുപക്ഷേ ലോകം മുഴുവൻ സഞ്ചരിച്ചിട്ടുണ്ടാവില്ല. എന്നാൽ, അദ്ദേഹം വികസിപ്പിച്ചെടുത്ത വിള ലോകത്തിന്റെ മുഴുവൻ ശ്രദ്ധയാകർഷിച്ചിട്ടുണ്ട്. ഇടുക്കിയിലെ കാഞ്ചിയാർ എന്ന സ്ഥലത്തുനിന്ന് ലോകത്തെ പ്രധാന കുരുമുളക് ഉൽപാദക രാജ്യങ്ങളിലേക്ക് ‘കയറിപ്പോയ’ പെപ്പെർ തെക്കൻ എന്നയിനം കുരുമുളക് ലോകശ്രദ്ധയാകർഷിച്ചത് ടി.ടി.തോമസ് എന്ന കർഷകന്റെ നിരീക്ഷണപാടവവും കൃഷിയോടുള്ള അഭിനിവേശവും കൊണ്ടുമാത്രമാണ്. കേരളത്തിൽനിന്ന് ഒരു കുരുമുളകിനം ലോകശ്രദ്ധയാകർഷിക്കാനുള്ള കാരണമെന്താണെന്നുള്ള ചോദ്യത്തിന് ഒരുത്തരമേയുള്ളൂ – അതിന്റെ വ്യത്യസ്തമായ ഘടന.

ഇങ്ങനൊരു കുരുമുളക് ലോകത്തെവിടെയും ഇല്ലെന്ന് തോമസ് പറയും. ഒരു തള്ളത്തിരിയും അതിൽനിന്ന് മക്കളേപ്പോലെ വിടരുന്ന നൂറോളം പിള്ളത്തിരികളും അതിൽ വളരുന്ന കുരുമുളകുമണികളുമാണ് പെപ്പർ തെക്കന്റെ പ്രത്യേകത. ഓരോ തിരിയിയിലും 8-10 മണികൾ. അതായത് ഒരു കുലയിൽനിന്ന് ലഭിക്കുക ആയിരത്തോളം കുരുമുളകുമണികൾ.

ADVERTISEMENT

രൂപത്തിലൂടെ വ്യത്യസ്തമായ പെപ്പെർ തെക്കനിൽനിന്ന് മറ്റൊരു ഇനംകൂടി പുറത്തിറക്കിയിരിക്കുകയാണ് ടി.ടി.തോമസ്. ഇതിനും പ്രത്യകതയേറെ. മറ്റൊരിനത്തിനും അവകാശപ്പെടാനില്ലാത്ത തിരിനീളവും മണിവലുപ്പവുമാണ് പുതിയ ഇനത്തിന്റെ പ്രത്യേകത. കൃഷിയിടം പരീക്ഷണശാലയാക്കിയ കർഷകന്റെ കൃഷി വിശേഷത്തിലൂടെ....

∙ തുടക്കം ഇങ്ങനെ

1960ൽ കോട്ടയം ജില്ലയിലെ മുണ്ടക്കയത്തുനിന്ന് ഇടുക്കി ജില്ലയിലെ കാഞ്ചിയാറിലേക്ക് കുടിയേറിയതാണ് തെക്കേൽ തോമസ് എന്ന ടി.ടി.തോമസ്. അന്ന് ഏലമായിരുന്നു പ്രധാന വിള. എന്നാൽ ജലസേചനത്തിനുണ്ടായ വെല്ലുവിളികൾ കൃഷി നഷ്ടത്തിലാക്കിയപ്പോൾ കുരുമുളകിലേക്ക് ചുവടുവച്ചു. മികച്ച രീതിയിൽ വളർന്നുവന്ന കുരുമുളകിന് പെട്ടെന്നു പിടിപെട്ട വാട്ടരോഗം കൃഷിയിടത്തിലെ നല്ല പങ്ക് കുരുമുളകു ചെടികളെ ഇല്ലാതാക്കി.

നഴ്സറിയിൽ വളരുന്ന ഗ്രാഫ്റ്റ് ചെയ്ത പെപ്പെർ തെക്കൻ കുറ്റിക്കുരുമുളക് തൈകൾ (ചിത്രം: മനോരമ)

രോഗപ്രതിരോധശേഷിയുള്ള മികച്ച കുരുമുളകിനം അന്വേഷിച്ചുകൊണ്ടിരിക്കെ കാട്ടിൽനിന്ന് ശ്രദ്ധയിൽപ്പെട്ട ഒരു കാട്ടുകുരുമുളകിനത്തിൽനിന്നാണ് പെപ്പെർ തെക്കന്റെ ഉദ്ഭവം. ഇതുവരെ കാണാത്ത രൂപത്തിൽ കുലയായി തിരികളുള്ള ആ കാട്ടുവള്ളിയിൽ കാര്യമായ മണിപിടിത്തം തോന്നിയില്ലെങ്കിലും കൗതുകത്തിന്റെ പുറത്ത് അതിന്റെ നടുതലകൾ കൃഷിയിടത്തിലെത്തിച്ചു.

ADVERTISEMENT

കൃഷിയിടത്തിൽ വളർന്ന ആ ഇനത്തിന് ആവശ്യമായ വളങ്ങളും മറ്റു പരിചരണങ്ങളും നൽകിയതോടെ മെച്ചപ്പെട്ട ഉൽപാദനം സാധ്യമായി.ഇതേത്തുടർന്ന് പെപ്പർ കൊളുബ്രിന (തിപ്പലി) ത്തിൽ ഗ്രാഫ്റ്റ് ചെയ്ത് നട്ടതോടെ വീണ്ടും മാറ്റമുണ്ടായി. അങ്ങനെ ഒട്ടേറെ നിരീക്ഷണ പരീക്ഷണങ്ങൾക്കൊടുവിൽ മികച്ചയിനം കുരുമുളക് വികസിപ്പിച്ചെടുക്കാൻ കഴിഞ്ഞു. അതിന് തെക്കേൽ എന്ന സ്വന്തം വീട്ടുപേരിൽനിന്ന് തെക്കൻ എന്ന പേര് നൽകി.

പിവിസി കാലുകളിൽ കുറ്റിക്കുരുമുളകു പോലെ വളരുന്ന പെപ്പെർ തെക്കൻ-2 (ചിത്രം: മനോരമ)

ഇങ്ങനെ കുലയായി വിളവുണ്ടാകുന്ന വേറൊരു കുരുമുളക് ലോകത്തില്ലെന്ന് തോമസ് പറയും. അതുകൊണ്ടുതന്നെ പെപ്പെർ തെക്കൻ എന്ന ഇനത്തിന്റെ പേറ്റന്റും തോമസിനുണ്ട്. മികച്ച കണ്ടുപിടിത്തത്തിന് 2012ൽ ഇന്നവേഷൻ ഫൗണ്ടേഷന്റെ ദേശീയ പുരസ്കാരവും തോമസിനെ തേടിയെത്തി. എന്നാൽ, ഒന്നോർക്കുക, 2012ൽ ദേശീയ അവാർഡ് ലഭിക്കുന്നതിന് ഒരു പതിറ്റാണ്ട് മുൻപുതന്നെ തോമസിന്റെ കൃഷിയിടത്തിൽ മികച്ച വിളവേകി പെപ്പെർ തെക്കൻ വളർന്നിരുന്നു. അതായത് അംഗീകരിക്കപ്പെടാൻ വൈകി.

∙ നിസ്സാരക്കാരനല്ല പെപ്പെർ തെക്കൻ

വാട്ടരോഗത്തെ ചെറുക്കാൻ ശേഷിയുള്ള കുരുമുളകിനം എന്നതാണ് പെപ്പെർ തെക്കന്റെ മുഖ്യ സവിശേഷത. ഒരു തിരിയിൽ കുലയായി നൂറോളം ചെറുതിരികൾ, ഒരോ തിരിയിലും 8-10 മണികൾ. അങ്ങനെ ഒരു കുലയിൽനിന്നുതന്നെ 800-1000 കുരുമുളകുമണികൾ ലഭിക്കുമെന്ന് അധികൃതർ തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

പരമ്പരാഗത ഇനം കുരുമുളകു മണികൾ (ഇടത്ത്), പെപ്പെർ തെക്കൻ-2ന്റെ കുരുമുളകുമണികൾ (ചിത്രം: മനോരമ)
ADVERTISEMENT

സാധാരണ ഇനങ്ങൾക്ക് ഒരു തിരിയിൽ 60-80 മണികളുണ്ടാകുമ്പോൾ പെപ്പെർ തെക്കൻ വ്യത്യസ്തമാകുന്നത് പത്തിരട്ടി ഉൽപാദനം കാഴ്ചവച്ചാണ്. ഒരു കിലോ പച്ചക്കുരുമുളകിൽനിന്ന് ശരാശരി 450 ഗ്രാം ഉണക്കക്കുരുമുളക് ലഭിക്കുമെന്നതാണ് കണക്ക്. ഒരു ഹെക്ടറിൽനിന്ന് 8,600 കിലോ ഉണക്കക്കുരുമുളക് ലഭിക്കും.

∙ ഒന്നിൽനിന്ന് രണ്ടിലേക്ക്

ഒന്നാം ക്ലാസിൽനിന്ന് രണ്ടിലേക്കു പ്രവേശിക്കുന്നതുപോലെ പുതിയ ഇനം വികസിപ്പിക്കാനുള്ള ശ്രമങ്ങളാണ് പെപ്പെർ തെക്കൻ- രണ്ടിലേക്ക് എത്തിച്ചതെന്ന് തോമസ്. ആദ്യ ഇനം പോലെ കുലയായുള്ള കുരുമുളകുതിരിയല്ലെങ്കിലും രണ്ടാം ഇനത്തിനും പ്രത്യേകതയേറെ. ഇതുവരെ കാണാത്ത വിധത്തിലുള്ള തിരിനീളവും മണിവലുപ്പവുമാണ് പുതിയ ഇനത്തിന്റെ പ്രത്യേകത.

പെപ്പെർ തെക്കൻ-2 (ചിത്രം: മനോരമ)

മികച്ച വളവും നനയും കാലാവസ്ഥയുമുണ്ടെങ്കിൽ 30 സെന്റി മീറ്റർ നീളമാണ് ഈ ഇനത്തിന്റെ തിരികൾക്കുള്ളത്. മണികളുടെ വലുപ്പമാവട്ടെ പരമ്പരാഗത ഇനങ്ങളേക്കാളും ഇരട്ടിയിലധികം. ശരാശരി 150 മണികളെങ്കിലും ഒരു കുലയിൽ കാണും. തൂക്ക രാശി ഇതിനും 45 ശതമാനമാണ്. വലുപ്പം പോലെതന്നെ മികച്ച മണവും എരിവും ഈ ഇനത്തിനുമുണ്ട്. തെക്കൻ പെപ്പർ-മൂന്നിലേക്കുള്ള യാത്രയിലാണ് തോമസ് ഇപ്പോൾ. രണ്ടിനേക്കാളും മികച്ചതാകും പെപ്പെർ തെക്കൻ-3 എന്നും തോമസ് പറയുന്നു.

∙ തൈകളും കുറ്റിക്കുരുമുളകും

ഓരോ കാലാവസ്ഥയ്ക്കും ഭൂപ്രകൃതിക്കും കർഷകരുടെ ആവശ്യാനുസരണവും തൈകൾ ഉറപ്പാക്കാനാണ് തോമസ് ശ്രദ്ധിക്കുന്നത്. പതിവയ്ക്കൽ, ഗ്രാഫ്റ്റിങ് തുടങ്ങിയ രീതികളിലൂടെയാണ് തൈ ഉൽപാദനം. ജലസേചനസൗകര്യമുള്ളവർക്ക് തിപ്പലിയിൽ ഗ്രാഫ്റ്റ് ചെയ്ത തൈകൾ വാങ്ങാം.

പെപ്പെർ തെക്കന്റെ ഗ്രാഫ്റ്റ് ചെയ്ത തൈകൾ നഴ്സറിയിൽ (ചിത്രം: മനോരമ)

ജലസൗകര്യം കുറവുള്ളവർക്ക് പതിവച്ച് മുളപ്പിച്ച തൈകളോ വള്ളി മുളപ്പിച്ച തൈകളോ വാങ്ങാം. ഒപ്പം ചട്ടികളിൽ വളർത്തിയ കുറ്റിക്കുരുമുളകായും പെപ്പെർ തെക്കൻ-ഒന്നും രണ്ടും ഇവിടെ ലഭ്യമാണ്. ആവശ്യക്കാർക്ക് കൃഷിയിടത്തിൽ നേരിട്ടെത്തിയോ അതല്ലെങ്കിൽ എത്തിച്ചു നൽകാനോ ഉള്ള സംവിധാനവും തോമസിന്റെ പെപ്പെർ തെക്കൻ നഴ്സറിയിലുണ്ട്.

∙ പുസ്തകത്തിൽ പഠിക്കുന്നതല്ല അനുഭവം

കുരുമുളക് കൃഷിക്ക് മുതൽക്കൂട്ടാകുന്ന മികച്ച ഇനങ്ങൾ വികസിപ്പിച്ചതു മാത്രമല്ല അവയ്ക്കുണ്ടാകുന്ന ജനിതക മാറ്റങ്ങൾകൂടി നിരീക്ഷിക്കാനും തോമസ് ശ്രദ്ധിക്കുന്നുണ്ട്. തിപ്പലിയിൽ ഗ്രാഫ്റ്റ് ചെയ്ത കുരുമുളകിന്റെ കുരു മുളപ്പിച്ചു വളർത്തുമ്പോൽ തിപ്പലിക്കു സമാനമായ കുത്തുവേരുകൾ പുതിയ തൈകളിൽ രൂപപ്പെടുന്നുണ്ടെന്ന് തോമസ്. ഇത് ചെടിക്ക് മികച്ച വളർച്ചയും തിപ്പലിയിൽ ഗ്രാഫ്റ്റ് ചെയ്യാതെതന്നെ രോഗപ്രതിരോധശേഷിയും നൽകുന്നു.

നഴ്സറിയിൽ വളരുന്ന ഗ്രാഫ്റ്റ് ചെയ്ത പെപ്പെർ തെക്കൻ കുറ്റിക്കുരുമുളക് തൈകൾ (ചിത്രം: മനോരമ)

∙ ഇന്ത്യ മാത്രമല്ല ലോകം കണ്ട കുരുമുളകിനം

ഇന്ത്യയിൽ കുരുമുളകുകൃഷിയുള്ള എല്ലാ സംസ്ഥാനങ്ങളിലും തോമസിന്റെ പെപ്പർ തെക്കൻ സാന്നിധ്യമറിയിച്ചിട്ടുണ്ട്. കംബോഡിയ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിലും മികച്ച പെപ്പെർ തെക്കൻ തോട്ടങ്ങളുണ്ട്. കംബോഡിയക്കാരാണ് ആദ്യമായി വിദേശത്തേക്ക് തൈകൾ കൊണ്ടുപോയത്. പിന്നാലെ വിയറ്റ്നാമിൽനിന്നും ആളുകളെത്തി. അവിടുള്ള കർഷകർ തൈകളുൽപാദിപ്പിച്ച് വിൽക്കുന്നുമുണ്ട്. ആഫ്രിക്കൻ രാജ്യമായ ഉഗാണ്ടയിൽനിന്ന് ഇപ്പോൾ തൈകൾക്ക് അന്വേഷണം എത്തിയിട്ടുണ്ട്.

∙ യുവ തലമുറയോടു പറയാനുള്ളത്

ഇന്നത്തെ കാലത്ത് അഭ്യസ്തവിദ്യരായ യുവാക്കൾ ജോലി ലഭിക്കുന്നില്ലെന്ന് പരാതി പറയുന്നത് കാണുമ്പോൾ ലജ്ജ തോന്നിയിട്ടുണ്ടെന്ന് തോമസ്. ‘‘എനിക്ക് എട്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രമാണുള്ളത്. ഇപ്പോൾ 83 വയസുണ്ട്. എന്നാൽ, ഓരോ മാസവും ലക്ഷങ്ങൾ വരുമാനം നേടാൻ കഴിയുന്നുണ്ട്’’. പെപ്പർ തെക്കൻ ഇനങ്ങളുടെ വ്യത്യസ്ത രീതിയിൽ ഉൽപാദിപ്പിച്ച തൈകളുടെ സമീപം നിന്ന് തോമസ് പറയുന്നു.

ടി.ടി.തോമസ് പെപ്പെർ തെക്കൻ-2 കുരുമുളകു ചെടിക്കൊപ്പം (ചിത്രം: മനോരമ)

83 വയസ്സുള്ള തനിക്ക് ഈ സംരംഭം കൃത്യമായി ഓടിക്കാൻ കഴിയുന്നുണ്ടെങ്കിൽ ചെറുപ്പക്കാർക്ക് മികച്ച വരുമാനം ലഭിക്കുന്ന സംരംഭം ഉണ്ടാക്കാൻ വലിയ ബുദ്ധിമുട്ടൊന്നും ഉണ്ടാവില്ലെന്നാണ് തോമസിന്റെ പക്ഷം. പെപ്പർ തെക്കനെക്കുറിച്ച് കൂടുതൽ അറിയാൻ തോമസിനെ വിളിക്കാം. ഫോൺ: 9961463035, 8157934012

English Summary: T.T.Thomas Speaks About Black Pepper Theken