കൃഷിയിടത്തിൽ ഈ പരീക്ഷണങ്ങൾക്ക് തയാറാണോ? കിട്ടും ലക്ഷം വരുമാനം: ടിംസ് പറയുന്നു– വിഡിയോ
റബറും കൊക്കോയും ജാതിയും തെങ്ങുമെല്ലാമായിരുന്നു ഒരുകാലത്ത് പാലാ കെഴുവൻകുളം സ്വദേശി നെടുമ്പുറത്ത് ടിംസ് ജോസഫ് പോത്തന്റെ കൃഷിത്തോട്ടത്തിലെ പ്രധാന വിളകൾ. എന്നാല്‍ കാലം മാറി. ബഹുവിളക്കൃഷിയും കന്നുകാലി വളർത്തലും പരസ്പരപൂരകമാകുന്ന പരമ്പരാഗത കൃഷിരീതിയിൽ നിന്ന് പതിയെ ടിംസും മാറി.
റബറും കൊക്കോയും ജാതിയും തെങ്ങുമെല്ലാമായിരുന്നു ഒരുകാലത്ത് പാലാ കെഴുവൻകുളം സ്വദേശി നെടുമ്പുറത്ത് ടിംസ് ജോസഫ് പോത്തന്റെ കൃഷിത്തോട്ടത്തിലെ പ്രധാന വിളകൾ. എന്നാല്‍ കാലം മാറി. ബഹുവിളക്കൃഷിയും കന്നുകാലി വളർത്തലും പരസ്പരപൂരകമാകുന്ന പരമ്പരാഗത കൃഷിരീതിയിൽ നിന്ന് പതിയെ ടിംസും മാറി.
റബറും കൊക്കോയും ജാതിയും തെങ്ങുമെല്ലാമായിരുന്നു ഒരുകാലത്ത് പാലാ കെഴുവൻകുളം സ്വദേശി നെടുമ്പുറത്ത് ടിംസ് ജോസഫ് പോത്തന്റെ കൃഷിത്തോട്ടത്തിലെ പ്രധാന വിളകൾ. എന്നാല്‍ കാലം മാറി. ബഹുവിളക്കൃഷിയും കന്നുകാലി വളർത്തലും പരസ്പരപൂരകമാകുന്ന പരമ്പരാഗത കൃഷിരീതിയിൽ നിന്ന് പതിയെ ടിംസും മാറി.
റബറും കൊക്കോയും ജാതിയും തെങ്ങുമെല്ലാമായിരുന്നു ഒരുകാലത്ത് പാലാ കെഴുവൻകുളം സ്വദേശി നെടുമ്പുറത്ത് ടിംസ് ജോസഫ് പോത്തന്റെ കൃഷിത്തോട്ടത്തിലെ പ്രധാന വിളകൾ. എന്നാല്‍ കാലം മാറി. ബഹുവിളക്കൃഷിയും കന്നുകാലി വളർത്തലും പരസ്പരപൂരകമാകുന്ന പരമ്പരാഗത കൃഷിരീതിയിൽ നിന്ന് പതിയെ ടിംസും മാറി. ആ മാറ്റം കൃഷിയിടത്തിലും തഴച്ചു വളർന്നു, അതിന്റെ നേട്ടം ടിംസിനു ലഭിക്കുകയും ചെയ്തു.
വിദേശ പഴങ്ങളായ റംബുട്ടാനും മാംഗോസ്റ്റിനുമാണ് ഇന്ന് ടിംസിന്റെ കൃഷിയിടത്തിലെ പ്രധാന താരങ്ങൾ. അതിൽത്തന്നെ റംബുട്ടാനിൽനിന്ന് മികച്ച വരുമാനം നേടിത്തുടങ്ങുകയും ചെയ്തു. രണ്ടുപതിറ്റാണ്ടിലേറെയായി ആടുവളർത്തലുള്ള ടിംസിന് ആ മേഖലയൊരു നഷ്ടമാണെന്ന് ഇതുവരെ തോന്നിയിട്ടുമില്ല. കൃഷിയിലെ മാറ്റം ടിംസിന്റെ വരുമാനത്തിലും മാറ്റമുണ്ടാക്കി. കൃഷിയിൽനിന്ന് ലക്ഷങ്ങളുണ്ടാക്കാമെന്ന് അദ്ദേഹം പഠിച്ചു. ആ അനുഭവങ്ങൾ നമ്മളോടു പറയുന്നതും അതുതന്നെയാണ്. ടിംസിന്റെ കൃഷിയിടത്തിലൂടെ ഒരു യാത്ര പോയാലോ, ഒപ്പം ആ കൃഷി വിശേഷങ്ങളും കേൾക്കാം...
∙ പഠിച്ച് കൃഷിയിലേക്ക്
രാഷ്ട്രതന്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി ഗവേഷണ പഠനത്തിനു ചേർന്ന ശേഷമാണ് ടിംസ് കൃഷിയിലേക്ക് തിരികെയെത്തിയത്. കോട്ടയം ജില്ലയിലെ കൊഴുവനാൽ പഞ്ചായത്തിന്റെ മുൻ പ്രസിഡന്റും പ്രമുഖ കർഷകനുമായിരുന്ന നെടുമ്പുറത്തു പോത്തൻ ജോസഫിന്റെ മകന് കൃഷിതന്നെയായിരുന്നു വലുത്. ആ തിരഞ്ഞെടുപ്പ് തെറ്റിയിട്ടില്ലെന്ന് കൃഷിയിടത്തിലെ മികച്ച പ്രവർത്തനങ്ങളിലൂടെ ടിംസ് തെളിയിക്കുന്നു. ആദ്യകാലത്ത് റബറിനും തെങ്ങിനും മറ്റു വൃക്ഷവിളകൾക്കുമായിരുന്നു പ്രാധാന്യം നൽകിയിരുന്നത്. റബറിന് ഇടവിളയായി കൊക്കോയും സ്ഥാനംപിടിച്ചു. അതുകൊണ്ടുതന്നെ മികച്ച വരുമാനം നേടാനും അക്കാലത്തു സാധിച്ചു. എന്നാൽ കാലം മാറിയപ്പോൾ ടിംസിന്റെ വിളകളും മാറി.
∙ അന്നും ഇന്നും ആട്; മികച്ചത് ബോയർ
ആടുവളർത്തലിന്റെ അവസാന ഉൽപന്നം ഇറച്ചിതന്നെ. അതിനാൽ മികച്ച വളർച്ചയുള്ള ആടുകളാണ് ഏതൊരു ഫാമിന്റെയും അടിത്തറയും നിലനിൽപ്പുമെന്ന് ടിംസ്. ചെവിയുടെ നീളവും ആടിന്റെ ഭംഗിയും കണ്ട് കൃഷിയിലേക്കിറങ്ങിയാൽ പരാജയം ഉറപ്പെന്നും ടിംസ്. രണ്ടു പതിറ്റാണ്ടിലേറെയായി താൻ ആടുകളെ വളർത്തുന്നുവെന്നും ഒരെണ്ണത്തിൽ തുടങ്ങിയത് ഇപ്പോൾ 60 എണ്ണത്തിൽ എത്തിനിൽക്കുന്നുവെന്നും ടിംസ് പറയുന്നു. ആട്ടിൻ കുട്ടികളുടെ വിൽപനയാണ് പ്രധാനം. രണ്ടു രീതിയിലാണ് വിൽപന. പെൺകുട്ടികളെ വളർത്താനും മുട്ടൻകുഞ്ഞുങ്ങളെ ഇറച്ചിക്കുമാണ് വിൽക്കുക. കഴിഞ്ഞ വർഷം ജനിച്ച 30 കുട്ടികളെയും വിറ്റഴിക്കാൻ കഴിഞ്ഞെന്നും ടിംസ്.
മലബാറി, ബീറ്റൽ, സിരോഹി, ജമുനാപാരി തുടങ്ങിയ ഇനങ്ങൾ ഫാമിലുണ്ടെങ്കിലും ടിംസിന് അന്നും ഇന്നും പ്രിയം ബോയർ ആടുകളെത്തന്നെ. ദിവസം 200 ഗ്രാമിനു മുകളിൽ തൂക്കം വയ്ക്കുന്നതാണ് ബോയറിന്റെ പ്രത്യേകത. അടുത്തിടെ ജനിച്ച ഒരു കുട്ടി ഒരു മാസംകൊണ്ട് 10 കിലോയ്ക്കു മുകളിൽ തൂക്കം നേടിയെന്നും ടിംസ്. ആ ആട്ടിൻകുട്ടിയുടെ ജനനതൂക്കം 3 കിലോയായിരുന്നു. മറ്റിനങ്ങൾക്കില്ലാത്തൊരു നേട്ടമാണിത്.
∙ കറവയ്ക്ക് ട്രവിസ്, കുട്ടികൾക്ക് കുപ്പിപ്പാൽ
ആടുകളുടെ പരിചരണത്തിൽ ചില പ്രത്യേകതകൾ ഈ ഫാമിൽ പരിചയപ്പെടാനുണ്ട്. കറവയ്ക്കായി നിർമിച്ചിരിക്കുന്ന ഒരു പ്രത്യേക ട്രവിസാണ് അതിലൊന്ന്. തടികൊണ്ടു നിർമിച്ചിരിക്കുന്നതുകൊണ്ടുതന്നെ വലിയ സാമ്പത്തികച്ചെലവ് ഇതിനായി വേണ്ടിവന്നില്ല. ആടിനെ ട്രെവിസിൽ കയറ്റി ലോക്ക് ചെയ്താൽ കറവ എളുപ്പം. കുട്ടികളെ കുടിപ്പിക്കാൻ മടിയുള്ള അമ്മയാടുകളെ നിയന്ത്രിക്കാനും ഇത് ഉപകരിക്കും. കൂടാതെ രോമം വെട്ടിയൊരുക്കാനും കുളമ്പുകൾ ചെത്തിമിനുക്കാനും ഈ സംവിധാനമുള്ളതിനാൽ വളരെ എളുപ്പം. ഒരാൾക്കുതന്നെ എല്ലാം അനായാസം ചെയ്യാനാകും.
ആട്ടിൻകുട്ടികൾക്ക് പാൽ നൽകുന്നത് കുപ്പിയിൽ നിറച്ചാണ്. ഇതിനായുള്ള ചെറു നിപ്പിളുകൾ ഓൺലൈനിൽ വരുത്തിയിരിക്കുന്നു. ഇത് സാധാരണ കുപ്പിയിൽ ഘടിപ്പിച്ച് പാൽ നൽകാം. കഴിഞ്ഞ ബാച്ചിൽ ജനിച്ച 30 കുട്ടികളിൽ ഒന്നിനെപ്പോലും നഷ്ടപ്പെടാതെ രക്ഷപ്പെടുത്തിയെടുക്കാൻ ഈ ബോട്ടിൽഫീഡിങ് സഹായിച്ചുവെന്ന് ടിംസ് പറയുന്നു. മുൻപൊക്കെ കുട്ടികൾ ചത്തുപോകുന്നത് വലിയ വെല്ലുവിളിയായിരുന്നു. ഒരു ഫാമിൽ ജനിക്കുന്ന 80 ശതമാനം കുട്ടികളെയും വിൽക്കാൻ കഴിഞ്ഞെങ്കിൽ മാത്രമേ ഫാം ലാഭമാണെന്നു പറയാൻ കഴിയുകയുള്ളൂവെന്നും ടിംസ്.
അറുപതിൽപ്പരം ആടുകളെ മൂന്നു ഷെഡ്ഡുകളിലായി പാർപ്പിച്ചിരിക്കുന്നു. എല്ലാം തടികൊണ്ടു നിർമിച്ചവ. വലിയ സാമ്പത്തികച്ചെലവില്ലാതെ കൂട് നിർമിക്കുന്നതാണ് കർഷകർക്കു നല്ലതെന്ന് ടിംസ് പറയുന്നു. സാമ്പത്തികച്ചെലവ് ഉയരുന്തോറും നഷ്ടസാധ്യതയും ഉയരും. ഒരു കർഷകനെ സംബന്ധിച്ചിടത്തോളം ഉൽപാദനച്ചെലവ് കുറയുകയാണ് പ്രധാനം. രണ്ടു നേരമായിട്ടാണ് ആടുകൾക്ക് ഭക്ഷണം. കുടിവെള്ളം എപ്പോഴും കൂട്ടിലുണ്ടാകും.
∙ നാലു പശുക്കളും കിടാരികളും കുട്ടനാടൻ എരുമയും
6 പതിറ്റാണ്ടോളം പഴക്കമുള്ള തൊഴുത്തിൽ 4 പശുക്കളെ വളർത്തുന്നു. ദിവസം ശരാശരി 20 ലീറ്റർ പാൽ തരുന്ന പശുക്കളാണെല്ലാം. എല്ലാവരും ചെനയിലാണ്. ഒരാളുടെ കറവ നിർത്തി. എങ്കിലും ഇപ്പോൾ ദിവസം 30 ലീറ്റർ പാലുണ്ട്. 15 ലീറ്റർ പ്രാദേശികമായി വിൽക്കുന്നു. ബാക്കി മുത്തോലിയിലുള്ള മലനാട് മിൽക്ക് സൊസൈറ്റിയിൽ അളക്കുന്നു. മുന്നൂറിലധികം അംഗങ്ങളുള്ള സൊസൈറ്റിയുടെ പ്രസിഡന്റ്കൂടിയാണ് ടിംസ്. മികച്ച കാളകളുടെ ബീജം ഫാമിലെ പശുക്കളിൽ കുത്തിവയ്ക്കാൻ ശ്രദ്ധിക്കുന്നുണ്ട്. എബിഎസ് ചാമ്പ്യൻ, എൻഡിഡിബി അറ്റ്ലസ് തുടങ്ങിയ കാളകളുടെ ബീജമാണ് കുത്തിവച്ചിരിക്കുന്നത്. ബ്രസീലിയൻ ഗിറിന്റെ ബീജം ഒരു പശുവിൽ കുത്തിവച്ചിട്ടുണ്ടെന്നും ടിംസ്. ആ പശു 2023 ഡിസംബറിൽ പ്രസവിക്കും.
തൊടുപുഴയിൽ കാർഷികമേളയോടനുബന്ധിച്ചു നടന്ന കന്നുകാലി പ്രദർശനത്തിൽ രണ്ടുതവണ ഒന്നാം സ്ഥാനം ലഭിച്ചത് ടിംസിന്റെ പശുവിനായിരുന്നു. 35 ലീറ്റർ ഉൽപാദനമുള്ള പശുവായിരുന്നു അത്. പശുക്കളുടെ ബ്യൂട്ടി കോണ്ടസ്റ്റ് എന്ന് മത്സരത്തെ വിളിക്കാം. അതുകൊണ്ടുതന്നെ അവയെ കുളിപ്പിച്ചു വൃത്തിയാക്കി എണ്ണയൊക്കെ പുരട്ടി ഭംഗിയായിട്ടാണ് പങ്കെടുപ്പിക്കുകയെന്ന് ടിംസ്. മുറയും ജാഫ്രബാദിയും ഏറെ ശ്രദ്ധിക്കപ്പെടുന്ന ഇക്കാലത്ത് കുട്ടനാടൻ എരുമയെ വളർത്താനും ഈ കർഷകൻ ശ്രദ്ധിക്കുന്നു. മറ്റിനങ്ങളെ അപേക്ഷിച്ച് നന്നേ ചെറുതാണ് കുട്ടനാടൻ എരുമ. വലുപ്പം അനുസരിച്ച് കുറഞ്ഞ തീറ്റ മതിയെന്നത് പ്രധാന നേട്ടം. ദിവസം അഞ്ചു ലീറ്റർ പാലും ലഭിക്കും. ആരോടും ഇണങ്ങുന്ന പ്രകൃതം എന്നതും നേട്ടമാണ്.
∙ അടുക്കള അവശിഷ്ടത്തിൽനിന്ന് ഇറച്ചി, ചാണകത്തിൽനിന്ന് പാചകവാതകം
അടുക്കളയിൽനിന്നുള്ള മിച്ചഭക്ഷണം സംസ്കരിക്കുന്നതിനായി രണ്ടു പന്നികളെയും ടിംസ് വളർത്തുന്നുണ്ട്. ഒരു വർഷം വളർത്തിയശേഷം ഇറച്ചിയാക്കി ആവശ്യക്കാർക്ക് വിൽക്കും. കൃഷിയിടത്തിൽ പാഴാകുന്ന ചക്കയും മാങ്ങയുമൊക്കെ പന്നികളുടെ ഭക്ഷണമാകും. അതുകൊണ്ടുതന്നെ വലിയ ചെലവില്ലാതെ വരുമാനം ലഭിക്കുന്നു. പന്നിക്കൂട്ടിലെ മാലിന്യവും വെള്ളവും തൊഴുത്തിലെ ചാണകവും മൂത്രവുമെല്ലാം 5 ഘനമീറ്റർ, 8 ഘനമീറ്റർ എന്നിങ്ങനെ വലുപ്പമുള്ള രണ്ട് ബയോഗ്യാസ് പ്ലാന്റിലേക്കാണ് പോകുന്നത്. അതിനാൽ അടുക്കളയിലേക്കും ആടുകൾക്കുള്ള ഭക്ഷണനിർമാണത്തിനും ധാരാളം പാചകവാതകം ലഭിക്കുന്നു. അതും സാമ്പത്തികനേട്ടംതന്നെയാണ്. ആട്ടിൻകാഷ്ഠം ചാരം ചേർത്തു സൂക്ഷിച്ചുവയ്ക്കുന്നു. പൊടിഞ്ഞതിനുശേഷം കൃഷിയിടത്തിൽ വളമായി ഉപയോഗിക്കുന്നു.
∙ മാംഗോസ്റ്റിന് ഇടവിളയായി വാഴ, ഇപ്പോൾ വരുമാനം
വിദേശപ്പഴക്കൃഷിയിൽ മാംഗോസ്റ്റിൻ തോട്ടം നട്ടുവളർത്തുകയാണ് ടിംസ് ഇപ്പോൾ. ഒന്നരയേക്കർ സ്ഥലത്ത് 15 അടി അകലത്തിൽ 200 മാംഗോസ്റ്റിൻ തൈകൾ നട്ടിരിക്കുന്നു. 4 ഏക്കറിൽ മറ്റൊരു തോട്ടം ഒരുങ്ങുന്നുണ്ട്. ഉൽപാദനകാലത്തിലേക്ക് എത്തുമ്പോൾ ഈ അകലമാണ് വിളവെടുപ്പിന് നല്ലതെന്ന് ടിംസ് പറയുന്നു. ഒട്ടേറെ തോട്ടങ്ങൾ നേരിട്ട് സന്ദർശിച്ചശേഷമാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തത്. പ്രൂൺ ചെയ്ത് ചെടികളുടെ ശിഖരവളർച്ച ക്രമീകരിക്കുകയാണ് പ്രധാനം.
മാംഗോസ്റ്റിൻ തൈകൾക്ക് തണലിനായി ഇടവിളയായി വാഴയും കപ്പയും മറ്റു കിഴങ്ങിനങ്ങളും ചെയ്തിരിക്കുന്നു. റോബസ്റ്റയാണ് വാഴകളിൽ ഏറിയപങ്കും. ടിഷ്യു കൾചർ തൈകൾ വച്ച് വളർന്നവയെല്ലാം ഇപ്പോൾ കുലച്ചിരിക്കുന്നു. ആദ്യം കുലച്ചവയെല്ലാം വെട്ടിത്തുടങ്ങുകയും ചെയ്തു. ശരാശരി 30 കിലോയുള്ള കുലകളാണുള്ളത്. കിലോയ്ക്ക് 22 രൂപയ്ക്കാണ് അടുത്തിടെ വാഴക്കുല വിറ്റത്. ഏത്തവാഴയെ അപേക്ഷിച്ച് പണി കുറവുള്ള ഇനമാണ് റോബസ്റ്റയെന്നാണ് ടിംസിന്റെ അഭിപ്രായം.
∙ റബറിൽനിന്ന് റംബുട്ടാനിലേക്ക്
റബർ റീപ്ലാന്റ് ആയപ്പോൾ അവിടെ റംബുട്ടാൻ നട്ടത് ഇപ്പോൾ വിളവ് നൽകിത്തുടങ്ങിയിരിക്കുന്നു. നാലു വർഷം മുൻപ് നട്ട എൻ18 ഇനം ഇതു രണ്ടാം വർഷമാണ് കായ്ക്കുന്നത്. തോട്ടം പൂർണമായും കച്ചവടക്കാർ ഏറ്റെടുത്തിരിക്കുന്നതിനാൽ വിൽപന ബുദ്ധിമുട്ടില്ലെന്ന് ടിംസ്. മരങ്ങൾ വലയിട്ടു സംരക്ഷിക്കുന്നതും വിളവെടുക്കുന്നതുമെല്ലാം വ്യാപാരികളാണ്. കിലോയ്ക്ക് 125 രൂപയ്ക്കായിരുന്നു ഇത്തവണ കരാറായത്. സ്വാഭാവികമായുള്ള പൊഴിച്ചിലുണ്ടായി. മരങ്ങൾക്ക് വളമായി ആട്ടിൻകാഷ്ഠത്തിനൊപ്പം പൊട്ടാഷും നൽകുന്നുണ്ട്. കൂടാതെ നന്നായി വെളിച്ചം ആവശ്യമുള്ള വിളയാണ് റംബുട്ടാൻ, ഒപ്പം നല്ല രീതിയിൽ നനയും വേണം.
∙ കൃഷി ലാഭമോ നഷ്ടമോ?
കൃഷി ലാഭമോ നഷ്ടമോ എന്നു തീരുമാനിക്കുന്നത് നമ്മുടെ മാനേജ്മെന്റ് ആണെന്ന് ടിംസ് പറയും. ഒരു വിള വിജയിക്കുന്നില്ലെന്ന് തോന്നിയാൽ അതിൽനിന്ന് മാറി മറ്റൊരു വിള കൃഷി ചെയ്യാനുള്ള മനസ്സ് കൃഷിക്കാരനുണ്ടായിരിക്കണം. അതോടൊപ്പം കേരളത്തിലെ കാലാവസ്ഥയിൽ നല്ലതുപോലെ വളരുന്ന വിളകൾ മാത്രമേ കൃഷി ചെയ്യാവൂ. മറ്റു സ്ഥലങ്ങളിൽ വിജയിച്ചത് ഇവിടെ വിജയിക്കണമെന്നില്ല. അതുകൊണ്ടുതന്നെ നന്നായി പഠിച്ചതിനുശേഷം മാത്രമായിരിക്കണം കൃഷി.
തൊഴിലാളികളുടെ ആവശ്യം പരമാവധി കുറഞ്ഞ കൃഷികൾ ചെയ്യണം. വിളകൾക്ക് കൃത്യമായ പരിപാലനം നൽകുകയും കൃത്യ സമയത്ത് വളപ്രയോഗം നടത്തുകയും കൃത്യസമയത്ത് വിളവെടുപ്പു സാധ്യമാക്കുകയും ചെയ്താൽ കൃഷി ലാഭത്തിലാക്കാൻ കഴിയും. കൃഷി ലാഭമാക്കണമെങ്കിൽ ഒപ്പം മൃഗസംരക്ഷണവും വേണം. ഏതു കൃഷിക്കും വളം ആവശ്യമാണ്. അനായാസം കൃഷിയിടത്തിൽ വളം ലഭ്യമാക്കാൻ കഴിയുന്ന വീട്ടുമുറ്റത്ത വളനിർമാണശാലയാണ് തൊഴുത്ത്.
ലാഭം മാത്രം നോക്കി കൃഷി ചെയ്താൽ അത് നഷ്ടത്തിൽ കലാശിക്കുമെന്നാണ് ടിംസിന്റെ അഭിപ്രായം. ‘‘പണ്ട് വനില പ്രചാരത്തിലായപ്പോൾ ഞാനും അത് കൃഷി ചെയ്തു. എന്നാൽ ഉൽപാദനകാലത്തിലേക്ക് എത്തിയപ്പോൾ വില ഇടിഞ്ഞു. പിന്നീട് കൃഷി ഉപേക്ഷിച്ചെങ്കിലും അന്ന് വിളവെടുത്ത വനില ബീൻസുകൾ സംസ്കരിച്ചു സൂക്ഷിച്ചിരുന്നു. പത്തുകൊല്ലത്തിനുശേഷം 10 കിലോ വനില ബീൻസ് മികച്ച വിലയിൽ വിൽക്കാൻ കഴിഞ്ഞു’’– ടിംസ് പറയുന്നു.
ടിംസിന്റെ ഫോൺ - 94950 80631
English Summary: Successful Agriculture Methods of Tims Joseph Pothen from Pala, Kottayam - Video