ഉപ്പിന്റെ കണക്കിൽ നിന്ന് അഭയാർഥികളുടെ തലയെണ്ണിയ ശാസ്ത്രപ്രതിഭ; റാവുവിന്റെ മനംകവർന്ന് ചെങ്കദളി, കണക്ക് തെറ്റിച്ച് യാത്രാപ്പടി
ഇന്ത്യാ വിഭജനം കഴിഞ്ഞ നാളുകൾ. വിഭജനത്തെ തുടർന്ന് രാജ്യമെമ്പാടുമുള്ള അഭയാർഥി ക്യാംപുകളിൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്നു. ഭരണപരമായ കാര്യങ്ങൾക്കായി ഈ ചോദ്യം സർക്കാരിന്റെ മുന്നിൽ എത്തി. ക്യാംപുകളിൽ എത്ര പേരുണ്ട്. കണക്ക് അറിയേണ്ടത് അത്യാവശ്യമാണ്. എന്നാൽ എങ്ങനെ കണക്ക് എടുക്കും. ക്യാംപുകളിൽ പോകാൻ ഉദ്യോഗസ്ഥർക്ക് മടി. മടിയുടെ കാരണം പേടിയാണ്. അഭയാർഥികൾ എങ്ങനെ പ്രതികരിക്കും എന്ന് ആശങ്കയും. ഈ സമയം സർക്കാരിന്റെ സഹായത്തിനായി സ്ഥിതി വിവര ശാസ്ത്രജ്ഞനായ പ്രഫ.സി.ആർ.റാവു എത്തി. അദ്ദേഹം പറഞ്ഞു. ക്യാംപുകളിൽ പോകാതെ അവിടെ താമസിക്കുന്നവരുടെ കണക്കുകൾ എടുക്കാൻ കഴിയും.

ക്യാംപുകളിൽ വിതരണം ചെയ്യുന്ന ഉപ്പ് അടക്കമുള്ള പലവ്യഞ്ജന വസ്തുക്കളിൽ നിന്ന് അവ ഉപയോഗിക്കുന്നവരുടെ കണക്കുകൾ ശാസ്ത്രീയമായി തിട്ടപ്പെടുത്താൻ കഴിയും. അങ്ങനെ വിഭജന ശേഷം ക്യാംപുകളിൽ ആകെ താമസിക്കുന്നവരുടെ എണ്ണം സ്റ്റാറ്റിസ്റ്റിക്സ് സംവിധാനങ്ങൾ ഉപയോഗിച്ച് റാവു കണ്ടെത്തി. പ്രായോഗികവാദിയായിരുന്ന സ്ഥിതിവിവര ശാസ്ത്രജ്ഞനായിരുന്നു അദ്ദേഹം. സ്റ്റാറ്റിസ്റ്റിക്സിന്റെ ഉയരങ്ങളിലേക്കുള്ള യാത്രയിലും അദ്ദേഹത്തിന്റെ മുദ്രാവാക്യം രണ്ടു വാക്കുകളിലായിരുന്നു. സ്റ്റാറ്റിസ്റ്റിക്സ് സങ്കീർണമാക്കരുത്. ഒരു പക്ഷേ റാവുവിന്റെ എക്കാലത്തെയും പ്രസക്തമായ ഉപദേശം ഇതാകാം.
ഏതെങ്കിലും പ്രശ്നം രൂപപ്പെടുമ്പോൾ അതു പഠിക്കാൻ വിദഗ്ധ സമിതിയെ വയ്ക്കുകയല്ല വേണ്ടത്. പകരം ആ പ്രശ്നം പരിഹരിക്കാൻ സ്റ്റാറ്റിസ്റ്റിക്സ് തലത്തിൽ പരിഹാരം തേടാൻ നോക്കുക. വിദഗ്ധ സമിതികളുടെ സംയുക്ത ബുദ്ധിയേക്കാൾ മികച്ച പരിഹാര മാർഗങ്ങൾ സ്റ്റാറ്റിസ്റ്റിക്സിന് നൽകാൻ കഴിയും. “If there is a problem to be solved, seek statistical advice instead of appointing a committee of experts. Statistics can throw more light than the collective wisdom of the articulate few”. ഇതു റാവുവിന്റെ സിദ്ധാന്തമാണ്. അദ്ദേഹം തെളിയിച്ച സിദ്ധാന്തം.
∙ ക്രാമർ റാവു ബൗണ്ട് സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്
ഓരോ നിമിഷവും മികവ്. അതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. അതാണ് പ്രഫ.സി.ആര്‍.റാവു എന്ന കല്യാംപുഡി രാധാകൃഷ്ണ റാവുവിന് ലോകം നല്‍കുന്ന വിശേഷണം. ആന്ധ്ര സ്വദേശി. ഇപ്പോള്‍ അമേരിക്കയിലെ പെന്‍സില്‍വാനിയ സര്‍വകലാശാലയില്‍ പ്രഫസര്‍ എമെരിറ്റസ് ആയി ദീർഘകാലം പ്രവർത്തിച്ചു. ആധുനിക സ്റ്റാറ്റിസ്റ്റിക്സിന്റെ പിതാവായ റോണള്‍ഡ് ഫിഷറുടെ മേല്‍നോട്ടത്തില്‍ 1948 ല്‍ കേംബ്രിജില്‍ നിന്ന് പിഎച്ച്ഡി നേടിയ റാവുവിന് 1965 ല്‍ ഗവേഷണത്തിലെ മൗലിക സംഭാവനകള്‍ മാനിച്ച് കേംബ്രിജ് തന്നെ ഡോക്ടര്‍ ഓഫ് സയന്‍സും നല്‍കി. Sc.D Scientiae Doctor എന്നാണ് പൂര്‍ണരൂപം.
അദ്ദേഹത്തിന് ഇതുവരെ ലഭിച്ചത് 38 ഓണററി ബിരുദങ്ങളാണ്. ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍, ഇന്ത്യയിൽ നാഷനല്‍ പ്രഫസര്‍, അമേരിക്കയിലെ പിറ്റ്സ്ബര്‍ഗ് സര്‍വകലാശാലയിലെ പ്രഫസര്‍, അങ്ങനെ നീളുന്നു അദ്ദേഹം വഹിച്ച പദവികള്‍. 'ക്രാമര്‍ റാവു ബൗണ്ട്’, 'റാവു-ബ്ലാക്ക് വെല്‍ തിയറം' തുടങ്ങിയ സിദ്ധാന്തങ്ങളിലൂടെ ആഗോളപ്രശസ്തി നേടിയ അദ്ദേഹത്തെ ലോകത്തെ എക്കാലത്തെയും പത്ത് പ്രഗത്ഭ ശാസ്ത്രജ്ഞരില്‍ ഒരാളായാണ് ഒരു മാധ്യമം വിശേഷിപ്പിച്ചത്. ഇതിനെല്ലാം പുറമേ, 2001 ലെ പദ്മവിഭൂഷണ്‍ തുടങ്ങി എത്രയോ പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി.
∙ അന്ന് റാവു ഉപദേശിച്ചു, സ്റ്റാറ്റിസ്റ്റിക്സ് സങ്കീർണമാക്കരുത്
പെന്‍സില്‍വാനിയയില്‍ പ്രഫസറായിരിക്കവേ, ഒരിക്കല്‍ ഇന്ദിരാഗാന്ധി സ്മാരക പ്രഭാഷണം നിര്‍വഹിക്കാനായി അദ്ദേഹം കേരള സര്‍വകലാശാലയില്‍ വന്നു. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന്റെ ആഗ്രഹപ്രകാരമാണ് സെനറ്റ് ചേംബറിൽ പ്രഭാഷണം സംഘടിപ്പിച്ചത്. അന്നത്തെ വകുപ്പുമേധാവി പ്രഫ.കൃഷ്ണന്‍ മൂത്തതും സഹപ്രവര്‍ത്തകരും വിദ്യാർഥികളും എത്ര ഒരുമയോടെ, ബഹുമാനത്തോടെ, ആരാധനയോടെയാണ് അദ്ദേഹത്തിനു മുന്നില്‍ നിന്നത്. പണ്ട്, വിദ്യാർഥിയായിരുന്ന രാധാകൃഷ്ണ റാവുവിന് അച്ഛന്‍ അയച്ച കത്തിലെ ഒരു വരി ഉദ്ധരിച്ചുകൊണ്ടാണ് വകുപ്പ് അധ്യക്ഷന്‍ സ്വാഗതപ്രസംഗം അവസാനിപ്പിച്ചത്. നിങ്ങൾ ഞങ്ങളുടെ സന്തോഷവും അഭിമാനവുമാണ്. അതായിരുന്നു ആ കത്തിലെ വാചകം. അച്ഛനും റാവുവിന്റെ മഹത്വം തിരിച്ചറിഞ്ഞിരുന്നുവെന്നു ചുരുക്കം.
കാര്യവട്ടം സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിലെത്തിയ അദ്ദേഹത്തിനുമുന്നില്‍ സിദ്ധാന്തങ്ങളും സംശയങ്ങളുമൊക്കെയായി നൂറിലേറെ സ്റ്റാറ്റിസ്റ്റിഷ്യന്മാരും ഗവേഷകരും വിദ്യാര്‍ഥികളും എത്തിയിരുന്നു. ഓരോ സംശയത്തിനും പുഞ്ചിരിയോടെ ശാന്തമായി ലളിതമായ മറുപടി. കൊച്ചുവിഷയങ്ങളെ പാടുപെട്ട് സങ്കീര്‍ണമാക്കുന്ന ചിലരും അക്കൂട്ടത്തിലുണ്ടായിരുന്നു. അവരിലൊരാളുടെ സംശയത്തിനുള്ള മറുപടി ഒരു പഴയ കഥയായിരുന്നു. സുഹൃത്തിന്റെ പതിനേഴ് കുതിരകളെ അയാള്‍ ആവശ്യപ്പെട്ടപോലെ മൂന്നു മക്കള്‍ക്ക് വീതം വയ്ക്കാന്‍ പണ്ടൊരാള്‍ സ്വന്തം കുതിരയെ തല്‍ക്കാലം എണ്ണത്തില്‍ ചേര്‍ത്തശേഷം ആ കുതിരയുമായി പോയ വിദ്യയുടെ കഥ. ആ കഥയ്ക്കു പിന്നിലെ കണക്കും സ്ഥിതി വിവര കണക്കും അനുസരിച്ചുള്ള യുക്തി ഇടയ്ക്കിടെ ഓര്‍ക്കണമെന്നായിരുന്നു 'സങ്കീര്‍ണ'ന് നല്‍കിയ ഉപദേശം.
∙ ‘ഈ പഴത്തിന്റെ സ്വാദ് എനിക്ക് ഇഷ്ടമാണ്’ റാവുവിന്റെ മനസ് കീഴടക്കിയ നാടൻ പഴം
പ്രഭാഷണം കഴിഞ്ഞ വൈകുന്നേരം പ്രഫ.റാവു പറഞ്ഞു. “ഒരു സാധനം വാങ്ങാനുണ്ട്. നാളെ തിരികെ പോകും മുൻപ് ഒന്ന് ഓര്‍മിപ്പിക്കണം". എന്താണ് വേണ്ടതെന്നു പറഞ്ഞാല്‍ വാങ്ങി മുറിയില്‍ എത്തിക്കാന്‍ ഏര്‍പ്പാടാക്കാമെന്ന് പറഞ്ഞെങ്കിലും സമ്മതിച്ചില്ല. മാത്രമല്ല, എന്താണ് വാങ്ങേണ്ടതെന്ന് രണ്ടുതവണ ചോദിച്ചിട്ടും പറഞ്ഞില്ല. പിറ്റേന്ന് വിമാനത്താവളത്തിലേക്കുള്ള യാത്രയില്‍ ഒരു ചെറിയ കട കണ്ടപ്പോള്‍ കാര്‍ നിര്‍ത്തിച്ചു. ഈ മുറുക്കാന്‍ കടയില്‍നിന്ന് എന്തു വാങ്ങാന്‍. പുറത്തിറങ്ങിയ പ്രഫസര്‍ വലിയ താൽപര്യത്തോടെ അതു വാങ്ങി. ഒരു പടല ചുവന്ന പഴം! ഈ പഴത്തിന്റെ രുചി എനിക്ക് ഇഷ്ടമാണ്. അതു പറയുമ്പോള്‍ മുഖത്ത് ഒരു കുട്ടിയുടെ ഭാവം, ആഹ്ലാദം! എത്ര ലഘുവായി ലളിതമായാണ് പദവികളുടെയും പെരുമയുടെയുമൊക്കെ ഉയരങ്ങളില്‍നിന്ന് സാധാരണത്വത്തിലേക്ക് അദ്ദേഹമിറങ്ങിയത്. തിരുവനന്തപുരം മേഖലയിൽ വ്യാപകമാണ് ചെങ്കദളി എന്ന ചുവന്ന പഴം. ചിലർ കപ്പപ്പഴം എന്നും പറയും. തിരുവനനന്തപുരത്ത് എത്തിയപ്പോൾ അദ്ദേഹം അത് ഓർത്തിരുന്നുവെന്നു മാത്രം.
∙ സർ, സങ്കീർണമാണ് ഞങ്ങളുടെ യാത്രാപ്പടി ചട്ടങ്ങൾ
സ്ഥിതി വിവര കണക്കെടുപ്പ് സങ്കീർണമാക്കരുതെന്നാണ് റാവു ജീവിത കാലം മുഴുവൻ പഠിപ്പിച്ചത്. എന്നാൽ ചുവപ്പുനാടയിൽ കണക്കുകളുടെ പ്രാധാന്യം റാവുവിന് അറിയില്ലല്ലോ. അല്ലെങ്കിൽ സർക്കാർ കണക്കുകളുടെ കുരുക്കിൽ അദ്ദേഹവും പെട്ടു എന്നു പറയാം. മാസങ്ങള്‍ക്കുശേഷം, പ്രഭാഷണം നടത്തിപ്പിന്റെ കണക്കിലൊരു ഓഡിറ്റ് തര്‍ക്കം രൂപപ്പെട്ടു. പ്രഭാഷണത്തിന് വന്നു പോയ പ്രഫ.റാവുവിന് സർവകലാശാല നല്‍കിയ യാത്രപ്പടി കൂടുതലായിപ്പോയി. റാവുവിന്റെ വിമാന ടിക്കറ്റിന്റെ പകർപ്പ് സഹിതം ആ തുകയാണ് അനുവദിച്ചിരുന്നത്. തുക എടുത്തെഴുതിയതപ്പോൾ ചെറിയ പിശകും പറ്റി. മാനദണ്ഡപ്രകാരം അനുവദിക്കാവുന്നതിൽ കൂടുതൽ തുക കൈമാറിയെന്ന് പിന്നീട് ഓഡിറ്റിൽ കണ്ടെത്തി. എത്ര വലിയ ആളാണെങ്കിലും ചട്ടത്തിലെ വ്യവസ്ഥ മാറ്റാൻ സര്‍ക്കാര്‍ നിയമം അനുവദിക്കില്ലല്ലോ.
എന്തു ചെയ്യും. ഞങ്ങളും ആകെ കുഴങ്ങി. തുക അനുവദിച്ചാൽ റാവു അമിത തുക കൈപ്പറ്റി എന്നൊരു ചീത്തപ്പേരും വന്നേക്കാം. ഒടുവിൽ ഇങ്ങനെ തീരുമാനിച്ചു. റാവുവിന് തന്നെ ഒരു കത്ത് അയയ്ക്കുക, ക്ഷമാപണത്തോടെ. അതിലെ ദയനീയമായ ഞങ്ങളുടെ ചോദ്യം ഇങ്ങനെ; ‘‘യാത്രാബത്തയായി തന്നത് ശരിയായ തുകതന്നെയോ എന്ന് ഒന്ന് പരിശോധിക്കാമോ സര്‍?’’. എന്ത് മറുപടി വരുമെന്ന ആശങ്ക ഞങ്ങൾക്കുമുണ്ടായിരുന്നു. മറുപടി വന്നപ്പോൾ ഞങ്ങൾ ഞെട്ടിയെന്നു പറയാം. പിറ്റേന്ന് ക്ഷമാപണത്തോടെ മറുപടി. ‘‘അധിക തുകയുണ്ട്. അത് ശ്രദ്ധിക്കാത്തത് എന്റെ തെറ്റ്. ആരുടെ പേരിലാണ് ചെക്ക് അയക്കേണ്ടത്?’’ ഒരാഴ്ചയ്ക്കകം ഡ്രാഫ്റ്റും തുകയിലെ പിശക് ചൂണ്ടിക്കാട്ടിയതിനുള്ള നന്ദിക്കുറിപ്പും എത്തി!
English Summary: A Tribute To Legendary Statistician C.R.Rao