പല അന്യഭാഷാ പുസ്തകങ്ങളുടെയും ആദ്യ പരിഭാഷ ഇംഗ്ലിഷിലേക്കു വന്നശേഷമാണ് അവ മറ്റു ഭാഷകളിലേക്ക് തർജ്ജമ ചെയ്യപ്പെടുന്നതു പോലും. ആ കാരണം കൊണ്ടുതന്നെ ഇന്ന് നാം പ്രാദേശികഭാഷയിൽ വായിക്കുന്ന പല ലോക സാഹിത്യകൃതികളും നമ്മിലേക്ക് എത്തുവാൻ കാരണം അതിന്റെ ഇംഗ്ലിഷ് വിവർത്തനം സംഭവിച്ചു എന്നത് കൂടിയാണ്. നാം മനസ്സിനോട് ചേർത്തുനിർത്തുന്ന പല പുസ്തകങ്ങളും നമ്മുടെ കയ്യിലേക്ക് എത്തുവാൻ യഥാർഥത്തിൽ കാരണക്കാരായ ചിലരെയാണ് നാമിവിടെ പരിചയപ്പെടാൻ പോകുന്നത്.

പല അന്യഭാഷാ പുസ്തകങ്ങളുടെയും ആദ്യ പരിഭാഷ ഇംഗ്ലിഷിലേക്കു വന്നശേഷമാണ് അവ മറ്റു ഭാഷകളിലേക്ക് തർജ്ജമ ചെയ്യപ്പെടുന്നതു പോലും. ആ കാരണം കൊണ്ടുതന്നെ ഇന്ന് നാം പ്രാദേശികഭാഷയിൽ വായിക്കുന്ന പല ലോക സാഹിത്യകൃതികളും നമ്മിലേക്ക് എത്തുവാൻ കാരണം അതിന്റെ ഇംഗ്ലിഷ് വിവർത്തനം സംഭവിച്ചു എന്നത് കൂടിയാണ്. നാം മനസ്സിനോട് ചേർത്തുനിർത്തുന്ന പല പുസ്തകങ്ങളും നമ്മുടെ കയ്യിലേക്ക് എത്തുവാൻ യഥാർഥത്തിൽ കാരണക്കാരായ ചിലരെയാണ് നാമിവിടെ പരിചയപ്പെടാൻ പോകുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പല അന്യഭാഷാ പുസ്തകങ്ങളുടെയും ആദ്യ പരിഭാഷ ഇംഗ്ലിഷിലേക്കു വന്നശേഷമാണ് അവ മറ്റു ഭാഷകളിലേക്ക് തർജ്ജമ ചെയ്യപ്പെടുന്നതു പോലും. ആ കാരണം കൊണ്ടുതന്നെ ഇന്ന് നാം പ്രാദേശികഭാഷയിൽ വായിക്കുന്ന പല ലോക സാഹിത്യകൃതികളും നമ്മിലേക്ക് എത്തുവാൻ കാരണം അതിന്റെ ഇംഗ്ലിഷ് വിവർത്തനം സംഭവിച്ചു എന്നത് കൂടിയാണ്. നാം മനസ്സിനോട് ചേർത്തുനിർത്തുന്ന പല പുസ്തകങ്ങളും നമ്മുടെ കയ്യിലേക്ക് എത്തുവാൻ യഥാർഥത്തിൽ കാരണക്കാരായ ചിലരെയാണ് നാമിവിടെ പരിചയപ്പെടാൻ പോകുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിവർത്തനപ്രക്രിയ ഇല്ലായിരുന്നെങ്കിൽ ഞാൻ എന്റെ സ്വന്തം രാജ്യത്തിന്റെ അതിർത്തികളിൽ ഒതുങ്ങിപ്പോയേനെ. വിവർത്തകൻ എന്റെ ഏറ്റവും പ്രധാനപ്പെട്ട സഖ്യകക്ഷിയാണ്. അയാൾ എന്നെ ലോകത്തിന് പരിചയപ്പെടുത്തുന്നു – ഇറ്റാലോ കാൽവിനോ

ഇന്ന് സാഹിത്യത്തിലെ ‘അതികായർ’ എന്നറിയപ്പെടുന്ന പലരും തങ്ങളുടെ പ്രശസ്തിക്ക് വിവർത്തനപ്രക്രിയയോട് കടപ്പെട്ടിരിക്കുന്നു. തങ്ങൾ എഴുതിച്ചേർത്ത ആശയങ്ങളെയും കഥാപാത്രങ്ങളെയും ഭാഷാപരമായ അതിർവരമ്പുകൾക്കപ്പുറത്തേക്ക് എത്തിക്കുന്നതിനും ലോകശ്രദ്ധ നേടിയെടുക്കുന്നതിനും അവരെ സഹായിച്ചത്, പലപ്പോഴും മറക്കപ്പെടാൻ വിധിക്കപ്പെട്ട ചില വ്യക്തികളാണ്; വിവർത്തകർ.

ADVERTISEMENT

ആധുനിക ലോകത്തിന്റെ യാതൊരുവിധ സംവിധാനങ്ങളും സൗകര്യങ്ങളും നിലവിലില്ലാതിരുന്ന കാലഘട്ടത്തിലും മികച്ച കൃതികൾ ലോകത്തിന്റെ പല കോണുകളിൽ ഇരിക്കുന്ന വ്യക്തികളിലേക്ക് എത്തിയത്, അവ രചിക്കപ്പെട്ട ഭാഷയിൽനിന്ന് ഇതരഭാഷയിലേക്ക് തർജ്ജമ ചെയ്യപ്പെട്ടതുകൊണ്ടാണ്. ക്ലാസിക്കുകളെന്ന് നാം വിളിക്കുന്ന പല കൃതികളും ഇംഗ്ലിഷ് ഭാഷയിലേക്ക് തർജ്ജമ ചെയ്യപ്പെട്ടതോടെയാണ്  വലിയ സാധ്യത അവയ്ക്കു മുന്നിൽ തുറക്കപ്പെടുന്നതും ഇന്ന് കാണുന്ന രീതിയില്‍ അവയ്ക്ക് വായനക്കാരുണ്ടാവുകയും ചെയ്തത്.

പല അന്യഭാഷാ പുസ്തകങ്ങളുടെയും ആദ്യ പരിഭാഷ ഇംഗ്ലിഷിലേക്കു വന്നശേഷമാണ് അവ മറ്റു ഭാഷകളിലേക്ക് തർജ്ജമ ചെയ്യപ്പെടുന്നതു പോലും. ആ കാരണം കൊണ്ടുതന്നെ ഇന്ന് നാം പ്രാദേശികഭാഷയിൽ വായിക്കുന്ന പല ലോക സാഹിത്യകൃതികളും നമ്മിലേക്ക് എത്തുവാൻ കാരണം അതിന്റെ ഇംഗ്ലിഷ് വിവർത്തനം സംഭവിച്ചു എന്നത് കൂടിയാണ്. നാം മനസ്സിനോട് ചേർത്തുനിർത്തുന്ന പല പുസ്തകങ്ങളും നമ്മുടെ കയ്യിലേക്ക് എത്തുവാൻ യഥാർഥത്തിൽ കാരണക്കാരായ ചിലരെയാണ് നാമിവിടെ പരിചയപ്പെടാൻ പോകുന്നത്. 

∙ കോൺസ്റ്റൻസ് ഗാർനെറ്റ് (Constance Garnett) 

1861 ഡിസംബർ 19ന് ഇംഗ്ലണ്ടിൽ ജനിച്ച കോൺസ്റ്റൻസ് ഗാർനെറ്റിനെ എത്രപേർക്ക് അറിയാം എന്ന് സംശയമാണ്. എന്നാൽ അവർ വിവർത്തനം ചെയ്ത പുസ്തകങ്ങളുടെ പേരു കേട്ടാൽ ആരും അദ്ഭുതപ്പെട്ടുപോകും. ലിയോ ടോൾസ്റ്റോയിയുടെ ‘അന്ന കരീനിന’, ‘യുദ്ധവും സമാധാനവും’, ‘ഇവാൻ ഇലിച്ചിന്റെ മരണം’, ഫിയോദർ ദസ്തയേവ്സ്കിയുടെ ‘കുറ്റവും ശിക്ഷയും’, ‘കാരമസോവ് സഹോദരന്മാർ’, ‘ദി ഇഡിയറ്റ്’, ആന്റൺ ചെക്കോവിന്റെയും നിക്കോളായ് ഗോഗോളിന്റെയും ചെറുകഥകൾ എന്നിവയടക്കം 71 റഷ്യൻ കൃതികളാണ് അവർ ഇംഗ്ലിഷിലേക്കു വിവർത്തനം ചെയ്തത്.

കോൺസ്റ്റൻസ് ഗാർനെറ്റ് (Photo Credit: George Allen & Unwin, The Garnett Family)
ADVERTISEMENT

വിവാഹിതയായി, മുപ്പതാം വയസ്സിൽ തന്റെ ആദ്യ കുഞ്ഞിനെ ഗർഭം ധരിച്ചിരുന്ന സമയത്താണ് കോൺസ്റ്റൻസ് റഷ്യൻ ഭാഷ പഠിക്കുന്നത്. 1894 ൽ ലിയോ ടോൾസ്റ്റോയിയെ നേരിട്ട് കാണാൻ സാധിച്ചത് അവരുടെ ജീവിതത്തിലെ വഴിത്തിരിവായി. ആ കണ്ടുമുട്ടൽ പ്രചോദനമായി. അങ്ങനെ റഷ്യൻ ഭാഷയിൽ മാത്രം ഒതുങ്ങിപ്പോകേണ്ടിയിരുന്ന മഹത്തായ കൃതികൾ ആദ്യമായി ഇംഗ്ലിഷിലേക്ക് തർജ്ജമ ചെയ്തു കോൺസ്റ്റൻസ്. കഠിനപരിശ്രമത്തിന്റെ ഫലമായി പ്രസിദ്ധീകരിച്ച ആ പുസ്തകങ്ങൾ നിരൂപകരുടെയും എഴുത്തുകാരുടെയും പ്രിയപ്പെട്ടവയായി മാറി. 1920കളിൽ കാഴ്ച മങ്ങിത്തുടങ്ങിയപ്പോഴും അവർ എഴുത്തു നിർത്തിയില്ല. 30 വർഷങ്ങൾകൊണ്ട് വ്യത്യസ്ത ഭാവങ്ങളും ആശയങ്ങളുമുള്ള എഴുത്തുകാരെ വൈഭവത്തോടെ അവർ പകർത്തിയെഴുതി. 1946 ഡിസംബർ 17ന് മരിച്ചപ്പോഴും ലോകത്തിലെ ഏറ്റവും മികച്ച ഇംഗ്ലിഷ് പരിഭാഷക എന്ന പട്ടം കോൺസ്റ്റൻസ് നിലനിർത്തിയിരുന്നു. 

കോൺസ്റ്റൻസ് ഗാർനെറ്റ് തർജ്ജമ ചെയ്ത പുസ്തകങ്ങൾ (Photo Credit: Manorama creative)

∙ ബാർബറ മൂയാർട്ട്-ഡബിൾഡേ (Barbara Mooyaart-Doubleday) 

1938 ഡിസംബർ 11ന് ജനിച്ച ബാർബറ മൂയാർട്ട്-ഡബിൾഡേയെ ലോകം ഓർക്കുന്നത് ഒരൊറ്റ പുസ്തകത്തിന്റെ പേരിലാവും. 1947 ൽ ഡച്ച് ഭാഷയിൽ പ്രസിദ്ധീകരിച്ച ആ പുസ്തകം വെറും 8,000 കോപ്പികൾ മാത്രമാണ് വിറ്റഴിഞ്ഞത്. എന്നാൽ പിന്നീട് ബാർബറ അത് ഇംഗ്ലിഷിലേക്ക് വിവർത്തനം ചെയ്തതോടെ ആ പുസ്തകം കഴിഞ്ഞ 71 വർഷമായി ലോകപ്രസിദ്ധ പുസ്തകങ്ങളുടെ പട്ടികയിൽ തുടരുകയും ലക്ഷക്കണക്കിന് കോപ്പികൾ വിറ്റഴിയുകയും ചെയ്തു.

ബാർബറ മൂയാർട്ട്-ഡബിൾഡേ, (Photo Credit: Amersfoort, 2013© Hans Roggen)

അത് ‘ആൻ ഫ്രാങ്കിന്റെ ഡയറി’യായിരുന്നു. 1951 ൽ ഒരു ഇംഗ്ലിഷ് പ്രസാധകൻ മൂയാർട്ട്-ഡബിൾഡേയെ സമീപിക്കുകയും ‘ആൻ ഫ്രാങ്കിന്റെ ഡയറി’യുടെ സാംപിൾ വിവർത്തനം ചെയ്തു നൽകാൻ ആവശ്യപ്പെടുകയും ചെയ്തു. ഒരേസമയം മറ്റു നാലു പേർക്ക് കൂടി അദ്ദേഹം ആ പുസ്തകം കൊടുത്തിരുന്നു. എന്നാൽ മികച്ച വിവർത്തനമാണ് ബാർബറ നൽകിയത്. ആൻ ഫ്രാങ്കിന്റെ അച്ഛനായ ഓട്ടോ ഫ്രാങ്ക് പോലും അത് കണ്ട് ആശ്ചര്യപ്പെട്ടു. തന്റെ മകളുടെ ചിന്തകളെ ബാർബറ എത്രത്തോളം മനസ്സിലാക്കി എന്നത് ആ ഹൃദയസ്പർശിയായ രചനയിൽനിന്ന് അദ്ദേഹത്തിന് മനസ്സിലായി.

ആൻ ഫ്രാങ്കിന്റെ ഡയറി (Manorama Creative)
ADVERTISEMENT

അങ്ങനെ 1952 ൽ ഡയറിയുടെ ഇംഗ്ലിഷ് വിവർത്തനം ആദ്യമായി ലണ്ടനിൽ പ്രസിദ്ധീകരിച്ചു. വിവർത്തനം ആരംഭിക്കുന്നതിന് മുമ്പ്, 1951 മാർച്ച് മുതൽ ജൂൺ വരെ പലവട്ടം അവർ ആൻ ഫ്രാങ്കിന്റെ വീട് സന്ദർശിക്കുകയും ആനിന്റെ ജീവിതം മനസ്സിലാക്കാനായി ഓട്ടോ ഫ്രാങ്കുമായി നിരവധി അഭിമുഖങ്ങൾ നടത്തുകയും ചെയ്തു. അന്ന് മുതൽ ബാർബറ, ഓട്ടോയ്ക്ക് പുത്രിസമാനയായി. ഓട്ടോയുടെ മരണംവരെ നീണ്ടുനിന്ന ഒരു ദീർഘകാല ബന്ധമായിരുന്നു അത്. 2013 ഫെബ്രുവരി 14 ന് ബാർബറയും അന്തരിച്ചു.

∙ ഡൊറോത്തി ബ്രിട്ടൻ (Dorothy Britton)

‘ടോട്ടോ-ചാൻ’ എന്ന പേര് ഓർമയുണ്ടോ? അതുതന്നെ, ബാലസാഹിത്യ വിഭാഗത്തിൽ ലോകമെമ്പാടും അറിയപ്പെടുന്ന തെത്‌സുക്കോ കുറോയാനഗിയുടെ ‘മഡോഗിവ നോ ടോട്ടോ-ചാൻ’ എന്ന കൃതി.

ഡൊറോത്തി ബ്രിട്ടൻ (Photo Credit: Renaissance-books)

1922 ഫെബ്രുവരി 14ന് ജപ്പാനിൽ ജനിച്ച് ബ്രിട്ടനിലും യുഎസിലും വിദ്യാഭ്യാസം നേടിയ ഡൊറോത്തി ബ്രിട്ടനാണ് ഈ പുസ്തകം ജാപ്പനീസിൽ നിന്ന് ഇംഗ്ലിഷിലേക്ക് വിവർത്തനം ചെയ്തത്. ഡൊറോത്തി എഴുത്തുകാരിയും സംഗീതജ്ഞയുമായിരുന്നു. സ്വന്തമായി പത്തോളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ടെങ്കിലും ടോട്ടോച്ചാൻ എന്ന കൊച്ചു മിടുക്കിയെ ലോകത്തിന് പരിചയപ്പെടുത്തി എന്ന കാരണത്താലാണ് ഇന്ന് ലോകം ഡോറോത്തിയെ ഓർമിക്കുന്നത്. ലേഡി ബൗച്ചിയർ എന്ന് പേരിൽ അറിയപ്പെട്ടിരുന്ന ഡോറോത്തിയോടുള്ള ആദരസൂചകമായി കാനഡയിൽ അവരുടെ പേരിൽ ഒരു സ്ട്രീറ്റ് തന്നെയുണ്ട്. 2015 ഫെബ്രുവരി 25ന് ഡോറോത്തി അന്തരിച്ചു.

ടോട്ടോ ചാനും എഴുതിയ തെത്‍സുകോ കുറോയാനഗിയും (Photo credit: Wikipedia)

∙ ഇഡിത്ത് ഗ്രോസ്മൻ (Edith Grossman)

ഗബ്രിയേൽ ഗാർസിയ മാർകേസ്, മരിയോ വർഗാസ് യോസ, അൽവാരോ മ്യൂട്ടിസ്, സെർവാന്റിസ്, മെയ്റ മോണ്ടെറോ, അഗസ്റ്റോ മോണ്ടെറോസോ, ജെയിം മാൻ‍റി‌ക്, ജൂലിയൻ റിയോസ് എന്നീ പ്രമുഖ എഴുത്തുകാരുടെ കൃതികൾ ഇംഗ്ലിഷിലേക്ക് തർജ്ജമ ചെയ്ത വിവർത്തകയാണ് ഇഡിത്ത് ഗ്രോസ്മൻ. പെൻസിൽവാനിയയിലെ ഫിലഡൽഫിയയിൽ 1936 മാർച്ച് 22ന് ജനിച്ച ഇഡിത്ത് 1972 മുതൽ പരിഭാഷ ചെയ്യുന്നു.

ഇഡിത്ത് ഗ്രോസ്മൻ (Credit: Photograph by Sarah Timmer Harvey)

‘ലവ് ഇൻ ദ് ടൈം ഓഫ് കോളറ’, ‘ദ് ജനറൽ ഇൻ ഹിസ് ലാബിരിന്ത്’, ‘ലിവിങ് ടു ടെൽ’, ‘മെമ്മറീസ് ഓഫ് മൈ മെലങ്കളി ഹോർസ്’ തുടങ്ങിയ കൃതികളുടെ പരിഭാഷയിലൂടെ മാർകേസിനെ ലോകത്തിനു പരിചയപ്പെടുത്തിയത് ഇഡിത്താണ്. 1988 മുതൽ അവർ മാർകേസിനെ സ്പാനിഷിൽ നിന്ന് ഇംഗ്ലിഷിലേക്ക് വിവർത്തനം ചെയ്യുന്നു. രൂപഘടന കൊണ്ടും ആശയം കൊണ്ടും വ്യത്യസ്തമായ കൃതികളെ വളരെ അനായാസമാണ് ഇഡിത്ത് വിവർത്തനം ചെയ്യുന്നത്.

എഡിത്ത് ഗ്രോസ്മാൻ വിവർ‌ത്തനം ചെയ്ത പുസ്തകങ്ങൾ (Credit: Manorama Creative)

2003 ൽ ഇഡിത്ത് നിർവഹിച്ച മിഗ്വൽ ഡി സെർവാന്റിസിന്റെ ‘ഡോൺ ക്വിഹോത്തെ’ന്റെ വിവർത്തനം, ആ സ്പാനിഷ് മാസ്റ്റർപീസിന് ഇംഗ്ലിഷ് ഭാഷയിലുണ്ടായ ഏറ്റവും മികച്ച വിവർത്തനങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. മാരിയോ വർഗാസ് യോസയുടെ ‘ഫീസ്റ്റ് ഓഫ് ദ് ഗോട്ടി’ന്റെ പരിഭാഷയ്ക്ക് ഇഡിത്ത് 2001 ൽ പെൻ-ബോംസി സമ്മാനം നേടി. 2006 ൽ, വിവർത്തനരംഗത്തെ ആജീവനാന്ത നേട്ടത്തിനുള്ള പെൻ റാൽഫ് മാൻഹൈം മെഡൽ അവർക്ക് ലഭിച്ചു. ഇന്ന് ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും പ്രസിദ്ധയായ വിവർത്തകയാണ് ഇഡിത്ത്.

∙ എലനോർ മാർക്‌സ് (Eleanor Marx)

കാൾ മാർക്‌സിന്റെ മകൾ ഒരു ലോകപ്രശസ്ത നോവലിന്റെ വിവർത്തകയാണെന്ന് നിങ്ങൾക്കറിയാമോ? അതെ, കാൾ മാർക്‌സിന്റെ ഏറ്റവും ഇളയ മകൾ എലനോർ മാർക്‌സ്, ഗുസ്താവ് ഫ്ലോബേർ എഴുതിയ പ്രശസ്ത ഫ്രഞ്ച് നോവലായ ‘മാഡം ബോവറി’യുടെ വിവർത്തകയായിരുന്നു. 1855 ജനുവരി 16ന് ജനിച്ച എലനോർ ഈ കൃതിയുടെ വിവർത്തനം പൂർത്തിയാക്കിയത് തന്റെ 31 ാം വയസ്സിലാണ്.

എലനോർ മാർക്സ്, അവർ വിവർത്തനം ചെയ്ത ഫ്രഞ്ച് നോവൽ മാഡം ബോ‌വറി (Photo Credit: Wikimedia Commons)

ഫ്ലോബേറിന്റെ ആദ്യ നോവലായിരുന്ന ഈ പുസ്തകം അദ്ദേഹത്തിന്റെ മാസ്റ്റർപീസായി കണക്കാക്കപ്പെടുന്നു. സാഹിത്യചരിത്രത്തില്‍ ഏറ്റവും സ്വാധീനം ചെലുത്തിയതും അതേ സമയം വലിയ വിവാദങ്ങളുണ്ടാക്കിയതുമായ ‌ഈ പുസ്തകം വിവർത്തനം ചെയ്തത് എലനോറാണെന്ന് പലർക്കുമറിയില്ല. ഹെൻറി ജയിംസ്, പ്രൂസ്റ്റ്, നബാക്കോവ് തുടങ്ങി നിരവധി പ്രമുഖർ പ്രശംസിച്ച ഈ ഫ്രഞ്ച് കൃതിയെ പ്രശസ്തമാക്കിയതിൽ എലനോറിന്റെ പങ്ക് വളരെ വലുതാണ്. 1898 മാർച്ച് 31ന് തന്റെ 43–ാം വയസ്സിൽ വ്യക്തിപരമായ കാരണങ്ങളാൽ വിഷം കഴിച്ച് എലനോർ ആത്മഹത്യ ചെയ്തു. മാഡം ബോവറി കൂടാതെ, ഹെൻട്രി ഇബ്സന്റെ നാടകങ്ങൾ ഉൾപ്പെടെ മറ്റു പല കൃതികളും അവർ പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

∙ ഹെലൻ ട്രേസി ലോ-പോർട്ടർ (Helen Tracy Lowe-Porter)

തോമസ് മനിന്റെ മിക്കവാറും എല്ലാ കൃതികളും ഇംഗ്ലിഷിലേക്ക് വിവർത്തനം ചെയ്തത് 1876 ജൂൺ 15ന് ജനിച്ച ഹെലൻ ട്രേസി ലോ-പോർട്ടർ എന്ന അമേരിക്കൻ വിവർത്തകയാണ്. ‘പൊയറ്റ് ലോർ’ എന്ന കവിതാമാസികയുടെ എഡിറ്ററായ ലോ-പോർട്ടറിന് തോമസ് മനിന്റെ കൃതികൾ ജർമനിൽനിന്ന് ഇംഗ്ലിഷിലേക്ക് വിവർത്തനം ചെയ്യാൻ പ്രത്യേക അവകാശമുണ്ടായിരുന്നു. 1925 ൽ ആൽഫ്രഡ് എ. നോഫിൽ നിന്ന് ഈ അവകാശം ലഭിച്ച അവർ തന്റെ 80 വയസ്സ് വരെയും വിവർത്തനപ്രക്രിയ തുടർന്നു.

ഹെലൻ ട്രേസി ലോ-പോർട്ടർ (Photo Credit: Wikimedia Commons

‘ദ് മാജിക് മൗണ്ടൻ’, ‘വെനീസിലെ മരണം’, ‘മരിയോയും മാന്ത്രികനും’ ഉൾപ്പെടെ പല പ്രമുഖ കൃതികളും അങ്ങനെ ഇംഗ്ലിഷിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു. ഷേക്സ്പിയർ, എലിസബത്ത് ബ്രൗണിങ്, റോബർട്ട് ബ്രൗണിങ് എന്നിങ്ങനെ നിരവധി സാഹിത്യ പ്രതിഭകളെക്കുറിച്ച് അഗാധമായ അറിവുണ്ടായിരുന്ന വ്യക്തി കൂടിയാണ് അവർ. ഹെലന്റെ കൊച്ചുമകന്റെ മകനാണ് ബ്രിട്ടന്റെ മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ

ഹെലൻ ട്രേസി ലോ-പോർട്ടർ വിവർത്തനം ചെയ്ത മാജിക് മൗണ്ടൻ (Manorama creative)

∙ മാർഗരറ്റ് ജുൾ കോസ്റ്റ (Margaret Jull Costa) 

1949 മേയ് ‌രണ്ടിന് ജനിച്ച മാർഗരറ്റ് എലിസബത്ത് ജുൾ കോസ്റ്റ, നോബൽ സമ്മാനജേതാവായ ഹൊസേ സരമാഗോ, ഇക്കാ ഡി ക്വിറോസ്, ഫെർണാണ്ടോ പെസോവ, ബെർണാഡോ അറ്റ്‌സാഗ, കാർമെൻ മാർട്ടിൻ ഗെയ്റ്റ്, ഹാവിയർ മരിയാസ്, ജോസ് റീജിയൻ എന്നിവരുടെയും വിവർത്തകയാണ്. ലോകപ്രസിദ്ധ എഴുത്തുകാരൻ പൗലോ കൊയ്‌ലോ‌യുടെ ‘സഹീർ’, ‘ദ് ഫിഫ്ത് മൗണ്ടൻ’, ‘ബൃഡ’ ഉൾപ്പെടെ 9 പുസ്തകങ്ങളാണ് മാർഗരറ്റ് ജുൾ കോസ്റ്റ വിവർത്തനം ചെയ്തിട്ടുള്ളത്. 

മാർഗരറ്റ് ജുൾ കോസ്റ്റ (Photo Credit: forstaff.leeds.ac.uk)

മുപ്പത് വർഷമായി സാഹിത്യവിവർത്തകയായി തുടരുന്ന അവർ പ്രധാനമായും പോർച്ചുഗീസ്, സ്പാനിഷ്, ലാറ്റിൻ അമേരിക്കൻ എഴുത്തുകാരുടെ നിരവധി നോവലുകളും ചെറുകഥകളുമാണ് പരിഭാഷപ്പെടുത്തിയിട്ടുള്ളത്. പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രമുഖ നോവലിസ്റ്റുകളെ മാത്രമല്ല കവികളെയും മാർഗരറ്റ് വിവർത്തനം ചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതൽ തവണ ഓക്സ്ഫഡ്-വെയ്ഡൻഫെൽഡ് വിവർത്തനസമ്മാനം കരസ്ഥമാക്കി എന്ന നേട്ടവും മാർഗരറ്റിന് സ്വന്തമാണ്.

മാർഗരറ്റ് ജുൾ കോസ്റ്റ വിവർത്തനം ചെയ്ത പുസ്തകങ്ങള്‍

ഇവർക്ക് പുറമെ, ലോക സാഹിത്യത്തിന്റെ നാഴികക്കല്ലുകളായി മാറിയ കൃതികൾ ഇംഗ്ലിഷ് ഭാഷയിലേക്ക് പരിഭാഷപ്പെടുത്തി, അവയെ വലിയൊരു വായനാസമൂഹത്തിന് പരിചയപ്പെടുത്തിയ ഒട്ടേറെ സ്ത്രീവിവർത്തകരുണ്ട്. എലീന ഫെരാന്റെയുടെ ഇറ്റാലിയൻ കൃതികളുടെ വിവർത്തനങ്ങൾക്ക് പേരുകേട്ട അമേരിക്കൻ വിവർത്തകയായ ആൻ ഗോൾഡ്‌സ്റ്റൈൻ, നോബൽ സമ്മാനജേതാവായ ഓർഹാൻ പാമുക്കിന്റെ കൃതികളുടെ വിവർത്തനങ്ങൾക്ക് പ്രശസ്തയായ, ഇംഗ്ലിഷ് എഴുത്തുകാരി കൂടിയായ മൗറീൻ ഫ്രീലി, ഇറ്റാലോ കാൽവിനോയുടെ ഫ്രഞ്ച് കൃതികൾ വിവർത്തനം ചെയ്ത ബാർബറ ബ്രേ, ഫ്രാൻസ് കാഫ്ക ഉൾപ്പെടെയുള്ളവരുടെ ജർമൻ കൃതികൾ വിവർത്തനം ചെയ്ത വില്ല മുയർ, ഇംഗ്ലണ്ടിലെ ബൈബിളിന്റെ ഔദ്യോഗിക അംഗീകൃത പതിപ്പായി കണക്കാക്കപ്പെടുന്ന കിങ് ജയിംസ് ബൈബിളിന്റെ ഇംഗ്ലിഷ് പതിപ്പ് (1881-94) പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് 1876 ൽ തന്നെ ബൈബിൾ വിവർത്തനം പ്രസിദ്ധീകരിച്ച ജൂലിയ എവലിന സ്മിത്ത്, ലോകപ്രസിദ്ധ ജർമൻ ബാലസാഹിത്യ കൃതിയായ ‘ഹൈഡി‘ വിവർത്തനം ചെയ്ത ഹെലൻ ബി ഡോൾ എന്നിങ്ങനെ ആ പട്ടിക നീളുകയാണ്.

കാലങ്ങൾ കടന്നു പോകവേ പല പുസ്തകങ്ങളുടെയും കോപ്പികൾ ലഭ്യമാകാതിരുന്നതിനാൽ ഓർമയിൽനിന്നു തന്നെ മാഞ്ഞുപോയ എത്രയോ പേരുകൾ ഈ കൂട്ടത്തിലുണ്ട്. മികച്ച കൃതികൾ ലോകത്തിനായി സംഭാവന ചെയ്തിട്ടും പലപ്പോഴും ചരിത്രത്തിൽ അവരുടെ പേരുകൾ എഴുതിച്ചേർക്കപ്പെടാതെ പോകുന്നു. ആധുനിക ലോകത്തിന്റെ യാതൊരു സൗകര്യങ്ങളും ഇല്ലാതിരുന്ന കാലഘട്ടത്തിലും വ്യത്യസ്ത ഭാഷകളിലുള്ള അറിവും സാഹിത്യ അഭിരുചിയും മാത്രം കൈമുതലാക്കി, ഒരു ദേശത്തിന്റെ മാത്രമായി ഒതുങ്ങിപ്പോകേണ്ടിയിരുന്ന പല കൃതികളെയും നമ്മുടെ വായനയിലേക്ക് എത്തിച്ചതിൽ ഇതിൽ പലർക്കും പങ്കുണ്ട്. എഴുത്തുകാരെപ്പോലെ തന്നെ ഓർക്കപ്പെടേണ്ടവരാണ് വിവർത്തകരും.

English Summary: Women in Translation Month: They Introduced Masters and Their Classics to the World