വീരപ്പനെ ‘ഹീറോ’ ആക്കുന്നവർ ദൗത്യസംഘം ഉദ്യോഗസ്ഥരുടെ ത്യാഗം വിസ്മരിക്കരുത്: ദൗത്യസംഘം തലവൻ കെ. വിജയകുമാർ
‘‘അന്ന് വീരപ്പനെ ഞങ്ങൾക്ക് പിടികൂടാൻ കഴിഞ്ഞിരുന്നില്ലെങ്കിലോ? ഉൾവനത്തിൽ ഒളിച്ചു താമസിക്കുമ്പോൾ വീരപ്പൻ പ്രായാധിക്യം മൂലം മരിക്കുമായിരുന്നു. അസാധ്യമായ ദൗത്യം, പരാജയപ്പെട്ട ദൗത്യം (മിഷൻ ഇംപോസിബിൾ, മിഷൻ ലോസ്റ്റ്) എന്നാകും ചരിത്രം ദൗത്യത്തെ വിലയിരുത്തുക’’, 2004ൽ വീരപ്പനെ തന്ത്രപൂർവം കാടിനു പുറത്തെത്തിച്ച് ഏറ്റുമുട്ടലിൽ വധിച്ച ദൗത്യസംഘം മുൻ തലവൻ ഡിജിപി കെ.വിജയകുമാർ പറയുന്നു. രണ്ടു പതിറ്റാണ്ടാണ് വീരപ്പനെ തേടി കർണാടകയിലെയും തമിഴ്നാട്ടിലെയും ദൗത്യസംഘങ്ങൾ മലൈ മഹദേശ്വർ ഹിൽസ് എന്ന എംഎം ഹിൽസിൽ അലഞ്ഞത്. 2001 ൽ ദൗത്യസംഘത്തിന്റെ ചുമതല ഏറ്റെടുത്ത വിജയകുമാർ തന്ത്രവും സമീപനവും മാറ്റി. ദൗത്യസംഘാംഗങ്ങൾ വീരപ്പന്റെ സംഘത്തിൽ നുഴഞ്ഞു കയറി. ജീവിതത്തിൽ ആദ്യമായി കാടിനു പുറത്ത് യാത്ര ചെയ്യാമെന്ന തീരുമാനം വീരപ്പൻ എടുക്കുന്നതും ആ തന്ത്രപരമായ നീക്കത്തിന്റെ ഫലമായാണ്. എങ്ങനെയാണ് ദൗത്യസംഘാംഗങ്ങൾ വീരപ്പന്റെ സംഘത്തിലേക്കു നുഴഞ്ഞു കയറിയത്? ദൗത്യസംഘത്തെ എങ്ങനെയാണ് വിജയകുമാർ മാറ്റിമറിച്ചത്? വീരപ്പന് എവിടെയാണ് പിഴച്ചത്? മനോരമ ഓൺലൈൻ പ്രീമിയത്തിന് അനുവദിച്ച അഭിമുഖത്തിൽ കെ.വിജയകുമാർ തുറന്നു പറയുന്നു.
‘‘അന്ന് വീരപ്പനെ ഞങ്ങൾക്ക് പിടികൂടാൻ കഴിഞ്ഞിരുന്നില്ലെങ്കിലോ? ഉൾവനത്തിൽ ഒളിച്ചു താമസിക്കുമ്പോൾ വീരപ്പൻ പ്രായാധിക്യം മൂലം മരിക്കുമായിരുന്നു. അസാധ്യമായ ദൗത്യം, പരാജയപ്പെട്ട ദൗത്യം (മിഷൻ ഇംപോസിബിൾ, മിഷൻ ലോസ്റ്റ്) എന്നാകും ചരിത്രം ദൗത്യത്തെ വിലയിരുത്തുക’’, 2004ൽ വീരപ്പനെ തന്ത്രപൂർവം കാടിനു പുറത്തെത്തിച്ച് ഏറ്റുമുട്ടലിൽ വധിച്ച ദൗത്യസംഘം മുൻ തലവൻ ഡിജിപി കെ.വിജയകുമാർ പറയുന്നു. രണ്ടു പതിറ്റാണ്ടാണ് വീരപ്പനെ തേടി കർണാടകയിലെയും തമിഴ്നാട്ടിലെയും ദൗത്യസംഘങ്ങൾ മലൈ മഹദേശ്വർ ഹിൽസ് എന്ന എംഎം ഹിൽസിൽ അലഞ്ഞത്. 2001 ൽ ദൗത്യസംഘത്തിന്റെ ചുമതല ഏറ്റെടുത്ത വിജയകുമാർ തന്ത്രവും സമീപനവും മാറ്റി. ദൗത്യസംഘാംഗങ്ങൾ വീരപ്പന്റെ സംഘത്തിൽ നുഴഞ്ഞു കയറി. ജീവിതത്തിൽ ആദ്യമായി കാടിനു പുറത്ത് യാത്ര ചെയ്യാമെന്ന തീരുമാനം വീരപ്പൻ എടുക്കുന്നതും ആ തന്ത്രപരമായ നീക്കത്തിന്റെ ഫലമായാണ്. എങ്ങനെയാണ് ദൗത്യസംഘാംഗങ്ങൾ വീരപ്പന്റെ സംഘത്തിലേക്കു നുഴഞ്ഞു കയറിയത്? ദൗത്യസംഘത്തെ എങ്ങനെയാണ് വിജയകുമാർ മാറ്റിമറിച്ചത്? വീരപ്പന് എവിടെയാണ് പിഴച്ചത്? മനോരമ ഓൺലൈൻ പ്രീമിയത്തിന് അനുവദിച്ച അഭിമുഖത്തിൽ കെ.വിജയകുമാർ തുറന്നു പറയുന്നു.
‘‘അന്ന് വീരപ്പനെ ഞങ്ങൾക്ക് പിടികൂടാൻ കഴിഞ്ഞിരുന്നില്ലെങ്കിലോ? ഉൾവനത്തിൽ ഒളിച്ചു താമസിക്കുമ്പോൾ വീരപ്പൻ പ്രായാധിക്യം മൂലം മരിക്കുമായിരുന്നു. അസാധ്യമായ ദൗത്യം, പരാജയപ്പെട്ട ദൗത്യം (മിഷൻ ഇംപോസിബിൾ, മിഷൻ ലോസ്റ്റ്) എന്നാകും ചരിത്രം ദൗത്യത്തെ വിലയിരുത്തുക’’, 2004ൽ വീരപ്പനെ തന്ത്രപൂർവം കാടിനു പുറത്തെത്തിച്ച് ഏറ്റുമുട്ടലിൽ വധിച്ച ദൗത്യസംഘം മുൻ തലവൻ ഡിജിപി കെ.വിജയകുമാർ പറയുന്നു. രണ്ടു പതിറ്റാണ്ടാണ് വീരപ്പനെ തേടി കർണാടകയിലെയും തമിഴ്നാട്ടിലെയും ദൗത്യസംഘങ്ങൾ മലൈ മഹദേശ്വർ ഹിൽസ് എന്ന എംഎം ഹിൽസിൽ അലഞ്ഞത്. 2001 ൽ ദൗത്യസംഘത്തിന്റെ ചുമതല ഏറ്റെടുത്ത വിജയകുമാർ തന്ത്രവും സമീപനവും മാറ്റി. ദൗത്യസംഘാംഗങ്ങൾ വീരപ്പന്റെ സംഘത്തിൽ നുഴഞ്ഞു കയറി. ജീവിതത്തിൽ ആദ്യമായി കാടിനു പുറത്ത് യാത്ര ചെയ്യാമെന്ന തീരുമാനം വീരപ്പൻ എടുക്കുന്നതും ആ തന്ത്രപരമായ നീക്കത്തിന്റെ ഫലമായാണ്. എങ്ങനെയാണ് ദൗത്യസംഘാംഗങ്ങൾ വീരപ്പന്റെ സംഘത്തിലേക്കു നുഴഞ്ഞു കയറിയത്? ദൗത്യസംഘത്തെ എങ്ങനെയാണ് വിജയകുമാർ മാറ്റിമറിച്ചത്? വീരപ്പന് എവിടെയാണ് പിഴച്ചത്? മനോരമ ഓൺലൈൻ പ്രീമിയത്തിന് അനുവദിച്ച അഭിമുഖത്തിൽ കെ.വിജയകുമാർ തുറന്നു പറയുന്നു.
‘‘അന്ന് വീരപ്പനെ ഞങ്ങൾക്ക് പിടികൂടാൻ കഴിഞ്ഞിരുന്നില്ലെങ്കിലോ? ഉൾവനത്തിൽ ഒളിച്ചു താമസിക്കുമ്പോൾ വീരപ്പൻ പ്രായാധിക്യം മൂലം മരിക്കുമായിരുന്നു. അസാധ്യമായ ദൗത്യം, പരാജയപ്പെട്ട ദൗത്യം (മിഷൻ ഇംപോസിബിൾ, മിഷൻ ലോസ്റ്റ്) എന്നാകും ചരിത്രം ദൗത്യത്തെ വിലയിരുത്തുക’’, 2004ൽ വീരപ്പനെ തന്ത്രപൂർവം കാടിനു പുറത്തെത്തിച്ച് ഏറ്റുമുട്ടലിൽ വധിച്ച ദൗത്യസംഘം മുൻ തലവൻ ഡിജിപി കെ.വിജയകുമാർ പറയുന്നു. രണ്ടു പതിറ്റാണ്ടാണ് വീരപ്പനെ തേടി കർണാടകയിലെയും തമിഴ്നാട്ടിലെയും ദൗത്യസംഘങ്ങൾ മലൈ മഹദേശ്വർ ഹിൽസ് എന്ന എംഎം ഹിൽസിൽ അലഞ്ഞത്. 2001 ൽ ദൗത്യസംഘത്തിന്റെ ചുമതല ഏറ്റെടുത്ത വിജയകുമാർ തന്ത്രവും സമീപനവും മാറ്റി. ദൗത്യസംഘാംഗങ്ങൾ വീരപ്പന്റെ സംഘത്തിൽ നുഴഞ്ഞു കയറി. ജീവിതത്തിൽ ആദ്യമായി കാടിനു പുറത്ത് യാത്ര ചെയ്യാമെന്ന തീരുമാനം വീരപ്പൻ എടുക്കുന്നതും ആ തന്ത്രപരമായ നീക്കത്തിന്റെ ഫലമായാണ്.
എങ്ങനെയാണ് ദൗത്യസംഘാംഗങ്ങൾ വീരപ്പന്റെ സംഘത്തിലേക്കു നുഴഞ്ഞു കയറിയത്? ദൗത്യസംഘത്തെ എങ്ങനെയാണ് വിജയകുമാർ മാറ്റിമറിച്ചത്? വീരപ്പന് എവിടെയാണ് പിഴച്ചത്? മനോരമ ഓൺലൈൻ പ്രീമിയത്തിന് അനുവദിച്ച അഭിമുഖത്തിൽ കെ.വിജയകുമാർ തുറന്നു പറയുന്നു. വീരപ്പൻ വേട്ടയെക്കുറിച്ച് ‘വീരപ്പൻ ചേസിങ് ദ് ബ്രിഗൻഡ്’ എന്ന പുസ്തകവും എഴുതിയിട്ടുണ്ട് കെ.വിജയകുമാർ. മികച്ച പൊലീസ് ഓഫിസർ എന്ന പേരു കേട്ട വിജയകുമാർ കാർഗിൽ യുദ്ധവേളയിൽ കശ്മീരിൽ അതിർത്തി രക്ഷാസേനയിലും സേവനം ചെയ്തു. വീരപ്പൻ വേട്ടയ്ക്കു ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ സീനിയർ സെക്യൂരിറ്റി അഡ്വൈസറായി പ്രവർത്തിച്ചു. കശ്മീർ, മാവോ വേട്ട എന്നിവ സംബന്ധിച്ചും കേന്ദ്രസർക്കാർ വിജയകുമാറിന്റെ സേവനം ഉപയോഗിച്ചിരുന്നു. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്...
∙ വീരപ്പന്റെ ജീവിതവും ദൗത്യ സംഘത്തിന്റെ പ്രവർത്തനങ്ങളും സംബന്ധിച്ച് ഒട്ടേറെ സിനിമകളും ഡോക്യുമെന്ററികളും പുറത്തു വരുന്നുണ്ടല്ലോ. അടുത്ത കാലത്ത് പുറത്തിറങ്ങിയ വെബ് സീരിസ് അങ്ങയുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടല്ലോ. വീരപ്പൻ വേട്ടയുടെ വിവരങ്ങൾ എന്നും ചർച്ചയിലാണ്. ഇതു സംബന്ധിച്ച് എന്താണ് അഭിപ്രായം?
അടുത്ത കാലത്തിറങ്ങിയ വെബ് സീരീസ് കണ്ടിരുന്നു. സാങ്കേതിക തലത്തിൽ മികച്ച വെബ് സീരീസാണത്. അതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്ക് എന്റെ അഭിനന്ദനങ്ങൾ. എന്നാൽ പരമ്പര സംബന്ധിച്ച് എനിക്ക് ചില കാര്യങ്ങളിൽ അതൃപ്തിയുണ്ട്. സംയുക്ത ദൗത്യ സംഘം തലവനായിരുന്ന വാൾട്ടർ ദേവാരത്തിന്റെ സ്തുത്യർഹമായ പ്രവർത്തനം ഒഴിവാക്കപ്പെട്ടു. അതുമാത്രമല്ല ദൗത്യ സംഘത്തിന്റെ കർണാടക തലവനായിരുന്ന ശങ്കർ ബിദാരി നടത്തിയ മികച്ച സേവനങ്ങൾക്കും അർഹമായ സ്ഥാനം ലഭിച്ചിട്ടില്ല.
പരമ്പരയിലെ ഒരു ഇന്റർവ്യൂവിൽ ബിദാരിയെ കുറിച്ച് മോശമായ ചില പരാമർശങ്ങളും നടത്തിയിട്ടുണ്ട്. വീരപ്പനെ പിടികൂടുന്നതു വരെ താൻ സേവന മികവിനുള്ള പുരസ്കാരങ്ങൾ ഒന്നും വാങ്ങില്ലെന്നു തത്വാധിഷ്ഠിതമായ നിലപാട് എടുത്തയാണ് ശങ്കർ ബിദാരി. അദ്ദേഹത്തിന് വീരപ്പന്റെ സംഘത്തെ ഇല്ലായ്മ ചെയ്യാൻ സാധിക്കുമായിരുന്നു. അത്രയും ബുദ്ധിപൂർവമാണ് അദ്ദേഹം ദൗത്യ സംഘത്തെ നയിച്ചത്. ദൗത്യ സംഘം അംഗമായിരുന്ന ഇപ്പോഴത്തെ ഡൽഹി പൊലീസ് കമ്മിഷണർ സഞ്ജയ് അറോറയുടെ സേവനങ്ങൾക്കും വേണ്ടത്ര പ്രാധാന്യം ലഭിച്ചില്ല.
ദൗത്യത്തിൽ ചേരാൻ സന്നദ്ധനായ ഏറ്റവും പ്രായം കുറഞ്ഞ ഐപിഎസ് ഉദ്യോഗസ്ഥനായിരുന്നു അറോറ. നാലു ഭാഗങ്ങളുള്ള ഒരു പരമ്പരയിൽ എല്ലാ കാര്യങ്ങളും ഉൾപ്പെടുത്താൻ കഴിയില്ലെന്ന് എനിക്കറിയാം. എസ്പിയായിരുന്ന തമിഴ്ശെൽവന് ഏറ്റുമുട്ടലിൽ തന്റെ മൂന്നു കൈവിരലുകൾ നഷ്ടപ്പെട്ടിരുന്നു. ഇതുപോലെ ഉദ്യോഗസ്ഥർ നടത്തിയ മാതൃകാപരവും ത്യാഗോജ്വലവുമായ പ്രവർത്തനങ്ങൾ പരാമർശിക്കപ്പെടേണ്ടതായിരുന്നു. ഇവരെ കുറിച്ച് ഒന്നോ രണ്ടോ വാചകങ്ങൾ എങ്കിലും പറയേണ്ടതായിരുന്നു. അതു മാത്രമാണ് എനിക്ക് എതിർപ്പുള്ളത്.
∙ അടുത്ത കാലത്തിറങ്ങിയ പരമ്പരയിൽ അങ്ങ് ഇന്റർവ്യൂ കൊടുത്തതായി കണ്ടില്ല. ഇതിനു പ്രത്യേക കാരണം വല്ലതുമുണ്ടോ?
വീരപ്പൻ വേട്ട സംബന്ധിച്ച് ‘വീരപ്പൻ: ചേസിങ് ദ് ബ്രിഗൻഡ്’ എന്ന ഒരു പുസ്തകം ഞാൻ എഴുതിയിട്ടുണ്ട്. ഇതു സംബന്ധിച്ച ഒരു മൂവി ഗ്രൂപ്പുമായി കരാറുണ്ട്. അതിനാലാണ് പരമ്പരയിൽ അഭിമുഖം നൽകേണ്ട എന്നു തീരുമാനിച്ചത്. എന്നാൽ അവരെ എല്ലാ ആശംസകളും അറിയിച്ചിരുന്നു. വളരെ സംതുലിതവും നീതിപൂർവവുമായാണ് പരമ്പര തയ്യാറാക്കിയിട്ടുള്ളത്.
∙ പുറത്തിറങ്ങുന്ന സിനിമകളിലും പരമ്പരകളിലും വീരപ്പനെ മഹത്വവൽക്കരിക്കാൻ ശ്രമം നടക്കുന്നുണ്ടോ?
അത് സ്വാഭാവികമാണ്. 20 വർഷത്തോളം കാട്ടിൽ ഒളിച്ചു താമസിച്ച വ്യക്തിയാണ് വീരപ്പൻ. അതിനാൽ തന്നെ വീരപ്പനെ കുറിച്ച് അതിഭാവുകത്വം നിറഞ്ഞ കഥകൾ സൃഷ്ടിക്കപ്പെടാൻ ഇടയുണ്ട്. ബലൂൺ പോലെ വീർത്ത ഒരു പ്രതിച്ഛായയാണ് വീരപ്പന് ലഭിക്കുന്നത്. അതിൽ എനിക്ക് അദ്ഭുതമില്ല. ടൈം മാഗസിനിൽ വരെ വീരപ്പനെ കുറിച്ച് വാർത്തകൾ വന്നിരുന്നു. അത്തരം ഒരു വലിയ പ്രതിച്ഛായ വീരപ്പന് ലഭിച്ചു.
∙ 40 വർഷം കൊടുംകാട്ടിൽ ഒളിച്ചിരുന്ന വീരപ്പനാണ് ദൗത്യസംഘവുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ വനങ്ങൾ കേന്ദ്രീകരിച്ച് വിധ്വംസക പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. മാവോയിസ്റ്റുകളും തീവ്രവാദ സംഘങ്ങളും ഒളിക്കാൻ ഇന്നു കാടാണ് തിരഞ്ഞെടുക്കുന്നത്. അടുത്തകാലത്ത് ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്ന് വനം കേന്ദ്രീകരിച്ചുള്ള വിധ്വംസക പ്രവർത്തനങ്ങളാണ്. വിധ്വംസക സംഘങ്ങളെ നേരിടുന്നതിൽ സഹായകമായ എന്തൊക്കെ വിവരങ്ങളാണ് വീരപ്പൻ വേട്ടയിൽനിന്ന് പൊലീസിന് നേടാൻ കഴിഞ്ഞത്?
വനത്തിനുള്ളിലെ എല്ലാ പൊലീസ്, സേനാ നീക്കങ്ങളിലും ഏറ്റവും പ്രധാനം നാലു കാര്യങ്ങളാണ്. ഇംഗ്ലിഷിൽ ‘4 എസ്’ എന്ന് പറയാം. രഹസ്യ സ്വഭാവം (സീക്രസി), നിശ്ശബ്ദത (സൈലൻസ്), സൂക്ഷ്മത (സബ്ടിലിറ്റി), ശ്രദ്ധാപൂർവമുള്ള നീക്കം (സ്റ്റെൽത്ത്) എന്നിവയാണവ. ഈ വാക്കുകൾക്ക് ഓരോന്നിനും അതിന്റേതായ പ്രാധാന്യമുണ്ട്. വനമേഖലയിൽ പ്രവർത്തിക്കുന്നതിന് അനുയോജ്യനായ ഒരാൾ അവിടുത്തെ പക്ഷികളെയും മൃഗങ്ങളെയും ശല്യം ചെയ്യില്ല. മറ്റൊരു തരത്തിൽ പറഞ്ഞാൽ ‘3 ബി’കൾ അവർ ശല്യം ചെയ്യില്ല. (Bees, Birds, Beast and ).
വനത്തിലെ അന്തേവാസികളായ പക്ഷിമൃഗാദികൾക്ക് നമ്മൾ പുറത്തുനിന്നു വന്നവരാണെന്നു തോന്നരുത്. കാട്ടിലെ ജീവജാലങ്ങളുമായി ചേർന്നു ജീവിക്കാൻ കഴിയണം. പൊതുവേ പൊലീസ് ഉദ്യോഗസ്ഥർ തങ്ങളുടെ ജോലികൾ ചെയ്യുമ്പോൾ ശബ്ദമുണ്ടാകുക പതിവാണ്. അവർ പ്രശ്നങ്ങളിൽ ഇടപെടുന്നു, നിർദേശങ്ങൾ നൽകുന്നു. അതാണ് അവരുടെ തൊഴിലിന്റെ സ്വഭാവം. ട്രാഫിക് പൊലീസുകാരൻ ആയാലും ക്രമസമാധാനപാലന രംഗത്തുള്ള പൊലീസുകാരൻ ആയാലും ഇതാണ് സ്ഥിതി. ദൗത്യം കാട്ടിലാകുമ്പോൾ സ്ഥിതി മാറി. അവിടെ ആ പൊലീസുകാർക്ക് തങ്ങളുടെ പ്രവർത്തനത്തിൽ കാര്യമായ മാറ്റം വരുത്തേണ്ടതുണ്ട്. കടുത്ത അച്ചടക്കവും അതിനൊപ്പമുള്ള പരിശീലനവും വഴി മാത്രമേ ഈ മാറ്റം പൊലീസുകാരിൽ സാധ്യമാകുകയുള്ളു.
∙ ‘വാൾട്ടർ ദേവാരം പറഞ്ഞു, എനിക്ക് സന്നദ്ധരായ ഈ 200 പേരെ മതി ’
തമിഴ്നാട്ടിലെയും കർണാടകത്തിലെയും ദൗത്യസംഘങ്ങൾ അച്ചടക്കവും അർപ്പണബോധവും സന്നദ്ധതയുമുള്ള സേനയാണ്. സ്വയം തീരുമാനപ്രകാരമാണ് അവർ സേനയിൽ ചേർന്നത്. ഈ ഗുണങ്ങളാണ് ദൗത്യസംഘത്തിന്റെ കരുത്തും. ദൗത്യസംഘത്തിന്റെ ആദ്യകാല തലവനും സ്ഥാപകനുമായ ഡിജിപി വാൾട്ടർ ദേവാരമാണ് ഈ മികവ് ഉറപ്പാക്കിയത്. 65,000 അംഗങ്ങളുണ്ട് തമിഴ്നാട് പൊലീസ് സേനയിൽ. ദൗത്യസംഘത്തിൽ ചേരാൻ അവർ തയാറായിരുന്നു. എന്നാൽ ആദ്യം സന്നദ്ധത പ്രകടിപ്പിച്ച 200 പേരെ മാത്രമാണ് വാൾട്ടർ ദേവാരം ദൗത്യസംഘത്തിൽ എടുത്തത്.
ആദ്യം 200 പേർ സന്നദ്ധത പ്രകടിപ്പിച്ചു. അതോടെ അദ്ദേഹം പറഞ്ഞു. എനിക്ക് സന്നദ്ധരായ ഇവരെ മതി. മറ്റു പലരും ഒന്ന് ആലോചിച്ച ശേഷം ചേരാൻ തീരുമാനിച്ചു. അവരെ വാൾട്ടർ ദേവാരം എടുത്തില്ലെന്നു പറയാം. അതിനു കാരണമുണ്ട്. വനത്തിൽ ജോലി ചെയ്യുന്നതിന് സന്നദ്ധതയും ത്യാഗമനോഭാവവും ആവശ്യമാണ്. കുറഞ്ഞ സൗകര്യത്തിൽ ജോലി ചെയ്യണം. ‘മൈനസ് ത്രീസ്റ്റാർ’ സൗകര്യങ്ങൾ എന്നു വിളിക്കാം. ഏറ്റവും ദുഷ്കരമായ സാഹചര്യത്തിൽ ജോലി ചെയ്യണം. അതിനാൽത്തന്നെ വനത്തിലെ ഈ ജോലിയും അതിർത്തി രക്ഷാസേനയിലെ പരിശീലനവും പിന്നീട് വിവിധ ചുമതലകളിലായി തീവ്ര ഇടതുപക്ഷ തീവ്രവാദത്തെ നേരിടുന്നതിന് ഏറെ സഹായിച്ചു.
∙ വീരപ്പനെയും മാവോവാദികളെയും താരതമ്യം ചെയ്യരുത്!
വീരപ്പൻ വേട്ടയും തീവ്ര ഇടതുപക്ഷ തീവ്രവാദവും രണ്ടാണ്. ഇവ രണ്ടും തമ്മിൽ ചില സാമ്യങ്ങൾ ഉണ്ടെന്നു മാത്രം. വനത്തിനുള്ളിൽ ജീവിക്കുന്ന വീരപ്പന് ദൂതന്മാരും ഗ്രാമങ്ങളിൽ ചാരന്മാരും വിവര ശേഖരണത്തിനുള്ള സൗകര്യങ്ങളും കടത്തുകാരും ഉണ്ടായിരുന്നു. മാവോയിസ്റ്റുകൾക്കും ഇക്കാര്യങ്ങളുണ്ട്. ഇരു കൂട്ടരും ഗറില്ലാ യുദ്ധമുറ പയറ്റി. വീരപ്പൻ നിരക്ഷരനാണ്. മാവോയിസ്റ്റുകളാകട്ടെ തങ്ങളുടെ പ്രത്യശാസ്ത്രം പഠിച്ചും പഠിപ്പിച്ചും മുന്നോട്ടു പോകുന്നവരും. മാവോയിസ്റ്റുകൾക്ക് വ്യക്തമായ പ്രത്യയശാസ്ത്രവും ലക്ഷ്യങ്ങളുമുണ്ട്. വീരപ്പന് ഒരു പ്രത്യയശാസ്ത്രവും ഉണ്ടായിരുന്നില്ല. എന്നാൽ 1997 ന് ശേഷം വീരപ്പനിലും ചില മാറ്റങ്ങൾ വന്നു. മുൻ മുഖ്യമന്ത്രി ജെ.ജയലളിത വീരപ്പനെ ഏതു വിധേനയും പിടിക്കണമെന്ന തീരുമാനത്തിലായിരുന്നു. 1996 ൽ ജയലളിതയ്ക്ക് അധികാരം നഷ്ടപ്പെട്ടു. കരുണാനിധി സർക്കാർ അധികാരത്തിൽ വന്നു. പൊതുമാപ്പ് സംബന്ധിച്ച് തനിക്ക് അനൂകൂലമായ തീരുമാനം ലഭിക്കുമെന്ന് വീരപ്പൻ കരുതി.
ഒരു കാലഘട്ടത്തിൽ തമിഴ്നാട്ടിലെ ചില തീവ്രനിലപാടുള്ള സംഘങ്ങളുമായി വീരപ്പന് ബന്ധമുണ്ടായിരുന്നു. തമിഴ്നാട് ലിബറേഷൻ ആർമി, തമിഴ്നാട് റിട്രീവൽ ഫോഴ്സ് പോലുള്ളവ. ഒരു ഘട്ടത്തിൽ സാമൂഹിക പരിഷ്കർത്താവായി വീരപ്പൻ നടിച്ചു. ഒരുപക്ഷേ മനംമാറ്റം വന്നിരിക്കാം. അവിടെ തീരുന്നു താരതമ്യം. മാവോവാദികൾ ഭരണസംവിധാനം വേരോടെ പിഴുതെറിയാൻ ശ്രമിക്കുന്നവരാണ്. വീരപ്പൻ ഒരു ഒളിപ്പോരാളിയായിരുന്നുവെന്നു മാത്രം. ഒരു ഘട്ടത്തിൽ വീരപ്പൻ എൽടിടിഇയെയും ആന്ധ്രയിലെ പീപ്പിൾസ് വാർ ഗ്രൂപ്പിനെയും ബന്ധപ്പെട്ടിരുന്നു. ചില ഓഡിയോ ടേപ്പുകളിൽ ഇക്കാര്യം പറയുന്നുണ്ട്.
∙ എന്തു കൊണ്ടാണ് വീരപ്പനു ശേഷം മറ്റൊരു സംഘം മാലേ മഹദേശ്വര ഹിൽസിൽ വളർന്നു വരാതിരുന്നത്. വീരപ്പനൊപ്പം വനംകൊള്ള സംഘം ഇല്ലാതാവുകയായിരുന്നോ? വീരപ്പന് ഒരു പിൻഗാമി വന്നില്ല. മറ്റൊരു വീരപ്പനും ഉയർന്നില്ല. എന്തു കൊണ്ടാകാം ഇത്?
വാസ്തവത്തിൽ വീരപ്പന് ഒരു പിന്തുടർച്ചാ പദ്ധതി ഉണ്ടായിരുന്നില്ല. തന്റെ എതിരാളികളെയെല്ലാം വീരപ്പന്‍ ഇല്ലായ്മ ചെയ്തു. വലിയ നേതാക്കൾ തങ്ങളുടെ പിൻഗാമികളെ വളർത്തി എടുക്കും. എന്നാൽ വീരപ്പൻ അങ്ങനെ തന്റെ പിന്‍ഗാമിയെ വളർത്തിയെടുക്കാൻ ശ്രമിച്ചില്ല. പൊതുവെ മാഫിയ, കൊള്ള സംഘങ്ങളിലെ രീതി മറ്റൊന്നാണ്. സംഘത്തലവന്റെ കൂടെ രണ്ടാമൻ ഒരാൾ കാണും. തൊട്ടു താഴെയുള്ള തസ്തികയിൽ. പുറത്തുള്ള ഇടപെടലുകൾ തലവൻ നടത്തും. പുറത്തു കാണുന്നത് തലവനെ ആയിരിക്കും. പുറത്ത് നേതാവും അകത്ത് ബുദ്ധികേന്ദ്രമായ രണ്ടാമനും പ്രവർത്തിക്കും. യഥാർഥ ബുദ്ധികേന്ദ്രം ഈ രണ്ടാമൻ ആകും. അതാണ് രീതി. വീരപ്പന്റെ ജീവിതത്തിന്റെ അവസാന ഘട്ടത്തിലും ഇത്തരം ഒരു സാഹചര്യം വന്നിരുന്നു.
വീരപ്പനൊപ്പം ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സേത്തുക്കുളി ഗോവിന്ദനായിരുന്നു ഫലത്തിൽ രണ്ടാമൻ. വീരപ്പനേക്കാൾ ആരോഗ്യമുണ്ടായിരുന്നു ഗോവിന്ദന്. തന്ത്രശാലിയും. അവസാന കാലത്ത് വീരപ്പനെ നിയന്ത്രിച്ചിരുന്നത് ഗോവിന്ദനായിരുന്നു. ഗോവിന്ദന്റെ നിർദേശങ്ങൾ വീരപ്പൻ പാലിച്ചുവെന്നു പറയാം. വീരപ്പന്റെ ബന്ധുവായിരുന്നു ഗോവിന്ദൻ. പ്രായത്തിൽ പത്തു വർഷം ഇളയതും. ഗോവിന്ദൻ നേതാവാകേണ്ടതായിരുന്നു. എന്നാൽ സമയത്തിന്റെ ഗുണം കിട്ടിയത് വീരപ്പനാണ്. ദൗത്യസംഘം പ്രവർത്തനം ആരംഭിച്ചപ്പോഴേക്കും വീരപ്പൻ കൊള്ളത്തലവൻ ആയിരുന്നു. ആർക്കും പിടിക്കാൻ പറ്റാത്തയാൾ, തോൽപ്പിക്കാൻ പറ്റാത്തയാൾ എന്ന പേര് വീരപ്പൻ നേടിയിരുന്നു. വനംവകുപ്പിന് ഏറെ നാശവും ഉണ്ടാക്കിയതോടെ കുപ്രസിദ്ധനായി. ശക്തിയിലും ബുദ്ധിയിലും ഗോവിന്ദനായിരുന്നു മുന്നിൽ. എങ്കിലും വീരപ്പന്റെ ഈ പ്രതിച്ഛായയെ നേരിടാന്‍ ഗോവിന്ദനായില്ല. ചില പ്രാദേശിക മാധ്യമങ്ങളും വീരപ്പന്റെ പ്രതിച്ഛായ പെരുപ്പിച്ചു കാട്ടി.
∙ അടുത്ത കാലത്തായി വീരപ്പനെ ഇന്ത്യൻ റോബിൻ ഹുഡ് എന്ന തരത്തിൽ ചിത്രീകരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ഇത് എത്ര മാത്രം ശരിയാണ്?
വീരപ്പൻ റോബിൻ ഹുഡ് അല്ല. റോബിന്‍ ഹുഡിന്റെ ചില സ്വഭാവങ്ങൾ വീരപ്പനിൽ കാണാമെന്നു മാത്രം. വല്ലപ്പോഴും ജനങ്ങളെ സഹായിച്ചിട്ടുണ്ട്. ചിലർക്ക് മോട്ടർ പമ്പ് സെറ്റുകൾ നന്നാക്കാൻ പണം നൽകി. ചില്ലറ സഹായങ്ങൾ നൽകി എന്നിവ മാത്രം. പാവപ്പെട്ടവരെ സഹായിക്കുന്ന മനസ്സോടെ പ്രവർത്തിച്ച റോബിൻ ഹുഡല്ല വീരപ്പൻ. മറിച്ച് വീരപ്പൻ പ്രതികാരരൂപിയായിരുന്നു. തനിക്കെതിരെ പ്രവർത്തിക്കുന്നുവെന്നു തോന്നിയവരെ അയാൾ ശിക്ഷിച്ചു. കൊന്നു. താളവാടിക്കു സമീപം തിമ്പം എന്നൊരു ഗ്രാമമുണ്ട്. അവിടെ ഒരു ക്ഷേത്രവും. ജടയൻ എന്നാണ് പ്രതിഷ്ഠയുടെ പേര്. ജടയൻ ശിവനാണ്. അവിടെയുള്ള ആളുകളുടെ പേരും ജടയൻ എന്നാണ്. ഗ്രാമത്തലവന്റെ പേരും ജടയൻ എന്നാണ്.
ഇദ്ദേഹം ദൗത്യസംഘത്തിലെ ഒരു പൊലീസുകാരനുമായി സൗഹൃദത്തിലായി. ഇതോടെ തന്റെ വിവരങ്ങൾ ചോരുമെന്ന് വീരപ്പൻ ഭയന്നു. ഒരു ദിവസം വൈകിട്ട് വീരപ്പൻ ഗ്രാമത്തിൽ വന്നു. ഗ്രാമത്തലവനായ ജടയൻ അവിടെ ഇല്ലായിരുന്നു. ദേഷ്യം മൂലം നിരപരാധികളായ സ്ത്രീകൾ ഉൾപ്പടെ 5 ഗ്രാമവാസികളെ വീരപ്പൻ കൊന്നു. അത്ര ക്രൂരമായിരുന്നു ആ കൊലപാതകങ്ങൾ. ഭർത്താവിന്റെ മുന്നിൽ വച്ച് ഭാര്യയെ ആദ്യം കൊന്നു. അതിനു ശേഷം ഭർത്താവിനെയും. അവരുടെ ജഡം ക്ഷേത്രത്തിൽ ഇട്ടു. കടുത്ത ദുഃഖത്തിലായ ഗ്രാമവാസികൾ അന്ന് ക്ഷേത്രം അടച്ചിട്ടു. 1994 ലാണ് സംഭവം. പിന്നീട് വീരപ്പന്റെ വധത്തിനു ശേഷമാണ് അവർ ക്ഷേത്രം വീണ്ടും തുറന്നത്. വീരപ്പൻ റോബിൻ ഹുഡല്ല പ്രതികാരരൂപിയാണെന്നു പറയാൻ കാരണങ്ങളിലൊന്ന് ഇതാണ്.
ഇത്തരക്കാർ വല്ലപ്പോഴും ഒരു നല്ല കാര്യം ചെയ്താൽ അതിനെ പെരുപ്പിച്ചു കാണിക്കുന്നത് സ്വാഭാവികമാണ്. പക്ഷേ തെറ്റാണ്. ഇതെങ്ങനെ സംഭവിക്കുന്നുവെന്ന് പറയാം. മറ്റൊരു രസകരമായ കാര്യമുണ്ട്. കർണാടക സർക്കാർ നല്ലൂർ മേഖലയിലെ മാർബിൾ ക്വാറികൾ അടച്ചു പൂട്ടുന്നതിന് ഇടയാക്കിയത് വീരപ്പനാണ്. ക്വാറി ഉടമകളിൽനിന്ന് വീരപ്പൻ പണവും സ്ഫോടക വസ്തുക്കളും വാങ്ങുമായിരുന്നു. ഇത് പൊലീസിനെതിരെ ഉപയോഗിച്ചു. അതോടെ സര്‍ക്കാർ ക്വാറി അടച്ചു പൂട്ടി. അതോടെ ഗ്രാമവാസികൾക്ക് ജോലി നഷ്ടപ്പെട്ടു. കാരണം വീരപ്പനാണ്. പക്ഷേ ക്വാറി പൂട്ടിയതു മൂലം തൊഴിൽ നഷ്ടപ്പെട്ടുവെന്ന തരത്തിൽ പ്രചാരണം അഴിച്ചു വിടാൻ വീരപ്പന് കഴിഞ്ഞു. തനിക്കെതിരെ ഉയരേണ്ട ജനവികാരം സർക്കാരിനെതിരെ തിരിക്കാൻ വീരപ്പന് കഴിഞ്ഞുവെന്നു പറയാം.
∙ 40 വർഷങ്ങൾക്കു ശേഷമാണ് വീരപ്പൻ പിടിയിലാകുന്നത്. എങ്ങനെയാണ് ഈ ദൗത്യം പൂർത്തിയാക്കാനായത്? തന്ത്രശാലിയായ വീരപ്പനെ കുടുക്കിയ ആ മാസ്റ്റർ തന്ത്രം എന്താണ്?
ഞങ്ങളുടെ മുന്നിൽ ഒറ്റ ലക്ഷ്യം മാത്രമേയുണ്ടായിരുന്നുള്ളൂ. വീരപ്പനെ പിടിക്കുക. എല്ലാവരും ഒത്തൊരുമയോടെ പ്രവർത്തിച്ചു. ദുഷ്കരമായ ദൗത്യങ്ങൾ ഏറ്റെടുത്തു. വീരപ്പന്റെ നീക്കങ്ങൾ ഞങ്ങൾ നിരീക്ഷിച്ചു. മണത്തറിഞ്ഞു. മറുതന്ത്രങ്ങൾ ഒരുക്കി. സെന്താമരക്കണ്ണൻ അന്ന് എസ്പിയായിരുന്നു. ബുദ്ധിശാലിയായ അദ്ദേഹം രഹസ്യമായി വിവരങ്ങൾ തേടുന്നതിൽ സമർഥനായിരുന്നു. പൊലീസെന്ന ഭാവമില്ലാതെ ആളുകളുമായി ഇടപെട്ട് രഹസ്യമായി ചെന്താമരക്കണ്ണൻ ശേഖരിച്ചത് വിലപ്പെട്ട വിവരങ്ങളായിരുന്നു. ചെന്നൈ, സേലം, ഈറോഡ് ജയിലുകളിലുണ്ടായിരുന്ന വീരപ്പന്റെ കൂട്ടാളികളിൽനിന്നും ഇടനിലക്കാരിൽനിന്നും വിവരങ്ങൾ സെന്താമരക്കണ്ണൻ തന്ത്രപരമായി ശേഖരിച്ചു.
ഒരിക്കൽ ഇളയ മകളെ കാണാൻ വീരപ്പൻ ശ്രമിക്കുന്നുവെന്ന രഹസ്യവിവരം ഞങ്ങൾക്ക് ലഭിച്ചു. ഈ കുട്ടിയെ ഹൊസൂരിൽ ഒരു കുടുംബം ദത്തെടുത്തു വളർത്തുകയാണ്. ഞങ്ങൾ ദത്തു മാതാപിതാക്കളെ പറഞ്ഞു ബോധ്യപ്പെടുത്തിയതിനു ശേഷം കുട്ടിയെ വീരപ്പന്റെ ഭാര്യ മുത്തുലക്ഷ്മിയെ ഏൽപ്പിച്ചു. വാസ്തവത്തിൽ മകളെ തിരികെ നൽകിയതിന് ജീവിതകാലം മുഴുവൻ മുത്തുലക്ഷ്മി ഞങ്ങളോട് കടപ്പെട്ടിരിക്കുന്നു. പിന്നീട് ഊട്ടിക്കു സമീപം ഒരു ഗസ്റ്റ് ഹൗസിൽ കുട്ടിയെ കാണുന്നതിന് രഹസ്യമായി ഞങ്ങൾ സൗകര്യം ഒരുക്കി. ഗസ്റ്റ് ഹൗസിലെ പാചകക്കാരൻ മുതൽ സമീപത്തു വനത്തിൽ വിറകു ശേഖരിക്കുന്നവർ വരെ ദൗത്യസംഘം അംഗങ്ങളായിരുന്നു. വീരപ്പൻ അവിടേക്ക് വന്നിരുന്നു. 20 കിലോമീറ്റർ അകലെ വച്ച് എന്തോ പന്തികേടു തോന്നി തിരികെ രക്ഷപെട്ടു.
അപകടം സംബന്ധിച്ച് ഉൾവിളികൾ ലഭിക്കുന്നയാളാണ് വീരപ്പൻ. പല സംഘങ്ങളായി പിരിഞ്ഞ് പരസ്പരം ബന്ധപ്പെടാതെ ഞങ്ങൾ പ്രവർത്തിച്ചു. അതും രഹസ്യമായി. പല വേഷങ്ങളിൽ. ഇതിൽ വലിയ അപകടമുണ്ട്. ദൗത്യസംഘംതന്നെ തിരിച്ചറിയാതെ മറ്റൊരു സംഘാംഗത്തെ ആക്രമിച്ചേക്കാം. എഡിഎസ്പി ഹുസൈൻ ഒരിക്കൽ ആക്രമണത്തിൽനിന്നു കഷ്ടിച്ചാണ് രക്ഷപെട്ടത്. ഊട്ടിക്കു സമീപം മോയാർ നദിയുടെ സമീപത്ത് ഒളിച്ചിരിക്കുകയായിരുന്നു. അതുവഴി വന്ന കർണാടക ദൗത്യസംഘം ഹുസൈനെ വീരപ്പന്റെ സംഘാംഗമായി തെറ്റിദ്ധരിച്ചു. തലനാരിഴയ്ക്കാണ് അന്നു രക്ഷപെട്ടത്.
∙ 40 വർഷം ഒളിച്ചു ജീവിച്ച ശേഷം ഒടുവിൽ വീരപ്പൻ പിടിയിലായി. കൃത്യമായ നീക്കങ്ങളാണ് അതുവരെ വീരപ്പൻ നടത്തിയിരുന്നത്. വീരപ്പന് സംഭവിച്ച തന്ത്രപരമായ വീഴ്ചകൾ എന്തൊക്കെയായിരുന്നു?
തന്ത്രപരമായ വീഴ്ചകൾ. അതാണു വീരപ്പന്റെ പതനത്തിനു കാരണം. ഗോപിനത്തമാണ് വീരപ്പന്റെ ഗ്രാമം. അതിനു സമീപത്തെ വിശാലമായ മാലേ മഹദേശ്വർ ഹിൽസ്, മൈലമല എന്നിവയായിരുന്നു വീരപ്പന്റെ വിഹാരകേന്ദ്രം. സഹായിക്കാൻ 30 സംഘങ്ങൾ. പല കാരണങ്ങളാൽ വീരപ്പൻ എംഎം ഹിൽസിൽനിന്നു പലായനം ചെയ്തു. കാവേരി കടന്ന് തമിഴ്നാട്ടിലേക്കു വന്നു. അതോടെ ഭക്ഷണവും രഹസ്യ വിവരങ്ങളും നിലച്ചു. ചികിത്സയ്ക്കായി പരിചയമില്ലാത്ത വഴികളിലൂടെ പോകാനുള്ള തീരുമാനം, തോക്കു വാങ്ങാനുള്ള ശ്രമം, കൂട്ടത്തിൽ ചികിത്സയും. ഇക്കാര്യങ്ങളെല്ലാം അറിഞ്ഞാണ് ഞങ്ങൾ പദ്ധതി തയ്യാറാക്കിയത്.
∙ വീരപ്പനെ കുറിച്ച് കൂടുതലും കഥകളാണ്. ഊതിപ്പെരുപ്പിച്ചവ. അതും കാണാത്തവർ മെനയുന്നത്. അങ്ങയുടെ നിരീക്ഷണത്തിൽ വീരപ്പൻ എന്തായിരുന്നു? വീരപ്പന് മാത്രമായുണ്ടായിരുന്ന പ്രത്യേക മികവുകൾ എന്തൊക്കെയായിരുന്നു?
ഒറ്റവാചകത്തിൽ പറഞ്ഞാൽ, മനുഷ്യന്റെ മസ്തിഷ്കവും വന്യമൃഗത്തിന്റെ സ്വഭാവവുമുള്ള ഒരു ജീവി. ഇത് തീർത്തും സാധ്യമല്ലാത്ത ഒരുതരം യോജിപ്പാണ്. അയാൾ സ്വന്തം ഉൾവിളികളുടെയും ഊഹങ്ങളുടെയും അടിസ്ഥാനത്തിൽ ജീവിച്ചു. പെട്ടെന്നായിരിക്കും തീരുമാനം മാറ്റുന്നത്. തന്ത്രശാലി, കൗശലക്കാരൻ, സമർഥൻ അതായിരുന്നു വീരപ്പൻ. കാട്ടിലാണ് ജനിച്ചതും ജീവിച്ചതും. ജന്മനാ വേട്ടക്കാരൻ. സേവി ഗൗണ്ടർ എന്ന നായാട്ടുകാരന്റെ സംഘത്തിലായിരുന്നു തുടക്കം. നായാട്ടിൽ മിടുക്കനായ വീരപ്പൻ പെട്ടെന്നുതന്നെ സംഘത്തിൽ പ്രധാനിയായി. നായാട്ടുകാരൻ പതിയിരുന്ന് ആക്രമിക്കാൻ മിടുക്കനാണ്. മൃഗങ്ങൾ തന്നെ കാണുന്നതിനു മുൻപ് അവരെ കീഴ്പ്പടുത്തണം. അതാണ് നായാട്ടുകാരന്റെ കഴിവ്. മൃഗങ്ങൾക്കാണ് മനുഷ്യരേക്കാൾ ഇന്ദ്രിയശക്തിയുള്ളത്. ശത്രുക്കളെ തിരിച്ചറിയാൻ മൃഗങ്ങൾക്കാണ് മനുഷ്യരേക്കാൾ കഴിവുള്ളത്.
ജന്തുലോകത്ത് രണ്ടു വിഭാഗമേയുള്ളൂ. ഇരകളും ഇരപിടുത്തക്കാരും. രണ്ടു കൂട്ടർക്കും തങ്ങളുടെ ശത്രുവിനെ തിരിച്ചറിയാൻ കഴിവുണ്ട്. പുല്ലു തിന്നുമ്പോഴും മാൻ ശത്രുവിന്റെ സാന്നിധ്യം തിരിച്ചറിയും. കുട്ടിവേട്ടക്കാരനായിരുന്നു വീരപ്പൻ. അന്നു മുതൽ ഈ ഗുണമുണ്ട്. ആനകൾക്കാണ് മനുഷ്യസാമീപ്യം അറിയാൻ കൂടുതൽ കഴിവ്. തുമ്പിക്കൈ ആട്ടി കാറ്റിന്റെ ഗതി പിടിച്ച് ആന മനുഷ്യന്റെ വരവ് ദൂരെ നിന്ന് അറിയും. ആന അറിയാതെ ആനയുടെ അടുത്ത് ചെല്ലാൻ വീരപ്പന് അറിയാം. കാറ്റടിക്കുന്നതിന്റെ എതിർദിശയിലൂടെയാണ് കുട്ടിയായിരുന്ന വീരപ്പൻ ആന അറിയാതെ അടുത്ത് എത്തുക. എന്നിട്ട് വെടിവയ്ക്കും. വീരപ്പൻ വലുതായപ്പോൾ ഈ കഴിവുകളും വളർന്നു. ഒരു കാര്യം ഞാൻ ഉറപ്പിച്ചു പറയും. തന്ത്രങ്ങളുടെ രാജാവായിരുന്നു വീരപ്പൻ.
∙ ഇത്രയും തന്ത്രശാലിയായ വീരപ്പനെ എങ്ങനെയാണ് താങ്കൾക്ക് കുരുക്കാൻ കഴിഞ്ഞത്. തന്ത്രപരമായ എന്തു മാറ്റമാണ് അങ്ങു ചുമതല എടുത്തതോടെ കൊണ്ടു വന്നത്?
ഞാൻ തന്ത്രജ്ഞനല്ല. പ്രായോഗികജ്ഞാനമുള്ള ഒരു പൊലീസുകാരൻ. പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതല വഹിച്ച ഉദ്യോഗസ്ഥൻ. അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ സുരക്ഷാ ചുമതലയിൽ ഉണ്ടായിരുന്നു. എസ്പിജിയിൽ (സ്പെഷൽ പ്രൊട്ടക്‌ഷൻ ഗ്രൂപ്പ്) പ്രവർത്തിച്ചതിനാൽ ലോകത്തിലെ മികച്ച പൊലീസ് സേനകളുമായി ഇടപഴകി. അവരിൽനിന്ന് പരിശീലനം നേടി. അറിവുകൾ നേടി. റഷ്യയിലും യൂറോപ്പിലുമുള്ള മികച്ച പൊലീസ് സംഘങ്ങളിൽനിന്നു പരിശീലനം തേടി. അവ വീരപ്പനെ പിടിക്കാൻ ഉപയോഗിച്ചുവെന്നു പറയുന്നില്ല. എന്നാൽ വീരപ്പനെ കുരുക്കാൻ തന്ത്രങ്ങൾ ഒരുക്കുന്നതിൽ അവ സഹായിച്ചെന്നു പറയാം. ദൗത്യസംഘത്തിന്റെ പ്രവർത്തനം കുറച്ചു കൂടി ഉർജിതമാക്കി, കൂടുതൽ ശ്രദ്ധയോടെ പ്രവർത്തിച്ചു.
മികച്ച ഉദ്യോഗസ്ഥരുടെ സംഘമാണ് ദൗത്യസംഘം. ആ തരത്തിലാണ് വാൾട്ടർ ദേവാരം ദൗത്യസംഘത്തെ രൂപീകരിച്ചത്. തമിഴ്ശെൽവനെപ്പോലുള്ളവർ മികച്ച തുടക്കമിട്ടു. മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതല വഹിക്കുമ്പോൾ എനിക്കൊപ്പമുണ്ടായിരുന്ന സഞ്ജയ് അറോറ ദൗത്യത്തിൽ ചേർന്നിരുന്നു. ദൗത്യസംഘത്തിലെ ഏറ്റവും ചെറുപ്പക്കാരനായ ഐപിഎസ് ഓഫിസറാണ് അറോറ. എന്റെ മുൻഗാമിയായ നടരാജൻ ശേഖരിച്ച രഹസ്യ വിവരങ്ങളും സഹായമായി. അംഗങ്ങൾക്കു മികച്ച പരിശീലനം നൽകി. ഷൂട്ടിങ്, തന്ത്രപരമായ നീക്കം, കാട്ടിൽ ജീവിക്കുന്നതിനുള്ള പരിശീലനം എന്നിവ നൽകി. പ്രഫഷനലിസം വർധിപ്പിച്ചു. എന്റെ മുൻഗാമികൾ ചില ചാരന്മാർക്കും വിവരം നല്‍കുന്നവർക്കും പ്രതിഫലം വാഗ്ദാനം ചെയ്തിരുന്നു. അവ കുടിശ്ശിക അടക്കം നൽകി. ജനങ്ങളില്‍നിന്ന് വിവരശേഖരണം കാര്യക്ഷമമാക്കി.
ഡിഐജി തമിഴ്ശെൽവൻ ഗ്രാമങ്ങളിൽ നേരിട്ടെത്തി പണം നൽകി. 5 വർഷം വരെയുള്ള കുടിശ്ശിക കൊടുത്തു തീർത്തു. ഇത് ഗ്രാമവാസികളുടെ ആത്മവിശ്വാസം വർധിപ്പിച്ചു. രഹസ്യമായാണ് ഇവ ചെയ്തത്. ദൗത്യസംഘത്തിനെതിരെ പല ആരോപണങ്ങൾ ഉയർന്നിരുന്നു. അതു സംബന്ധിച്ച് അന്വേഷണങ്ങളും. അന്വേഷണം നടക്കട്ടെ. ഞങ്ങൾ പക്ഷേ വീരപ്പന്‍ വേട്ടയിൽ മാത്രം ശ്രദ്ധിച്ചു. ഹിൽമെൻ അസോസിയേഷൻ എന്നൊരു സംഘടന ഗ്രാമവാസികൾക്കുണ്ട്. ദൗത്യസംഘത്തിന്റെ പ്രവർത്തനം സംബന്ധിച്ച് ഇവർക്ക് ഏറെ പരാതികളും. എസ്പി ചിന്നസ്വാമിയുടെ നേതൃത്വത്തിൽ ഇവരുടെ നേതാക്കളും അഭിഭാഷകരുമായി സംസാരിച്ച് രമ്യമായ പരിഹാരം തേടി. അവരുടെ പിന്തുണയും.
∙ മുൻ ദൗത്യസംഘങ്ങൾക്ക് എന്തുകൊണ്ടാണ് വീരപ്പനെ പിടിക്കാൻ കഴിയാതിരുന്നത്. പിന്നീട് എങ്ങനെയാണ് വീരപ്പൻ കുരുങ്ങിയത്?
മുൻ ദൗത്യസംഘങ്ങളുടെ തുടർച്ചയായാണ് ഞാൻ പ്രവർത്തിച്ചത്. അവർ സജ്ജമാക്കിയ അടിത്തറയിൽ നിന്നാണ് ഞങ്ങൾ ആരംഭിച്ചത്. വാൾട്ടർ ദേവാരത്തിന്റെയും ശങ്കർ ബിദരിയുടെയും സംഘങ്ങൾ വീരപ്പനെ ഏറെ പിന്തുടർന്നു. സത്യത്തിൽ 150 ൽ ഏറെ പേരുണ്ടായിരുന്ന വീരപ്പന്റെ സംഘത്തെ വെട്ടിയൊതുക്കിയത് മുൻ ദൗത്യസംഘങ്ങളാണ്. സംഘം എട്ടായി ചുരുങ്ങി. 1993 ൽ മഞ്ചിക്കുഴിയിലായിരുന്നു അത്. ഞാന്‍ ചുമതല എടുക്കുമ്പോൾ കൊള്ളസംഘത്തിൽ നാലോ അഞ്ചോ പേർ മാത്രം. ഞാൻ എത്തുമ്പോഴേക്കും വീരപ്പന്റെ നല്ല കാലവും കഴിഞ്ഞുവെന്നു പറയുന്നതിലും തെറ്റില്ല.
ആക്രമിക്കാനുള്ള ശക്തി ഒരു പരിധി വരെ ഇല്ലാതായിരുന്നു. എന്നാലും ഒളിവിൽ കഴിയാനുള്ള കൗശലം ഒട്ടും നഷ്ടപ്പെട്ടിരുന്നില്ല. ഒളിവിൽ കഴിയുന്ന വീരപ്പനെ പിടിക്കാനും സാധ്യത കുറവാണ്. അങ്ങനെയെങ്കിൽ ഒളിവിൽ കഴിയുമ്പോൾ പ്രായാധിക്യം മൂലം സ്വാഭാവികമായി മരിക്കാനുള്ള സാധ്യതയായിരുന്നു കൂടുതലും. നാടിന് ഇത്രയും നാശമുണ്ടാക്കിയ കുറ്റവാളിയെ പിടിക്കാൻ കഴിഞ്ഞില്ലായിരുന്നെങ്കിൽ പൊലീസിന് അതു നാണക്കേടായേനെ. ഇതിനിടെ വീരപ്പൻ മരിച്ചുവെന്ന വാർത്തയും പുറത്തു വന്നു. വനത്തിനുള്ളിൽനിന്ന് ഒരിക്കൽ ഒരു അസ്ഥികൂടവും കിട്ടി. വീരപ്പന്റെ അതേ ഉയരം. ഇതു സംശയം വർധിപ്പിച്ചു. പക്ഷേ അത് വീരപ്പന്റെ സംഘത്തിലെ ഒരു അംഗത്തിന്റേതായിരുന്നു.
സ്ത്രീയോട് മോശമായി പെരുമാറിയതിന് വീരപ്പന്‍ അയാളെ കൊന്നു. അച്ചടക്കലംഘനം പൊറുക്കില്ല എന്ന സന്ദേശമാണ് വീരപ്പൻ അതിലൂടെ നൽകിയത്. പൂച്ചകൾക്ക് പല ജന്മമുണ്ടെന്നു പറയും. എട്ടോ ഒൻപതോ പൂച്ചജന്മം കഴിഞ്ഞ വ്യക്തിയായിരുന്നു വീരപ്പൻ. പിന്നെയും കാട്ടിനുള്ളിൽത്തന്നെ തിരഞ്ഞ് പിടിക്കാന്‍ ശ്രമിച്ചിരുന്നെങ്കിൽ ഞങ്ങൾ ഒരിക്കലും വിജയിക്കുമായിരുന്നില്ല. കാരണം വെള്ളത്തിൽ കിടക്കുന്ന മുതല പോലെയാണ് അയാൾ. അതിനാലാണ് വീരപ്പനെ കാടിന് പുറത്തിറക്കാൻ ശ്രമിച്ചത്. അല്ലെങ്കിൽ ദൗത്യം വീണ്ടും നാലോ അഞ്ചോ വർഷം നീണ്ടു പോയേനെ.
∙ അർപ്പണ ബോധമുള്ള ഉദ്യോസ്ഥരുടെ സംഘമായിരുന്നു ദൗത്യസംഘം. ആ ചുമതല എത്രത്തോളം അങ്ങ് ആസ്വദിച്ചു. ഇടയ്ക്ക് ദൗത്യസംഘം ചുമതലയിൽനിന്നു മാറിയിട്ടും തിരികെ വന്നതായും കേട്ടിട്ടുണ്ട്. ‘മൈനസ് ഫൈവ് സ്റ്റാർ’ സൗകര്യങ്ങൾ സ്വീകരിക്കാന്‍ കാരണമെന്താണ്?
2001 ലാണ് എന്നെ ദൗത്യസംഘത്തിൽ നിയമിക്കുന്നത്. 6 മാസം കഴിഞ്ഞപ്പോൾ മുഖ്യമന്ത്രി ജയലളിത എന്നെ തിരികെ വിളിച്ചു. ചെന്നൈ സിറ്റി പൊലീസ് കമ്മിഷണറായി നിയമിച്ചു. ദൗത്യസംഘം വിടാൻ എനിക്കു മടിയായിരുന്നു. എന്നാൽ വീണ്ടും 2003 ൽ ജയലളിത തന്നെ ദൗത്യസംഘത്തിൽ നിയമിച്ചു. വീട്ടിൽനിന്നടക്കം നല്ല പിന്തുണയാണ് ലഭിച്ചത്. പത്നി മീന സത്യമംഗലത്ത് വന്ന് താമസിക്കുക വരെയുണ്ടായി. അന്നെനിക്ക് എട്ടു വർഷം സർവീസാണ് അവശേഷിച്ചത്. മീന പറയുമായിരുന്നു. ഇനിയുള്ള എട്ടു വർഷം എടുത്താലും ദൗത്യം പൂർത്തിയാക്കണമെന്ന്. അതാണ് സത്യം. എട്ടു വർഷം എടുത്താലും ദൗത്യം പൂർത്തിയാക്കിയേനെ. എന്നാൽ വീരപ്പനെ പിടിച്ചില്ലായിരുന്നെങ്കിലോ. വീരപ്പൻ ദൗത്യത്തെ അസാധ്യമായ ദൗത്യം, പരാജയപ്പെട്ട ദൗത്യം എന്നു ലോകം വിധിയെഴുതിയേനെ. ഇതു സാധ്യമാക്കിയതിന് അർപ്പണ ബോധമുള്ള ദൗത്യസംഘം അംഗങ്ങളോടാണ് എനിക്ക് കടപ്പാട്.
English Summary: Exclusive Interview with Former STF Chief K.Vijay Kumar who Nabbed Forest Bandit Veerappan