കടൽ കടന്നെത്തിയ അമ്മക്കുട്ടി; ഊട്ടാനും ഉറക്കാനും ഇവർ, പിരിഞ്ഞിരിക്കാനാവില്ല, പൊന്നോമനയല്ലേ...
ശ്രീകൃഷ്ണപുരം ഹയർ സെക്കൻഡറി സ്കൂളിൽ ജോലി ചെയ്ത 34 വർഷവും 5ബിയിലെ ക്ലാസ് ടീച്ചറായിരുന്നു പാറുക്കുട്ടി. വികൃതി കുട്ടികളെയൊക്കെ അന്നത്തെ പ്രധാനാധ്യാപകൻ പാറുക്കുട്ടിയുടെ കൈകളിലെത്തിക്കും. ചൂരലോ ചീത്തയോ കൂടാതെ സ്നേഹവും കരുതലും കൊണ്ട് പേരൊന്നു നീട്ടി വിളിച്ച് ഇടയ്ക്കൊക്കെ ഓമന പേരിട്ട് ആ കുട്ടികളെയൊക്കെ മിടുക്കരാക്കി മാറ്റി, പാറുക്കുട്ടി. ഒടുവിൽ സ്കൂൾ ജീവിതത്തിൽ നിന്ന് വിരമിക്കുമ്പോഴും കുട്ടികളെ വളർത്തി കൊതി തീർന്നിരുന്നില്ല പാറുക്കുട്ടിക്ക്. പെൻഷൻ പറ്റിയപ്പോൾ കിട്ടിയ പണം മുഴുവൻ ചെലവാക്കി പാറുക്കുട്ടി വാങ്ങിയ ഒരു കുട്ടി ആ വീട്ടു വളപ്പിലുണ്ട്; ഗജവീരൻ ശ്രീകൃഷ്ണപുരം വിജയ്.
ശ്രീകൃഷ്ണപുരം ഹയർ സെക്കൻഡറി സ്കൂളിൽ ജോലി ചെയ്ത 34 വർഷവും 5ബിയിലെ ക്ലാസ് ടീച്ചറായിരുന്നു പാറുക്കുട്ടി. വികൃതി കുട്ടികളെയൊക്കെ അന്നത്തെ പ്രധാനാധ്യാപകൻ പാറുക്കുട്ടിയുടെ കൈകളിലെത്തിക്കും. ചൂരലോ ചീത്തയോ കൂടാതെ സ്നേഹവും കരുതലും കൊണ്ട് പേരൊന്നു നീട്ടി വിളിച്ച് ഇടയ്ക്കൊക്കെ ഓമന പേരിട്ട് ആ കുട്ടികളെയൊക്കെ മിടുക്കരാക്കി മാറ്റി, പാറുക്കുട്ടി. ഒടുവിൽ സ്കൂൾ ജീവിതത്തിൽ നിന്ന് വിരമിക്കുമ്പോഴും കുട്ടികളെ വളർത്തി കൊതി തീർന്നിരുന്നില്ല പാറുക്കുട്ടിക്ക്. പെൻഷൻ പറ്റിയപ്പോൾ കിട്ടിയ പണം മുഴുവൻ ചെലവാക്കി പാറുക്കുട്ടി വാങ്ങിയ ഒരു കുട്ടി ആ വീട്ടു വളപ്പിലുണ്ട്; ഗജവീരൻ ശ്രീകൃഷ്ണപുരം വിജയ്.
ശ്രീകൃഷ്ണപുരം ഹയർ സെക്കൻഡറി സ്കൂളിൽ ജോലി ചെയ്ത 34 വർഷവും 5ബിയിലെ ക്ലാസ് ടീച്ചറായിരുന്നു പാറുക്കുട്ടി. വികൃതി കുട്ടികളെയൊക്കെ അന്നത്തെ പ്രധാനാധ്യാപകൻ പാറുക്കുട്ടിയുടെ കൈകളിലെത്തിക്കും. ചൂരലോ ചീത്തയോ കൂടാതെ സ്നേഹവും കരുതലും കൊണ്ട് പേരൊന്നു നീട്ടി വിളിച്ച് ഇടയ്ക്കൊക്കെ ഓമന പേരിട്ട് ആ കുട്ടികളെയൊക്കെ മിടുക്കരാക്കി മാറ്റി, പാറുക്കുട്ടി. ഒടുവിൽ സ്കൂൾ ജീവിതത്തിൽ നിന്ന് വിരമിക്കുമ്പോഴും കുട്ടികളെ വളർത്തി കൊതി തീർന്നിരുന്നില്ല പാറുക്കുട്ടിക്ക്. പെൻഷൻ പറ്റിയപ്പോൾ കിട്ടിയ പണം മുഴുവൻ ചെലവാക്കി പാറുക്കുട്ടി വാങ്ങിയ ഒരു കുട്ടി ആ വീട്ടു വളപ്പിലുണ്ട്; ഗജവീരൻ ശ്രീകൃഷ്ണപുരം വിജയ്.
ശ്രീകൃഷ്ണപുരം ഹയർ സെക്കൻഡറി സ്കൂളിൽ ജോലി ചെയ്ത 34 വർഷവും 5ബിയിലെ ക്ലാസ് ടീച്ചറായിരുന്നു പാറുക്കുട്ടി. വികൃതി കുട്ടികളെയൊക്കെ അന്നത്തെ പ്രധാനാധ്യാപകൻ പാറുക്കുട്ടിയുടെ കൈകളിലെത്തിക്കും. ചൂരലോ ചീത്തയോ കൂടാതെ സ്നേഹവും കരുതലും കൊണ്ട് പേരൊന്നു നീട്ടി വിളിച്ച്, ഇടയ്ക്കൊക്കെ ഓമനപ്പേരിട്ട് ആ കുട്ടികളെയൊക്കെ മിടുക്കരാക്കി മാറ്റി, പാറുക്കുട്ടി. ഒടുവിൽ സ്കൂൾ ജീവിതത്തിൽ നിന്ന് വിരമിക്കുമ്പോഴും കുട്ടികളെ വളർത്തി കൊതി തീർന്നിരുന്നില്ല പാറുക്കുട്ടിക്ക്. പെൻഷൻ പറ്റിയപ്പോൾ കിട്ടിയ പണം മുഴുവൻ ചെലവാക്കി പാറുക്കുട്ടി വാങ്ങിയ ഒരു കുട്ടി ആ വീട്ടു വളപ്പിലുണ്ട്; ഗജവീരൻ ശ്രീകൃഷ്ണപുരം വിജയ്.
പാറുക്കുട്ടിയുടെയും ഭർത്താവ് രാമകൃഷ്ണ ഗുപ്തന്റെയും അഞ്ചാമത്തെ മകനാണ് അവൻ. 22 വർഷമായി പാലക്കാട് ശ്രീകൃഷ്ണപുരത്തെ ശ്രീകൃഷ്ണ നിലയത്തിലെ വീട്ടുവളപ്പിൽ തലയുയർത്തി നിൽക്കുന്ന കൊമ്പനാന. പത്തടിയോളം ഉയരവും നിലം മുട്ടുന്ന തുമ്പിക്കൈയും ഉള്ള തനി നാടൻ ആനച്ചന്തമുള്ള ആന. സ്വന്തമായി ഒരു ആനയെ വേണമെന്ന് പാറുക്കുട്ടിയും രാമകൃഷ്ണനും ഒരുപാട് മോഹിച്ചിരുന്നെങ്കിലും ആൻഡമാനിൽ നിന്ന് വിജയ് കടൽ കടന്നെത്താൻ അത്ര എളുപ്പമായിരുന്നില്ല. ആനയ്ക്ക് വേണ്ടി കാത്തിരുന്ന കാലത്തെക്കുറിച്ചും വിജയ് കണ്ണും കരളുമായി മാറിയത് എങ്ങനെയെന്നും പാറുക്കുട്ടിയും രാമകൃഷ്ണനും പറയുന്നു...
∙ വിജയ് വന്ന വഴി
1995ലാണ് പഞ്ചായത്ത് വിഭാഗത്തിൽ നിന്നും രാമകൃഷ്ണ ഗുപ്തൻ വിരമിക്കുന്നത്. 2001 ൽ ശ്രീകൃഷ്ണപുരം ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും പാറുക്കുട്ടിയും വിരമിച്ചു. രണ്ടുപേരും വിശ്രമജീവിതത്തിലേക്ക് എത്തിയതോടെയാണ് പണ്ടെങ്ങോ മനസ്സിലുണ്ടായിരുന്ന ആന മോഹം വീണ്ടും മുളപൊട്ടിയത്. ഇവരുടെ അയൽവാസിക്ക് പണ്ടൊരു ആനയുണ്ടായിരുന്നു. ഒറ്റക്കൊമ്പൻ. അതിനെ ഇടയ്ക്കൊക്കെ ശ്രീകൃഷ്ണനിലയത്തെ വീട്ടുവളപ്പിൽ കൊണ്ടു വന്നു കെട്ടുമായിരുന്നു. അങ്ങയാണ് സ്വന്തമായൊരു ആന വേണമെന്ന മോഹത്തിന്റെ തുടക്കം. വിരമിച്ചശേഷം പശു, കോഴി, താറാവ് എന്നിവയെയൊക്കെ വളർത്തി നോക്കിയെങ്കിലും അതൊന്നും ആനമോഹത്തിന്റെ അടുത്തെത്തിയില്ല.
നിലവൊത്ത ഗജവീരനെ പോലെ സ്വന്തമായൊരു ആനയെന്ന മോഹം രണ്ടാളുടെയും മനസിൽ ചിന്നം വിളിച്ചു നിന്നു. വക്കീലായ മൂത്ത മകനെ കാണാൻ വന്ന കോട്ടോപ്പാടത്തുള്ള ഒരാളോട് ഈ ആഗ്രഹം പറഞ്ഞു. അത് ആനകളെ വിൽക്കാനും വാങ്ങാനും തടസ്സങ്ങളില്ലാത്ത കാലമായിരുന്നു. ഇദ്ദേഹത്തിന്റെ കൈവശമുള്ള ആൽബം മറിച്ചു മറിച്ചു നോക്കിയപ്പോൾ ഒരു ആനയും അതിന്റെ കുട്ടിയെയും കണ്ടു. ഈ കുട്ടിയാനയുടെ ചിത്രം രാമകൃഷ്ണന്റെ മനസിലുടക്കി. ഇവൻ തന്നെ നമ്മുടെ ആനയെന്ന് രാമകൃഷ്ണനും പാറുക്കുട്ടിയും ആ നിമിഷം തന്നെ ഉറപ്പിച്ചു.
∙ കടൽ കടന്നു വന്ന വിജയ്
രണ്ടുപേർക്കും ഒറ്റക്കാഴ്ചയിൽ ഇഷ്ടപ്പെട്ട ആ ആനക്കുട്ടി അങ്ങ് ദൂരെ ആൻഡമാനിലായിരുന്നു. ദൂരമൊന്നും പക്ഷേ, ആഗ്രഹത്തിന് തടസ്സമായില്ല. വൈകിയാൽ മറ്റാർക്കെങ്കിലും ആനയെ കൊടുത്താലോ എന്ന് പേടിച്ച് പിറ്റേന്ന് തന്നെ രാമകൃഷ്ണൻ 25,000 രൂപയുമായി ആൻഡമാനിലേക്ക് കപ്പൽ കയറി. ലിറ്റിൽ ആൻഡമാൻ എന്ന ദ്വീപിലായിരുന്നു ആനയും കുട്ടിയും. ആനക്കുട്ടിയെ ഇഷ്ടപ്പെട്ട രാമകൃഷ്ണ ഗുപ്തൻ കയ്യോടെ 2000 രൂപ അഡ്വാൻസ് കൊടുത്ത് മടങ്ങി. ബാക്കി തുക ആനയുടെ ഉടമയുടെ ബന്ധുവിനെയും ഏൽപ്പിച്ചു. വീട്ടുമുറ്റത്തേക്ക് ആനയെത്താനുള്ള കാത്തിരിപ്പായിരുന്നു പിന്നീട്.
ആൻഡമാനിൽ നിന്ന് കപ്പലിലാണ് ആനയെ എത്തിക്കേണ്ടിയിരുന്നത്. എല്ലാ രേഖകളും തയാറായിരുന്നെങ്കിലും എന്തൊക്കെയോ സാങ്കേതിക കാരണങ്ങളാൽ ആ യാത്ര മുടങ്ങിക്കൊണ്ടേയിരുന്നു. കപ്പലിന്റെ പ്രശ്നങ്ങൾ, കാലാവസ്ഥ, കടലിലുണ്ടാകുന്ന മാറ്റങ്ങൾ എന്നിവയൊക്കെയായിരുന്നു കാരണങ്ങൾ. ഒടുവിൽ വൈകുംതോറും പ്രിയപ്പെട്ട ആനയെ കൈവിട്ടുപോകുമോ എന്ന് ഇരുവർക്കും പേടിയായിത്തുടങ്ങി. കാത്തിരിപ്പ് മാസങ്ങൾ നീണ്ടപ്പോൾ രാമകൃഷ്ണൻ വീണ്ടും ആൻഡമാനിലേക്ക് പോയി. ഇക്കുറി ആനയെ സ്വന്തമാക്കി ഒന്നിച്ചായിരുന്നു മടക്കം.
∙ പേര് എന്നും അതു തന്നെ
ആൻഡമാനിൽ നിന്ന് ചെന്നൈ വരെ കപ്പലിലായിരുന്നു വരവ്. അവിടെ നിന്ന് നേരേ ലോറിയിലേക്ക്. പിന്നീട് പാലക്കാട് വരെ റോഡ് യാത്ര. കാത്തിരുന്ന് കാത്തിരുന്നാണ് ആന എത്തിയതെങ്കിലും അവനെ ആദ്യം കൊണ്ടുവരുന്നത് ശ്രീകൃഷ്ണപുരത്തെ വീട്ടിലേക്കായിരുന്നില്ല, ഒരുപാട് ആനകളുള്ള മറ്റൊരു തറവാട്ടിലേക്കായിരുന്നു. ‘‘അമ്മയെ പിരിഞ്ഞു വരുന്നതല്ലേ... ഒറ്റയ്ക്ക് ഇവിടേക്ക് വന്നാൽ അവന് വിഷമം ആകുമല്ലോ എന്ന് കരുതി. കുറച്ച് ദിവസം ഈ നാട്ടിലെ മറ്റ് ആനകളെയൊക്കെ കണ്ടും കേട്ടും അവനൊരു പാകം വന്ന ശേഷമാണ് ഇങ്ങോട്ട് കൊണ്ടുവന്നത്..’’, രാമകൃഷ്ണനും പാറുക്കുട്ടിയും പറയുന്നു.
സ്വന്തമായൊരു ആന വേണം എന്നൊക്കെ ആഗ്രഹിച്ച് കാത്തിരുന്ന സമയത്ത് ഒരാനയ്ക്ക് പറ്റുന്ന പേരുകളെല്ലാം ഇരുവരും നോക്കിവച്ചിരുന്നു. പക്ഷേ, ആൻഡമാനിൽ നിന്ന് അഞ്ചു വയസ്സുകാരൻ വിജയ് എത്തിയപ്പോൾ ആ പേര് മാറ്റേണ്ടെന്നായിരുന്നു തീരുമാനം. അത് അവന്റെ പേരല്ലേ, മാറ്റിയിട്ട് അവനൊരു സങ്കടമാകണ്ടല്ലോ എന്നായിരുന്നു ഇരുവരുടെയും തോന്നൽ. ആൻഡമാൻ വിജയ് ശ്രീകൃഷ്ണപുരം വിജയ് ആയെന്നൊരു വ്യത്യാസം മാത്രം.
∙ അന്നും ഇന്നും വിജയ് അമ്മക്കുട്ടി തന്നെ
പണ്ട് ആൻഡമാനിലെത്തി വിജയ് എന്ന അഞ്ച് വയസ്സുകാരനെ രാമകൃഷ്ണ ഗുപ്തൻ കണ്ടപ്പോൾ വലത്തെ കൊമ്പിന് ചെറിയൊരു വളർച്ചക്കുറവുണ്ടായിരുന്നു. കുഞ്ഞായ വിജയ് മരത്തിന്റെ ചില്ലയും മറ്റും ചെറിയ കൊമ്പു കൊണ്ട് കുത്തിയെടുത്ത് അമ്മയായ മോഴയാനയ്ക്ക് നൽകുമായിരുന്നുവത്രെ. അങ്ങനെ ഒടിഞ്ഞതാണ് ആ കൊമ്പെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഇന്ന് ആ കൊമ്പ് സാധാരണമായി വളർന്നുവെങ്കിലും വിജയ് ഇപ്പോഴും ഒരു അമ്മക്കുട്ടി ആണെന്ന് ഇരുവരും പറയും. പാറുക്കുട്ടിയാണ് ഇപ്പോഴാ സ്നേഹനിധിയായ അമ്മ എന്നു മാത്രം. രാമകൃഷ്ണനും പാറുക്കുട്ടിക്കും വിജയ് ഇളയ മകനാണ് എന്നതു പോലെ അവനും അവർ അച്ഛനും അമ്മയും തന്നെ.
രണ്ടു േപരും അൽപനേരം സംസാരിച്ചിരിക്കാനൊന്നും വിജയ് സമ്മതിക്കില്ല. പ്രത്യേക ശബ്ദമുണ്ടാക്കി വിളിക്കും. അടുത്തെത്തിയില്ലെങ്കിൽ പനമ്പട്ടയുടെ ചെറിയ കഷണം കൊണ്ട് ഓടിന്റെ മുകളിലേക്ക് എറിയും. എന്നും ചോറു കൊടുക്കുന്നത് രാമകൃഷ്ണ ഗുപ്തനാണ്. ചോറും ചെമ്പുമായി ചെല്ലുന്നതു കണ്ടാലുടൻ മുൻഭാഗം തുമ്പി കൊണ്ട് വൃത്തിയാക്കും. പിന്നെ ഓരോ ഉരുളയും സ്നേഹത്തോടെ വാങ്ങും. പിണങ്ങിയാൽ ഭക്ഷണം കഴിപ്പിക്കാൻ പാടാണ്. അച്ഛനുമമ്മയും തന്നെ വേണമെന്ന് നിർബന്ധമാണെന്ന് ഇരുവരും പറയുന്നു. രാവിലെ മുതൽ രാത്രി വരെ വിജയിന്റെ ഭക്ഷണത്തിന് കൃത്യമായ ചിട്ടയുണ്ട്. അതിൽ ഒരു വിട്ടുവീഴ്ചയുമില്ല.
∙ തിരിച്ചു വരും വരെ ആധിയാണ്
വിജയിനെ എഴുന്നള്ളിപ്പിനോ മറ്റോ കൊണ്ടു പോയാൽ തിരിച്ചെത്തും വരെ ആധിയാണ് രാമകൃഷ്ണനും പാറുക്കുട്ടിക്കും. അത് വിജയ് വികൃതിക്കാരനായതു കൊണ്ടല്ല, മക്കൾ പുറത്ത് പോയി തിരിച്ചു വരും വരെ മാതാപിതാക്കൾക്കുണ്ടാകുന്ന ആധി തന്നെയാണെന്ന് ഇരുവരും പറയുന്നു. എവിടെയെങ്കിലും എഴുന്നള്ളിപ്പിന് വിജയ് ഉണ്ടെങ്കിൽ ആ ഉത്സവങ്ങൾ രാമകൃഷ്ണനും പാറുക്കുട്ടിയും പോകാറില്ല. കാരണം വേറൊന്നുമല്ല, പൂരപ്പറമ്പിൽ അച്ഛനെയും അമ്മയെയും കണ്ടാൽ വീട്ടിൽ പോകണമെന്ന് വിജയ് വാശിപിടിക്കും. പിന്നെ പാപ്പാൻമാരെ അനുസരിക്കില്ല. പൂരപ്പറമ്പിൽ നിന്ന് കൊണ്ടുവരികയേ വഴിയുള്ളൂ.
എഴുന്നള്ളിപ്പിനൊക്കെ കൊണ്ടുപോകുമെങ്കിലും നാല് ദിവസത്തിൽ കൂടുതലൊന്നും പിരിഞ്ഞിരിക്കാൻ രണ്ടു കൂട്ടർക്കുമാവില്ല. വിജയ് എത്തും വരെ ഉണ്ണാതെയും ഉറങ്ങാതെയും അച്ഛനുമമ്മയും കഴിച്ചു കൂട്ടും. വിജയ് ആവട്ടെ, ഒരു ദിവസം കഴിയുന്നതോടെ അസ്വസ്ഥനായിത്തുടങ്ങും. ഉറങ്ങില്ല, ഭക്ഷണവും കഴിക്കില്ലെന്ന് പാപ്പാന്മാർ പറയും. ‘‘അവന് പേടി ആകുന്നതു കൊണ്ടാവും. മറ്റാനകളെയൊക്കെ കാണുന്നുണ്ടല്ലോ. കാണാതിരിക്കുമ്പോൾ വേറെ എങ്ങോട്ടെങ്കിലും കൊണ്ടുപോകുമെന്നും അച്ഛനും അമ്മയും ഇനി വരില്ലെന്നുമൊക്കെ അവൻ പേടിക്കുന്നുണ്ടാവും’’, പാറുക്കുട്ടിയും രാമകൃഷ്ണനും പറയുന്നു.
∙ പിണക്കം മാറാൻ അച്ഛൻ വരണം
കാരാകുർശ്ശിയിൽ വച്ച് ഒരിക്കൽ വിജയ് ചെറുതായൊന്നു പിണങ്ങി. നാശനഷ്ടങ്ങളൊന്നും ഉണ്ടാക്കിയില്ല. പക്ഷേ നിന്നിടത്തു നിന്നും അനങ്ങില്ല എന്ന് വാശി. ആരോ ഫോൺ ചെയ്ത് കാര്യം പറഞ്ഞു. രാമകൃഷ്ണ ഗുപ്തനും പാറുക്കുട്ടിയും മോനെ അനുനയിപ്പിക്കാൻ കാരാകുർശ്ശിയിലേക്ക് പുറപ്പെട്ടു. ഒരു കുല പഴം നൽകിയുള്ള അനുനയ നീക്കം വിജയിച്ചു. നെറ്റിപ്പട്ടവും മറ്റും രാമകൃഷ്ണ ഗുപ്തൻ തന്നെ അഴിച്ചു മാറ്റി. മറ്റാരും അടുത്തു വരാൻ തന്നെ വിജയ് സമ്മതിച്ചില്ല. അച്ഛനും അമ്മയും വന്നതോടെ ലോറിയിൽ കയറി മര്യാദക്കാരനായി തിരിച്ചു പോന്നു.
അമ്മയ്ക്കൊപ്പം അമ്പലത്തിൽ പോയ കഥയുമുണ്ട് വിജയിന്. അമ്മ പോകാനിറങ്ങിയപ്പോൾ കൂടെ പോകണമെന്ന് വാശി. അനുസരണക്കാരനായി കൂടെ വന്ന വിജയിനെ പാറുക്കുട്ടിയമ്മ ഒപ്പം കൂട്ടി. ഒരകലത്തിൽ പാപ്പാൻ ഉണ്ടായിരുന്നെങ്കിലും അമ്മയുടെ സാരിത്തുമ്പിൽ തൂങ്ങി വിജയ് നല്ല കുട്ടിയായി തൊഴുത് മടങ്ങി വന്നു.
∙ എന്റെ കുട്ടിക്ക് റേഷൻ കിട്ടാൻ സാധ്യതയുണ്ടോ?
എന്റെ കുട്ടിക്ക് റേഷൻ കിട്ടാൻ വല്ല സാധ്യതയും ഉണ്ടോ എന്ന് ഒരിക്കൽ ഒരു റേഷൻ കടയുടമയോട് പാറുക്കുട്ടി ചോദിച്ചുവത്രെ. ടീച്ചറുടെ വീട്ടിൽ ഉള്ള എല്ലാ കുട്ടികൾക്കും റേഷൻ ഉണ്ടല്ലോ എന്നായി കടയുടമ. വിജയ്ക്ക് റേഷൻ ഇല്ലെന്നും അവന് കിട്ടാൻ വഴിയുണ്ടോ എന്നാണ് അന്വേഷിക്കുന്നതെന്നുമറിഞ്ഞ റേഷൻ കടക്കാരൻ ഞെട്ടിയെന്ന ഒരു കഥയുണ്ട് നാട്ടിൽ. രാമകൃഷ്ണനു നെൽകൃഷിയുണ്ട്. അത് വിജയിനാണ്. വീട്ടിലെ പത്തായവും മഞ്ചയുമെല്ലാം അവനുള്ള നെല്ല് നിറഞ്ഞിരിക്കണമെന്ന് ഇരുവർക്കും നിർബന്ധമുണ്ട്. അയ്യായിരത്തിലധികം രൂപ ഒരു ദിവസം ചെലവ് വരും. രണ്ടു പേർക്കും കിട്ടുന്ന പെൻഷൻ പണം വിജയിന് അവകാശപ്പെട്ടതാണ്.
ആരോടും കടം വാങ്ങി ആനയെ പുലർത്തേണ്ട ഗതികേട് ഇതു വരെ വന്നിട്ടില്ലെന്നും ഇരുവരും പറയുന്നു. കോവിഡ് കാലത്ത് അൽപ്പം പ്രതിസന്ധിയുണ്ടായി. ബാങ്കിലും പോസ്റ്റ് ഓഫിസിലുമെല്ലാം ഉണ്ടായിരുന്ന നിക്ഷേപങ്ങളെല്ലാം അപ്പോൾ പിൻവലിച്ചു. അവനല്ലാതെ പിന്നെയാർക്കാണെന്നാണ് ചോദ്യം. മക്കളായ കൊച്ചു നാരായണന്‍, രമ, രാജേഷ്, രമേഷ് എന്നിവർക്കും മരുമക്കൾക്കും കൊച്ചുമക്കൾക്കുമെല്ലാം അച്ഛന്റെയും അമ്മയുടെയും വിജയ് സ്നേഹം ഇപ്പോൾ ശീലമാണ്. വീട്ടിൽ ആരൊക്കെ കൂടിയാലും താരം വിജയ് തന്നെയാണ്. കുട്ടിത്തം വിട്ടുമാറാത്ത മുഖമല്ലേ അവനെന്ന് പാറുക്കുട്ടിയും രാമകൃഷ്ണനും ചോദിക്കുമ്പോൾ മനസ്സിൽ തലയെടുപ്പുള്ള ആന പോലെ സ്നേഹം!
English Summary : Retired Couple in Kerala Look After Elephant At Their Home For The Last 22 Years