സുഖപ്രസവത്തിന് ഗർഭകാലത്ത് വ്യായാമം വേണം; അടുപ്പു കൂട്ടുന്നത് അരക്കെട്ടിന് വ്യായാമം; എന്താണ് ‘ആയുർ ഗൈനക്കോളജി’?
ഒരു കുഞ്ഞിനുവേണ്ടിയുള്ള പല ചികിത്സകൾക്ക് ശേഷം മുപ്പത്തിയെട്ടാം വയസ്സിൽ ആയുർവേദത്തെ ആശ്രയിക്കാനെത്തിയതായിരുന്നു ആ സ്ത്രീ. ഒരു വർഷമായി ആർത്തവം പോലുമില്ലാത്ത അവസ്ഥയിലായിരുന്ന അവർ. വിവിധ ശസ്ത്രക്രിയകളൊന്നും ഫലം കാണാതെ വന്നതോടെയാണ് അവർ ആയുർവേദത്തിലേക്ക് തിരിയുന്നത്. ഗർഭഛിദ്രം, ഗർഭായശരോഗങ്ങൾ (എൻഡോമെട്രിയോസിസ്) തുടങ്ങിയ വിവിധ സ്ത്രീരോഗങ്ങളിലൂടെ കടന്നു പോയ സ്ത്രീയായിരുന്നു അവർ. സ്കാനിങ് നടത്തി നോക്കിയപ്പോൾ ഗർഭാശയം കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്നു മനസ്സിലായി. ആർത്തവവിരാമത്തോട് അടുത്ത് നിൽക്കുന്ന ഒരു ഗർഭാശയമായിരുന്നു അവരുടേത്. പൂർണവിശ്വാസത്തോടെ കൃത്യമായ ചികിത്സ അവർ സ്വീകരിച്ചു. ഒന്നരവർഷത്തെ ചികിത്സയ്ക്കൊടുവിൽ ഗർഭിണിയായി. പിന്നീട് പൂർണ ആരോഗ്യമുള്ള ഒരു കുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. ഇത്തരം ഒട്ടേറെ അനുഭവങ്ങൾ പറയാനുണ്ട് ഒല്ലൂർ വൈദ്യരത്നം ആയുർവേദ കോളജിലെ പ്രസൂതിതന്ത്ര വിഭാഗം മേധാവി ഡോ. വി.എൻ.പ്രസന്നയ്ക്ക്. വന്ധ്യതയ്ക്കും വിവിധ സ്ത്രീ രോഗങ്ങൾക്കും ഫലപ്രദമായ ചികിത്സ ആയുർവേദത്തിൽ ലഭ്യമാണോ? ആണെന്ന് ഡോ. വി.എൻ.പ്രസന്ന പറയുന്നു. കേരളത്തിൽ ആയുർവേദ ചികിത്സാ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച വൈദ്യമഠം ചെറിയ നാരായണൻ നമ്പൂതിരിയുടെ മകളാണ് ഡോ. പ്രസന്ന.

ഒരു കുഞ്ഞിനുവേണ്ടിയുള്ള പല ചികിത്സകൾക്ക് ശേഷം മുപ്പത്തിയെട്ടാം വയസ്സിൽ ആയുർവേദത്തെ ആശ്രയിക്കാനെത്തിയതായിരുന്നു ആ സ്ത്രീ. ഒരു വർഷമായി ആർത്തവം പോലുമില്ലാത്ത അവസ്ഥയിലായിരുന്ന അവർ. വിവിധ ശസ്ത്രക്രിയകളൊന്നും ഫലം കാണാതെ വന്നതോടെയാണ് അവർ ആയുർവേദത്തിലേക്ക് തിരിയുന്നത്. ഗർഭഛിദ്രം, ഗർഭായശരോഗങ്ങൾ (എൻഡോമെട്രിയോസിസ്) തുടങ്ങിയ വിവിധ സ്ത്രീരോഗങ്ങളിലൂടെ കടന്നു പോയ സ്ത്രീയായിരുന്നു അവർ. സ്കാനിങ് നടത്തി നോക്കിയപ്പോൾ ഗർഭാശയം കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്നു മനസ്സിലായി. ആർത്തവവിരാമത്തോട് അടുത്ത് നിൽക്കുന്ന ഒരു ഗർഭാശയമായിരുന്നു അവരുടേത്. പൂർണവിശ്വാസത്തോടെ കൃത്യമായ ചികിത്സ അവർ സ്വീകരിച്ചു. ഒന്നരവർഷത്തെ ചികിത്സയ്ക്കൊടുവിൽ ഗർഭിണിയായി. പിന്നീട് പൂർണ ആരോഗ്യമുള്ള ഒരു കുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. ഇത്തരം ഒട്ടേറെ അനുഭവങ്ങൾ പറയാനുണ്ട് ഒല്ലൂർ വൈദ്യരത്നം ആയുർവേദ കോളജിലെ പ്രസൂതിതന്ത്ര വിഭാഗം മേധാവി ഡോ. വി.എൻ.പ്രസന്നയ്ക്ക്. വന്ധ്യതയ്ക്കും വിവിധ സ്ത്രീ രോഗങ്ങൾക്കും ഫലപ്രദമായ ചികിത്സ ആയുർവേദത്തിൽ ലഭ്യമാണോ? ആണെന്ന് ഡോ. വി.എൻ.പ്രസന്ന പറയുന്നു. കേരളത്തിൽ ആയുർവേദ ചികിത്സാ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച വൈദ്യമഠം ചെറിയ നാരായണൻ നമ്പൂതിരിയുടെ മകളാണ് ഡോ. പ്രസന്ന. ചികിത്സാ രംഗത്ത് ഡോ. പ്രസന്നയുടെ അനുഭവങ്ങളിൽ ഇതു സംബന്ധിച്ച ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളുണ്ട്.
? പണ്ടൊന്നും ആയുർവേദ ചികിത്സയിൽ ഗൈനക്കോളജി വിഭാഗമോ അത്തരം പ്രത്യേക ചികിത്സയോ ഉള്ളതായി അറിയില്ല. ഇപ്പോൾ ഈ രംഗത്തിന് ലഭിക്കുന്ന പ്രാധാന്യത്തിന് കാരണമെന്താണ്?
∙ പണ്ടുമുതലേയുണ്ട്. ഇപ്പോൾ പെൺകുട്ടികളിലും സ്ത്രീകളിലും പലതരം ജീവിതശൈലീരോഗങ്ങൾ കൂടുതലായി കണ്ടുവരുന്നുണ്ട്. അത് പൂർണമായി ഭേദമാക്കാൻ സാധിക്കുന്നത് ആയുർവേദത്തിനാണെന്ന തിരിച്ചറിവാണ് ആ പ്രചാരത്തിന് പിന്നിൽ. വന്ധ്യതാ ചികിത്സയിൽ ആയുർവേദത്തിന് ഫലപ്രദമായ ചികിത്സ നൽകാൻ കഴിയും. ആളുകൾ അതു മനസ്സിലാക്കിയതു കൊണ്ടാണ് പ്രചാരം കൂടിയത്. ആയുർവേദ ചികിത്സാരംഗത്ത് വലിയ പുരോഗതിയുണ്ടായിട്ടുണ്ട്. പോളി സിസ്റ്റിക് ഓവേറിയൻ ഡിസീസ് (പിസിഒഡി), അമിതരക്തസ്രാവം തുടങ്ങി എല്ലാത്തരം സ്ത്രീ രോഗങ്ങൾക്കും പരിഹാരം ആയുർവേദത്തിലുണ്ട്. ഏത് പ്രായത്തിലും ചികിത്സ ഫലിക്കുന്നതായും കാണുന്നു. അസുഖം വേരോടെ പിഴുതെറിയുന്നു എന്നതാണ് ആയുർവേദ ചികിത്സയുടെ പ്രത്യേകത.
? എളുപ്പം ഫലം തരുന്ന അലോപ്പതി ചികിത്സയുള്ളപ്പോൾ എന്തിന് നമ്മൾ ആയുർവേദത്തെ ആശ്രയിക്കണമെന്നു ചോദിച്ചാൽ?
∙ അലോപ്പതി മറ്റൊരു ചികിത്സാ മേഖലയാണ്. അതുമായുളള താരതമ്യം നമുക്ക് ഒഴിവാക്കാം. പൂർണമായ ഭേദമാകലാണ് ആയുർവേദത്തിന്റെ പ്രത്യേകത. അതായത് സ്ഥിരമായ രോഗമുക്തി. സാവകാശം മാത്രമേ ഈ ചികിത്സയുടെ ഫലം ലഭിക്കു. ഇപ്പോൾ വന്ധ്യതയുടെ കാര്യമെടുത്താൽ ചികിത്സ തേടി തൊട്ടടുത്ത മാസമൊന്നും ഫലം കാണില്ല. ചിലപ്പോൾ ഒരു വർഷം വരെ ഫലം കാണാൻ കാത്തിരിക്കേണ്ടി വരും. അത്രയും ക്ഷമ രോഗിക്കും ആവശ്യമാണ്. പക്ഷേ ദീർഘകാല അടിസ്ഥാനത്തിൽ കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യത്തിന് ആയുർവേദ ചികിത്സ ഗുണം ചെയ്യും.
? പ്രസവരക്ഷ പോലുള്ളവ ആയുർവേദ ചികിത്സയാണല്ലോ. വിദേശ രാജ്യങ്ങളിലെ സ്ത്രീകളൊന്നും ഇത്തരം ചികിത്സ സ്വീകരിക്കുന്നില്ല. പക്ഷേ അവർ ആരോഗ്യവതികളുമാണ്. അപ്പോൾ നമുക്ക് മാത്രമെന്തിനാണ് ഇത്തരം ചികിത്സകൾ?
∙ വിദേശ രാജ്യങ്ങളിലൊന്നും പ്രസവരക്ഷാ ചികിത്സയില്ല. പക്ഷേ അവരുടേയും നമ്മുടേയും ജീവിതശൈലി വ്യത്യസ്തമാണ്. ശാരീരിക അധ്വാനവും ആരോഗ്യവും തമ്മിൽ വലിയ ബന്ധമുണ്ട്. പക്ഷേ ആ കാര്യത്തിൽ നമ്മൾ ഇപ്പോൾ എവിടെയാണ്. പണ്ട് ഒരു സ്ത്രീ ഗർഭിണിയായാൽ നമ്മൾ നല്ലവണ്ണം ജോലി ചെയ്യണമെന്നു നിർദേശിച്ചു. ഇന്നു നമ്മൾ വിശ്രമം ആവശ്യപ്പെടുന്നു. യഥാർഥത്തിൽ ഗർഭിണികൾക്ക് ജോലി ചെയ്യാം. അതിനർഥം ഭാരം ചുമക്കുന്നതു പോലെയുള്ള ജോലികൾ ചെയ്യണമെന്നല്ല. ലഘുവായ ജോലികൾ ചെയ്യാം. അരക്കെട്ടിനു വ്യായാമം വരുന്ന വിധമുള്ള ജോലികൾ ചെയ്യണം. പണ്ടുള്ളവർ മുറ്റമടിക്കണം എന്നല്ലാം പറഞ്ഞിരുന്നത് ഇക്കാരണം കൊണ്ടാണ്. കഴിയുന്നിടത്തോളം ഗർഭിണികൾ ഇത്തരം വ്യായാമങ്ങൾ ചെയ്യണം. ഇന്നു സ്ത്രീകൾക്ക് വ്യായാമം വളരെ കുറവാണ്. വ്യായാമമില്ലാത്ത ഒരു ശരീരത്തിൽ പ്രസവശേഷം പ്രസവരക്ഷാ ചികിത്സ എടുത്തില്ലെങ്കിൽ നടുവേദന പോലുള്ള പ്രശ്നങ്ങൾ പിന്നീട് വരും. പക്ഷേ വിദേശ രാജ്യങ്ങളിൽ അവരുടെ ശരീരത്തിന് വേണ്ട വ്യായാമം ലഭിക്കുന്നുണ്ട്. അതുകൊണ്ടാണ് പ്രസവശേഷം ആശുപത്രിയിലുള്ള വിശ്രമം പോലും നമ്മുടേത് പോലെ അവർക്ക് ആവശ്യമല്ലാതെ വരുന്നത്. അവരുടെ ശരീരപ്രകൃതിയുടെ പ്രത്യേകതയുമുണ്ട്. പക്ഷേ നമ്മുടെ ശരീരം അങ്ങനെയല്ല.
∙ സ്ത്രീകളിൽ ഇപ്പോൾ ജീവിതശൈലീ രോഗങ്ങൾ കൂടാൻ കാരണമെന്താണ്?
വ്യായാമമില്ലായ്മ പോലെ തന്നെ ആഹാരരീതികളും ജീവിതശൈലീ രോഗങ്ങൾക്ക് കാരണമാകും. സമയം പാലിക്കാത്ത ഭക്ഷണശീലം, അമിതഭക്ഷണം, ജങ്ക് ഫുഡ്സ് തുടങ്ങിയവയെല്ലാം ഇതിനു കാരണമാകും. ഉദാഹരണത്തിന് നമ്മുടെ കുട്ടികൾ ഇപ്പോൾ നന്നായി കോഴിയിറച്ചി കഴിക്കും. കോഴിയിറച്ചി യഥാർഥത്തിൽ ആരോഗ്യത്തിന് ദോഷമല്ല. നാടൻ കോഴിയാണെങ്കിൽ കഴിക്കാവുന്നതുമാണ്. പക്ഷേ നമ്മൾ കഴിക്കുന്നത് ഏതു തരം ചിക്കനാണ്. അതിൽ കുത്തിവയ്ക്കുന്ന മരുന്നുകൾ നമ്മുടെ ആരോഗ്യത്തെ ബാധിക്കും. ഹോർമോൺ കുത്തിവച്ച ചിക്കൻ, മുട്ട തുടങ്ങിയവ കഴിക്കുന്നത് ഹോർമോൺ പ്രശ്നങ്ങൾക്കും അതുമൂലമുള്ള സ്ത്രീ രോഗങ്ങൾക്കും കാരണമാകുന്നുണ്ട്. പക്ഷേ മത്സ്യം നമ്മുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. പച്ചക്കറികൾ നന്നായി കഴിക്കണം, വറുത്ത ഭക്ഷണങ്ങൾ ഒഴിവാക്കാം. വ്യായാമവും ഡയറ്റും കൃത്യമായാൽ തന്നെ ആർത്തവ ക്രമക്കേടുകൾ പോലുള്ള പ്രശ്നങ്ങൾ ഒരു പരിധിവരെ പരിഹരിക്കാനാകും.
പണ്ടത്തെ കാലത്ത് നമ്മൾ കഴിച്ചിരുന്നത് വീട്ടിലുണ്ടാക്കിയ ആഹാരമാണ്. ഇന്നോ? അന്നത്തെ സ്ത്രീകൾക്ക് വ്യായാമം ലഭിക്കുന്ന തരം ജോലികളാണ് ഉണ്ടായിരുന്നത്. ഇതെല്ലാം അവരുടെ നല്ല ആരോഗ്യത്തിന് കാരണവുമായിരുന്നു. അടുപ്പു കത്തിക്കുന്നത് പോലും ഒരു വ്യായാമമുറയായിരുന്നു. പണ്ടൊക്കെ നിലത്തിരുന്നാണ് അടുപ്പ് കത്തിച്ചിരുന്നത്. ഇന്നു നമുക്ക് കുനിയേണ്ട ആവശ്യങ്ങൾ കുറവാണ്. അരക്കെട്ടിന് വ്യായാമമേ ലഭിക്കാത്ത അവസ്ഥയാണ്. ഇതെല്ലാം നമ്മുടെ ആരോഗ്യത്തെ വല്ലാതെ ബാധിച്ചിട്ടുണ്ട്. വ്യായാമത്തിനൊപ്പം സമീകൃതാഹാരം ശീലമാക്കണം. അന്നജം (കാർബോഹൈഡ്രേറ്റ്) കുറഞ്ഞ, മാംസ്യവും ഇരുമ്പും (പ്രോട്ടീനും അയേണും) കൂടുതലുള്ള ഭക്ഷണം കഴിക്കാനും നമ്മൾ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. നമ്മുടെ ആഹാരം ദഹനപ്രക്രിയയെ ത്വരിതപ്പെടുത്തുന്നതാകാൻ കൂടി ശ്രദ്ധവേണം.
? വ്യായാമം അത്യാവശ്യമാണെന്നു പറയുന്നു. വ്യായാമം മൂലം ആരോഗ്യപ്രശ്നങ്ങളുണ്ടാകുന്നതായാണ് അടുത്തകാലത്തായി നമ്മൾ കണ്ടുവരുന്നത്. അതെന്തുകൊണ്ടാണ്?
∙ അമിതവ്യായാമവും പ്രശ്നമാണ്. എന്തിനും ഒരളവ് വേണം. നമ്മുടെ ശരീരപ്രകൃതി, പ്രായം, എന്നിവയെല്ലാം പരിഗണിച്ചാണ് വ്യായാമമുറ സ്വീകരിക്കേണ്ടത്. ഏറ്റവും സുരക്ഷിതമായി ചെയ്യാവുന്ന വ്യായാമങ്ങളിലൊന്നാണ് യോഗ. യോഗ നമുക്ക് അപകടങ്ങളുണ്ടാക്കില്ല.
? ആയുർവേദത്തിൽ സ്ത്രീയെ ഗർഭധാരണത്തിന് ഒരുക്കാൻ എന്തു ചികിത്സയാണ് നൽകുന്നത്?
∙ ആദ്യം തന്നെ ഒരു ശോധനാകർമം നിർവഹിക്കണമെന്നാണ് ആയുർവേദത്തിൽ പറയുന്നത്. ശരീരം മുഴുവൻ ശുദ്ധിയാക്കുന്നതിനുള്ള കർമങ്ങൾ. അതിനുമുൻപ് വന്ധ്യതയ്ക്കുള്ള മരുന്നിനൊപ്പം നെയ്യ് അല്ലെങ്കിൽ തൈലം (സ്നേഹപാനം) അതു കഴിപ്പിക്കും. 7 ദിവസത്തോളം ഇതു ചെയ്യും. തൈലം തേക്കൽ, വിയർപ്പിക്കൽ, ഛർദിപ്പിക്കൽ, വയറിളക്കൽ, വസ്തികളെല്ലാം ചെയ്താണ് ശരീരശുദ്ധിവരുത്തുന്നത്. പിന്നെ ഗർഭാശയ ശോധനം നടത്തണം. ഗർഭാശയത്തിനകത്തേക്ക് ഉത്തരവസ്തി പോലുളള ചികിത്സയിലൂടെ മരുന്നു കടത്തിവിടും. ഇത്തരം ചികിത്സകളാണ് ആരോഗ്യമുള്ള കുഞ്ഞിനെ ആഗ്രഹിക്കുന്നവർക്ക് വേണ്ടി ആയുർവേദത്തിൽ ചെയ്യുന്നത്. പുരുഷനും ഇത്തരം ശോധന ചികിത്സകൾ ചെയ്യാവുന്നതാണ്. ആ സമയത്തെ രോഗിയുടെ അവസ്ഥ നോക്കി അനുയോജ്യമായ നെയ്യ് കഴിക്കാനും നൽകാറുണ്ട്. ഇതിനു ശേഷം ഉത്തരവസ്തി ചെയ്യും. പിന്നീട് രോഗിക്ക് കഷായമോ നെയ്യോ പോലുള്ള മരുന്നുകൾ കഴിക്കാൻ നൽകും.
? പ്രസവരക്ഷാ ചികിത്സയുടെ ഭാഗമായി കടുത്ത ചൂടുവെള്ളം വയറിൽ ഉഴിയുന്നത് പോലുള്ള കാര്യങ്ങൾ ചെയ്യാറുണ്ട്. ഇതെല്ലാം വാസ്തവത്തിൽ ആവശ്യമുള്ളതാണോ?
∙ സഹിക്കാവുന്നതിനേേക്കാൾ അൽപം ചൂടുള്ള വെള്ളം വേണം വയറിൽ ഉഴിയാൻ. പ്രസവസമയത്ത് വികസിച്ച ഗർഭപാത്രവും അനുബന്ധഭാഗങ്ങളും ചുരുങ്ങാനും ഗർഭാശയം ശുദ്ധീകരിക്കാനും ഇതു സഹായിക്കും. നടുവിന്റെ ഭാഗത്ത് ഇതു ചെയ്യുന്നത് നടുവേദന പോലുള്ള പ്രശ്നങ്ങൾ ഒഴിവാക്കാനും പേശികൾ ശക്തമാക്കാനുമെല്ലാം വേണ്ടിയാണ്. വയറ്റിലെ കൊഴുപ്പ് കുറയ്ക്കാനും ഇതു സഹായിക്കും. തൈലം പുരട്ടിയതിന് ശേഷം ചൂടുവെള്ളത്തിൽ തുണി മുക്കിപ്പിഴിഞ്ഞ് തുടയ്ക്കുകയാണ് ചെയ്യുന്നത്.
? ഒന്നരമാസത്തെ ചികിത്സ കൊണ്ട് സ്ത്രീക്ക് പൂർണാരോഗ്യം തിരിച്ചെടുക്കാനാകുമോ? ഇത്തരം ചികിത്സകൾ യഥാർഥത്തിൽ വീണ്ടും തുടരേണ്ടതാണോ?
∙ പ്രസവത്തിൽ സ്ത്രീകൾക്ക് ധാതുക്ഷയമാണുണ്ടാകുന്നത്. അതു പരിഹരിക്കാനാണ് പ്രസവരക്ഷാ ചികിത്സ നൽകുന്നത്. ഒന്നരമാസത്തെ പ്രസവരക്ഷാ ചികിത്സയ്ക്ക് ശേഷം ഇവർക്ക് അവസ്ഥയനുസരിച്ച് രസായനം നൽകും. ഇതോടെ രോഗി ആരോഗ്യം വീണ്ടെടുത്തിട്ടുണ്ടാകും. പിന്നീട് സാധാരണഗതിയിൽ ഇത്തരം ചികിത്സകൾ വേണ്ടിവരില്ല.
? ആയുർവേദം ഒരു ജീവിതരീതി കൂടിയാണല്ലോ. സ്ത്രീകളുടെ ജീവിത രീതിയിൽ മാറ്റം വന്നു. ഇത് എങ്ങനെ ആരോഗ്യത്തെ ബാധിക്കും.
∙ പുലർച്ചെ ഉറക്കമെഴുന്നേൽക്കുന്നത് ശരീരത്തിന് ഉണർവ് നൽകുന്ന കാര്യമാണ്. ‘ബ്രാഹ്‌മേ മുഹൂർത്തേ ഉത്തിഷ്ഠേത്’ എന്നാണ് ആയുർവേദത്തിൽ പറയുന്നത്. പക്ഷേ വൈകിക്കിടക്കുന്നത് ദോഷം ചെയ്യും. പക്ഷേ ഇപ്പോഴത്തെ കുട്ടികൾ ഒരു വലിയ വിഭാഗം വൈകി എഴുന്നേൽക്കുന്നവരാണ്. അതും അവരുടെ ആരോഗ്യത്തെ ബാധിക്കുന്നുണ്ട്.
? ആയുർവേദ ഗൈനക്കോളജി രംഗം നേരിടുന്ന പരിമിതികൾ?
∙ ചില രോഗങ്ങൾക്ക് ശസ്ത്രക്രിയ പോലുള്ളവയേ പ്രതിവിധിയുള്ളൂ. അത്തരം സങ്കീർണമായ രോഗാവസ്ഥയിൽ ആയുർവേദ ചികിത്സ ഫലം ചെയ്യണമെന്നില്ല. ഓരോ ആയുർവേദ ഡോക്ടറും ആ പരിമിതി തിരിച്ചറിഞ്ഞു തന്നെയാണ് ചികിത്സിക്കുന്നത്. അലോപ്പതി ചികിത്സ വേണ്ടിടത്ത് അതു തന്നെ ചെയ്യാൻ നിർദേശിക്കുന്നതാണ് ശരിയെന്നാണ് ഞാൻ കരുതുന്നത്.
? ആയുർവേദ വിധിപ്രകാരം വീടുകളിൽ മൺകലത്തിലൊക്കെ വച്ചുണ്ടാക്കുന്ന കഷായം ഫലം ചെയ്തേക്കാം. പക്ഷേ ഇന്നു ലഭിക്കുന്ന ക്യാപ്സൂളുകളെ ഇതു പോലെ വിശ്വസിക്കാനാകുമോ? ആ മരുന്നിന്റെ ഫലം ലഭിക്കുമോ?
∙ തീർച്ചയായും ഫലം ലഭിക്കും. പണ്ടത്തെ കാലത്തെ രീതികൾ ഇന്നു തുടരുക പ്രയാസമാണ്. ശരിയാണ്, കലത്തിൽ പച്ചമരുന്നുകൾ അപ്പപ്പോൾ ഉണ്ടാക്കി കുടിക്കുന്ന കഷായത്തോളം വേഗത്തിൽ, ഇന്ന് നേരത്തെയുണ്ടാക്കി വച്ച ഗുളികകൾ പോലുള്ള മരുന്നുകൾക്ക് ഫലമുണ്ടാക്കാൻ സാധിച്ചെന്നു വരില്ല. പക്ഷേ ഫലം തീർച്ചയായുമുണ്ടാകും. പഴയ മരുന്നുകളുമായി താരതമ്യം ചെയ്യുമ്പോൾ ചികിത്സ ഫലിക്കാൻ സമയക്കൂടുതൽ വേണ്ടിവരുമെന്നു മാത്രം. പക്ഷേ പുതിയ കാലത്ത് പറമ്പിൽ നിന്നു മരുന്നു പറിച്ച് കഷായമുണ്ടാക്കി കഴിക്കുന്ന പഴയ രീതിയുള്ള ചികിത്സ സാധ്യമാണോ എന്നു കൂടി ചിന്തിക്കണം.
English Summary: Dr. V.N.Prasanna from Ollur Vaidyaratnam College talks about the Possibilities of Ayurveda in Gynocology