പ്രിയപ്പെട്ട വിദ്യാർഥികളേ, നിങ്ങൾ എവിടെയാണ്! എന്തിനാണ് ആരോടും ഒന്നും പറയാതെ ഈ അധ്യാപകൻ മടങ്ങിയത്?
‘‘സുബ്രഹ്മണ്യന്റെ പ്രിയപ്പെട്ട വിദ്യാർഥികളെ, നിങ്ങൾ എവിടെയാണ്? ദയവായി നിങ്ങൾ അജ്ഞാതവാസം അവസാനിപ്പിച്ചു പുറത്തു വരൂ. ഇതു നിങ്ങളുടെ അധ്യാപകന് വേണ്ടിയാണ്. അദ്ദേഹത്തിന്റെ ദൗത്യം അപൂർണമാകാതിരിക്കാൻ വേണ്ടിയാണ്.’’ ഇത് ഒരു അധ്യാപകന്റെ സഹോദരന്റെ അപേക്ഷയാണ്. സുബ്രഹ്മണ്യൻ എന്ന അധ്യാപകന്റെ സഹോദരനാണ് അദ്ദേഹം. 34 വയസ്സിൽ മരിച്ച തന്റെ സഹോദരന് വേണ്ടിയുള്ള ജ്യേഷ്ഠന്റെ അന്വേഷണം ഇവിടെ തുടങ്ങുന്നു. തന്റെ വിദ്യാർഥികളുടെ ഒട്ടേറെ ചോദ്യങ്ങൾക്ക് ഉത്തരം നൽകിയ സുബ്രഹ്മണ്യന് പക്ഷേ കൂടപ്പിറപ്പിന്റെ ഈ ചോദ്യത്തിന് ഉത്തരം നൽകാൻ കഴിഞ്ഞില്ലേ.

എന്തു കൊണ്ടാണ് ആ വിദ്യാർഥികൾ ഇപ്പോഴും മറഞ്ഞിരിക്കുന്നത്? അന്വേഷിച്ചു മടുത്തിട്ടും ഈ ജ്യേഷ്ഠൻ വീണ്ടും അവർക്കായി തിരയുന്നത് എന്തു കൊണ്ടാകും? ഓരോ അധ്യാപക ദിനത്തിലും അധ്യാപകർക്കും വിദ്യാർഥികൾക്കും പ്രചോദനം നൽകും ഈ ഗുരുവിന്റെ ജീവിതം. ദാരിദ്ര്യത്തിൽ തളരാതെ പഠിച്ച അധ്യാപകൻ, താൻ അനുഭവിച്ച ദാരിദ്ര്യം തന്റെ വിദ്യാർഥികളെ തോൽപ്പിക്കാൻ അനുവദിക്കാത്ത അധ്യാപകൻ...
∙ കൂലിപ്പണിയെടുത്തു പഠിച്ചു, അധ്യാപകനായി, വഴിയിൽ കാത്തു നിന്ന ദുരന്തം
ഏതു വിദ്യാർഥിക്കും മാതൃകയാണ് സുബ്രഹ്മണ്യന്റെ ജീവിതം. കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളജിലെ സംസ്കൃതം അധ്യാപകനായിരുന്നു സുബ്രഹ്മണ്യൻ. കുന്നമംഗലം ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡിലെ പൈങ്ങോട്ടുപുറം മാവാട്ട്പുറത്ത് പരേതനായ വേലായുധൻ നായരുടെയും ഗൗരിയമ്മയുടെയും രണ്ടാമത്തെ മകൻ. 2022 ഫെബ്രുവരി 24നുണ്ടായ ബൈക്ക് അപകടത്തിൽ മരണമടഞ്ഞ 34 കാരനായ സുബ്രഹ്മണ്യൻ. കോളജിൽ വിദ്യാർഥികൾക്ക് ഏറെ പ്രിയപ്പെട്ട അധ്യാപകനായിരുന്നു. സഹപ്രവർത്തകർക്കും അദ്ദേഹത്തെക്കുറിച്ച് പറയാൻ നല്ലതു മാത്രം. അദ്വൈതവേദാന്തത്തിൽ ഡോക്ടറേറ്റ് നേടിയ സുബ്രഹ്മണ്യൻ കൂലിപ്പണിയെടുത്തു സമ്പാദിച്ച പണം ഉപയോഗിച്ചാണ് പഠനം പൂർത്തിയാക്കിയത്. സൗമ്യതയുടെയും ആത്മാർഥതയുടെയും അശ്രാന്ത പരിശ്രമത്തിന്റെയും പര്യായമായിരുന്നു ആ അധ്യാപകൻ.
അമ്മയും സുബ്രഹ്മണ്യനും മാത്രമാണ് വീട്ടിൽ. രോഗബാധിതയായ അമ്മയെ പരിചരിക്കുന്നതും വീട്ടിലെ ജോലികൾ ചെയ്യുന്നതും അദ്ദേഹമായിരുന്നു. കോളജിലെത്തുംമുമ്പേ ചെയ്യാൻ ഒരുകൂട്ടം ജോലികൾ. കോളജുവിട്ടാലും ചെയ്യാൻ ഏറെ ജോലികൾ. അതെല്ലാം ചെയ്താലും പ്രസന്നവദനനായി മാത്രം കാണപ്പെടുന്ന സുബ്രഹ്മണ്യൻ കോളജിലെ ഏതു കാര്യത്തിലും മുന്നിലുണ്ടാകും. വിദ്യാർഥികളുടെ കൂടെ കോളജിലായാലും യാത്രയിലായാലും കൂട്ടുകാരനായോ സഹോദരനായോ ഒപ്പം നിൽക്കുന്നയാൾ. പക്ഷേ, ആ സുബ്രഹ്മണ്യന് വിധി കരുതി വച്ചത് മറ്റൊന്നായിരുന്നു. കുട്ടികൾക്കൊപ്പം ഒരു യാത്ര കഴിഞ്ഞ് തിരിച്ചെത്തിയതിന്റെ പിറ്റേന്നായിരുന്നു സുബ്രഹ്മണ്യന്റെ ജീവിതം മാറ്റിയ ദുരന്തമുണ്ടായത്.
വീട്ടിനടുത്തുവച്ചായിരുന്നു ആ അപകടം. കോളജില്‍ നിന്ന് വീട്ടിലേക്ക് തിരിച്ചു പോകുന്നതിനിടയിൽ പൈങ്ങോട്ടുപുറം വെള്ളക്കാട്ടുതാഴത്ത് വച്ച് ബൈക്ക് വൈദ്യുതിത്തൂണിൽ ഇടിക്കുകയായിരുന്നു. നാട്ടുകാര്‍ ഉടന്‍ മെഡിക്കല്‍ കോളജാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിറ്റേന്ന് അദ്ദേഹത്തിന് അന്ത്യോപചാരമർപ്പിക്കാൻ ആ വീട്ടിലെത്തിയ വിദ്യാർഥികൾ പരസ്പരം ആശ്വസിപ്പിക്കാനാവാതെ വാവിട്ടുകരഞ്ഞു. എന്നാൽ തങ്ങൾ അറിഞ്ഞത് മാത്രമായിരുന്നില്ല അദ്ദേഹം എന്ന് അവർ പിന്നീട് അറിഞ്ഞു. അക്കാര്യം വീട്ടുകാരും കോളജ് അധികൃതരും അറിഞ്ഞത് സുബ്രഹ്മണ്യന്റെ സഹോദരനിൽ നിന്നാണ്.
∙ പിതാവിന്റെ പേരിൽ വിദ്യാർഥികൾക്ക് പുരസ്കാരം, ഒന്നും മറുകൈ അറിഞ്ഞില്ല
ഇക്കഴിഞ്ഞ ദിവസം സുബ്രഹ്മണ്യന്റെ ചേട്ടൻ ശ്രീകുമാരൻ, സഹോദരൻ പഠിപ്പിച്ചിരുന്ന ഗുരുവായൂരപ്പൻ കോളജിലെത്തി. അതോടെ മരണ ശേഷവും സുബ്രഹ്മണ്യൻ സഹപ്രവർത്തകർക്ക് വിസ്മയമായി. മരിച്ചു പോയ തന്റെ സഹോദരൻ കോളജിലെ ചില വിദ്യാർഥികൾക്ക് പഠനത്തിന് സാമ്പത്തികസഹായം ചെയ്തിരുന്നതായി ബന്ധുക്കളിൽനിന്ന് വൈകിയറിഞ്ഞതായും അതാരാണെന്ന് അറിഞ്ഞാൽ ആ വിദ്യാർഥികൾക്ക് പഠനം തീരും വരെ സഹായം തുടരാമെന്നും അറിയിക്കാനാണ് അദ്ദേഹം കോളജിലെത്തിയത്. സഹോദരന്റെ ഇത്തരം വേറിട്ട ചില പ്രവർത്തനങ്ങൾ ശ്രീകുമാറിനറിയാമായിരുന്നു. മരിച്ചുപോയ അച്ഛന്റെ പേരിൽ നാട്ടിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾക്ക് പുരസ്കാരമേർപ്പെടുത്തിയതും മറ്റും ഇതിന്റെ ഭാഗമായിരുന്നു.
കൂലിപ്പണി ചെയ്തു ഉന്നതവിദ്യാഭ്യാസം നേടിയ സുബ്രഹ്മണ്യന് പഠനച്ചെലവിന്റെ ഭാരം നന്നായി അറിയാമായിരുന്നിരിക്കണം. എന്നാൽ കോളജിൽ വിദ്യാർഥികൾക്ക് പഠനസഹായം നൽകുന്ന കാര്യം മാത്രം സുബ്രഹ്മണ്യൻ സഹോദരനോടു പറഞ്ഞിരുന്നില്ല. ഒരു കൈ ചെയ്യുന്നതു മറുകൈ അറിയരുതെന്ന നിലപാട് അക്ഷരംപ്രതി പാലിച്ചതുപോലെ. കോളജിലെ സഹപ്രവർത്തകർക്കും ഇതറിയുമായിരുന്നില്ല. മരണശേഷം ഈ വിവരം വൈകിയറിഞ്ഞപ്പോൾ സുബ്രഹ്മണ്യന്റെ ആഗ്രഹം നിറവേറ്റാൻ തീരുമാനിച്ച് ജ്യേഷ്ഠനായ ശ്രീകുമാരൻ ആ കുട്ടികളെ കണ്ടെത്താനും സഹായം തുടരാനുമായി കോളജിലെത്തിയതായിരുന്നു. സഹോദരൻ നൽകിപ്പോന്ന സഹായം മുടങ്ങിയതിനാൽ പഠനം തടസപ്പെടരുതല്ലോ എന്നോർത്താണ് കോളജിലെത്തിയത്.
∙ എന്തിനാണ് നിങ്ങൾ മറഞ്ഞിരിക്കുന്നത്, പൂർത്തിയാക്കണ്ടേ സുബ്രഹ്മണ്യന്റെ സ്വപ്നം
പക്ഷേ, കോളജിലാർക്കും അതേക്കുറിച്ചറിയില്ലായിരുന്നു. എന്നാൽ പ്രിയപ്പെട്ട അധ്യാപകന്റെ സഹായം സനേഹത്തോടെ കൈപ്പറ്റിയ ആ വിദ്യാർഥികളാവട്ടെ അതു പറയാനോ തുടർന്ന് സഹായം കൈപ്പറ്റാനോ തയാറായില്ല. കുട്ടികളെ കണ്ടെത്താനാവാതെ ശ്രീകുമാരൻ മടങ്ങി. ആ കുട്ടികളെ കണ്ടെത്താൻ കഴിഞ്ഞില്ല. ഒരു പക്ഷേ ശ്രീകുമാർ തങ്ങളെ തേടി നടക്കുന്ന വിവരം ആ കുട്ടികൾ അറിഞ്ഞു കാണും. സുബ്രഹ്മണ്യൻ പഠിപ്പിച്ച ഗുരുവായൂരപ്പൻ കോളജിലെ വിദ്യാർഥികൾ ഓരോരുത്തരും അദ്ദേഹത്തെ പ്രത്യേകം ഓർമിക്കുന്നുണ്ട്. കാരണം ഒരധ്യാപകൻ എന്തായിരിക്കണമെന്നതിന്റെ ജീവിക്കുന്ന തെളിവായിരുന്നു അവർക്കു മുന്നിൽ സുബ്രഹ്മണ്യൻ. മാതൃകാ അധ്യാപകനായി അവരിപ്പോഴും അദ്ദേഹത്തെ വാഴ്ത്തുന്നത് അക്കാദമിക് അറിവിനപ്പുറം അദ്ദേഹം പകർന്ന മറ്റെന്തെല്ലാമോ അറിവുകൾ കാതറിഞ്ഞതിലെ കൃതാർഥതയാവണം.
എന്നിട്ടും എന്തു കൊണ്ടാകണം അവർ മറഞ്ഞിരിക്കുന്നത്. അധ്യാപകന്റെ വിയോഗ ശേഷം ആ കുടുംബത്തിന് തങ്ങൾ ഭാരമാകരുതെന്ന ചിന്തയാകുമോ. ഉത്തരമില്ല ഈ ചോദ്യങ്ങൾക്കൊന്നും. എന്നാൽ പ്രതീക്ഷ കൈവിടാതെ കാത്തിരിക്കുകയാണ് ശ്രീകുമാരൻ. കാരണം അതു തന്റെ പ്രിയസഹോദരന്റെ അന്ത്യാഭിലാഷമായി കണ്ട് നിറവേറ്റാനുള്ള ആഗ്രഹത്തിലാണ് അദ്ദേഹം. മരണശേഷവും ഡോ.എം.സുബ്രഹ്മണ്യൻ എന്ന അധ്യാപകന്റെ കാരുണ്യം പുഴപോലെ ഒഴുകിക്കാണാൻ പരിശ്രമിക്കുകയാണ് ശ്രീകുമാരൻ. പക്ഷെ പ്രിയസഹോദരൻ പകർന്ന കാരുണ്യത്തിന്റെ ആ അജ്ഞാതവഴികൾ അദ്ദേഹത്തിന് ഇനിയും കണ്ടെത്താനാകുന്നില്ലെന്നു മാത്രം. സുബ്രഹ്മണ്യൻ ചൊരിഞ്ഞ കാരുണ്യത്തിന്റെ അധ്യയനസ്വരം ഒരു കലാലയത്തിലാകെ അധ്യാപക–വിദ്യാർഥി ബന്ധത്തിന്റെ പുതിയൊരധ്യായം തുറന്നിരിക്കുന്നു.
∙ ആ വിദ്യാർഥികൾ ഇവിടെയുണ്ട്, ഞങ്ങൾ കണ്ടെത്തും
ആ കുട്ടികളെ എങ്ങനെ കണ്ടെത്തും? ഈ സമസ്യ പൂരിപ്പിക്കാൻ സുബ്രഹ്മണ്യന്റെ കുടുംബവും സഹപ്രവർത്തകരും ഒരുമിച്ച് അന്വേഷണം തുടരുന്നു. ആ കുട്ടികൾക്കായി ഞങ്ങൾ കാത്തിരിക്കുകയാണെന്ന് ശ്രീകുമാർ പറഞ്ഞു. ‘‘സുബ്രഹ്മണ്യന്റെ മരണ ശേഷം ഒന്നര മാസം കഴിഞ്ഞാണ് കുട്ടികളെ സഹായിക്കുന്ന വിവരം അറിഞ്ഞത്. ബന്ധുക്കൾ പറഞ്ഞ അറിവു മാത്രമേയുള്ളു. രേഖകൾ ഒന്നും തന്നെയില്ല. ആർക്കാണ് നൽകുന്നതെന്നും അറിയില്ല. അതു കൊണ്ടാണ് കോളജിൽ പോയത്. കോളജ് അധ്യാപകരോടും വിദ്യാർഥികളോടും സംസാരിച്ചു. അവർക്കും ഈ വിവരം അറിയില്ല. ഞങ്ങൾ അന്വേഷണം തുടരുകയാണ് ആ കുട്ടികൾക്കായി’’ ശ്രീകുമാരൻ പറഞ്ഞു.
വാസ്തവത്തിൽ ശ്രീകുമാരൻ അന്വേഷിച്ചു വരുമ്പോഴാണ് കോളജ് അധികൃതരും ഈ വിവരം അറിയുന്നതെന്ന് പ്രിൻസിപ്പൽ ഡോ.ബി.രജനി പറഞ്ഞു. ‘‘ഇങ്ങനെ ഒരു വിവരം സുബ്രഹ്മണ്യൻ ആരോടും പറഞ്ഞിട്ടില്ല. എന്നോട് നല്ല അടുപ്പമുണ്ടായിരുന്നു. പക്ഷേ ഈ വിവരം പറഞ്ഞിട്ടില്ല. സഹായം നൽകുന്ന വിവരവും കുട്ടികളുടെ പേരും അദ്ദേഹം രഹസ്യമായി സൂക്ഷിക്കാൻ ആഗ്രഹിച്ചിട്ടുണ്ടാകാം. ഈ കുട്ടികളെ എങ്ങനെ കണ്ടു പിടിക്കണം എന്ന് അറിയില്ല. എവിടെ നിന്നു തുടങ്ങണമെന്നും. എന്നാലും സഹപ്രവർത്തകരുമായി ചർച്ച ചെയ്ത് വരികയാണ്. എങ്ങനെയും ആ കുട്ടികളെ കണ്ടെത്തും’’. ഡോ.ബി.രജനി പറഞ്ഞു.
English Summary: Teacher's Day Special Story on Dr.M.Subrahmanian