തീമഴയായി ബോംബുകൾ, പട്ടിണി..: ഒന്നുമില്ലായ്മയിൽ നിന്ന് ലോക ടെന്നിസിന്റെ നെറുകയിൽ ജോക്കോ
നാറ്റോ സേനയുടെ യുദ്ധവിമാനങ്ങളിൽനിന്നു തുരുതുരെ വീണുകൊണ്ടിരുന്ന ബോംബുകൾക്കിടയിൽനിന്നു രക്ഷനേടാൻ അപാർട്മെന്റിലെ ഭൂഗർഭ ബങ്കറിൽ ഭയന്നു വിറച്ചു ജീവിച്ച കുട്ടിക്കാലം. രാഷ്ട്രീയ അസ്ഥിരതയും ആഭ്യന്തരകലാപവും യുദ്ധവും തകർത്ത രാജ്യത്ത് ഒരുനേരത്തെ ഭക്ഷണത്തിനായി വരി നിൽക്കേണ്ടി വന്ന കുട്ടി. യുദ്ധംമൂലം ഉപേക്ഷിക്കപ്പെട്ട നഗരത്തിലെ നീന്തൽക്കുളത്തിൽ അവനേറെ ഇഷ്ടപ്പെട്ട കായികവിനോദം പരിശീലിച്ചുകൊണ്ടിരിക്കുമ്പോൾ ആകാശത്ത് പോർവിമാനങ്ങളുടെ ഇരമ്പൽ കേട്ടാലുടൻ ബങ്കറിലേക്ക് ഓടിയൊളിക്കേണ്ടി വരുന്ന അവസ്ഥ. പോർവിമാനങ്ങളുടെ വേഗമുള്ള എയ്സുകൾ എയ്തും കാരിരുമ്പിന്റെ ദൃഢതയുള്ള റിട്ടേണുകൾ പായിച്ചും ടെന്നിസ് കോർട്ടിൽ എതിരാളികളെ നിഷ്പ്രഭരാക്കുന്ന കളിമികവു പുറത്തെടുക്കുമ്പോഴെല്ലാം ടെന്നിസ് താരം മുപ്പത്താറുകാരൻ നൊവാക് ജോക്കാവിച്ചിന്റെ മനസ്സിൽ സെർബിയൻ തലസ്ഥാനമായ ബൽഗ്രേഡിലെ അപാർട്മെന്റിൽ ഭയന്നുവിറച്ചു ജീവിച്ച ആ പഴയ കുട്ടി ഒളിമങ്ങാതെയുണ്ടാകും. ആ ഓർമകൾ കൂടി പകർന്ന ഇന്ധനമുരുക്കിയാണ് ആറടി രണ്ടിഞ്ചുകാരനായ ജോക്കോ ടെന്നിസിലെ മാത്രമല്ല, ലോക കായിവേദിയിലെതന്നെ ഏറ്റവും തലപ്പൊക്കമുള്ള താരമെന്ന പദവിയിലേക്കു വളർന്നത്.
നാറ്റോ സേനയുടെ യുദ്ധവിമാനങ്ങളിൽനിന്നു തുരുതുരെ വീണുകൊണ്ടിരുന്ന ബോംബുകൾക്കിടയിൽനിന്നു രക്ഷനേടാൻ അപാർട്മെന്റിലെ ഭൂഗർഭ ബങ്കറിൽ ഭയന്നു വിറച്ചു ജീവിച്ച കുട്ടിക്കാലം. രാഷ്ട്രീയ അസ്ഥിരതയും ആഭ്യന്തരകലാപവും യുദ്ധവും തകർത്ത രാജ്യത്ത് ഒരുനേരത്തെ ഭക്ഷണത്തിനായി വരി നിൽക്കേണ്ടി വന്ന കുട്ടി. യുദ്ധംമൂലം ഉപേക്ഷിക്കപ്പെട്ട നഗരത്തിലെ നീന്തൽക്കുളത്തിൽ അവനേറെ ഇഷ്ടപ്പെട്ട കായികവിനോദം പരിശീലിച്ചുകൊണ്ടിരിക്കുമ്പോൾ ആകാശത്ത് പോർവിമാനങ്ങളുടെ ഇരമ്പൽ കേട്ടാലുടൻ ബങ്കറിലേക്ക് ഓടിയൊളിക്കേണ്ടി വരുന്ന അവസ്ഥ. പോർവിമാനങ്ങളുടെ വേഗമുള്ള എയ്സുകൾ എയ്തും കാരിരുമ്പിന്റെ ദൃഢതയുള്ള റിട്ടേണുകൾ പായിച്ചും ടെന്നിസ് കോർട്ടിൽ എതിരാളികളെ നിഷ്പ്രഭരാക്കുന്ന കളിമികവു പുറത്തെടുക്കുമ്പോഴെല്ലാം ടെന്നിസ് താരം മുപ്പത്താറുകാരൻ നൊവാക് ജോക്കാവിച്ചിന്റെ മനസ്സിൽ സെർബിയൻ തലസ്ഥാനമായ ബൽഗ്രേഡിലെ അപാർട്മെന്റിൽ ഭയന്നുവിറച്ചു ജീവിച്ച ആ പഴയ കുട്ടി ഒളിമങ്ങാതെയുണ്ടാകും. ആ ഓർമകൾ കൂടി പകർന്ന ഇന്ധനമുരുക്കിയാണ് ആറടി രണ്ടിഞ്ചുകാരനായ ജോക്കോ ടെന്നിസിലെ മാത്രമല്ല, ലോക കായിവേദിയിലെതന്നെ ഏറ്റവും തലപ്പൊക്കമുള്ള താരമെന്ന പദവിയിലേക്കു വളർന്നത്.
നാറ്റോ സേനയുടെ യുദ്ധവിമാനങ്ങളിൽനിന്നു തുരുതുരെ വീണുകൊണ്ടിരുന്ന ബോംബുകൾക്കിടയിൽനിന്നു രക്ഷനേടാൻ അപാർട്മെന്റിലെ ഭൂഗർഭ ബങ്കറിൽ ഭയന്നു വിറച്ചു ജീവിച്ച കുട്ടിക്കാലം. രാഷ്ട്രീയ അസ്ഥിരതയും ആഭ്യന്തരകലാപവും യുദ്ധവും തകർത്ത രാജ്യത്ത് ഒരുനേരത്തെ ഭക്ഷണത്തിനായി വരി നിൽക്കേണ്ടി വന്ന കുട്ടി. യുദ്ധംമൂലം ഉപേക്ഷിക്കപ്പെട്ട നഗരത്തിലെ നീന്തൽക്കുളത്തിൽ അവനേറെ ഇഷ്ടപ്പെട്ട കായികവിനോദം പരിശീലിച്ചുകൊണ്ടിരിക്കുമ്പോൾ ആകാശത്ത് പോർവിമാനങ്ങളുടെ ഇരമ്പൽ കേട്ടാലുടൻ ബങ്കറിലേക്ക് ഓടിയൊളിക്കേണ്ടി വരുന്ന അവസ്ഥ. പോർവിമാനങ്ങളുടെ വേഗമുള്ള എയ്സുകൾ എയ്തും കാരിരുമ്പിന്റെ ദൃഢതയുള്ള റിട്ടേണുകൾ പായിച്ചും ടെന്നിസ് കോർട്ടിൽ എതിരാളികളെ നിഷ്പ്രഭരാക്കുന്ന കളിമികവു പുറത്തെടുക്കുമ്പോഴെല്ലാം ടെന്നിസ് താരം മുപ്പത്താറുകാരൻ നൊവാക് ജോക്കാവിച്ചിന്റെ മനസ്സിൽ സെർബിയൻ തലസ്ഥാനമായ ബൽഗ്രേഡിലെ അപാർട്മെന്റിൽ ഭയന്നുവിറച്ചു ജീവിച്ച ആ പഴയ കുട്ടി ഒളിമങ്ങാതെയുണ്ടാകും. ആ ഓർമകൾ കൂടി പകർന്ന ഇന്ധനമുരുക്കിയാണ് ആറടി രണ്ടിഞ്ചുകാരനായ ജോക്കോ ടെന്നിസിലെ മാത്രമല്ല, ലോക കായിവേദിയിലെതന്നെ ഏറ്റവും തലപ്പൊക്കമുള്ള താരമെന്ന പദവിയിലേക്കു വളർന്നത്.
നാറ്റോ സേനയുടെ യുദ്ധവിമാനങ്ങളിൽനിന്നു തുരുതുരെ വീണുകൊണ്ടിരുന്ന ബോംബുകൾക്കിടയിൽനിന്നു രക്ഷനേടാൻ അപ്പാർട്മെന്റിലെ ഭൂഗർഭ ബങ്കറിൽ ഭയന്നു വിറച്ചു ജീവിച്ച കുട്ടിക്കാലം. രാഷ്ട്രീയ അസ്ഥിരതയും ആഭ്യന്തരകലാപവും യുദ്ധവും തകർത്ത രാജ്യത്ത് ഒരുനേരത്തെ ഭക്ഷണത്തിനായി വരി നിൽക്കേണ്ടി വന്ന കുട്ടി. യുദ്ധംമൂലം ഉപേക്ഷിക്കപ്പെട്ട നഗരത്തിലെ നീന്തൽക്കുളത്തിൽ അവനേറെ ഇഷ്ടപ്പെട്ട കായികവിനോദം പരിശീലിച്ചുകൊണ്ടിരിക്കുമ്പോൾ ആകാശത്ത് പോർവിമാനങ്ങളുടെ ഇരമ്പൽ കേട്ടാലുടൻ ബങ്കറിലേക്ക് ഓടിയൊളിക്കേണ്ടി വരുന്ന അവസ്ഥ.
പോർവിമാനങ്ങളുടെ വേഗമുള്ള എയ്സുകൾ എയ്തും കാരിരുമ്പിന്റെ ദൃഢതയുള്ള റിട്ടേണുകൾ പായിച്ചും ടെന്നിസ് കോർട്ടിൽ എതിരാളികളെ നിഷ്പ്രഭരാക്കുന്ന കളിമികവു പുറത്തെടുക്കുമ്പോഴെല്ലാം ടെന്നിസ് താരം മുപ്പത്താറുകാരൻ നൊവാക് ജോക്കാവിച്ചിന്റെ മനസ്സിൽ സെർബിയൻ തലസ്ഥാനമായ ബൽഗ്രേഡിലെ അപ്പാർട്മെന്റിൽ ഭയന്നുവിറച്ചു ജീവിച്ച ആ പഴയ കുട്ടി ഒളിമങ്ങാതെയുണ്ടാകും. ആ ഓർമകൾ കൂടി പകർന്ന ഇന്ധനമുരുക്കിയാണ് ആറടി രണ്ടിഞ്ചുകാരനായ ജോക്കോ ടെന്നിസിലെ മാത്രമല്ല, ലോക കായിവേദിയിലെതന്നെ ഏറ്റവും തലപ്പൊക്കമുള്ള താരമെന്ന പദവിയിലേക്കു വളർന്നത്.
2023ലെ യുഎസ് ഓപ്പൺ ചാംപ്യനായതോടെ 24 ഗ്രാൻസ്‌ലാം കിരീടങ്ങളെന്ന, പുരുഷ ടെന്നിസിൽ ഒരു കായികതാരം നേടുന്ന ഏറ്റവുമധികം ഗ്രാൻസ്‌ലാം കിരീടങ്ങൾ സ്വന്തമാക്കി ‘ഗോട്ട്’ (GOAT - Greatest Of All Time) പദവിയിലേക്ക് ഉയർന്നിരിക്കുകയാണ് അദ്ദേഹം. മാർഗരറ്റ് കോർട് എന്ന മുൻതലമുറയിലെ വനിതാ ടെന്നിസ് താരം മാത്രമേ 24 ഗ്രാൻസ്‌ലാം കിരീടനേട്ടത്തോടെ നിലവിൽ ജോക്കോയ്ക്ക് ഒപ്പമുള്ളൂ. ഒരു ഗ്രാൻസ്‌ലാം കൂടി നേടിയാൽ പിന്നെ ഒന്നാം സ്ഥാനത്ത് ജോക്കോ മാത്രമാകും. ഇപ്പോഴത്തെ ഫോം വച്ചു നോക്കുമ്പോൾ അതൊട്ടും അസാധ്യമായ കാര്യമല്ല താനും.
20 ഗ്രാൻസ്‌ലാം നേടിയിട്ടുള്ള ജോക്കോയുടെ കരുത്തനായ എതിരാളി റോജർ ഫെഡറർ വിരമിച്ചു കഴിഞ്ഞു. നിലവിൽ മൽസരരംഗത്തുള്ള മറ്റൊരു ശക്തൻ റാഫേൽ നദാൽ 22 കിരീടങ്ങൾ നേടിയിട്ടുണ്ടെങ്കിലും തന്റെ മികച്ച ഫോമിലില്ല ഇപ്പോഴുള്ളത്. വനിതാരംഗത്തു സെറീന വില്യംസ് 23 കിരീടങ്ങൾ നേടി ചരിത്രനേട്ടത്തിനു പടിവാതിൽക്കലെത്തിയെങ്കിലും മികച്ച ഫോം വീണ്ടെടുത്തിട്ടില്ല. അതിനാൽ സമീപകാലത്തൊന്നും ജോക്കോവിച്ചിന്റെ റെക്കോർഡിനു ഭീഷണി ഉയരുമെന്നു കരുതുക വയ്യ.
∙ മനസ്സിൽ മായാതെ ആ രാത്രി
സെർബിയൻ യുദ്ധകാലഘട്ടത്തിലെ ഭീദിതമായ ഒരനുഭവത്തെപ്പറ്റി ജോക്കോ പിന്നീടു പറയുന്നുണ്ട്. നാറ്റോ സഖ്യം ബൽഗ്രേഡിനു മുകളിൽ അതിരൂക്ഷമായ ബോംബിങ് ആരംഭിച്ച കാലം. ‘‘തുടർച്ചയായുള്ള ബോംബാക്രമണം ആരംഭിച്ച ശേഷമുള്ള രണ്ടാമത്തെയോ മൂന്നാമത്തെയോ രാത്രിയായിരുന്നു അത്. ഉറക്കത്തിലേക്കു വഴുതിവീഴുന്നതിനിടെയാണ് ഭീകരശബ്ദത്തോടെയുള്ള ഒരു പൊട്ടിത്തെറി കേട്ടത്. പേടിച്ച് ചാടിയെഴുന്നേറ്റ അമ്മയുടെ തല മുകളിലെ ഇടുങ്ങിയ മേൽക്കൂരയിൽ ഇടിച്ചു. അമ്മ ബോധരഹിതയായി താഴെ വീണു. കുലുക്കിവിളിച്ചിട്ടും അമ്മ എഴുന്നേൽക്കാതായതോടെ ഞങ്ങൾ കുട്ടികൾ കരയാൻ തുടങ്ങി.
ഭാഗ്യത്തിന് അമ്മയെ പൂർവസ്ഥിതിയിലേക്ക് എത്തിക്കാൻ അച്ഛനായി. ഞങ്ങൾ സാധനങ്ങളുമെടുത്ത് പുറത്തേക്കോടി. ചുറ്റിലും ചെവി പൊട്ടിപ്പോകുന്ന തരത്തിലുള്ള വലിയ ശബ്ദങ്ങൾ മുഴങ്ങുന്നു. ഞങ്ങൾക്ക് പരസ്പരം ഒന്നും കേൾക്കാനാകുമായിരുന്നില്ല. അച്ഛൻ എന്റെ ഇളയ സഹോദരൻമാരെ എടുത്തുപിടിച്ചിരുന്നു. അമ്മ മറ്റു സാധനങ്ങളും. പുറത്തെത്തിയ ഞാൻ ആകാശത്തേക്കു നോക്കി. അപ്പോഴാണു പോർവിമാനങ്ങൾ പറന്നടുക്കുന്നതും ബോംബുകൾ താഴേക്ക് ഇടുന്നതും ഞാൻ കാണുന്നത്.
ഭൂമി കുലുങ്ങുകയായിരുന്നു. നഗരത്തിലെങ്ങും വൈദ്യുതി നിലച്ചിരുന്നു. പക്ഷേ, സ്ഫോടനങ്ങളുടെ ഉഗ്രശബ്ദവും തീവ്രവെളിച്ചവും എങ്ങുമുണ്ട്. എന്റെ കുട്ടിക്കാലത്തു കണ്ട ഏറ്റവും ഭീതിജനകമായ ദൃശ്യങ്ങളായിരുന്നു അത്. അതെന്റെ കൂടെയുണ്ട്, ഇപ്പോഴും. ഞാൻ അതൊരിക്കലും മറക്കുകയില്ല. അതേസമയം, വെറുപ്പിന്റെയും കോപത്തിന്റെയും വികാരങ്ങളിൽ മുഴുകിയിരിക്കുന്നത് ഒരാൾക്കു നല്ലതല്ല എന്നും ഞാൻ കരുതുന്നു. ടെന്നിസിൽ വിജയങ്ങൾ എത്തിപ്പിടിക്കാൻ അന്നത്തെ എന്റെ കോപത്തെ ഞാൻ വഴിതിരിച്ചുവിട്ടു. ഇന്ന് എന്റെയുള്ളിൽ അത്ര തീവ്രമായ വികാരങ്ങളില്ല. പക്ഷേ, ആ ദൃശ്യം ഇന്നും എന്നോടു കൂടെയുണ്ട്’’.
∙ സെർബിയ എന്ന വികാരം
തൊണ്ണൂറുകളിലും രണ്ടായിരത്തിന്റെ ആദ്യ പകുതിയിലുമായി യുദ്ധവും ആഭ്യന്തരസംഘർഷങ്ങളും തകർത്ത സെർബിയയിൽ പാലിനും ബ്രഡിനും കുടിവെള്ളത്തിനും വേണ്ടി ക്യൂ നിൽക്കേണ്ടി വന്ന കുട്ടിക്കാലം. വിശപ്പു വലച്ച ആ കുട്ടിക്കാലമായിരുന്നിരിക്കണം ഭാവിയിൽ വലിയ നേട്ടങ്ങൾ എത്തിപ്പിടിക്കുവാൻ നൊവാക് ജോക്കോവിച്ചിനെ കരുത്തനാക്കി മാറ്റിയത്. ഒന്നുമില്ലായ്മയിൽനിന്നാണ് ഇന്നത്തെ ലോക കായികരംഗത്തെ മുടിചൂടാമന്നനായ ജോക്കോവിച്ചുണ്ടാകുന്നത്.
അദ്ദേഹം ഒരിക്കൽ ഇങ്ങനെ പറഞ്ഞു: ‘‘എന്റെ കുട്ടിക്കാലത്തേക്കു ഞാൻ ഇടയ്ക്കിടെ തിരിച്ചുപോകും. ഞാൻ എവിടെ നിന്നാണു വന്നതെന്ന ഓർമ എന്നെ പ്രചോദിപ്പിക്കും, അത് കൂടുതൽ വലിയ നേട്ടങ്ങൾ എത്തിപ്പിടിക്കാൻ വേണ്ട കരുത്തു നൽകും.’’ ഇക്കഴിഞ്ഞ ഫ്രഞ്ച് ഓപ്പണിൽ മൽസരവിജയത്തിനു ശേഷം ജോക്കോവിച്ച് ഒരു ക്യാമറ ലെൻസിൽ സെർബിയൻ ഭാഷയിൽ എഴുതിയിട്ട വാക്കുകൾ വലിയ വിവാദം ക്ഷണിച്ചുവരുത്തിയിരുന്നു. ‘സെർബിയയുടെ ഹൃദയമാണു കൊസവോ. അക്രമം അവസാനിപ്പിക്കുക’ എന്നതായിരുന്നു ആ വാചകം. സെർബിയ തർക്കപ്രദേശമായി കരുതുന്ന കൊസവോയിൽ നാറ്റോ സേനാംഗങ്ങളും സെർബിയൻ പ്രക്ഷോഭകാരികളും തമ്മിലുണ്ടായ സംഘർഷത്തെയാണു ജോക്കോ പരാമർശിച്ചത്.
ടെന്നിസ് കോർട്ടിലേക്കു രാഷ്ട്രീയം വലിച്ചിഴച്ചു തുടങ്ങിയ ആരോപണങ്ങൾ ഇതേത്തുടർന്നു ജോക്കോയ്ക്കെതിരെ ഉയർന്നിരുന്നു. അക്ഷോഭ്യനായ ജോക്കോ ഇങ്ങനെ പറഞ്ഞു: ‘‘ഒരുപാടു പേർ ഇതിനോടു വിയോജിക്കുമെന്ന് എനിക്കറിയാം. പക്ഷേ, ഇതാണു യാഥാർഥ്യം. ഞാൻ പിന്തുണയ്ക്കുന്ന ഒന്നാണത്. അത്രയേയുള്ളൂ’’. 88,000 ചതുരശ്രകിലോമീറ്റർ വിസ്തൃതിയിൽ 71 ലക്ഷം ജനങ്ങൾ മാത്രം അധിവസിക്കുന്ന സെർബിയ എന്ന രാജ്യത്തിലെ ഇന്നത്തെ ഏറ്റവും വലിയ ഐക്കൺ ആരാണെന്ന ചോദ്യത്തിനുള്ള ഉത്തരമാണത്.
ജോക്കോവിച്ചിന്റെ പരിശീലനത്തിനായി കുടുംബം മുഴുവൻ ജർമനിയിൽ താമസിച്ചിരുന്ന കാലത്ത് ഒരു ദിവസം പിതാവ് 10 ജർമൻ മാർക്കിന്റെ കറൻസി (അക്കാലത്തെ ജർമൻ കറൻസി ആയിരുന്നു മാർക്ക്) മേശപ്പുറത്തു വച്ചിട്ടു പറഞ്ഞു: ‘‘ഇനി ഇതു മാത്രമേ നമ്മുടെ കയ്യിലുള്ളൂ’’. ആദ്യകാലത്ത് അത്രയേറെ സാമ്പത്തിക ബുദ്ധിമുട്ടുകളിലൂടെ കടന്നുപോയിട്ടുള്ള കുടുംബത്തിനു ജോക്കോവിച്ച് ജൂനിയർ സർക്യൂട്ടിൽ അറിയപ്പെടുന്ന താരമായിക്കഴിഞ്ഞപ്പോൾ വലിയൊരു ഓഫർ ലഭിച്ചിരുന്നു. തങ്ങളുടെ രാജ്യത്തിനു വേണ്ടി കളിക്കുകയാണെങ്കിൽ കുടുംബത്തിലെ എല്ലാവർക്കും പൗരത്വവും ജോലിയും മറ്റു സാമ്പത്തികസൗകര്യങ്ങളും നൽകാമെന്നു വാഗ്ദാനം ചെയ്തതു യുകെയാണ്. പക്ഷേ, പിതാവും ജോക്കോവിച്ചും അതു വിനയത്തോടെ നിരസിക്കുകയായിരുന്നു. എത്ര പണവും സൗകര്യങ്ങളും വാഗ്ദാനം ചെയ്യപ്പെട്ടാലും ആത്മാവിനെ പണയപ്പെടുത്താൻ ആകില്ലെന്നായിരുന്നു ജോക്കോ പിന്നീടു പറഞ്ഞത്. സെർബിയ ആയിരുന്നു ആ ആത്മാവ്.
∙ ബോംബാക്രമണം, ഭയാനക അനുഭവം
ആഭ്യന്തരസംഘർഷങ്ങൾക്കു ശേഷം യുഗൊസ്‌ലാവ്യ ആറു വ്യത്യസ്ത രാഷ്ട്രങ്ങളായി ചിതറിപ്പോകുന്നതിനു മുൻപ് 1987 മേയ് 22നാണു ജോക്കോവിച്ചിന്റെ ജനനം. 2006ലാണു സെർബിയ പ്രത്യേകരാഷ്ട്രമായി മാറുന്നത്. സർജാൻ ജോക്കോവിച്ചിന്റെയും ഡിയാനയുടെയും മൂത്തമകനായി ബൽഗ്രേഡിൽ ജനനം. പിന്നീടു ജോക്കോവിച്ചിനു രണ്ടു സഹോദരങ്ങൾ കൂടിയുണ്ടായി. നാറ്റോ സഖ്യകക്ഷികളുടെ ബോംബർ വിമാനങ്ങൾ ബൽഗ്രേഡ് നഗരത്തെ നരകാഗ്നിയിൽ തിളപ്പിച്ച നാളുകളിലാണു ജോക്കോ കൗമാരത്തിലേക്കു ചുവടുവയ്ക്കുന്നത്.
ബോംബാക്രമണ മുന്നറിയിപ്പു സൈറൺ മുഴങ്ങുമ്പോൾ മുത്തച്ഛന്റെ അപ്പാർട്മെന്റിന്റെ ഭൂഗർഭ അറയിൽ ഒളിച്ചിരിക്കുമായിരുന്ന കുട്ടിക്കാലത്തെക്കുറിച്ചു ജോക്കോ പറഞ്ഞിട്ടുണ്ട്. ‘‘ആളുകൾ സുരക്ഷിതമായ ഇടം തേടി ഓരോരോ മൂലകളിൽ പതുങ്ങിയിരിക്കുമായിരുന്നു. എല്ലാവർക്കും അതൊരു ഭയാനകമായ അനുഭവമായിരുന്നു. പ്രത്യേകിച്ചും കുട്ടികൾക്ക്. ഞങ്ങൾക്ക് എന്താണു സംഭവിക്കുന്നതെന്ന് മനസ്സിലാകുന്നുണ്ടായിരുന്നില്ല. ബോംബാക്രമണം മൂലം രണ്ടുമൂന്നു മാസത്തോളം തുടർച്ചയായി ഞങ്ങൾ കുട്ടികൾ രാത്രി രണ്ടു മണിക്കും മൂന്നു മണിക്കും ഞെട്ടിയെഴുന്നേൽക്കുമായിരുന്നു.’’
∙ ആദ്യ പരിശീലക
നൊവാക് ജോക്കോവിച്ച് ടെന്നിസ് കളിച്ചു തുടങ്ങിയതു നാലാം വയസ്സിൽ. ബൽഗ്രേഡിൽ രണ്ടിടങ്ങളിലും കൊസവോ അതിർത്തിയിലുള്ള മലയോര വിനോദസഞ്ചാര കേന്ദ്രമായ കോപ്പോനിക്കിലും റസ്റ്ററന്റുകളും കായിക ഉപകരണ വിൽപനശാലകളും നടത്തുകയായിരുന്നു ജോക്കോ കുടുംബം. കുടുംബത്തിലാർക്കും ടെന്നിസ് പാരമ്പര്യമില്ലായിരുന്നു. പിതാവ് ചെറുപ്പത്തിൽ ഫുട്ബോൾകളിക്കാരനായിരുന്നു. എന്നാൽ, കുഞ്ഞു ജോക്കോ ടിവിയിൽ ടെന്നിസ് മൽസരങ്ങൾ വരുമ്പോൾ അതീവതാൽപര്യത്തോടെ കാണുമായിരുന്നതു ശ്രദ്ധിച്ച പിതാവ് നാലാം വയസ്സിൽ ചെറിയ റാക്കറ്റും സോഫ്റ്റ് ബോളും വാങ്ങി നൽകുകയായിരുന്നു.
കോപ്പോനിക്കിലെ പിതാവിന്റെ റസ്റ്ററന്റിനു സമീപമുണ്ടായിരുന്ന ടെന്നിസ് കോർട്ടിലേക്ക് കുഞ്ഞു ജോക്കോയുടെ ശ്രദ്ധ വളരെപ്പെട്ടെന്ന് എത്തി. അവിടെ നടക്കുന്ന പരിശീലനം വേലിക്കു പുറത്തു നിന്നു ശ്രദ്ധയോടെ വീക്ഷിച്ചിരുന്ന ജോക്കോയുടെ നേർക്ക് ഒരാളുടെ ശ്രദ്ധയെത്തി. മോണിക്ക സെലസും ഗൊരാൻ ഇവാനിസേവിച്ചും ഉൾപ്പെടെയുള്ള പ്രശസ്ത ടെന്നിസ് താരങ്ങളുടെ പരിശീലക ആയിരുന്ന യെലേന ജെൻസിസ് ആയിരുന്നു അത്. ജോക്കോയുടെ ‘തലവര’ മാറ്റിയെഴുതിയ നോട്ടമായി അതു മാറി.
ജോക്കോയുമൊത്തുള്ള ആദ്യ ഇടപെടലിൽതന്നെ ജെൻസിസിനു തന്റെ മുന്നിൽ നിൽക്കുന്നതാരാണെന്നു വ്യക്തമായി മനസ്സിലായി. അവർ ജോക്കോയുടെ മാതാപിതാക്കളോടു മോണിക്ക സെലസ് കഴിഞ്ഞാൽ താൻ കണ്ടിട്ടുള്ള ഏറ്റവും മികച്ച നൈസർഗിക ടെന്നിസ് പ്രതിഭയാണു ജോക്കോവിച്ചെന്നു പറഞ്ഞു. ഒരുനാൾ അവൻ ടെന്നിസ് ലോകം കീഴടക്കുമെന്ന ജെൻസിസിന്റെ വാക്കുകളിൽ സന്തോഷിച്ച കുടുംബം ജോക്കോയെ അവരുടെ പരിശീലനത്തിനു കീഴിലാക്കി.
നാറ്റോ ബോംബിങ്ങിന്റെ ഫലമായിട്ടുണ്ടായ മാനസികാഘാതത്തിൽനിന്നു മോചിപ്പിച്ചുവെന്നതാണു ജെൻസിസിന്റെ പരിശീലനം ജോക്കോയ്ക്കു നൽകിയ ഏറ്റവും വലിയ സംഭാവന. കൂടാതെ, അക്കാലത്തെ മുൻനിര കളിക്കാരിൽനിന്നു വ്യത്യസ്തമായി ഇരുകൈകളും ഉപയോഗിച്ചുള്ള ബാക്ക് ഹാൻഡ് ഷോട്ടുകൾ പായിക്കാനുള്ള പരിശീലനവും അവർ ജോക്കോയ്ക്കു നൽകി. ഇതു രണ്ടും ഭാവിയിൽ ജോക്കോയുടെ വളർച്ചയിൽ നിർണായക പങ്കുവഹിക്കുകയും ചെയ്തു.
‘‘കളിക്കളത്തിൽ എന്റെ ഏതാണ്ടെല്ലാ അറിവിനും ഞാൻ അവരോടു കടപ്പെട്ടിരിക്കുന്നു. എന്റെ കളിയെ മികവിന്റെ പാതയിലേക്കു വികസിപ്പിച്ചത് അവരാണ്. അവർ എന്തു പറഞ്ഞോ, അതു ഞാൻ ചെയ്തു. ലോക ഒന്നാം നമ്പർ ആകാനുള്ള പ്രതിഭ എന്നിലുണ്ടെന്ന് അവർ തുടർച്ചയായി പറഞ്ഞുകൊണ്ടിരുന്നു. ഞാൻ അവരെ പൂർണമായി വിശ്വസിച്ചു’’. പരിശീലകയെപ്പറ്റി ജോക്കോ ഒരിക്കൽ പറഞ്ഞു.
∙ കളിക്കളത്തിലെ ഉയർച്ച
1999ൽ പന്ത്രണ്ടാം വയസ്സിലാണു കൂടുതൽ മെച്ചപ്പെട്ട പരിശീലന സൗകര്യങ്ങൾ തേടി ജർമനിയിലെ മ്യൂണിക്കിലുള്ള നിക്കോള പിലിക്‌സിന്റെ നിക്കി പിലിക് ടെന്നിസ് അക്കാദമിയിൽ ജോക്കോ ചേരുന്നത്. യുഎസ് ഓപൺ ഡബിൾസ് ചാംപ്യൻ ആയിട്ടുള്ളയാളായിരുന്നു പിലിക്സ്. നാലു വർഷം ജോക്കോ അവിടെ പരിശീലനം നടത്തി. 2003ൽ പതിനാറാം വയസ്സിൽ പ്രഫഷനൽ ടെന്നിസ് രംഗത്ത് കാലൂന്നിയെ ജോക്കോവിച്ചിന്റെ എടിപി റാങ്കിങ് ആ വർഷമവസാനം 679 ആയിരുന്നു. 2004ൽ ജർമനിയിലെ ലാംബെർട്സ് ഓപ്പൺ ആണു ജോക്കോവിച്ച് ആദ്യമായി ജയിക്കുന്ന എടിപി ടൂർണമെന്റ്. പതിനെട്ടാം വയസ്സിൽ ജോക്കോ തന്റെ ലോക റാങ്കിങ് 78ലേക്ക് ഉയർത്തി. 2006ൽ 16–ാം റാങ്കു കരസ്ഥമാക്കിയ ജോക്കോ 2007ൽ മൂന്നാം റാങ്കിലേക്ക് കുതിച്ചെത്തി.
2008ൽ ജോക്കോവിച്ച് തന്റെ പ്രഥമ ഗ്രാൻസ്‌ലാം കിരീടമുയർത്തിയതു റോജർ ഫെഡറർ, റാഫേൽ നദാൽ എന്നിവരടക്കി വാണിരുന്ന ടെന്നിസ് ലോകത്ത് മൂന്നാമതൊരു ശക്തിയുടെ വിളംബരമായി. ഓസ്ട്രേലിയൻ ഓപ്പൺ ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ ഗ്രാൻസ്‌ലാം കിരീടം. ഗ്രാൻസ്‌ലാം കിരീടം നേടുന്ന ആദ്യ സെർബിയക്കാരനായിരുന്നു അന്ന് ആ ഇരുപത്തൊന്നുകാരൻ. ജോക്കോവിച്ച് കരിയറിൽ ഏറ്റവുമധികം തിളങ്ങിയതും ഓസ്ട്രേലിയൻ ഓപ്പണിൽതന്നെ. 2011ൽ ആ സീസണിലെ മൂന്നു ഗ്രാൻസ്‌ലാം ടൂർണമെന്റുകൾ ജയിച്ച് ജോക്കോ ആദ്യമായി ലോക ഒന്നാം റാങ്കിലെത്തി. അൽപനാളുകൾക്കുള്ളിൽ ആ റാങ്ക് നഷ്ടമായെങ്കിലും 2014ൽ അദ്ദേഹം ലോക ഒന്നാം നമ്പർ സ്ഥാനം തിരികെപ്പിടിച്ചു.
∙ റെക്കോർഡുകൾ, റെക്കോർഡുകൾ
മുപ്പത്താറാം വയസ്സിൽ ഒരു സീസണിലെ നാലു ഗ്രാൻസ്‌ലാം ടൂർണമെന്റുകളിലും ഫൈനലിലെത്തുന്ന ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ താരമാണു ജോക്കോ. പുരുഷ ടെന്നിസ് ചരിത്രത്തിൽ ഏറ്റവുമധികം തവണ ഗ്രാൻസ്‌ലാം ഫൈനലുകളിൽ എത്തിയിട്ടുള്ള താരവും ജോക്കോ തന്നെ. 36 തവണ. ഓരോ ഗ്രാൻസ്‌ലാം ടൂർണമെന്റിലും 85 മൽസരങ്ങളിലേറെ വിജയിച്ചിട്ടുള്ള ഏക താരവും ജോക്കോ ആണ്. ഓസ്ട്രേലിയൻ ഓപ്പണിൽ 89 മൽസര വിജയങ്ങളും 10 കിരീടങ്ങളും, ഫ്രഞ്ച് ഓപ്പണിൽ 92 മൽസര വിജയങ്ങളും 3 കിരീടങ്ങളും, വിമ്പിൾഡനിൽ 92 വിജയങ്ങളും 7 കിരീടങ്ങളും, യുഎസ് ഓപ്പണിൽ 86 വിജയങ്ങളും 4 കിരീടങ്ങളും – ഇതാണ് ആ അസൂയാവഹമായ റെക്കോർഡിന്റെ കണക്ക്.
ലോക ടെന്നിസിലെ ആദ്യ അഞ്ചു റാങ്കുകളിലുള്ള കളിക്കാർക്കെതിരെ ഏറ്റവുമധികം മൽസരവിജയങ്ങൾ നേടിയിട്ടുള്ളയാളെന്ന റെക്കോർഡും ജോക്കോവിച്ച് തന്റെ പേരിൽതന്നെ ഉറപ്പിച്ചിരിക്കുന്നു. 118 വിജയങ്ങൾ. റോജർ ഫെഡററാണ് 104 വിജയങ്ങളുമായി രണ്ടാമതുള്ളത്. കഴിഞ്ഞ 21 ഗ്രാൻസ്‌ലാമുകളിൽ പന്ത്രണ്ടിലും ജോക്കോവിച്ച് ജേതാവായി. ഈ 12 കിരീടങ്ങളും 30 വയസ്സ് പൂർത്തിയായശേഷം നേടിയതാണ്. ഇതുവരെ 3 ഗ്രാൻസ്‌ലാമുകളിൽ മാത്രമാണ് ജോക്കോ പങ്കെടുക്കാതിരുന്നത്.
കൈമുട്ടിലെ പരുക്കിനെത്തുടർന്ന് 2017ലെ യുഎസ് ഓപ്പണിൽനിന്നു പിൻമാറി. കോവിഡ് വാക്സീൻ സ്വീകരിക്കാത്തതിനാൽ 2022 ഓസ്ട്രേലിയൻ ഓപ്പൺ, യുഎസ് ഓപ്പൺ എന്നിവയിൽ മത്സരിക്കാൻ അനുമതി ലഭിച്ചില്ല. ജോക്കോവിച്ച് ടെന്നിസിലെ 4 ഗ്രാൻസ്‌ലാം കിരീടങ്ങളും 3 തവണ വീതം നേടുന്ന ആദ്യ പുരുഷ താരമാണ്. ടെന്നിസിലെ എല്ലാ ഗ്രാൻസ്‌ലാം കിരീടങ്ങളുമെന്ന കരിയർ സ്‌ലാം നേട്ടം ഇതോടെ ജോക്കോവിച്ച് മൂന്ന് തവണ കൈവരിച്ചു.
യുഎസ് ഓപ്പൺ സമ്മാനദാനച്ചടങ്ങിനു ശേഷം നടത്തിയ പ്രസംഗത്തിലും തന്റെ ബാല്യകാല അനുഭവങ്ങളെപ്പറ്റി ജോക്കോവിച്ച് പരാമർശം നടത്തിയിരുന്നു. യുദ്ധവും പട്ടിണിയും വലച്ച കുട്ടിക്കാലത്തിൽനിന്ന് ഇന്നു താനെത്തി നിൽക്കുന്ന നേട്ടങ്ങൾക്കെല്ലാം കാരണം മാതാപിതാക്കളും അവർ നടത്തിയ വലിയ ത്യാഗങ്ങളാണെന്നും അദ്ദേഹം പറഞ്ഞപ്പോൾ ഗാലറിയിൽ നിറകണ്ണുകളുമായി സർജാനും ഡിയാനയുമുണ്ടായിരുന്നു. ഒപ്പം ജോക്കോയുടെ ഭാര്യ യെലീനയും കുട്ടികളും.
അകാലത്തിൽ അന്തരിച്ച ബാസ്കറ്റ്ബോൾ ഇതിഹാസം കോബി ബ്രയാന്റിന് ആദരമായി അദ്ദേഹത്തിനൊപ്പമുള്ള ചിത്രം ആലേഖനം ചെയ്ത ടിഷർട് ധരിച്ചാണു ജോക്കോ സമ്മാനദാനച്ചടങ്ങിൽ പങ്കെടുത്തത്. അടുത്ത സുഹൃത്തായ കോബിയെ തന്റെ മെന്റർ ആയിട്ടാണു ജോക്കോ വിശേഷിപ്പിച്ചത്. 24 ആയിരുന്നു കോബിയുടെ ബാസ്കറ്റ്ബോൾ ജഴ്സിയുടെ നമ്പർ എന്നതും ശ്രദ്ധേയം.
English Summary: Life of Tennis Star Novak Djokovic: From War-Torn Serbia to Record-Winning Grand Slam Titles